Saturday, September 13, 2014

ലോകത്തെ പ്രകമ്പനം കൊള്ളിച്ച വിവേകാനന്ദവാണിക്ക്‌ 121 വയസ്സ്‌

പൊട്ടക്കിണറ്റിലെ തവളകളെ പോലെ പരസ്പ്പരം പോരടിച്ചു നിന്ന ലോകജനതയോട്‌ മതമല്ല മനുഷ്യനാണ്‌ വലുതെന്ന് ഉദ്ഘോഷിച്ച; ഒന്നല്ല എല്ലാ വഴികളും ഒരേ സത്യത്തിലേക്കാണ്‌ നമ്മെ നയിക്കുന്നതെന്നും പട്ടിണികിടക്കുന്നവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും കണ്ണീരൊപ്പിക്കൊണ്ട്‌ മാത്രമേ ഈശ്വര സാക്ഷാത്ക്കാരം സാധ്യമാകൂ എന്നും നമ്മെ ഉദ്ബോധിപ്പിച്ച സാക്ഷാല്‍ സ്വാമി വിവേകാന്ദന്റെ ഐതിഹാസികമായ ചിക്കാഗോ പ്രസംഗത്തിനു ഇന്ന് 121 വയസ്സു തികയുകയാണ്‌. 1893- സെപ്റ്റംബര്‍ 11-നു ചിക്കാഗോവില്‍ നടത്തിയ കേവലം 3 മിനിറ്റ്‌ നീണ്ട പ്രസംഗം കൊണ്ട്‌ അദ്ദേഹം വിശ്വവിജേതാവായി മാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമേരിക്ക അഭൂതപൂര്‍വ്വമായ പ്രഭാഷണ പരമ്പരയ്ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ജനലക്ഷങ്ങള്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഒഴുകിയെത്തി. തന്റെ വിശ്വ ദൗത്യം പൂര്‍ത്തിയാ20_Hall_of_Columbusക്കി രാമേശ്വരത്ത്‌ കപ്പലിറങ്ങിയ അദ്ദേഹം തുടര്‍ന്നുള്ള ഭാരതത്തെ വീണ്ടും വിശ്വഗുരുവാക്കിമാറ്റാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടു. ദരിദ്രനെ സേവിക്കുക എന്നത്‌ കര്‍ത്തവ്യമോ ഔദാര്യമോ അല്ല ഈശ്വര സേവ ചെയ്യുവാനുള്ള അവസരമായിക്കാണുക എന്നു ഉച്ചസ്തരം ഉദ്ഘോഷിച്ച്‌ അദ്ദേഹം ഗ്രാമനഗരങ്ങളില്‍ അലഞ്ഞു. മറ്റൊരു വിവേകാനന്ദനു മാത്രമേ താന്‍ എന്താണു ചെയ്തുവെച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വിലപിച്ചു.
അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ സാക്ഷാത്കാരം മാത്രമ മതി ഭാരതത്തിന്റെ വിശ്വദൗത്യം പൂര്‍ണ്ണമാക്കാന്‍. വിശ്വ മാനവിക സ്നേഹത്തിന്റെ വിസ്മയ ദര്‍ശനത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ആ കര്‍മ്മയോഗി 39-ാ‍ം വയസ്സില്‍ ഭൗതികദേഹം വെടിഞ്ഞു.
ചിക്കാഗോ പ്രസംഗങ്ങള്‍ സ്വാഗതത്തിനു മറുപടി
(1893 സെപ്റ്റംബര്‍ 11)
അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ…
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വ്വവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുല്‍േക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ടു നിറയുന്നു. ലോകത്തിലെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: സര്‍വ്വവര്‍ഗ്ഗവിഭാഗങ്ങളിലും പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
സഹിഷ്ണുതയെ ആശയം വിവിധദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍ നിന്നു വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യപ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോടു ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വ്വലൗകികസ്വീകാരവും, രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകികസഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വ്വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വ്വമതങ്ങളിലെയും സര്‍വ്വരാജ്യങ്ങളിലേയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്ന് നിങ്ങളോട് പറയുവാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരതുഷ്ട്രജനതയക്ക് അഭയം നല്‍കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോന്നതുമായ മതത്തിലുള്‍പ്പെട്ടവനെതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരേ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായ ഒരു സ്‌തോത്രത്തില്‍ നിന്ന് ചിലവരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം : ”പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ, അതുപോലെ അല്ലയോ പരമേശ്വരാ, രുചിവൈചിത്ര്യം കൊണ്ടു മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്”.
ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാം വച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം, ഗീതോപദിഷ്ടമായ ഒരത്ഭുത തത്ത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. “ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു.”
എല്ലാവരേും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രേ . വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കയ്യടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ടുനിറച്ചിരിക്കുന്നു, മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ന്നിരിക്കുന്നു, ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍മനസ്യങ്ങളുടേയും മരണമണിയായിരിക്കെട്ട എന്ന് ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.
1. ത്രയീ സാംഖ്യം യോഗഃ പശുപതിമതം വൈഷ്ണവമിതി പ്രഭിന്നേ പ്രസ്ഥാനേ പരമിദമദഃ പഥ്യമിതി ച രുചീനാം വൈചിത്ര്യാദൃജുകുടിലാനാപഥജുഷാം നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ
2. യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ (ഗീത 4.11)
Article Credits
Viswa Samvada Kendra Kerala

