Sunday, September 29, 2013

തിരുവഞ്ചൂരും നന്ദകുമാറും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം- കെ. സുരേന്ദ്രന്‍

തൃശ്ശൂര്‍: ടി.ജി. നന്ദകുമാറുമായുള്ള ബന്ധം പുറത്തുപറയാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡാറ്റാ സെന്‍ററുകളുടെ കൈമാറ്റം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം തിരുവഞ്ചൂരുമായി ചേര്‍ന്ന് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഭ്യന്തരമന്ത്രിയുമായി തനിക്ക് 5 വര്‍ഷത്തെ ബന്ധമുണ്ടെന്ന് ടി.ജി. നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടും ഇത് നിഷേധിക്കാനോ, വിഷയത്തില്‍ പ്രതികരിക്കാനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിട്ടില്ല. സംശയം ദുരീകരിക്കാന്‍ ഒരുവര്‍ഷത്തെ ഇവരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 23ന് രാത്രി കോട്ടയം പി.ഡബ്ല്യു.ഡി. ഹൗസില്‍ തിരുവഞ്ചൂരും ടി.ജി. നന്ദകുമാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടന്നു. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തിരുവഞ്ചൂര്‍ വ്യക്തമാക്കണം. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്‍റര്‍ കൈമാറ്റം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്ത യു.ഡി.എഫ്. ഇതേപ്പറ്റി ഇപ്പോള്‍ മിണ്ടുന്നില്ല. മുഖ്യമന്ത്രിയും തിരുവഞ്ചൂരും എന്തിന് ടി.ജി. നന്ദകുമാറിനെ ഭയപ്പെടണം? സുരേന്ദ്രന്‍ ചോദിച്ചു. ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസ് വി.എസ്. അച്യുതാനന്ദനെതിരെയുള്ള രാഷ്ട്രീയ ആയുധമായിട്ടും യു.ഡി.എഫ്. നേതാക്കള്‍ മൗനം പാലിക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്‍േറാ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതിനെതിരെ രംഗത്തുവരാന്‍ മടിക്കുകയാണ്. കെ.ടി. ജയകൃഷ്ണന്‍ വധക്കേസ്സില്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും എന്തുകൊണ്ട് തുടര്‍ നടപടികള്‍ ആയില്ലെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

