Wednesday, October 30, 2013

Re-Posting the most credible Persons Voice Statement in Solar Scam - Recorded in July 2013





Part 2 interview gives the true picture
Truth as Preached by Mahathma Gandhi
Mahatama Gandhi preached to always seek for truth, along with discipline. He insisted on following truth in thought, speech and action. He compared Truth to God. He believed that in the march towards truth is just like believing in God
Gandhi's only notable position the statue of the 3 wise monkeys at Gandhi Ashram, Ahmadabad says it all.
"See no Evil, Hear no Evil, Speak no Evil"

Truth as followed by Kerala C.M Oommen Chandy
"Speak no Truth,Cover all Truths.Pretent to be Truth full"

“Flawed from the start” because of bureaucratic and political manipulation, destruction of evidence, loose deadlines, deception by intelligence agencies and a host of other ills. Rather than attempting to offer the Ultimate Truth of the Solar episode presents a persuasive, deeply disstrussing account of why, after 90 days that truth still seems so hard to find.
I believe "Truth never damages a cause that is just."

വിവാദപരാമര്‍ശങ്ങള്‍ ശരിവച്ച്‌ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി

പത്തനംതിട്ട: ടീം സോളാറിനു പണം കൈമാറാന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രേരണയായെന്ന മല്ലേലില്‍ ശ്രീധരന്‍നായരുടെ വിവാദപരാമര്‍ശം ശരിവച്ച്‌ അദ്ദേഹത്തിന്റെ രഹസ്യമൊഴിപ്പകര്‍പ്പ്‌. ശ്രീധരന്‍നായരുടെ പരാതി അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്‌ഥര്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ചിറ്റ്‌ നല്‍കിയത്‌ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന്‌ രഹസ്യമൊഴി വെളിപ്പെടുത്തുന്നു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്‌. നായര്‍ക്ക്‌ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധമുണ്ടെന്നും ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ സൂചനയുണ്ട്‌. സോളാര്‍ പദ്ധതിക്കു പണം മുടക്കുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായമന്ത്രിയോടോ നേരിട്ടു സംസാരിക്കാമെന്നു സരിത പറഞ്ഞിരുന്നതായി ശ്രീധരന്‍നായരുടെ മൊഴി വ്യക്‌തമാക്കുന്നു. ശ്രീധരന്‍നായര്‍ മുമ്പു മാധ്യമങ്ങളോട്‌ വ്യക്‌തമാക്കിയതില്‍നിന്നു രഹസ്യമൊഴിക്ക്‌ അണുവിട വ്യത്യാസമില്ല.
കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിനാണ്‌ ശ്രീധരന്‍നായര്‍ ലക്ഷ്‌മിനായര്‍ എന്ന സരിതയുമൊത്ത്‌ മുഖ്യമന്ത്രിയെ കണ്ടത്‌. സെക്രട്ടേറിയറ്റ്‌ ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി ഉദ്യോഗസ്‌ഥര്‍ തടസം പറയാതെ ശ്രീധരന്‍നായരുടെ വാഹനം കയറ്റിവിട്ടു. ലക്ഷ്‌മിനായര്‍ പറഞ്ഞിട്ടാണിതെന്നു മൊഴിയില്‍ വ്യക്‌തമാക്കുന്നു. നോര്‍ത്ത്‌ ബ്ലോക്കിനു മുന്നില്‍ ലക്ഷ്‌മിനായര്‍ കാത്തുനിന്നിരുന്നു. ബഹുമാനത്തോടെയാണു കാവല്‍കാരന്‍ ലക്ഷ്‌മിനായരെ കടത്തിവിട്ടത്‌. ജോപ്പനുമായി സംസാരിച്ചശേഷമാണു മുഖ്യമന്ത്രിയെ നേരില്‍കണ്ടത്‌. അപ്പോള്‍ ആര്‍. ശെല്‍വരാജ്‌ എം.എല്‍.എയും അവിടെയുണ്ടായിരുന്നു. ലക്ഷ്‌മിനായരാണ്‌ ശ്രീധരന്‍നായരെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത്‌. ഈ സമയം ക്രഷര്‍ ഓണേഴ്‌സ്‌ അസോസിയേഷന്റെ ഒരു നിവേദനവും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കു കൈമാറി. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവൂ എന്നും സബ്‌സിഡിയടക്കം സഹായസഹകരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രഹസ്യമൊഴിയില്‍ വ്യക്‌തമാക്കുന്നു. ടീം സോളാര്‍ കമ്പനിയുടെ സി.ഇ.ഒ: ഡോ.ആര്‍.ബി. നായര്‍ എന്ന ബിജു രാധാകൃഷ്‌ണന്‍, തനിക്കു ഡല്‍ഹിയില്‍ വലിയ ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുമായി അടുത്ത പരിചയമുണ്ടെന്നും പറഞ്ഞതായി ശ്രീധരന്‍നായരുടെ മൊഴിയിലുണ്ട്‌.
മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പൂര്‍ണരൂപം
-------------------------
കോന്നി അട്ടച്ചാക്കലാണ്‌ വീട്‌. എനിക്ക്‌ ബിസിനസ്‌ ആണ്‌ ജോലി. മല്ലേലില്‍ ഇന്‍ഡസ്‌ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടറാണ്‌..... വ്യാവസായിക ആവശ്യവുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പ്രതിമാസം അഞ്ചുലക്ഷം രൂപയോളം വൈദ്യുതിചാര്‍ജ്‌ വരും. ഉപയോഗത്തിനും പരിമിതികള്‍ വേറെയുമുണ്ട്‌.
സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ പവര്‍ഗ്രിഡിലേക്ക്‌ ഫീഡ്‌ ചെയ്‌ത്‌ കണ്‍സ്യൂം ചെയ്യുന്നതിനായി ഞാന്‍ ആലോചിച്ചുവരവേ 2012 മേയ്‌മാസം മലയാള മനോരമ വീട്‌പ്രസിദ്ധീകരണം വായിച്ചപ്പോള്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്‌ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായി. പരസ്യത്തില്‍ കാണിച്ചിരുന്ന മൊബൈല്‍ നമ്പരില്‍ ഞാന്‍ കോണ്‍ടാക്‌റ്റ്‌ ചെയ്‌തു. ലക്ഷ്‌മി നായര്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തിയ സ്‌ത്രീ ഫോണ്‍ എടുത്തു. ..........വിശദമായി സംസാരിക്കാന്‍ ടിയാള്‍ എന്നോട്‌ ഒരു അപ്പോയ്‌മെന്റ്‌ ആവശ്യപ്പെട്ടു. ഞാന്‍ അപ്പോയ്‌ന്റ്‌മെന്റ്‌ കൊടുത്തപ്രകാരം മേയ്‌ പകുതിക്കുശേഷം ടിയാള്‍ എന്റെ ഓഫീസില്‍ വന്നുകണ്ടു. രാവിലെയാണ്‌ വന്നത്‌. ഡേറ്റ്‌ ഓര്‍മ്മയില്ല. ടിയാള്‍ക്കൊപ്പം ശരണ്‍ കെ. ശശി എന്ന്‌ പറയുന്നയാളും ഉണ്ടായിരുന്നു. കൂടാതെ അവര്‍ വന്ന കാര്‍ ഡ്രൈവറും ഉണ്ടായിരുന്നു. .................
