Wednesday, August 14, 2013

'ഉപരോധം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി'

കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വ്യവസായി എം.എ യൂസഫലിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , എളമരം കരീം, കെ.ഇ ഇസ്മയില്‍ എന്നിവരും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ടി.പി കേസില്‍ വിലപേശല്‍ നടത്തിയാണ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനെതിരെ ടി.പി കേസിലെ തെളിവ് വെച്ചാണ് യു.ഡി.എഫ് സി.പി.എം നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്തത്. ടി.പി കൊല്ലപ്പെടുന്ന ദിവസം രാത്രി 11 മണിക്ക് പിണറായി വിജയന്‍ ഒരു മണിക്കൂറോളം ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഈ ഫോണ്‍സംസാരത്തിന്റെ രേഖകളെല്ലാം പോലീസിന്റെ പക്കലുണ്ട്-സുരേന്ദ്രന്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിന് മഹാരാഷ്ട്ര ഭവനില്‍ വച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് ഉപരോധ സമരമല്ല ഒത്തുകളി സമരമായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അറിവോടെയാണോ ഈ ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് കരുതും.
കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ കാര്യം താന്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കണമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുന്നണി വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Reports mathrubhumi
---------------------------------------------------------------
ഉപരോധസമരം അവസാനിച്ചതില്‍ ഗൂഢാലോചനയെന്ന് കെ.കെ രമയും സുരേന്ദ്രനും
കോഴിക്കോട്: ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ. ടി.പി വധക്കേസ് ഉള്‍പ്പെടെയുള്ള ചില നിര്‍ണായക കേസുകളില്‍ സിപിഎം ഉന്നതരുടെ പേര് ഒഴിവാക്കാനുള്ള ഒത്തുതീര്‍പ്പാണ് ഉപരോധ സമരത്തില്‍ കണ്ടത്. ടി.പി വധം, ജയകൃഷ്ണന്‍ വധം, ലാവ്‌ലിന്‍ തുടങ്ങിയ കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നും രമ ആരോപിച്ചു. പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ സമരം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പെട്ടെന്ന് അവസാനിപ്പിച്ചത് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം പിണറായി വിജയനും വി.എസ് അച്യൂതാനന്ദനുമുണ്ട്. സമരം അവസാനിപ്പിച്ചതിനോട് എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് വിയോജിപ്പുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന കര്‍ശന നിലപാടുമായി സമരം നടത്തിയവര്‍ അതില്‍ നിന്നും പിന്നാക്കം പോയതില്‍ ദുരൂഹതയുണ്ടെന്നും രമ ആരോപിച്ചു.
ടി.പിയുടെ മരണത്തിനു ശേഷം സിപിഎം നടത്തിയ സമരങ്ങളൊന്നും വിജയിച്ചിട്ടില്ല. അണികളില്‍ ആവേശം പകരാന്‍ സിപിഎം കണ്ടെത്തിയ അവസാനമാര്‍ഗമായിരുന്നു ഉപരോധ സമരമെന്നും രമ ചൂണ്ടിക്കാട്ടി.
അതേസമയം, ഉപരോധ സമരം ഒത്തുകളി സമരമായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഒരു വ്യവസായിയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും ആണ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എളമരം കരീമും കെ.ഇ ഇസ്മായിലുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ടി.പി വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് വ്യസ്ഥയാണ് മുന്നോട്ടുവന്നത്.
ടി.പി കേസില്‍ വിലപേശല്‍ നടത്തിയാണ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനെതിരെ ടി.പി കേസിലെ തെളിവ് വെച്ചാണ് യു.ഡി.എഫ് സി.പി.എം നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്തത്. ടി.പി കൊല്ലപ്പെട്ട ദിവസം രാത്രി 11 മണി മുതല്‍ ഒരു മണിക്കൂര്‍ സമയം പിണറായി വിജയന്‍ സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പോലീസിന്റെ പക്കല്‍ ഇതിന്റെ രേഖകളുണ്ട്. ഇത് കാട്ടിയാണ് സമരത്തില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ജൂണ്‍ അഞ്ചിന് മഹാരാഷ്ട്ര ഭവനില്‍ വച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് ഉപരോധ സമരമല്ല ഒത്തുകളി സമരമായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അറിവോടെയാണോ ഈ ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് കരുതും.
കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ കാര്യം താന്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കണമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുന്നണി വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.Reports Mangalam Daily

No comments:

Post a Comment