Saturday, September 28, 2013

'ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

കൊച്ചി: കസ്‌റ്റംസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിന്റെ മൊബൈല്‍ ഫോണില്‍ സംസ്‌ഥാന ഭരണത്തിലെ ഒരു ഉന്നതന്റെ മകളുടെ പേര്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ചേച്ചി എന്ന പേരില്‍. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി എം.പിയും എം.എല്‍.എയായ നേതാവിന്റെ വിളിപ്പേര്‌ കുട്ടിക്ക. കോണ്‍ഗ്രസ്‌ എ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പേര്‌ അച്ചായന്‍ ബെന്നി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരായിരുന്ന രണ്ടുപേരുടെ പേരുകള്‍ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ബാലകൃഷ്‌ണന്‍ ചാണ്ടി, ജിക്കു ചാണ്ടി എന്നിങ്ങനെ. രാജ്യാന്തരബന്ധങ്ങളുള്ള ഫായിസിനു കേന്ദ്രത്തിലും സംസ്‌ഥാനഭരണത്തിലും നിര്‍ണായകസ്വാധീനമുള്ളതിന്റെ ഒട്ടേറെ തെളിവുകളാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്‌. ദേശീയ രാഷ്‌ട്രീയ നേതൃത്വത്തെ പിടിച്ചുലയ്‌ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ കേന്ദ്രതലത്തില്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌ഥാന ഭരണ നേതൃത്വത്തിലെ ഒരുന്നതന്റെ ദുബായിലുള്ള മകളുമായി ചേച്ചി എന്നു വിളിക്കത്തക്ക അടുത്ത ബന്ധമാണു ഫായിസിനുള്ളതെന്ന വിവരം അന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്‌. പ്രായത്തില്‍ ഇളപ്പമാണെങ്കിലും ഫായിസിന്റെ ഈ ചേച്ചി വഴി ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ്‌ അറിയുന്നത്‌.ഫായിസ്‌ അഭിനയിച്ച ശൃംഗാരവേലന്‍ എന്ന സിനിമയ്‌ക്കു യഥാര്‍ഥത്തില്‍ പണം മുടക്കിയത്‌ ചേച്ചിയാണെന്നാണു വിവരം. പണം ആവശ്യംവന്നപ്പോഴൊക്കെ ചേച്ചി ഫായിസിനെ സഹായിച്ചു.ഫായിസുമായി ബന്ധപ്പെട്ട്‌ അബ്‌ദുള്ളക്കുട്ടിക്കും ഐ.പി.എസുകാരനായ ടി. വിക്രമിനുമെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. ഫായിസിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ, പോലീസ്‌ ഉന്നതര്‍ ശക്‌തമായ പിന്തുണ നല്‍കിയെന്നും വ്യക്‌തമായിട്ടുണ്ട്‌. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്കും ഫായിസിന്റെ കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. സി.പി.എം. ഉന്നതന്റെ മകളുടെ വിവാഹത്തിനു നടന്‍ മനോജ്‌ കെ. ജയനെയും കൂട്ടിയാണു ഫായിസ്‌ പങ്കെടുത്തത്‌. സി.പി.എമ്മിന്റെ മറ്റൊരു സമുന്നത നേതാവിന്റെ മകനുമായി ഫായിസിന്‌ അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്‌. നിയമസഭയില്‍ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്തിരിക്കുന്ന ഈ നേതാവിനു ഫായിസുമായി വ്യക്‌തിബന്ധമുള്ളതായും പറയപ്പെടുന്നു. സോളാര്‍ വിഷയത്തില്‍ ശക്‌തമായി ഇടപെട്ട ഈ നേതാവിനെ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കാണാതായത്‌ ഈ ബാന്ധവം മൂലമാണെന്നാണ്‌ ആക്ഷേപം.
Reports Mangalam Daily Sep 28, 2013
സ്‌പീഡ്‌ മണി ഒന്നരലക്ഷം; കള്ളക്കടത്തിന്‌ എട്ടക്കം: കസ്‌റ്റംസ്‌ ഉന്നതനെതിരെ കേസെടുത്ത സി.ബി.ഐ ഞെട്ടുന്നു
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ കേസെടുത്ത കസ്‌റ്റംസ്‌ ഉന്നതന്റെ മാസവരുമാനം കോടികള്‍. വിമാനത്താവളത്തിലെ കൊറിയര്‍ കാര്‍ഗോ കമ്പനികളില്‍ നിന്നും സ്‌പീഡ്‌ മണി എന്ന പേരില്‍ ദിവസേന ഒന്നരലക്ഷത്തോളം രൂപയാണ്‌ ഇദ്ദേഹം കൈപ്പറ്റിയിരുന്നതെന്ന്‌ കസ്‌റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്‌തമായി. സ്‌പീഡ്‌ മണി ഇടപാടിനെക്കുറിച്ച്‌ സി.ബി.ഐക്കും വിവരം ലഭിച്ചിട്ടുണ്ട്‌. ദിവസേന അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോയാണ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൈകാര്യം ചെയ്ുന്നതയ്‌. സ്‌പീഡ്‌ മണി എന്ന പേരില്‍ ഒരു കിലോയ്‌ക്ക്‌ മൂന്നു മുതല്‍ അഞ്ചു രൂപവരെയാണ്‌ ഈ കസ്‌റ്റംസ്‌ ഉന്നതന്‍ കൊറിയര്‍ കമ്പനികളില്‍ നിന്നും ഈടാക്കിയിരുന്നത്‌. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന 13 കൊറിയര്‍ കമ്പനികളും ഈ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‌ പണം നല്‍കിയിരുന്നു. അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുമ്പോള്‍ ശരാശരി ഒന്നരലക്ഷത്തോളം രൂപയാണ്‌ ദിവസേന കസ്‌റ്റംസ്‌ ഉന്നതന്‌ ലഭിച്ചിരുന്നത്‌. സ്വര്‍ണക്കള്ളക്കടത്ത്‌ ഉള്‍പ്പെടെയുള്ള വന്‍ ക്രമക്കേടുകള്‍ക്ക്‌ കോടികള്‍ വരുന്ന കൈക്കൂലിപ്പണം ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ കസ്‌റ്റംസ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ ഉദ്യോഗസ്‌ഥന്‌ നിയമനം ശരിയാക്കിയത്‌ കള്ളക്കടത്തുകാരന്‍ ഫായിസാണെന്നും വ്യക്‌തമായിട്ടുണ്ട്‌. ഫായിസിന്റെ ഉന്നത സ്വാധീനംമൂലം ഈ കസ്‌റ്റംസ്‌ ഉന്നതനെ കള്ളക്കടത്തിന്‌ പറ്റിയ താക്കോല്‍ സ്‌ഥാനങ്ങളിലാണ്‌ നിയമിച്ചുപോന്നത്‌. ഒരു കേന്ദ്രമന്ത്രിയാണ്‌ ഇതിനു ചുക്കാന്‍ പിടിച്ചത്‌. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഈ കേന്ദ്രമന്ത്രി വന്‍തോതില്‍ വിദേശ കറന്‍സികള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, കേരള ഭരണത്തില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ള നിര്‍ണായക സ്വാധീനം മൂലം ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്താനാവാത്തത്ര ഗതികേടിലാണ്‌ കേന്ദ്ര ഏജന്‍സികള്‍. ആരോപണവിധേയനായ കസ്‌റ്റംസ്‌ ഉന്നതനെതിരേ നടപടിയും സ്വീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറാകാത്തത്‌ ശ്രദ്ധേയമാണ്‌. സി.ബി.ഐ എടുത്തിരിക്കുന്ന കേസിന്റെ ഗതിയറിഞ്ഞിട്ടേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂയെന്നാണ്‌ സൂചന. സി.ബി.ഐ കേസില്‍ ഒന്നാം പ്രതിയായ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ മാധവന്‍, സി.ബി.ഐ മുന്‍ എസ്‌.പിയുടെയും ഡി.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്‌ടറുടെയുമൊക്കെ പേരുകള്‍ ഫായിസുമായി ബന്ധപ്പെട്ട്‌ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ സി.ബി.ഐയിലും കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌.
കെ.കെ. സുനില്‍ Reports Mangalam Daily Sep 28, 2013
ഫായിസ്‌ മലബാറിലെ 'ഡി.ജി.പി'
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ടി. ഫായിസ്‌ പത്തുവര്‍ഷമായി സംസ്‌ഥാന പോലീസിലെ സ്‌ഥലംമാറ്റങ്ങളും സ്‌ഥാനമാനങ്ങളും നിശ്‌ചയിക്കുകയും അതിലൂടെ കോടികളുടെ ഹവാല പണമിടപാടു നടത്തുകയും ചെയ്‌തതായി അന്വേഷണറിപ്പോര്‍ട്ട്‌. മലബാര്‍ മേഖലയില്‍ ഡി.ജി.പിയെ പോലെ പ്രവര്‍ത്തിച്ച ഫായിസിന്റെ പിണിയാളുകളായി നിന്നത്‌ 26 ഡിവൈ.എസ്‌.പിമാരും അതിലേറെ സി.ഐമാരും മൂന്ന്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരും ഒരു ജില്ലാ കലക്‌ടറും. ഇവരുടെ പേരും ഫോണ്‍വിളിപ്പട്ടികയും ഇന്റലിജന്‍സ്‌ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഡിവൈ.എസ്‌.പി, സി.ഐ. തലത്തിലുള്ളവരെ ഏകോപിപ്പിച്ചു നിയന്ത്രിച്ചതു ഫായിസായിരുന്നു. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, തൃശൂര്‍ ജില്ലകളിലെ ഒട്ടുമിക്ക പോലീസുദ്യോഗസ്‌ഥരും ഫായിസിന്റെ മാസപ്പടിക്കാരായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരായ ടി. വിക്രം, നീരജ്‌ കുമാര്‍ ഗുപ്‌ത, ഒരു സീനിയര്‍ ഐ.ജി. എന്നിവര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരസുരക്ഷാ വിഭാഗത്തിനും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ദിലീപ്‌, മനോജ്‌ കെ. ജയന്‍, കാവ്യ മാധവന്‍, ജ്യോതിര്‍മയി, അര്‍ച്ചന തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും ഫായിസുമായി മൊബൈലില്‍ ബന്ധപ്പെട്ടതിനു തെളിവു ലഭിച്ചതായി സൂചനയുണ്ട്‌. ദുബായ്‌ കേന്ദ്രീകരിച്ചു യു.ഡി.എഫിലെ പ്രമുഖന്‍ നേതൃത്വം നല്‍കുന്ന ആഡംബര നൗകയുടെ നടത്തിപ്പിലും ഫായിസിന്റെ സാന്നിധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കോണ്‍ഗ്രസ്‌ സംഘടനാരംഗത്തെ നേതാവാണ്‌ ഈ പ്രമുഖന്‍. ഇടതുമുന്നണിയിലെ പ്രബലനായ നേതാവുമായും ഫായിസിന്‌ അടുത്ത ബന്ധമാണുള്ളത്‌. പോലീസിന്റെ നീക്കങ്ങളറിയാന്‍ ഫായിസ്‌ ഒരു ഡിവൈ.എസ്‌.പിയുടെ വയര്‍ലെസ്‌സെറ്റ്‌ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണക്കടത്ത്‌-ഹവാല നീക്കം സുഗമമാക്കാന്‍ ഇഷ്‌ടക്കാരായ പോലീസുകാരെ താക്കോല്‍ സ്‌ഥാനങ്ങളില്‍ തിരുകിക്കയറ്റാന്‍ ഫായിസ്‌ പണമൊഴുക്കുമായിരുന്നു. കൊച്ചി ഡി.സി.പിയായി (ക്രമസമാധാനം) സുനില്‍ ജേക്കബിനെ നിയമിക്കാനുള്ള നീക്കം അണുവിട വ്യത്യാസത്തിലാണ്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തടഞ്ഞത്‌. ഡി.സി.പി. ഗോപാലകൃഷ്‌ണന്‍ വിരമിച്ചയുടന്‍ സുനില്‍ ജേക്കബിനെ ഈ തസ്‌തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരവകുപ്പില്‍ ഫയലെത്തി. അസാധാരണ വേഗത്തില്‍ ഫയലെത്തിയപ്പോള്‍ സംശയം തോന്നിയ മന്ത്രി ഇടപെടുകയായിരുന്നു. ഭരണത്തിലും രാഷ്‌ട്രീയത്തിലും ക്രമസമാധാനരംഗത്തും ആഴത്തില്‍ വേരോടിയ ബന്ധങ്ങളുള്ള ഫായിസിനെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ്‌ ഉന്നതതല യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം സര്‍ക്കാരിന്‌ ഉടന്‍ കൈമാറും. ഹവാല പണമിടപാടുകാരുമായി പോലീസുദ്യോഗസ്‌ഥര്‍ പുലര്‍ത്തുന്ന അപകടകരമായ ബന്ധത്തില്‍ ഡി.ജി.പിയും ഇന്റലിജന്‍സ്‌ മേധാവിയും അസ്വസ്‌ഥരാണ്‌. ഇവര്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച്‌ മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ നടക്കും.
എസ്‌. നാരായണന്‍ Reports Mangalam Daily Sep 28, 2013
ഫയാസിന്റെ ബാഗേജ് തടഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലംമാറ്റി
എം.പി. സൂര്യദാസ്‌,Mathrubhumi Daily
കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ഫയാസ്, കോഴിക്കോട് വിമാനത്താവളത്തില്‍ തന്റെ ബാഗേജ് തടഞ്ഞു വെച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിച്ചത് രായ്ക്കുരാമാനം. ഇയാളുടെ പക്കലുണ്ടായിരുന്ന 1405 കിലോ ബാഗേജ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സ് സംവിധാനത്തിലൂടെ വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതോടെ തൊപ്പി തെറിപ്പിക്കുമെന്ന് ഫയാസ് ഭീഷണി ഉയര്‍ത്തി. ദിവസങ്ങള്‍ക്കകം തന്നെ സ്ഥലം മാറ്റിക്കുകയും ചെയ്തു. ഫയാസിനെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് ഉന്നതര്‍ ഇടപെട്ട് ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്. 2007 ഒക്ടോബര്‍ 31-ന് ഐ.സി. 537 വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഫയാസ് 35 പാക്കറ്റുകളിലായി കൊണ്ടുവന്ന 1405 കിലോയുടെ സാധനമാണ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സിലൂടെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി ഇയാള്‍ അന്നത്തെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.പി. നസീറിനെ സമീപിച്ചു. ആദ്യം വിനീതമായാണ് ഫയാസ് സംസാരിച്ചു തുടങ്ങിയതെന്ന് നസീര്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്‌സസ് കമ്മീഷണര്‍ക്ക് അതേദിവസം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാല്‍ ഡോര്‍-ടു-ഡോര്‍ കാര്‍ഗോ ക്ലിയറന്‍സ് നടത്താന്‍ കേന്ദ്ര റവന്യൂബോര്‍ഡ് നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ തട്ടിക്കയറാന്‍ തുടങ്ങി. തന്റെ ചരക്ക് വിട്ടുതരാന്‍ തടസ്സം നിന്നാല്‍ വിമാനത്താവളത്തിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍ സഥാനത്തുനിന്ന് തെറിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി. കള്ളനോട്ടുകള്‍ വ്യാപകമായി ഒഴുകുന്നത് ഡോര്‍-ടു-ഡോര്‍ ബാഗേജുകളിലാണെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും ബാഗേജ് വിട്ടുകൊടുക്കരുതെന്ന് നസീര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതി നല്‍കി ഒരാഴ്ചയ്ക്കകം നസീറിനെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കോഴിക്കോട് സെന്‍ട്രല്‍ എകൈ്‌സസിലേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍നിന്നുള്ള അന്നത്തെ കേന്ദ്ര ധനസഹമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റിയതെന്ന് ആരോപണമുണ്ട്. നസീര്‍ സ്ഥലംമാറിപ്പോയതിനു പിന്നാലെ ഫയാസിന് ചരക്ക് വിട്ടുകൊടുക്കുകയും ചെയ്തു. കസ്റ്റംസിലെയും സെന്‍ട്രല്‍ എകൈ്‌സസിലെയും ഉന്നതോദ്യോഗസ്ഥരും ഭരണതലത്തിലെ ഉന്നതരും ഫയാസിന്റെ സംരക്ഷണത്തിനായി രംഗത്തുവന്നപ്പോള്‍, ഇയാള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ ഒറ്റപ്പെടുകയും ബലിയാടാവുകയും ചെയ്തു. പിന്നീട് ഇതേ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കേസ് എടുപ്പിക്കാന്‍ ഇതേ ഉന്നതസംഘം ഗൂഢാലോചന നടത്തിയെന്നും ആക്ഷേപമുണ്ട്. നസീര്‍ 2007 നവംബര്‍ അദ്യആഴ്ച തന്നെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞ് കോഴിക്കോട് സെന്‍ട്രല്‍ എകൈ്‌സസിലേക്ക് മാറി. രണ്ടുമാസം കോഴിക്കോട് വിമാനത്താവളത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനത്ത് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സി.ബി.ഐ. കേസില്‍ പ്രതിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനാണ് പിന്നീട് എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറായി നിയമിതനായത്. ഇതിനുശേഷം ഒട്ടേറെ തവണ ഫയാസ് കോഴിക്കോട് വിമാനത്താവളം വഴി ഡോര്‍-ടു-ഡോര്‍ ചരക്കു കൊണ്ടുവന്നിട്ടുണ്ട്. ദുബായില്‍ പലരുടെയും വീടുകളില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള സാധനങ്ങള്‍ ശേഖരിച്ച് അത് നാട്ടില്‍ അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കുന്നതാണ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സ് സംവിധാനം. ഇങ്ങനെ കൊണ്ടുവരുന്ന പായ്ക്കറ്റുകളില്‍ വന്‍തോതില്‍ കള്ളനോട്ട്, സ്വര്‍ണം തുടങ്ങിയവ കടത്തുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.
ഫയാസിന്റെ ഉന്നത ബന്ധം: അന്വേഷണത്തില്‍നിന്ന് പൊലീസ് പിന്മാറി
തിരു: സ്വര്‍ണക്കള്ളക്കടത്തിന് കസ്റ്റംസ് പിടിയിലായ ഫയാസിന് യുഡിഎഫ് സര്‍ക്കാറിലും പൊലീസിലുമുള്ള ഉന്നത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് ഇന്റലിജന്‍സ് പിന്‍മാറി. അന്വേഷണം നടത്താന്‍ സമയമില്ലെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേരള പൊലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് ഡിജിപിയും സൂചിപ്പിച്ചു. അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഫയാസിന്റെ ബന്ധം പുറത്തായതാണ് കേരള പൊലീസ് ഫയല്‍ മടക്കാന്‍ കാരണം. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ബൈക്ക് ഓടിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡിജിപി ഇന്റലിജന്‍സ് മേധാവിയോട് ആവശ്യപ്പെട്ടത്. ഐജി മുതല്‍ ഡിവൈഎസ്പി വരെയുള്ള ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റ ബന്ധമുണ്ടെന്ന് തെളിഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയടക്കം ഫയാസിന്റെ സൗഹൃദവലയത്തിലുണ്ടെന്ന് കണ്ടെത്തിയതും ഇന്റലിജന്‍സ് അന്വേഷണത്തിന് തടയിടാന്‍ കാരണമായി. എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ഇറക്കുമതി ചെയ്ത ബൈക്ക് ഓടിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കൗതുകത്തിന് ബൈക്കില്‍ ഇരുന്നുവെന്നാണ് വിശദീകരണം. പൊലീസ്-ഫയാസ് കൂട്ടുകെട്ടിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിബിഐ ആവശ്യപ്പെട്ടാല്‍ സഹായം ചെയ്യണമെന്ന് മാത്രമാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. സിബിഐ ആകട്ടെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുമാത്രമാണ് അന്വേഷിക്കുന്നത്. കേരള പൊലീസിലെ വിവാദ കഥാപാത്രങ്ങളായ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി വഴിവിട്ട അടുപ്പമുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞത്. ഫയാസില്‍നിന്ന് പിടിച്ചെടുത്ത ഫോണ്‍ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് ഒരു അന്വേഷണവുമില്ല. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടാണ് ഫയാസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹവാല പണമിടപാടിനെക്കുറിച്ചോ, മനുഷ്യക്കടത്തിനെപ്പറ്റിയോ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇടപെടാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സമാന്തര അന്വേഷണം നടത്താന്‍ കഴിയും. കസ്റ്റഡിയിലുള്ള ഫയാസിനെ ചോദ്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, അതിനൊന്നും മുതിരാത്തത് ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ നല്‍കിയ നിര്‍ദേശംമൂലമാണ്. Reports Deshabhimani Daily Sep 28, 2013
----------------
വിക്രം ഐ.പി.എസ്‌. സ്‌റ്റേഷനില്‍ നേരിട്ടെത്തി ഫായിസിനെ ഇറക്കി
കൊച്ചി: വാഹനപരിശോധനയ്‌ക്കിടെ രണ്ടു കോടിയുടെ കള്ളപ്പണവുമായി പോലീസ്‌ പിടിച്ച ഫായിസിനെ സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെടുത്തിക്കൊണ്ടുപോയത്‌ ഐ.പി.എസ്‌. ഓഫീസര്‍ ടി. വിക്രം. വിക്രത്തെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും വകുപ്പുതല അന്വേഷണം വേണമെന്നും പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആഭ്യന്തരവകുപ്പിനോട്‌ ആവശ്യപ്പെട്ടു. പ്രസിദ്ധനായ ഒരു കണ്ണടവ്യവസായിയുടെ മകനും ഒരു മോഡലുമായുള്ള ബന്ധം ഉപയോഗിച്ചു ഫായിസ്‌ ഒരു കോടി രൂപ തട്ടിയതിന്റെ കഥകളും പുറത്തുവന്നു. രണ്ടു മാസം മുമ്പു രാത്രി 11 ന്‌ പോലീസ്‌ കലൂര്‍ സ്‌റ്റേഡിയത്തിനു മുമ്പില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണു ഫായിസ്‌ പിടിയിലായത്‌. വണ്ടിയില്‍ രണ്ടു കോടി രൂപ ഉണ്ടായിരുന്നു. അയാള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നു. പോലീസ്‌ കസ്‌റ്റഡിയില്‍ ഇരിക്കെ ഫായിസ്‌ മൂന്നു പേരെ ഫോണില്‍ വിളിച്ചു. കൊച്ചിയിലെ തട്ടിപ്പുകള്‍ക്കു ഫായിസിന്റെ സഹായികളായ നൂല്‍ സുബൈര്‍, മനീഷ്‌ എന്നിവരെയും വിക്രം ഐ.പി.എസിനെയുമാണു ഫായിസ്‌ വിളിച്ചത്‌. വിക്രം സ്‌റ്റേഷനില്‍ കുതിച്ചെത്തി. രണ്ടു കോടിക്കൊപ്പം ഫായിസിനെയും കൂട്ടി സ്വന്തം വസതിയിലേക്കു പോയി. ഫായിസിന്റെ ഇന്നോവ കാറുമായി വീട്ടിലെത്താന്‍ എസ്‌.ഐയോട്‌ ആജ്‌ഞാപിച്ചു. എസ്‌.ഐ. കാര്‍ വീട്ടിലെത്തിച്ചു. വിക്രം ഭീഷണിപ്പെടുത്തിയതിനാല്‍ കേെസടുത്തില്ല. കണ്ണട വ്യവസായിയുടെ മകന്‌ ഒരു മോഡലുമായി ഉണ്ടായിരുന്ന ബന്ധത്തെ ഫായിസ്‌ പ്രോത്സാഹിപ്പിച്ചിരുന്നു. പലയിടങ്ങളിലും അവര്‍ കറങ്ങിനടന്നു. ഒടുവില്‍ വീട്ടുകാര്‍ യുവാവിനു വിവാഹം നിശ്‌ചയിച്ചു. മോഡലും ഫായിസും ചേര്‍ന്നു വിവാഹം കലക്കുമെന്നായി. മോഡലിനൊപ്പം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തിറക്കുമെന്നായിരുന്നു ഭീഷണി. രണ്ടു തവണയായി ഒരു കോടി രൂപ തട്ടിയശേഷമാണു ഭീഷണി ഒഴിഞ്ഞത്‌. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം പോലീസ്‌ ഇന്റലിജന്‍സ്‌ ശേഖരിച്ചുകഴിഞ്ഞു. ഫായിസുമായി അടുപ്പമുള്ള എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ്‌ ഇന്റലിജന്‍സിന്റെ തീരുമാനം.
September 30, 2013,Mangalam Daily