ആദ്യറൗണ്ട്‌ ചര്‍ച്ചകഴിഞ്ഞ്‌ ലക്ഷ്‌മി നായരും ചരണും മടങ്ങി. കമ്പിനി സി.ഇ.ഒ ഡോ. ആര്‍.ബി. നായര്‍ വിളിക്കുമെന്നുപറഞ്ഞാണ്‌ മടങ്ങിയത്‌. പിന്നീട്‌ ഒരുദിവസം ഡോ. ആര്‍.ബി. നായര്‍ എന്ന്‌ പരിചയപ്പെടുത്തി എനിക്ക്‌ ഫോണ്‍ വന്നു. കമ്പനി സി.ഇ.ഒ ആണെന്നും ഇന്റര്‍നാഷണല്‍ ടീം സോളാര്‍ കമ്പനിയുടെ യു.കെ ആസ്‌ഥാനമായ ഡയറക്‌ടര്‍ബോര്‍ഡ്‌ മെമ്പറാണെന്നും പറഞ്ഞു. ........
ഒരാഴ്‌ചയ്‌ക്കുശേഷം ലക്ഷ്‌മി നായരും ശരണുംകൂടി വീണ്ടും എന്റെ ഓഫീസില്‍ വന്നു.... എന്നോട്‌ ഓഫീസില്‍ സംസാരിച്ചിരിക്കവേ ലക്ഷ്‌മി നായര്‍ക്ക്‌ ഒരു ഫോണ്‍കോള്‍ വന്നു. എക്‌സ്‌ക്യൂസ്‌ മീ.. എന്നു പറഞ്ഞുകൊണ്ട്‌ കോള്‍ ജോപ്പന്‍ ചേട്ടന്റേതാണെന്നുപറഞ്ഞു പുറത്തേക്കിറങ്ങി സംസാരിച്ചു. സംസാരവിഷയം പുറത്തുനിന്ന്‌ സംസാരിച്ചത്‌ കേട്ടില്ല.
അതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ ടിയാള്‍ വീണ്ടും ഓഫീസില്‍ കയറിവന്നു. സ്‌പീക്കര്‍ ഫോണില്‍ ഇട്ട്‌ സംസാരം തുടര്‍ന്നു. സംസാരം സ്‌പീക്കര്‍ ഫോണ്‍വഴി ഞാനും കേട്ടു. കുശലാന്വേഷണമായിരുന്നു. വീണ്ടും എന്നാണ്‌ കാണുന്നത്‌? എന്നിവയൊക്കെയാണ്‌ ഞാന്‍ കേട്ടത്‌. ആരാണെന്ന്‌ ഫോണ്‍ സംഭാഷണം തീര്‍ന്നശേഷം ഞാന്‍ ചോദിച്ചപ്പോള്‍ ബഹു. സംസ്‌ഥാന മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ്‌ എന്നു ലക്ഷ്‌മി നായര്‍ പറഞ്ഞു....മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്രോജക്‌ട്‌ ആണ്‌ ഞാന്‍ ആവശ്യപ്പെട്ടത്‌. അതിലേക്ക്‌ 45 കോടി രൂപ മുതല്‍മുടക്ക്‌ വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ 5 കോടി രൂപ പ്ര?മോട്ടേഴ്‌സ്‌ മാര്‍ജിനലായി തന്നാല്‍ ബാക്കി ലോണ്‍ തരപ്പെടുത്താമെന്നും ടിയാള്‍ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. നെഗോഷിയേറ്റ്‌ ചെയ്‌തതില്‍ 45 കോടി രൂപ എന്നത്‌ 39 കോടി 75 ലക്ഷം രൂപയായി ടിയാള്‍ സമ്മതിച്ചു........ സാറിന്‌ വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടൊ വ്യവസായ മന്ത്രിയോടോ നേരിട്ട്‌ സംസാരിക്കാമെന്നും ടിയാള്‍കൂടി ഒപ്പം വരാമെന്നും എന്നോട്‌ പറഞ്ഞു. ഞാന്‍ അല്‍പ്പം സാവകാശം ചോദിച്ചു.
2012 ജൂണ്‍ 22 ന്‌ ലക്ഷ്‌മി നായരും ശരണും ഡ്രൈവറുമൊത്ത്‌ എന്നെ വീണ്ടും ഓഫീസില്‍ വന്നുകണ്ടു. ഫോണില്‍ വിളിച്ച്‌ അപ്പോയ്‌മെന്റ്‌ എടുത്താണ്‌ വന്നത്‌. അതുപോലെ ഇത്തവണയും വന്നു. പ്രോജക്‌ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു. സൈറ്റിനെപ്പറ്റി കൂടുതലായി തിരക്കി. ഏതെങ്കിലും കിന്‍ഫ്രാപാര്‍ക്ക്‌ വി-വണ്‍, ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ വി-വണ്‍ പത്തനംതിട്ട ജില്ലയിലാകട്ടെ എന്ന്‌ ഞാന്‍ സജസ്‌റ്റ്‌ ചെയ്‌തു. മാക്‌സിമം ഔട്ട്‌പുട്ട്‌ കിട്ടണമെങ്കില്‍ കേരളത്തില്‍ പാലക്കാട്ട്‌ വാളയാറിലേ ഉള്ളുവെന്നും അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പോകണമെന്നും ലക്ഷ്‌മി നായര്‍ എന്നെ പറഞ്ഞ്‌ മനസിലാക്കി.
പാലക്കാട്ട്‌ കിന്‍ഫ്രയുമായി ധാരണയുണ്ടെന്നും വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണയാണെന്നും സൈറ്റ്‌ ഇഷ്‌ടപ്പെടുന്നെങ്കില്‍ പ്ര?സീഡ്‌ ചെയ്യാമെന്നും പറഞ്ഞു. 25 ാം തീയതി എത്താമെന്നും അന്നുരാവിലെ പത്തുമണിക്ക്‌ പാലക്കാട്ട്‌ ടിയാള്‍ എത്തിക്കൊള്ളാമെന്നും ടിയാള്‍ പറഞ്ഞപ്രകാരം ഞാന്‍ എന്റെ ആണ്‍മക്കള്‍ രണ്ടുപേരും സുഹൃത്തായ അഡ്വ. അജിത്‌കുമാറും, ജ്യോതിലാലും കൂടി എന്റെ ഡ്രൈവറുമൊത്ത്‌ എന്റെ വാഹനത്തില്‍ പത്തുമണിക്ക്‌ രാവിലെ പാലക്കാട്ട്‌ സൂര്യ റസിഡന്‍സി ഹോട്ടലിന്‌ മുന്‍വശമെത്തി. അവിടെ ലക്ഷ്‌മി നായരും ശരണും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ഒരുമിച്ച്‌ വ്യത്യസ്‌ത വാഹനങ്ങളിലായി കിന്‍ഫ്ര പാര്‍ക്കിലെത്തി. .....................പാര്‍ക്കിന്റെ ലേഔട്ട്‌ പ്ലാന്‍ ടിയാള്‍ തന്റെ ഫയലില്‍നിന്നെടുത്ത്‌ എന്നെ കാണിച്ചു. ടി പ്ലാനില്‍ കുറെ ഭാഗം ടീം സോളാറിനായി നീക്കിവച്ചിട്ടുളളതാണെന്നുപറഞ്ഞ്‌ കുറെ ഗുണനചിഹ്നങ്ങള്‍ എന്നെ കാണിച്ചു. അടുത്തടുത്തുളള നാല്‌ പ്ലോട്ടുകള്‍ ചേര്‍ത്ത്‌ പത്ത്‌ ഏക്കറോളം ഭൂമി കാണിച്ചുതന്നു. പ്ലാന്‍വച്ച്‌ പ്ലോട്ട്‌ ഐഡന്റിഫൈ ചെയ്‌ത്‌ പറഞ്ഞുതന്നു. വാഹനത്തില്‍ ഇരുന്ന്‌ കാണിച്ചുതന്നു. പ്ലോട്ടുകളില്‍ ഇറങ്ങി കൂടുതലായി ടിയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ കാണിച്ച വിവിധ പത്തേക്കറില്‍ ഞാന്‍ എനിക്ക്‌ സ്വീകാര്യമായ 4 പ്ലോട്ടുകള്‍ ചേര്‍ത്ത്‌ പത്തേക്കറോളം സ്‌ഥലം ടിയാള്‍ക്ക്‌ ചൂണ്ടിക്കാണിച്ചു....................... താമസിപ്പിച്ചാല്‍ പ്ലോട്ട്‌ കൈമോശം വരുമെന്നുപറഞ്ഞ്‌ ലക്ഷ്‌മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്‌ക്കുവേണ്ടി ഒരു എം.ഒ.യു. തയാറാക്കണമെന്നും അതനുസരിച്ച്‌ 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച്‌ ധാരണയായി. ഇതിനായി എം.ഒ.യു തയാറാക്കി 26 ാം തീയതി ഓഫീസില്‍ എത്താമെന്ന്‌ ലക്ഷ്‌മി നായര്‍ എന്നോടുപറഞ്ഞു. രാവിലെ പത്തുമണിയോടെ 26 ാം തീയതി ലക്ഷ്‌മിനായരും ശരണും ഡ്രൈവറുമൊത്ത്‌ വന്നു. .........മകന്‍ അജയ്‌ ശ്രീധറുടെ സാന്നിധ്യത്തില്‍ എം.ഒ.യുവില്‍ ഞാന്‍ ഒപ്പിട്ടു. ലക്ഷ്‌മി നായരും സീല്‍ പതിച്ച്‌ ഒപ്പിട്ടു. ...........സി.ഇ.ഒയെ നേരിട്ട്‌ ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയേയോ വ്യവസായമന്ത്രിയേയോ നേരിട്ട്‌ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്‌റ്റ്‌ ഡയിറ്റഡ്‌ ചെക്ക്‌ മതിയെന്നും 30.6.12 ലെ ചെക്ക്‌ മതിയെന്നും അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊളളാമെന്നും ടിയാള്‍ എനിക്ക്‌ ഉറപ്പുതന്നു. 26 ാം തീയതി 30.6.12 തീയതിവച്ച്‌ 40 ലക്ഷം രൂപയുടേയും 15 ലക്ഷം രൂപയുടേയും ഐ.ഡി.ബി.ഐ പത്തനംതിട്ട ശാഖയിലെ ചെക്കുകള്‍ ഞാന്‍ ഒപ്പിട്ടു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേരില്‍ ക്രോസ്‌ ചെയ്‌ത്‌ ലക്ഷ്‌മി നായരെ ഞാന്‍ ഏല്‍പ്പിച്ചു. ..........