വേദന പങ്കുവെച്ച് രാംമാധവ് ബലിദാനികളുടെ വീട്ടില്‍

തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. സംഘപരിവാര്‍ നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
BJP will face CPI(M) violence democratically :Ram Madhav
Bharatiya Janata Party (BJP) general secretary Ram Madhav has said the party will confront the Communist Party of India (Marxist)’s “ideology of violence” in a democratic way, adding that the BJP will put an end to the culture of violence in the region.
Addressing a public function at Thalassery organised by the BJP on Friday to mobilise people’s outrage against the CPI(M)’s politics of violence, Mr. Madhav said the BJP and Rashtriya Swyamsevak Sangh (RSS) had lost 77 of its workers in the last four decades, most of them being killed by CPI(M) workers.
News Credits

Thursday, September 11, 2014

ടൂ ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു

ന്യൂഡല്‍ഹി: ടൂ ജി അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി എന്നിവയെക്കുറിച്ച്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു വ്യക്‌തമായ ധാരണയുണ്ടായിരുന്നുവെന്നും വേണമെങ്കില്‍ അദ്ദേഹത്തിന്‌ അവ തടയാമായിരുന്നുവെന്നും മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌. ഒരു ഇംഗ്ലീഷ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
അന്നത്തെ ടെലികോം മന്ത്രി എ.രാജ സ്‌പെക്ര്‌ടം ലേലത്തെക്കുറിച്ച്‌ അപ്പപ്പോള്‍ ധരിപ്പിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചു ലേലം നടത്തുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയും വാണിജ്യമന്ത്രി കമല്‍നാഥും മന്‍മോഹനു മുന്നറിയിപ്പു നല്‍കിയെങ്കിലും അദ്ദേഹം നിശബ്‌ദത പാലിക്കുകയായിരുന്നുവെന്നു വിനോദ്‌ റായി ആരോപിക്കുന്നു. മാത്രമല്ല, ടൂ ജി അഴിമതിയെക്കുറിച്ച്‌ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി, സംയുക്‌ത പാര്‍ലമെന്റ്‌ സമിതി യോഗങ്ങള്‍ നടക്കുന്നതിനിടെ സഞ്‌ജയ്‌ നിരുപം, അശ്വനി കുമാര്‍, സന്ദീപ്‌ ദീക്ഷിത്‌ എന്നിവര്‍ പ്രധാനമന്ത്രിയെ റിപ്പോര്‍ട്ടില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിരുന്നു. ഒരുപക്ഷേ, കൂട്ടുകക്ഷി രാഷ്‌ട്രീയത്തിലെ നിവൃത്തികേടായിരിക്കാം അദ്ദേഹത്തിന്റെ മൗനത്തിനു കാരണമെന്നു റായി കരുതുന്നു.
കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സാധ്യതകളെക്കുറിച്ചും മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു. അന്നത്തെ കല്‍ക്കരി സെക്രട്ടറി ലേലമാണു വേണ്ടതെന്ന്‌ അറിയിച്ചെങ്കിലും മന്‍മോഹന്‍ മൗനം പാലിക്കുകയായിരുന്നു. ഇതിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയെ താന്‍ അറിയിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട അദ്ദേഹം ഉടന്‍ തന്നെയും കൂട്ടി മന്‍മോഹനെ ചെന്നു കണ്ടു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിനുള്ള തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി അധ്യക്ഷനായി സുരേഷ്‌ കല്‍മാഡിയെ ചുമതലപ്പെടുത്തിയതു മന്‍മോഹന്‍ സിംഗിന്റെ ഓഫീസ്‌ തന്നെയാണ്‌. പൊതുഖജനാവിലെ പണം ചെലവാക്കാന്‍ സര്‍ക്കാരിനോടോ പാര്‍ലമെന്റിനോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇന്ത്യന്‍ ഒളിംപിക്‌ അസോസിയെഷനെ ചുമതലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം മന്‍മോഹനു തന്നെയാണെന്നു വിനോദ്‌ റായി പറയുന്നു.
എയര്‍ ഇന്ത്യയെ തകര്‍ത്തതു മുന്‍വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിന്റെ നടപടികളാണ്‌. 2004 ഓഗസ്‌റ്റില്‍ 28 വിമാനം വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിട്ടു. പക്ഷേ, വാങ്ങിയത്‌ 38,000 കോടി രൂപ ചെലവില്‍ 68 വിമാനമായിരുന്നു. പിന്നീട്‌ ഇരട്ടിയിലേറെ വാങ്ങിയത്‌ മന്ത്രിയുടെ സമ്മര്‍ദം കൊണ്ടായിരുന്നെന്ന തന്റെ പരാമര്‍ശം തിരുത്തിക്കാനായി പട്ടേല്‍ പരോക്ഷമായി കടുത്ത സമ്മര്‍ദം ചെലുത്തിയെന്നു റായി തുറന്നടിക്കുന്നു.
അതുവരെ ലാഭത്തിലായിരുന്ന എയര്‍ ഇന്ത്യ പെട്ടെന്നു കടത്തിലായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളൊക്കെയും വില്‍ക്കേണ്ടി വന്നു. ഒടുവില്‍ സി.ബി.ഐയെ കൊണ്ടു കള്ളക്കേസെടുപ്പിച്ച്‌ പ്രതികാരം ചെയ്യാനും യു.പി.എ. സര്‍ക്കാര്‍ ശ്രമിച്ചെന്നും റായി പറഞ്ഞു.
പുസ്‌തകം നോട്ട്‌ ജസ്‌റ്റ്‌ ആന്‍ അക്കൗണ്ടന്റ്‌ അടുത്തയാഴ്‌ച പുറത്തുവരുമ്പോള്‍ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും വെള്ളംകുടിക്കുന്ന നിരവധി വിവരങ്ങളുണ്ടാവുമെന്നുറപ്പ്‌.
News Credits Mangalam Daily

