Thursday, May 26, 2016

പദവി ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയത് വി.എസ്: യെച്ചൂരി

ചടങ്ങിനിടെ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ് അച്യുതാനന്ദന്റെ കൈയില്‍ കണ്ട കുറിപ്പ് സംബന്ധിച്ച് വിശദീകരണവുമായി സീതാറാം യെച്ചൂരി. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാന്‍ ആയി നിയമിക്കുക, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി.എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞു
വിഎസിസിന്റെ പദവികള്‍ സംബന്ധിച്ച് 28,29 തീയതികളില്‍ നടക്കുന്ന പി.ബി യോഗം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി
വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറാണ് ഈ കത്ത് എഴുതി പേഴ്‌സണല്‍ സ്റ്റാഫിന്റെ കൈവശം കൊടുത്തുവിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
Article Credits Mathrubhumi Daily

Sunday, May 22, 2016

ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഉന്മൂലന രാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം അഴിച്ചുവിട്ട അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമ പരമ്പര രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടത്. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, നിര്‍മ്മലാ സീതാരാമന്‍, എം.പി മാരായ മീനാക്ഷി ലേഖി എം.ജി അക്ബര്‍, എന്നിവരടങ്ങുന്ന സംഘം രാഷ്ട്രപതിയെ കണ്ട് കേരളത്തിലെ സംഭവങ്ങള്‍ ധരിപ്പിച്ചു.
വിഷയത്തില്‍ രാഷ്ട്രപതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിയമം കയ്യിലെടുത്ത് ഉന്മൂലനരാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ചതിനു ശേഷം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
അക്രമം ആരംഭിച്ചത് ബി.ജെ.പി യാണെന്ന സിപിഎമ്മിന്റെ വാദത്തെ കുമ്മനം നിഷേധിച്ചു. ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അക്രമം അഴിച്ചുവിട്ട സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ആയിരുന്നു മാര്‍ച്ച്. ബിജെപി ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സി.പി.എം ആസ്ഥാനത്തെത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ശക്തമായ മുന്നറിയിപ്പാണ് സി.പി.എം ദേശീയ നേതൃത്വത്തിന് നല്‍കിയത്. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി സി.പി.എം നേരിടേണ്ടി വരും എന്ന താക്കീത് പ്രവര്‍ത്തകര്‍ സി.പി.എം ദേശീയ നേതൃത്വത്തെ അറിയിച്ചു.

ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിച്ച് തുടങ്ങി: നജ്മ ഹെപ്തുള്ള

ന്യൂഡൽഹി: മുസ്ലീം ജനവിഭാഗത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ബന്ധനത്തിൽ കുടുക്കിയിരിക്കുകയാണ് കോൺഗ്രസ് പാർട്ടിയെന്ന് കേന്ദ്ര മന്ത്രി നജ്‍മ ഹെപ്തുളള. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്നത് മുന്തിയ പരിഗണനയാണ്. അസമിൽ മുസ്ലീം വോട്ടർമാർ വലിയ തോതിൽ ബിജെപിയെ പിന്തുണച്ചെന്നും നജ്മ ഹെപ്‍തുളള പറഞ്ഞു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിന്‍റെ മുസ്ലീം വിരുദ്ധ ചെയ്തികളെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുള്ള തുറന്നടിച്ചത്. പ്രധാനമന്ത്രിയെ മുസ്ലീം വിരുദ്ധനെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ കക്ഷികളുടേത് പൊയ്മുഖമാണെന്ന് നജ്‍മ ഹെപ്‍തുളള പറഞ്ഞു.
മുസ്ലീം ജനവിഭാഗത്തെ ബന്ധനത്തിലുളള വോട്ടർമാരായാണ് കോൺഗ്രസ് കണക്കാക്കുന്നത്. എന്നാൽ എൻഡിഎ അധികാരത്തിലേറിയശേഷം ഈ അവസ്ഥ മാറി. അസം തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രകടമായെന്നും ഹെപ്തുള്ള പറഞ്ഞു. അസമിലെ 34ശതമാനം വരുന്ന മുസ്ലീം വിഭാഗം ബിജെപിയുടെ വിജയത്തിന് തടസം നിന്നില്ലെന്ന് മാത്രമല്ല അവർ ബിജെപിക്കായി വോട്ട് ചെയ്യുകയും ചെയ്‍തു. ഇവർക്ക് കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന പൗരത്വം നേടിക്കൊടുക്കാൻ കേന്ദ്ര സർക്കാരിനായെന്നും നജ്മ ഹെപ്തുള്ള അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് മികച്ച പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. മറ്റേതു സർക്കാരിനെക്കാളും ന്യൂനപക്ഷങ്ങളോട് നീതി പുലർത്താനായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്നതെന്നും അവർ പറഞ്ഞു.