27.6.12 ല്‍ ലക്ഷ്‌മി നായര്‍ എന്നെ ഫോണില്‍ വിളിച്ച്‌ ബഹു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക്‌ പോയെന്നും രണ്ടാം തീയതിയേ മടങ്ങിവരൂ എന്നും വന്നാലുടന്‍ അപ്പോയ്‌മെന്റ്‌ തരപ്പെടുത്താമെന്നും എന്നെ ധരിപ്പിച്ചു. തുടര്‍ന്ന്‌ 29 ാം തീയതി ടിയാള്‍ എന്നെ വിളിച്ച്‌ ടാര്‍ജറ്റ്‌ ആയില്ല അതിനാല്‍ ചെക്കുകള്‍ രണ്ടെണ്ണം മാറിക്കോട്ടെ എന്ന്‌ വിനീതമായി ചോദിച്ചു. ഞാന്‍ അത്‌ സമ്മതിച്ചു. അടുത്ത ചെക്ക്‌ മാറുന്നതിനുമുമ്പ്‌ മുഖ്യമന്ത്രിയേയും സി.ഇ.ഒയേയും കാണണമെന്ന്‌ ഞാന്‍ പറഞ്ഞു. 30 ാം തീയതി രണ്ട്‌ ചെക്കുകള്‍ മാറി. 25 ലക്ഷം രൂപ എടുത്തു. 3.7.12 രാവിലെ ലക്ഷ്‌മി എന്നെ ഫോണില്‍വിളിച്ചു. മുഖ്യമന്ത്രിയെ കാണുകയാണ്‌. അപ്പോയ്‌മെന്റ്‌ എടുത്തിട്ട്‌ ഇ-മെയില്‍ ചെയ്യാമെന്ന്‌ പറഞ്ഞു. 5 ാം തീയതി രാവിലെ മെയില്‍ കിട്ടി. ........ 9.7.12 വൈകിട്ട്‌ ഞാനും അഡ്വക്കേറ്റ്‌ അജിത്ത്‌കുമാറും കൂടി തിരുവനന്തപുരത്ത്‌ ഡ്രൈവറുമൊത്ത്‌ പോയി. 7 പി.എമ്മിനോടെ ഞങ്ങള്‍ സെക്രട്ടേറിയറ്റ്‌ ഗേറ്റില്‍ ചെന്നു. വഴിമധ്യേ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ്‌ കടക്കുമെന്ന്‌ ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞാല്‍ മതിയെന്ന്‌ പറഞ്ഞു. ഞാന്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. സെക്രട്ടേറിയറ്റിന്റെ ഗേറ്റിന്റെ അടുത്തുചെന്നു.
സെക്യൂരിറ്റി തടസം പറയാതെ വാഹനത്തിന്റെ നമ്പര്‍ നോക്കിയിട്ട്‌ എന്നെ വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത്‌ ബ്ലോക്കിനുമുന്നില്‍ ലക്ഷ്‌മിയെ കണ്ടു. നോര്‍ത്ത്‌ ബ്ലോക്കിനുതാഴെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്‌മിയെ കടത്തിവിട്ടു. എന്നേയും അഡ്വക്കേറ്റ്‌ അജിത്തിനേയും ടിയാളുടെ നിര്‍ദ്ദേശപ്രകാരം അകത്തേക്ക്‌ കടത്തിവിട്ടു. ലിഫ്‌റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിലുളള ഫ്‌ളോറിലെത്തിച്ചു. മുഖ്യമന്ത്രിയുടെ സ്‌റ്റാഫിന്റെ ഓഫീസിന്റെ വാതില്‍ക്കലേക്ക്‌ ലക്ഷ്‌മി കൊണ്ടുപോയി. അവിടെ ഓഫീസിലിരുന്നവര്‍ ലക്ഷ്‌മി നായരെ വിഷ്‌ ചെയ്‌തു. ജോപ്പനടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി ലക്ഷ്‌മി എന്നെ ജോപ്പന്‌ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസിലിരിക്കെയാണ്‌ ഫോണ്‍ വിളിച്ചത്‌ ഞാന്‍ പറഞ്ഞില്ലേ, ക്രഷര്‍ ഓണേഴ്‌സ്‌ സംസ്‌ഥാന പ്രസിഡന്റാണ്‌. മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്ലാന്റിന്റെ എം.ഒ.യു ഒപ്പിട്ടു എന്നൊക്കെ പറഞ്ഞു. ജോപ്പനേയും എനിക്ക്‌ പരിചയപ്പെടുത്തി. ഈ ഓഫീസിലെ എന്ത്‌ ആവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്‌മി എന്നോട്‌ പറഞ്ഞു. ലക്ഷ്‌മി നായരും ഞാനും ജോപ്പന്റെ മുന്നിലിരുന്നു. സ്‌റ്റാഫിന്റെ ഒഴിഞ്ഞുകിടന്ന സമീപത്തുള്ള കസേരയില്‍ അഡ്വക്കേറ്റ്‌ അജിത്തുമിരുന്നു. ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. ഫോണ്‍കോള്‍ വന്നപ്പോള്‍ അതുമായി ലക്ഷ്‌മി പുറത്തിറങ്ങി. നിങ്ങളുടെ ഡിസിഷന്‍ നല്ലതാണ്‌. നല്ല ടീമുമാണ്‌ എന്ന്‌ ജോപ്പന്‍ എന്നോട്‌ പറഞ്ഞു. എന്നിട്ട്‌ ലക്ഷ്‌മിയുടെ പുറകെ ജോപ്പന്‍ പുറത്തിറങ്ങി. ഇന്ന്‌ മുഖ്യമന്ത്രി ആരേയും കാണുന്നില്ല. കോറിഡോര്‍ ഒഴിഞ്ഞുകിടക്കുന്നത്‌ കണ്ടില്ലേ. അകത്ത്‌ സെല്‍വരാജ്‌ എം.എല്‍.എ ഇരിപ്പുണ്ട്‌. നിങ്ങളേയും കാണുമായിരിക്കും. എന്നുപറഞ്ഞാണ്‌ ജോപ്പന്‍ പുറത്തേക്കിറങ്ങിയത്‌. കുറെനേരം കഴിഞ്ഞ്‌ നോക്കിയപ്പോള്‍ ലക്ഷ്‌മി നായരും ജോപ്പനും മാറിനിന്ന്‌ രഹസ്യമായി സംസാരിക്കുന്നതുകണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക്‌ പോകുന്നത്‌ കണ്ടു.
ജോപ്പന്‍ ഉടന്‍ ക്യാബിനിലേക്ക്‌ പോകുന്നത്‌ കണ്ടു. മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക്‌ എന്നെയും ലക്ഷ്‌മിയേയും ജോപ്പന്‍ കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്‌സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്കുകൊടുക്കാന്‍ അവസരം വേണമെന്ന്‌ ഞാന്‍ മുമ്പ്‌ ലക്ഷ്‌മിയോട്‌ പറഞ്ഞിരുന്നു. അത്‌ ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ്‌ എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതുകണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്‌മിയും കസേരകള്‍ക്ക്‌ പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്നും എഴുന്നേറ്റ്‌ ഞങ്ങളെ സമീപിച്ചു.
ലക്ഷ്‌മി എന്നെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്‌സ്‌ സംസ്‌ഥാന പ്രസിഡന്റാണ്‌. മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ എം.ഒ.യുവില്‍ ഒപ്പിട്ടുവെന്നും അതിന്‌ കിന്‍ഫ്രാ പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന്‌ ക്രഷര്‍ ഓണേഴ്‌സിന്റെ നിവേദനംതരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. വീട്ടില്‍ കൊണ്ടുപോകുന്ന ഫയലിലേക്ക്‌ വയ്‌ക്കുവാനായി അത്‌ ജോപ്പനെ പറഞ്ഞ്‌ ഏല്‍പ്പിച്ചു. എന്നോടായി നിങ്ങളേപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാവൂവെന്നും സബ്‌സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്‌ ലക്ഷ്‌മി കൈയില്‍ കരുതിയിരുന്ന രണ്ടുലക്ഷം രൂപയുടെ ഡി.ഡി എന്നുപറഞ്ഞ്‌ ഒരു കവറിംഗ്‌ ലെറ്റര്‍ ഉള്‍പ്പെടെ ഡി.ഡി മുഖ്യമന്ത്രിയെ ദുരിതാശ്വാസനിധിയിലേക്ക്‌ എന്നുപറഞ്ഞ്‌ ഏല്‍പ്പിച്ചു. അതും മുഖ്യമന്ത്രി അപ്പോള്‍തന്നെ ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച്‌ ലിഫ്‌റ്റില്‍ താഴേക്ക്‌ ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തുവന്നു. ജോപ്പന്‍ ടിയാന്റെ മൊബൈല്‍ നമ്പര്‍ തന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ആ നമ്പരില്‍ ലക്ഷ്‌മിയെ അറസ്‌റ്റു ചെയ്‌തശേഷം വിളിച്ചു.

