Wednesday, December 30, 2015

പാമ്പാടിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലേയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി രാജ്യത്തിന് സമർപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസിലെ പ്രതി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്. ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രജതജൂബിലി ആഘോഷ ചടങ്ങിൽ സോണിയ ഗാന്ധിയെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് വിവാദമായിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക്

മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത് എല്ലാവരുടേയും അഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . അങ്ങനെയുള്ളപ്പോൾ പ്രോട്ടോക്കോൾ ഒരു തടസ്സമേ അല്ലെന്നും ഉമ്മൻ ചാണ്ടി പാമ്പാടിയിൽ പറഞ്ഞു .
മുഖ്യമന്ത്രി ഉള്ള വേദിയിൽ ഒരു എം പി എങ്ങനെ സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു . ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം .സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്നാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചിരുന്നു.
News Credits,JanamTv News

Tuesday, December 29, 2015

അസത്യ പ്രചാരണം : പിണറായിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം : സിപിഎം നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസയച്ചു . ആരാധനാലയങ്ങളുടെ പരിസരത്ത് കച്ചവടം ചെയ്യുന്ന അന്യമതസ്ഥരെ ഒഴിവാക്കണമെന്ന് കുമ്മനം പ്രസ്താവന നടത്തിയെന്ന അസത്യപ്രചാരണത്തിനെതിരെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനായ ആർ. കൃഷ്ണരാജാണ് കുമ്മനത്തിന് വേണ്ടി വക്കീൽ നോട്ടീസയച്ചത് .
2015 ഡിസംബർ 19 ന് നടത്തിയ പത്രസമ്മേളനത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നാരോപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും പൊതുവേദികളിൽ പ്രസംഗങ്ങൾ നടത്തിയതിനുമാണ് പിണറായിക്കെതിരെ നോട്ടീസ് അയച്ചത് . കുമ്മനം രാജശേഖരനെ മതഭ്രാന്തനെന്നും വർഗീയവാദിയെന്നും വിളിച്ചു കൊണ്ട് പൊതുവേദിയിൽ നടത്തിയ പരാമർശങ്ങളും നോട്ടീസിൽ അക്കമിട്ട് നിരത്തുന്നുണ്ട് .
ഇത്തരം പരാമർശങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യാനും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനും വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു . ന്യൂനപക്ഷ സമൂഹങ്ങളിൽ അരക്ഷിതാവസ്ഥ വളർത്തി വോട്ട് നേടുകയെന്ന ഹീന ഉദ്ദേശ്യമാണിതിന് പിന്നിലെന്നും നോട്ടീസിൽ പറയുന്നു . ഇന്ത്യൻ പീനൽ കോഡിന്റെ 499 -)0 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണിത് .
അസത്യ പ്രചാരണങ്ങൾ നടത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത് . ജനങ്ങളെ വിഭജിക്കാനും അന്യമതസ്ഥരോട് വിദ്വേഷം ഉണ്ടാക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിറക്കിയതിനെതിരെയാണ് നോട്ടീസയച്ചത് . ഇങ്ങനെയൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി മനപൂർവ്വം വ്യക്തി നടത്തുകയാണെന്ന് കുമ്മനത്തിനു വേണ്ടി അഭിഭാഷകനയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ പത്രസമ്മേളനം വിളിച്ച് നിരുപാധികം മാപ്പപേക്ഷിക്കുകയും അത് ഫേസ്ബുക്കിലും പത്രങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും വക്കീൽ നോട്ടീസിൽ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട് . ഇല്ലെങ്കിൽ സിവിലും ക്രിമിനലും അടക്കുമുള്ള കേസ് കൊടുക്കാൻ താൻ നിർബന്ധിതനാകുമെന്നും കുമ്മനത്തിനു വേണ്ടി അഭിഭാഷകൻ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങൾക്ക് സമീപമുള്ള അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞതായി പിണറായി വിജയൻ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ആരോപിച്ചതാണ് വിവാദമായത് . പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ വാദം ഏറ്റുപിടിച്ചിരുന്നു . എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കുമ്മനം ഈ അസത്യപ്രചാരണത്തിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു .
News Credits,Janamtv News

