Saturday, January 30, 2016

കതിരൂര്‍ മനോജ് വധം: ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കും.
കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍.
മൂന്നാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന്‍ ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
News Credits,Janam tv News

ആരോപണ വിധേയര്‍ക്കെല്ലാം യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ : ബാബു മന്ത്രിതന്നെ; മാണിക്ക്‌ മടങ്ങിവരാം

തിരുവനന്തപുരം: ബാര്‍ കോഴയാരോപണക്കേസില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്ായന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി.
വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയ പശ്‌ചാത്തലത്തിലാണിത്‌. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌ യു.ഡി.എഫ്‌. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്‌ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക്‌ മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്‌ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ്‌ കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്‌ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്‌തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്‌ അദ്ദേഹം യു.ഡി.എഫ്‌. യോഗത്തെ അറിയിച്ചു.
യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച്‌ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്‌.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ്‌ അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്‌. തള്ളി.
അന്ന്‌ ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്‌തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്‌ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ്‌ നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്‌.
മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്‌. യോഗത്തിന്റെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട്‌ നന്ദിയുണ്ട്‌. മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
News Credits, Managalam Daily

രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
ബാലരാമ കൈമൾ എഴുതുന്നു
രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്
ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി വെമുല രോഹിത് ആത്മഹത്യ ചെയ്തു. ഒരു എഴുത്തുകാരൻ ആകണമായിരുന്നു തനിക്ക് എന്നുള്ള തന്റെ സ്വപ്നങ്ങളെ കത്തിലെഴുതിയാണ് അയാൾ വിട പറഞ്ഞത്. സ്വപ്നങ്ങളെ മാത്രം ബാക്കിയാക്കി ഈ ലോകത്തുനിന്നും കടന്നുപോയ രോഹിതിന് സംഭവിച്ചതെന്തോ അത് അത്യന്തം ദുഃഖകാരമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ പലതും രോഹിതിന്റെ മരണം സംബന്ധിച്ചാണ്. ചർച്ചകൾ നടക്കേണ്ടത് ആവശ്യവുമാണ്. സ്വാഭാവികമല്ലാത്ത ഓരോ മരണവും ചർച്ച ചെയ്യപ്പെടേണ്ടതും അതിന്റെ കാരണങ്ങളെ വിശകലനം ചെയ്ത് പരിഹാരങ്ങൾ ആരായേണ്ടതുമാണ്..
രോഹിതിന്റെ മരണത്തിൽ അദ്ദേഹത്തിൻറെ ജാതി ഏറെ ചർച്ച ചെയ്യപ്പെടുന്നു. പക്ഷേ, ഇവിടെ ജാതിയാണോ ചർച്ച ചെയ്യപ്പെടേണ്ടത് ..? രോഹിത് ആത്മഹത്യ ചെയ്യാൻ കാരണം, സർവ്വകലാശാലയിൽനിന്നും പുറത്താക്കാപ്പെട്ടതാണ് എന്ന് മാധ്യമങ്ങൾ പറയുന്നു. അതിനു കാരണമായ സംഭവങ്ങൾ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രക്ഷോഭവും ഒപ്പം എ. ബി. വി. പി. പ്രവർത്തകരുമായുള്ള സംഘർഷവും ആണെന്നും മാധ്യമങ്ങളിൽ കാണാം.
അന്നത്തെ സംഘർഷങ്ങളിൽ രോഹിതിനെതിരെ മാത്രമല്ല,കേസും നടപടികളും ഉള്ളത്. അത് എ. ബി. വി. പി. പ്രവർത്തകർക്കെതിരെയും ഉണ്ടായിട്ടുണ്ട്. അതിൽ രണ്ടു പേർ നല്ല രീതിയിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരം. ഇരുവശത്തുള്ളവരുടെയും ജാതി എന്തുമാകട്ടെ, ഉണ്ടായത് അക്രമസംഭവങ്ങളും വിദ്യാർഥികൾ വിദ്യാർഥികളെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത തരത്തിലുള്ള സംഭവങ്ങളാണ്. അതാണെങ്കിൽ ഉണ്ടായത് അനേകം പേരെ ബോംബ്‌ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ കുറ്റവാളി എന്ന് കണ്ടെത്തിയ ഒരു രാജ്യദ്രോഹിക്കായി നടന്ന പ്രക്ഷോഭത്തിലും. ഒന്നോർക്കണം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആ വിദ്യാർഥി മരണപ്പെട്ടാൽ രോഹിതിനെ ഈ നാട് കൊലക്കേസ് പ്രതി എന്ന നിലയിൽ കാണുമായിരുന്നു.