പക്ഷേ ലൈന്‍ കിട്ടിയില്ല. 13.7.12 ല്‍ ഡോ. ആര്‍.ബി. നായര്‍ എന്റെ ഓഫീസില്‍ വന്നു. ഡ്രൈവറുമൊത്തു കാറിലാണ്‌ വന്നത്‌. സന്തോഷ്‌ എന്നാണ്‌ ഡ്രൈവറുടെ പേരുപറഞ്ഞത്‌. വിസിറ്റിംഗ്‌ കാര്‍ഡും തന്നു. എത്രയുംവേഗം പ്ര?സീഡ്‌ ചെയ്യണമെന്നും അതിന്റെ പാനല്‍സ്‌ ജര്‍മ്മിനിയില്‍നിന്നും ഇംപോര്‍ട്ട്‌ ചെയ്യണമെന്നും മറ്റും സംസാരിച്ചു. സന്തോഷിന്റെ നമ്പര്‍കൂടി തന്നിട്ട്‌ ലൈന്‍ കിട്ടിയില്ലെങ്കില്‍ ഇതില്‍ വിളിച്ചാല്‍ മതിയെന്ന്‌ പറഞ്ഞു. ഡല്‍ഹിയിലും മറ്റുമുള്ള കണക്‌ഷനേപ്പറ്റിയും ഡോ. ആര്‍.ബി നായര്‍ പറഞ്ഞു.
പ്രൈംമിനിസ്‌റ്ററുടെ പ്രൈവറ്റ്‌ സെക്രട്ടറി ടി.കെ.എ നായരുമായി വളരെ അടുപ്പമുണ്ടെന്നും പറഞ്ഞു. 14 ാം തീയതിവച്ചുള്ള ചെക്കും കാഷ്‌ ചെയ്‌തുകൊള്ളാന്‍ സമ്മതം ലക്ഷ്‌മിയോട്‌ പറഞ്ഞു. ടിയാള്‍ ഫോണില്‍ വിളിച്ചപ്പോഴാണ്‌ പറഞ്ഞത്‌. നിരന്തരമായി ലക്ഷ്‌മി എന്നെവിളിച്ചിരുന്നു. ഇ-മെയിലിലും അയച്ചു. മൂന്നുനാലുമാസമായിട്ടും കാര്യങ്ങളൊന്നും നടക്കാതെവന്നപ്പോള്‍ കിന്‍ഫ്രാ ലാന്റ്‌ ലീസിനാണ്‌ നല്‍കുന്നതെന്നും അത്‌ ടൈറ്റിലാക്കാന്‍ നെഗോഷിയേഷന്‍ പ്രൈംമിനിസ്‌റ്ററുടെ ഓഫീസുമായി ചേര്‍ന്ന്‌ നടക്കുകയാണെന്നും ഒരുമാസത്തിനകം അത്‌ റെഡിയാകുമെന്നും പറഞ്ഞു.
ലക്ഷ്‌മി എന്നോട്‌ സൗമ്യമായി ഫോണ്‍ചെയ്‌തു. 2012 ഡിസംബര്‍വരെ ഞാന്‍ കാത്തുനിന്നു. ജനുവരി ഒന്നിന്‌ ഞാന്‍ ലക്ഷ്‌മിക്ക്‌ ഒരു കത്ത്‌ രജിസ്‌റ്റേര്‍ഡ്‌ പോസ്‌റ്റില്‍ അയച്ചു.അഡ്രസി നോട്ട്‌ ഫൗണ്ട്‌ എന്നുപറഞ്ഞ്‌ ഒരുമാസംകഴിഞ്ഞ്‌ ടി കത്ത്‌ മടങ്ങി. ഫെബ്രുവരിയില്‍ ഞാന്‍ വിളിച്ചിട്ടും മറുപടി കിട്ടിയില്ല. ഓഫീസ്‌ സ്‌റ്റാഫിനെക്കൊണ്ട്‌ മാറിമാറി വിളിപ്പിച്ചു. മാര്‍ച്ചില്‍ ഞാന്‍ അഡ്വക്കേറ്റ്‌ മണിലാല്‍ വഴി ഒരു വക്കീല്‍ നോട്ടീസ്‌ കമ്പിനിക്കും ലക്ഷ്‌മിക്കും അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. അഡ്വക്കേറ്റിനുപോലും ടിയാളെ ലൊക്കേറ്റ്‌ ചെയ്യാനായില്ല. ഏപ്രിലില്‍ ടിയാള്‍ എന്നെ ഇങ്ങോട്ട്‌ വിളിച്ചു. പിതൃസ്‌ഥാനത്താണ്‌ കരുതുന്നത്‌. എന്നോട്‌ ഇങ്ങനെ ചെയ്യരുത്‌.എന്നൊക്കെ പറഞ്ഞു. എന്താണ്‌ തെറ്റ്‌ ചെയ്‌തത്‌ എന്നുപറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യയോട്‌ ക്ലിഫ്‌ ഹൗസില്‍ പോയി ലക്ഷ്‌മിയെപ്പറ്റി മോശമായി സംസാരിച്ചതായി പറഞ്ഞു. അത്‌ കളവാണ്‌. ഞാന്‍ ക്ലിഫ്‌ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശ്‌ തരാഞ്ഞതിനാലല്ലേ അങ്ങനെ പറഞ്ഞത്‌. കാശ്‌ തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തേക്കാമെന്നും പറഞ്ഞു. പറഞ്ഞതൊന്നും സാറിന്‌ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ടിയാള്‍ കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി കോഡും ഉടനടി ഞാന്‍ എസ്‌.എം.എസ്‌ ചെയ്‌തു. പിന്നീട്‌ ഞാന്‍ വീണ്ടും വിളിച്ചു. എസ്‌.എം.എസ്‌ അയച്ചു. ഇങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു. ടിയാള്‍ തിരികെ വിളിച്ചു. രണ്ടുതവണയായി തുക ട്രാന്‍സ്‌ഫര്‍ ചെയ്യാമെന്നും ആദ്യഗഡു മേയ്‌ പത്തിനും ബാക്കി മെയ്‌ 25 നും തരാമെന്നുംപറഞ്ഞു. മേയ്‌ 17 ന്‌ ഞാന്‍ കൈലാസത്തില്‍ പോയി. അതിനാല്‍ കുറെനാള്‍ ഫോളോ അപ്‌ നടന്നില്ല. മേയ്‌ 31 ന്‌ മടങ്ങിവന്നു. ജൂണ്‍ ഒന്നിന്‌ രാവിലെ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചു. പാന്‍കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാനായില്ലെന്ന്‌ പറഞ്ഞു.
ഉടന്‍ ഞാന്‍ എന്റെ പാന്‍ നമ്പര്‍ എസ്‌.എം.എസ്‌ ചെയ്‌തു. 3.6.13 ല്‍ കാശ്‌ ഇടുമെന്നാണ്‌ പറഞ്ഞിരുന്നത്‌. 3.6.13 ല്‍ വിളിച്ചിട്ട്‌ ഫോണ്‍ ലക്ഷ്‌മി എടുത്തില്ല. രാവിലെയാണ്‌ വിളിച്ചത്‌. അന്നത്തെ പത്രം എന്റെ ഭാര്യ വായിച്ചിട്ട്‌ പറഞ്ഞിട്ട്‌ ഞാന്‍ വായിച്ചപ്പോള്‍ ലക്ഷ്‌മിയെപ്പോലുള്ള ഒരു സ്‌ത്രീയെ അറസ്‌റ്റുചെയ്‌ത വാര്‍ത്ത കണ്ടു. പക്ഷേ സരിത എന്നാണ്‌ പേര്‍ കണ്ടത്‌. തുടര്‍ന്ന്‌ വായിച്ചപ്പോള്‍ സരിത ലക്ഷ്‌മിതന്നെയാണെന്ന്‌ മനസിലായി. 3.6.13 ആണോ, 4.6.13 ആണോ ഡേറ്റ്‌ എന്ന്‌ ഉറപ്പില്ല. തുടര്‍ന്ന്‌ ഞാന്‍ ജോപ്പനെ വിളിച്ചു. കോള്‍ എടുത്തില്ല. ലൈന്‍ കിട്ടിയില്ല. 12.6.13 ല്‍ ഞാന്‍ അഡ്വ. സോണി ഭാസ്‌കര്‍ മുഖാന്തിരം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി-2ല്‍ ലക്ഷ്‌മിനായര്‍, ആര്‍.ബി. നായര്‍ എന്നിവര്‍ക്കെതിരെ അന്യായം കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ്‌ എന്ന്‌ ആ അന്യായത്തില്‍ ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച്‌ കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്നതിനുമുന്നില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ്‌ ഞാന്‍ അന്യായം ഒപ്പിട്ടത്‌. അന്യായം കോന്നി സി.ഐക്ക്‌ അന്വേഷണത്തിനായി അയച്ചു. പോലീസ്‌ എന്റെ മൊഴിവാങ്ങി. ഞാന്‍ ബിസിനസ്‌കാരനാണ്‌. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷത്ത്‌ മനസിലാക്കി എസ്‌.ഐ, സി.ഐ, ഡിവൈ.എസ്‌.പി, എ.ഡി.ജി.പി എന്നിവര്‍ക്ക്‌ മൊഴികൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര്‌ ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവയ്‌ക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നുപറയുകയാണ്‌. ഇത്രയേ എനിക്ക്‌ പറയാനുള്ളു.
മൊഴി വായിച്ചു കേട്ടു ശരിയാണ്‌ ഒപ്പ്‌
(12 പേജുള്ള രഹസ്യമൊഴിയാണ്‌ ശ്രീധരന്‍ നായര്‍ റാന്നി ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. സ്‌ഥലപരിമിതി മൂലം ചില വാചകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്‌.)
News Credits,Mangalam Daily, October 30, 2013