Sunday, December 27, 2015

സൗദിയില്‍ വഞ്ചിതരായ യുവാക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ജോലി തേടി പോയി സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് സ്‌നേഹവും കരുതലും പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സൗദിയില്‍ നിന്ന് മോചിതരായി എത്തിയ യുവാക്കളെ രാവിലെ ആലപ്പുഴയിലെ വീടുകളിലെത്തിയാണ് കുമ്മനം സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് യുവാക്കളും തിരുവനന്തപുരത്ത് എത്തിയത്.
ഇവരുടേതിന് സമാനമായ അനുഭവങ്ങള്‍ നിരവധി മലയാളികള്‍ വിദേശത്ത് നേരിടുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു. വിദേശത്ത് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്നും യുവാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം പറഞ്ഞു.
ഇവരെ തിരിച്ചെത്തിച്ചതുകൊണ്ട് മാത്രമായില്ല, ഈ തട്ടിപ്പ് എങ്ങനെ നടന്നുവെന്നും പിന്നില്‍ ആരൊക്കെയാണെന്നും അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അവസാന സംഭവമായിരിക്കണം ഇതെന്നും കുമ്മനം പറഞ്ഞു. ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പുറത്തുകൊണ്ടുവരേണ്ട കടമ സര്‍ക്കാരിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
കാര്‍ത്തികപ്പള്ളി സ്വദേശി ബൈജുവിന്റെയും ഹരിപ്പാട് മുട്ടത്തുളള വിമല്‍കുമാറിന്റെയും വീടുകളിലാണ് ബിജെപി അദ്ധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് ബന്ധുക്കള്‍ക്കൊപ്പം ബിജെപി അധ്യക്ഷനെ കാണാന്‍ വിമലിന്റെ വീട്ടിലെത്തിയിരുന്നു. സൗദിയില്‍ നേരിട്ട ദുരനുഭവം മൂവരും കുമ്മനം രാജശേഖരനോട്് വിവരിച്ചു.
സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ സമന്വയ ആണ് യുവാക്കളെ രക്ഷപെടുത്തിയത്. സ്‌പോണ്‍സറുടെ മര്‍ദ്ദനം സഹിക്കാനാകാതെ ഓടി രക്ഷപെട്ടപ്പോള്‍ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ പലരും സഹായിക്കാന്‍ മടി കാട്ടിയതായി യുവാക്കള്‍ പറഞ്ഞു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്നും ഇവര്‍ വിതുമ്പലോടെ ഓര്‍ത്തെടുത്തു.
മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന സില്‍വര്‍ ഡോട്ട് എന്ന ഒരു കമ്പനിയിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ക്ക് വീസ നല്‍കിയിരുന്നത്. ആലപ്പുഴ സ്വദേശികള്‍ തന്നെയായിരുന്നു ഇടനിലക്കാര്‍. പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റ് ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ യുവാക്കള്‍ വീട്ടില്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മലയാള ദൃശ്യ മാദ്ധ്യമങ്ങള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാക്കിയതോടെ ദേശീയ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്. തങ്ങളെ കൊണ്ടുപോയ ആലപ്പുഴ സ്വദേശി ഷംനാദിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
News Credits,Janamtv News

പേരക്കുട്ടിയുടെ വിവാഹ സല്‍ക്കാരത്തിന്‌ ഷെരീഫ്‌ അണിഞ്ഞത്‌ മോഡി സമ്മാനിച്ച തലപ്പാവ്‌

ലഹോര്‍: പേരക്കുട്ടിയുടെ വിവാഹസല്‍ക്കാരത്തില്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ അണിഞ്ഞത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവ്‌.
ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ബന്ധുക്കള്‍ ധരിക്കുന്ന പിങ്ക്‌ നിറമുള്ള തലപ്പാവാണ്‌ മോഡി, ഷെരീഫിനു സമ്മാനിച്ചത്‌. അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഷെരീഫ്‌ നല്‍കുന്ന പ്രധാന്യമാണ്‌ ഇതിലൂടെ വെളിവാകുന്നതെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി പി.എം.എല്‍.എന്‍. വൃത്തങ്ങള്‍ വ്യക്‌തമാക്കി.
ക്രിസ്‌മസ്‌ ദിനത്തിലെ മോഡിയുടെ അപ്രതീക്ഷിത ലഹോര്‍ സന്ദര്‍ശനത്തിനിടെയാണ്‌ സമ്മാന കൈമാറ്റം നടന്നത്‌. നവാസ്‌ ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ മകള്‍ മെഹ്‌റുന്നിസയുടെ വിവാഹച്ചടങ്ങുകള്‍ക്കിടെയാണ്‌ മോഡി ലഹോറിലെ ഷെരീഫിന്റെ വസതിയിലെത്തിയത്‌.
ഇന്നലെ നടന്ന വിവാഹ സല്‍ക്കാരത്തില്‍ 2000 പേര്‍ പങ്കെടുത്തുവെന്നാണ്‌ വിവരം.
സൗദി അമറബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വി.വി.ഐ.പികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. യു.എ.ഇ, ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്‌.
പ്രമുഖ വ്യവസായി ചൗധിരി മുനീറിന്റെ മകന്‍ റഹീല്‍ മുനീറാണ്‌ മെഹ്‌റുന്നിസയുടെ വരന്‍. ഇരുവരും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ വിദ്യാര്‍ഥികളായിരുന്നു.