Friday, September 27, 2013

പ്രവാസി യോഗത്തിന് ഉമ്മന്‍ചാണ്ടി ഫയാസിന്റെ വാഹനത്തില്‍

തലശേരി: പ്രവാസിയോഗത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത് സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന്റെ വാഹനത്തില്‍. 2008 ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ദുബായ് അല്‍ഖറൂദില്‍ ചേര്‍ന്ന പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഫയാസിന്റെ വാഹനത്തില്‍ പോയത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗ് നേതാക്കളുമായും ഫയാസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. നോര്‍പ്പ ജനറല്‍ സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദാണ് ഫയാസിന്റെ വാഹനത്തില്‍ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്യം പുറത്തറിയിച്ചത്. ഉമ്മന്‍ചാണ്ടിയുമായി ഫയാസിന് വര്‍ഷങ്ങളായുള്ള ബന്ധമാണെന്ന് ദുബായിലുള്ള റമീസ് ഫോണില്‍ ദേശാഭിമാനിയോട് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ തന്റെ കൈയിലുണ്ട്. കേരളത്തില്‍ രാഷ്ട്രീയവിവാദമായി പ്രശ്നം മാറുമെന്നതിനാല്‍ തല്‍ക്കാലം പുറത്തുവിടില്ല. തന്റെ ചാനല്‍ അഭിമുഖത്തിന്റെ പേരില്‍ തന്നെ വലിയ വിമര്‍ശമാണ്-റമീസ് വ്യക്തമാക്കി. തലശേരിയില്‍ ഉമ്മന്‍ചാണ്ടി ഫയാസുമായി ഇരുപത് മിനിറ്റ് സംസാരിച്ച കാര്യവും പുറത്തുവന്നു. ഉമ്മന്‍ചാണ്ടി തലശേരിവഴി പോയപ്പോള്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തിയാണ് ഫയാസുമായി സംസാരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാഹനം നിര്‍ത്തി കയറാനും സംസാരിക്കാനും കഴിയുംവിധം അടുത്ത ബന്ധമാണ് ഫയാസിന് ഉള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്ലിംലീഗ് ദേശീയ നേതൃത്വത്തിലേക്ക് പ്രവാസിയായ അമ്മാവന്‍ തൊണ്ടന്റവിട ഇബ്രാഹിംകുട്ടിയെ ഫയാസ് കൈപിടിച്ചുയര്‍ത്തിയത് ഇ അഹമ്മദുമായുള്ള അടുപ്പം വഴിയായിരുന്നു. ദുബായില്‍ മുസ്ലിംലീഗ് സംഘടനയായ കെഎംസിസിയുടെ ഭാരവാഹിമാത്രമായ ഇബ്രാഹിംകുട്ടിയെ നിലവിലുള്ള ഭാരവാഹികളെ വെട്ടിയാണ് ലീഗിന്റെ മാഹി ജില്ലാ സെക്രട്ടറിയും പിന്നീട് ദേശീയസമിതി അംഗവുമാക്കിയത്. ലീഗിന്റെ മാഹിയിലെ സ്ഥാപക നേതാവും പുതുച്ചേരി സംസ്ഥാന മുന്‍ പ്രസിഡന്റുമായ സി വി സുലൈമാന്‍ഹാജിയെ ഒതുക്കിയാണ് ഫയാസ് അമ്മാവനെ ലീഗ് നേതൃത്വത്തിലെത്തിച്ചത്. എന്നാല്‍, തനിക്ക് ഫയാസുമായി ബന്ധമില്ലെന്നും താന്‍ അത്തരക്കാരനല്ലെന്നും ഇ അഹമ്മദ് പ്രതികരിച്ചു. ഇ ടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായും ഫയാസിന് ബന്ധമുണ്ട്. ദുബായ് സന്ദര്‍ശിക്കുന്ന മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നത് ഫയാസ് നേരിട്ടാണ്. ഇതിനിടെ, ഫയാസിന്റെ കോടിയേരി പാറാല്‍ അറബിക് കോളേജിനടുത്ത വീട്ടിലും ഈസ്റ്റ് പള്ളൂരിലെ തറവാട്ടിലും കസ്റ്റംസ്-സിബിഐ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച റെയ്ഡ് നടത്തി. ചിലരേഖകളും വിവരങ്ങളും സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. ഫയാസിന്റെയും സുഹൃത്ത് കുയ്യാലി എംസി എന്‍ക്ലേവിലെ അഷറഫിന്റെയും സാമ്പത്തിക-തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ഐബി ഉദ്യോഗസ്ഥരും തലശേരിയിലെത്തിയിട്ടുണ്ട്. വടകര താഴെ അങ്ങാടിയിലുള്ള ഫയാസിന്റെ ഭാര്യവീട്ടിലും റെയ്ഡ് നടത്തി. ലാപ്ടോപ്പും രേഖകളും ഫോട്ടോ ആല്‍ബവും പിടിച്ചെടുത്തു. ഫയാസിന്റെ ഭാര്യ ഷബിനയും ബാപ്പ റഷീദും ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. താഴെ അങ്ങാടിയിലെ ഭാര്യവീട്ടിനു സമീപത്ത് ഫയാസ് കൂറ്റന്‍ ബംഗ്ലാവ് നിര്‍മിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലാണ് വീടിന്റെ നിര്‍മാണം.

-------------------------
സുതാര്യതയില്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ല: ചെന്നിത്തല നെയ്യാറ്റിന്‍കര: സുതാര്യതയില്ലാത്ത സര്‍ക്കാറിന് നിലനില്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒന്നും മറച്ചുവെച്ച് ഭരിക്കാനാകില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്നും എത്ര മൂടിവെച്ചാലും സത്യം ഒരു ദിവസം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉമ്മന്‍ചാണ്ടിയും ഓഫീസും പ്രതിക്കൂട്ടില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ഒളിയമ്പ്. സുതാര്യതയുടെ കാലമാണിപ്പോള്‍. ആര്‍ക്കും ഒന്നും മറച്ചുവെയ്ക്കാനാകില്ല. വിവരാവകാശനിയമം കാര്യക്ഷമമായ ഈ കാലത്ത് സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. സത്യം കുടത്തിലെ വിളക്കുപോലെയാണ്. വലിയ അഴിമതികള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയാണ്. അത് തമസ്കരിക്കാനാകാത്ത നിലയിലാണ് ഇപ്പോള്‍ സമൂഹം നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല നെയ്യാര്‍ ഡാമില്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം സമഗ്രമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. തീവ്രവാദിബന്ധവും അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായി ഫയാസ് ഫോണില്‍ സംസാരിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ല. ഓഫീസില്‍ പൊളിച്ചെഴുത്ത് വേണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ടിയെയും കാര്യമായി ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ടി ഇടപെടാറില്ല. എന്നാല്‍, ഇനിമുതല്‍ പാര്‍ടിയുടെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകും. സമീപകാലത്ത് സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് വ്യാപകമാണ്. ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം ലേഖകന്‍,Deshabhimani Daily, 27-Sep-2013

Wednesday, September 25, 2013

സ്വര്‍ണക്കടത്ത് മുഖ്യപ്രതി ഫയാസിനും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം

കൊച്ചി/തലശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിടിയിലായ മുഖ്യപ്രതി മാഹി ഈസ്റ്റ് പള്ളൂര്‍ തൊണ്ടന്റവിട ഫയാസി(40)ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന ജിക്കുമോനുമായി അടുത്ത ബന്ധമെന്ന് സുചന. ഫായിസിന്റെ മൊബൈലില്‍ ജിക്കുമോന്റെ മൊബൈല്‍ നമ്പറുണ്ട്. കൂടാതെ ഇവര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടാറുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പിടികൂടിയ ഫയാസിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് പിന്നില്‍ രാജ്യാന്തര ഹവാലറാക്കറ്റുമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ചില മന്ത്രിമാരുമായും ഫയാസിന് വഴിവിട്ട ബന്ധങ്ങളുള്ളതായി സൂചനയുണ്ട്. സോളാര്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ജിക്കുമോന്റെ വിദേശയാത്രകളും ആഡംബര വീട് നിര്‍മ്മാണവും അനധികൃത സ്വത്ത് ഇടപ്പാടുകളും വിവാദമായിരുന്നു. ഫായിസിന്റെ ഫേസ്ബുക്കിലും ജിക്കു സൃഹൃത്താണ്്. ഫായിസിന്റെ ഫേസ് ബുക്ക് ചിത്രങ്ങള്‍ക്ക് ജിക്കുമോന്‍ കമന്‍റും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഫയാസ് നില്ക്കുന്ന ചിത്രത്തിനു താഴെ \'ഹായ് ഗൈസ്, തകര്‍പ്പന്‍\' എന്നു ജിക്കുമോന്റെ കമന്റ് കാണാം. ഫയാസിന്റെ കുടുംബ ചിത്രത്തിനു താഴെ \'എല്ലവരും ഉണ്ടല്ലൊ; എന്നണു ജിക്കുമോന്റെ കമന്റ്. ഇവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധം നിലനില്ക്കുന്നു എന്നു വ്യക്തമാക്കുന്നതാണു കമന്റുകള്‍.കൂടാതെ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എ പി ഷൗക്കത്തലി, മുന്‍ ഡിവൈഎസ്പി പണക്കാരന്‍ കുഞ്ഞിരാമന്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഫായിസിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ഫായിസിന് ഉറ്റബന്ധമുണ്ടെന്ന് പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിനിടെ സ്ഥീരീകരിച്ചിട്ടുണ്ട്. ഒരു കസ്റ്റംസ് കമ്മീഷണര്‍ സി മാധവന്‍, പ്രിവന്‍റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുമായി ബന്ധമുണ്ടെന്നാണു സൂചനകള്‍. ഇതില്‍ സുനില്കുമാര്‍ ഫേസ് ബുക്കില്‍ ഫായിസിന്റെ കുട്ടുകാരനാണ്. സ്വര്‍ണ്ണവുമായി വിമാനത്താവളത്തില്‍ എത്തിയ യുവതികളെ ചില കസ്റ്റംസ് ഓഫീസര്‍മാര്‍ ഗ്രീന്‍ചാനലിലുടെ പുറത്തുവിടാന്‍ സഹായിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ തങ്ങള്‍ റഹിമാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അറിവായി. ജിക്കുമോന് പുറമെ ഫയാസിന്് ഉന്നതരുമായി അടുത്ത ബന്ധമുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 16 കോടിയോളം വിലവരുന്ന 52 കിലോ സ്വര്‍ണം കടത്തിയതായാണ് പ്രാഥമിക നിഗമനം. കടത്തിയ സ്വര്‍ണം എങ്ങോട്ട് കൊണ്ടുപോകുന്നു, അതിന് എവിടെനിന്നാണ് സാമ്പത്തികസഹായം ലഭിക്കുന്നത് എന്നിവയും ഇതിന്റെ ഉപയോക്താക്കള്‍ ആരൊക്കെ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കൊച്ചിയിലെത്തിച്ച ഫയാസിനെ കസ്റ്റംസ് കമീഷണര്‍ ഡോ. കെ എന്‍ രാഘവന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കുമെന്നും കള്ളകേസില്‍ കുടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ദുരൂഹതനിറഞ്ഞ ഇടപാടും ബന്ധങ്ങളുമുള്ള ചെറുപ്പക്കാരനാണ് ഫായിസ്. ദുബായില്‍നിന്ന് ഇടയ്ക്കിടെ നാട്ടിലെത്തി ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന ഇയാളുടെ ബന്ധങ്ങളും ഏറെ വിചിത്രമായിരുന്നു. ഭരണരാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളുമായി അടുത്ത ബന്ധമായിരുന്നു. മന്ത്രിമാരും ഉന്നത പൊലീസ്മേധാവികളും ചലച്ചിത്രതാരങ്ങളുംവരെ നീളുന്നതാണ് സൗഹൃദം. ഹരിയാന രജിസ്ട്രേഷനുള്ള വാഹനവുമായി ഫായിസ് വര്‍ഷങ്ങള്‍ക്കുമുമ്പ് മാഹി പൊലീസിന്റെ പിടിയിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമായുള്ള ബന്ധം അടുത്ത സുഹൃത്തുക്കളുമായി ഇയാള്‍ പങ്കുവയ്ക്കാറുണ്ട്. സ്വര്‍ണക്കടത്ത്് ഉള്‍പ്പെടെയുള്ള വഴിവിട്ട കാര്യങ്ങള്‍ക്ക് ഈ ബന്ധവും മറയാക്കിയെന്ന്സൂചനയുണ്ട്. കേരളത്തിലെ പൊലീസ് മേധാവികളില്‍ ചിലര്‍ ഇയാളുടെ ആതിഥ്യം സ്വീകരിക്കാന്‍ വീട്ടിലെത്താറുണ്ട്. ജോപ്പനൊപ്പം സോളാര്‍ ഇടപാടില്‍ ആരോപണ വിധേയനായ ജിക്കുമോനെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് നീക്കിയെങ്കിലും മറ്റ് നടപടിയൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലീംരാജിന് ഹവാല ഇടപ്പാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് ഒരു കേസില്‍ പിടിയിലായ സലീംരാജിന് വേണ്ടി സ്റ്റേഷനില്‍ എത്തിയത് ഹവാലകേസിലെ പ്രതിയായിരുന്നു. 2006ല്‍ 336 കോടി രൂപയുടെ ഹവാലപണം കടത്തിയ കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ സോന അബ്ദുള്‍ മജീദ് ആണ് ജാമ്യാപേക്ഷയുമായി എത്തിയത്.
Reports Deshabhimani Daily - സ്വന്തം ലേഖകന്, 24-Sep-2013