സോളാര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പു പുറത്ത്‌; രഹസ്യമൊഴിയിലെ പരാമര്‍ശങ്ങളില്ല

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ വാദിയായ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലില്ല. ശ്രീധരന്‍ നായര്‍ സരിത എസ്‌ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി കുറ്റപത്രത്തിലില്ല. ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്‌ കണ്ടതായി പറയുന്നുണ്ട്‌. 406, 419, 420, 210 വകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌. ഗൂഢാലോചനയെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. കേസില്‍ സരിത എസ്‌ നായരും ബിജു രാധാകൃഷ്‌ണനും ടെനി ജോപ്പനുമാണ്‌ പ്രതികള്‍. ജോപ്പന്‍ മറ്റുപ്രതികളുടെ അവിഹിത സമ്പാദ്യത്തിന്റെ പങ്കുപറ്റിയെന്നും കുറ്റകരമായ പ്രേരണ ചെലുത്തിയെന്നും പറയുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ അടക്കം ആറ്‌ തെളിവുകളും 97 രേഖകളും എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ഹാജരാക്കി. 39 സാക്ഷികളാണ്‌ കേസിലുളളത്‌. 239 പേജുളള കുറ്റപത്രമാണ്‌ സമര്‍പ്പിച്ചത്‌.
October 30, 2013,Mangalam Daily