Friday, December 25, 2015

കാബൂളില്‍ നിന്ന് ലാഹോര്‍ വഴി ഡല്‍ഹിയിലേക്ക്: ചരിത്രം തിരുത്തിയ മോദിയാത്ര

ന്യൂഡല്‍ഹി: പ്രഭാതഭക്ഷണം കാബൂളില്‍, ഈവനിങ് ടീ ലാഹോറില്‍, അത്താഴം ഇന്ത്യയില്‍. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ ഒറ്റദിനം കൊണ്ട് ഒരു പുതിയ മാതൃക വെട്ടിത്തുറക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അടച്ചിട്ട മുറികളിലെ അജന്‍ഡയില്ലാ ചര്‍ച്ചകള്‍ക്കും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും ഭക്ഷണം രുചിക്കാനും സുഖവാസത്തിനുമല്ല ഭരണാധികാരികളുടെ വിദേശ സന്ദര്‍ശനമെന്ന് ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെ നാളിതുവരെ വിമര്‍ശിച്ചവര്‍ക്കും ഇനി വായടയ്ക്കാം. ഭരണത്തിലേറിയതു മുതല്‍ നരേന്ദ്രമോദി നടത്തുന്ന സമാനതകള്‍ ഇല്ലാത്ത ചടുല നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാകിസ്ഥാനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം. രാവിലെ അഫ്ഗാനില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനെ സഹായിക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായ പ്രധാനമന്ത്രി അടുത്ത നിമിഷം മാത്രമാണ് ലാഹോറില്‍ സന്ദര്‍ശനം നടത്താനുളള തന്റെ തീരുമാനം പുറത്തുവിട്ടത്. മോദിയുടെ തീരുമാനം നയതന്ത്ര നിപുണരില്‍ പോലും അവിശ്വസനീയമായ അമ്പരപ്പായിരുന്നു ഉണ്ടാക്കിയത്. ഭീകരവാദം വെടിഞ്ഞാല്‍ ഇന്ത്യ നല്ല അയല്‍ക്കാരാകുമെന്ന തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സമയം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന്. നയതന്ത്രലോകത്ത് മേല്‍ക്കോയ്മ നേടാന്‍ മെല്ലെപ്പോക്കല്ല, മുന്‍ധാരണകള്‍ മാറ്റിവെച്ചുള്ള ചടുലതയും എതിരാളിയെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പും ഗുണം ചെയ്യുമെന്ന് വിളിച്ചുപറയുകയായിരുന്നു നരേന്ദ്രമോദി. അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലോകരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനും അതുവഴി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളുടെ മറ്റൊരു തലം. ശത്രുപക്ഷത്തല്ല മിത്രപക്ഷത്ത് ചേര്‍ത്ത്് നിര്‍ത്തിയും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ.
ഇന്ത്യ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കുകയെന്നത്. ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാമ്പുകള്‍ മുളച്ചു തുടങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം അതില്‍ നിര്‍ണായക വഴിത്തിരിവായി. ഇരുരാജ്യങ്ങളും വിത്തിട്ട ചര്‍ച്ചകള്‍ക്ക് വെള്ളവും വളവും നല്‍കി വിവിധ തലങ്ങളില്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സന്ദര്‍ശനത്തിലാണ് രൂപമായത്.
അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. പ്രധാനമന്ത്രി തലത്തിലും വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും അങ്ങനെ പല തലത്തിലായിരുന്നു ചര്‍ച്ചകള്‍ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനൊടുവിലാണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ഊര്‍ജ്ജം പകരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും.
ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെച്ചതിന്റെ പ്രതികരണം പാകിസ്ഥാനിലും അടുത്തിടെ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പഴയതുപോലെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകള്‍ കുറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വ്വേസ് മുഷറഫും 2001 ല്‍ ആഗ്രയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എന്നത്തെയും പോലെ കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇടിച്ചു നിന്നു. ഇതിന്റെ ഒരു രണ്ടാമിന്നിങ്‌സ് ആണ് ലാഹോര്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവെച്ചിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം മാത്രമല്ല ഇരുരാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും കൃത്യമായ അജന്‍ഡകള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ചര്‍ച്ചകളും കശ്മീര്‍ വിഷയത്തില്‍ തട്ടി പാകിസ്ഥാന്‍ വിഫലമാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടാനുള്ള തടസങ്ങള്‍ നീങ്ങണമെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാട്. ആദ്യം കടുംപിടുത്തം സ്വീകരിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2004 ജനുവരിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഇതിന് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പന്ത്രണ്ടാം സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അടല്‍ജിയുടെ യാത്ര. തുടര്‍ന്ന് അധികാരത്തിലെത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഉണ്ടായില്ല. പതിവുപോലെ മെല്ലെപ്പോക്ക് നയങ്ങള്‍ വിലങ്ങുതടിയായി. 2008 ലെ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളാകുകയും ചെയ്തു. ഇതോടെ സന്ദര്‍ശനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ 1947 ന് ശേഷം അടല്‍ ബിഹാരി വാജ്‌പേയിക്ക് മുന്‍പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്. വിഭജനത്തിന് ശേഷം 1953 ജൂലൈയില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 1960 സെപ്തംബറിലും നെഹ്‌റു പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡസ് വാട്ടേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ രാജീവ് ഗാന്ധിയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളുടെയും ആണവ ശേഖരങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാജീവ് ഗാന്ധി ഒപ്പുവെച്ചു. തുടര്‍ന്ന് 1989 ലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയും രണ്ട് തവണ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1999 ലായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയുമായിരുന്നു.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാകിസ്ഥാന്‍ സ്വീകരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായമാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു
News Credits,JanamTv 26/12/2015