രോഹിത് സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം. രോഹിതിന്റെ സംഘടനയുടെ വെബ്‌ സൈറ്റിൽ അയാൾക്ക്‌ നൽകപ്പെട്ട മെമ്മോയുടെ കോപ്പി കാണാം. അതിൻപ്രകാരം രോഹിത് സർവ്വകലാശാലയിൽ വിദ്യാർഥിയായി തുടരുകതന്നെയായിരുന്നു. വിലക്കപ്പെട്ടത്, അതിലെ ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിൽ നിന്നുമാണ്. സർവ്വകലാശാലയുടെ ഭരണകേന്ദ്രങ്ങളിൽ ഗ്രൂപ്പായി രോഹിതും കൂട്ടരും പ്രവേശിക്കരുത് എന്നും പറയുന്നു. എന്നാൽ, അയാൾക്ക്‌ ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ, ഡിപ്പാർട്ട്മെന്റുകൾ, അവിടത്തെ സെന്ററുകൾ എന്നിവയിൽ പ്രവേശിക്കാനോ വിലക്കില്ല. ആ നിലയ്ക്ക്, സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടതിനാൽ അയാൾ ആത്മഹത്യ ചെയ്തു എന്ന വാദം സ്വീകാര്യമായി എടുക്കാവുന്നതല്ല.
രോഹിതിന്റെ കാര്യത്തിൽ ജാതിചർച്ചകൾ നടക്കുമ്പോൾ ദളിതവിദ്യാർഥി ആത്മഹത്യ ചെയ്തു എന്നുള്ള പ്രചാരണങ്ങൾ കാണുന്നു. പക്ഷേ, ഇക്കാര്യത്തിൽ കേട്ട വാർത്തകൾ ശരിയെങ്കിൽ, രോഹിത് യാദവ (വദ്ദേര എന്ന ഉപവിഭാഗം- ഇവരെ സർക്കാർ ഓ. ബി. സി. യിൽ പെടുത്തുന്നു) വിഭാഗത്തിൽപ്പെടുന്ന ആൾ ആണ്. ബ്രാഹ്മണൻ എന്ന് പലരും വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയും ഓ. ബി. സി.യിൽ പെടുന്ന (യാദവ് തന്നെ) പിന്നോക്കജാതിക്കാരൻ തന്നെ. അതായത് രോഹിതിന്റെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന ‘ബ്രാഹ്മനിക്കൽ ഫാക്ടർ’ ഇല്ല എന്നർഥം.
രോഹിതും സുഹൃത്തുക്കളും ആക്രമിച്ച എ. ബി. വി. പി. പ്രവർത്തകരിൽ ഒരാൾ മഡിഗ വിഭാഗത്തിൽ പെടുന്ന ആൾ ആണെന്ന് അറിയുന്നു. മഡിഗ എസ്. സി. അഥവാ ദളിത്‌ ആണ്. വേമുല രോഹിതിന്റെ ഒപ്പം എ. ബി. വി. പി. പ്രവർത്തകരെ ആക്രമിച്ചതിൽ ഒരാളുടെ പേർ രോഹിത് റെഡ്ഢി എന്നാണ് എന്നും കാണുന്നു. സവർണസമൂഹമായ റെഡ്ഢി ദളിതരുടെ സംഘടന എന്ന് പറയപ്പെടുന്ന അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ അംഗമാണ്! എസ്. സി. ക്വോട്ടയിൽ ആണ് രോഹിതിന് സർവ്വകലാശാലയിൽ പഠനസൗകര്യം ലഭിച്ചതെന്നും, എസ്. സി. അല്ലാത്ത ആൾക്ക് അതെങ്ങനെ തരപ്പെട്ടു എന്നുമുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയായിൽ ഉയരുന്നുണ്ട്. ഈ ആരോപണങ്ങളിൽ വാസ്തവം ഉണ്ടെങ്കിൽ അതും അന്വേഷണവിധേയമാക്കേണ്ടതാണ്.
കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ അനുഭാവികൾ അനേകം പേർ രോഹിതിന്റെ പ്രശ്നം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത് ആത്മാർഥമായാണെങ്കിൽ തീർച്ചയായും അഭിനന്ദിക്കപ്പെടണം. കാരണം, മരണപ്പെട്ട രോഹിത്, തന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ എസ്. എഫ്. ഐ. യെയും ഇടതുപക്ഷത്തെയും സീതാറാം യെച്ചൂരിയുടെ ദളിതരോടുള്ള അവസരവാദപരമായ ഇരട്ടത്താപ്പിനെയും ശക്തമായി വിമർശിക്കുന്നുണ്ട്. സ്വന്തം പാർട്ടിയെയും അതിന്റെ അനിഷേധ്യനേതാവായ ജനറൽ സെക്രട്ടറിയെയും നിശിതമായി വിമർശിച്ച ഒരാളിനായി ഇടതുപക്ഷപ്രവർത്തകർ ശബ്ദം ഉയർത്തുന്നു എങ്കിൽ, സ്വന്തം പാർട്ടിയുടെ തിന്മയെ എതിർത്തുംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ്- മാർക്സിസ്റ്റ്‌ അനുഭാവികൾക്ക് നിലപാട് എടുക്കാൻ കഴിയുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.
രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
സമരങ്ങളെ, പ്രക്ഷോഭങ്ങളെ അംഗീകരിക്കാം. പക്ഷേ, കോടതി വിധിച്ച് നടപ്പാക്കുന്ന ശിക്ഷക്കെതിരെ തെരുവിലും വിദ്യാലയങ്ങളിലും നടത്തുന്ന സമരങ്ങൾ, നീതിന്യായവ്യവസ്ഥയെ ഹൈജാക്ക് ചെയ്യാനുള്ളതാണ്. രാജ്യത്തിനെതിരെ അക്രമം നടത്തുകയും ഭീകരത വിതയ്ക്കുകയും ശത്രുരാജ്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത യാക്കൂബ് മേമനെപ്പോലുള്ള ഒരാൾ മാപ്പർഹിക്കുന്നില്ല. അങ്ങനെയുള്ള ഒരാൾക്കായി ഇന്ത്യയിലെ വിദ്യാലയത്തിൽ സമരം നടക്കുന്നത് ഗാന്ധിജിയെയും നേതാജിയെയും സ്നേഹിക്കുന്ന ഇന്ത്യക്ക് ചേർന്നതല്ല.