Thursday, May 19, 2016

താമര വിരിഞ്ഞു, ചരിത്രം തിരുത്തി ബി.ജെ.പി ,ഒ രാജഗോപാലിന് ചരിത്ര വിജയം

തിരുവനന്തപുരം: സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടിനിപ്പുറം കേരള രാഷ്ട്രീയചരിത്രത്തിൽ ഇതാദ്യമായി ഭാരതീയജനതാപാർട്ടിയുടെ ഒരു ജനപ്രതിനിധി, നിയമസഭയിൽ; ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുകയാണ്.
ഒ. രാജഗോപാൽ എന്ന ജനങ്ങളുടെ രാജേട്ടൻ നേമം മണ്ഡലത്തിൽ നിന്നുമാണ് ഈ ചരിത്രവിജയം കരസ്ഥമാക്കിയിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിന്റെ വി. ശിവൻകുട്ടിയെ അടിയറവു പറയിച്ചു കൊണ്ട് ഒ.രാജഗോപാൽ നേമത്തു നിന്നും വിജയിക്കുന്നത്.
നിരവധി അടിയൊഴുക്കുകളുടെയും, സമാന്തരനാടകങ്ങളുടെയും ഇടയിൽ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ടുള്ള ഈ വിജയം സത്യത്തിന്റേയും ധർമ്മത്തിന്റേതും കൂടിയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ നേമം മണ്ഡലം ഇനി മുതൽ മാറ്റത്തിന്റെ ചരിത്രം കുറിച്ച മണ്ഡലമായി അറിയപ്പെടും.
മണ്ഡലത്തിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഹർഷാരവത്തോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയുമാണ് പ്രവർത്തകർ ഓ രാജഗോപാലിന്റെ വിജയത്തെ സ്വാഗതം ചെയ്തത്.കേരളത്തില്‍ ബിജെപി ഇതുവരെ നേരിടേണ്ടി വന്ന സഹനങ്ങൾക്കുള്ള പ്രതിഫലമാണ് ഈ വിജയം. ഇനിമുതൽ കൂടുതൽ ഉറച്ച ജനശബ്മായിരിക്കും ഞങ്ങൾ. നരേന്ദ്ര മോദി

ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്‍ഡിഎ: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി.
അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍ഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേര്‍ വിജയിക്കുമായിരുന്നു. 7 മണ്ഡലങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി.
മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍ തോറ്റത്. 3 മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാന്‍ ബിജെപിക്കായി. 24 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാനും സഖ്യത്തിനായിട്ടുണ്ട്. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി വളര്‍ന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. യുഡിഎഫ് ദുഷ്ഭരണത്തിനെതിരായ വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമാണ്.
140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
അനന്തപുരിയുടെ ‘രാജ’യോഗം
1929 സെപ്റ്റംബർ 15നാണ് പാലക്കാട് ജില്ലയിലെ പുതുക്കോട് ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും മകനായി ഒ.രാജഗോപാൽ ജനിക്കുന്നത്. കണക്കന്നൂർ എലിമെന്ററി സ്കൂൾ, മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചെന്നൈയിൽ നിന്നു നിയമബിരുദം കരസ്ഥമാക്കി. കുറച്ചുകാലം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം അതോടൊപ്പം തന്നെ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ജനസംഘത്തിന്റെയും, ഭാരതീയജനതാപാർട്ടിയുടെയും കേരളത്തിലെ ഉദയത്തിനും വളർച്ചയ്ക്കും എക്കാലത്തും കരുത്തു പകർന്ന ആദർശധീരനായ നേതാവായിരുന്നു ഒ രാജഗോപാൽ. മാരാർജിയുമായി അടുത്തിടപഴകാനും, ഒന്നിച്ചു പ്രവർത്തിക്കാനുമുളള ഭാഗ്യവും അദ്ദേഹത്തിനു സിദ്ധിച്ചു.
കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ തന്നെ രാഷ്ട്രീയത്തിലെ സൗമ്യവും, ദീപ്തവുമായ സാന്നിദ്ധ്യമാണ് ഒ. രാജഗോപാൽ എന്ന സഹപ്രവർത്തകരുടെയും, ജനങ്ങളുടെയും, എതിരാളികളുടെ പോലും രാജേട്ടൻ. അതേ… അദ്ദേഹത്തെയറിയുന്നവർക്കൊക്കെയും അദ്ദേഹം രാജേട്ടനായി.
പ്രതിസന്ധിയിലും, വളർച്ചയിലും, തളർച്ചയിലുമെല്ലാം ആത്മീയദ്യുതി തിരളുന്ന ഒരു മന്ദഹാസത്തോടെ അദ്ദേഹം നിലയുറപ്പിച്ചു. തന്റെ പ്രഭാഷണങ്ങളിൽ പോലും അതിഭാവുകത്വമോ, വാചാടോപമോ, അമിതാവേശമോ, കടന്നാക്രമണമോ നടത്താതെ ഒരു ഋഷിയുടെ സ്ഥിതപ്രജ്ഞതയോടെ അദ്ദേഹം വ്യവസ്ഥിതിയോട് ഇടപഴകി, പടപൊരുതി.
ഒ.രാജഗോപാൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതു പോലും കേരളത്തിൽ നിന്നല്ല, മദ്ധ്യപ്രദേശിൽ നിന്നുമാണ്. റയിൽവേ സഹമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടം, കേരളത്തിലെ റയിൽവേയുടെ സുവർണ്ണ കാലമെന്നു തന്നെ പറയാം. പരിപക്വമായ തന്റെ അനുഭവജ്ഞാനവും, മാനവികതയും എന്നും എവിടെയും അതിന്റെ ഏറ്റവും ഉദാത്തമായ ഉണ്മയിൽ പ്രദർശിപ്പിച്ച രാഷ്ട്രീയജീവിതത്തിന്റെ ഉത്തമ മാതൃക തന്നെയാണ് നേമത്തിന്റെ, തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ സ്വന്തം രാജേട്ടൻ.
കേരളത്തിന്റെ അംബാസഡർ എന്ന്, ഇന്ന് ഭാരതീയജനതാപാർട്ടിക്കെതിരേ വിമർശനശരങ്ങളെയ്യുന്ന എ.കെ.ആന്റണി പോലും പ്രശംസിച്ച വ്യക്തിത്വത്തിനുടമയാണ് ഒ.രാജഗോപാൽ. നിരവധി തെരഞ്ഞെടുപ്പുകളെ അദ്ദേഹം അഭിമുഖീകരിച്ചെങ്കിലും ഇവിടുത്തെ ഇടതു-വലത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചതുരംഗക്കരുക്കൾക്കിടയിൽ തികച്ചും അർഹമായ അദ്ദേഹത്തിന്റെ സ്ഥാനം ചതിവിലൂടെ തട്ടി മാറ്റപ്പെട്ടു. അന്നും ആരോടും പരിഭവിക്കാതെ, പരിതപിക്കാതെ മന്ദഹാസത്തോടെ സേവനസന്നദ്ധനും, ഉത്സുകനുമായി അദ്ദേഹം നില കൊണ്ടു.
ഇത്തവണയുമുണ്ടായി, അടിയൊഴുക്കുകളും, അകം‌കളികളും പലതും. എന്നാൽ ധർമ്മത്തിന്റെ അനിവാര്യമായ ഉയിർത്തെഴുന്നേൽപ്പായി, സത്യത്തിന്റെ, നന്മയുടെ സൂര്യകിരണം ആ ആദർശപത്മത്തെ തൊട്ടുണർത്തുക തന്നെ ചെയ്തു. ജനങ്ങൾക്ക്, ജാതി,മത,കക്ഷി,രാഷ്ട്രീയങ്ങൾക്കപ്പുറം അത്രയിഷ്ടമായിരുന്നു രാജേട്ടനെ. രാഷ്ട്രീയകുതന്ത്രങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കുമപ്പുറം ജനഹൃദയങ്ങൾ ശിഷ്ടമായി കരുതിയ നന്മ; അത് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് വിജയതിലകമായി.
കേരളനിയമസഭയിലെ നിയുക്ത എം.എൽ.എയ്ക്ക് ജനം ടി.വിയുടെ സ്നേഹോഷ്മളമായ വിജയാശംസകൾ
News Credits Janamtv News