Tuesday, September 24, 2013

സലീംരാജിന്റെ റിമാന്റ് കാലാവധി നീട്ടി

കോഴിക്കോട്: സുഹൃത്തിന്റെ ഭാര്യയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. സലീംരാജിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് റിമാന്റ് നീട്ടിയത്.
September 24, 2013
ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്‌
തിരുവനന്തപുരം: മണക്കാട് സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്. റാസിഖ് അലിയുടെ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം സബ്‌കോടതിയുടേതാണ് ഉത്തരവ്. 25 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യാനാണുത്തരവ്. തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിപ്പാടം നല്‍കാമെന്ന് പറഞ്ഞാണ് ബിജു റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്തത്. ശാലുവിനെ ഭാര്യയായും സ്വിസ് സോളാര്‍ എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പരിചയപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, അമ്മ കലാദേവി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇവര്‍ 60 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകളും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു.

സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. ഈ കൂടിക്കാഴ്ച എങ്ങനെ കുറ്റകരമാകും. ഇവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ചോദിച്ചു. സോളാര്‍ ഇടപാടില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിശോധിക്കവേയാണ് കോടതിയുടെ പരാമര്‍ശം. സോളാര്‍ ഇടപാടില്‍ പണം മുടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ശ്രീധരന്‍ നായര്‍ പരാതിയില്‍ പറയുന്നില്ല. സരിത മുഖ്യമന്ത്രി പേര് ദുരുപയോഗിച്ചതാവാമെന്നും കോടതി നിരീക്ഷിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാന്‍ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രാരംഭ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം.
September 23, 2013,Reportertv News
___________________________________________
സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താണ് തെറ്റ്? ഹൈക്കോടതി
കൊച്ചി: സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍, സരിത നായരോടൊപ്പം മുഖ്യമന്ത്രിയെ കാണുന്നതില്‍ തെറ്റെന്താണ് എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ട് പ്രതികള്‍ മാത്രമുള്ള കേസില്‍ മുഖ്യമന്ത്രിയുടെ പേര് കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണോ എന്നും ചോദ്യമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് വാക്കാല്‍ ഇക്കാര്യം ചോദിച്ചത്. ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമില്ലല്ലോ എന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സോളാര്‍ തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് തൃശ്ശൂര്‍ സ്വദേശി ജോയ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ കക്ഷിയല്ലെന്നിരിക്കേ ഹര്‍ജിക്കാരന് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോ എന്നും കോടതി അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് കബളിപ്പിക്കപ്പെട്ട ശ്രീധരന്‍ നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എങ്കില്‍ അതിന് ആധാരമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചിട്ടുണ്ട്. സോളാര്‍ പദ്ധതിക്കുവേണ്ടി സരിതയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ പറയുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. അക്കാര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും കവാടത്തിലും മറ്റുമായുള്ള 24 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്നത്. എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങള്‍ തെറ്റും വ്യാജവുമാണെന്ന് ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ച പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് പറയുന്നത്. മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് താന്‍ പറഞ്ഞുവെന്നും മറ്റും പറയുന്ന എ.ഡി.ജി.പി. യുടെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണ്. മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയ ശേഷം താന്‍ അന്വേഷണ സംഘത്തലവന് മൊഴി നല്‍കിയിട്ടില്ല. 2012 ജൂലായ് 9-ന് രാത്രി 8-ന് സരിതയോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയിരുന്നു. ഇതേക്കുറിച്ച് മജിസ്‌ട്രേട്ട് മുമ്പാകെ നിയമാനുസൃതം നല്‍കിയ മൊഴിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശ്രീധരന്‍ നായര്‍ കബളിപ്പിക്കപ്പെട്ട കേസില്‍ പുറമേ നിന്നൊരാള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അക്കാര്യം പരിഗണിച്ച് തീര്‍പ്പാക്കിയ ശേഷമേ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം രേഖകളില്‍ സ്വീകരിക്കാവൂ എന്നും ചൂണ്ടിക്കാട്ടി. കേസിലുള്‍പ്പെടാത്ത ആള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം ശ്രീധരന്‍ നായരെ കക്ഷി ചേര്‍ത്തതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട സാക്ഷികളില്‍ നിന്ന് കോടതി മുഖേന തെളിവ് ശേഖരിക്കാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് നടപടികള്‍ സാധ്യമാവൂ എന്നാണ് സര്‍ക്കാരിന്റെ വാദം.
News Report Mathrubhumi Daily Sep 24, 2013

സരിതയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പ്രചോദനമായി: ശ്രീധരന്‍നായര്‍

കൊച്ചി: സരിത എസ് നായരുടെ പാലക്കാട്ട് കിന്‍ഫ്രയിലെ സോളാര്‍ പ്ലാന്റ് പദ്ധതിക്ക് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പ്രചോദനം നല്‍കിയെന്ന് തട്ടിപ്പിനിരയായ മല്ലേലില്‍ ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്ലാന്റിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടിന് സരിത തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയതായും ശ്രീധരന്‍നായര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിച്ച അപേക്ഷ നിലനില്‍ക്കെയാണ് ശ്രീധരന്‍നായര്‍ കോടതിയില്‍ പ്രസ്താവന നല്‍കിയത്. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ അഡീഷണല്‍ ഡിജിപിക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ ആവര്‍ത്തിച്ചു. മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയെന്ന എഡിജിപിയുടെ വിശദീകരണം ശരിയല്ല. പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മാധ്യമറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് താന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടതല്ല. മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയതാണ് സത്യമായ വസ്തുത. മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെപ്പറ്റി മജിസ്ട്രേട്ടിനു രഹസ്യമൊഴി നല്‍കിയശേഷം അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിട്ടില്ല. മൊഴി നല്‍കിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കളവാണ്. കേസിലെ ഇരയായതിനാല്‍ പോളിഗ്രാഫ് നാര്‍ക്കോ പരിശോധനകള്‍ നിരസിച്ചു. മുഖ്യമന്ത്രിക്കു പങ്കില്ലെന്നു വ്യക്തമാക്കി തന്റേതെന്ന തരത്തില്‍ ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയ മൊഴി കൃത്രിമമായി കെട്ടിച്ചമച്ചതാണ്. ശ്രീധരന്‍നായരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പ്രാഥമികവാദം കേള്‍ക്കമെന്നും ആവശ്യപ്പെട്ട് എജി സമര്‍പ്പിച്ച ഹര്‍ജിയാണ് തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഹര്‍ജിയുടെ കാര്യകാരണങ്ങളിലേക്ക് കടക്കുംമുമ്പ് പ്രാഥമികവാദം കേള്‍ക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും കേസിന്റെ മുഴുവന്‍ വശങ്ങളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, സരിത ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് കുറ്റകരമല്ലെന്നും സരിത, മുഖ്യമന്ത്രിയുമായുള്ള അടുപ്പം ദുരുപയോഗം ചെയ്തതാവാമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. സരിതയ്ക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തണമെന്നും ചോദ്യംചെയ്യണമെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമകാര്യ ലേഖകന്‍,Deshabhimani Daily,23-Sep-2013

Sunday, September 22, 2013

2014 Elections: Guide to voter registration and details for NRIs

New Delhi, Sept 22,2013
Are you an Indian residing out of India? Do you want to vote?
Well, yes you still can! Here are some points that will help you vote and elect your government despite being an NRI
.
According to the provisions of the Representation of the People (Amendment) Act, 2010, a person who is a citizen of India and who has not acquired the citizenship of any other country and is otherwise eligible to be registered as a voter, can register as a voter in the constituency in which his place of residence in India as mentioned in his passport is located.
Electoral Rolls are also available on the website of CEO of concerned states The NRI has to file the application for the purpose in prescribed Form 6A before the Electoral Registration Officer (ERO) of the constituency within which the place of ordinary residence of the applicant in India as given in his/her valid passport falls.
The application can be presented in person before the ERO or sent by post addressed to the ERO concerned. The 6A form can be downloaded from the website of Election Commission of India.
It is also available free of cost in Indian Missions in foreign countries and in the offices of EROs in India. One recent passport size coloured photograph, photocopy of relevant pages of the passport of the applicant containing his/her photograph and all other particulars and photocopy of the pages of passport containing the valid visa. If the application is sent by post, it must be accompanied by duly self attested copy of the passport and all relevant documents mentioned in Form 6A.
If the application is submitted in person before the ERO, the original passport should be produced for verification.
The The registration details of the ERO will be communicated to the applicant by post on his address in the foreign country given by him in form 6A and also by SMS on the mobile number given by him in form 6A. Electoral Rolls are also available on the website of the Chief Electoral Officer of the State concerned in PDF format and can be seen by anybody. After enrollment, an overseas elector will be able to cast his vote in an election in the Constituency, in person, at the polling station provided for the part where he is registered as an overseas elector.

സലിംരാജിന്റെ അധോലോക-തീവ്രവാദബന്ധം അന്വേഷിക്കണം

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഹവാല ഇടപാടും അധോലോക-തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സലിംരാജിന്റെ ഒപ്പം കോഴിക്കോട്ട് അറസ്റ്റിലായവര്‍ ഹവാല ഇടപാടും അധോലോക-തീവ്രവാദബന്ധമുള്ളവരാണ്. എന്നാല്‍, ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് ഈ കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പുകാരുടെയും അധോലോകക്കാരുടെയും തീവ്രവാദികളുടെയും രക്ഷാധികാരിയായി മുഖ്യമന്ത്രി മാറി എന്നത് കേരളസമൂഹത്തിന് അപമാനവും ആശങ്കയുളവാക്കുന്നതുമാണ്. നേരത്തെതന്നെ വിവാദമായിരുന്ന മംഗലപുരത്തെ അധോലോക നേതാവ് രവി പൂജാരിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധവും ഈ കേസോടെ കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ദേശസുരക്ഷയ്ക്കുപോലും ഭീഷണിയുയര്‍ത്തുന്നവരുമായി ബന്ധമുള്ള സലിംരാജിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്ക് അധോലോകവുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
-------------------
Kidnap case: Salim Raj, six others move court for bail
Salim Raj, former gunman of Chief Minister Oommen Chandy, and six others who had been arrested here on the charge of kidnapping on Thursday approached the Principal District and Sessions Court here seeking bail.
Judge V. Bhaskaran posted to September 23 for considering their bail applications. Previously, the Judicial First Class Magistrate Court had rejected their bail pleas. All the accused, including Riju, 28, Irshad Basheer, 24, Siddique, 37, Sattar, 37, Shamnad, 29, and Junaid, 32, are now remanded at the special sub-jail in the city. The bail applications were moved through M. Shahir Singh, their counsel. Salim Raj, 42, and his gang were arrested on the charge of manhandling and attempting to abduct Prasannan on the Karikkamkulam- Balussery road at 12.30 p.m. on September 10. Prasannan and Rasheeda Beevi, who were travelling in a car, were chased by the gang in a multi-utility vehicle near the Karikkamkulam junction. The intervention of the local people foiled the alleged attempt to kidnap the complainant and the woman. The Chevayur police, which registered the case, had charged the accused with Section 364 (kidnapping or abducting in order to murder), 143 (unlawful assembly), 144 (unlawful assembly armed with deadly weapons), and 506 (1) (criminal intimidation) of the Indian Penal Code (IPC). The petitioners said in their bail applications that the investigators had foisted the case against them to protect the vested interest of some politicians and Salim Raj had been made a scapegoat in the politically motivated case. Initially, the police had charged the accused under Section 365 (kidnapping or abducting with intent secretly and wrongfully to confine persons) of the IPC but this offence had been modified with a more serious offence (Section 364) to satisfy a political lobby, the petitioners said. The accused also claimed that none of them had any criminal background. No weapons had been recovered from them. But the police had purposely registered the case for keeping them in jail for a longer period.

Friday, September 20, 2013

Former Supreme Court judge V.R.Krishna Iyer praises Narendra Modi

New Delhi, Sept 19: Former judge in the Supreme Court of India, Justice Vaidyanathapura Rama Krishna Iyer (V.R.Krishna Iyer) on Thursday wrote to Gujarat Chief Minister Narendra Modi and extended his best wishes for becoming the BJP's prime ministerial candidate.
In a birthday-greeting letter addressed to Modi, the former SC judge V R Krishna Iyer termed the BJP's decision of anointing Modi as Prime Ministerial candidate of the party as timely one for the upcoming Lok Sabha elections and welcomed it.
97-year-old Justice Iyer in his letter said that though he is not involved in any active politics at present and "welcomes the decision of BJP on personal level" and described Modi as positive, someone of nationalistic virtue and having global dimensions.
Praising Gujarat chief minister, Justice Iyer said that Gujarat is only state in the country which has used the solar power in a very large scale and under Modi's leadership it has led Gujarat being emerge as ‘Solar State'. While lauding Modi, Justice Iyer said, "Adhering to the principles and ideals of Mahatma Gandhi, Gujarat is the only state in the country to implement prohibition and uproot the corruption in the public life."
The ex-SC judge described Narendra Modi as positive person. Justice Iyer said Modi is getting support at national level for his good-administrative skills and is quite capable of realizing the great principles of Swaraj.
He also expressed his confidence in Modi to remove poverty from India. "I am committed to socialism.
And I support Mr Modi because he is also socialist and encourages Gandhian values - protection of human values and rights, brotherhood, justice at social, economic and political field",
Justice Iyer wrote. Describing the well-wishes, greetings, love and blessings that Modi received from all over the world on his recent birthday on September 17 as equivalent to a highest peak,
Justice Iyer wrote that in the chair of Prime Minister, Narendra Modi will fulfill hopes and aspirations of the people of India and uphold national dignity.

Preeti Panwar Oneindia , Sep 19, 2013

ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹത: വി എസ്

തിരു: സോളാര്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ജനങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വരുത്തിയ മാറ്റമെന്നും വി.എസ്. പറഞ്ഞു. സോളാര്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാരായ എസ്.എസ്. സതീശ് ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.എന്നാല്‍ കേരളത്തിലെ ഭരണരംഗത്തും രാഷ്ട്രീയരംഗത്തും ഏറെ കോളിളക്കണ്ടമുണ്ടാക്കുകയും ഭരണമുന്നണിയെയും, യുഡിഎഫ് ഗവണ്‍മെന്റിനെയും തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത കേസുകള്‍ പരിഗണിച്ചുകൊണ്ടിരുന്ന ജഡ്ജിമാരെ മാറ്റിയതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ സര്‍ക്കാരും പോലീസും ശ്രമിക്കുന്നതായി തെളിവുകള്‍ സഹിതം ആക്ഷേപം ഉയര്‍ന്നതാണ്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് പലതവണ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ബന്ധപ്പെട്ട ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കെ.സി.ജോസഫ് ശ്രമിച്ചത്. സോളാര്‍കേസ് അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ ലേഖനത്തിനുളള മറുപടിയെന്ന നിലയില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി കെ.സി.ജോസഫ്, ഉമ്മന്‍ചാണ്ടിക്കും, സര്‍ക്കാരിനും വേണ്ടി ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.ഇതിന് പിന്നാലെ ബന്ധപ്പെട്ട രണ്ട് ജഡ്ജിമാരെയും സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയതാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ് ഈ നടപടി തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരെ ഉന്നത നീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. അല്ലാത്തപക്ഷം നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമായിരിക്കും ഉണ്ടാവുകയെന്നും വി.എസ്. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Reports Deshabhimani Daily Sep 19 2013

സലിംരാജിനു ഫോണ്‍ ചോര്‍ത്തി നല്‍കിയ പോലീസ്‌ 'ചാരനെ'ക്കുറിച്ച്‌ അന്വേഷണം

കോഴിക്കോട്‌: യുവാവിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനു ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസിനുള്ളിലെ ചാരനെക്കുറിച്ച്‌ അന്വേഷിക്കുന്നു. കോഴിക്കോട്‌ ചേവായൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണു സലിംരാജിനു വിവരങ്ങള്‍ നല്‍കിയ കേന്ദ്രത്തെക്കുറിച്ചും ആളെക്കുറിച്ചും അന്വേഷണം നടത്തുന്നത്‌. കൊല്ലം ഓച്ചിറ സ്വദേശിയും ഭര്‍തൃമതിയുമായ റഷീദാബീവിയെ കാണാതായ സംഭവത്തിലാണു സലിംരാജിന്‌ ഫോണ്‍കോളുകള്‍ ചോര്‍ത്തി നല്‍കിയത്‌. ഇവര്‍ക്കൊപ്പം കാണാതായ പ്രസന്നന്റെ മൊബൈല്‍ഫോണ്‍ കോളുകളുടെ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു സലിംരാജ്‌ കോഴിക്കോട്ടെത്തിയത്‌. റഷീദാബീവിയെ കാണാതായെന്ന പരാതി രജിസ്‌റ്റര്‍ ചെയ്‌ത ഓച്ചിറ പോലീസ്‌ സ്‌റ്റേഷനില്‍ സൈബര്‍സെല്ലില്‍ നിന്നുള്ള ഫോണ്‍രേഖകള്‍ ഔദ്യോഗികമായി ലഭിച്ചിരുന്നു. റഷീദാബീവിയുടെയും പ്രസന്നന്റെയും ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകളുടെ റിപ്പോര്‍ട്ടാണ്‌ സ്‌റ്റേഷനില്‍ ലഭിച്ചത്‌. സൈബര്‍സെല്ലില്‍ എത്തിയ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു സലിംരാജും പിടികിട്ടാപ്പുള്ളിയുമടങ്ങിയ സംഘം കോഴിക്കോട്ടെത്തിയത്‌. ഓച്ചിറ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നാണു സലിംരാജിനു ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ലഭിച്ചതെന്നാണു കോഴിക്കോട്ടെ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നിഗമനം. പോലീസിലെ ഉന്നതരുമായി സലിംരാജിനു അടുപ്പമുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഏതു സൈബര്‍സെല്‍ വഴിയും വിവരങ്ങള്‍ ലഭിച്ചേക്കാം. ഈ സാഹചര്യത്തില്‍ സലിംരാജിന്റെ ഫോണ്‍കോളുകളുടെ വിവരങ്ങളും പരിശോധിക്കും. സലിംരാജുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ഫോണ്‍കോള്‍ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചറിയാനാവും. അതേസമയം, സ്‌റ്റേഷനില്‍ നിന്നു യാതൊരു വിവരവും പുറത്തുപോയിട്ടില്ലെന്ന്‌ ഓച്ചിറ എസ്‌.ഐ. ബാലന്‍ പറഞ്ഞു. പരാതിക്കാര്‍ നല്‍കിയ നമ്പറുകളുടെ വിവരങ്ങള്‍ സൈബര്‍സെല്ലില്‍ നിന്നു അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും എസ്‌.ഐ. പറഞ്ഞു. കോഴിക്കോട്ട്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷമേ വകുപ്പതല നടപടിക്കു ശിപാര്‍ശ ചെയ്ുന്നതിനെക്കുറിയച്ച്‌ തീരുമാനമെടുക്കുകയുള്ളൂവെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജി.സ്‌പര്‍ജന്‍ കുമാര്‍ പറഞ്ഞു. കേസില്‍ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തീകരിച്ചു കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്തിനാണ്‌ സലിംരാജും പിടികിട്ടാപ്പുള്ളി റിജോയും ഉള്‍പ്പെടെ ഏഴംഗസംഘം റഷീദാബീവിയെത്തേടി കോഴിക്കോട്ടെത്തിയത്‌. പ്രസന്നന്‍ സഞ്ചരിച്ച കാര്‍ പിന്‍തുടര്‍ന്ന സലിംരാജും സംഘവും കരിക്കാംകുളത്തു വച്ചാണു ബലം പ്രയോഗിച്ചു ഇയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്‌. ഇതേതുടര്‍ന്നു നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഈ മാസം ഏഴിനാണു ഭാര്യയെ കാണാനില്ലെന്നുകാണിച്ച്‌ അബ്‌ദുള്‍വഹാബ്‌ ഓച്ചിറ പോലീസില്‍ പരാതി നല്‍കിയത്‌. രണ്ടാം തീയതി മുതലാണ്‌ കാണാതായതെന്നായിരുന്നു പരാതി.
Reports :കെ. ഷിന്റുലാല്‍, September 20, 2013 ,Mangalam Daily

Wednesday, September 18, 2013

സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാതായി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ പോലീസ്‌ ആസ്‌ഥാനത്തുനിന്നു കാണാതായി. സലിംരാജിന്റെ വഴിവിട്ട ബന്ധങ്ങളും ദുരൂഹ ഇടപാടുകളും അക്കമിട്ടു നിരത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ്‌ കാണാതായത്‌. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്‌റ്റിലായതോടെ സലിംരാജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടപ്പോഴാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്ന്‌ വ്യക്‌തമായതെന്നാണ്‌ സൂചന. സലിംരാജിനെതിരായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടു മുങ്ങിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനു പങ്കുണ്ടെന്നാണ്‌ വിശ്വസനീയകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കാണാതായതില്‍ ആഭ്യന്തരമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചതായി അറിയുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട്‌ മുങ്ങിയതെവിടെ നിന്ന്‌ എന്നതിനെ സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചതായും അറിയുന്നു.സലിംരാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായി നിയമിക്കുന്നതിനെതിരെ ശക്‌തമായ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയിരുന്നത്‌. സലിംരാജിന്റെ നിയമനത്തിനെതിരെ ഇന്റലിജന്‍സ്‌ മേധാവി നേരിട്ട്‌ എതിര്‍പ്പ്‌ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ എതിര്‍പ്പുകളെല്ലാം മറികടന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശക്‌തമായ താല്‍പര്യപ്രകാരമാണ്‌ സലിംരാജിനെ ഗണ്‍മാനാക്കിയത്‌. പോലീസ്‌ സേനയിലെ ഉന്നത ഉദ്യോഗസ്‌ഥരെപോലും പുച്‌ഛിച്ചുതള്ളുന്ന രീതിയിലുള്ള പെരുമാറ്റമാണ്‌ സാദാ പോലീസുകാരനായിരുന്നിട്ടു കൂടി സലിംരാജിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്ന്‌ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലരുമായുള്ള അടുത്തബന്ധം മുതലെടുത്താണ്‌ സലിംരാജ്‌ സംസ്‌ഥാന ഭരണ സിരാകേന്ദ്രത്തില്‍ വിലസിയത്‌. ഇപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍പ്പെട്ട്‌ അറസ്‌റ്റിലായതോടെ സലിംരാജിന്റെ മേലുള്ള കുരുക്ക്‌ മുറുക്കാന്‍ ആഭ്യന്തരമന്ത്രി ഇടപെട്ട്‌ ചില ശക്‌തമായ നീക്കങ്ങള്‍ നടത്തിയതായാണ്‌ സൂചന. സലിംരാജിന്റെ അധോലോക, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചു വരികയാണ്‌.
September 14, 2013,Mangalam Daily