സമീപകാലത്തായി കണ്ടുവരുന്ന ഒരു കാര്യം, വൈദേശികശത്രുസ്വഭാവമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ദളിതസമൂഹത്തെയോ അവരുടെ സംജ്ഞയെയോ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ്. ഇത് വിഘടനവാദത്തിന്റെ നവരൂപമാണ്. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരിൽ വിഘടിപ്പിക്കുകയും, നവലിബറൽ സ്വഭാവം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്ത് രാജ്യദ്രോഹത്തെ പിന്തുണപ്പിക്കുന്ന പരിപാടി. ഇതിനായി നക്സൽ/ മാവോയിസ്റ്റ് പശ്ചാത്തലമുള്ള അല്ലെങ്കിൽ ഉണ്ടെന്നു തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ഉപയോഗിക്കുന്നു. എന്തായാലും അത്തരം പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഒരു പൊതുസ്വഭാവമുണ്ട്. ദേശീയതയുടെ ചിഹ്നങ്ങളെയും മാനബിന്ദുക്കളെയും ദളിതസമൂഹത്തെക്കൊണ്ട് തള്ളിപ്പറയിക്കുക എന്നുള്ളതാണ് ഇതിലെ ആദ്യപടി. രോഹിത് ജീവിച്ചത് ആന്ധ്ര/ തെലങ്കാന മേഖലയിൽ ആണ്. തെലുഗുഭാഷ സംസാരിക്കുന്ന വിദ്യാർഥി. ആ പ്രദേശങ്ങളിലെ ദളിതസമൂഹത്തിനിടയിൽ അവരുടെ ഏറ്റവും വലിയ ശത്രുവായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് ഗാന്ധിജിയെ ആണ്. മഹാത്മാഗാന്ധിജി അംബേദ്‌കറുടെ ശത്രു ആയിരുന്നു എന്നും ദളിതസമൂഹത്തെ വെറുത്തിരുന്നവനും അദ്ദേഹം ചാതുർവർണ്യത്തിന്റെ വക്താവും ആയിരുന്നു എന്നും ആന്ധ്രമേഖലയിലെ ദളിതവിദ്യാർഥികളെ ചില ശക്തികൾ വർഷങ്ങളായി ബോധവൽക്കരിക്കുന്നു. രാഷ്ട്രപിതാവിനെ, ദേശീയതയുടെ സമഗ്രചിഹ്നത്തെ സ്വന്തം ആദർശബോധത്തിൽ നിന്നും ആട്ടിക്കളഞ്ഞവനിൽ, പിന്നെ രാഷ്ട്രവിദ്വേഷം പടരാൻ അധികം സമയം വേണ്ടാ എന്നുള്ളതാണ് വാസ്തവം. ഏതായാലും ഇപ്പോൾ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത് ദളിതസംജ്ഞ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്.
രാഷ്ട്രപിതാവിനെ ദളിതവിരോധിയാക്കി വെറുപ്പു പടർത്തുന്ന തന്ത്രം കേരളത്തിൽ ഡി. എച്ച്. ആർ. എമ്മിനെ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചത് പലരും ശ്രദ്ധിച്ചിരിക്കും. അവരുടെ പ്രഭാഷണങ്ങളിൽ ഗാന്ധിവിദ്വേഷം ഉയർന്നുകേട്ടിരുന്നു. കേരളം അത് തടയുകയുണ്ടായി. പക്ഷേ, ആന്ധ്രയിൽ മാവോയിസ്റ്റ് സ്വാധീനവും അധികാരിവർഗ്ഗത്തിന്റെ ശ്രദ്ധക്കുറവും മൂലം ഗാന്ധിദ്വേഷവും രാഷ്ട്രവിരോധവും പലരിലും വളരാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചതന്നെ രോഹിത് സംഭവത്തിൽ നടക്കുന്നുണ്ട്. പക്ഷേ, ദളിതപീഢനം ആണ് ചർച്ച ഇവിടെ ആകേണ്ടതെങ്കിൽ കേരളത്തിൽ നടക്കുന്ന ദളിതപീഢനം ആദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിൽ പ്രഥമസ്ഥാനം അർഹിക്കുന്നത്, മുസ്ലീം പെൺകുട്ടിയ പ്രണയിച്ച കുറ്റത്തിന്, ഇസ്ലാമികതീവ്രവാദികൾ താലിബാൻ മോഡലിൽ മതകോടതി നടത്തി ശിക്ഷ വിധിച്ച് കൊന്നുകളഞ്ഞ കണ്ണൂർ ജില്ലയിലെ വിനീഷിന്റെ സംഭവമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം, സർജറി സ്കാൽപ്പലോ മറ്റോ ഉപയോഗിച്ച്, ശരീരത്തിൽ രക്തക്കുഴലുകൾ കാണുന്ന ഭാഗങ്ങളിൽ ഇരുപത്തിനാലിടത്ത് മുറിവുകൾ ഉണ്ടാക്കി രക്തം ചോർത്തി കെട്ടിത്തൂക്കിയാണ് വിനീഷിനെ അവർ കൊന്നത്.
ഈ മരണം നടന്നിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന നവലിബറൽ ആക്ടിവിസ്റ്റുകൾ പറയാൻ ആഗ്രഹിക്കാത്ത പേരാണ് വിനീഷിന്റെ. മലബാർ മേഖലയിൽ വേറെയും രണ്ടു പേർ ഇസ്ലാമികമതമൗലികവാദികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കിരയായി കൊലപ്പെട്ടിട്ടുണ്ട്. സി. പി, എം. നടത്തിയ ദളിതയുവാക്കളുടെ കൊലപാതകങ്ങൾ വേറെ രണ്ടെണ്ണമുണ്ട്.
ദളിതസമൂഹത്തിലെ പെൺകുട്ടികളെ കെട്ടിയിട്ട് കൂട്ടമായി മാനഭംഗം ചെയ്ത സംഭവം ദളിതപീഢനം ആയി കണക്കാക്കാൻ ഇവിടത്തെ ആക്ടിവിസ്റ്റുകൾക്ക് ആകുന്നില്ല എന്നത്, വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അവരെ സംബന്ധിച്ച് ദളിതപീഢനം എന്ന ആരോപണം ഒരു വൺവേ യാത്ര മാത്രമാണ്. എങ്ങോട്ടിറങ്ങിയാലും അത് ബി. ജെ. പി.യുടെ രാഷ്ട്രീയത്തിന് എതിരായ പ്രവർത്തനത്തിന്റെ വഴിയിലേക്ക് മാത്രമായിരിക്കണം എന്നുള്ള നിർബന്ധം അവിടെയുണ്ട്.
രാഷ്ട്രം വാസ്തവങ്ങൾക്കുനേരെ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. പിന്നോക്കസമൂഹങ്ങളെ വഴിതെറ്റിക്കുന്ന വെറുപ്പിന്റെ ചിന്താധാരകൾ വൈദേശികശത്രുക്കൾക്കായി ഈ നാട്ടിൽ പരക്കുന്നത് ഇവിടത്തെ ജനത അറിയേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ വാസ്തവങ്ങൾ ബോധ്യപ്പെടുത്തി ദേശീയധാരയിലൂടെ നിരന്തരം ചരിപ്പിക്കുകയും രാഷ്ട്രസേവനതൽപ്പരരായി അവരെ നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യയുടെയും അതിന്റെ ജനതയുടെയും നിലനിൽപ്പിന്റെ പ്രാഥമികമായ ആവശ്യമാണ്‌.
Article credits,Janamtv News

