Friday, August 2, 2013

വ്യാപക ഫോണ്‍ ചോര്‍ത്തല്‍

പത്തനംതിട്ട: സോളാര്‍ വിഷയത്തില്‍ തുറന്നടിച്ച്‌ അഭിപ്രായം പറയുന്ന പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും സോളാര്‍ തട്ടിപ്പു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ സംസ്‌ഥാന ആഭ്യന്തര വകുപ്പ്‌ ചോര്‍ത്തുന്നു. സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌, കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍, ഇ.പി. ജയരാജന്‍ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകളാണു ചോര്‍ത്തുന്നത്‌. സോളാര്‍ തട്ടിപ്പു സംബന്ധിച്ചു സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മംഗളം ദിനപത്രം തിരുവനന്തപുരം ലേഖകന്‍ എസ്‌. നാരായണന്‍, പത്തനംതിട്ട ജില്ലാ ലേഖകന്‍ സജിത്ത്‌ പരമേശ്വരന്‍, കോട്ടയം ജില്ലാ ലേഖകരായ ഷാലു മാത്യു, എം.എസ്‌. സന്ദീപ്‌, കൊച്ചി ലേഖകന്‍ കെ.കെ. സുനില്‍ എന്നിവരുടെ ഫോണുകളും ആഭ്യന്തരവകുപ്പു ചോര്‍ത്തുന്നുണ്ട്‌. സോളാര്‍ കേസില്‍ പരാതി നല്‍കിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ എന്നിവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌. ആകെ 381 പേര്‍ രഹസ്യപോലീസിന്റെ നിരീക്ഷണ വലയത്തിലാണ്‌. ഇവര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു, എവിടെയൊക്കെ യാത്രചെയ്യുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിച്ചു നല്‍കാനാണ്‌ ആഭ്യന്തരവകുപ്പിന്റെ രഹസ്യനിര്‍ദേശം. വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല അതതു ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച്‌ ഓഫീസര്‍മാര്‍ക്കാണ്‌. രഹസ്യ പോലീസിന്റെ പ്രത്യേകസംഘങ്ങളെ സോളാര്‍ കേസ്‌ ആരംഭിച്ചതു മുതല്‍ ആഭ്യന്തര വകുപ്പ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചിരുന്നു. അവരുടെ നിര്‍ദേശം അനുസരിച്ചാണു പ്രമുഖ രാഷ്‌ട്രീയ-മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പോലീസ്‌ ചോര്‍ത്തുന്നത്‌. എം.എല്‍.എമാരായ ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, രാജു ഏബ്രഹാം, ടി.എം. തോമസ്‌ ഐസക്ക്‌, വി.എസ്‌. സുനില്‍ കുമാര്‍, ടി.വി. രാജേഷ്‌, ഇ.പി. ജയരാജന്‍ തുടങ്ങിയവരുടെ ഫോണുകളും ആഭ്യന്തര വകുപ്പ്‌ ചോര്‍ത്തുന്നുണ്ട്‌. ഒരു മാസത്തിലധികമായി ഇവര്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലാണ്‌. രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരുടെയും ഫോണുകള്‍ ഒരു മാസത്തിലേറെയായി ചോര്‍ത്തുന്നതായാണു വിവരം. പോലീസ്‌ ഫോണ്‍ ചോര്‍ത്തുന്ന പ്രമുഖ രാഷ്‌ട്രീയനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പേരും ഫോണ്‍ നമ്പരും: രാഷ്‌ട്രീയ പ്രവര്‍ത്തകര്‍- കെ. മുരളീധരന്‍ (ഫോണ്‍ നമ്പര്‍ (9495305555), ആര്‍. ബാലകൃഷ്‌ണ പിള്ള (9447155555), പി.സി. ജോര്‍ജ്‌ (9447043027), ടി.എന്‍. പ്രതാപന്‍ (9496101010), വി.ഡി. സതീശന്‍ (9447018183), ജോസഫ്‌ വാഴയ്‌ക്കന്‍ (9447022122), കോടിയേരി ബാലകൃഷ്‌ണന്‍ (9447711600), ടി.എം. തോമസ്‌ ഐസക്ക്‌(9447733600), രാജു ഏബ്രഹാം(9447125090), വി.എസ്‌. സുനില്‍ കുമാര്‍(9447319239), ടി.വി. രാജേഷ്‌(9446400828), ഇ.പി. ജയരാജന്‍ (9447087633). മാധ്യമ പ്രവര്‍ത്തകര്‍: കെ.കെ. സുനില്‍ (9846106743), എസ്‌. നാരായണന്‍ (9895 761688), ഷാലു മാത്യു (9895010163) സജിത്ത്‌ പരമേശ്വരന്‍(9446817612), സന്ദീപ്‌ (9446278051), പി.വി. കുട്ടന്‍ (9447160180), ശരത്ത്‌ (9447896832), സിന്ധു സൂര്യകുമാര്‍ (9847030933), നികേഷ്‌ കുമാര്‍ (9447081000), പ്രഹ്‌ളാദന്‍(9447087535), വിനു(9947294337), സുരേഷ്‌ കുമാര്‍ (9847064445), ബിനു(9645006316), ടി.പി. നന്ദകുമാര്‍ (9633277672), ഏബ്രഹാം(9447802363), രാജേഷ്‌(9744455272), പ്രദീപ്‌ സി.(8547007023), അനീഷ്‌ കുമാര്‍ (8547007029), ബിനോയി(9961005091), ജോഷി കുര്യന്‍ (9846233898), ശ്യാം(8547007027), അനൂപ്‌(8606289839), അനില്‍(9447795104) ലെസ്‌ലി(9447160180), ലല്ലു(8606011125), വിനോദ്‌ ഇളകൊള്ളൂര്‍ (9447779152), രഞ്‌ജിത്ത്‌ (9447498605), അനന്തകൃഷ്‌ണന്‍ (9446594406), ഷിബു കുമാര്‍(96050445), മനു(9961005090), ബിനുരാജ്‌(9861005091), തങ്കച്ചന്‍(8606111085), സനല്‍(9645005825), സിനു(9447169647), സനീഷ്‌(9447498624). സോളാര്‍ കേസില്‍ പരാതി നല്‍കിയ മല്ലേലി ശ്രീധരന്‍ നായര്‍(9447062725), സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍(9447951167) എന്നിവരുടെ ഫോണ്‍ വിളി വിവരങ്ങളും ശേഖരിക്കുന്നുണ്ട്‌.
News Credits ;ബാലു മഹേന്ദ്ര,Story Dated: Saturday, August 3, 2013 Mangalam Daily

No comments:

Post a Comment