മന്ത്രിയുടെയും വനിതാ സെക്രട്ടറിയുടെയും വിദേശപര്യടനങ്ങള്‍ വിവാദമാകുന്നു - See more at: http://www.mangalam.com/print-edition/keralam/112056#sthash.TQ5Gc4MD.dpuf

തിരുവനന്തപുരം: ഒരുസംസ്‌ഥാനമന്ത്രിയുടെയും വനിതാ സെക്രട്ടറിയുടെയും നിരന്തര വിദേശയാത്രകള്‍ വിവാദമാകുന്നു. പൊതുഭരണവകുപ്പിന്റെ കടുത്ത എതിര്‍പ്പവഗണിച്ച്‌ മന്ത്രിയും വനിതാ സെക്രട്ടറിയും വിദേശയാത്രകള്‍ പതിവാക്കിയതോടെയാണു വിവാദം മന്ത്രിസഭയിലും രാഷ്‌ട്രീയവൃത്തങ്ങളിലും കത്തിപ്പടര്‍ന്നത്‌. കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവും സുപ്രധാനവകുപ്പിന്റെ ചുമതലയുള്ളയാളുമാണ്‌ ആരോപണവിധേയനായ മന്ത്രി. മന്ത്രിക്കു കീഴില്‍ ഒരു സ്‌ഥാപനത്തിന്റെ ചുമതല വഹിക്കുന്നയാളാണ്‌ വനിതാ സെക്രട്ടറി. ഇവര്‍ ചുമതല വഹിക്കുന്ന സ്‌ഥാപനത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കാനെന്ന പേരില്‍ ഇരുവരും വിദേശയാത്രകള്‍പതിവാക്കിയതോടെ സ്‌ഥാപനത്തിന്റെ വികസനഫണ്ട്‌ ഇവരുടെ യാത്രയ്‌ക്കുപോലും തികയാത്ത സ്‌ഥിതിയാണ്‌. മാസങ്ങള്‍ക്കുമുമ്പാണ്‌ മന്ത്രിയും വനിതാ സെക്രട്ടറിയും ഒറ്റയടിക്ക്‌ ആറോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത്‌. ആഴ്‌ചകള്‍ക്കുമുമ്പ്‌ ഇരുവരും പറന്നതു സ്‌പെയിനിലേക്ക്‌. സ്‌പെയിനിന്റെ തലസ്‌ഥാനവും പ്രമുഖ ടൂറിസ്‌റ്റ്‌ കേന്ദ്രവുമായ മാഡ്രിഡിലും മറ്റിടങ്ങളിലും ഉല്‍പന്നപ്രചാരണം നടത്തിയശേഷമായിരുന്നു മടക്കം. ഇപ്പോള്‍ മന്ത്രിയും വനിതാ സെക്രട്ടറിയും ഒരാഴ്‌ചത്തെ കസാക്കിസ്‌ഥാന്‍ സന്ദര്‍ശനത്തിലാണ്‌. വനിതാ സെക്രട്ടറി ചുമതല വഹിക്കുന്ന സ്‌ഥാപനത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക്‌ തണുപ്പുരാജ്യമായ കസാക്കിസ്‌ഥാനില്‍ വിപണിസാധ്യതയില്ലെന്ന ഉദ്യോഗസ്‌ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണു പര്യടനം. മന്ത്രിസഭായോഗങ്ങളില്‍ വനിതാ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിപ്പിക്കാന്‍ മന്ത്രി നടത്തിയ പോരാട്ടങ്ങള്‍ മുമ്പേ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ മറ്റു മന്ത്രിസഭാംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയോടു പരാതിപ്പെടുകയും ചെയ്‌തിരുന്നു. മന്ത്രി സ്‌ഥലത്തില്ലെന്നും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നുമാണ്‌ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നുള്ള വിവരം. എന്നാല്‍ മന്ത്രി എവിടെയാണെന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടിയില്ല.
News Mangalam Daily,October 30, 2013,എ.എസ്‌. ഉല്ലാസ്‌

Saturday, October 26, 2013

സലിംരാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്‌: വിജിലന്‍സ്‌ അന്വേഷണം ത്യപ്‌തികരമല്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്‌ സംബന്ധിച്ച്‌ നിലവില്‍ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണത്തില്‍ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ അതൃപ്‌തി രേഖപ്പെടുത്തി. തിരുവനന്തപുരം കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പിന്റെ അന്വേഷണം ജൂലൈയില്‍ ആരംഭിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന്‌ കോടതി വിലയിരുത്തി. അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കാനും പത്തുദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെക്കുറിച്ച്‌ സ്വകാര്യ വ്യക്‌തികള്‍ തമ്മില്‍ സിവില്‍ കോടതികളില്‍ തര്‍ക്കം നിലവിലുണ്ടെന്നും അതിനാല്‍ അന്വേഷണം ശ്രമകരമാണെന്നും വിജിലന്‍സ്‌ നിലപാട്‌ സ്വീകരിച്ചു. എന്നാല്‍ കേസ്‌ സി.ബി.ഐക്ക്‌ വിടുന്നതിന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സഹായകമാവുമെന്ന്‌ കോടതി പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനു പുറപ്പെടുവിച്ച ഉത്തരവ്‌ കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പ്‌ കേസിലും ബാധകമാക്കി കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ബന്ധപ്പെട്ട രേഖകള്‍ ലഭിച്ച്‌ 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഭൂമി ഇടപാടുകളില്‍ മോഹിപ്പിക്കുന്ന തുക ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന്‌ കോടതി പറഞ്ഞു. അതേസമയം പത്തടിപ്പാലത്തെ ഭൂമി ഇടപാടില്‍ സലിംരാജ്‌ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന്‌ ആരോപണ വിധേയരായ തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്‌ണകുമാരി, ഫോര്‍ട്ട്‌കൊച്ചി തഹസില്‍ദാര്‍ സുനിലാല്‍ എന്നിവര്‍ ബോധിപ്പിച്ചു. ഉത്തമ വിശ്വാസത്തോടെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുമാണ്‌ തങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും ഇരുവരും സമര്‍പ്പിച്ച എതിര്‍സത്യവാംങ്‌മൂലത്തില്‍ പറയുന്നു. ഭൂമി തര്‍ക്കത്തിലേക്ക്‌ തങ്ങളെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ഇവര്‍ ബോധിപ്പിച്ചിട്ടുണ്ട്‌. സലിംരാജും സംഘവും തങ്ങളെ സ്വാധീനിച്ചതിന്‌ തെളിവില്ലെന്നും എതിര്‍സത്യവാംങ്‌മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ തിങ്കളാഴ്‌ചയും വാദം തുടരും.
News Report Mangalam Daily, October 26, 2013