Thursday, December 24, 2015

സുഷമ സ്വരാജ് ഇടപെട്ടു; സൗദിയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും

ന്യൂഡല്‍ഹി: സൗദിയില്‍ ജോലിക്കെത്തി തട്ടിപ്പിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെട്ടു. യുവാക്കളെ സ്‌പോണ്‍സര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്.
വിഷയം സൗദി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ യുവാക്കളെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ജനം ടിവി ഉള്‍പ്പെടെയുളള മലയാള മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാക്കളെ സൗദി സ്‌പോണ്‍സര്‍ തടിക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ദേശീയ മാദ്ധ്യമങ്ങളും വിഷയം റിപ്പോര്‍ട്ട് ചെയ്തത്.
ഹരിപ്പാട് സ്വദേശികളായ അഭിലാഷ്, ബൈജു, വിമല്‍കുമാര്‍ എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്. പമ്പ് ഓപ്പറേറ്റര്‍ ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് യുവാക്കളെ സൗദിയില്‍ എത്തിച്ചതെങ്കിലും കട്ട ചുമക്കാനും മറ്റുമായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെയാണ് സ്‌പോണ്‍സര്‍ ഇവരെ മര്‍ദ്ദിച്ചത്. തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഇടനിലക്കാര്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.
മര്‍ദ്ദനത്തിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട യുവാക്കള്‍ പ്രദേശത്തെ പ്രവാസി മലയാളികളുടെ സംരക്ഷണയിലായിരുന്നു. വഞ്ചിതരായ കാര്യം ഇവര്‍ വീട്ടില്‍ അറിയിച്ചതോടെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സില്‍വര്‍ ഡോട്ട് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കാണ് രണ്ട് പേരെ റിക്രൂട്ട് ചെയ്തിരുന്നത്.
മലയാളികളായ ചിലരെ ആയിരുന്നു കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടെ തലവന്‍മാരായി ബ്രോഷറില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പിന്നീട് വീട്ടുകാരുടെ അന്വേഷണത്തില്‍ ഇത്തരമൊരു കമ്പനി നിലവിലില്ലെന്ന് വ്യക്തമാകുകയായിരുന്നു.
News Credits,Janamtv News

Monday, December 21, 2015

പിണറായിയുടെ കള്ള പ്രചാരണങ്ങൾക്കെതിരെ കുമ്മനം .വെളിവാകുന്നത് സിപിഎമ്മിന്റെ ഗീബൽസിയൻ അജണ്ട