Monday, January 25, 2016

അടിതെറ്റി സര്‍ക്കാര്‍ : ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു

കൊച്ചി : കെ. ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു. ബാബുവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി ബാബുവിനെതിരേ കേസ്‌ എടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈക്കോടതി വിധിയും തിരിച്ചടിച്ചതോടെ സര്‍ക്കാരിനും മുന്‍ എക്‌സൈസ്‌ മന്തി കെ. ബാബുവിനും ഈവിധി ഇരട്ടപ്രഹരമായി. ബാബുവിനെ കേസില്‍ നിന്ന്‌ ഊരാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ നടത്തിയ നീക്കത്തിനാണ്‌ കോടതിയില്‍ നിന്ന്‌ തിരിച്ചടിയേറ്റത്‌. വിജിലന്‍സ്‌ ഉത്തരവ്‌ ചോദ്യം ചെയേ്േണ്ടത്‌ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണെന്നു വ്യക്‌തമാക്കിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം.ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നതിനാല്‍ അതു നിയമാനുസൃതമായ നടപടികളില്‍ ചോദ്യം ചെയ്യുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍.ശങ്കര്‍ റെഡി പ്രത്യേക സത്യവാങ്‌മൂലവും ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ചു. സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പ്രസ്‌താവിക്കാനിരിക്കേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടതെന്നും ഇത്‌ ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമാണെന്നും എ.ജി.വാദിച്ചു. കേസെടുക്കണമെന്ന നിര്‍ദേശത്തിനു പുറമേ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്നും പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി എ.ജി.വാദിച്ചു. വിജിലന്‍സ്‌ കോടതി അധികാരപരിധി വിട്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള അടിയന്തര സാഹചര്യമില്ലെന്നും എ.ജി.വാദിച്ചു.
എന്നാല്‍ വിചാരണ കോടതിയിലെ നടപടികള്‍ക്കു സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജികളും വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിയും വ്യത്യസ്‌തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌ സ്വകാര്യ അന്യായമാണ്‌. അതില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്യാനാവില്ല.വിജിലന്‍സ്‌ കോടതിയിലെ പരാതിക്കാരന്‍ ഈ കേസില്‍ കക്ഷിയല്ലെന്നും കോടതി വ്യക്‌തമാക്കി. വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരേ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചതായി കെ.ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സ്‌റ്റേ അപേക്ഷയോടൊപ്പം കെ. ബാബുവിന്റെ ഹര്‍ജിയും പരിഗണിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, സിംഗിള്‍ ബെഞ്ചാണ്‌ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതീവ ഗൗരവതരമായ വിഷയത്തിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. പരാതിപ്പെട്ടപ്പോള്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ വന്നല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ കേസിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. ബോധിപ്പിച്ചു. എന്നാല്‍ ബാബുവിനെതിരേയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എന്തുകൊണ്ട്‌ വിചാരണ കോടതിയില്‍ ഹാജരാക്കിയില്ലെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട്‌ ഹാജരാക്കുന്നതിനു തടസം ഉണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. അതേസമയം ഹൈക്കോടതി വിധിക്കായി വിജിലന്‍സ്‌ കോടതി കാത്തിരിക്കണമായിരുന്നു എന്ന വാദം ശരിയായിരിക്കാമെങ്കിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതു നിയമപരമായി ചോദ്യംചെയ്യുകയാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉപഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നും വി.എസ്‌. സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ തമ്പാന്‍ ബോധിപ്പിച്ചു.
കോടതി വിധിക്കുശേഷം സമാന സാഹചര്യത്തില്‍ മുന്‍മന്ത്രി കെ.എം. മാണി രാജി സമര്‍പ്പിച്ച്‌ രണ്ട്‌ മണിക്കൂറിനകം മുഖ്യമന്ത്രി രാജി സ്വീകരിച്ചെങ്കിലും കെ. ബാബുവിന്റെ കാര്യത്തില്‍ 48 മണിക്കുറുകള്‍ കഴിഞ്ഞിട്ടും രാജി സ്വീകരിക്കാതെ കോടതിയെ സമീപിച്ച്‌ കാത്തിരിക്കുകയാണ്‌ സര്‍ക്കാരെന്നും അഭിഭാഷകന്‍ ആരോപിച്ചു. തന്റെ ഹര്‍ജിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌റ്റേ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരും കെ. ബാബുവും തമ്മിലുള്ള ഒത്തുകളിയാണ്‌ കെ. ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി നല്‍കിയെന്ന്‌ അറിയിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
വിജിലന്‍സ്‌ ജഡ്‌ജിക്കെതിരേ എ.ജി.; അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരേ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചായിരുന്നു സ്‌റ്റേ ആവശ്യപ്പെട്ട്‌ എ.ജിയുടെ നീക്കം. വിജിലന്‍സ്‌ കോടതി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിരുകടന്നുവെന്നും എ.ജി: കെ.പി. ദണ്ഡപാണി കോടതി മുമ്പാകെ പരാതി ഉന്നയിച്ചു.
വിജിലന്‍സിനെതിരേ വിചാരണക്കോടതി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി കോടതിയെ ചൊടിപ്പിക്കാന്‍ എ.ജി. ശ്രമിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ സ്വാധീനിക്കപ്പെടുന്നവരല്ല കോടതിയെന്നും ഇത്‌ കണക്കിലെടുക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സിന്റെ എഫ്‌.ഐ.ആറിലെ കണ്ടെത്തലുകള്‍ ജുഡീഷ്യല്‍ പുനരവലോകനത്തിന്‌ വിധേയമാക്കണമോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടാമെന്നത്‌ സംബന്ധിച്ച്‌ കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബാബുവിനും ബിജു രമേശിനും നോട്ടീസയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ കോഴക്കേസില്‍ ലോകായുക്‌തയും തൃശൂര്‍ വിജിലന്‍സ്‌ കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും വിജിലന്‍സ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ എ.ജിയോട്‌ കോടതി ആവശ്യപ്പെട്ടു. കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ മന്ത്രിക്കെതിരായ അഴിമതിയാരോപണം എന്ന നിലയിലും 2013 ല്‍ നടന്ന സംഭവമെന്ന നിലയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്ുംമുയമ്പ്‌ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്‌ നടപടിയില്‍ തെറ്റില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തതിനാല്‍ കോടതി ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്‌.
അതിനാല്‍ പ്രാഥമികാന്വേഷണത്തിന്റെ നിയമസാധുതയാണ്‌ പരിശോധിക്കേണ്ടത്‌. സാധാരണ നിലയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തശേഷം കേസ്‌ തെളിവില്ലെന്നു കണ്ടെത്തി റഫര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ കോടതിക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമെന്നും മതിയായ കാരണങ്ങളില്ലാതെ റിട്ട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
News Credits,Mangalam Daily,26 Jan 2016

Saturday, January 23, 2016

അധികാരികള്‍ അവഗണിച്ച ആദിവാസികള്‍ക്ക് ആശ്വാസമായി കുമ്മനം

കണ്ണൂര്‍: പട്ടിണി സഹിക്കാനാകാതെ ആദിവാസിക്കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എച്ചില്‍ തെരഞ്ഞ് കഴിക്കുന്ന കാഴ്ച രണ്ട് മാസം മുന്‍പാണ് കേരളത്തിന്റെ കണ്ണ് നനയിച്ചത്. ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ വാരിയെറിയുന്നുവെന്ന് അധികാരികള്‍ 24 മണിക്കൂറും പ്രസംഗിക്കുമ്പോഴായിരുന്നു ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ നിന്നുള്ള കുട്ടികളുടെ ഈ ദയനീയാവസ്ഥ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണകൂടം അവഗണിച്ച ഈ ആദിവാസി സമൂഹത്തിന് ആശ്വാസമാകുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായിട്ടാണ് കുമ്മനം ഇന്നലെ ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ എത്തിയത്.
വനവാസികള്‍ക്ക് ഇടയിലേക്ക് അവരില്‍ ഒരാളായാണ് കുമ്മനം കടന്നുചെന്നത്. മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ക്ക് ശേഷം സേവാഭാരതി ഏറ്റെടുത്ത ഈ കോളനിയിലെ അവസ്ഥ കുമ്മനം നേരിട്ട് വിലയിരുത്തി. പട്ടിണിയും പണിയില്ലായ്മയും ദുരിതത്തിലാക്കിയ കോളനിക്കാര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യമായിരുന്നു സന്ദര്‍ശനത്തിന് പിന്നില്‍. പിന്നാക്ക വിഭാഗക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. കോളനിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു കുമ്മനം രാജശേഖരന്‍ മടങ്ങിയത്.
കോളനിയുടെ നവീകരണത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് പൊതുസഹായം തേടിയ കുമ്മനത്തിന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ കൈയ്യില്‍ അണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അമ്മയുടെ മനസോടെയാണ് താന്‍ ഇത് ചെയ്യുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. പിന്നോക്കകാരെ സംരക്ഷിക്കുക എന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തി ഒപ്പമുണ്ടായിരുന്നവരെയും ആവേശത്തിലാക്കി. വനവാസികളും പിന്നോക്ക ജനതയും അവഗണിക്കപ്പെടേണ്ടവരല്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു കുമ്മനം രാജശേഖരന്രെ കോളനി സന്ദര്‍ശനം
News Credits,Janam Tv

സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ഡിജിപി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി.പി സെന്‍കുമാര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സരിതയെ വിളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നശിപ്പിക്കപ്പെട്ടതായി ഡിജിപി മൊഴി നല്‍കിയിരിക്കുന്നത്.
ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സരിതയെ അറസ്റ്റു ചെയ്ത ദിവസം തന്നെ എന്തു കൊണ്ട് അവരുടെ വീട്ടില്‍ പരിശോധന നടത്തിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു. അന്വേഷണവും ഈ വിധം തന്നെയാണോ നടക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഡിജിപി കമ്മീഷന് മുന്‍പാകെ തുറന്ന് സമ്മതിച്ചു.
News Credits,Mangalam Daily

ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല.
കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു

പ്രധാനമന്ത്രി വാക്കു പാലിച്ചു : നേതാജിഫയലുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകൾ പൊതുസമൂഹത്തിനു മുന്നിൽ പ്രസിദ്ധപ്പെടുത്തുമെന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ചു . ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന നൂറു ഫയലുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത് .
സുഭാഷ് ബോസിന്റെ നൂറ്റിപ്പത്തൊൻപതാം ജന്മ വാർഷിക ദിനത്തിന്റെയന്ന് നാഷണൽ ആർക്കൈവ്സിൽ നടന്ന പ്രസിദ്ധീകരണ ചടങ്ങിൽ നേതാജിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു . കേന്ദ്രമന്ത്രിമാരായ മഹേഷ് ശർമയും ബബുൽ സുപ്രിയോയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഫയലുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എല്ലാ മാസവും ഇരുപത്തഞ്ച് ഫയലുകൾ വീതം പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുമെന്നും നാഷണൽ ആർക്കൈവ്സ് അറിയിച്ചു.
ഫയലുകൾ http://netajipapers.gov.in/ എന്ന സൈറ്റിൽ ലഭ്യമാകും

Friday, January 15, 2016

കുമ്മനം രാജശേഖരന്‍ സഹിഷ്‌ണുതയുടെ പ്രവാചകനെന്ന്‌ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

പത്തനംതിട്ട: സഹിഷ്‌ണുതയുടെ പ്രവാചകനാണ്‌ കുമ്മനം രാജശേഖരനെന്ന്‌ മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കുമ്മനം രാജശേഖരന്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ എതിരല്ലെന്നും ക്രിസ്‌ത്യാനികളെ പല കാര്യങ്ങളും പഠിപ്പിച്ച ക്രിസ്‌തീയ ഗുരുവാണെന്ന്‌ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരന്‌ ആറന്മുള നിവാസികളും പരിസ്‌ഥിതി സംഘടനകളും സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന്‌ ഒരുക്കിയ സ്വീകരണച്ചടങ്ങിലാണു മെത്രാപ്പോലീത്തമാര്‍ പ്രശംസ വാരിച്ചൊരിഞ്ഞത്‌. കേരളത്തില്‍ രാഷ്‌ട്രീയമേഖലയില്‍ അസഹിഷ്‌ണുത ഏറെയാണെന്നും സഹിഷ്‌ണുത നിലനിര്‍ത്താനുള്ള നേതാവായാണ്‌ ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചതെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ജനസംഘത്തിന്റേയും പിന്നീടുവന്ന ബി.ജെ.പിയുടേയും മാര്‍ത്തോമ്മാ സഭയുടെയും പൈതൃകങ്ങള്‍ തമ്മില്‍ ഏറെ സാമ്യമുണ്ട്‌. ജനസംഘത്തിന്റെ കൊടിയില്‍ മണ്‍വിളക്കുണ്ടായിരുന്നു. പിന്നീട്‌ ബി.ജെ.പിയായി മാറിയപ്പോള്‍ ചിഹ്നം താമരയായി. മാര്‍ത്തോമ്മാ സഭയുടെ പതാകയില്‍ മണ്‍വിളക്കും താമരയും എത്രയോ കാലമായി ചിഹ്നങ്ങളാണ്‌. നരേന്ദ്ര മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി അവിടെച്ചെന്ന തന്നെ സംസ്‌ഥാന അതിഥിയായി പരിഗണിച്ച്‌ ആദരിച്ചതും മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ നല്‍കിയ സമാനരീതിയിലുള്ള ആദരവ്‌ നല്‍കിയതും ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വിവരിച്ചു. ആറന്മുളയില്‍ ഹിന്ദുസംഘടനയുടെ നേതാവിനെ സ്വാഗതം ചെയ്യാന്‍ ക്രൈസ്‌തവ സഭയുടെ ആചാര്യന്മാരെ വിളിച്ച്‌ ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന്‌ ലോകത്തിനു കാട്ടിക്കൊടുത്തിരിക്കുകയാണെന്ന്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കഴിവുകള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തോടുള്ള കടപ്പാടും വര്‍ധിക്കുമെന്നതിന്‌ കുമ്മനം രാജശേഖരന്റെ ആറന്മുളയിലെ പ്രവര്‍ത്തനം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പറയാന്‍ ഭയമെന്നു മുന്‍ ജയില്‍ മേധാവി സരിതയുടെ കത്തില്‍ മന്ത്രിമാരുടെ പേരുണ്ട്‌