സലിംരാജിന് തീവ്രവാദബന്ധവും

കോഴിക്കോട്/കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസിലെ പ്രധാനിയുമായ സലിംരാജിന് മതതീവ്രവാദ സംഘടനയുമായി ബന്ധമെന്ന് പൊലീസ്. അന്വേഷണത്തിനായി ചേവായൂര്‍ പൊലീസ് കൊല്ലത്തേക്ക് തിരിച്ചു. സലിംരാജുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരും ഉള്ള സാഹചര്യത്തിലാണിത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് കോഴിക്കോടുനിന്ന് സലിംരാജും സംഘവും അറസ്റ്റിലായത്. സലിംരാജിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ ലഭ്യമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. സലിംരാജ് രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് താമസിച്ച് ചില ഭൂമിയിടപാടുകള്‍ നടത്തിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുടെ ഹവാല ബന്ധവും അന്വേഷിക്കും. എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, സത്താര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് ചൊവ്വാഴ്ച പിടിയിലായത്. ആക്രമണക്കേസുകളില്‍നിന്ന് ഷംനാദിനെയും സത്താറിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് സലിംരാജ് ഇടപെട്ടിരുന്നതായാണ് വിവരം. ഷംനാദിനെതിരെ ആയുധം സൂക്ഷിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. എന്‍ഡിഎഫിന്റെ ഓച്ചിറയിലെ പ്രധാനി നജാദിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്താര്‍ ഫ്രീഡം പരേഡിലെ പ്രധാനിയുമാണ്. ഓച്ചിറ എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ്. സംഘാംഗമായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജുനൈദ് നേരത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഓച്ചിറ വലിയകുളങ്ങരയിലെത്തിയ സലിംരാജ് തിരുവനന്തപുരം രജിസ്ട്രേഷനുള്ള തന്റെ പുതിയ ആഡംബര കാര്‍ ഷംനാദിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ സൂക്ഷിച്ചശേഷമാണ് കൂട്ടാളികളുമായി മറ്റൊരു കാറില്‍ കോഴിക്കോട്ടേക്ക് പോയത്. കാര്‍ ബുധനാഴ്ച രാത്രിയോടെ കടത്തി. സലിംരാജിന്റെ സുഹൃത്തുക്കളുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അത്ഭുതപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരില്‍ ചിലര്‍ക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം ലഭിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ചിലര്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നു. സാമ്പത്തിക തട്ടിപ്പില്‍ തിരുവനന്തപുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് റിജോ സലിംരാജുമായി ബന്ധം സ്ഥാപിച്ചത്. ബന്ധം വളര്‍ന്നതോടെ സലിംരാജ് ഓച്ചിറയിലെ സ്ഥിരം സന്ദര്‍ശകനായി. ഓച്ചിറയിലെ വലിയകുളങ്ങര, മേമന, പള്ളിമുക്ക് എന്നിവിടങ്ങളില്‍ സലിംരാജ് നിരവധി തവണ തങ്ങിയിട്ടുണ്ട്. ഇതിനിടെ, സലിംരാജിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സ്വന്തം ലേഖകന്‍.Deshabhimani Daily 14-Sep-2013
സര്‍ക്കാര്‍ തണലില്‍ സരിതയ്ക്കും ബിജുവിനും റെസ്റ്റ്ഹൗസില്‍ സുഖവാസം
14-Sep-2013
കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിതയ്ക്കും ബിജു രാധാകൃഷ്ണനും റസ്റ്റ്ഹൗസില്‍ സുഖവാസമൊരുക്കി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഇരുവര്‍ക്കും ജയിലിനു പകരം കാഞ്ഞങ്ങാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ് പൊലീസ് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. ബുധനാഴ്ച രാത്രി എത്തിച്ച ഇവരെ തൊട്ടരികില്‍ പൊലീസ് സ്റ്റേഷനും സബ്ജയിലുമുണ്ടെങ്കിലും റെസ്റ്റ്ഹൗസിലെ വിഐപി മുറികളിലേക്കാണ് കൊണ്ടുപോയത്. രാവിലെ കുളിയും പ്രഭാതഭക്ഷണവുമെല്ലാം കഴിഞ്ഞപ്പോഴേക്കും വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും റെസ്റ്റ്ഹൗസിലേക്ക് എത്തി. തുടര്‍ന്ന് പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ തൊടുപുഴയില്‍നിന്നാണ് ഇവരെ കൊണ്ടുവന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ മറ്റിടങ്ങളില്‍ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. തൊടുപുഴയില്‍നിന്ന് ഉച്ചയ്ക്കുമുമ്പേ പുറപ്പെട്ട സംഘം രാത്രി ഏറെ വൈകിയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂര്‍ജയിലില്‍ പാര്‍പ്പിച്ചാലും രാവിലെ കോടതി സമയത്തിനുമുമ്പേ ഹോസ്ദുര്‍ഗില്‍ എത്തിക്കാമായിരുന്നു. അട്ടക്കുളങ്ങര ജയിലിലായിരുന്ന സരിതയെയും എറണാകുളം ജയിലിലായിരുന്ന ബിജുവിനെയും ബുധനാഴ്ച രാവിലെ തൊടുപുഴ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇവരെ കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. എന്നാല്‍, നാലുവര്‍ഷംമുമ്പ് കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തില്‍നിന്ന് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയ കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സബ്ജയില്‍ അധികൃതരെ വിളിച്ച് സരിതയെയും ബിജുവിനെയും രാത്രി എത്തിക്കുമെന്നും ജയിലില്‍ താമസസൗകര്യമൊരുക്കണമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് ജയിലില്‍ സൗകര്യമൊരുക്കി വാര്‍ഡന്മാര്‍ക്ക് പ്രത്യേക ഡ്യൂട്ടിയും നല്‍കി. എന്നാല്‍, ഉന്നതരുടെ നിര്‍ദേശത്തെതുടര്‍ന്ന് പ്രതികളെ റെസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുവന്നത്. പ്രതികളെ യഥാസമയം ജയിലിലെത്തിക്കാതെ, പല സ്ഥലത്തും കറങ്ങിയതായും പുറത്തുനിന്നുള്ള ആളുകളെ കാണാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തതായും സൂചനയുണ്ട്. റെസ്റ്റ് ഹൗസില്‍ താമസിപ്പിച്ചെങ്കിലും അവിടെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. സിഐ റെസ്റ്റ്ഹൗസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനിയറോട് സംസാരിച്ചശേഷമാണ് പ്രതികളെ താമസിപ്പിച്ചത്. എന്നാല്‍, വെളുപ്പിന് വന്നതുകൊണ്ട് മുറി എടുത്ത കാര്യം രേഖപ്പെടുത്തേണ്ടതില്ലെന്നാണ് പൊലീസ് റെസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞത്.

സലിംരാജിനൊപ്പമുണ്ടായിരുന്നത് പിടികിട്ടാപ്പുള്ളി

11-Sep-2013
കോഴിക്കോട്: യുവതിയെയും യുവാവിനേയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞുവെച്ച മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനോടൊപ്പം പിടികിട്ടാപ്പുള്ളിയുമുണ്ടായിരുന്നതായി പൊലീസ്. ഓച്ചിറ കടാച്ചേരി സ്വദേശി റിജോയാണ് സംഘത്തിലുണ്ടായിരുന്ന പിടികിട്ടാപ്പുള്ളി. ഭാര്യ സജിനയ്ക്കൊപ്പം ലക്ഷ്യങ്ങള്‍ തട്ടിയ കേസിലെ പ്രതിയാണിയാള്‍. സംഘത്തിലുണ്ടായിരുന്ന ജുനൈദ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ്. സലിം രാജിനും സംഘത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അനധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സലിം രാജ് ഏഴാം പ്രതിയാണ്. കോഴിക്കോട് തടമ്പാട്ട്താഴത്താണ് സലിം രാജിനെയും കൂട്ടരെയും നാട്ടുകാര്‍ തടഞ്ഞത്. കാറില്‍നിന്നും യുവാവിനെ പിടിച്ചിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഇടപ്പെട്ടത്. രാവിലെ 11ഓടെയായിരുന്നു സംഭവം. സിഫ്റ്റ് കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ഇന്നോവകാറില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തോടൊപ്പം പിന്‍തുടര്‍ന്ന സലീംരാജ് തടമ്പാട്ട്താഴത്ത് വെച്ച് സിഫ്റ്റിനെ മറികടന്ന് നിര്‍ത്തി കാറോടിച്ചിരുന്ന പ്രസന്നനെ പിടിച്ചിറക്കി. ബലംപ്രയോഗിച്ച് ഇന്നോവയില്‍ കയറ്റുവാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ ഇടപ്പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ സലിം രാജ് ആണെന്ന് മനസിലായതും തടഞ്ഞുവെച്ചതും. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രസന്നനൊപ്പം കാറിലുണ്ടായിരുന്ന റഷീദ സലീംരാജിന്റെ സുഹൃത്തിന്റെ ബന്ധുവാണ്. പ്രസന്നനൊപ്പമാണ് റഷീദ എരഞ്ഞിപ്പാലത്ത് കഴിയുന്നത്. സുഹൃത്തിന് വേണ്ടി റഷീദയെ രക്ഷിക്കാനാണ് ക്വട്ടേഷന്‍ സംഘത്തോടൊപ്പം എത്തിയതെന്ന് പറയുന്നു. അതേസമയം പുതിയൊരു വീട് വാങ്ങുവാനായി പോകുകയായിരുന്നു പ്രസന്നനും റഷീദയുമെന്നും ഇതിന് കരുതിയിരുന്ന പണവും സ്വര്‍ണവും കാറില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സോളാര്‍ തട്ടിപ്പ്കേസില്‍ ആരോപണമുയര്‍ന്നപ്പോഴാണ് സലീംരാജിനെ ഗണ്‍മാന്‍സ്ഥാനത്ത്നിന്ന് നീക്കിയത്. ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള സലീം രാജ് ഭ ൂമിതട്ടിപ്പ് കേസിലും പ്രതിയാണ്. സലിംരാജ് അഴിഞ്ഞാടിയത് മുഖ്യമന്ത്രിയുടെ ബലത്തില്‍: പിണറായി
12-Sep-2013
ആലപ്പുഴ: മുന്‍ ഗണ്‍മാനായ സലിംരാജ് കോഴിക്കോട് പൊതുനിരത്തില്‍ അഴിഞ്ഞാടിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബലത്തിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കപ്പെട്ട സലിം രാജടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ഇപ്പോഴും കിട്ടുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഗണ്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടയാള്‍ പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പങ്കെന്ന് വീണ്ടും വെളിപ്പെടുത്തല്‍