Sunday, September 7, 2014

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും; ഓണത്തോട്‌ താതാത്മ്യം പ്രാപിച്ച്‌ പള്ളികളും

Sunday, September 7, 2014 കൊച്ചി: ജാതിമതഭേദമെന്യേ എല്ലാ മലയാളികളുടേയും ആഘോഷമായ ഓണ ദിവസം വന്നെത്തിയ ഞായറാഴ്‌ച സീറോ മലബാര്‍ സഭ ആഘോഷിച്ചത്‌ ഓണത്തെ അനുസ്‌മരിച്ച്‌ കൊണ്ട്‌. വാഴക്കാല സെന്റ്‌ജോണ്‍സ്‌ പള്ളിയില്‍ വിശ്വാസികളെ ചന്ദനം തൊട്ടു പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന്‌ പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു. അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും നിറഞ്ഞ താലം നിരത്തിയിരുന്നു. ഓണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു പാട്ടുകള്‍. നിറപറയും നിലവിളക്കും പൂക്കളവും പള്ളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നു. പുരോഹിതര്‍ തിരുവസ്‌ത്രത്തിന്‌ പുറത്ത്‌ കോടി ധരിച്ച്‌ കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.
A Video Report

Monday, September 1, 2014

167 ദിവസം; ഷീലാ ദീക്ഷിതിനു കേരളം ആസ്വദിക്കാന്‍ നികുതിപ്പണം 53 ലക്ഷം!

തിരുവനന്തപുരം: കേരളാഗവര്‍ണറായി കേവലം 167 ദിവസം രാജ്‌ഭവനില്‍ താമസിച്ച ഷീലാ ദീക്ഷിത്‌ പൊതുഖജനാവില്‍നിന്നു പൊടിച്ചത്‌ അരക്കോടിയിലേറെ രൂപ! രാജ്‌ഭവന്‍ മോടിപിടിപ്പിക്കാനും ഗവര്‍ണര്‍ക്കു സകുടുംബം കേരളം ചുറ്റിക്കാണാനും 53 ലക്ഷം രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഗവര്‍ണറുടെ ബന്ധുക്കള്‍ക്കു മിക്ക ദിവസങ്ങളിലും രാജ്‌ഭവനിലായിരുന്നു രാജകീയതാമസം. സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ഏറെ സ്വകാര്യചടങ്ങുകളില്‍ പങ്കെടുത്ത ഗവര്‍ണര്‍ എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനുതന്നെ.
കഴിഞ്ഞ മാര്‍ച്ച്‌ 11-നാണ്‌ ഗവര്‍ണറായി ഷീല സ്‌ഥാനമേറ്റത്‌. തുടര്‍ന്നു രാജ്‌ഭവന്‍ മോടി പിടിപ്പിക്കുന്നിനായി നാലുമാസത്തിനിടെ 22,68,828 രൂപയും വിമാനയാത്രകള്‍ക്കായി നാലുലക്ഷം രൂപയും ചെലവാക്കി. ബാക്കി തുകയത്രയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമരകം, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ പരിവാരസമേതം ചുറ്റിയടിക്കാനാണു മുടക്കിയത്‌. ഇതില്‍ ചില യാത്രകള്‍ക്കു മാത്രം 30,000 മുതല്‍ ഒരുലക്ഷം രൂപവരെ ചെലവായതായി രേഖകള്‍ വ്യക്‌തമാക്കുന്നു. അധികാരമേറ്റ്‌ ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു ഗവര്‍ണര്‍ക്കായി നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ്‌ 20,160 രൂപ. ഇതിനു പുറമേ കിട്ടിയ സമയംകൊണ്ടു തൃശൂര്‍ പൂരവും വെടിക്കെട്ടുമാസ്വദിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി.
ഓഗസ്‌റ്റില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍നിന്നു വെള്ളത്തിലായതു 92,000 രൂപ. ഹൗസ്‌ ബോട്ടില്‍ യാത്രചെയ്‌ത്‌ ആര്‍. ബ്ലോക്ക്‌, വേമ്പനാട്‌ കായല്‍ എന്നിവിടങ്ങളുടെ ഭംഗി നുകര്‍ന്ന ഷീലാ ദീക്ഷിത്‌ വിശ്രമിച്ചതു കുമരകം കെ.ടി.ഡി.സിയിലായിരുന്നു. ഷീലയ്‌ക്കൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട്‌ ഗവര്‍ണര്‍ മൂന്നാറിലേക്കു പോയി- ചെലവ്‌ 1,10,257 രൂപ.
ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവര്‍ണര്‍ക്കൊപ്പം മകള്‍ ലതികയും കൊച്ചുമകള്‍ അംബികയുമുണ്ടായിരുന്നു. പത്തോളം വിമാനയാത്രകളിലും ബന്ധുക്കള്‍ ഗവര്‍ണറെ അനുഗമിച്ചു (മേയ്‌ എട്ട്‌, 19, 25, 29, ജൂലൈ ഒന്ന്‌, രണ്ട്‌, ആറ്‌, 13, ഓഗസ്‌റ്റ്‌ ആറ്‌, 24)
. News Credits Mangalam Daily, August 28, 2014

മനോജിന്റെ മരണം: അഭിവാദ്യമര്‍പ്പിച്ച്‌ സി.പി.എം. നേതാവിന്റെ മകന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്

കണ്ണൂര്‍: ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട്‌ ഒരു മണിക്കൂറിനുള്ളില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍രാജ്‌ സഖാക്കള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു. ഇതു സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിതെളിച്ചു. ഇതോടെ, മണിക്കൂറുകള്‍ക്കകം പോസ്‌റ്റ്‌ പിന്‍വലിച്ചു. ജയിന്‍ രാജിന്റെ പേരിലുള്ള ഫേസ്‌ബുക്കില്‍ "ഈ സന്തോഷ വാര്‍ത്തയ്‌ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു... അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ..." എന്ന കമന്റാണ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. ചുരുങ്ങിയ സമയം കൊണ്ട്‌ ഇതു നാല്‍പതിലേറെ പേര്‍ ലൈക്ക്‌ ചെയ്‌തു. ഏതു വാര്‍ത്തയ്‌ക്കായാണ്‌ ഇയാള്‍ കാത്തിരുന്നതെന്നു വ്യക്‌തമല്ല. എന്നാല്‍, കതിരൂരിലെ രാഷ്‌ട്രീയ കൊലപാതകത്തിനാണെന്ന തരത്തിലുള്ള കമന്റുകള്‍ ഫേസ്‌ ബുക്കില്‍ പ്രചരിച്ചു തുടങ്ങി. Dated: Tuesday, September 2, 2014