Wednesday, May 4, 2016

ദളിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തില്‍ തിളച്ച് പാര്‍ലമെന്റ്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം അലയടിച്ചു. ലോക്സഭയില്‍ ബി.ജെ.പി. അംഗങ്ങളും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് വിഷയമുന്നയിച്ചത്.വിഷയം ലോക്സഭയിലുയരുമ്പോള്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
തുടര്‍ച്ചയായി കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും നേരേ ആക്രമണങ്ങളുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന് .ബി.ജെ.പി. ആരോപിച്ചു. ഇതിനുപിന്നാലെയാണ്, സംഭവം അതിഗൗരവമുള്ളതാണെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയെ അറിയിച്ചത്.
ലോക്സഭയുടെ ശൂന്യവേളയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹെ ആവശ്യപ്പെട്ടു. ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയും മറ്റ് വനിതാ എം.പി.മാരും ഹെയെ പിന്തുണച്ചു.
കേരളത്തില്‍ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. കിളിരൂരില്‍ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുകൊന്നു. സംഭവത്തില്‍ വി.ഐ.പി.കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല.
റെയില്‍വേ യാത്രക്കാരിയെ ബലാത്സംഗംചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍, വധശിക്ഷ തെറ്റാണെന്നു വാദിക്കുകയാണ് ചിലര്‍ ചെയ്തത്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു
സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കുന്നെന്നും സഭയുടെ വികാരം സര്‍ക്കാറിനെ അറിയിക്കുമെന്നും വെങ്കയ്യ പറഞ്ഞു.രാജ്യസഭയില്‍ സി.പി.എം. അംഗം സി.പി. നാരായണനാണ് വിഷയമവതരിപ്പിച്ചത്. കേരളത്തില്‍ പെരുമ്പാവൂരിനു പിന്നാലെ കാസര്‍കോട്ടും തിരുവനന്തപുരത്തും പെണ്‍കുട്ടികള്‍ക്കുനേരേ അക്രമമുണ്ടായെന്നും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു എല്ലാ മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി. അംഗം തരുണ്‍ വിജയ്, സി.പി.ഐ. അംഗം ഡി. രാജ, ബി.എസ്.പി. അംഗം എസ്.സി. മിശ്ര എന്നിവരും സംസാരിച്ചു.
ജിഷ വധക്കേസ്‌ : സര്‍ക്കാരിനും ഇടത്‌ എം.എല്‍.എയ്‌ക്കും ഉത്തരവാദിത്വമുണ്ട്‌: കാനം രാജേന്ദ്രന്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്ദര്‍ശിച്ചു. വിഎസിനോടും ഇന്നസെന്റ് എം.പിയോടും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്മ ഉന്നയിച്ചത്.
വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും സുരക്ഷിതത്വം വേണമെന്നും ആവശ്യപ്പെട്ട് സാജു പോള്‍ എം.എല്‍.എ.യെ പലതവണ കണ്ട് പരാതി നല്‍കിയെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി വികസനം ഉയര്‍ത്തിക്കാട്ടുന്ന സംസ്‌ഥാനത്താണ്‌ ഒറ്റമുറിവീട്ടില്‍ ജിഷയും കുടുംബവും താമസിച്ചിരുന്നത്‌. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇടത്‌ എം.എല്‍.എ. സാജു പോളിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു കാനം പറഞ്ഞു.