തിരുവനന്തപുരം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നടത്തിയ കള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ . ദേശാഭിമാനിയിലൂടെ ആദ്യം നുണ പ്രചാരണം നടത്തുക,പിന്നീട് ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഈ നുണ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക. മാർക്സിസ്റ്റ് പാർട്ടി കാലങ്ങളായി നടത്തിവരുന്ന ഗീബൽസിയൻ പ്രചാരണങ്ങളുടെ പുതിയ വകഭേദമാണിതെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .
ക്ഷേത്രപരിസരത്തെ ഇതര മതസ്ഥരുടെ കച്ചവടവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്.ഏതു മതസ്ഥരുടെ ആരാധനാലയങ്ങളായാലും അതിന്റെ ഭാഗമായുള്ള പ്രദേശങ്ങളിൽ ആര് കച്ചവടം നടത്തണമെന്നതിൽ നിയമവിധേയമായി തീരുമാനം എടുക്കേണ്ടത് ആ സ്ഥാപനങ്ങളുടെ ഭരണാധികാരികളാണ്. ഇത് കാലങ്ങളായി അങ്ങനെ തന്നെയാണ് താനും.അത് സംബന്ധിച്ച് ഒരു അഭിപ്രായം താൻ പറയേണ്ട കാര്യമില്ല.
കണ്ണൂരിൽ നടന്ന ആർ.എസ്.എസ് ബൈഠക്കിനെപ്പറ്റി ദേശാഭിമാനി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേയും കുമ്മനം ആഞ്ഞടിച്ചു . ആർ.എസ്.എസിന്റെ കണ്ണൂർ ബൈഠക്കുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഉയർത്തിക്കൊണ്ട് വന്ന പ്രചാരണങ്ങൾ പച്ചക്കള്ളവും അസംബന്ധജഡിലവുമാണ് . ഇത്തരം തീരുമാനങ്ങളൊന്നും അവിടെ എടുത്തിട്ടില്ല , മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്ന സഭയല്ല അവിടെ നടന്നതും . അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാസം നടന്ന ഈ പരിപാടിക്കെതിരെ അന്ന് തൊട്ട് വിഷലിപ്തമായ പ്രചാരണങ്ങൾ മാർക്സിസ്റ്റുപാർട്ടിയും അവരുടെ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾക്കെതിരെ പച്ചനുണകൾ പ്രചരിപ്പിക്കുന്നതിന് മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ മടിയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി .
യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങൾ പൊതുസമൂഹവും മറ്റ് മാദ്ധ്യമങ്ങളും തള്ളിക്കളയണമെന്ന് അഭ്യർത്ഥിച്ച കുമ്മനം ചില മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തിയത് അഭിനനന്ദനാർഹമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഭാരതീയ ജനതാപാർട്ടിക്ക് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ജനസ്വാധീനവും പിന്തുണയും കണ്ട് വിറളി പിടിച്ചാണ് മാർക്സിസ്റ്റ് പാർട്ടി ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നത് . . തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പ്രചരിപ്പിച്ച് , ക്രിസ്ത്യൻ മുസ്ലിം സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ,അതിൽ നിന്ന് നേട്ടം കൊയ്യാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. സമൂഹത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഇത്തരം കള്ളപ്രചരണങ്ങൾ പാർട്ടി അവസാനിപ്പിക്കണം. കുമ്മനം ആവശ്യപ്പെട്ടു.
ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച കുമ്മനം രാജശേഖരൻ ഈ വിഷയത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
ആർ.എസ്.എസ് സർസംഘചാലക് പങ്കെടുത്ത കണ്ണൂർ ബൈഠക്കിനെതിരെ ദേശാഭിമാനി തുടങ്ങിവച്ച നുണ പ്രചാരണങ്ങൾ പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തിരുന്നു . എന്നാൽ വാർത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ചില മാദ്ധ്യമങ്ങൾ വാർത്ത പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു .
News Credits,Janamtv News,22/12/2015

രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എഴുതിയെടുത്തു; ലാപ്‌ടോപ്പ്‌ പോലീസ്‌ പൂഴ്‌ത്തി: സരിത