കൊച്ചി:സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ വിവാദകത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രമുഖരുടെയും ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നു മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. അപകടം പിടിച്ചതായതിനാല്‍ പേരുകള്‍ പറയാന്‍ സന്നദ്ധനല്ലെന്നും ജസ്‌റ്റിസ്‌ ശിവരാജന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പേര്‌ കത്തിലില്ല. മറ്റു പേരുകള്‍ പറയാന്‍ ബുദ്ധിമുട്ടുമുണ്ട്‌. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും വിവാദങ്ങളില്‍പെട്ടാല്‍ സ്‌ഥിതി ഗൗരവമുള്ളതാകും. ഒരു ജേക്കബ്‌ തോമസ്‌ ഒഴിച്ചാല്‍, അധികമാര്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ കമ്മിഷനെ അറിയിച്ചു. സോളാര്‍ കേസില്‍ അറസ്‌റ്റിലായി പത്തനംതിട്ട ജില്ലാജയിലില്‍ കഴിഞ്ഞ സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനുശേഷം തിരികെയെത്തിച്ച സരിതയെ ജയില്‍ ജീവനക്കാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണു കത്ത്‌ കണ്ടെടുത്തത്‌. തുടര്‍ന്നു ജയില്‍ സൂപ്രണ്ട്‌ തന്നെ വിവരമറിയിച്ചു. 21 താളുകളില്‍ ഇരുവശത്തുമായി എഴുതിയ കത്ത്‌ 42 പേജുണ്ടായിരുന്നു. ജയിലില്‍നിന്നോ പോലീസ്‌ സ്‌റ്റേഷനില്‍നിന്നോ ലഭിക്കുന്ന കടലാസല്ല കത്തെഴുതാന്‍ ഉപയോഗിച്ചത്‌. ദേഹപരിശോധനയില്‍ കണ്ടെത്തിയ കത്ത്‌ ജയില്‍ അധികൃതരാണു സൂക്ഷിച്ചിരുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. പിന്നീടു ജയില്‍ചട്ടപ്രകാരം സൂപ്രണ്ട്‌ ഇതു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനു കൈമാറി. അഭിഭാഷകനില്‍നിന്ന്‌ പേജുകളുടെ എണ്ണം രേഖപ്പെടുത്തിയ കൈപ്പറ്റ്‌ രസീത്‌ വാങ്ങിയിരുന്നു. ജയില്‍ ജീവനക്കാരാണു കത്തിന്റെ ഉള്ളടക്കം തന്നോടു പറഞ്ഞത്‌. കത്ത്‌ നേരില്‍ കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ല. ജയില്‍ മേധാവി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാലും അന്നു വിവരങ്ങള്‍ കൈമാറിയ ജീവനക്കാര്‍ ഇന്നു മാറ്റിപ്പറയുമോയെന്ന ആശങ്കയുള്ളതിനാലുമാണു പേരുകള്‍ വെളിപ്പെടുത്താത്തത്‌. സരിത കത്ത്‌ പുറത്തുവിടുകയും അതില്‍ താന്‍ പറഞ്ഞ പേരുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നിയമനടപടിക്കു വിധേയനാകേണ്ടിവരുമെന്ന ഭയമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ മൊഴിനല്‍കി. സുരക്ഷാകാരണങ്ങളാല്‍ സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു മാറ്റണമെന്ന്‌ ഇപ്പോഴത്തെ സംസ്‌ഥാന പോലീസ്‌ മേധാവിയും അന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതനുസരിച്ചാണ്‌ അവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റിയത്‌. ജയിലില്‍ സരിതയെ അമ്മയ്‌ക്കൊപ്പം സന്ദര്‍ശിച്ച യുവാവ്‌ ബന്ധുവായിരുന്നില്ല. വ്യാജവിലാസം ഉപയോഗിച്ചാണ്‌ ഇയാള്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നു പിന്നീട്‌ അന്വേഷണത്തില്‍ വ്യക്‌തമായി. എന്നാല്‍ സന്ദര്‍ശകന്‍ ആരാണെന്നു കണ്ടെത്താനായില്ല. സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ഒറ്റദിവസം മാത്രം സന്ദര്‍ശനാനുമതി തേടി നൂറ്റമ്പതോളം അപേക്ഷ ലഭിച്ചു. അതില്‍ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നെന്നും പേരു പറഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മുന്‍ ജയില്‍ മേധാവി പറഞ്ഞു. സരിതയ്‌ക്കു വിദേശത്തുനിന്നടക്കം നിരവധി കോളുകള്‍ എത്തിയിരുന്നു. എന്നാല്‍, അമ്മയുടെയും അഭിഭാഷകന്റെയുമൊഴികെ മറ്റു കോളുകള്‍ കണക്‌റ്റ്‌ ചെയേ്ണ്ടെന്നേു ജയില്‍ സൂപ്രണ്ടിനു കര്‍ശനനിര്‍ദേശം നല്‍കി. സരിതയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച അന്നുരാത്രി ആയുധവുമായി ഒരുസംഘം വാഹനത്തില്‍ ജയില്‍ പരിസരത്തെത്തി. വിവരം പോലീസ്‌ അറിഞ്ഞതോടെ സംഘം രക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ അഭിഭാഷകനും അമ്മയ്‌ക്കും ഏറ്റവുമടുത്ത ബന്ധുവിനുമൊഴികെ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കരുതെന്നു ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണു ബന്ധുവായിച്ചമഞ്ഞ്‌ യുവാവ്‌ ജയിലിലെത്തിയത്‌. ഈ സന്ദര്‍ശനശേഷം സരിതയുടെ മനോഭാവത്തില്‍ മാറ്റംവന്നതായി ജയില്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. ജയില്‍ ഗേറ്റിനു പുറത്തു സമാന്തര സന്ദര്‍ശക ഡയറി സ്‌ഥാപിക്കുകയും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ജയില്‍ ഐ.ജിയായിരുന്ന എച്ച്‌. ഗോപകുമാറിന്റെ സന്ദര്‍ശനം മാധ്യമങ്ങളെ തെറ്റായ രീതിയില്‍ അറിയിക്കുകയും ചെയ്‌തതിനാണു ഹെഡ്‌ വാര്‍ഡന്‍ ശ്രീരാമനെ ചീമേനി തുറന്ന ജയിലിലേക്കു സ്‌ഥലംമാറ്റിയതെന്നും മുന്‍ ജയില്‍ മേധാവി കമ്മിഷനെ അറിയിച്ചു.

മാണിക്കനുകൂലമായി റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌ എസ്‌.പി. സുകേശനെ മാനസികമായി തകര്‍ത്ത്‌: പി.സി. ജോര്‍ജ്‌

കോട്ടയം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്‌ എസ്‌.പി. സുകേശന്‍ മാന്യനായ ഉദ്യോഗസ്‌ഥനായിരുന്നുവെന്നും അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകര്‍ത്താണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പുതിയ റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയെടുത്തതെന്നും കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്‌. അരുവിക്കര തെരഞ്ഞെടുപ്പിന്റെ സമയത്തു സുകേശന്റെ ഭാര്യയ്‌ക്കു കരുനാഗപ്പള്ളിയില്‍നിന്ന്‌ അരുവിക്കരയിലേക്കു ട്രാന്‍സ്‌ഫര്‍ നല്‍കിയതിന്റെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ വെള്ളപൂശുന്ന പുതിയ റിപ്പോര്‍ട്ട്‌ കോടതിയിലെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണണം. പണം വാങ്ങിയതിനു തെളിവുണ്ടെന്നു കോടതിതന്നെ പറഞ്ഞിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു കോടതി തുടരന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ സര്‍ക്കാരിന്റെ സ്വാധീനത്തിനു വഴങ്ങി മാണിയെ വെള്ള പൂശുന്ന റിപ്പോര്‍ട്ട്‌ വരുന്നത്‌ നീതിന്യായ വ്യവസ്‌ഥയെ അവഹേളിക്കുന്നതിനു തുല്യമാണ്‌. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ യു.ഡി.എഫുകാര്‍ക്കെതിരേയുള്ള ഒരു കേസും തെളിയില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.