തിരു: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുപ്പത് ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി തട്ടിപ്പിനിരയായ അമേരിക്കന്‍ വ്യവസായി കെ ബാബുരാജന്‍. ഉമ്മന്‍ചാണ്ടിയുമായി ബിജു നിരവധി തവണ ബന്ധപ്പെട്ടതിന് താന്‍ സാക്ഷിയാണ്. തന്റെ വീട്ടില്‍ വച്ച് പല പ്രാവശ്യം മുഖ്യമന്ത്രിയുമായി ബിജു ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാബുരാജന്‍ റിപ്പോര്‍ട്ടര്‍ , പീപ്പിള്‍ ചാനലുകളോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിലെ ക്രഷറുടമ ശ്രീധരന്‍ നായരുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്. 1.19 കോടി രൂപയാണ് താന്‍ ബിജുവിന് കൈമാറിയത്. ഇടപാടിന്റെ വിശ്വാസ്യതയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ മഷിപ്പേന കൊണ്ടുള്ള കൈയൊപ്പുവച്ച കത്താണ് തന്നെ ബിജു കാണിച്ചത്. ശരിയായ ലെറ്റര്‍ പാഡാണ് ഇതെന്ന് എനിക്ക് ഉറപ്പാണ്. ഇത് വ്യാജമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കത്തും ഇതിനൊപ്പം കാട്ടിയിരുന്നു. 30 ശതമാനം കമ്മീഷന്‍ തുക, മുഖ്യമന്ത്രി വീണ്ടും സോളാര്‍ കമ്പനിയില്‍ കുറഞ്ഞ പലിശയില്‍ നിക്ഷേപിക്കുമെന്നും ബിജു പറഞ്ഞിരുന്നു.ഈ തുക മുഖ്യമന്ത്രിക്ക് മുത്തൂറ്റിലും മറ്റും നിക്ഷേപിച്ചു കൂടെ എന്നു താന്‍ ചോദിച്ചപ്പോള്‍, അതിലൊക്കെ നിക്ഷേപിച്ചാല്‍ പുറത്തറിയുമെന്ന് ബിജു പറഞ്ഞതായും ബാബുരാജന്‍ വെളിപ്പെടുത്തി. എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ ഗണേഷ്കുമാറിനെ പറ്റി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായും ബിജു പറഞ്ഞിരുന്നു. സോളര്‍ വിവാദങ്ങളെ തുടര്‍ന്ന് തന്റെ ജീവിന് ഭീഷണിയുണ്ട്. കരുതലോടെയാണ് ജീവിക്കുന്നത്. തന്റെ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ബാബുരാജന്‍ പറഞ്ഞു. ബിജുവും സരിതയും തന്നെ വഞ്ചിച്ചതായി മാര്‍ച്ച് 14ന് തന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിട്ട് കണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് പണം തട്ടിയതെന്നും അറിയിച്ചതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ലായെന്നും ബാബുരാജന്‍ പീപ്പിള്‍ ചാനലിലോട് പ്രതികരിച്ചു. ആറന്മുള ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 2012 നവംബര്‍ മുതല്‍ നിരവധി തവണകളായി 1.19 കോടി രൂപ തട്ടിയെടുത്തതായി ബാബുരാജ് മുമ്പു തന്നെ വെളിപ്പെടുത്തിയതാണ്. ഇക്കാര്യം ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. മനോരമ ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് സരിതയെയും ബിജുവിനേയും ബാബുരാജന്‍ സമീപിച്ചത്. കാറ്റാടിപ്പാടത്തില്‍ പണം മുടക്കിയാല്‍ 27 ശതമാനമാണ് ലാഭം വാഗ്ദാനം ചെയ്തത്. പണം പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍, മാര്‍ച്ച് 14ന് അഭിഭാഷകനും മറ്റൊരു സുഹൃത്തിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി പരാതി നല്‍കി. എന്നാല്‍, 15ന് പകല്‍ 12.14നാണ് പരാതി സ്വീകരിച്ചതെന്നു കാട്ടിയാണ് ആഭ്യന്തരവകുപ്പ് ബാബുരാജിന് രസീത് നല്‍കിയത്. മൂന്നു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസ്, ക്രൈംബ്രാഞ്ചിന് കൈമാറിയ ഈ പരാതിയില്‍ ജൂണ്‍ 19ന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
Posted on: 08-Sep-2013 Deshabhimani Daily ബിജു-ഉമ്മന്‍ചാണ്ടി ഇടപാടിന്റെ 2 കത്ത് പുറത്ത്
വി എം പ്രദീപ്
Posted on: 10-Sep-2013
പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇടനിലനിര്‍ത്തിയാണ്് അമേരിക്കന്‍ വ്യവസായി ഇ കെ ബാബുരാജനില്‍ നിന്നും ബിജു രാധാകൃഷ്ണന്‍ 1.19 കോടി രൂപ തട്ടിയെടുത്തത് എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ബിജു രാധാകൃഷ്ണന്‍ കാണിച്ച, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതായ രണ്ടു കത്തുകളും കേന്ദ്ര പരാമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ ടെലഗ്രാമും വിശ്വസിച്ചാണ് ബാബുരാജന്‍ പണം കൈമാറിയത്. തട്ടിപ്പുസംഘത്തിനു വേണ്ടി മുഖ്യമന്ത്രി നല്‍കിയ രണ്ടു കത്തുകളും "ദേശാഭിമാനി"ക്ക് ലഭിച്ചു. ബാബുരാജനെ സംസ്ഥാന പാരമ്പര്യേതര ഊര്‍ജ്ജ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രി ഡോ. ഫറുഖ് അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രി അയച്ച ജിഒ നമ്പറുള്ള കത്താണ് അതിലൊന്ന്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ 836 കോടി രൂപ ചെലവിട്ട് 533 മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ അനുവാദം തേടി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് രണ്ടാമത്തേത്. ഇതില്‍ പദ്ധതിയുടെ നടത്തിപ്പുകാരനായി സോളാര്‍ കഫെ എം ഡി ബാബുരാജനെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ലെറ്റര്‍ ഹെഡിലുള്ള, അദ്ദേഹത്തിന്റെ ഒപ്പോടു കൂടിയ കത്ത് വിശ്വസിച്ചാണ് ബാബുരാജന്‍ പണമിറക്കിയത്. ഈ 836 കോടിയുടെ 30 ശതമാനം കമ്മീഷനാണ് ബിജു മുഖ്യമന്ത്രിയ്ക്ക് വാഗ്ദാനം ചെയ്തത്. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം ഡയറക്ടര്‍ ഡോ. ജി പ്രസാദ് ഈ കാറ്റാടിപ്പാടത്തിന് അംഗീകാരം നല്‍കി അയച്ച ടെലഗ്രാമും ബാബുരാജനെ ബിജു കാണിച്ചിരുന്നു. കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ശുപാര്‍ശയിന്മേലാണ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നതെന്നും ഇതില്‍ സൂചിപ്പിച്ചിരുന്നു. ഇവ മൂന്നും കണ്ടതോടെയാണ് മുഖ്യമന്ത്രിയെ വിശ്വസിച്ച് ബാബുരാജന്‍ പണം പൂര്‍ണമായും കൈമാറിയത്. കത്തില്‍ ആര്‍ ബി നായര്‍ എന്നാണ് ബിജുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തില്‍ ബാബുരാജനെ കെപിസിസി നിര്‍വാഹകസമിതി അംഗമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം പോലുമില്ല. 2012 ഡിസംബര്‍ 13നാണ് ഈ കത്ത് അയച്ചത്. രണ്ടാമത്തെ കത്ത് 2012 ഡിസംബര്‍ 18നും. തന്നെ കെപിസിസി നിര്‍വാഹകസമിതി അംഗമായി ചിത്രീകരിച്ചതിനെക്കുറിച്ച് ബിജു രാധാകൃഷ്ണനോട് ചോദിച്ചിരുന്നതായി ബാബുരാജ് "ദേശാഭിമാനി"യോട് പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും അംഗീകാരം കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു മറുപടി. അസല്‍ കത്തുകളാണ് ആദ്യം ബിജു രാധാകൃഷ്ണന്‍ കാണിച്ചിരുന്നത്. പിന്നീട്, തനിക്ക് അതിന്റെ പകര്‍പ്പുകള്‍ നല്‍കി. ഈ കത്തുകള്‍ കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകരെ കാണിച്ചിരുന്നു. ഒപ്പ് മുഖ്യമന്ത്രിയുടേതു തന്നെയെന്നാണ് അവരുടെയും വിലയിരുത്തല്‍. ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കത്തുകള്‍ വ്യാജമാണെന്ന് സംശയിക്കാന്‍ സാഹചര്യമില്ല. അല്ലാത്ത പക്ഷം, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമാന്ത്രാലയത്തിന്റെ കത്തുകളടക്കം അന്വേഷണത്തിന് വിധേയമാക്കേണ്ടതല്ലേയെന്നും ബാബുരാജന്‍ ചോദിച്ചു. മനോരമ പത്രത്തില്‍ 2012ല്‍ വന്ന പരസ്യം കണ്ടാണ് തട്ടിപ്പുകമ്പനിയുമായി ബന്ധപ്പെട്ടത്. റീജണല്‍ ഡയറക്ടര്‍ എന്നു പരിചയപ്പെടുത്തി സരിത നായരാണ് ഇടയാറന്മുളയിലുള്ള തന്റെ വീട്ടില്‍ എത്തിയത്. ബിജുരാധാകൃഷ്ണനും സരിതയും നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തന്നെ തട്ടിപ്പിന് ഇരയാക്കിയതില്‍ ഇരുവര്‍ക്കും തുല്യപങ്കുണ്ട്. ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കാമെന്ന് മൂന്നുതവണ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ നടന്നില്ല. മൂന്നു തവണയും എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രാമധ്യെ ബിജു രാധാകൃഷ്ണന്‍ ഇടപെട്ട് തടസങ്ങള്‍ പറഞ്ഞു. കൈവശമുള്ള കത്തുകളുടെ പകര്‍പ്പ് ബാബുരാജന്‍ പൊലീസിന് കൈമാറിയിട്ടില്ല. പക്ഷെ, അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കും. അന്വേഷണസംഘം കത്തിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും ബാബുരാജന്‍ പറഞ്ഞു.

Sunday, September 8, 2013

വ്യാജമൊഴിയുണ്ടാക്കി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമം : ശ്രീധരന്‍ നായര്‍

കൊച്ചി: തന്റേതെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട മൊഴി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ രക്ഷിക്കാനാണെന്ന് ശ്രീധരന്‍ നായര്‍. വ്യാജ മൊഴിയുണ്ടാക്കി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ തന്റെ രഹസ്യമൊഴി പുറത്തുവിടണമെന്നും രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ മുഖ്യമന്ത്രിയ്ക്ക് പരിചയമുണ്ടെന്ന് ബോധ്യപ്പെട്ടതായും എന്നാല്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത വന്നിരുന്നു. അതേസമയം പുറത്തുവന്ന മൊഴിയില്‍ ശ്രീധരന്‍ നായരുടെ ഒപ്പില്ല. താന്‍ ഇപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്നും തന്റെ സാനിധ്യത്തില്‍ പൊലീസ് ഇപ്രകാരം രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ശ്രീധരന്‍ നായര്‍ പ്രതികരിച്ചിരിക്കുന്നത്.

Monday, September 2, 2013

ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം: പി സി ജോര്‍ജ്

തിരു: സോളാര്‍കേസില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ഉമ്മന്‍ചാണ്ടി വലിയ വേന്ദ്രനാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. സ്വയം അപമാനിതനായാണ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരുന്നതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു. സോളാര്‍കേസില്‍ പൊലീസ് അന്വേഷണം പരാജയമാണ്. നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കായിരിക്കും. മുഖ്യമന്ത്രി ധാര്‍മികമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു അന്വേഷണത്തില്‍നിന്നും അദ്ദേഹത്തിന് രക്ഷപ്പെടാനാകില്ല. സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് ഏത് കുട്ടിക്കുമറിയാം. സലിംരാജിനെ എന്തുകൊണ്ട് ഇതുവരെയും അറസ്റ്റ് ചെയ്യാത്തത്? എന്തിനാണ് മുഖ്യമന്ത്രി സലിംരാജിനെ ഇങ്ങനെ ഭയക്കുന്നത്? കോണ്‍ഗ്രസുകാര്‍ തനിക്കിട്ട് ഏറ് തുടങ്ങിയത് ഷാഫിമേത്തറുടെ അഴിമതിയെക്കുറിച്ച് പറഞ്ഞതിനുശേഷമാണ്. ഷാഫിമേത്തറുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കിയിരുന്നു. പാര്‍ടിയുടെ അനുവാദത്തോടെയാണ് കത്ത് നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇനിയും കത്തുനല്‍കും. മുഖ്യമന്ത്രി വിദേശത്തായ സമയത്തുതന്നെ ടെന്നിജോപ്പനെ അറസ്റ്റ് ചെയ്തതില്‍ തിരുവഞ്ചൂര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രി സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ തിരുവഞ്ചൂരിനെക്കൊണ്ട് ജോപ്പനെ അറസ്റ്റ് ചെയ്തെന്നാണ്. ഇതിലേതാണ് സത്യമെന്ന് എനിക്കറിയില്ല. പാമൊലിന്‍കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെ ക്യാബിനറ്റില്‍ ഒരു തീരുമാനവും വരില്ല. വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് എതിര്‍ക്കാമായിരുന്നു. അതുചെയ്തില്ല- പി സി ജോര്‍ജ് പറഞ്ഞു.
DD