കൊച്ചി : സോളാര്‍ കേസ്‌ പരിഗണിച്ച എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നെന്നു സോളാര്‍ അന്വേഷണ കമ്മിഷനില്‍ സരിത എസ്‌. നായരുടെ വെളിപ്പെടുത്തല്‍. തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്വകാര്യ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടക്കമുള്ള സാധനങ്ങള്‍ കോടതിയിലെത്തിക്കാതെ പോലീസ്‌ പൂഴ്‌ത്തിയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
പത്തനംതിട്ട ജയിലില്‍വച്ച്‌ താനെഴുതിയ കത്ത്‌ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ തയാറാണെന്നും ബിജു രാധാകൃഷ്‌ണന്‍ തന്നെ ക്രോസ്‌ വിസ്‌താരം ചെയ്യുന്നതിനോട്‌ എതിര്‍പ്പില്ലെന്നും സരിത പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചെന്ന ആരോപണം വന്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. മൊഴി താന്‍ എഴുതിയെടുത്തില്ലെന്നും അത്‌ എഴുതിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമായിരുന്നു മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിന്റെ നിലപാട്‌. ഇതു പരാതിയായി ഹൈക്കോടതിക്കു മുന്നില്‍ എത്തുകയും ചെയ്‌തു.
എന്നാല്‍ മജിസ്‌ട്രേറ്റിനോട്‌ 20 മിനിറ്റ്‌ സംസാരിച്ചെന്നും അദ്ദേഹം അതു കുറിച്ചെടുത്തെന്നുമാണ്‌ സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. അക്കാര്യങ്ങള്‍ പരാതിയായി എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ചാണ്‌ പത്തനംതിട്ട ജയിലില്‍ വച്ച്‌ വിശദമായ കുറിപ്പ്‌ എഴുതിയത്‌.
പെരുമ്പാവൂര്‍ പോലീസ്‌ തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ കാറിലുണ്ടായിരുന്ന ആറ്‌ സി.ഡിയും മൂന്നു പെന്‍ ഡ്രൈവും 54,000 രൂപയും നാല്‌ മൊബൈല്‍ ഫോണും ഒരു ലാപ്‌ടോപ്പും പോലീസ്‌ കൊണ്ടുപോയി. എന്നാല്‍ ലാപ്‌ടോപ്പും മൂന്നു മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നു മാത്രമാണു രേഖപ്പെടുത്തിയത്‌. അന്നുതന്നെ തന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌ത്‌ സ്വകാര്യ ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ബിസിനസ്‌ സംബന്ധമായ രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
ജയിലില്‍ വച്ച്‌ എഴുതിയ കത്ത്‌ ഹാജരാക്കുന്നത്‌ അന്വേഷണത്തിനു സഹായകരമാകുമെന്ന്‌ ബോധ്യപ്പെട്ടാല്‍ അതു ഹാജരാക്കുമെന്നു സരിത പറഞ്ഞു. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ബിജു രാധാകൃഷ്‌ണന്‌ തന്നെ വിസ്‌തരിക്കാം, അതിനെ എതിര്‍ക്കില്ല.
കത്ത്‌ സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട്‌ വിശ്വനാഥ കുറുപ്പും അഡ്വ. ഫെനി ബാലകൃഷ്‌ണനും കമ്മിഷനു നല്‍കിയ മൊഴി പൂര്‍ണമായും ശരിയല്ലെന്ന്‌ മൊഴിയെടുക്കലിനിടെ സരിത പറഞ്ഞു. 21 പേജെന്ന്‌ സൂപ്രണ്ടും 19 എന്നു ഫെനിയും പറഞ്ഞത്‌ ശരിയല്ല. പേജിന്റെ എണ്ണം അതിലും കൂടുതലുണ്ട്‌. ജയില്‍ സൂപ്രണ്ട്‌ പറയുന്നതുപോലെ പേജിന്റെ ഒരുവശത്ത്‌ മാത്രമല്ല, ഇരുവശങ്ങളിലും എഴുതിയിരുന്നു.
2013 ജൂലൈ 24-ന്‌ കത്ത്‌ വാങ്ങാന്‍ അഡ്വ. ഫെനി ജയിലില്‍ എത്തുമ്പോള്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്‌കുമാര്‍ പുറത്ത്‌ കാത്തുനിന്നിരുന്നു. പ്രദീപ്‌ കുമാര്‍ വഴി കത്ത്‌ ബാലകൃഷ്‌ണപിള്ളയ്‌ക്കു കൈമാറാനാണ്‌ഫെനിയോടു നിര്‍ദേശിച്ചത്‌. മൂന്നുദിവസത്തിനുശേഷം കത്ത്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കു കൈമാറിയതായി അറിഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്‌. രാജീവിനെ കത്ത്‌ ഏല്‍പ്പിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിരുന്നതായും സരിത കമ്മിഷനെ അറിയിച്ചു.
മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‌ 2014 ഫെബ്രുവരി 21-ന്‌ ജയില്‍ മോചിതയായ താന്‍ ആദ്യം പോയത്‌ ഫെനി ബാലകൃഷ്‌ണന്റെ വീട്ടിലേക്കാണ്‌. അന്നുതന്നെ ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോയി. ഏതാനും ദിവസം അവിടെ താമസിച്ചതായും സരിത കമ്മിഷനോടു പറഞ്ഞു.
ടീം സോളാറിന്റെ പ്രചാരണാര്‍ഥം 2011 ജൂണ്‍ 10-ന്‌ എറണാകുളം ഡ്രീം ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മ, മന്ത്രി കെ.പി. മോഹനന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംബന്ധിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ തുറന്ന എനര്‍ജി മാര്‍ട്ടുകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ.സി. ജോസഫ്‌, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്‌, കോഴിക്കോട്‌ എം.പി. എം.കെ. രാഘവന്‍ എന്നിവരായിരുന്നു. 2005 മുതല്‍ താനുമായി ബന്ധമുണ്ടെന്ന അഡ്വ. ഫെനി ബാലകൃഷ്‌ണന്റെ മൊഴി തെറ്റാണ്‌. തന്റെ ആദ്യ വിവാഹമോചനക്കേസില്‍ ഫെനി ബാലകൃഷ്‌ണന്‍ ഹാജരായിട്ടില്ല. താനായിരുന്നില്ല. പരാതിക്കാരി. ഭര്‍ത്താവ്‌ രാജേന്ദ്രനാഥാണ്‌ കുടുംബകോടതിയെ സമീപിച്ചത്‌. 2012 ഡിസംബറിലാണ്‌ ഫെനി ബാലകൃഷ്‌ണനെ കാണുന്നതും പരിചയപ്പെടുന്നതും. ബിജു രാധാകൃഷ്‌ണന്റെ ലീഗല്‍ അഡൈ്വസര്‍ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഫെനി തന്നെ ആദ്യം ഫോണില്‍ വിളിച്ചതെന്നും സരിത പറഞ്ഞു.
കമ്മിഷന്‍ മുമ്പാകെ ഹാജരാകുന്ന സരിത ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിക്കാന്‍ വൈമുഖ്യമുണ്ടെന്നു കാണിച്ച്‌ തന്റെ വക്കീല്‍ വക്കാലത്ത്‌ ഒഴിഞ്ഞുവെന്നും താന്‍ നേരിട്ടാകും ഇനി വാദം നടത്തുന്നതെന്നും കാണിച്ച്‌ ബിജു രാധാകൃഷ്‌ണന്‍ ജയില്‍ സൂപ്രണ്ട്‌ മുഖേന കമ്മിഷന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.
News Credits,Mangalam Daily,22/12/2015