Thursday, October 24, 2013

ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ച് പ്രഖ്യാപിച്ചത് അപഹാസ്യം

തിരു: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ച് പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ സംവിധാനത്തെ തട്ടിപ്പുകേസിലെ പ്രതി തന്നെ നിശ്ചയിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം മലീമസമായിട്ടില്ല. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണ്. എന്നാല്‍, സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ഓഫീസിനെയും പറ്റിയുള്ള അന്വേഷണമാണ് മുഖ്യമായും ഉദ്ദേശിക്കുന്നതെന്ന വസ്തുത ഒഴിവാക്കി ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമായാണ്. ഭരണാധികാരികളടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പാണ് സോളാര്‍ കേസെന്ന് ഇന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ജയിലില്‍ കഴിയുന്ന സരിതാ നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കിയതുകൊണ്ടുമാത്രം കേസ് ഒത്തുതീരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്കുവേണ്ടി കേസ് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് പണം കൊടുത്തതിന്റെ സ്രോതസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സോളാര്‍ തട്ടിപ്പുകേസില്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ പരസ്യാന്വേഷണമാണ് വേണ്ടതെന്ന കാര്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് എന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
News Deshabhimani 24-Oct-2013

ഉന്നതര്‍ക്ക് പങ്കുള്ള കേസിന്റെ സത്യം അറിയണം

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക് പണം നല്‍കിയത് ആരെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ ആരാഞ്ഞു. സോളാര്‍ കേസ് വെറും തട്ടിപ്പ് കേസ് മാത്രമല്ല. പണം തിരികെ നല്‍കിയതുകൊണ്ടുമാത്രം കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ രണ്ട് തട്ടിപ്പുകേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി ആശീര്‍ഭവന്‍ ഡയറക്ടര്‍ ഫാ. ജൂഡ് പനയ്ക്കല്‍ നെച്ചൂര്‍ സ്വദേശി വി പി ജോയി എന്നിവരില്‍നിന്ന് മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസുകള്‍, നഷ്ടപ്പെട്ട പണം തിരികെ നല്‍കിയ സാഹചര്യത്തില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, പ്രതികളായ ബിജുവും സരിതയും ജയിലില്‍ കഴിയുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആരാണ് പണം നല്‍കിയതെന്ന് കോടതി ചോദിച്ചു. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പുകേസെന്ന നിലയില്‍ പൊതുതാല്‍പ്പര്യവും കണക്കിലെടുക്കണം. ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കറിയണം. തട്ടിപ്പിനിരയായ മുഴുവന്‍ പേര്‍ക്കും പണം മടക്കിനല്‍കാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ലെന്നും ജസ്റ്റിസ് റഷീദ് നിരീക്ഷിച്ചു. തട്ടിപ്പിലൂടെ ബിജുവും സരിതയും സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നും കോടതി ചോദിച്ചു. അതേസമയം ബിജുവും ശാലുമേനോനും ചേര്‍ന്നാണ് പണം വിനിയോഗിച്ചതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ കോടതിയില്‍ ആരോപിച്ചു.
News Desabhimani 24-Oct-2013

സോളാര്‍: ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക്‌ പണം നല്‍കിയത്‌ ആര്‌? ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്കു പണം നല്‍കിയത്‌ ആരെന്ന്‌ ഹൈക്കോടതി. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്‌ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു. പണം തിരികെ നല്‍കിയതിനാല്‍ തങ്ങള്‍ക്കെതിരായ രണ്ടു തട്ടിപ്പ്‌ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ ബിജു രാധാകൃഷ്‌ണനും സരിതാ എസ്‌. നായരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പണം തിരികെ നല്‍കിയ സാഹചര്യത്തില്‍ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ്‌ കൊച്ചി ആശീര്‍ഭവന്‍ ഡയറക്‌ടര്‍ ഫാ. ജൂഡ്‌ പനയ്‌ക്കല്‍, നെച്ചൂര്‍ സ്വദേശി വി.പി ജോയി എന്നിവരില്‍നിന്നു മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നാമമാത്രമായ തുക മടക്കിനല്‍കേണ്ട 11 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നും കേസ്‌ മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളുമാണ്‌ വിവാദമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ വാദിച്ചു. എന്നാല്‍ ബിജുവും സരിതയും ജയിലില്‍ കഴിയുമ്പോള്‍ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ആരാണ്‌ പണം നല്‍കിയതെന്ന്‌ കോടതി ചോദിച്ചു. പണം തിരികെ നല്‍കിയതുകൊണ്ടു മാത്രം കേസ്‌ അവസാനിപ്പിക്കാനാവില്ല. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്കെതിരേ ആരോപണമുയര്‍ന്ന തട്ടിപ്പു കേസെന്ന നിലയില്‍ പൊതുതാല്‍പര്യവും കണക്കിലെടുക്കേണ്ടതുണ്ട്‌. നിജസ്‌ഥിതി ജനങ്ങള്‍ ക്കറിയണം. തട്ടിപ്പിനിരയായ മുഴുവന്‍പേര്‍ക്കും പണം മടക്കിനല്‍കാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനാവില്ലെന്നും ജസ്‌റ്റിസ്‌ റഷീദ്‌ നിരീക്ഷിച്ചു. തട്ടിപ്പിലൂടെ ബിജുവും സരിതയും സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നും കോടതി ചോദിച്ചു. ബിജുവും ശാലുമേനോനും ചേര്‍ന്നാണു പണം വിനിയോഗിച്ചതെന്ന്‌ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ കോടതിയെ അറിയിച്ചു.
News Credits ,Mangalam Daily, October 24, 2013