Wednesday, January 13, 2016

നിദ്രവിട്ടുണരുന്ന ഭാരതം

ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു . ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകൾ ഇതാ അവസാനിക്കുന്ന മട്ടായി . മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാൻ വട്ടം കൂട്ടുന്നു .ഒരു ശബ്ദം ഇപ്പോൾ നമ്മുടെ നേർക്ക് വരുന്നുണ്ട് . ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തിൽ നിന്ന് , കർമ്മത്തിന്റേയും പ്രേമത്തിന്റേയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളിൽ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളും വിധത്തിലുള്ള ഒരു ശബ്ദം . നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം. സൗമ്യവും ഗാഢവും എന്നാൽ അർത്ഥശങ്കയ്ക്ക് ഇടനൽകാത്തതുമാണ് ആ ശബ്ദം
ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ് .നോക്കൂ ഉറങ്ങിക്കിടക്കുന്നവൻ ഉണർന്നെഴുന്നേൽക്കുന്നു .ഹിമാലയത്തിൽ നിന്നടിക്കുന്ന കാറ്റ് പോലെ അത് മൃതപ്രായമായ അസ്ഥിയിലും മാംസപേശികളിലും ജീവിതം പകരുന്നു .ആലസ്യം തിരോഭവിക്കുന്നു .നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീർഘവുമായ നിദ്രയിൽ നിന്നെഴുന്നേൽക്കുകയാണ്. ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല .ഇനി ഒരിക്കലും ഭാരതം ഉറങ്ങാൻ ഭാവവുമില്ല . ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടടിക്കാൻ സാദ്ധ്യവുമല്ല .അനന്തശക്തിയുള്ള നമ്മുടെ മാതൃഭൂമി തൻകാലിൽ നിൽക്കാൻ വട്ടം കൂട്ടുകയാണ് .

സിരകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന വാഗ് വൈഖരിയുടെ വിളയാട്ടമാണ് വിവേകവാണികളിൽ കാണാൻ കഴിയുന്നത്. മൃതമായിരുന്ന ഭാരതത്തിന്റെ ചേതന ഉണർന്നുയരാൻ തുടങ്ങിയത് മനസിലാക്കിയ ആ മഹാപ്രതിഭ നൽകിയ സന്ദേശങ്ങൾ ഈ വർത്തമാനകാലത്തിലും സത്യമായി നിലകൊള്ളുന്നു
( വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വോള്യം -3 )
Hear What Our Prime Minister Says and the People Believe

കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വിളനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കര്‍ഷകരില്‍ നിന്ന് നാമമാത്രമായ പ്രീമിയം തുക ഈടാക്കി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.
കാര്‍ഷിക വിളയുടെ 1.5 ശതമാനം മുതല്‍ അഞ്ച് ശതമാനം മാത്രമാണ് പ്രീമിയമായി ഈടാക്കുന്നത്. വിരിപ്പുകൃഷിയ്ക്ക് രണ്ട് ശതമാനവും റാബി ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ശതമാനവും ആണ് പ്രീമിയം. വാര്‍ഷിക വിളകള്‍ക്കും തോട്ടകൃഷിക്കും പ്രീമിയം തുക അഞ്ച് ശതമാനം വരും. റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടകൃഷിക്കും പദ്ധതി ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കും പദ്ധതി ഗുണകരമാകും.
ഒരു രാജ്യം ഒറ്റ പദ്ധതി എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളിലെ എല്ലാ ഗുണങ്ങളും സംയോജിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്ന ഇടക്കാല പദ്ധതികള്‍ അപ്രസക്തമാകും.
സങ്കേതിക വിദ്യകളുടെ സേവനം കൂടി കൂട്ടിയിണക്കിയാണ് പുതിയ പദ്ധതിയെന്നതാണ് ഏറെ ശ്രദ്ധേയം. വിളനഷ്ടത്തിന്റെ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സഹിതം അധികൃതരെ ബോധ്യപ്പെടുത്താം. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയില്‍ സര്‍ക്കാരിന്റെ സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കര്‍ഷകര്‍ക്ക് ഗുണകരമായ മറ്റൊരു വസ്തുത. പരമാവധി ഇന്‍ഷുറന്‍സ് തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാകും.

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .
തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.
തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ. ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .
ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ . രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം . രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.
ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്
ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .
സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ? ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?
രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .
സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?
ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .
പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .
Article Credits വായുജിത്,Janam News
A Video Report by Zee News


Thursday, January 7, 2016

പത്താന്‍കോട്ടില്‍ സംഭവിച്ചത്: സൈന്യം വിശദീകരിക്കുന്നു

ചണ്ഡിഗഢ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടുന്നതില്‍ വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്ക് സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ തന്നെ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിരുന്നിട്ടും ഓപ്പറേഷന്‍ ദാംഗു എന്ന് പേരിട്ട സൈനിക നടപടിക്ക് എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയെ വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണ് സൈന്യം വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയത്.
പരിശീലനത്തിനെത്തിയ 23 വിദേശ സൈനികരും 3000 ത്തോളം കുടുംബങ്ങളുമാണ് ആക്രമണം നടന്ന ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പില്‍ കടന്ന ഭീകരര്‍ ഇവിടെയുളളവരെ ബന്ദികളാക്കാനുള്ള സാദ്ധ്യത നിലനിന്നിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വിദഗ്ധരായ കമാന്‍ഡോകളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ്ജിയെ വിളിച്ചതെന്ന് സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. ബന്ദിയാക്കല്‍ പോലുളള സങ്കീര്‍ണ ഘട്ടങ്ങളില്‍ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സംഘത്തെയാണ് എന്‍എസ്ജി അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍, മ്യാന്‍മര്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയവരായിരുന്നു ക്യാമ്പിലുണ്ടായിരുന്ന വിദേശ സൈനികര്‍. വ്യോമസേന അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപമായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടി അത്ര എളുപ്പമായിരുന്നില്ല. ധൃതിപിടിച്ചുള്ള നടപടിയിലൂടെ വ്യോമസേനാ താവളത്തിന് കൂടുതല്‍ നാശനഷ്ടം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു സൈന്യമെന്നും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു.
ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ സ്വത്തുക്കളും യുദ്ധോപകരണങ്ങളും നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിച്ച് ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യം തീരുമാനിച്ചത്. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഉണ്ടായ ആദ്യദിനം രാത്രി പത്ത് മണിക്കൂറോളം തീവ്രവാദികള്‍ നിശബ്ദരായിരുന്നു. ഇവര്‍ വീണ്ടും വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യം പ്രത്യാക്രമണം പുനരാരംഭിച്ചത്. പിറ്റേന്ന് വ്യോമതാവളത്തിലെ ബാരക്കുകളിലേക്ക് രണ്ട് തീവ്രവാദികള്‍ കടന്നു. ഈ സമയമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയിരുന്ന ആറ് വ്യോമസേനാംഗങ്ങളെ കമാന്‍ഡോകള്‍ രക്ഷപെടുത്തിയത്. മേല്‍ക്കൂരയിലൂടെ ഇറങ്ങി വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. ഇതിന് ശേഷം തീവ്രവാദികളെ വധിക്കാനായി ഐഇഡി ചിപ്പ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.
വയര്‍ കട്ടറുകളും റേഡിയോ സെറ്റുകളും ജെയ്‌ഷെ ഇ മുഹമ്മദിന്റെ ലഘുലേഖകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. വ്യോമതാവളം നിലനില്‍ക്കുന്നത് ദാംഗു എന്ന സ്ഥലത്താണ്. അതുകൊണ്ടാണ് സൈനിക നടപടിക്ക് ഓപ്പേറഷന്‍ ദാംഗു എന്ന് പേരിട്ടത്.
News Credits,Janamtv News