Tuesday, December 15, 2015

ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

വര്‍ക്കല: ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കൊല്ലത്ത് എസ്എന്‍ കോളജില്‍ ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ശിവഗിരിയില്‍ സന്ദര്‍ശനം നടത്തിയത്. മഠത്തിലെ സ്വാമിമാര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ശങ്കരാചാര്യരുടെ അദ്ദ്വൈത സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ മഹാനാണ് ശ്രീനാരായണഗുരുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ തനിക്ക് വലിയ പ്രചോദനം നല്‍കി. ശിവഗിരിയില്‍ എത്താന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദൈവദശകം രചനയുടെ ശതാബ്ദി സ്മാരക ഫലകം പ്രധാനമന്ത്രി അനാശ്ചാദനം ചെയ്തു. ശാരദാമഠത്തിന് സമീപം ഇലഞ്ഞിത്തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംബരാനന്ദ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുരുദേവന്റെ ചിത്രം ഉപഹാരമായി നല്‍കിയാണ് സ്വമിമാര്‍ പ്രധാനമന്ത്രിയെ മടക്കി അയച്ചത്. സമീപപ്രദേശങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ ശിവഗിരിയിലെത്തിയത്.
റോഡിലൂടെ നടന്ന് ഇരുവശങ്ങളിലായും കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാനും പ്രധാനമന്ത്രി തയ്യാറായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് പ്രധാനമന്ത്രിയോട് വെള്ളാപ്പള്ളി
കൊല്ലം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിവേദനം. കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന വേദിയിലാണ് വെള്ളാപ്പള്ളി ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്‍പാകെ ഉന്നയിച്ചത്. കാസര്‍ഗോഡ് ആരംഭിക്കുന്ന കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ജാതി, മത വ്യത്യാസത്തിന് അതീതമായി ഒരു ജനത ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബുദ്ധി കൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുദേവ ദര്‍ശനം പ്രായോഗികമാക്കിയ ആളാണ് ആര്‍. ശങ്കര്‍. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മൂലം കേരളത്തിലെ ഗ്രാമീണ മേഖലയിലുളള നിരവധി പേര്‍ക്ക് വിദ്യാഭ്യാസം സിദ്ധിക്കാന്‍ സാധിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരി തീര്‍ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്ന് വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രവും രാഷ്ട്രീയ സാഹചര്യവും ഉപയോഗിച്ച് പാത യാഥാര്‍ഥ്യമാക്കുന്നത് വൈകിപ്പിക്കുകയാണ് ചില ശക്തികള്‍ ചെയ്തുവന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് യാഥാര്‍ഥ്യമാകൂവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി നിശ്ചയിച്ച് അതിന് അനുസരിച്ച് ആനുകൂല്യം നല്‍കണം. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് കൂടി സംവരണ ആനുകൂല്യം ലഭ്യമാക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ റെയില്‍വേ വികസനം യാഥാര്‍ഥ്യമാക്കണം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും വെളളാപ്പള്ളി ആവശ്യപ്പെട്ടു.
News Credits,Janam Tv News

