Wednesday, July 27, 2016

കോടിയേരിയുടെ ആഹ്വാനം പ്രാവർത്തികമാക്കി അണികൾ, പതിനേഴുകാരന് ക്രൂരമർദ്ദനം

അഴീക്കോട്: കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിലെ ആഹ്വാനം അണികള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി. അഴീക്കോട് ചെമ്മരശ്ശേരിപ്പാറയില്‍ ഇന്നലെ രാത്രി പതിനേഴ് വയസ്സുകാരനായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഇരുമ്പുവടികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. കണ്ണൂരില്‍ വീണ്ടും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സി.പി.എം.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ചെമ്മരശ്ശേരിപ്പാറയിലെ സൗരവിനെയാണ് ഒരു സംഘം സി.പി.എമ്മുകാര്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടും ഇടിക്കട്ടകൊണ്ടുമുള്ള മര്‍ദ്ദനമേറ്റ സൗരവിന് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് സമയത്തും സൗരവിന് നേരെ സി.പി.എം ആക്രമണമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ ഇങ്ങോട്ട് ആക്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള ആഹ്വാനമാണ് നടത്തിയതെന്നാണ് പാര്‍ട്ടിയുടെ വ്യാഖ്യാനമെങ്കിലും ഒരു പ്രകോപനവുമില്ലാതെയാണ് അഴീക്കോട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണമഴിച്ചുവിട്ടത്.
കോടിയേരിയുടെ അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തോടെ കണ്ണൂരിൽ ഒട്ടൊന്നു ശാന്തമായ രാഷ്ട്രീയ അക്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ് സി.പി.എം അക്രമിസംഘം.
News Credits,Janamtv.com

എഴുനൂറോളം പേരെ മതപരിവർത്തനം ചെയ്തുവെന്ന് ഖുറേഷിയുടെ മൊഴി

കൊച്ചി: സാക്കിർ നായികിന്റെ മുംബൈയിലെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ വച്ച് എഴുനൂറോളം പേരെ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന് ആർഷി ഖുറേഷി പൊലീസിനു മൊഴി നൽകി. മലയാളികളടക്കമുള്ളവരെയാണ് മതപരിവത്തനം നടത്തിയിട്ടുള്ളതെന്നും ഇയാൾ മൊഴി നൽകി.
മതപരിവർത്തനം സംബന്ധിച്ച രേഖകളുണ്ടാക്കിയതും, രക്ഷാകർതൃസ്ഥാനത്തും, സാക്ഷിയായുമൊക്കെ ഇവയിൽ ഒപ്പു വച്ചതും ഖുറേഷിയോടൊപ്പം അറസ്റ്റിലായ റിസ്വാൻ ആണെന്നും, ഇയാൾ പല പ്രാവശ്യം കേരളത്തിൽ വന്നു പോകാറുണ്ടെന്നും ഖുറേഷി അന്വേഷണോദ്യോഗസ്ഥരോടു പറഞ്ഞു.
കേരളത്തിൽ നിന്ന് അപ്രത്യക്ഷരായ 21 പേരിലും ഖുറേഷിയുടെ നേതൃത്വത്തിൽ മതപരിവർത്തനം ചെയ്തവരുണ്ട്. അതേസമയം മതപരിവർത്തനം സംബന്ധിച്ച് പൊലീസ് മുംബൈയിൽ നിന്നു പിടിച്ചെടുത്ത പല രേഖകളും ഉറുദുവിലായതു കൊണ്ട് ഇത് തർജ്ജമ ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളൂ. അതിനുള്ള നീക്കമാണിപ്പോൾ പൊലീസ് നടത്തുന്നത്. പരിശോധനയിൽ ലഭ്യമായ ഡിജിറ്റൽ തെളിവുകൾ ഹൈദരാബാദിലെ ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം കൂടി പുറത്തു വരുന്നതോടെ കേസിന് കൂടുതൽ വ്യക്തത കൈവരുമെന്നു കരുതപ്പെടുന്നു.
ഐ.എസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലാണ് ഖുറേഷിയും, റിസ്വാനും മുംബൈയിൽ നിന്നും പൊലീസ് പിടിയിലാകുന്നത്. സമീപകാലത്ത് മഹാരാഷ്ട്രയിൽ നിന്നും അപ്രത്യക്ഷരായ നൂറിലേറെ ആളുകളും ഐ.എസിൽ എത്തിപ്പെട്ടിട്ടുണ്ടോ എന്നു സംശയിക്കുന്ന സാഹചര്യത്തിൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സംശയത്തിന്റെ നിഴലിലാണ്.

സംസ്ഥാനം ഭീതിയിൽ, തിരുവനന്തപുരത്തു നിന്നും മറ്റൊരു പെൺകുട്ടി കൂടി അപ്രത്യക്ഷയായി

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപകമതപരിവർത്തനം നടക്കുന്നതായി സൂചന. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ കൂടി ദുരൂഹ സാഹചര്യത്തിൽ കാണാതായി. മലപ്പുറത്ത് എയ്‍റോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടി മഞ്ചേരിയിലെ സത്യസരണി എന്ന മതം മാറ്റ കേന്ദ്രത്തിൽ ഉണ്ടെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ
സംസ്ഥാനത്തെ പെൺകുട്ടികളടക്കമുള്ളവരുടെ മതപരിവർത്തനം സംബന്ധിച്ച് ആശങ്ക വർദ്ധിക്കുകയാണ്. പ്രണയം നടിച്ചും മറ്റും മതം മാറ്റി കൊണ്ടു പോകുന്ന പെൺകുട്ടികളെ ഐ.എസ് പോലെയുള്ള തീവ്രവാദസംഘടനകളിലേയ്ക്ക് കടത്തുന്നതായുള്ള വാർത്തകളാണ് സമീപകാലത്ത് പുറത്തു വരുന്നത്. ഐ.എസ് തീവ്രവാദകേന്ദ്രങ്ങളിലെ ലൈംഗിക അടിമകളായും മറ്റും ഇത്തരം പെൺകുട്ടികൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും ആശങ്കയുണ്ട്.
പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്നവർ പലരും നേരത്തേ വിവാഹം ചെയ്തിട്ടുള്ളവരും, തീവ്ര മതനിലപാടുകൾ വച്ചു പുലർത്തുന്നവരുമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ മതം മാറിയിട്ടുള്ളത്. പ്രണയവിവാഹമെന്ന പേരിൽ വീട്ടുകാർ വിവരം പുറത്തു വിടാത്ത സംഭവങ്ങളും നിരവധിയാണ്. അഭിമാനത്തിന്റെയും, വാശിയുടെയും പേരിൽ ഇത്തരത്തിൽ മതപരിവർത്തനം നടത്തി വീടു വിട്ടു പോയവരേക്കുറിച്ച് വീട്ടുകാർ പിന്നീട് അന്വേഷിക്കാത്തതും, അവരുമായി ബന്ധം തുടരാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
News Credits Janam Tv.com