Sunday, August 4, 2013

Solar Scam Operation Attakulangara Success ?

സോളാര്‍ വിവാദം അവസാനിക്കുന്നു; ഇടപാടുകാര്‍ക്ക് സരിത പണം തിരിച്ചുനല്‍കും ?
sarithaതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോലിളക്കം സൃഷ്ടിച്ച സോളാര്‍ വിവാദം ഉടനെ അവസാനിക്കുമെന്ന് സൂചന. ടീം സോളാര്‍ കമ്പനിയുമായി ഇടാപാട് നടത്തിയവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ജയിലില്‍ നിന്ന് ഇടപാടുകാരെ ബന്ധപ്പെട്ട സരിത ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്നാണ് കരുതുന്നത്. വാങ്ങിയ പണം ഒരു മാസത്തിനകം തിരിച്ചുനല്‍കാമെന്ന് സരിത അറിയച്ചതായും അറിയുന്നു. സരിതയുടെ അമ്മയും ഇക്കാര്യം ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ഇടപാടുകാരില്‍ നിന്ന് സരിത നേരിട്ട് വാങ്ങിയത് 2,07,80,000 രൂപയാണെന്നാണ് ഡയറിയിലെ വിവരം.
ഇതില്‍ അഞ്ച് പേര്‍ക്ക് പലപ്പോഴായി 32 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 1.85 കോടിയോളം രൂപ തിരികെ നല്‍കുമെന്നാണ് സരിത ഉറപ്പു നല്‍കിയിരിക്കുന്നത്. സരിത എസ് നായര്‍ മൊഴി എഴുതി നല്‍കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചവരില്‍ ദുരൂഹതയുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ലഹരി വിരുദ്ധ കൗണ്‍സിലര്‍ എന്ന പേരില്‍ ജയിലെത്തി സരിതയുമായി സംസാരിച്ചയാള്‍ക്ക് മൊഴി മാറ്റത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കൗണ്‍സിലറെ മൊബൈല്‍ ഫോണുമായി ജയിലില്‍ കടക്കാന്‍ സൂപ്രണ്ട്‌ അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ട് കൗണ്‍സിലര്‍ ഒരു മണിക്കൂറോളം സരിതയുമായി സംസാരിച്ചുവെന്നും സൂചനയുണ്ട്. ഇക്കാര്യം ജയില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും അത്‌ സൂപ്രണ്ട്‌ ഇടപെട്ട്‌ തിരുത്തി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില നില്‍ക്കുകയായിരുന്നുവെന്നാണ്‌ സൂചന.
സഹോദരന്‍ എന്ന പേരില്‍ സരിതയെ കാണാനെത്തിയ ആളെക്കുറിച്ചും ദുരൂഹതയുണ്ട്. തങ്ങള്‍ക്ക് ബന്ധുക്കള്‍ ആരുമില്ലെന്ന് സരിതയുടെ അമ്മ നേരത്തെ തന്നെ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയിരിന്നു
Related News

Reporter News
സരിതയെ ചുറ്റിപ്പറ്റി ദുരൂഹതയേറുന്നു
Saturday, August 3, 2013
Mangalam Daily
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ സരിത എസ്‌ നായരെ ചുറ്റിപ്പറ്റിയുളള ദുരൂഹതകള്‍ വര്‍ധിക്കുന്നു. സരിതയുടെ മൊഴിയെ സ്വാധീനിച്ചത്‌ ജയിലില്‍ സന്ദര്‍ശനം നടത്തിയ ഒരു ലഹരിവിമുക്‌ത കൗണ്‍സിലര്‍ ആണെന്ന സംശയമാണ്‌ ഇപ്പോള്‍ ചില കോണുകളില്‍ നിന്ന്‌ ഉയരുന്നത്‌. കൗണ്‍സിലറെ മൊബൈല്‍ ഫോണുമായി ജയിലില്‍ കടക്കാന്‍ സൂപ്രണ്ട്‌ അനുവദിച്ചു എന്നും കൗണ്‍സിലര്‍ ഒരു മണിക്കൂറോളം സരിതയുമായി സംസാരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം ജയില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും അത്‌ സൂപ്രണ്ട്‌ ഇടപെട്ട്‌ തിരുത്തി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില നില്‍ക്കുകയായിരുന്നുവെന്നാണ്‌ സൂചന. സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചത്‌ 29 ന്‌ ആയിരുന്നു. 27 ന്‌ ആണ്‌ കൗണ്‍സലര്‍ സന്ദര്‍ശനം നടത്തിയത്‌. ജയിലില്‍ സരിതയെ സന്ദര്‍ശിച്ച സഹോദരന്‍ ആരാണെന്നതും ദുരൂഹമായി തുടരുന്നു. അതേസമയം, ജോപ്പനെ കൂടാതെ രണ്ട്‌ മന്ത്രിമാരുടെ പി എമാര്‍ കൂടി സരിതയുടെ വീട്ടിലെ സന്ദര്‍ശകരായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു.

No comments:

Post a Comment