Thursday, December 10, 2015

പ്രധാനമന്ത്രി നരേന്ദ്രമോദി 14 നു കേരളത്തില്‍

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 14 ന് കേരളത്തിലെത്തും. പ്രത്യേക വ്യോമസേനാ വിമാനത്തില്‍ 14 ന്‌ വൈകിട്ട്‌ 4.10 ഓടെ കൊച്ചിയിലെ ഐ.എന്‍.എസ്‌. ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി എത്തിച്ചേരും. മോദിയുടെ ദ്വിദിന സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, ശിവഗിരിമഠം സന്ദര്‍ശനം, കൊച്ചിയില്‍ സൈനികമേധാവികളുടെ സംയുക്തയോഗം, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യല്‍ തുടങ്ങിയ പരിപാടികളുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
പ്രത്യേക ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരുന്ന മോദി തേക്കിന്‍കാട് മൈതാനത്തില്‍ അഞ്ചുമണിക്ക് ബി.ജെ.പി. സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയിലേക്ക് റോഡുമാര്‍ഗം തിരിച്ച് 7.15ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. ചൊവ്വാഴ്ച രാവിലെ 8.50ന് ഐ.എന്‍.എസ്. ഗരുഡയില്‍ എത്തുന്ന മോദി ഒമ്പതുമണിക്ക് മൂന്ന് സേനയുടെയും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30ന് ഐ.എന്‍.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി, 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സൈനികമേധാവികളുടെ സംയുക്ത യോഗമായ വാര്‍റൂം മീറ്റിങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്ത് എത്തുന്ന പ്രധാനമന്ത്രി 2.45ന് എസ്.എന്‍. കോളേജില്‍ ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അതിനു ശേഷം ഹെലികോപ്റ്ററില്‍ അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങളര്‍പ്പിച്ച ശേഷം നരേന്ദ്രമോദി ശിവഗിരിയില്‍ വൃക്ഷത്തൈ നടും. പിന്നീട് 4.50ന് ശംഖുംമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി, 5.10ന് ശംഖുംമുഖം വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിക്ക് മടങ്ങിപ്പോകും.
News Creits,Janamtv ,10 Dec 2015

കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡു. കേരളത്തിലെ നഗരവികസനത്തിന് 680 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.
അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നഗരങ്ങളും അമൃത് പദ്ധതിക്കായി നിര്‍ദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. എന്നാല്‍ പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാഷ്ട്രീയം മാറ്റിവെച്ച് കേരളത്തിന്റെ വികസനത്തിന് എല്ലാ സംഭാവനകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ വി.എസ് ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
News Credits,Janamtv News

വികസനകാര്യത്തില്‍ ഭാരതത്തില്‍ ഏറെ മാറ്റം സംഭവിച്ചതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

കോട്ടയം: വികസന കാര്യത്തില്‍ ഭാരതത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചതായി സംസ്ഥാന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അവസരങ്ങള്‍ക്കായി ലോകരാജ്യങ്ങള്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. എം.ജി യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ്‌കോയ ചെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇവിടെ പഠിച്ച ശേഷം പുറത്തുപോകുന്നതിനെക്കുറിച്ചായിരുന്നു നേരത്തെ അധികം പേരും ചിന്തിച്ചിരുന്നത്. ഇവിടെ അവസരങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവസരങ്ങള്‍ ഉള്ള അമേരിക്കയോ യൂറോപ്പോ ഗള്‍ഫ് രാജ്യങ്ങളോ ആയിരുന്നു ഇവിടുത്തെ ചെറുപ്പക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് കാര്യങ്ങള്‍ റിവേഴ്‌സ് രീതിയിലായി. ഇവിടെ ഇഷ്ടം പോലെ അവസരങ്ങളാണ്.
അമേരിക്കയും യൂറോപ്പും ഗള്‍ഫ് രാജ്യങ്ങളും ഭാരതത്തെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മാറ്റം വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വ്വകലാശാല പ്രോ.വിസി ഡോ.ഷീന ഷുക്കൂര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഡോ. ഡി.ബാബുപോള്‍, എംജി യൂണിവേഴ്‌സിറ്റി റജസ്ട്രാര്‍ എം.ആര്‍. ഉണ്ണി സി.എച്ച് മുഹമ്മദ്‌കോയ ചെയര്‍ കണ്‍വീനര്‍ പ്രൊഫ. സി.ഐ അബ്ദുള്‍ റഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
News Credits Janamtv 9th Dec 2015