ആഗോള സാമ്പത്തിക രംഗം : ഇന്ത്യൻ തിളക്കം തുടരുമെന്ന് ലോക ബാങ്ക്

വാഷിംഗ്ടൺ : ലോക സാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ലോക ബാങ്ക് . രാജ്യം 2016 -17 ൽ 7.8 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും ലോക ബാങ്ക് റിപ്പോർട്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് ഭാരതം സാമ്പത്തിക വളർച്ചയിൽ ഒന്നാമതായി തന്നെ തുടരുമെന്നും ലോകബാങ്കിന്റെ ഗ്ലോബൽ എക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആഭ്യന്തര നയങ്ങളിൽ വന്ന പരിഷ്കാരമാണ് ഇതിനു കാരണമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രകടനം തെക്കേ ഏഷ്യയ്ക്ക് മൊത്തത്തിൽ ഗുണകരമാണെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റ പരിഷ്കരണ നയങ്ങൾ പർലമെന്റിൽ പാസാക്കാൻ കഴിയാത്തതിലുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു . പാർലമെന്റ് ഉപരിസഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട് . എങ്കിലും ഊർജ്ജ മേഖലയിലെ പരിഷ്കരണങ്ങൾ വൻ മാറ്റമാണുണ്ടക്കിയത്.
ഈ വർഷം 7.8 ശതമാനം വളർച്ച നേടുന്ന ഭാരതം അടുത്ത രണ്ട് വർഷം 7.9 ശതമാനം വളർച്ചയിലേക്കെത്തുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം . എന്നാൽ 2016 ൽ 6.7 ശതമാനം വളർച്ച നേടുന്ന ചൈന അടുത്ത രണ്ട് വർഷങ്ങളിൽ അത് കുറഞ്ഞ് 6.5 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .
മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരവും ദൃഢതയുള്ളതുമാണെന്നും ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു .

സിപിഎമ്മുമായി ചര്‍ച്ച; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് കുമ്മനം രാജശേഖരന്‍

പാലക്കാട്: രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമായി ആര്‍എസ്എസ് -സിപിഎം ചര്‍ച്ചയാകാമെന്ന ആശയത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കുമ്മനം രംഗത്തെത്തിയത്.
സമാധാനം നാടിന്റെ ആവശ്യമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയുടേയോ സംഘടനയുടെയോ മാത്രം പ്രശ്‌നമല്ല. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ബാദ്ധ്യതയുള്ള സംസ്ഥാനത്തിന്റെ തലവന്‍കൂടിയായ മുഖ്യമന്ത്രി അതിനെ പരിഹസിച്ച് സംസാരിക്കുന്നത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
സമാധാനത്തിനായി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചയാകാമെന്ന നിലപാടിനെ ജനം രണ്ട് കാലുകൊണ്ട് ചവിട്ടി പുറത്താക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉമ്മന്‍ചാണ്ടി മാത്രമല്ല കെപിസിസി പ്രസിഡന്റും സമാധാനത്തിന് സിപിഎം -ആര്‍എസ്എസ് ചര്‍ച്ച നടക്കുന്നതിനെതിരെ അസഹിഷ്ണതയും അസ്വസ്ഥതയും പ്രകടപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സമാധാനം പുലരാന്‍ സഹകരിക്കുന്നിന് പകരം തുരങ്കം വയ്ക്കാനാണ് ഇവരുടെ ശ്രമം. സംഘര്‍ഷം ഉണ്ടാക്കി മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെ എക്കാലത്തേയും സമീപനം തന്നെയാണ് ഇവിടെയും കാണുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ചാവക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളെക്കുറിച്ചും മറ്റും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഓര്‍ക്കുന്നത് നല്ലതാണെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.
News Credits,Janamtv News

Sunday, January 3, 2016

ബംഗാളിനെ തകർത്തത് ഇടതു സർക്കാർ : അമർത്യസെൻ

കൊൽക്കത്ത : 34 വർഷത്തെ സിപിഎം ഭരണമാണ് ബംഗാളിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് നോബൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ . ബംഗാളിലെ വ്യവസായത്തേയും കൃഷിയേയും ഇടതു സർക്കാർ നശിപ്പിക്കുകയായിരുന്നെന്നും അമർത്യ സെൻ പറഞ്ഞു.
ബംഗാളിന്റെ സാമ്പത്തിക നിലയെ തകർത്ത ഇടതു പക്ഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിമർശനങ്ങളുമായി രംഗത്തെത്തുന്നതെന്നും സെൻ പറഞ്ഞു. ബീർഭൂമിൽ ശാന്തിനികേതനിലെ ഒരു കോളേജിൽ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രധാന വിഷയങ്ങളിൽ ഇടതു പാർട്ടികളുടെ യുക്തിബോധത്തെ ചോദ്യം ചെയ്ത സെൻ നയ രൂപീകരണത്തിൽ കേവലയുക്തിപോലും അവർ പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി . വ്യാവസായിക മേഖലയെ തകർത്ത ഇടതു സർക്കാർ കാർഷിക മേഖലയേയും നശിപ്പിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. നിക്ഷേപങ്ങൾ പൂർണമായും ഇല്ലാതായതോടെ ബംഗാൾ സാമ്പത്തികമായി തകർന്നെന്നും സെൻ കുറ്റപ്പെടുത്തി.
അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെട്ടപ്പോളാണ് തങ്ങളുടെ നയങ്ങൾ മാറ്റണമെന്ന് ഇടതു പാർട്ടികൾക്ക് തോന്നിയത് . തകർച്ചയ്ക്ക് കാരണക്കാരായവർ പക്ഷേ ഇപ്പോൾ വിമർശനം കൊണ്ട് ഇറങ്ങിയിരിക്കുകയാണ് . വിമർശനത്തിൽ തെറ്റില്ല . പക്ഷേ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള വിമർശനത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ കിണഞ്ഞു ശ്രമിക്കുന്ന സിപിഎം കേഡറുകൾക്ക് ആതമവിശ്വാസം നൽകാൻ വൻ സമ്മേളനങ്ങൾ നടത്തിയിരുന്നു . കൊൽക്കത്ത പ്ലീനത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിലും ലക്ഷങ്ങളെ അണിനിരത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് അമർത്യ സെന്നിന്റെ പ്രസ്താവന
News Credits,Janamtv News