സരിതയ്ക്ക് വ്യാജ ലൈസന്‍സ്: അന്വേഷണം തുടങ്ങി

കുറ്റിപ്പുറം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുത്ത കുറ്റിപ്പുറം സ്വദേശി ഒളിവില്‍. കുറ്റിപ്പുറം തൃക്കണാപുരം എംഇഎസ് എന്‍ജിനിയറിങ് കോളേജിന് സമീപം ചാലക്കാട്ട് വളപ്പില്‍ ബാദുഷ (38)യാണ് ഒളിവില്‍ പോയത്. ബാദുഷയെ രണ്ടാം പ്രതിയായും ടീം സോളാറിന്റെ ഓഫീസ് സ്റ്റാഫ് കൊടുങ്ങല്ലൂര്‍ കൂളിമുറ്റം മുണ്ടേഞ്ഞത്ത് മണിമോന്‍ എന്ന മണിലാലിനെ ഒന്നാം പ്രതിയായും സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ മൂന്നും നാലും പ്രതികളായും കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സോളാര്‍ തട്ടിപ്പ് കേസിന്റെ ഭാഗമായി ജൂണ്‍ 16ന് പെരുമ്പാവൂര്‍ വാഴക്കാല ചെമ്പുമുക്കിലെ വാടക വീട് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണ് സരിതയുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടെടുത്തത്. കൊല്ലം ആര്‍ടി ഓഫീസില്‍നിന്ന് നല്‍കിയ ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്നും ലൈസന്‍സ് കൊല്ലം പരവൂര്‍ പടിഞ്ഞാറെതുണ്ട് പുരയിടം നിഷാദ് എന്നയാളുടെ പേരിലാണെന്നും കണ്ടെത്തി. ലൈസന്‍സ് സംഘടിപ്പിച്ച് തന്നത് മണിമോന്‍ ആണെന്ന് സരിത മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 18ന് മണിമോനെ അറസ്റ്റ് ചെയ്തു. തൃശൂരില്‍വച്ച് പരിചയമുണ്ടായിരുന്ന ബാദുഷയാണ് തനിക്ക് ലൈസന്‍സ് നല്‍കിയത് എന്ന മണിമോന്റെ മൊഴിപ്രകാരമാണ് പെരുമ്പാവൂര്‍ പൊലീസ് ബാദുഷയെ പ്രതിചേര്‍ത്തത്. എന്നാല്‍ പെരുമ്പാവൂര്‍ പൊലീസ് തൃക്കണാപുരത്തെ ബാദുഷയുടെ വീട്ടില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് കേസന്വേഷണം കുറ്റിപ്പുറം പൊലീസിന് കൈമാറി. കുറ്റിപ്പുറം എസ്ഐ പി കെ രാജ്മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊന്നാനി സ്വദേശിയായ ബാദുഷയെ കുറിച്ച് ചോദിച്ചാല്‍ "ദുരൂഹത നിറഞ്ഞ വ്യക്തി" എന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് വര്‍ഷത്തിലധികമായി തൃക്കണാപുരത്ത് ഭാര്യവീട്ടിലാണ് താമസം. അപൂര്‍വമായി മാത്രമാണ് നാട്ടില്‍ ഉണ്ടാകുക. തൃശൂരിലും എറണാകുളത്തും മുംബൈയിലുമായി ബിസിനസ് നടത്തുന്നു എന്നാണ് ബാദുഷ പറയാറുള്ളത്. കുടുംബാംഗങ്ങള്‍ക്കുപോലും ബാദുഷയുടെ തൊഴിലിനെകുറിച്ച് വ്യക്തതയില്ല. കഴിഞ്ഞമാസം മണിമോനുമായി പെരുമ്പാവൂര്‍ പൊലീസ് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ബാദുഷ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് വീട്ടുകാര്‍ അറിയുന്നത്. ഒന്നരമാസം മുമ്പാണ് അവസാനമായി വീട്ടില്‍നിന്നും പോയത്.
Deshabhimani Daily

Sunday, September 1, 2013

സോളാര്‍: മുഖ്യമന്ത്രിക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമെതിരേ യാക്കോബായസഭാ മുഖപത്രത്തില്‍ രൂക്ഷവിമര്‍ശനം

കോട്ടയം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കും മുന്‍ പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ക്കും യാക്കോബായ സഭാമുഖ പത്രത്തില്‍ രൂക്ഷ വിമര്‍ശനം.മെത്രാന്‍കക്ഷി സഭാംഗങ്ങളായ ഇവര്‍ തങ്ങളുടെ പള്ളികള്‍ പൂട്ടിച്ചതിനുള്ള തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്ന്‌ വിശ്വാസസംരക്ഷകന്റെ ഈ മാസത്തെ പതിപ്പില്‍ അടിവരയിട്ടു പറയുന്നു.ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എഴുതിയ സുതാര്യ കേരളത്തിന്റെ പൂമുഖവാതില്‍ കടക്കുമ്പോള്‍ എന്ന ലേഖനത്തിലും ഫാ.ഏലിയാസ്‌ ഐപ്പ്‌ പാറയ്‌ക്കല്‍ എഴുതിയ സരിതോര്‍ജവും സഭാശാസ്‌ത്രവും സോളാറില്‍ സംഗമിക്കുമ്പോള്‍ എന്നലേഖനത്തിലും നിശിതമായാണു മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത്‌.ഇതിനു പുറമെ സഭാതര്‍ക്കത്തില്‍ ഇദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന യാക്കോബായ സഭാ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ പ്രസ്‌താവനയിലും ഇതേ വികാരം പങ്കുവയ്‌ക്കുന്നു. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു മന്ത്രിമാരും എം.എല്‍.എമാരും അവരുടെ സന്തത സഹചാരികളായ പി.എമാരും ഉള്‍പ്പെട്ട ഇന്ത്യയിലെ ആദ്യത്തെ അഴിമതിയെന്ന റെക്കോഡാണു ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ മെത്രാപ്പോലീത്ത പറയുന്നു. നാട്ടുകാരുടെയും ലോകരുടെയും കണ്ണില്‍ പൊടിയിട്ട ജനസമ്പര്‍ക്കപരിപാടിയെന്ന നാടകത്തിനു ലഭിച്ച യു.എന്‍.സമ്മാനവുമായി എത്തിയ മുഖ്യനെ കാത്തിരുന്നത്‌ സ്വന്തം മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ അറസ്‌റ്റാണ്‌.എന്നാല്‍ ഒരേതൂവല്‍പക്ഷികളായ ജിക്കു ജേക്കബിനെയും തോമസ്‌ കുരുവിളയെയും വിട്ടുകളഞ്ഞതിന്റെ സഭാരാഷ്‌ട്രീയം യാക്കേബായ സഭയ്‌ക്കു മനസിലായിക്കഴിഞ്ഞു. അഴിമതിയുടെ കറപുരളാത്ത നേതാവെന്ന്‌ അഭിമാനിക്കുന്ന മുഖ്യമന്ത്രിയുടെ സന്തത സഹചാരികള്‍ കോടീശ്വരന്മാരായത്‌ നിങ്ങള്‍ക്കുമാകാം കോടീശ്വന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടല്ലെന്നു സുവ്യക്‌തം.-മെത്രാപ്പോലീത്ത പറയുന്നു. ലേഖനം തുടരുന്നത്‌ ഇങ്ങനെ: മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ അന്യായമായി ചാരക്കേസില്‍ ഇറക്കിവിട്ടപ്പോള്‍ പോലും കോണ്‍ഗ്രസിന്റെ മുഖം ഇത്രമാത്രം വികൃതമായിരുന്നില്ല.മാമലശേരി ഇടവകയിലെ അന്‍പതും അറുപതും വയസായ അമ്മമാരെ ഒരുവര്‍ഷത്തോളം പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഒപ്പിടീപ്പിച്ച്‌ രസിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്ന അറസ്‌റ്റുനാടകങ്ങളും സൗജന്യങ്ങളും കൂട്ടിവായിക്കാന്‍ സഭയ്‌ക്കു സാധിക്കുന്നു.കള്ളക്കേസെടുത്തു വിശ്വാസികളെ പ്രത്യേകിച്ചു സ്‌ത്രീകളെ ദ്രോഹിക്കരുതെന്ന്‌ ശ്രേഷ്‌ഠബാവയും മറ്റു മെത്രാപ്പോലീത്തമാരും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്‌ സഭയുടെ പള്ളികളില്‍ അതിക്രമിച്ചു കടന്ന്‌ അധികാരം സ്‌ഥാപിക്കാന്‍ മെത്രാന്‍ കക്ഷിക്ക്‌ മുഖ്യമന്ത്രി എല്ലാം ഒത്താശയും ചെയ്‌തുകൊടുത്തതു ജിക്കുവിലൂടെയും തോമസ്‌ കുരുവിളയിലൂടെയുമായിരുന്നു.മന്ത്രി അനൂപ്‌ ജേക്കബിന്റെ നിര്‍ദേശങ്ങള്‍ പോലും പോലീസ്‌ മേധാവികള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞെങ്കില്‍ അതിനു പുറകില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നെന്ന്‌ അറിയാന്‍ പാഴൂര്‍പടിപ്പുരയില്‍ പ്രശ്‌നംവയ്‌ക്കേണ്ട കാര്യമില്ല.യാക്കോബായ സഭാ വിശ്വാസികളെ സര്‍ക്കാര്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പിറവം തെരഞ്ഞെടുപ്പില്‍ സഭയുടെ വോട്ടുനേടിയ അന്നേ ദിവസം തന്നെ പോലീസ്‌ നരനായാട്ട്‌ അഴിച്ചു വിട്ടതും മാമലശേരി പള്ളിയിലെ പോലീസ്‌ തേര്‍വാഴ്‌ചയും കുറിഞ്ഞി പള്ളിയില്‍ പ്രാര്‍ഥനാ യഞ്‌ജത്തിനിടെ ശ്രേഷ്‌ഠ ബാവയുടെ കണ്ണട ചവിട്ടി ഒടിച്ചതും സഭയോടുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ സമീപനം ശരിക്കും മനസിലായി. മുഖ്യമന്ത്രിയും ഓഫീസും സന്തതസഹചാരികളും ചെയ്‌തുകൂട്ടിയ തിന്മകള്‍ക്കു പരിഹാരമുണ്ടാക്കാതെ തെരഞ്ഞെടുപ്പു വരുമ്പോള്‍ ശ്രേഷ്‌ഠ ബാവ വസിക്കുന്ന സുറിയാനി സഭയുടെ ആസ്‌ഥാനമായ പാത്രിയര്‍ക്കാ സെന്ററിന്റെ പടി ചവിട്ടാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിക്കരുതെന്നും മെത്രാപ്പോലീത്ത മുന്നറിയിപ്പ്‌ നല്‍കുന്നു.ഇനിയും സഭയെ ദ്രോഹിക്കുന്നത്‌ അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിനു കുടപിടിക്കുന്ന ഉമ്മന്‍ചാണ്ടിയും ചുറ്റിനില്‍ക്കുന്ന മന്ത്രി പുംഗവന്മാരും വലിയവരും ചെറിയവരുമായ ക്രൂരന്മാരും പാവംപയ്യന്മാരും കല്ലിന്മേല്‍കല്ലുശേഷിക്കാതെ തരിപ്പണമാകുമെന്നും എന്നു പറഞ്ഞാണു ലേഖനം അവസാനിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയുടെ -ഓഫീസ്‌ മറയാക്കി യാക്കോബായ സഭയ്‌ക്കെതിരേ പ്രവര്‍ത്തിച്ച ടെന്നി ജോപ്പന്‍,പുതുപ്പള്ളി ഇടവകാംഗമായ ജിക്കുമോന്‍,നീലിമംഗലം കാതോലിക്കേറ്റ്‌ സെന്റര്‍ ഇടവകാംഗം തോമസ്‌ കുരുവിള എന്നിവരുടെ ഇടപെടലാണു പള്ളികളിലെ പോലീസ്‌ അതിക്രമത്തിനു പിന്നിലെന്ന്‌ വിശ്വാസ സംരക്ഷണ സമിതി ആരോപിക്കുന്നു. ഫാ.എലിയാസിന്റെ വിമര്‍ശനത്തില്‍ നിന്ന്‌: മെത്രാന്‍കക്ഷിസഭയുടെ സ്വന്തം മക്കളായ ടെനി ജോപ്പനും ജിക്കുവിനും മറ്റു പാര്‍ശ്വവര്‍ത്തികള്‍ക്കും യാക്കോബായ സഭാമക്കളെ പീഡിപ്പിക്കാന്‍ അധികാര പത്രം നല്‍കി ഓഫീസ്‌ തുറന്നുകൊടുത്തെങ്കില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്‌ത നീചത്വം മറനീക്കി വെളിപ്പെട്ടിരിക്കുന്നു. സ്വജനപക്ഷപാതവും പ്രീണനവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിക്കു ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ യോഗ്യതയില്ലെന്ന്‌ ഈ കൂട്ടുകക്ഷിവ്യസായം വിളിച്ചോതുന്നു.
News Credits:Mangalam Daily സ്‌റ്റീഫന്‍ അരീക്കര Sep 01 -13