Tuesday, July 8, 2014

Rail Budget 2014 an Over View

റെയില്‍വേയുടെ ദൈനംദിന നടത്തിപ്പ്‌ ഒഴിച്ച്‌ മറ്റെല്ലാ മേഖലയിലും വിദേശ നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും അനുവദിക്കുമെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച്‌ റെയില്‍വേ വകുപ്പു മന്ത്രി സദാനന്ദ ഗൗഡ വ്യക്‌തമാക്കി. ഇന്ധന വില വര്‍ധന അനുസരിച്ച്‌ റെയില്‍ നിരക്കുകളില്‍ മാറ്റം വരുത്തുമെന്നതടക്കമുള്ള നിര്‍ണായക നയം മാറ്റങ്ങളും എന്‍.ഡി.എ. സര്‍ക്കാരിന്റെ കന്നിബജറ്റ്‌ പ്രഖ്യാപിച്ചു.
യാത്രാക്കൂലിയും ചരക്കുകൂലിയും കഴിഞ്ഞ മാസം വര്‍ധിപ്പിച്ചതിനാല്‍ ബജറ്റില്‍ പുതിയ നിരക്കുവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. മുംബൈ- അഹമ്മദാബാദ്‌ റൂട്ടില്‍ ബുള്ളറ്റ്‌ ട്രെയിന്‍ ആരംഭിക്കാനും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ മേഖലകളില്‍ ട്രെയിന്‍ വേഗം വര്‍ധിപ്പിക്കാനും പ്രഖ്യാപനമുണ്ട്‌.
റെയില്‍വേയുടെ കൈവശമുള്ള സ്‌ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും പൊതു, സ്വകാര്യ പങ്കാളിത്ത(പി.പി.പി)പദ്ധതികള്‍ക്കായി അനുവദിക്കും. റെയില്‍വേ സ്‌റ്റേഷനുകള്‍, യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകള്‍ ഇവ പൂര്‍ണമായി നേരിട്ടുള്ള വിദേശനിക്ഷേപവുമായി(എഫ്‌.ഡി.ഐ)യും ആഭ്യന്തര സ്വകാര്യനിക്ഷേപവും അനുവദിക്കും. റെയില്‍വേ വാഗണുകള്‍ അടക്കമുള്ള നിര്‍മാണ പദ്ധതികള്‍, അടിസ്‌ഥാന വികസന പദ്ധതികള്‍ തുടങ്ങിയവ ഇനി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മാത്രമേ നടപ്പാക്കൂ എന്നും ബജറ്റ്‌ വ്യക്‌തമാക്കി.
മുംബൈ- അഹമ്മദാബാദ്‌ റൂട്ടില്‍ ബുള്ളറ്റ്‌ ട്രെയിന്‍
സബര്‍ബന്‍ കോച്ചുകളില്‍ ഓട്ടോമാറ്റിക്‌ വാതിലുകള്‍.
ഒമ്പതു മേഖലകളില്‍ ട്രെയിന്‍ വേഗത മണിക്കൂറില്‍ 160-200 വരെയാക്കും.
വനിതാ കോച്ചുകളില്‍ റെയില്‍വേ സംരക്ഷണ സേനാംഗങ്ങളായി 4,000 വനിതകളെ നിയമിക്കും.
ഹൈസ്‌പീഡ്‌ ട്രെയിനുകള്‍ക്കായി വജ്ര ചതുഷ്‌കോണ പദ്ധതി.
പാര്‍ക്കിംഗ്‌- പ്ലാറ്റ്‌ഫോം സൗകര്യത്തിനായി പൊതുവായ ടിക്കറ്റ്‌
എ1, എ വിഭാഗത്തിലുള്ള സ്‌റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം.
ഓണ്‍ലൈന്‍ വഴി ട്രെയിന്‍, കോച്ചുകള്‍, ബര്‍ത്തുകള്‍, സീറ്റുകള്‍ ബുക്ക്‌ ചെയ്യാം.
പ്രമുഖ ബ്രാന്‍ഡുകളുടെ പാകം ചെയ്‌ത ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കും
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തേര്‍ഡ്‌ പാര്‍ട്ടി ഓഡിറ്റിംഗ്‌
പ്രമുഖ സ്‌റ്റേഷനുകളില്‍ ഫുഡ്‌കോര്‍ട്ടുകള്‍.
പ്രാദേശിക വിഭവങ്ങള്‍ ഇ-മെയില്‍, എസ്‌.എം.എസ്‌. വഴി ഓര്‍ഡര്‍ ചെയ്യാനും സൗകര്യം
50 റെയില്‍വേ സ്‌റ്റേഷനുകളുടെ വൃത്തി പ്രഫഷണല്‍ ഏജന്‍സികള്‍ക്ക്‌
വൃത്തി പരിശോധിക്കാന്‍ പ്രത്യേക ഹൗസ്‌കീപ്പിംഗ്‌ വിഭാഗം.
കൂടുതല്‍ ട്രെയിനുകളില്‍ ജൈവ-ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തും.
റെയില്‍വേയുടെ ദൈനംദിന നടത്തിപ്പൊഴിച്ചുള്ള എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപം
നേരിട്ടുള്ള വിദേശനിക്ഷേത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അനുമതി തേടും.
നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷത്തേക്ക്‌ വേണ്ടത്‌ അഞ്ചു ലക്ഷം കോടി രൂപ
ജൂണില്‍ വര്‍ധിപ്പിച്ച നിരക്കുവര്‍ധനയില്‍ ഇളവില്ല. പുതിയ നിരക്ക്‌ വര്‍ധന ഇല്ല.
സ്‌റ്റോപ്പുകള്‍ അടുത്ത മൂന്നു മാസത്തിനുശേഷം പുനഃപരിശോധിക്കും. നഷ്‌ടത്തിലുള്ള സ്‌റ്റോപ്പുകള്‍ ഒഴിവാക്കും.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‌ സമാനമായി പ്രോജക്‌ട്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌.
ഇന്റര്‍നെറ്റില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും വാങ്ങാന്‍ സൗകര്യമൊരുക്കും
തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ വര്‍ക്ക്‌സ്‌റ്റേഷനുകള്‍.
സ്‌റ്റേഷനുകളും ട്രെയിനുകളും വൃത്തിയാക്കാനുള്ള വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു
എന്‍.ജി.ഒകള്‍, ജീവകാരുണ്യസ്‌ഥാപനങ്ങള്‍, കോര്‍പറേറ്റ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം