Tuesday, July 30, 2013

ഓഫീസിലുണ്ടാകുന്ന തെറ്റിന് ഭരിക്കുന്നവര്‍ മറുപടി പറയണം: സീറോ മലബാര്‍ സഭ

Tuesday, July 30, 2013 12:58
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ നിലപാടുമായി സീറോ മലബാര്‍ സഭ. ഓഫീസിനുണ്ടാകുന്ന തെറ്റുകള്‍ക്ക് ഓഫീസ് ഭരിക്കുന്നവര്‍ മറുപടി പറയണമെന്ന് സഭ വക്താവ് ഫാ.പോള്‍ തേലക്കാട് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രി രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന സൂചന നല്‍കുന്നത്. ഇതിന് ഉദാഹരണമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ച സാഹചര്യവും ഫാ.തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍പാപ്പയുടെ ഓഫീസ് തെറ്റു ചെയ്തുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയായിരുന്നുവെന്ന് ഫാ.തേലക്കാട്ട് ലേഖനത്തില്‍ പറയുന്നു.
മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നുള്ളത് വിശ്വാസം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി മാറി. മുഖ്യമന്ത്രി ഓഫീസിലുള്ളവരെ അമിതമായി വിശ്വസിച്ചു. വിശ്വസിച്ചവര്‍ അവിശ്വസ്തത കാട്ടിയപ്പോള്‍ വി്വൊസ വഞ്ചന കാട്ടി. മുഖ്യമന്ത്രി കള്ളന്‍മാര്‍ക്ക് കഞ്ഞിവച്ചവനായി മാറി. മുഖ്യമന്ത്രി തെറ്റു ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന സൂചനയും ഫാ.തേലക്കാട്ട് ലേഖനത്തില്‍ പറയുന്നൂ.
എന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് താന്‍ ലേഖനത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാ.പോള്‍ തേലക്കാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി തെറ്റു ചെയ്‌തോ ഇല്ലയോ എന്ന് തനിക്കറിയില്ല. തന്റെ ലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, ധര്‍മ്മിക നിലപാടാണ് വിശദീകരിക്കുന്നത്. ക്രിസ്തീയ കാഴ്ചപ്പാടോടെയുള്ള ലേഖനമാണിത്. മുഖ്യമന്ത്രിയെയോ മാര്‍പാപ്പയെയോ ചെറുതാക്കാനോ മഹത്വീകരിക്കാനോ താന്‍ ലേഖനത്തില്‍ ഉദ്ദേശിക്കുന്നില്ല. മാര്‍പാപ്പ രാജിവച്ച് ഒഴിഞ്ഞതുവഴി അദ്ദേഹം മഹത്വീകരിക്കപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം അനുവദിച്ച സ്വാതന്ത്ര്യങ്ങളുണ്ട്. അതു അനുഭവിക്കുമ്പോള്‍ തിന്മയുടെ സ്വാധനീമുണ്ടാകും. അത്തരം കുരിശുകള്‍ അവര്‍ പേറേണ്ടതാണെന്നും ഫാ.തേലക്കാട് വിശദീകരിച്ചു. ഓഫീസിലുണ്ടായ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണ് കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ ആദ്യമായാണ് സഭ ഇത്രയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.
എന്നാല്‍ ഫാ.പോള്‍ തേലക്കാടിന്റെ ലേഖനം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കി.
News Credits:mangalam online newspaper

Monday, July 29, 2013

സി.സി.ടി.വി വിവാദങ്ങളും യാഥാര്‍ഥ്യവും

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് ഈയിടെ ചില വിവാദങ്ങള്‍ ഉയര്‍ന്നുവല്ലോ. ഒരു കേസില്‍ വെളിവാകുമായിരുന്ന ചില ക്യാമറാ ദൃശ്യങ്ങള്‍ തിരിച്ചു കിട്ടാനിടയില്ലാത്ത വിധം നഷ്ടപ്പെട്ടു എന്ന ന്യായീകരണത്തെ (അല്ലെങ്കില്‍ നഷ്ടപ്പെടുത്തി എന്ന കുറ്റപ്പെടുത്തലുകളെ) തുടര്‍ന്നാണല്ലോ ഈ വിഷയം ചര്‍ക്കയ്ക്ക് വന്നത്. ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് സാങ്കേതിമായി പഠിച്ചു നിലപാടെടുക്കേണ്ട ഈ വിഷയത്തെ പക്ഷേ അല്‍പം ലാഘവത്തോടെ അധികാരികള്‍ നോക്കി കണ്ടോ എന്ന് സംശയിക്കേണ്ടിയരിക്കുന്നു.
സിസി ടിവി അഥവാ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെിലവിഷന്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന ഒരു സിസ്റ്റമാണ്. ആരൊക്കെ വരുന്നു, പോകുന്നു, എന്തൊക്കെ നടക്കുന്ന എന്നൊക്കെ (പല സ്ഥലങ്ങളില്‍വെച്ച ക്യാമറകളുടെ സഹായത്താല്‍) ഒപ്പിയെടുത്ത് അധികാരികളുടെ മുമ്പിലിരിക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ അപ്പപ്പോള്‍ കാണിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്. ഈ ക്യാമറ ദൃശ്യങ്ങള്‍ ഒക്കെ കമ്പ്യൂട്ടറില്‍ അപ്പപ്പോള്‍ ശേഖരിച്ചുവെക്കാനും വര്‍ഷങ്ങളോളം സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ഓരോ ദൃശ്യത്തിന്റെയും സ്ഥലവും തീയതിയും സമയവും അടക്കം പല വിവരങ്ങളും ചേര്‍ത്ത് ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനും ഈ സാങ്കേതിക വിദ്യക്ക് കഴിവുണ്ട്.
ക്യാമറ ദൃശ്യങ്ങള്‍ അപ്പപ്പോള്‍തന്നെ ശേഖരിച്ചുവക്കണമോ അങ്ങനെയെങ്കില്‍ എത്രകാലം വയ്ക്കണം എന്നൊക്കെയുള്ള നയപരമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ സുരക്ഷാപരവും സാമ്പത്തികവും സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ മാത്രമല്ല ഉള്ളത്. ഇത്തരം നയപരപായ തീരുമാനമെടുക്കുമ്പോള്‍ അവയുടെ സൈബര്‍ കുറ്റാന്വേഷണവശവും കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തെ നിയമം അനുശാസിക്കുന്നതും ആവശ്യപ്പെടുന്നതുമായ തരം തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടാകാനുള്ള സാധ്യത സൈബര്‍ കുറ്റാന്വേഷകരും കോടതിയും ഭാവിയില്‍ ആരാഞ്ഞേക്കാം എന്ന കാരണത്താല്‍ എത്ര സാമ്പത്തികഭാരം ഉണ്ടായാലും സിസിടിവി ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവക്കുക എന്ന ശീലം വലിപ്പചെറുപ്പ ഭേദമന്യേ സ്ഥാപനങ്ങക്ക് ഉണ്ടാകേണ്ടതാണ്.
സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു സാധാരണ കമ്പ്യൂട്ടറും അതിലൊരു ഹാര്‍ഡ്ഡിസ്‌കും ബന്ധപ്പെട്ട സോഫ്റ്റവെയറും മാത്രംമതി. ക്യാമറകള്‍ക്കും കമ്പ്യൂട്ടറിനും സോഫ്റ്റ്‌വെയറിനും ഹാര്‍ഡ്ഡിസ്‌കിനും അത്രവലിയ മുതല്‍മുടക്കൊന്നുമില്ല. ഒന്നോ രണ്ടോ ലക്ഷമുണ്ടെങ്കില്‍ ഒരു ചെറിയ ഓഫീസില്‍ സിസിടിവി സിസ്റ്റം വെക്കാവുന്നതേയുള്ളൂ. ക്യാമറകളുടെ എണ്ണം കൂടുമ്പോള്‍ ചിലവ് വീണ്ടും ഒന്നോ രണ്ടോലക്ഷം രൂപ കൂടും എന്നു മാത്രം. ഒരിക്കല്‍ വച്ചാല്‍ ഇവയൊക്കെ വര്‍ഷങ്ങളോളം മുടങ്ങാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത്തരം സിസിടിവി സിസ്റ്റം സജ്ജമാക്കാനും സമയാസമയം സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും ടെക്‌നീഷ്യന്മാര്‍ ഇന്ന് കേരളത്തിലെല്ലായിടത്തുമുണ്ട്. ഭാരിച്ച ചെലവില്ല. സാങ്കേതിക വിദഗ്ധരുടെ കുറവില്ല. സാങ്കേതിക വിദ്യയുടെ കുറവ് ഒട്ടുംതന്നെ കേരളത്തിലില്ല എന്നുസാരം.
ദൃശ്യങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഒരുപാട് സ്ഥലം കമ്പ്യൂട്ടറില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇതിന് ഒരുപാട് ഹാര്‍ഡ് ഡിസ്‌കുകള്‍ വാങ്ങേണ്ടിവരുമെന്നും അത് ഭാരിച്ച ചിലവ് വരുത്തിവെക്കുമെന്നും ഒരു വാദം ഉയര്‍ന്നുവരാറുണ്ട്. ഈ വാദത്തിന് ആധുനിക ലോകത്ത് ഒരു നിലനില്‍പുമില്ല. കാരണം വലിയ വിവരശേഖരണശേഷിയുളള ഹാര്‍ഡ് ഡിസ്‌കുകള്‍ കേരളത്തില്‍തന്നെ 5000 രൂപക്കും 8000 രൂപക്കുമൊക്കെ ലഭ്യമാണ്. അങ്ങനെ ഒരു ഹാര്‍ഡ് ഡിസ്‌ക് മതി നിരവധി ക്യാമറകളടങ്ങിയ ഒരു സിസിടിവി സിസ്റ്റം തരുന്ന ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ മുഴുവന്‍ ശേഖരിച്ചുവെക്കാന്‍.
ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് തീരുന്നത് മുന്‍കൂട്ടിയറിയാനും തീരുന്ന മുറക്ക് പഴയ ഡിസ്‌ക് പുറത്തെടുത്ത് പുതിയ ഡിസ്‌ക് ഘടിപ്പിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മതി. പുറത്തെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ വൃത്തിയും അടച്ചുറപ്പുമുള്ള ഒരു ചെറിയ മേശവലിപ്പു മതി. ഇതൊന്നും ഭാരിച്ച ചെലവ് വരുത്തിവെക്കുന്ന കാര്യമല്ല. കോടികണക്കിന് ബജറ്റുള്ള സ്ഥാപനങ്ങള്‍ക്ക് ഇതൊരു കൊച്ചുകാര്യം മാത്രമാണ്.
സി.സി.ടി.വി. ദിശ്യങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്. അതു പറയാന്‍ നിയമത്തിന്റെ പിന്‍ബലമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ ഫയല്‍ ആയിട്ടാണ് സൂക്ഷിക്കുന്നത്. ഏതൊരു സാധാരണ ഫയലും പോലെത്തന്നെയാണത്. സാധാരണ ഫയല്‍ ഒരുപാട് വര്‍ഷങ്ങള്‍ സൂക്ഷിക്കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഈ ഫയലുകള്‍ നശിപ്പിക്കുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കേണ്ട നടപടിക്രമങ്ങളും ഈ രാജ്യത്തുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങളും നടപടി ക്രമങ്ങളും കമ്പ്യൂട്ടര്‍ ഫയലുകള്‍ക്കും ബാധകമാണ്. ട്രാന്‍ഫറാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ (മറ്റു ഫയലുകള്‍ പോലെ) തങ്ങളുടെ കൈവശമുള്ള കമ്പ്യൂട്ടര്‍ ഫയലുകളും പിന്നീട് ചാര്‍ജ്ജെടുക്കുന്ന ഉദ്യോഗസ്ഥന് ഔദ്യോഗികമായിത്തന്നെ കൈമാറേണ്ടതാണ്. അതാത് സ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥരുടെയും ചുമതലകളുടെ പട്ടികയില്‍ സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷിപ്പും ഉള്‍പ്പെടുത്തിയിരിക്കണം.
കമ്പ്യൂട്ടറിലടങ്ങിയിട്ടുള്ള ഫയലുകളിലെ വിവരങ്ങള്‍ ഭാവിയില്‍ ഏതെങ്കിലും ഒരു കേസിലെ തെളിവാകാന്‍ സാധ്യത വളരെ കൂടുതലാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ സാധ്യത കൂടികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഉള്ളതിനാലാണ് സാധരാണ ഫയലുകള്‍ സൂക്ഷിക്കുന്ന നടപടി ക്രമങ്ങള്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ക്കും ബാധകമാണെന്ന് പറയുന്നത്.
കമ്പ്യൂട്ടര്‍ ഫയലുകളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ക്ക് നിയമ സാധ്യതയില്ല എന്നൊരു വാദം ഉയര്‍ത്തി അത്തരഫയലുകള്‍ സൂക്ഷിക്കേണ്ടതില്ല എന്ന് വ്യഖ്യാനിക്കുന്നവരുണ്ട്. ഈ വ്യാഖ്യാനവും ശരിയല്ല. കാരണം ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്റെ രണ്ടായിരമാണ്ടില്‍ വരുത്തിയ ഭേദഗതി പ്രകാരം കമ്പ്യൂട്ടര്‍ ഫയലുകളില്‍ അടങ്ങിയ വിവരങ്ങള്‍ക്ക് തെളിവായി ഉപയോഗിക്കപ്പെടാന്‍ നിയമ സാധുതയുണ്ട്. കൂടാതെ രണ്ടായിരമാണ്ടില്‍ തന്നെ ഭേദഗതി ചെയ്ത ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരവും രണ്ടായിരത്തി എട്ടാമാണ്ടില്‍ ഭേദഗതിചെയ്ത ഐ.ടി. ആക്ട് പ്രകാരവും കമ്പ്യൂട്ടറില്‍ അടങ്ങിയ വിവരങ്ങള്‍ തെളിവായി ഇന്ത്യയിലെ കോടതികള്‍ക്ക് സ്വീകാര്യവുമാണ്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ (മറ്റു കമ്പ്യൂട്ടര്‍ ഫയലുകളും) വര്‍ഷങ്ങളോളം സൂക്ഷച്ചുവെയ്‌ക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്. മാത്രമല്ല ഭാരിച്ച ചിലവിന്റെ മുടന്തന്‍ ന്യായം പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിയ്ക്കുന്ന ഇന്നത്തെ പരിപാടി ഭാവിയില്‍ നടന്നെന്ന് വരില്ല.
ഇങ്ങനെ സൂക്ഷിച്ചുവെച്ച ഫയലുകള്‍ നശിച്ചു എന്ന ന്യായീകരണവും ഭാവിയില്‍ സൈബര്‍ അന്യേഷണോദ്യോഗസ്ഥര്‍ക്കും കോടതിക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. അക്കാര്യം കൂടി ഒന്ന് പരിശോധിച്ചു നോക്കാം. ഹാഡ്ഡിസ്‌ക് തന്നെ അടിച്ചു പൊട്ടിക്കുകയോ തിളച്ച വെള്ളത്തിലിടുകയോ ഹാര്‍ഡ്ഡിസ്‌കില്‍ പൊടിയോ ഈര്‍പ്പമോ കയറുകയോ മറ്റോ നടന്നാലെ ഹാര്‍ഡ്ഡിസ്‌കില്‍ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങള്‍ നശിക്കുകയുള്ളൂ. നല്ല ഐടി മാനേജുമെന്റുള്ള സ്ഥാപലങ്ങളില്‍ ഇതൊന്നും നടക്കുകയേയില്ല. അതിനുള്ള നല്ല ഐടി സാങ്കേതിക ജ്ഞാനമൊക്കെ കേരളത്തിലുണ്ട്. ഇങ്ങനെയൊന്നുമല്ലാതെ കമ്പ്യൂട്ടര്‍ ഡാറ്റ നശിച്ചിട്ടുണ്ടെങ്കില്‍ അത് നശിപ്പിച്ചതാവാനെ തരമുള്ളൂ. അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലമോ മനഃപൂര്‍വ്വം നശിപ്പിച്ചാലോ അല്ലാതെ ഒരു കമ്പ്യൂട്ടര്‍ ഡാറ്റ നശിക്കില്ല. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത് സിസിടിവി ദൃശ്യങ്ങളുടെ കമ്പ്യൂട്ടര്‍ ഡാറ്റ മാഞ്ഞുപോയി എന്ന് അധികാരികള്‍ പറയുന്നതിന് ന്യായീകരണമില്ല എന്നു തന്നെയാണ്.
കമ്പ്യൂട്ടര്‍ ഫയലുകള്‍ പലതരത്തില്‍ നശിപ്പിക്കാം. നശിച്ച മിക്കവാറും ഫയലുകള്‍ തിരിച്ചെടുക്കാന്‍ സൈബര്‍ ഫൊറന്‍സിക് സാങ്കേതിക വിദ്യ ഇന്ന് കേരളത്തില്‍ തന്നെ ലഭ്യമാണ്. ഒരു ഹാര്‍ഡ്ഡിസ്‌കിലെ മുഴുവന്‍ ഫയലുകളും നശിപ്പിച്ചാലും അവ തിരിച്ചെടുക്കുവാന്‍ സാധിച്ചാല്‍ അതിനുള്ള ചിലവ് 10,000 രൂപയില്‍ താഴേ മാത്രമേ വരികയുള്ളൂ. സര്‍ക്കാര്‍ ഡാറ്റയാണ് പോയെന്നിരിക്കട്ടെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് സൈബര്‍ സെല്ലുകളും പോയത് സൗജന്യമായിത്തന്നെ തിരിച്ചെടുത്തു കൊടുക്കും. എന്നാല്‍ തിരിച്ചു കിട്ടരുത് എന്ന ഉദ്ദേശത്തോടുകൂടിത്തന്നെ നശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ ഫയലുകള്‍ ഒരു സൈബര്‍ ഫൊറന്‍സിക് വിദഗ്ദ്ധന്‍ വിചാരിച്ചാലും തിരിച്ചു കിട്ടുകയില്ല. മനഃപൂര്‍വ്വം (തിരിച്ചുകിട്ടരുത് എന്ന ഉദ്ദേശത്തോടു കൂടിത്തന്നെ) കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന ആത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ സൗജന്യമായിത്തന്നെ ലഭ്യവുമാണ്.
പക്ഷേ ഇങ്ങനെ തിരിച്ചുകിട്ടാത്തവിധത്തില്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിക്കുന്നത് ഭാവിയില്‍ പല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇങ്ങനെ നശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ ഫയലുകള്‍ അടങ്ങിയിട്ടുള്ള തെളിവുകള്‍ മനഃപൂര്‍വ്വം നശിപ്പിച്ചു എന്നൊരു വ്യാഖ്യാനം ഭാവിയില്‍ സൈബര്‍ കുറ്റാന്വേഷകരുടെയും കോടതിയുടെയും ഭാഗത്തുനിന്നുണ്ടായേക്കാം. അതിനാല്‍തന്നെ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെയ്ക്കാവുന്ന വിവരങ്ങള്‍ നശിപ്പിക്കുകയോ അവ ഒരിക്കലും വീണ്ടെടുക്കാനാവാത്തതരത്തില്‍ മായ്ച്ചുകളയുകയോ ചെയ്യുന്നവരൊക്കെ ഭാവിയില്‍ വിവിധ കോടതി കേസ്സുകളിലെ പ്രതിപ്പട്ടികയില്‍ കയറാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നോക്കിയാല്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാത്ത ഉദ്യോഗസ്ഥരും രണ്ടാഴ്ച കഴിഞ്ഞ് ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പാകത്തില്‍ സിസിടിവി സിസ്റ്റം ഘടിപ്പിക്കാന്‍ ഉത്തരവ് കൊടുത്ത ഉദ്യോസ്ഥരുമൊക്കെ (അല്ലെങ്കില്‍ അത്തരമൊരു ഉത്തരവില്ലാതെത്തന്നെ സിസിടിവി സിസ്റ്റത്തിലെ ദൃശ്യങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ കളയാനുള്ള കമാന്‍ഡ് സെറ്റ് ചെയ്ത എഞ്ചിനീയര്‍മാരും) കേസ്സിലെ പ്രതികളായി മാറിയേക്കാം.
കമ്പ്യൂട്ടര്‍ ഫയലുകള്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ തിയ്യതിയും സമയവും മറ്റും ഉപയോഗിച്ച് ശാസ്ത്രീയമായിത്തന്നെ തെളിയിച്ച് കോടതിയെ ബോധ്യപ്പെടുത്താനുള്ള സാങ്കേതികവിദ്യയും നിയമബലവും യോഗ്യതയും സൈബര്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ക്ക് ഇന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരം നിരവധി കേസ്സുകളില്‍ പോലീസിനെയും ഇന്റലിജന്‍സിനെയും കോടതിയേയും നിരവധി തവണ സഹായിച്ചതിന്റെ മുന്‍പരിചയമുള്ളതിനാല്‍ കമ്പ്യൂട്ടര്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടാലുള്ള ഭവിഷ്യത്ത് വിവരിക്കാന്‍ ഈ ലേഖകന് വലിയ ബുദ്ധിമുട്ടൊന്നുമില്ല.
Article Credits: ഡോ. പി.വിനോദ് ഭട്ടതിരിപ്പാട്‌ Posted in Mathrubhumi Daily on: 28 Jul 2013

അട്ടിമറിച്ചു

30-Jul-2013 കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പുതിയ പരാതിയില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നുമില്ല. അട്ടക്കുളങ്ങര ജയിലില്‍ സൂപ്രണ്ട് തിങ്കളാഴ്ച രാവിലെയാണ് പരാതി എറണാകുളം അഡീ. ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജുവിന് കൈമാറിയത്. അദ്ദേഹം ഈ പരാതി തുടരന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറി.
സരിത നേരത്തെ മജിസ്ട്രേട്ടിനോട് നേരിട്ട് വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍സംവിധാനവും സ്വാധീനവും ഉപയോഗിച്ച് അട്ടിമറിച്ചുവെന്ന് ഇതോടെ വ്യക്തമായി. മജിസ്ട്രേട്ടിനോട് പറഞ്ഞ കാര്യങ്ങള്‍ 22 പേജിലായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് സരിത കൈമാറിയിരുന്നു. ഇത് അട്ടക്കുളങ്ങര ജയിലില്‍ അധികൃതരുടെ ഒത്താശയില്‍ വീണ്ടും "തയ്യാറാക്കിയപ്പോള്‍" വെറും നാല് പേജായി ചുരുങ്ങി. സരിതയുടെ മൊഴി ആദ്യമേ രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീ. ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നടപടി ആരോപണവിധേയരായ ഉന്നതര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന ആക്ഷേപവും ഇതോടെ ശരിയായി. ഒരു കേന്ദ്രമന്ത്രി, നാല് സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്ന് സരിത പറഞ്ഞിരുന്നു. എന്നാല്‍, പുതിയ പരാതിയില്‍ ഇതൊക്കെ അപ്പാടെ ഒഴിവായി. തനിക്ക് വധഭീഷണിയുണ്ടെന്നാണ് സരിത എഴുതിനല്‍കിയ പരാതിയില്‍ പ്രധാനമായി ഉന്നയിക്കുന്നത്. ഉന്നതരുടെ പേരുചേര്‍ത്ത് തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും സരിത പറഞ്ഞു.
മാധ്യമങ്ങളെക്കുറിച്ച് നേരത്തെയൊന്നും പരാതി ഉന്നയിക്കാതിരുന്ന സരിത ഇപ്പോള്‍ അത്തരം പരാതി ഉന്നയിച്ചതും മറ്റാരോ തയ്യാറാക്കിയ തിരക്കഥപ്രകാരമെന്നാണ് സൂചന. സരിതയുടെ മൊഴി 31നകം ഏല്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും അതീവരഹസ്യമായി രണ്ടുദിവസം മുന്നേ തിങ്കളാഴ്ച കോടതിയില്‍ എത്തിക്കുകയായിരുന്നു. മുമ്പേ നല്‍കിയ പരാതി അട്ടിമറിക്കാന്‍ പണച്ചാക്കുമായി മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതര്‍ രംഗത്തിറങ്ങിയത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. വമ്പന്മാരുടെ പേരുകള്‍ പുറത്തുപറയാതിരിക്കാനും മൊഴിയില്‍ രേഖപ്പെടുത്താതിരിക്കാനും വേണ്ടി വിലപേശല്‍ തുടരുന്നതിനിടെയാണ് അഭിഭാഷകനെ ഒഴിവാക്കാന്‍ സിജെഎം കോടതി നിര്‍ദേശം നല്‍കിയത്. ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കാനാണ് നിര്‍ദേശിച്ചത്. സാധാരണനിലയില്‍ പ്രതി ആവശ്യപ്പെട്ടാല്‍മാത്രമേ അഭിഭാഷകനെ മാറ്റാന്‍ നിര്‍ദേശം നല്‍കാവൂ. മാത്രമല്ല, പ്രതി പറയുന്ന രഹസ്യമൊഴി രേഖപ്പെടുത്താനും കോടതിക്ക് ബാധ്യതയുണ്ട്. ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍ അഭിഭാഷകനെ ഒഴിവാക്കിയത്. സരിതയ്ക്ക് ഇത്രമാത്രമേ പരാതിയുള്ളൂവെങ്കില്‍ അതെന്തിന് ഇങ്ങനെ രഹസ്യാത്മകമായി എഴുതി വാങ്ങിച്ചുവെന്ന നിരീക്ഷണവും ഉയര്‍ന്നിട്ടുണ്ട്.
മൊഴി രേഖപ്പെടുത്തേണ്ട കാലയളവില്‍ സുരക്ഷാകാരണം പറഞ്ഞ് സരിതയെ വട്ടംകറക്കിയതും വിമര്‍ശമുയര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് "മൊഴി"യെടുത്തപ്പോള്‍മാത്രമാണ് ഉന്നതര്‍ക്ക് ആശ്വാസമായത്. പത്തനംതിട്ട ജയിലില്‍നിന്ന് ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം. ഒടുവില്‍, സരിത നല്‍കിയ "മൊഴി" തികച്ചും വ്യക്തിപരമായതോടെ മറനീക്കി പുറത്തുവന്നത് ഉന്നതങ്ങളില്‍ നടന്ന ഞെട്ടിക്കുന്ന ഗൂഢാലോചനയാണ്. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേട്ടിന്റെ നടപടി ആരോപണവിധേയര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന് നിയമവിദഗ്ധരടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ, വധഭീഷണിയുണ്ടെന്ന സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജു രാധാകൃഷ്ണനും ശാലുമേനോനുമെതിരെ കേസെടുക്കാന്‍ നോര്‍ത്ത് പൊലീസ് നടപടി ആരംഭിച്ചു.
News credits - സ്വന്തം ലേഖകന്‍ Deshabhimani Daily
-------------------------- മുഖ്യമന്ത്രിക്ക് ഇനി രക്ഷപ്പെടാനാകില്ല:എം എ ബേബി സ്വന്തം ലേഖകന്‍
സോളാര്‍തട്ടിപ്പു കേസില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ചുരിക വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിക്കുന്നപോലെയാണ്.
തിരു: സോളാര്‍ തീവെട്ടിക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികനാള്‍ അധികാരത്തില്‍ തുടരാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ആറാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകളുടെ ഊരാക്കുടുക്കിലായ ഉമ്മന്‍ചാണ്ടിക്ക് ഇനി രക്ഷപ്പെടാനാകില്ല. ഈ സര്‍ക്കാരിനെ ഇനിയും സഹിക്കാനാകില്ലെന്ന് ഭൂരിപക്ഷം ജനങ്ങളും തീരുമാനിച്ചു കഴിഞ്ഞെന്നും ബേബി പറഞ്ഞു.
അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും മാര്‍ഗദര്‍ശി യുപിഎ സര്‍ക്കാരാണ്. പ്രതിവര്‍ഷം 10,000 ബൊഫോഴ്സ് കുംഭകോണത്തിന് തുല്യമായ വന്‍ അഴിമതികളാണ് രാജ്യത്ത് നടക്കുന്നത്.
ഇത്രയും വലിയ തട്ടിപ്പുകള്‍ക്ക് മുകളിലിരിക്കുന്ന സോണിയഗാന്ധിക്കും കൂട്ടര്‍ക്കും സോളാര്‍തട്ടിപ്പു കേസിലെ മുഖ്യകണ്ണിയായ ഉമ്മന്‍ചാണ്ടിക്ക് എതിരെ നിലപാടെടുക്കാനാകില്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ എന്തു തീരുമാനം എടുത്താലും സോളാര്‍തട്ടിപ്പില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയാലോ മന്ത്രിസ്ഥാനം അദ്ദേഹം സ്വീകരിച്ച് സംതൃപ്തി അടഞ്ഞാലോ ഈ തട്ടിപ്പിന്റെ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടാനാകില്ല.
വന്‍ കുംഭകോണം മറച്ചുവയ്ക്കാനും അട്ടിമറിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാണംകെട്ട കളികളാണ് കളിക്കുന്നത്. നിയമസംവിധാനത്തെപോലും ദുരുപയോഗംചെയ്യുന്നു. സത്യം പുറത്തുകൊണ്ടു വന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
അന്തസ്സായി ഉമ്മന്‍ചാണ്ടി രാജി വയ്ക്കേണ്ട സമയംകഴിഞ്ഞു. രാജിക്ക് തയ്യാറായില്ലെങ്കില്‍ പ്രബുദ്ധ കേരളത്തിന്റെ ജനകീയപ്രക്ഷോഭ കൊടുങ്കാറ്റില്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്നും ബേബി പറഞ്ഞു
Deshabhimani Daily

അഭ്യന്തരത്തിൽ തട്ടി തകിടം മറിഞ്ഞു

Tuesday, 30 July 2013 മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് രമേശ് ഉമ്മൻചാണ്ടിയും രമേശും തമ്മിൽ കണ്ടില്ല ചർച്ചകൾ തുടരുമെന്ന് ഹൈക്കമാൻഡ് ന്യൂഡൽഹി: ആഭ്യന്തര വകുപ്പിന്റെ വിഷയത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന ഉറച്ച നിലപാട് കോൺഗ്രസിലെ ഐ, എ വിഭാഗങ്ങൾ സ്വീകരിക്കുകയും വ്യക്തമായ പരിഹാരം നിർദ്ദേശിക്കാൻ ഹൈക്കമാൻഡ് വിസമ്മതിക്കുകയും ചെയ്‌തിനാൽ കേരള വിഷയത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനമായില്ല. കേരള നേതാക്കൾ ചർച്ച നടത്തി സമവായത്തിൽ എത്തുകയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. ഐ, എ വിഭാഗങ്ങൾക്ക് ധാരണയിൽ എത്താൻ കഴിയാത്തതിനാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്‌ധിയുമായുളള കൂടിക്കാഴ്‌ച നടന്നില്ല. ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയും തമ്മിൽ ഇന്നലെ കൂടിക്കാഴ്‌ചയ്‌ക്കോ ചർച്ചയ്‌ക്കോ തയ്യാറാകാതിരുന്നത് പ്രതിസന്‌ധിയുടെ ആഴം വ്യക്തമാക്കുന്നു. പ്രശ്‌ന പരിഹാര ചർച്ചകൾ തുടരാനാണ് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കോൺഗ്രസ് അദ്ധ്യക്ഷയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ ഇന്നലെ രാത്രി ചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാര ഫോർമുല നിർദ്ദേശിക്കാൻ തയ്യാറായില്ല. രമേശ് ചെന്നിത്തലയും കേരള ചുമതലയുളള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായും ചർച്ച നടത്തി. മന്ത്രിസഭയിലേക്കില്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ചർച്ചയ്‌ക്കു ശേഷം രമേശ് പ്രതികരിച്ചത്. എം.പിമാരുടെ യോഗമുള്ളതിനാൽ ഇന്നു രാവിലെ അടിയന്തിരമായി കേരളത്തിലേക്കു മടങ്ങുമെങ്കിലും ആവശ്യം വന്നാൽ ഉടൻ തന്നെ ഡൽഹിക്കു തിരിച്ചു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രമേശ് മന്ത്രിസഭയിൽ ചേരണമെന്ന ആവശ്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ വിഭാഗവും ഇന്നലെയും ആവർത്തിച്ചു. എന്നാൽ ആഭ്യന്തര വകുപ്പ് നൽകുന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകിയില്ല. ഇതോടെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് കൂടുതൽ കർക്കശമാക്കി. എ വിഭാഗവുമായി വകുപ്പു സംബന്‌ധിച്ച ചർച്ചയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രമേശും ഐ വിഭാഗവും. മുമ്പുണ്ടായ അപമാനം ആവർത്തിക്കരുതെന്ന നിർബന്‌ധം ഐ വിഭാഗത്തിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിൽ പങ്കാളിയായി രമേശിന്റെ പ്രതിച്ഛായ കൂടി മോശമാക്കേണ്ട എന്നതാണ് ഐ വിഭാഗത്തിന്റെ നിലപാട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളിലാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. ആഭ്യന്തരം ലഭിക്കുകയും ഹൈക്കമാൻഡിന്റെ നിർദ്ദേശം വരികയും ചെയ്‌താൽ മാത്രം തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നതാണ് ധാരണ. ഭാവിയിൽ തിരിച്ചടിയാകുമെന്നതിനാൽ ആഭ്യന്തര വകുപ്പു വിട്ടു നൽകിയുളള ഒരു ഒത്തുതീർപ്പിനും എ വിഭാഗം തയ്യാറല്ല. ആഭ്യന്തര വകുപ്പു വേണമെന്ന രമേശിന്റെ വാശിയിൽത്തട്ടിയാണ് മന്ത്രിസഭാ പ്രവേശനം വൈകുന്നതെന്ന സന്ദേശമാണ് എ വിഭാഗം ഹൈക്കമാൻഡിനു നൽകുന്നത്. ഇതു മുന്നിൽ കണ്ടാണ് മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ആവർത്തിക്കുന്നത്. ആഭ്യന്തരം വിട്ടു നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശിക്കില്ലെന്ന പ്രതീക്ഷ എ ഗ്രൂപ്പിനുണ്ട്. മുഖ്യമന്ത്രിയെ ദുർബലപ്പെടുത്താൻ ഹൈക്കമാൻഡിന് നിലവിൽ താത്പര്യമില്ല. News Credits:ആർ. കിരൺ ബാബു Kerala Kaumudi Daily

Friday, July 26, 2013

"സരിതക്കൊപ്പം എട്ടുവട്ടം സെക്രട്ടറിയറ്റില്‍ കയറി" Driver Sandeep

വി എം പ്രദീപ് പുതുപ്പള്ളി:
സുരക്ഷാ പരിശോധനയും പാസും ഇല്ലാതെ എട്ടു തവണ കാറില്‍ സരിതയുമായി സെക്രട്ടറിയറ്റില്‍ കയറിയിട്ടുണ്ടെന്ന് സരിതയുടെ മറ്റൊരു ഡ്രൈവര്‍ സന്ദീപിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായരെ പാലക്കാട് കിന്‍ഫ്രയുടെ സ്ഥലം കാണിക്കാന്‍ പോയപ്പോള്‍ സരിതയുടെ കാര്‍ ഓടിച്ചിരുന്നത് താനാണെന്നും സന്ദീപ് ഫോണില്‍ ദേശാഭിമാനിയോട് പറഞ്ഞു. ആദ്യമായാണ് ഇയാള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. നാലു മാസം മുമ്പ് ഒരു പ്രാവശ്യം സെക്രട്ടറിയറ്റിനുള്ളില്‍ കാറിനുള്ളിലിരുന്ന് സരിതയുമായി ജോപ്പന്‍ സംസാരിച്ചു. ഈ സമയം തനിക്കൊപ്പം മറ്റൊരു ഡ്രൈവറായ ശ്രീജിത്തും ഉണ്ടായിരുന്നു. സരിതയുമായി എത്തുമ്പോള്‍ തന്നെ സെക്യൂരിറ്റിക്കാര്‍ വണ്ടി കയറ്റിവിടും. ഒരിക്കലും സെക്യൂരിറ്റി ഓഫീസില്‍നിന്ന് പാസ് വാങ്ങുകയോ ആരെ കാണാനാണ് എത്തിയതെന്ന് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. നോര്‍ത്ത് ബ്ലോക്കിന്റെ മുന്നില്‍ പടിഞ്ഞാറെ അറ്റത്താണ് സരിതയുടെ ഗഘ7 ആഝ 8593 കാര്‍ പാര്‍ക്ക് ചെയ്യുക. പട്ടത്ത് കാര്‍ പാര്‍ക്ക്് ചെയ്തശേഷം ഓട്ടോറിക്ഷ പിടിച്ച് പോകുന്ന ശീലവും സരിതയ്ക്കുണ്ടായിരുന്നു. പിന്നീട് സരിത പറയുന്ന സ്ഥലത്ത് കാറുമായി എത്തണം. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയപ്പോള്‍ സരിതയുടെ മാനേജര്‍ ശരണും ഉണ്ടായിരുന്നു. എറണാകുളത്തു നിന്നാണ് പോയത്. പകല്‍ 11.30ന് പാലക്കാട് എത്തിയതായാണ് ഓര്‍മ. ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ "റേഞ്ച് റോവര്‍" കാറില്‍ എത്തി. ഒരു മണിക്കൂറോളം കിന്‍ഫ്രയില്‍ ചെലവിട്ടു. മടങ്ങുമ്പോള്‍ ഉച്ചഭക്ഷണത്തിന് ഹോട്ടലില്‍ കയറിയപ്പോഴാണ് സരിതയും ശ്രീധരന്‍ നായരും സംസാരിച്ചത്. ശ്രീധരന്‍ നായരുടെ കോന്നിയിലെ വീട്ടില്‍ രണ്ടുതവണ സരിതയുമായി പോയിട്ടുണ്ട്. എന്താണ് സംസാരിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള സരിതയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വന്നപ്പോള്‍ താനും ശ്രീജിത്തുമാണ് വീടിന് മുമ്പിലെ വഴിയില്‍നിന്ന് കൂട്ടികൊണ്ടുവന്നത്. വെള്ള ഫോര്‍ച്യൂണര്‍ കാറിലാണ് തോമസ് കുരുവിളയും മറ്റൊരാളും എത്തിയത്. പത്രത്തില്‍ പിന്നീട് ചിത്രം കണ്ടപ്പോഴാണ് തോമസ് കുരുവിളയാണെന്ന് സംശയം തോന്നിയത്. ഒരു കേന്ദ്രമന്ത്രിയെ ചൊല്ലി സരിതയും ബിജു രാധാകൃഷ്ണനും വഴക്ക് ഉണ്ടാക്കുമായിരുന്നു എന്ന് ശ്രീജിത് പറഞ്ഞ കാര്യവും സന്ദീപ് സ്ഥിരീകരിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയെ കാണാന്‍ കഴിഞ്ഞ വര്‍ഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ സരിത പോയപ്പോള്‍ കാറോടിച്ചത് താനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ സരിതയുമായി പോയിട്ടുണ്ട്. എംഎല്‍എയുടെ ഭാര്യയാണ് സോളാര്‍ പാനല്‍ വീട്ടില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചത്. അടൂര്‍ പ്രകാശ് അറിയിച്ച് അടൂര്‍ സ്റ്റേഡിയത്തില്‍ സോളാര്‍ ഘടിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സരിത പോയപ്പോള്‍ കാര്‍ ഓടിച്ചതും താനായിരുന്നു. നാഗര്‍കോവിലില്‍ വിന്‍ഡ്വീല്‍ കാണിക്കാന്‍ കക്ഷികളുമായി പോയി. തലശ്ശേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും സരിതയ്ക്കൊപ്പം പോയി. സോളാര്‍ പാനല്‍ കൊണ്ടുപോകാനുള്ള ടാറ്റാ എയ്സ് എന്ന വാഹനമാണ് സന്ദീപ് പ്രധാനമായും ഓടിച്ചിരുന്നത്. ഇതിന് ഓട്ടം ഇല്ലാത്തപ്പോഴാണ് കാറോടിക്കാന്‍ വിളിച്ചത്. രണ്ട് വര്‍ഷം ഡ്രൈവര്‍ ആയിരുന്നു. സരിത അറസ്റ്റിലാവുന്നതിന് ഏതാനും ദിവസം മുമ്പാണ് ജോലിയില്‍നിന്ന് പിരിഞ്ഞത്. എറണാ News Report Deshabhimani

ഐ ഗ്രൂപ്പുകാരുടെ പേരുകൾ സരിതയെക്കൊണ്ട് പറയിച്ചു

സി.ജി. സുനിൽകുമാർ Kerala KaumudiFriday, 26 July 2013
തൃശൂർ: കേസുകൾ ഒതുക്കാമെന്ന് വാഗ്ദാനംനൽകി സരിതയെക്കൊണ്ട് ഐ ഗ്രൂപ്പുകാരുടെ പേരുകൾ പറയിച്ചെന്ന് സൂചന. സരിത നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്ന് ഐ ഗ്രൂപ്പ് മറുപടിയൊരുക്കത്തിന് തയ്യാറെടുക്കുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഐ ഗ്രൂപ്പിലെ പലരുടെയും പേരുകൾ സരിതയെക്കൊണ്ട് പറയിച്ചുവെന്നും പകരം കേസുകൾ ഒതുക്കിക്കൊടുക്കാമെന്ന് ഉറപ്പു നൽകിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ.സരിതയുടെ അഭിഭാഷകനുമായി ഒത്തുകളിച്ച് മൊഴി കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും എ ഗ്രൂപ്പിനുമെതിരെയുള്ള പ്രതിഷേധം ഇതോടെ ഐ ഗ്രൂപ്പിനു നേരെ തിരിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. സരിതക്കെതിരെ അൻപതിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ പലതും ചെറിയ സംഖ്യകളാണ്. ഈ കേസുകളെല്ലാം ഒതുക്കിതീർക്കാമെന്നാണത്രെ വാഗ്‌ദാനം. സരിത പറഞ്ഞ മൊഴിയിൽ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതരാണ് ഉള്ളതെന്നാണ് സൂചന. ഐജി , ഡി.ഐ.ജി റാങ്കുകാരാണത്രെ ഐ.പി.എസുകാർ. മന്ത്രിമാരിൽ രണ്ടു പേർ ഐ ഗ്രൂപ്പുകാരാണ്. എ ഗ്രൂപ്പുകാരനായ മറ്റൊരു സീനിയർ മന്ത്രി ബനിയനിട്ട് സരിതയുടെ തോളിൽ കൈയിട്ടിരിക്കുന്ന ചിത്രം ഉള്ളതായും ഇതിനകംതന്നെ പരസ്യമായിട്ടുണ്ട്. ഡൽഹിയിലെ എം.പിമാരുടെ ഫ്‌ളാറ്റിൽ വച്ച് ഒരു മന്ത്രി സരിതയെ ആദ്യം ബലംപ്രയോഗിച്ച് പീഡിപ്പിച്ചതായും അറിയുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് സോളാറുമായി ബന്ധപ്പെട്ട ഒരു കാര്യം നടത്തിയെടുക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തെ സന്ദർശിച്ചത്. ഐ ഗ്രൂപ്പിലെതന്നെ യുവ എം.എൽ.എയുടെയും പേര് പറഞ്ഞിട്ടുള്ളതായാണ് അറിയുന്നത്. ബാംഗ്ളൂരിൽ സരിതയ്ക്കൊപ്പം താമസിച്ച മന്ത്രിയും ഐ ഗ്രൂപ്പുകാരനാണെന്നാണ് അറിയുന്നത്. ഇന്ന് കോടതി സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും പരാമർശം നടത്തിയാൽ ബന്ധപ്പെട്ട മന്ത്രിമാർ എന്തു നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ അടക്കമുള്ളവരുടെ യോഗം നടക്കുന്നുണ്ട്. കോടതിയുടെ പരാമർശം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും.

സരിതയുടെ ലാപ്ടോപ്പിലെ ഫോട്ടോകൾ ചോർന്നത് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു

Friday, 26 July 2013
പത്തനംതിട്ട: സർക്കാരിലെ പ്രമുഖ മന്ത്രിമാരും എം.എൽ.എ മാരും ടീം സോളാറിന്റെ ജില്ലാതല ഓഫീസുകളുടെ ഉദ്ഘാടനത്തിനും കൊച്ചിയിൽ നടത്തിയ അവാർഡുദാന നിശക്കും എത്തിയതിന്റെ ഫോട്ടോകൾ ചോർന്നത് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. സോളാർ തട്ടിപ്പുമായി ബന്ധപെട്ട് സരിത എസ്. നായരെ തിരുവനന്തപുരത്തുള്ള വാടക വീട്ടിൽ നിന്ന് ജൂൺ മൂന്നിന് പെരുമ്പാവൂർ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് കസ്​റ്റഡിയിൽ എടുത്തപ്പോൾ തന്നെ ഇവരുമായി ബന്ധപ്പെട്ടുള്ള ഫോട്ടോകൾ ശേഖരിക്കാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സരിതയുടെ ലാപ്പ് ടോപ്പിലെയും ഒരോ ജില്ലയിലും നടന്ന ഉദ്ഘാടനത്തിന്റെയും അവാർഡുദാന ചടങ്ങിന്റെയും ഫോട്ടോകൾ പോലീസ് ഓടി നടന്ന് ശേഖരിച്ചു. ഈ ഫോട്ടോയാണ് കഴിഞ്ഞ അഞ്ചിന് കേരളകൗമുദി ഫ്ളാഷിലൂടെ ആദ്യമായി പുറത്തുവന്നത്. മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.പി. മോഹനൻ, ജയലക്ഷ്മി എന്നിവരും എം.എൽ.എ ഹൈബി ഈഡൻ, കൊച്ചി മേയർ ടോണി ചമ്മണി, യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ എന്നിവർ പ്രതികളുമായി വേദി പങ്കിട്ട ചിത്രങ്ങളാണ് ഫ്ളാഷ് പ്രസിദ്ധീകരിച്ചത്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ അറിവോടെ വകുപ്പ് മന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ കൈകളിലാണ് ഫോട്ടോകൾ ഉണ്ടായിരുന്നത്. ഇത് എങ്ങനെ പുറത്തുപോയി എന്നതിനെപ്പറ്റി ഇപ്പോഴും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് അജ്‌ഞാതമാണ്. ഇത് കണ്ടെത്താൻ പൊലീസ് ചില മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ചോർത്തിയെങ്കിലും ഈ വിവരവും പിന്നീട് പുറത്തായി. പൊലീസിന്റെ പക്കലുള്ള കൂടുതൽ ചിത്രങ്ങൾ വെളിയിൽ വിട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിലുള്ളവർക്ക് സർക്കാർ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകി. ടീം സോളാർ സംഘടിപ്പിച്ച പരിപാടികളിൽ പ്രതിപക്ഷ എം.എൽ.എമാർ പങ്കെടുത്ത ചിത്രങ്ങൾ പോലീസ് കണ്ടെത്താൻ കഴിയാതിരുന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. തിരുവഞ്ചൂരിന്റെ വിശ്വസ്തരെ ഉൾപ്പെടുത്തി ഉണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും തുടക്കം മുതൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നാണ് യു.ഡി.എഫി.ലെ ഒരു വിഭാഗം എം.എൽ.എമാർ ആരോപിക്കുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി സെൻകുമാർ എസ്.സി.ആർ.ബി ഐ.ജി ടി.ജെ ജോസിനെതിരേ തയാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നതിന് മുമ്പുതന്നെ ചോർന്നത് ഭരണപക്ഷത്തെ എം.എൽ.എമാരെ പ്രകോപിതരാക്കിയിട്ടുണ്ട്. അന്വേഷണ സംഘം കണ്ടെത്തുന്ന തെളിവുകളും നീക്കങ്ങളും അപ്പോൾ തന്നെ ചോരുന്നത് പോലീസ് സേനയ്ക്കുള്ളിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ ശ്രമമാണെന്നാണ് ഭരണ പക്ഷത്തെ എം.എൽ.എമാരുടെ ആരോപണം. News Credits Kerala kaumudi

Wednesday, July 24, 2013

History Bites Back Oomman Chandy

തിരിഞ്ഞുകുത്തുന്നു തിരു: അത് അന്നത്തെ നീതി. ഇത് ഇന്നത്തെ നീതി; സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യം നാടെങ്ങും ശക്തമായി ഉയരുമ്പോഴും രാജിയില്ലെന്നും താന്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ആളാണെന്നും ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി പണ്ട് കരുണാകരന്റെ കാലത്ത് സ്വീകരിച്ച വ്യത്യസ്ത നിലപാട് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. ജനകീയ പ്രതിഷേധത്തിനു പുറമെ ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളില്‍ നിന്നു രൂക്ഷവിമര്‍ശമുണ്ടായിട്ടും രാജിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു.
1995ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിക്കായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കൊട്ടാരവിപ്ലവവും അതിന് കരുത്തുപകരാന്‍ നടത്തിയ പ്രസംഗങ്ങളും അതേ ശക്തിയോടെ തിരിച്ചടിക്കുകയാണ് ഇപ്പോള്‍. അന്ന് കരുണാകരനെ പുകച്ചുചാടിക്കാന്‍ പ്രയോഗിച്ച കുടിലതന്ത്രങ്ങളുടെ പതിന്മടങ്ങ് ഇപ്പോള്‍ പയറ്റിയിട്ടും കസേരയില്‍ അമര്‍ന്നിരിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ് ഉമ്മന്‍ചാണ്ടിക്ക്. ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ പൊതുയോഗങ്ങളിലെ മുഖ്യപ്രാസംഗികന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. ഈ പ്രസംഗങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടി കെ കരുണാകരനെതിരെ കത്തിക്കയറി. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം ഇപ്പോഴും ഓര്‍മയുള്ളതുകൊണ്ടാണ് കരുണാകരന്റെ മക്കളായ കെ മുരളീധരന്‍ എംഎല്‍എയും കെ പത്മജയും ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്യുന്നത്. 1995 ജനുവരി ഏഴിന് ആലപ്പുഴയില്‍ നടത്തിയ ഒരു പ്രസംഗം മാത്രം മതി ഉമ്മന്‍ചാണ്ടിയുടെ അടിത്തറയിളക്കാന്‍. ജനുവരി എട്ടിന്റെ മലയാളമനോരമ ആ പ്രസംഗം ഒന്നാം പേജില്‍ ആറ് കോളത്തിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഒന്നാം പേജില്‍ താഴെ രണ്ട് അപകടവാര്‍ത്ത ഒഴിച്ച് മുഴുവന്‍ വാര്‍ത്തയും ചാരക്കേസുമായി ബന്ധപ്പെട്ടായിരുന്നു. അതിന് മുമ്പുംപിമ്പും കരുണാകരന്റെ രാജിവരെ മനോരമയും ഉമ്മന്‍ചാണ്ടിയും സ്വീകരിച്ചത് ഇതേ നിലപാട്. "കരുണാകരന്‍ രാജിവയ്ക്കണം: ഉമ്മന്‍ചാണ്ടി" എന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്ത ഇങ്ങനെ- "" ആലപ്പുഴ: ചാരക്കേസിന്റെ പാപഭാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രാജിവെച്ചേ മതിയാകൂ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുണാകര വിരുദ്ധര്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശീയ ഐക്യദാര്‍ഢ്യറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ചാരക്കേസിന്റെ വിഴുപ്പുപേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാരണം അത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ ഭീഷണി ഉയര്‍ത്തിയ പ്രശ്നത്തില്‍ സംഘടനയ്ക്ക് അകത്തോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ചചെയ്യാന്‍ കരുണാകരന്‍ തയ്യാറായില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഓരോരോ നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തവെ ജനങ്ങളും പത്രങ്ങളും തനിക്ക് നേരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെ ചൊല്ലി വിലപിച്ചു. ഈ സത്യം തന്നെയാണ് ഞങ്ങളും വിളിച്ചുപറയുന്നത്. മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുകൊച്ചുകുഞ്ഞ് പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ ശ്രീവാസ്തവയ്ക്കെതിരെ നടപടി എടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെവിടില്ല. പത്രങ്ങളും മറ്റും ഉയര്‍ത്തിവിട്ട ജനവികാരത്തിന്റെ മുള്‍മുനയില്‍ നിന്ന് നടപടി എടുക്കേണ്ടിവന്നു എന്ന് മാത്രമാവും പൊതുധാരണ. ആ നിലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്. വ്യക്തികളെക്കാള്‍ വലുത് പ്രസ്ഥാനമാണ്. കര്‍ണാടകയിലും ആന്ധ്രയിലും ഉണ്ടായ തിരിച്ചടി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ ഭരണത്തിന്റെ ദുഷിപ്പ് മാറ്റണം.""- മനോരമ വാര്‍ത്ത തുടരുന്നു.
ചാരക്കേസിന്റെ പാപഭാരത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്നാണ് അന്ന് പറഞ്ഞതെങ്കില്‍ സോളാര്‍ തട്ടിപ്പു കേസിന്റെ പാപഭാരത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ ഒഴിഞ്ഞുമാറാന്‍ കഴിയാത്തസ്ഥിതിയാണ്. ചാരക്കേസിന്റെ വിഴുപ്പുപേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ലെന്നും അത് മുഖ്യമന്ത്രിയുടെ മാത്രം പാപാഭാരമാണെന്നും അന്നുപറഞ്ഞതില്‍ ചാരക്കേസിന്റെ സ്ഥാനത്ത് സോളാര്‍ എന്നാക്കിയാല്‍ ഉമ്മന്‍ചാണ്ടിക്കും ബാധകമായി. അന്ന് മാധ്യമവാര്‍ത്തകളെ പുകഴ്ത്തിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പഴിക്കുന്നു. അന്ന് എല്ലാ കുറ്റവും കരുണകാരനു മേല്‍ ചാര്‍ത്തിയ ഉമ്മന്‍ചാണ്ടി പക്ഷേ ഇപ്പോള്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ ആള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ രക്ഷയും പ്രശ്നമല്ല. Article Credits:എം രഘുനാഥ് Desabhimani Daily ---------------------------------------------------------------------------------------------------------------
"കരുനീക്കങ്ങള്‍ പതിനഞ്ചാം നമ്പര്‍ മുറിയില്‍നിന്ന് " എം രഘുനാഥ്
26-Jul-2013 10:58 AM
തിരു: മലയാളമനോരമയില്‍ 1995 ഫെബ്രുവരി 21ന്റെ ഒന്നാംപേജ് വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ: "കരുനീക്കങ്ങള്‍ പതിനഞ്ചാം നമ്പര്‍ മുറിയില്‍നിന്ന്". ചാരക്കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളെയാണ് മനോരമ പൊടിപ്പും തൊങ്ങലും വച്ച് മഹത്വവല്‍ക്കരിച്ചത്. വാര്‍ത്ത ഇങ്ങനെ തുടരുന്നു: ""എംഎല്‍എ ഹോസ്റ്റലിലെപതിനഞ്ചാം നമ്പര്‍ മുറി രാഷ്ട്രീയ കരുനീക്കങ്ങളുടെ വേദിയായി. ഓള്‍ഡ് ബ്ലോക്കിലെ ഒന്നാംനിലയിലെ ഉമ്മന്‍ചാണ്ടിയുടെ ഈ മുറി കേന്ദ്രീകരിച്ചാണ് കരുണാകരവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍."" ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും എം എം ഹസ്സനുമെല്ലാം പതിനഞ്ചാം നമ്പര്‍ മുറിയിലെ കരുനീക്കങ്ങളിലെ കഥാപാത്രങ്ങള്‍. ഈ നീക്കങ്ങളെതുടര്‍ന്ന് മാര്‍ച്ച് 16ന് കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചു. അന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായിരുന്നു കെ മുരളീധരന്‍. 18ന് കോഴിക്കോട്ട് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ മുരളി ഇങ്ങനെ പറഞ്ഞു: ""കരുണാകരനെ വേദനിപ്പിക്കുകയും പിന്നില്‍നിന്ന് കുത്തുകയും ചെയ്തവരെ ജനം സെക്രട്ടറിയറ്റില്‍നിന്നും അപമാനിച്ച് ഇറക്കിവിടുന്ന കാലം വിദൂരമല്ല"". 18 വര്‍ഷം പിന്നിടുമ്പോള്‍ മുരളീധരന്റെ ശാപവാക്കുകള്‍ വിദൂരമായെങ്കിലും യാഥാര്‍ഥ്യമാവുകയാണോ? ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കൂടെയുള്ളവരുമെല്ലാം അപമാനഭാരം പേറിയും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. ഇനിയും കാത്തുനിന്നാല്‍ മുരളിയുടെ വാക്കുകളിലെ അനുഭവങ്ങളായിരിക്കും നേരിടേണ്ടി വരികയെന്ന്് ഉറപ്പ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അതേചോദ്യമാണ് അന്ന് കരുണാകരനും ചോദിച്ചതെന്നതും ചരിത്രത്തിലെ യാദൃച്ഛികത.
"95 ജനുവരി 14ന് ഡല്‍ഹിയില്‍ കരുണാകരന്റെ വാര്‍ത്താസമ്മേളനം മനോരമ ഒന്നാംപേജില്‍ റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ: ""എനിക്കെതിരെ വിധിയില്‍ എന്ത്?: കരുണാകരന്‍"" എന്നാണ് തലക്കെട്ട്. ചാരവൃത്തി സംബന്ധിച്ച ഹൈക്കോടതിവിധിയില്‍ തനിക്കോ സംസ്ഥാന ഗവ ര്‍മെന്റിനോ എതിരെ ഒരു പരാമര്‍ശവുമില്ലെന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ പ്രസ്താവിച്ചു. ഞാന്‍ തുടക്കം മുതലേ എടുത്ത നിലപാടുണ്ട്. നടപടി എടുക്കണമെങ്കില്‍ അതിനൊരു കാരണം എന്റെ മുന്നില്‍ എത്തണം..."". ഇതിന് മറുപടിയായി ജനുവരി 15നുതന്നെ ഉമ്മന്‍ചാണ്ടി പ്രസ്താവന പുറപ്പെടുവിച്ചു. ജനുവരി 16ന് മനോരമ അത് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെയാണ്: ""പാര്‍ടിയുടെ നാശം കണ്ടിരിക്കാനാകില്ല: ഉമ്മന്‍ചാണ്ടി"" എന്നാണ് തലക്കെട്ട്. ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചുവെന്നും മനോരമ വാര്‍ത്ത നല്‍കി. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി ടി തോമസ് 18ന് ഇങ്ങനെ പറഞ്ഞു: "കനത്ത പൊലീസ് അകമ്പടിയില്ലാതെ മുഖ്യമന്ത്രിക്ക് പൊതുജന മധ്യത്തില്‍ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണുള്ളത്."" എന്നിട്ടുമെന്തേ അധികാരത്തില്‍നിന്ന് ഇറങ്ങാത്തതെന്നും തോമസ് ചോദിച്ചു.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥിതിയും ഭിന്നമല്ല. എന്നിട്ടുമെന്തേ ഇറങ്ങാത്തതെന്ന് തോമസ് ചോദിക്കുന്നില്ലെന്നുമാത്രമല്ല, ഉമ്മന്‍ചാണ്ടിക്കുവേണ്ടി കുഴലൂത്ത് തുടരുകയുമാണ്. ""അധികാരം കുരങ്ങന്റെ കയ്യിലെ പൂമാലയാകരുത്: ഉമ്മന്‍ചാണ്ടി"" എന്നാണ് 21ന് മനോരമയുടെ ഒന്നാംപേജിലെ പ്രസ്താവനയുടെ തലക്കെട്ട്.""കേരളപ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട സമയം കഴിഞ്ഞു. ഹൈക്കമാന്‍ഡ് യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ഇത്രയേറെ നഷ്ടം പാര്‍ടിക്കും ഗവണ്‍മെന്റിനും വരുമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്നം ചര്‍ച്ചകൊണ്ട് തീരില്ല. ചില നടപടികള്‍കൂടി വേണ്ടിവരും."" ഫെബ്രുവരി 26ന് ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്ത മനോരമ ഇങ്ങനെ നല്‍കി: ""മുഖം വികൃതമായതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയാണ് വേണ്ടത്. കണ്ണാടി തല്ലിപ്പൊട്ടിക്കലല്ല."" ---------------------------------------
മാണി അന്നും കുപ്പായം തുന്നി സ്വന്തം ലേഖകന്‍ Desahabhimani Daily 26-Jul-2013 തിരു: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമെന്ന് പൂര്‍ണമായും പറയാനാകില്ലെങ്കിലും യുഡിഎഫ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകളുടെയും നെറികേടുകളുടെയും അഴിമതികളുടെയും തനിയാവര്‍ത്തനമാണിതെന്ന് ചരിത്രത്താളുകള്‍ ഓര്‍മപ്പെടുത്തുന്നു. 1995ല്‍ ചാരക്കേസ് കത്തിനില്‍ക്കെ കരുണാകരവിരുദ്ധരും മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രബല ഘടകകക്ഷികളും കരുണാകരന്റെ രാജിക്കായി മുറവിളികൂട്ടുന്ന നാളുകള്‍. കരുണാകരന്‍ മാറിയാല്‍ ആരെന്ന ചോദ്യമുയരാന്‍ തുടങ്ങി. അന്ന് കെ എം മാണി മനോരമയ്ക്ക് ഒരു പ്രത്യേക അഭിമുഖം നല്‍കി. ഫെബ്രുവരി 22നു പ്രസിദ്ധീകരിച്ച ആ അഭിമുഖത്തില്‍ മാണി വാദിച്ചത് മുഖ്യമന്ത്രിയാകാന്‍ മുഖ്യകക്ഷി നേതാവാകണമില്ലെന്ന്. ഇന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ആസന്നമായിരിക്കെ മാണി പയറ്റുന്നതും പഴയ നിലപാട്. സോണിയ ഗാന്ധിയെ വരെ കണ്ട് തന്റെ പാരമ്പര്യം വരച്ചുകാട്ടി. അന്ന് മാണി പറഞ്ഞതുകൂടി കൂട്ടിവായിക്കാം, "ഐക്യജനാധിപത്യമുന്നണിയിലെ മുഖ്യകക്ഷിയുടെ നേതാവു തന്നെ മുന്നണി നേതാവാകണമെന്ന് നിര്‍ബന്ധമില്ല. താത്വികമായി പറഞ്ഞാല്‍ മറ്റു ഘടകകക്ഷികളുടെ നേതാവിനും മുന്നണിയുടെ നേതാവാകാം. 1969ല്‍ ഐക്യമുന്നണിയിലെ മുഖ്യകക്ഷിയല്ലായിരുന്ന സിപിഐയിലെ അച്ചുതമേനോനാണ് മുന്നണി നേതാവായത്. ഇതുപോലെ സി എച്ച് മുഹമ്മദുകോയയും ആയിട്ടുണ്ട്. എല്ലാകാലത്തും ഭൂരിപക്ഷകക്ഷിയുടെ നേതാവായിരിക്കണം മുന്നണി നേതാവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെ ഇതെല്ലാം പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സൗമനസ്യത്തിന്റെയും അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാണ്." അന്ന് കരുണാകരനെ തുരത്താന്‍ പ്രത്യക്ഷത്തില്‍ തന്നെ മാണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയോടൊപ്പം ശക്തമായി രംഗത്തുണ്ടായിരുന്നു. ഇന്ന് പക്ഷേ, ഉമ്മന്‍ചാണ്ടിയെ തുരത്താന്‍ രണ്ടുപേരും രംഗത്തില്ലെങ്കിലും ഉമ്മന്‍ചാണ്ടി പോയാലും തങ്ങളുടെ കസേരയ്ക്ക് ഇളക്കം തട്ടരുതെന്ന് ആഗ്രഹിക്കുന്നു. മാണിയാകട്ടെ, ഒരുപടി കൂടി കടന്ന് പഴയ ആഗ്രഹം പൊടിതട്ടിയെടുക്കുകയും ചെയ്തു. ഇനി താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ മകന്‍ കേന്ദ്ര സഹമന്ത്രിയായാലും മതി. അന്നും ഇന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തന്ത്രം. കൊട്ടാര വിപ്ലവത്തിനൊടുവില്‍ മാര്‍ച്ച് 16നു ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് കരുണാകരന്‍ രാജി പ്രഖ്യാപിച്ചത്. പ്രസംഗം മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു-"നന്ദി കെട്ടവനാര്? കെ കരുണാകരന്‍ ചോദിക്കുന്നു. ഗാന്ധിപാര്‍ക്കിലെ ആയിരങ്ങള്‍ ചിരിക്കുന്നു. പരീക്ഷയ്ക്കൊരു ചോദ്യംചോദിച്ചാല്‍ കേരളത്തിലെ ഏത് കൊച്ചുകുട്ടിയും എഴുതും ഒരേ പേര്. കരുണാകരന്റെ മുള്ളുവച്ച പ്രയോഗത്തിന് കൈയടിയുടെ അകമ്പടി. അകത്തുനിന്നും കുത്തിയവനാര്? മുഖ്യമന്ത്രി വീണ്ടും ചോദിക്കുന്നു. ആ ചോദ്യത്തിനും എല്ലാവരും എഴുതും ഒരേ പേര്." "ഇത്രയും നാളത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ ഇതുപോലെ രാഷ്ട്രീയ നപുംസകങ്ങളെ കണ്ടിട്ടില്ല. പലതും ഈ ജീവിതത്തില്‍ കണ്ടു. പലതും കാണാനിരിക്കുന്നു. ഇപ്പോള്‍ പലതും കാണുമ്പോള്‍ എന്റെ സഹോദരങ്ങളെയോര്‍ത്ത് ദുഃഖിക്കുന്നു. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര്‍ ഉണ്ടായ സമയമില്ല. ചരിത്രം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല." 18 വര്‍ഷം മുമ്പത്തെ കരുണകാരന്റെ വാക്കുകള്‍ അറംപറ്റുന്നുവെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാകുന്നതല്ല. കോണ്‍ഗ്രസ്-യുഡിഎഫ് രാഷ്ട്രീയത്തെ അന്നും ഇന്നും മൂടിനില്‍ക്കുന്ന ജീര്‍ണതയുടെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഉമ്മന്‍ചാണ്ടി ഒഴിയാന്‍ തയ്യാറാകുന്നില്ല. അന്ന് പ്രത്യക്ഷത്തില്‍ തന്നെ കരുണാകരവിരുദ്ധര്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കലാപമുയര്‍ത്തി. കലാപം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരു പറഞ്ഞായിരുന്നു. കരുണകാരന്‍ ഉപജാപകവൃന്ദത്തില്‍പ്പെട്ട് ദുഷിച്ചെന്നായിരുന്നു ആരോപണം. കൂടെനില്‍ക്കുന്നവരുടെ അഴിമതിയെ കുറിച്ചായിരുന്നു ഉമ്മന്‍ചാണ്ടി പരിതപിച്ചത്. ഇന്ന് ഉമ്മന്‍ചാണ്ടി ഉപജാപകവൃന്ദത്തിന്റെ പിടിയിലാണ്. കൂടെനില്‍ക്കുന്നവര്‍ മാത്രമല്ല, സ്വയം തന്നെ അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലും. എന്നിട്ടും കടിച്ചുതൂങ്ങി നില്‍ക്കുമ്പോഴാണ് കെ മുരളീധരന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്, ""അന്ന് അച്ഛന്‍ രാജിവച്ചത് വെറുതെയായി.""
K Karunakaran's Resignation is in Vain; K Muraleedharan Mocks at Oommen Chandy

Tuesday, July 23, 2013

പി.സി ജോര്‍ജ് രാജിയ്ക് ഒരുങ്ങുന്നു

പി.സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നു. രാജിവെയ്ക്കാന്‍ കെ.എം മാണിയുടെ അനുമതി തേടി. രണ്ടാഴ്ച മുമ്പും ജോര്‍ജ് രാജിക്കൊരുങ്ങിയിരുന്നു. പാര്‍ട്ടി അനുവദിക്കാത്തതു കൊണ്ടാണ് അന്ന് രാജിവെയ്ക്കാതിരുന്നത്. നാളെ കെ.എം മാണിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നത്. തനിക്ക് ഈ സ്ഥാനം എപ്പോള്‍ ഭാരമാകുന്നുവോ അന്ന് രാജി വെയ്ക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിരുന്നു. സോളാര്‍ പാനല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ രാജി സര്‍ക്കാരിന്‍ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കും. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പി.സി ജോര്‍ജ് സോളാര്‍ കേസ് അന്വേഷണത്തില്‍ സംതൃപ്തനല്ലെന്നും ഇതില്‍ താന്‍ വ്യക്തിപരമായി അതീവ ദു:ഖിതനാണെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ രാജി സംബന്ധിച്ച് പി.സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ താന്‍ പണ്ടെ രാജിവെച്ചൊഴിയുമെന്നും ഉമ്മന്‍ചാണ്ടിക്ക് രാജിവെയ്ക്കണമെങ്കില്‍ സ്വയം തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോര്‍ജിന്റെ ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് പി.ടി തോമസും കെ.എം മാണിയും രംഗത്തു വന്നു. പ്രതിപക്ഷത്തിന്റെ കൂട്ട് പിടിച്ച് മുഖ്യമന്ത്രിയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പി.സി ജോര്‍ജെന്ന് പി.ടി തോമസ് എം.പി ആരോപിച്ചിരുന്നു. ധാര്‍മ്മികതയുണ്ടെങ്കില്‍ പി.സി ജോര്‍ജ് രാജി വെയ്ക്കണമെന്ന് പി.ടി തോമസ് പറഞ്ഞു. പി.സി ജോര്‍ജ് രാജിവെയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.ടി തോമസ് പറഞ്ഞു.

രക്ഷയ്ക്ക് ഇനിയില്ല വഴി

രക്ഷയ്ക്ക് ഇനിയില്ല വഴി
കെ എം മോഹന്‍ദാസ് Posted on: 23-Jul-2013 തിരു: എല്ലാവഴിയും അടഞ്ഞിട്ടും ഏതുവിധേനയും മുഖ്യമന്ത്രിപദത്തില്‍ കടിച്ചുതൂങ്ങാന്‍ സമനില തെറ്റി പരക്കംപായുകയാണ് ഉമ്മന്‍ചാണ്ടി. സരിതയും ബിജു രാധാകൃഷ്ണനുമായുള്ള ഗാഢബന്ധം വ്യക്തമാക്കി മുഖ്യമന്ത്രിക്കെതിരെ നിത്യേന പുതിയ തെളിവുകള്‍ വരുന്നതിനൊപ്പമാണ് കോടതിയുടെ രൂക്ഷവിമര്‍ശം. ഒരേദിവസം നീതിപീഠത്തില്‍നിന്ന് ഇരട്ടപ്രഹരം ഏറ്റുവാങ്ങിയ ബഹുമതിയും ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി. എന്നിട്ടും തൊടുന്യായങ്ങളില്‍ തൂങ്ങി കസേരയുറപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് അദ്ദേഹം. എത്രതന്നെ അപമാനം സഹിക്കേണ്ടിവന്നാലും മുഖ്യമന്ത്രിക്കസേര വിടില്ലെന്ന് പ്രഖ്യാപിച്ച അപൂര്‍വതയുണ്ട് ഉമ്മന്‍ചാണ്ടിക്ക്. മറ്റൊരു കോണ്‍ഗ്രസ് ഭരണാധികാരിയും ഇത്രയ്ക്ക് തൊലിക്കട്ടി കാണിച്ചിട്ടില്ല. അധികാരത്തില്‍ തുടരാന്‍ എന്ത് അവഹേളനവും അപമാനവും താന്‍ സഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പറഞ്ഞു. സദാചാരമൂല്യങ്ങളും ജനാധിപത്യവും ധാര്‍മികതയുമൊന്നും തന്റെ നിഘണ്ടുവില്‍ ഇല്ലെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചു. കൂടെനിന്നവരെ കുത്തിമലര്‍ത്തി അധികാരത്തിലേക്ക് കയറാന്‍ ഒരുമടിയും കാണിച്ചിട്ടുമില്ല.
കോടതികളില്‍നിന്ന് തുടരെ പരാമര്‍ശങ്ങള്‍ വരുമ്പോഴും കോടതികളോട് അദ്ദേഹത്തിന് വല്ലാത്ത ബഹുമാനമുണ്ട്. എന്നാല്‍, ഹൈക്കോടതിയിലെ രണ്ടു ബെഞ്ചുകളില്‍ നിന്ന് ചൊവ്വാഴ്ച കടുത്ത വിമര്‍ശം ഉയര്‍ന്നപ്പോള്‍ കുറ്റം മാധ്യമങ്ങളുടേതായി. "കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് എന്നെ കിട്ടില്ല" ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഈയൊരു ഉത്തരമേ ഉമ്മന്‍ചാണ്ടിയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു ന്യായവാദവും വിലപ്പോകില്ലെന്നു കണ്ട മുഖ്യമന്ത്രി പതിവുവിട്ട് ക്രുദ്ധനാകുകയും "വിധി" പഠിച്ചുവരാന്‍ മാധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്ത് സ്ഥലംവിട്ടു. മുഖ്യമന്ത്രിക്കു മുമ്പ് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രിയും വല്ലാതെ അസ്വസ്ഥനായിരുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല, എനിക്കിത്രയേ പറയാനുള്ളൂ, കോടതി സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല- എന്നിങ്ങനെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ന്യായീകരണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കോടതികളില്‍നിന്ന് നിരന്തരം പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് സരിതയ്ക്ക് 40 ലക്ഷം നല്‍കിയതെന്ന ക്രഷര്‍ ഉടമ ശ്രീധരന്‍നായരുടെ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടെന്ന വാദം തെറ്റാണെന്ന് പത്തനംതിട്ട കോടതി നിരീക്ഷിച്ചിരുന്നു. ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇപ്പോഴാകട്ടെ രണ്ട് ബെഞ്ചുകള്‍ ഒരേദിവസം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലേറ്റി.
ഹൈക്കോടതി അമര്‍ഷവും അസംതൃപ്തിയും മാത്രമല്ല, സര്‍ക്കാരില്‍ അവിശ്വാസവും പ്രകടിപ്പിച്ചു. അഡ്വക്കറ്റ് ജനറലിനെ കോടതി വിളിച്ചുവരുത്തി. എന്നിട്ടും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. തനെന്തിന് രാജിവയ്ക്കണമെന്നാണ് ചോദ്യം. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ കെ കരുണാകരന്‍ ആവശ്യമില്ലാതെ രണ്ടുതവണ രാജിവച്ചെന്ന മുരളീധരന്റെ പരാമര്‍ശമാണ് ഇതിനു മറുപടി. തന്റെ കള്ളത്തരങ്ങള്‍ക്ക് മറയിടാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് അയക്കാനും മുഖ്യമന്ത്രി മടിച്ചില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഹൈക്കോടതിയെ ആക്ഷേപിച്ചു. കോടതിക്ക് തെറ്റിദ്ധാരണയാണെന്നാണ് ഡിജിപിയുടെ കണ്ടെത്തല്‍. മൂവാറ്റുപുഴ കോടതിയുടെ വാറന്റ് നടപ്പാക്കേണ്ടതിനാല്‍ സരിതയെ മൊഴിയെടുക്കുന്നതിന് എത്തിക്കാനായില്ല എന്നാണ് ന്യായം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജൂലൈ ഒന്നു മുതല്‍ മൂന്നു തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും സരിതയെ ഹാജരാക്കാന്‍ ഈ ഡിജിപിയുടെ നീതിബോധം ഉണര്‍ന്നില്ല. Article credits:Deshabhimani Daily

Solar scam: Kerala High Court takes a dig at Oommen Chandy government

By PTI | 23 Jul, 2013 In a setback to the Congress-led UDF Government, Kerala High Court made some sharp critical observations about the ongoing probes into the case.In a setback to the Congress-led UDF Government, Kerala High Court made some sharp critical observations about the ongoing probes into the case. KOCHI: In a setback to the Congress-led UDF Government headed by Oommen Chandy which is already on the backfoot over the solar panel scam, Kerala High Court today made some sharp critical observations about the ongoing probes into the case. While considering the bail application of tele actress Shalu Menon, an accused in the case, justice S S Satheeshchandran expressed dissatisfaction at the manner in which the police inquiry was progressing without co-ordination and said the court would not hesitate to have the presence in the court of ADGP A Hemachandran, who heads the SIT probing the case.
The court sought to know where the money collected by the accused in solar panel cheating case had gone and whether those who lost the money would get it back.
Saritha Nair, an accused in the case, had yesterday informed the Economic Offences Court that she wanted to give a written version of her statement to the magistrate. The judge asked if the SIT was aware of this fact and what were the reasons for the non-disclosure of this to the Kothamangalam Magistrate Court.
Meanwhile, considering a plea by businessman M K Kuruvila seeking a crime branch investigation on his complaint in connection with the solar scam, another judge V K Mohan observed that whether an inquiry was not required to find out if the cheating had taken place with the knowledge of the Chief Minister. Kuruvila, a Bangalore-based planter, had complained that two persons, one of them claiming to be a relative of Chandy as well as member of his personal staff, defrauded him of over Rs one crore by offering to install solar panel.
He submitted that he had made the complaint to the Chief Minister, who, in turn, forwarded it to the DGP. However, the matter was not being investigated effectively by the police. Kurvila submitted that the duo, identified as Andrew and Renjith, were those who approached him and cheated him. The bail application of Shalu Menon was adjourned to tomorrow.

Monday, July 22, 2013

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന് ആര്യാടന്‍

Jul 23, 2013 കൊച്ചി: സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. അവരുടെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെയെന്ന് ആര്യാടന്‍ പറഞ്ഞു.
യു ഡി എഫ് സര്‍ക്കാര്‍ കലാവധി പൂര്‍ത്തിയാക്കും. കോണ്‍ഗ്രസിലും മുന്നണിയിലും പ്രശ്‌നങ്ങളില്ല. യു ഡി എഫില്‍ വലിയ പാര്‍ട്ടിക്ക് മേധാവിത്വമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ വര്‍ധിച്ചു വരുന്ന അതൃപ്തിയുടെ സൂചനയായാണ് ആര്യാടന്റെ നിരീക്ഷണം. കെ.മുരളീധരന്‍ അടക്കമുള്ള ഐഗ്രൂപ്പ് നേതാക്കള്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു.
യു.ഡി.എഫിനുള്ളിലും സോളാര്‍ വിഷയം പുകഞ്ഞു തുടങ്ങിയതിന്റെ സൂചന പുറത്തു വരുന്ന വേളയിലാണ്, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന ആര്യാടന്റെ പ്രസ്താവന വന്നിരിക്കുന്നത്. സരിത ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താനൊരുങ്ങുന്നതായുള്ള വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല എന്ന് ആര്യാടന്‍ പറയുന്നുവെങ്കിലും, സര്‍ക്കാരിന് അത് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്ന മുസ്ലിംലീഗിന്റെയും നിലപാടിന് ഇളക്കം തട്ടുന്നതായി കഴിഞ്ഞ ദിവസം മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മന്ത്രിസഭാ പുനസംഘടന കൊണ്ട് മാത്രം കാര്യമില്ല, ആവശ്യമെങ്കില്‍ നേതൃമാറ്റവും മുസ്ലിംലീഗ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തത്തില്‍ താന്‍ തൃപ്തനല്ലെന്ന് കേരളകോണ്‍ഗ്രസ്സ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണി പരസ്യമായി ഇന്നലെ പ്രസ്താവിച്ചു. യു.ഡി.എഫിലെ രണ്ട് പ്രമുഖ ഘടകകക്ഷികളിലും അതൃപ്തി പുകയുന്നു എന്നാണ് ലീഗും കേരളകോണ്‍ഗ്രസ്സും നല്‍കുന്ന സൂചന.
അതിനിടെ, സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഇടതുമുന്നണിയുടെ രണ്ടാംഘട്ട സമരം രണ്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് എം.എല്‍.എ.മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം രാവിലെ അവസാനിച്ചു. തുടര്‍ന്ന് ഇടത് യുവജന സംഘടനകള്‍ സമരം തുടങ്ങി.



Sunday, July 21, 2013

സോളാർ ചെറിയ തട്ടിപ്പെന്ന് ഉമ്മൻചാണ്ടി

കൊച്ചി: കേരളത്തിൽ നടന്ന മറ്റു തട്ടിപ്പുകളെ അപേക്ഷിച്ച് നോക്കിയാൽ സോളാർ കേസ് ചെറിയ തട്ടിപ്പു കേസാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസിൽ സർക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അഞ്ചു കോടിയുടെ തട്ടിപ്പെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പിന്നീടത് 10 കോടിയുടേതായി. സോളാർ കേസിൽ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. കുറ്റം ചെയ്യാത്തവരെ സർക്കാർ സംരക്ഷിക്കും. സോളാർ കേസിൽ മാദ്ധ്യമങ്ങൾ വിചാരണ നടത്തുന്നതിനോട് യോജിപ്പില്ല. മാദ്ധ്യമങ്ങൾ പറയുന്നത് കേട്ട് കേസ് അന്വേഷിക്കാനും കഴിയില്ല. കേസിലെ പ്രതികൾ പറയുന്നത് കേട്ടാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്.

കോടതിയിലെ സരിതയുടെ മൊഴി: അങ്കലാപ്പ് സൃഷ്ടിക്കാൻ രഹസ്യങ്ങൾ പലത്

Posted on: Monday, 22 July 2013 കൊച്ചി : സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായർ മജിസ്ട്രേട്ട് മുമ്പാകെ വെളിപ്പെടുത്തിയത് എന്തൊക്കെയെന്ന് വ്യക്തമാകാതിരിക്കെ, പല പ്രമുഖരും അങ്കലാപ്പിലാണ്.
തട്ടിപ്പുകേസിലെ പ്രതി നൽകിയ മൊഴിക്ക് എന്ത് വിശ്വസനീയതയെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. പക്ഷേ, വെറും ആരോപണമാണെങ്കിൽപോലും വിവാദം കെട്ടടങ്ങാതെ തുടരുമ്പോൾ വെട്ടിലാകാൻ അതുമതി. അങ്കലാപ്പ് സൃഷ്ടിക്കുന്നത് ഈ സാദ്ധ്യതയല്ല. ആരോപണമായി പൊന്തിവരുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത പല വിവരങ്ങളും സരിതയ്ക്ക് അനാവരണം ചെയ്യാനാകും. ഇതാണ് അങ്കലാപ്പ് സൃഷ്ടിക്കുന്നത്.
സരിതയുടെ രഹസ്യമൊഴിയിൽ എന്തൊക്കെ രഹസ്യങ്ങളെന്ന് അറിയാതെ ഉത്കണ്ഠയോടെ കഴിയുന്നവരിൽ ചില മന്ത്രിമാരുമുണ്ടെന്നാണ് അഭ്യൂഹം.
അന്വേഷണം തട്ടിപ്പുകേസിൽ മാത്രമായി ചുരുങ്ങിപ്പോകുന്നതിനിടയിലാണ് തനിക്ക് രഹസ്യമായി കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് സരിത കോടതിയിൽ ബോധിപ്പിച്ചത്. രഹസ്യമായി മൊഴി നൽകിയതിൽ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ മാത്രമല്ല സരിത പറഞ്ഞിട്ടുള്ളത്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ പറയുന്നത് പോലെയല്ല കോടതിയിൽ നൽകിയ മൊഴി. മാത്രമല്ല, അഭിഭാഷകനിൽനിന്ന് നിയമോപദേശം തേടിയശേഷമാണ് സരിത ഇതിന് മുതിർന്നത്.
സോളാർ വിവാദത്തിനിടെ സരിതയുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകൾ പൊന്തിവന്നിരുന്നു. എന്നാൽ, അന്വേഷണം തട്ടിപ്പിനെക്കുറിച്ച് മാത്രമായി ചുരുങ്ങിയതോടെ ഈ പേരുകൾ കേൾക്കാതായി. പ്രതിയുടെ മൊഴിക്ക് വിശ്വാസ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും സാഹചര്യത്തെളിവുകളോ രേഖകളോ ഹാജരാക്കാൻ സരിതയ്ക്ക് കഴിഞ്ഞാൽ അന്വേഷണം പിന്നീട് തട്ടിപ്പിൽ മാത്രമായി ഒതുക്കിനിറുത്താനാവില്ല.
തലശേരിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങിയപ്പോൾ സരിത ഒളിവിൽ പോയത് ഉന്നതരുടെ ഒത്താശയോടെയായണെന്ന് ആരോപണം ഉയർന്നിരുന്നു. ആ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താൻ സരിതയ്ക്ക് കഴിയും. ഫോൺവിളിയുടെ വിദാംശങ്ങൾ നൽകിയാൽ നിഷേധിക്കുക ഒട്ടും എളുപ്പമല്ല.
സരിത പല തവണ ഡൽഹി യാത്ര നടത്തിയിരുന്നു. എന്തിന്? പൊലീസ് അന്വേഷിച്ചിട്ടില്ല. പക്ഷേ, യാത്രകൾ എന്തിനെന്ന് സരിതയ്ക്ക് തെളിവുകൾ സഹിതം വെളിപ്പെടുത്താനാകും.
സരിതയുമായുള്ള ഫോൺവിളിയുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ ചില പ്രമുഖർ അസമയത്തും അനവധി തവണയും വിളിച്ചതായി തെളിഞ്ഞിരുന്നു. എന്തായിരുന്നു അസമയത്ത് അവർക്ക് പറയാനുണ്ടായിരുന്നത്? അതും പല തവണ. സരിതയ്ക്കേ അറിയൂ. ആ വിവരങ്ങളും വെളിപ്പെടുത്താനാകും.
സരിത അറസ്റ്റിലായിട്ടും ഒരു തട്ടിപ്പുകേസിലെ പ്രതിയോട് പെരുമാറുന്നതുപോലെയല്ല പൊലീസ് ആദ്യഘട്ടത്തിൽ പെരുമാറിയിരുന്നത്. ഉന്നതങ്ങളിൽനിന്ന് ആരൊക്കെയോ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുന്നതുപോലെയായിരുന്നു സരിതയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ പോലും പൊലീസിന്റെ പെരുമാറ്റം. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു. അന്വേഷണം തട്ടിപ്പിലേക്ക് ചുരുങ്ങിയപ്പോൾ പൊലീസിന്റെ പെരുമാറ്റത്തിൽ സ്വാഭാവികമായും മാറ്റം വന്നിട്ടുണ്ടാകണം. പെരുമാറ്റത്തിൽ വന്ന ഈ മാറ്റം തന്നെ ഭയപ്പെട്ടിരുന്നവർ കൈവിടുന്നതിന്റെ സൂചനയാണെന്ന് സംശയിച്ചാവാം സരിത രഹസ്യമൊഴി നൽകാൻ ഒരുങ്ങിയതെന്നാണ് അനുമാനം. പ്രഭുവാര്യർ -Kerala Kaumudi

മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ട കോട്ടുധാരി മാറാക്കര സ്വദേശി

Malappuram മുഖ്യമന്ത്രിക്കൊപ്പം തിരൂരില്‍ വേദി പങ്കിട്ട കോട്ടുധാരി കുഴപ്പക്കാരനല്ലെന്ന് പോലീസ്. ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത തിരൂര്‍ മലയാള സര്‍വകലാശാലയുടെ കെട്ടിടോദ്ഘാടന ച്ചടങ്ങിലാണ് ക്ഷണിക്കപ്പെടാത്ത അതിഥി വേദിയില്‍ ഇരിപ്പുറപ്പിച്ചത്. സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ഇയാളെ വേദിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ വേദിയില്‍ അജ്ഞാതന്‍ കയറിക്കൂടിയത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. കാടാമ്പുഴ സ്റ്റേഷന്‍ പരിധിയില്‍ മാറാക്കര സ്വദേശി പത്രംപള്ളി ലത്തീഫ് എന്നയാളാണ് ഈ കോട്ടുധാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യക്കും കുട്ടിക്കുമൊപ്പമാണ് താമസം. കാടാമ്പുഴ എസ്.ഐ ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും അയല്‍വാസികളോടും ലത്തീഫിനെക്കുറിച്ച് അന്വേഷിച്ചു. കുഴപ്പക്കാരനല്ല ഇയാളെന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. അതിനാല്‍തന്നെ കേസെടുത്തിട്ടില്ലെന്ന് സ്റ്റേഷനില്‍നിന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ചായ്‌വുള്ളയാളാണെന്നും നാട്ടുകാര്‍ പറയുന്നതായി പോലീസ് പറഞ്ഞു.
വേദിയില്‍ മുഖ്യമന്ത്രിക്കൊപ്പം അജ്ഞാതനെ കണ്ടത് വിവാദമായതോടെ സ്‌പെഷല്‍ ബ്രാഞ്ച് നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണം നടത്തിയത്. ഷര്‍ട്ടിന് മുകളില്‍ കറുത്ത കോട്ട് ധരിച്ച് കണ്ണടയും വെച്ച് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമൊപ്പം വേദിയിലേക്ക് കയറുകയായിരുന്നു. മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുകയും അരമണിക്കൂറോളം മുഖ്യമന്ത്രി ഇരുന്നതിന് പിന്‍നിരയില്‍ ഇരിക്കുകയും ചെയ്തു.

Saturday, July 20, 2013

ടീം സോളാറിന്റെ അവാര്‍ഡ്: തുക മടക്കി നല്‍കുമെന്ന് മമ്മൂട്ടിയും മേയറും

Jul 21, 2013 ടീം സോളാറിന്റെ അവാര്‍ഡ്: തുക മടക്കി നല്‍കുമെന്ന് മമ്മൂട്ടിയും മേയറും കൊച്ചി: ടീം സോളാര്‍ കമ്പനി 2011 ല്‍ നല്‍കിയ പരിസ്ഥിതി അവാര്‍ഡ് തുക തിരിച്ചുനല്‍കുമെന്ന് നടന്‍ മമ്മൂട്ടിയും കൊച്ചി മേയര്‍ ടോണി ചമ്മണിയും. പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടീം സോളാര്‍ തനിക്ക് നല്‍കിയ ഗോള്‍ഡന്‍ ഫെതര്‍ പുരസ്‌കാരത്തിനൊപ്പം 25,000 രൂപയുടെ ചെക്കും ഉണ്ടായിരുന്നുവെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. പുരസ്‌കാരത്തിന്റെ ഭാഗമായി കിട്ടിയതാണിത്. ഈ ചെക്കില്‍ നിന്നുള്ള പണം അക്കൗണ്ടിലേക്കെത്തിയിട്ടുണ്ടോ എന്നറിയില്ല. ഇത് പരിശോധിച്ച് തുക കൈപ്പറ്റിയുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. 2011 ജൂണ്‍ 11 ന് നടന്ന ചടങ്ങിലാണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന്‍ മമ്മൂട്ടി, മേയര്‍ ടോണി ചമ്മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നടന്‍ മമ്മൂട്ടിയ്ക്ക് 10 ലക്ഷം രൂപ ടീം സോളാര്‍ നല്‍കിയതായി കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 25,000 രൂപയുടെ ചെക്കാണ് പുരസ്‌കാരത്തിന്റെ ഭാഗമായി തനിക്ക് കിട്ടിയതെന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേരിലുള്ള ചാരിറ്റി ഓര്‍ഗനൈസേഷന്‍ കെയറിന്റെ പേരിലായിരുന്നു ചെക്കെന്നും തുക മടക്കി നല്‍കുമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഉപദേശം 14 മാസം; വിദേശയാത്ര 18

സ്വന്തം ലേഖകന്‍ /Deshabhimani Posted on: 20-Jul-2013 മലപ്പുറം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ചുരുങ്ങിയ കാലയളവില്‍ ഷാഫി മേത്തര്‍ നടത്തിയത് 18 വിദേശയാത്ര. ചുമതലയേറ്റ് 14 മാസത്തിനിടയിലാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്ന യാത്ര നടത്തിയത്. നിയമസഭയില്‍ വി എസ് സുനില്‍കുമാര്‍ ഉന്നയിച്ച ചോദ്യത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂരിഭാഗവും സ്വന്തം ആവശ്യങ്ങള്‍ക്കായിരുന്നെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയിലുണ്ട്. സ്വന്തം ചെലവില്‍ യാത്ര നടത്തിയശേഷം ചെലവ് എഴുതിയെടുക്കലാണ് രീതി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികപുരോഗതിക്കോ വികസനത്തിനോ ആയിരുന്നില്ല യാത്രകളെന്ന് പങ്കെടുത്ത പരിപാടികളുടെ സ്വഭാവത്തില്‍നിന്ന് വ്യക്തമാണ്. 2012 മെയ് 21നാണ് ഷാഫി മേത്തര്‍ ചുമതലയേറ്റത്. നാലുദിവസം കഴിഞ്ഞ ഉടനെ 25ന് ദുബായില്‍ സെന്റ് പോള്‍സ് കോളേജ് ഗള്‍ഫ് അലുമ്നി യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മേളനത്തിലും പങ്കെടുത്തു. ഒക്ടോബറില്‍ നാല് വിദേശരാജ്യങ്ങളിലേക്കായിരുന്നു യാത്ര. രണ്ടിന് ട്രിനിഡാഡില്‍ നടന്ന കരീബിയന്‍ പബ്ലിക് പ്രൊക്യുയര്‍മെന്റ് സമ്മേളനത്തിലും എട്ടുമുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് നെറ്റ്വര്‍ക്കിലും 30ന് ജപ്പാനിലെ ക്യോട്ടോയില്‍ ഏഷ്യന്‍ വ്യവസായ ശില്‍പ്പശാലയിലും 31ന് ബ്രസീലില്‍ അന്താരാഷ്ട്ര അഴിമതിവിരുദ്ധസമ്മേളനത്തിലും പങ്കെടുത്തു. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഏഷ്യ സൊസൈറ്റിയുടെ യുവനേതാക്കളുടെ ഉച്ചകോടിയിലും 11, 12 തീയതികളില്‍ ദുബായില്‍ എന്‍ആര്‍ഐ നെറ്റ്വര്‍ക്ക് ഉദ്ഘാടനത്തിനും പങ്കെടുത്തു. മാര്‍ച്ചില്‍ ബ്രിട്ടണ്‍, അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. 10 മുതല്‍ 18 വരെ ലണ്ടനില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്സ് പരിപാടിയിലും 22ന് യുഎസ്എയിലെ കാലിഫോര്‍ണിയ രാജീവ് സര്‍ക്കിള്‍ സിലിക്കണ്‍വാലി യോഗത്തിലും 19, 20 തീയതികളില്‍ ഇസ്താംബൂളില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ ആഗോളസമ്മേളനത്തിലും പങ്കെടുത്തു. ഏപ്രില്‍ രണ്ടിന് ന്യൂയോര്‍ക്കില്‍ ഹൊറേയ്സ് മാന്‍ സ്കൂള്‍ വൈഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് അസംബ്ലിയിലും അഞ്ചുമുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ കൗണ്‍സില്‍ ഓഫ് ഏഷ്യാ മീറ്റിലും പങ്കെടുത്തു. മെയ് രണ്ടിന് സിംഗപ്പൂരില്‍ ഹാര്‍വാഡ് സര്‍വകലാശാലയുടെ അലുമ്നി യോഗത്തിലും 10 മുതല്‍ 15 വരെ യുഎഇയില്‍ കളമശേരി സെന്റ് പോള്‍സ് കോളേജ് അലുമ്നി യോഗത്തിലും 24 മുതല്‍ 26 വരെ ജോര്‍ദാനില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തിലും ഷാഫി എത്തി. ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ മ്യാന്‍മറില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തില്‍ പങ്കെടുത്തു. ഷാഫി മേത്തര്‍ക്ക് ഒരു രൂപയാണ് ശമ്പളമെങ്കിലും യാത്രാബത്ത ഉള്‍പ്പെടെ 73.5 ലക്ഷം രൂപ കൈപ്പറ്റിയതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

Saturday, July 13, 2013

സമിതിയിൽ നിന്ന് സി-ഡാക്കിനെ ഒഴിവാക്കിയതെന്തിനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രിയോട് പതിനൊന്ന് ചോദ്യങ്ങൾ തൃശൂര്‍: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി വി ദൃശ്യങ്ങൾ വീണ്ടെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെ വിദഗ്​ദ്ധ സമിതിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് 11 ചോദ്യങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.
1. കന്പ്യൂട്ടറിലെ മാഞ്ഞുപോയ വിവരങ്ങൾ തിരികെയെടുക്കാൻ കഴിയുന്ന 'ഡാറ്റാ കാർവിംഗ് ' വിദ്യയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടോ ?
2. തിരിച്ചെടുക്കാൻ കഴിയാത്തവിധം സി.സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടോ ?
3. ഉണ്ടെങ്കിൽ അത് ആരാണ് ചെയ്തത്?
4. ആരുടെ താല്പര്യങ്ങളെയാണ് അത് സംരക്ഷിക്കുന്നത് ?
5. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിൽ എടുക്കാത്തത് എന്തുകൊണ്ട്?
6. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസിലെ ആധികാരിക തെളിവ് പരിശോധിക്കാൻ രാഷ്ട്രീയ തീരുമാന പ്രകാരം കമ്മിറ്റിയെ വയ്​ക്കുന്നതിന്റെ യുക്തി എന്ത് ?
7. കമ്മിറ്റിയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച രണ്ട് പ്രമുഖ വ്യക്തികൾക്കും സൈബർ കുറ്റാന്വേഷണ രംഗത്ത് എന്ത് പ്രാഗത്ഭ്യമാണുള്ളത് ?
8. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെപ്പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലേ ?
9. സി-ഡാക്കിലെ വിദഗ്ധരായ ഭദ്രൻ, ബി. രമണി എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ല എന്ന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനിച്ചത് ?
10. കുറ്റാന്വേഷണ ഏജൻസികളിൽ നിന്ന് രാഷ്ട്രീയ തീരുമാന പ്രകാരമുള്ള സമിതികൾ അന്വേഷണം ഏറ്റെടുക്കുന്നതിന്റെ കാരണം എന്താണ്?
11. സി.സി ടി വിയുടെ ഹാർഡ് ഡിസ്കിലെ തെളിവുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് നശിപ്പിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും ?
Kerala kaumudiReport

Solar Case -Desabhimani Reports

ജിക്കുമോന്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സ്വകാര്യ ട്രസ്റ്റില്‍ അംഗം
Posted on: 13-Jul-2013 11:57 PM
പുതുപ്പള്ളി: സോളാര്‍ ഇടപാടില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്സണല്‍ അസിസ്റ്റന്റ് സ്ഥാനം രാജിവച്ച ജിക്കുമോന്‍ ജേക്കബ് മുഖ്യമന്ത്രി ചെയര്‍മാനായ സ്വകാര്യ ട്രസ്റ്റില്‍ ഇപ്പോഴും ഡയറക്ടര്‍ബോര്‍ഡ് അംഗം. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരായ അഞ്ചുപേരാണ് ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഭരണസമിതി അംഗങ്ങള്‍. ജോപ്പനോടൊപ്പം സരിതയെ നിരന്തരം ഫോണില്‍ വിളിക്കുകയും സോളാര്‍ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒത്താശ ചെയ്യുകയും ചെയ്ത ജിക്കുമോനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ശരിയായ അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ബോധ്യമുള്ള ജിക്കുമോന്‍ മുഖ്യമന്ത്രിയുടെ പിഎ ആയിരിക്കെ അറസ്റ്റ് പാടില്ലെന്ന നിലപാടിലാണ് രാജി സമര്‍പ്പിച്ചത്. ജിക്കു കുറ്റമേറ്റ് രാജി വെച്ചിട്ടും അന്വേഷണസംഘം അറസ്റ്റിനോ ചോദ്യംചെയ്യലിനോ ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് ജിക്കുവിന്റെ കസ്റ്റഡി ഒഴിവാക്കിയത്. ആശ്രയ ട്രസ്റ്റില്‍നിന്ന് ജിക്കുവിനെ ഒഴിവാക്കാത്തതും ഇതിനാലാണ്. ട്രസ്റ്റിനുവേണ്ടി കോടികളുടെ പണപ്പിരിവ് നടത്തുന്നുണ്ട്. ജിക്കു ആറുമാസം മുമ്പ് നടത്തിയ അമേരിക്കന്‍ യാത്രയും കോടികള്‍ ചെലവഴിച്ച് നടത്തിയ വീട് നിര്‍മാണവും സ്ഥലം ഇടപാടുകളും വിവാദമായിരുന്നു. ജിക്കുവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാല്‍ ട്രസ്റ്റിന്റെ അനധികൃത പണമിടപാടുകള്‍ പുറത്താവും. ജിക്കുവുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സരിത രണ്ടുതവണ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി വീട്ടില്‍ എത്തിയിരുന്നു. അഞ്ചുലക്ഷം ആശ്രയ ട്രസ്റ്റിലേക്ക് സംഭാവന നല്‍കിയതായും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ് ആശ്രയ ട്രസ്റ്റിലെ മറ്റ് അംഗങ്ങളും. പിഎ എ ആര്‍ സുരേന്ദ്രന്‍, പുതുപ്പള്ളി ബ്ലോക്ക് മുന്‍പ്രസിഡന്റ് പങ്കജാക്ഷന്‍ നായര്‍, പുതുപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥന്‍ ടിറ്റി എന്നിവരാണ് അംഗങ്ങള്‍. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ഫെഡറല്‍ബാങ്ക് പുതുപ്പള്ളി ശാഖവഴിയാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് സ്വകാര്യ ട്രസ്റ്റെന്ന ചോദ്യവും ബദല്‍ സാമ്പത്തിക ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടും പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
------------------------------------
"പാവം പയ്യന്റെ" അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍
Posted on: 14-Jul-2013 12:05 AM
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായശേഷം ആദ്യമായി "പാവം പയ്യന്‍" തോമസ് കുരുവിളയുടെ അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍. വെള്ളിയാഴ്ച രാത്രി 10.30ന് ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പം അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി ജോജിജോര്‍ജ് ജേക്കബാണ് സഹായി ആയി ഉണ്ടായിരുന്നത്. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ടായിരുന്നു. കുരുവിളയുടെ അസാന്നിധ്യത്തില്‍ "പാവം പയ്യന്‍" തസ്തികയിലേക്ക് ഇടിച്ചുകയറാന്‍ ശനിയാഴ്ച കേരളഹൗസില്‍ ഖദര്‍ധാരികളുടെ നീണ്ടനിരയായിരുന്നു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന ഘട്ടം മുതലാണ് കുരുവിള ഡല്‍ഹിയിലെ വിശ്വസ്തനായത്. ചാണ്ടി ഉമ്മനുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായത്. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേരളഹൗസിലെ സമാന്തരഭരണക്കാരനായി. ഉമ്മന്‍ചാണ്ടിക്കൊപ്പം വിഐപി മുറിയില്‍ താമസം. സരിതയ്ക്കും ബിജുവിനും തട്ടിപ്പിനുള്ള താവളമാക്കിയും കേരളഹൗസിനെ കുരുവിള മാറ്റി. കേരള ഹൗസിലെ 203-ാം നമ്പര്‍ വിഐപി മുറിയില്‍ പത്തുതവണ കുരുവിള താമസിച്ചതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി വിവരാവകാശ ഓഫീസര്‍ എന്‍ മോഹദര്‍ശന്‍ അറിയിച്ചത്. പ്രൈവറ്റ് സെക്രട്ടറിയില്ലാതെ മുഖ്യമന്ത്രി കേരളഹൗസില്‍ താമസിക്കുമ്പോള്‍ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് കുരുവിളയ്ക്ക് മുറി അനുവദിച്ചതെന്ന് ആര്‍ടിഐ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
-------------------------------------------
കേസ് പിന്‍വലിക്കാന്‍ സരിത വധഭീഷണി മുഴക്കിയതായി പ്രവാസി മലയാളി
ബാബു തോമസ് Posted on: 14-Jul-2013 12:06 AM
പത്തനംതിട്ട: സോളാര്‍ തട്ടിപ്പിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് സരിത ഭീഷണിപ്പെടുത്തിയിരുന്നതായി പ്രവാസി മലയാളി കെ ബാബുരാജ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായുമുള്ള ബന്ധം ബോധ്യപ്പെടുത്തി 1.19 കോടി രൂപ തട്ടിയെടുത്തതായും ഇടയാറന്മുള കോട്ടയ്ക്കകത്ത് ബാബുരാജ് വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയപ്പോഴാണ് സരിത ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് ബാബുരാജ് പറഞ്ഞു. മാര്‍ച്ച് 14നാണ് പരാതി നല്‍കിയത്. അന്വേഷണം എങ്ങും എത്താത്തതിനെ തുടര്‍ന്ന് ഡിജിപിയുടെ ഓഫീസില്‍ കോട്ടയം കൈംബ്രാഞ്ച് ഓഫീസിലും ചെന്ന് വീണ്ടും പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് മെയ് 25നാണ് കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പരാതി നല്‍കിയെന്ന് മനസിലാക്കിയ ബിജു രാധാകൃഷ്ണന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ കോട്ടയ്ക്കകത്തേക്ക് വിട്ടിരുന്നു. സരിതയുടെ അമ്മ ഇന്ദിര തവണ വിളിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. പരാതിയില്‍ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ കോണ്‍ഗ്രസ് നേതാവ് ക്രൈംബ്രാഞ്ചിനെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചും ഓഫീസുമായുള്ള ബന്ധം വിശദീകരിച്ചുമായിരുന്നു തട്ടിപ്പ്്. ഫെബ്രുവരിയില്‍ കായംകുളത്തെ വസ്തുവിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായപ്പോള്‍ വസ്തു അളന്നുതിരിക്കാന്‍ താലൂക്ക് സര്‍വയറെ സമീപിച്ചിരുന്നു. നാലുമാസം കഴിഞ്ഞേ അളന്ന് നല്‍കാന്‍ കഴിയൂവെന്നാണ് സര്‍വയര്‍ അറിയിച്ചത്. ഇതറിഞ്ഞ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അളന്ന് നല്‍കാമെന്ന് ഉറപ്പുനല്‍കി. പിറ്റേദിവസം സരിത മുഖ്യമന്ത്രിക്ക് നല്‍കാനായുള്ള അപേക്ഷ സ്വയം തയ്യാറാക്കി ബാബുരാജിന്റെ ഒപ്പുവാങ്ങി മടങ്ങി. ഇതിന് മൂന്നാംദിവസം വസ്തു അളന്നു നല്‍കി. ഇത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവാണ്. ഉന്നതരുമായുള്ള ഈ ബന്ധമാണ് സോളാര്‍ ഇടപാടില്‍ സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടെന്നും പണം നഷ്ടമാകില്ലെന്ന് കരുതാനും പ്രേരണയായതെന്നും ബാബുരാജ് പറഞ്ഞു.
---------------------------
സരിത റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് 9 കോടി
കെ ടി രാജീവ് Posted on: 14-Jul-2013 12:05 AM
ബൈസണ്‍വാലി(ഇടുക്കി): കാറ്റാടി പദ്ധതിയുടെ മറവില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് ഒന്‍പതു കോടി. കണ്‍സള്‍ട്ടന്‍സി ഫീസായിമാത്രം 25 ലക്ഷം വാങ്ങി. റിസോര്‍ട്ട്-തോട്ടം ഉടമ ബൈസണ്‍വാലി പൊട്ടന്‍കാട് വയലില്‍ വി ടി രവീന്ദ്രനില്‍നിന്നാണ് രണ്ടുമാസത്തിനുള്ളില്‍ മൂന്നു ഗഡുക്കളായി 25 ലക്ഷം വാങ്ങിയത്. വിശ്വാസ്യതക്കായി പാരമ്പര്യേതര ഊര്‍ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും പേര് ഉപയോഗിച്ചായിരുന്നു കബളിപ്പിക്കലെന്ന് രവീന്ദ്രന്‍ പറയുന്നു. മനോരമയില്‍ വന്ന പരസ്യവും തുക നല്‍കാന്‍ പ്രേരകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയും സരിത വാഗ്ദാനം ചെയ്തു. ഒരു കാറ്റാടിയന്ത്രത്തിന് രണ്ടു കോടി 90 ലക്ഷം വീതം മൂന്നെണ്ണം സ്ഥാപിക്കാനുള്ള കരാറുണ്ടാക്കിയത് 2011 മെയ് അഞ്ചിന.് ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത എസ് നായര്‍ ആദ്യം 15ലക്ഷം വാങ്ങി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പദ്ധതി വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷവും വാങ്ങി. പാരമ്പര്യേതര ഊര്‍ജവകുപ്പ് സബ്സിഡി, പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഡിഇ വായ്പ, കെഎസ്ഇബിയുമായി വൈദ്യുതി വാങ്ങല്‍ കരാര്‍, അനെര്‍ട്ടില്‍നിന്നുമുള്ള അംഗീകാരം, സര്‍വേ ജോലികള്‍ എന്നിവ ശരിയാക്കാനാണ് കണ്‍സള്‍ട്ടന്‍സി ഫീസായി ഒരു കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ ആദ്യം തന്നെ അഞ്ചുലക്ഷംവീതം വാങ്ങിയിരുന്നത്. ഗാര്‍ഹിക- വ്യാവസായിക ആവശ്യം കഴിഞ്ഞ് കാറ്റാടി യന്ത്ര വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാമെന്നും വിശ്വസിപ്പിച്ചു. കാറ്റാടിയന്ത്രത്തിന്റെ വില പൂര്‍ണമായും വസ്തു ഈടിന്മേല്‍ വായ്പയായി ലഭിക്കുമെന്നും അധിക വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഒരുമാസം കുറഞ്ഞത് 75ലക്ഷം രൂപ ലഭിക്കുമെന്നും സോളാര്‍ടീം വാഗ്ദാനം നല്‍കി. ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇല്ലാത്ത പ്രധാന ഓഫീസുകളെക്കുറിച്ച് സംസാരിച്ച ശേഷമായിരുന്നു കരാര്‍ ഉറപ്പിക്കല്‍. തമിഴ്നാട് തിരുനെല്‍വേലി മുപ്പന്തലിലെ കാറ്റാടിപ്പാടത്ത് കൊണ്ടുപോയി ഇത് ടീം സോളാര്‍ പദ്ധതിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കി ആറുമാസത്തിനകം തങ്ങളുടെ ഹൈദരാബാദിലെ ഓഫീസില്‍നിന്ന് കാറ്റാടിയന്ത്രം എത്തിക്കുമെന്നും കരാര്‍വച്ചു. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും കാറ്റാടിയന്ത്രം സ്ഥാപിക്കുകയോ കരാര്‍ പാലിക്കുകയോ ചെയ്തില്ല. വിവിധ ലൈസന്‍സുകള്‍ ലഭിക്കുന്നതിലുള്ള താമസമാണെന്നും സര്‍ക്കാരില്‍ ഇടപെട്ട് ഉടന്‍ ശരിയാക്കാമെന്നുമുള്ള ന്യായങ്ങള്‍ പറഞ്ഞ് നീട്ടി. കാറ്റാടിയന്ത്രത്തിനായി നിര്‍മ്മിച്ച അടിത്തറയ്ക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവായെന്ന് രവീന്ദ്രന്‍ പറഞ്ഞു. വഞ്ചനയും ഗൂഢാലോചനയും നടത്തി തന്റെ 25ലക്ഷം തട്ടിയെടുത്തതിന് 420,34 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ജൂണ്‍ 18ന് രവീന്ദ്രന്‍ അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
------------------------------------------------------
പരാതി പിന്‍വലിപ്പിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം Posted on: 13-Jul-2013 11:59 PM
മലപ്പുറം: സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ നീക്കം. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ രംഗത്തിറങ്ങി. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും അറിവോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്. തട്ടിപ്പിന് ഇരയായ കൂടുതലാളുകള്‍ പരാതിയുമായി രംഗത്തുവരാതിരിക്കാനും ഏജന്‍ര്‍ുമാര്‍ ശ്രദ്ധിക്കുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ഒരു കേസാണെടുത്തത്. പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഡോക്ടര്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണം നടക്കുന്നതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം. പണംതിരിച്ചുകിട്ടുമെന്നും പരാതി പന്‍വലിക്കുമെന്നുമാണ് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ആരാണ് പണം നല്‍കുന്നതെന്നും ഇടനിലക്കാര്‍ ആരാണെന്നും വെളിപ്പെടുത്താന്‍ തയ്യാറല്ല. കഴിഞ്ഞവര്‍ഷമാണ് മങ്കട സ്വദേശിവഴി ഡോക്ടര്‍ പണം കൈമാറിയത്. രണ്ടരലക്ഷം രൂപയ്ക്ക് വീടിനുമുകളില്‍ സോളാര്‍ പാനലും വിന്‍ഡ് മില്ലും സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നരലക്ഷം രൂപ മുന്‍കൂറായി നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാത്തതിനാല്‍ ഡോക്ടര്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയെ വിവരം ധരിപ്പിച്ചു. ഡിവൈഎസ്പി വിസിറ്റിങ് കാര്‍ഡിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് അറിയിച്ചു. ആര്‍ ബി നായര്‍ എന്നാണ് വിസിറ്റിങ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ആര്‍ ബി നായര്‍ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷ്ണന്‍ ഡോക്ടറെ കണ്ടത്. സോളാര്‍ പാനല്‍ ഉടന്‍ നല്‍കാമെന്നും ആശങ്കവേണ്ടെന്നും അറിയിച്ചു. അതിനാല്‍ പൊലീസില്‍ പരാതിയും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ടിവിയിലും പത്രത്തിലും വാര്‍ത്ത കണ്ട് ബിജു രാധാകൃഷ്ണനെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടറില്‍നിന്നും മൊഴിയെടുത്തു. ബിജു രാധാകൃഷ്ണന്‍ വന്ന കാര്യവും സൂചിപ്പിച്ചു. അന്വേഷണ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെയാണ് പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. പാണ്ടിക്കാട് സ്വദേശിയായ മറ്റൊരു ഡോക്ടര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതി നല്‍കിയില്ല. സരിതയുടെ ഡയറിയില്‍ ഇരകള്‍ നൂറിലേറെ Posted on: 13-Jul-2013 11:15 PM
തിരു: സരിത നായരുടെ തട്ടിപ്പിന് ഇരയായവരുടെ രഹസ്യപട്ടിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. നൂറില്‍പ്പരംപേരുടെ വിവരമാണ് സരിത സൂക്ഷിച്ച പട്ടികയിലുള്ളത്. പതിനായിരം രൂപമുതല്‍ 50 ലക്ഷംവരെ നല്‍കിയവരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പത്തുകോടിയിലേറെ വരുന്ന തുകയുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നത്. തട്ടിപ്പ് പത്തുകോടിയുടേതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും കൈപ്പടയിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ബിനാമി പേരിലാണ് പണം നല്‍കിയത്. യഥാര്‍ഥ തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞതിനേക്കാള്‍ എത്രയോ വലുതാണെന്നാണ് സൂചന. ഇതിനിടെ, സരിതയുടെ തട്ടിപ്പിനിരയായ 54 പേരുടെ പട്ടിക തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തുവന്നു. ഒരുകോടി രൂപവരെ നല്‍കിയവരെ തനിക്ക് അറിയാമെന്നാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. തട്ടിപ്പിനിരയായ ചിലരും അഭിഭാഷകരും സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതായും പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ സരിത നായര്‍ തട്ടിപ്പിന് ഇരയായവരുമായി സംസാരിച്ചെന്നത് സംബന്ധിച്ച് അന്വേഷണസംഘം വിശദീകരണം തേടി. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ സംസാരിച്ചെന്നാണ് വെളിപ്പെടുത്തല്‍. ജൂണ്‍ മൂന്നിനാണ് പെരുമ്പാവൂര്‍ പൊലീസ് സരിതയെ അറസ്റ്റുചെയ്തത്. 14നാണ് പ്രത്യേകസംഘം രൂപീകരിച്ചത്. മൂന്നിനും 14നും ഇടയില്‍ ബന്ധപ്പെട്ടവരുടെ വിവരമാണ് പ്രത്യേകസംഘം ശേഖരിക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ഫോണില്‍ ആരുമായും സംസാരിച്ചില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസിന്റെ വിശദീകരണം.
-----------------------------------------
സരിതയെ മുഖ്യമന്ത്രിയും മന്ത്രിമാരും വഴിവിട്ട് സഹായിച്ചൂ: സി എല്‍ ആന്റോ
എം എസ് സദാനന്ദന്‍ Posted on: 13-Jul-2013 11:59 PM
ചാലക്കുടി: താന്‍ സമര്‍പ്പിച്ച വൈദ്യുതപദ്ധതി അട്ടിമറിച്ചാണ് സരിതയുടെ തട്ടിപ്പു കമ്പനിയെ സര്‍ക്കാര്‍ സഹായിച്ചതെന്ന് മുന്‍ ഡിസിസി അംഗവും ബിസിനസുകാരനുമായ സി എല്‍ ആന്റോ. മാലിന്യത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ 5,000 മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് 2011 ജൂണ്‍ 26ന് മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന സൊസൈറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങാനുള്ള പദ്ധതിക്ക് രജിസ്ട്രേഷന് അപേക്ഷിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല. സരിതയുടെ സ്വാധീനത്തിനു വഴങ്ങിയാണ് പദ്ധതി അട്ടിമറിച്ച് അവരുടെ "പദ്ധതിക്ക്" സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത്. ഇതിനുപിന്നില്‍ വന്‍ സംഘമുണ്ട്. മുഖ്യമന്ത്രിയും സ്റ്റാഫും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി ഗണേഷ്കുമാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കാളികളാണ്. കൂടുതല്‍ അടുപ്പം ഗണേശ് കുമാറിനായിരുന്നു. "സരിതയെ പലതവണ മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയറ്റിലും കണ്ടിട്ടുണ്ട്. ഇവര്‍ അപകടകാരിയാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് സരിത നായരെ സഹായിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് അന്തസ്സെന്നും ആന്റോ "ദേശാഭിമാനി"യോട് പറഞ്ഞു. തന്റെ ഊര്‍ജ സൊസൈറ്റിക്ക് രജിസ്ട്രേഷന്‍ നല്‍കാത്തതില്‍മന്ത്രി സി എന്‍ ബാലകൃഷ്ണനും പങ്കുണ്ട്. ഈ പദ്ധതി ആസൂത്രണസമിതി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നമുണ്ടായില്ല. തുടക്കത്തില്‍ ചെറിയ പദ്ധതിയുമായി വന്ന സരിതക്ക് കോടികള്‍ സമ്പാദിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണ്. സരിതനായര്‍, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവരുമായി തിരുവഞ്ചൂരിന് അസാധാരണമായ ബന്ധമായിരുന്നുവെന്നും ആന്റോ പറഞ്ഞു. കെ കരുണാകരന്റെ ആശ്രിതനും സന്തതസഹചാരിയുമായിരുന്ന സി എല്‍ ആന്റോ "പാവം പയ്യന്‍" എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടത്.

Friday, July 12, 2013

സലിംരാജ്, ജിക്കു, കുരുവിള എവിടെ?

എം രഘുനാഥ് Posted on: 12-Jul-2013 12:01 AM
തിരു: സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിന്റെ അന്വേഷണം പ്രത്യേക സംഘം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി സലിംരാജ്, ജിക്കുമോന്‍, കുരുവിള. തട്ടിപ്പു സംഘത്തിലെ പ്രധാനികളായ സരിതയും ബിജു രാധാകൃഷ്ണനുമായി ഉറ്റബന്ധം പുലര്‍ത്തിയ ഈ മൂന്ന് പേരും അപ്രത്യക്ഷരാണ്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഉന്നതര്‍ മൂവര്‍ സംഘത്തെ ചോദ്യം ചെയ്യാന്‍പോലും അന്വേഷണസംഘത്തെ അനുവദിച്ചിട്ടില്ല. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇത് മുഖ്യമന്ത്രി തന്നെ പ്രതിയാകുന്നതിന് തുല്യമായി. ഇതിന്റെ തുടര്‍ച്ചയായി ഒരു വിശ്വസ്തനെക്കൂടി അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്കും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. സസ്പെന്‍ഷന് മുമ്പ് ഒരുതവണ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിവരം ആരാഞ്ഞതല്ലാതെ തുടര്‍നടപടി ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്ബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വലംകൈ ആയിരുന്ന തോമസ് കുരുവിള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഡല്‍ഹിയിലെ അനൗദ്യോഗിക അംബാസഡറായാണ് പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് നടത്തിപ്പിലും തോമസ് കുരുവിളയുടെ പങ്ക് വ്യക്തമാണ്. കുരുവിളയെ ചോദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം ഇനിയും തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് സരിതയെയും ബിജു രാധാകൃഷ്ണനെയും കൊണ്ടുപോയി തെളിവെടുക്കാന്‍പോലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതര്‍ക്കും തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. അതും അന്വേഷിക്കുന്നില്ല. ഒരു മിസ്ഡ് കോള്‍ കണ്ടിട്ടാണ് സരിതയെ വിളിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്റെ ഫോണില്‍ 30 തവണയാണ് ബന്ധപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പുപോലും രവീന്ദ്രന്റെ ഫോണില്‍ സരിതയെ ബന്ധപ്പെട്ടു. ഇതൊന്നും അന്വേഷിക്കുന്നില്ല. രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് മാറ്റാനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവഞ്ചൂര്‍ പുറത്തുവിട്ട രേഖ അനുസരിച്ചുതന്നെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പല പ്രമുഖരുമായും സരിത അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നേയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ പലതവണ പോയെന്ന് സരിത മൊഴി നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുക്കളുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കാര്യം പിറ്റേന്നു തന്നെ സരിത അറിഞ്ഞുവെന്നും അതിന്റെ പേരില്‍ സരിത ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ ടി സി മാത്യു വെളിപ്പെടുത്തിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍പ്പോലും സരിത മാത്യുവിനെ ഫോണില്‍ വിളിച്ചു. പൊലീസ് കസ്റ്റഡിയില്‍ സരിത ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷണസംഘം ഗൗനിക്കുന്നില്ല. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി പരസ്യമായി നല്‍കിയ നിര്‍ദേശം.
News Credits: Desabhimani Daily


Saturday, July 6, 2013

വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍

വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍ സ്വന്തം ലേഖകന്‍ 07-Jul-2013
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് വിവിഐപി പരിഗണന നല്‍കുന്നത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ വെള്ളിയാഴ്ച അറസ്റ്റിലായ ശാലുമേനോനും പൊലീസ് നല്‍കിയത് വിവിഐപി പരിഗണന. ശാലുവിനെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ ഉത്തരവിടുകയും മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുമെന്ന ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് മന്ത്രി അറസ്റ്റിന് സമ്മതിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ചങ്ങനാശേരിയിലെ ശാലുവിന്റെ വീട്ടില്‍നിന്നുള്ള യാത്രപോലും വിനോദയാത്ര പോലെയുള്ള "ചടങ്ങായി". കസ്റ്റഡിയില്‍ എടുക്കുന്നതിന് പൊലീസ് എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ശാലു കുളിച്ച് വിലകൂടിയ വസ്ത്രം ധരിച്ച് അതിഥികളെ കാത്തെന്നപോലെ പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. പൊലീസ് എത്തി നിമിഷങ്ങള്‍ക്കകം എല്ലാം പറഞ്ഞുറപ്പിച്ചപോലെ യാത്ര പുറപ്പെട്ടു. പൊലീസ് വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എസിയില്ലാത്തതിനാല്‍ കറുത്ത ചില്ലിട്ട സ്വന്തം കാറില്‍ സ്വന്തം ഡ്രൈവറോടൊപ്പം യാത്ര ചെയ്യാന്‍ സിഐ അഭ്യര്‍ഥിച്ചു. മറ്റൊരു ആഡംബര കാറില്‍ ശാലുവിന്റെ അമ്മയും. തലസ്ഥാനത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കന്റോണ്‍മെന്റ് വനിതാ സെല്ലില്‍ എത്തിച്ചപ്പോഴും വിവിഐപി പരിഗണന. ഒരു വനിതാ പൊലീസുകാരി ലോക്കപ്പ് തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ഉദ്യോഗസ്ഥന്‍ തട്ടിമാറ്റി. ലോക്കപ്പില്‍ ഇടരുതെന്ന് ഉന്നതങ്ങളില്‍നിന്നു നിര്‍ദേശം വന്നിരുന്നു. വനിതാ സെല്ലിലും രാജകീയ പരിഗണന. കോടതിയില്‍ ഹാജരാക്കി അട്ടക്കുളങ്ങര വനിതാ ജയിലില്‍ അടയ്ക്കുന്നതുവരെ ഇത് തുടര്‍ന്നു
. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനും ഇതേ പരിഗണനയാണ് നല്‍കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ അസുഖം ബാധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജ് ആശപത്രിയിലോ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, ബിജുവിനെ കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയില്‍. സരിത ഓരോ ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോകുമ്പോള്‍ ധരിക്കുന്നത് പുത്തന്‍ ഉടുപ്പുകളാണ്. ഇങ്ങനെ മാറിമാറി ധരിക്കാന്‍ വസ്ത്രം എത്തിക്കുന്നത് ആരെന്ന ചോദ്യമുയരുന്നു. ഫാഷന്‍ പരേഡിന് പോകും പോലെയാണ് സരിത വേഷം മാറുന്നതെന്നാണ് ചീഫ്വിപ്പ് പി സി ജോര്‍ജ് പരിഹസിച്ചത്. കേസിലെ മറ്റൊരു പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് പൊലീസ് ഭാഷയില്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഫിറോസ് തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിറോസിനെ അറസ്റ്റുചെയ്യാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ആശുപത്രിയില്‍നിന്ന് അറസ്റ്റുചെയ്താല്‍ അതാകും കുറ്റമെന്ന്. എന്നാല്‍, മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതേടെ ഫിറോസ് മുങ്ങി. ഡിജിപി ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ഉള്ള ദിവസം ഫിറോസ് അവിടെയെത്തി ജാമ്യഹര്‍ജി സമര്‍പ്പിച്ചു മടങ്ങി. ഇനി ഫിറോസിന്റെ അറസ്റ്റും ഉന്നതരുമായി ചേര്‍ന്നുള്ള മറ്റൊരു നാടകമാകും. കേരളം ആദരിക്കുന്ന നടന്‍ കലാഭവന്‍ മണിയെ വനപാലകരുമായുണ്ടായ കശപിശയുടെ പേരില്‍ അറസ്റ്റുചെയ്തപ്പോള്‍ പോലും പൊലീസ് ജീപ്പില്‍ കയറ്റിയാണ് കൊണ്ടുപോയത്.


തിരുവഞ്ചൂര്‍ വന്നത് ക്ഷണിച്ചിട്ടെന്ന് ശാലു
സ്വന്തം ലേഖകന്‍ 06-Jul-2013
തിരു: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗൃഹപ്രവേശ ചടങ്ങിന് എത്തിയത് താന്‍ ക്ഷണിച്ചിട്ടാണെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി നടി ശാലുമേനോന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനല്‍കി. തിരുവഞ്ചൂരുമായി അടുത്ത വ്യക്തിബന്ധമാണ് ഉള്ളതെന്നും ഗൃഹപ്രവേശനദിവസം വീട്ടില്‍ വരുന്ന വിവരം അദ്ദേഹം ഫോണില്‍ അറിയിച്ചിരുന്നതായും ശാലു മൊഴിനല്‍കി. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയതിനാലാണ് ശാലുവിന്റെ വീട്ടില്‍കയറിയതെന്ന തിരുവഞ്ചൂരിന്റെ വാദം കളവാണെന്ന് ഇതോടെ വ്യക്തമായി. ഏപ്രില്‍ 28നായിരുന്നു ഗൃഹപ്രവേശം നടന്നത്. അതിനു ദിവസങ്ങള്‍ക്കു മുമ്പ് താനും അമ്മയും മന്ത്രിയെ ഫോണില്‍ ക്ഷണിച്ചിരുന്നെന്ന് ശാലു വെളിപ്പെടുത്തി. തിരുവഞ്ചൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായുള്ള സൗഹൃദം സംബന്ധിച്ച് കൂടുതല്‍ കാര്യം വെളിപ്പെടുത്തിയെങ്കിലും കേസുമായി ബന്ധമില്ലെന്ന കാരണം പറഞ്ഞ് അവ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. ബിജുവുമായി പിരിയാന്‍ വയ്യാത്തവിധം അടുത്തിരുന്നു. വിവാഹിതരാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒന്നിച്ച് ഉല്ലാസയാത്ര നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ഹോട്ടലുകളില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ കൈവശം വന്നു ചേരുമെന്നും അത് ഉപയോഗിച്ച് സിനിമ നിര്‍മിക്കാമെന്നും കരുതി. കാര്‍ വാങ്ങുന്നതിന് അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത് ബിജുവാണ്. ബാക്കി തുക താന്‍ തന്നെ നല്‍കി. റാസിഖ് അലിയില്‍ നിന്ന് ഒരു തവണ പത്തു ലക്ഷവും പിന്നീട് 21 ലക്ഷവും നേരിട്ടുവാങ്ങിയെന്നും ശാലു മൊഴിനല്‍കി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ നേരിട്ടാണ് ശാലുവിനെ ചോദ്യംചെയ്തത്. തട്ടിപ്പില്‍ പങ്കില്ലെന്നും ബിജു 20 ലക്ഷം തട്ടിയെന്നും ആദ്യം പറഞ്ഞ ശാലു അന്വേഷണ ഉദ്യോഗസ്ഥര്‍ കടുപ്പിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്
1.19 കോടിയുടെ തട്ടിപ്പ് തിരുവഞ്ചൂര്‍ പൂഴ്ത്തി, പിന്നില്‍ ഗൂഢലക്ഷ്യം
തിരു: അമേരിക്കന്‍ മലയാളിയില്‍നിന്ന് സരിത എസ് നായര്‍ 1.19 കോടി തട്ടിയ പരാതി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നുമാസത്തിലധികം പൂഴ്ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്ന് എ ഗ്രൂപ്പിന് ആക്ഷേപം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ ആഭ്യന്തരമന്ത്രിപദം നഷ്ടപ്പെടാതിരിക്കാന്‍ ഈ പരാതി തിരുവഞ്ചൂര്‍ ഉപയോഗിച്ചെന്നാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളോടെ നല്‍കിയ പരാതി തിരുവഞ്ചൂര്‍ സ്വാര്‍ഥലക്ഷ്യത്തോടെ ഉപയോഗിക്കുകയായിരുന്നു. വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ടീംസോളാര്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് 1.19 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തതായി കാണിച്ച് പത്തനംതിട്ട ഇടയാറന്മുള ഇടത്തറ കോട്ടക്കകത്ത് ഇ കെ ബാബുരാജന്‍ മാര്‍ച്ച് പതിനാലിനാണ് പരാതി നല്‍കിയത്. കേസെടുത്തതാകട്ടെ ജൂണ്‍ 18നും. നേരിട്ടുവാങ്ങിയ പരാതി മൂന്നുമാസം തിരുവഞ്ചൂര്‍ പൂഴ്ത്തിവച്ചു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും തട്ടിപ്പിനെപ്പറ്റി നേരത്തെ അറിയില്ലായിരുന്നെന്ന തിരുവഞ്ചൂരിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ ഒപ്പും സീലുമുള്ള ഔദ്യോഗിക കത്തുകള്‍ കാട്ടിയാണ് പണം വാങ്ങിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങിയതു സംബന്ധിച്ച തെളിവുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഓഫീസ് വഴി പരാതിയില്‍ നടപടി സ്വീകരിപ്പിക്കാന്‍ ബാബുരാജന്‍ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആറന്മുള പൊലീസിന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. നാല്‍പ്പതു വര്‍ഷമായി അമേരിക്കയില്‍ ജോലിചെയ്യുന്ന ബാബുരാജന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ മലയാളമനോരമ പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയുമായി ബന്ധപ്പെട്ടത്. ബാബുരാജന്റെ വീട്ടിലെത്തിയ സരിത സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 1.80 ലക്ഷം രൂപ ചെലവാകുമെന്ന് അറിയിച്ചു. 60,000 രൂപ മുന്‍കൂറായി വാങ്ങി. തുടര്‍ന്ന് ഒരു ലക്ഷം രൂപകൂടി കൈപ്പറ്റി. ഒരാഴ്ച കഴിഞ്ഞ് തന്റെ സ്ഥാപനത്തില്‍ ഓഹരി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരിതയും ബിജുരാധാകൃഷ്ണനും എത്തി. മുഖ്യമന്ത്രി, വൈദ്യുതമന്ത്രി തുടങ്ങിയവരുടെ കത്തുകള്‍ കാട്ടി. 20 ലക്ഷം കമ്പനി നിക്ഷേപമായും ഓഹരിയായും വാങ്ങി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 40 ലക്ഷത്തിലധികം രൂപകൂടി തട്ടിയെടുത്തു.
തിരുവഞ്ചൂരിന്റെ നിലയും പരുങ്ങലില്‍
ആര്‍ എസ് ബാബു Posted on: 06-Jul-2013
തിരു: സോളാര്‍ തട്ടിപ്പ് പ്രതികളുമായുള്ള ഫോണ്‍വിളി യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ചതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസാണ് കുറ്റം ചെയ്തതെന്ന റിപ്പോര്‍ട്ടുമായി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ കണ്ടു. പക്ഷേ, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചതായും സംശയമുന ആഭ്യന്തരമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചില ഭരണകേന്ദ്രങ്ങള്‍ പറയുന്നു. സോളാര്‍ കുംഭകോണത്തിലെ പ്രതികളായ സരിത നായര്‍, ശാലുമേനോന്‍ എന്നിവരുമായി ബന്ധമുള്ള തിരുവഞ്ചൂര്‍, മറ്റ് മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍വിളി പട്ടിക ടിവി ചാനലുകള്‍ക്ക് ചോര്‍ത്തി എന്ന സംശയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ ശക്തിപ്പെട്ടത് തിരുവഞ്ചൂരിന്റെ മന്ത്രിപദവിക്കുതന്നെ ഭീഷണിയായി. ഫോണ്‍വിളി പട്ടിക ചാനലുകള്‍ക്ക് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനാണെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുന്‍ സിറ്റി പൊലീസ് കമീഷണറില്‍ നിന്ന് ആര്‍ കെ സമ്പാദിച്ച പട്ടികയില്‍ ഫോണ്‍ നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. പട്ടികയില്‍ തന്റെ ഫോണ്‍ നമ്പരുണ്ടോയെന്ന് പരിശോധിക്കാനാണ് ലിസ്റ്റ് സമ്പാദിച്ചതെന്നാണ് ആര്‍ കെ യുടെ വിശദീകരണം. എന്നാല്‍, വിളിച്ചവരുടെ പേരടങ്ങിയ പൊലീസ് രേഖയാണ് ചാനലുകള്‍ക്ക് ലഭിച്ചത്. ഇത് ഡിജിപി, എഡിജിപി ആഭ്യന്തരമന്ത്രി എന്നിവരുടെ മാത്രം പക്കലാണുള്ളത്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയാണ് ചോര്‍ത്തിയതെന്ന് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി തിരുവഞ്ചൂരിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി സംസാരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍ എന്നിവര്‍ കൂടിയാലോചന നടത്തി. സോളാര്‍ തട്ടിപ്പ് സൃഷ്ടിച്ച കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം വെള്ളിയാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റില്‍ എത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് അരമണിക്കൂറോളം ചര്‍ച്ച നടത്തി. പൊലീസിന്റെ കൈവശമുള്ള രേഖ ചാനലുകള്‍ക്ക് ചോര്‍ത്തിയത് ആഭ്യന്തരമന്ത്രിയാണന്ന സംശയത്തിന് അടിസ്ഥാനമുണ്ടെന്ന് കരുതുന്നതായി ചെന്നിത്തല പറഞ്ഞു. തട്ടിപ്പിലെ പങ്കാളികളെയും സഹായികളെയും രക്ഷിക്കാനാണ് ഈ നടപടി. അതുകൊണ്ടുതന്നെ പട്ടിക ചോര്‍ത്തലിനെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കാളിയായി. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താമെന്നുംരമേശ് പറഞ്ഞു. സംഘടന-മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയായില്ല. എന്നാല്‍, നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭ പുന:സംഘനയുണ്ടാകും. രമേശിനെ ആഭ്യന്തരമന്ത്രിയാക്കിയുള്ള അഴിച്ചുപണിക്കാണ് കരുക്കള്‍ നീങ്ങുന്നത്. എന്നാല്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം വന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും അതിനായി കാക്കാനും ചില മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയെ ഉപദേശിച്ചിട്ടുണ്ട്. News Credits: Desabhimani Daily
Salu Menon's early Statements in Media



Monday, July 1, 2013

The NDA Govt.constructed nearly half the total length of national highways laid during the last 32 years.

NEW DELHI: The UPA government on Monday admitted before the Supreme Court that the NDA regime, in five years, constructed nearly half the total length of national highways laid during the last 32 years.
In an interesting affidavit filed before the apex court, the Centre said the length of national highways in the country was 29,023 km in 1980, which expanded to 76,818 km by the end of 2012. This means 47,795 km of national highways was added by successive governments in 32 years. However, the affidavit revealed that during 1997-2002 (ninth five-year plan), when the NDA was in power, 23,814 km of national highways was added to the existing NH network, or nearly 50% of the total length of national highways constructed in three decades. This remains the largest construction of national highways during any five-year period since independence. In fact, during the nearly 10-year rule of the UPA government, the total length of national highways laid was much less - nearly 16,000 km, the affidavit said. During 2012-2017, nearly 3,000 km of additional national highways was proposed to be built but the government decided to de-notify 530 km of national highways in Madhya Pradesh and 627 km in Gujarat.
The affidavit came on a PIL filed by Sanjay Kulshresta, who sought several directions from the apex court to make highways safe for motorists including making available expeditious medical help to accident victims. India has a total road network of 46.90 lakh km with a road density of 1.43 km per square km. While national highways account for 79,116 km, state highways make up 1,55,716 km and the remaining 44.55 lakh km is classified as 'other roads'. "National highways comprise only 1.7% of total road network but carry about 40% of road traffic," the Centre said. This is as per an affidavit filed in Supreme Court by the Central Govt News report TOI