Wednesday, October 23, 2013

'സുതാര്യ കേരള'ത്തിലെ പരാതിയിന്മേല്‍ സലിം രാജിനെതിരായ നടപടി ഒതുക്കി

തിരുവനന്തപുരം: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെതിരേ ഉന്നയിക്കപ്പെട്ട പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇക്കാര്യം നിഷേധിച്ചെങ്കിലും സംഭവത്തെക്കുറിച്ച്‌ റവന്യൂ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മേയ്‌ 21-നു സംപ്രേഷണം ചെയ്‌ത സുതാര്യകേരളം പരിപാടിയില്‍ കടകംപള്ളി സ്വദേശിയായ ബാലസുബ്രഹ്‌മണ്യമാണ്‌ സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ചു പരാതി ഉന്നയിച്ചത്‌. സലിംരാജിന്റെ നേതൃത്വത്തില്‍ 3587 എന്ന വ്യാജതണ്ടപ്പേരുണ്ടാക്കി 44.5 ഏക്കര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതു പരിഗണിച്ച മുഖ്യമന്ത്രി, പരാതിക്കാര്‍ക്ക്‌ ഭൂമി നഷ്‌ടപ്പെടാതിരിക്കാനുള്ള അടിയന്തരനടപടിയെടുക്കാന്‍ ജില്ലാ കലക്‌ടറോടു നിര്‍ദേശിച്ചു. ഭൂമി സംബന്ധിച്ച്‌ കോടതിയില്‍ കേസുകളുണ്ടെന്നും മറ്റുമാണ്‌ ഇതിനു കലക്‌ടര്‍ നല്‍കിയ വിശദീകരണം. നേരിട്ടുപോയി കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്‌ടറോടു മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കടകംപള്ളി വില്ലേജ്‌ ഓഫീസിലെത്തിയ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍പോലുമായില്ല. ഭൂമി കേസില്‍ കിടക്കുന്നതിനാല്‍ കരമടയ്‌ക്കാനാകില്ലെന്നാണു വില്ലേജ്‌ ഓഫീസര്‍ അറിയിച്ചത്‌. അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയയില്‍പെട്ട അഷ്‌റഫ്‌, മജീദ്‌ എന്നിവര്‍ വ്യാജപട്ടയമുള്ള ഈ ഭൂമി വിറ്റെന്നും യഥാര്‍ഥ ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഡെപ്യൂട്ടി കലക്‌ടര്‍ (സൗത്ത്‌ സോണ്‍) നടത്തിയ അന്വേഷണത്തില്‍ 3587 എന്ന തണ്ടപ്പേര്‍ വ്യാജമാണെന്നു കണ്ടെത്തി. ഈ റിപ്പോര്‍ട്ട്‌ വന്നിട്ടും വ്യാജതണ്ടപ്പേര്‍ റദ്ദാക്കുകയോ കരം സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തില്ല. ഈ പ്രശ്‌നമുന്നയിച്ച്‌, ജില്ലാ കലക്‌ടര്‍ നോട്ടീസ്‌ നല്‍കി മേയ്‌ 31-ന്‌ അസല്‍പ്രമാണം, കരം തീരുവ, എന്നിവയുടെ പകര്‍പ്പുകള്‍ വാങ്ങിവയ്‌ക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ മാസങ്ങളായിട്ടും നടപടിയെടുത്തില്ല. വ്യാജതണ്ടപ്പേരില്‍ കരമടയ്‌ക്കാന്‍ ഭൂമിതട്ടിപ്പ്‌ സംഘാംഗമായ അഷ്‌റഫ്‌ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ചു നിരവധി കേസുകളാണ്‌ ഹൈക്കോടതിയിലുള്ളത്‌. എന്നാല്‍ കേസുകളില്‍ പറയുന്ന വ്യക്‌തികള്‍ക്ക്‌ കടകംപള്ളി വില്ലേജിലെ റവന്യൂ രേഖകള്‍പ്രകാരം വസ്‌തുക്കള്‍ കൈവശമില്ലെന്നു തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും യഥാര്‍ഥ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയില്ല. ഉടമകള്‍ സലിംരാജിനെതിരേ പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍, സുതാര്യകേരളവുമായി ബന്ധപ്പെട്ട്‌ അടിസ്‌ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും താറടിക്കാനുള്ള രാഷ്‌ട്രീയനീക്കമാണിതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. കഴിഞ്ഞ മേയ്‌ 14-നാണ്‌ പരാതി സുതാര്യകേരളത്തില്‍ റെക്കോഡ്‌ ചെയ്‌തത്‌. ആരും നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നില്ല ഇത്‌. ഒരു പത്രവാര്‍ത്ത സുതാര്യകേരളത്തിലേക്ക്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ടെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി.
News credits Mangalam Daily, October 23, 2013
--------------
സലീംരാജിന്റെ ഭൂമിതട്ടിപ്പ്: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഭൂമി ഇടപാടുകളില്‍ സലീംരാജ് രേഖകളില്‍ ക്രമക്കേടുകളെ ക്യത്രിമം നടത്തിയിട്ടുണ്ടോയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് എജി കോടതിയെ അറിയിച്ചു.ഈ കേസുകളില്‍ സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് എജി വ്യക്തമാക്കി.
സലിംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സലീംരാജ് അധികാരകേന്ദ്രമാണെന്നായിരുന്നു ജസ്റ്റിസ് ഹാരുണ്‍ എല്‍ റഷീദിന്റെ നീരീക്ഷണം. ഈ കേസുകള്‍ റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ അതിന് വിശ്വാസ്യത ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. ഭൂമി ഇടപാട് നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫിസില്‍ ജോലിയുളള ഭാര്യയുടെ സഹായം സലീംരാജിന് ലഭിച്ചോ? ഇവര്‍ ഏത് സാഹചര്യത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷനില്‍ എത്തിയത്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഇക്കാര്യത്തില്‍ നാളെ സര്‍ക്കാര്‍ വിശദീകരണം അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും ഭൂമി ഇടപാട് കേസുകളില്‍ സലീംരാജ് എങ്ങനെ ഒരു പോലെ ഉള്‍പ്പെട്ടു? ഈ കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഭുമി ഇടപാടിലെ എല്ലാ ക്രമക്കേടുകളെ കുറിച്ചും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ അധികാരകേന്ദ്രത്തിലുളളവരോ ഇടപെടതുത്. ഇടപ്പെട്ടാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Asianet News,23 October 2013

Sunday, October 20, 2013

ഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും സലീംരാജിനെ സഹായിച്ചതായി K.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് തിരുവനന്തപുരത്ത് ഭൂമിതട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി.
മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും സഹായത്താലാണ് സലിംരാജ് തിരുവനന്തപുരം കുമാരപുരത്ത് വ്യാജ തണ്ടപേരുണ്ടാക്കി നാനൂറ് കോടി രൂപയുടെ ഭൂമി തട്ടിയെടുത്തതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ബന്ധമുള്ളതിനാലാണ് സലീം രാജിനെ സഹായിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതിനാല്‍ അഡ്വക്കറ്റ് ജനറല്‍ ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

കളി കോട്ടയത്തേക്കു നീങ്ങിയപ്പോള്‍ മാണിയുടെ മട്ടുമാറി: പി.സി. ജോര്‍ജിനു കൂച്ചുവിലങ്ങിടുന്നു

കോട്ടയം: പി.സി. ജോര്‍ജിനെ നിയന്ത്രിക്കാത്തതിനു പകരം വീട്ടാന്‍ കോണ്‍ഗ്രസുകാര്‍ ജോസ്‌ കെ. മാണിയുടെ മണ്ഡലമായ കോട്ടയത്തെ തൊട്ടുകളിക്കുമെന്ന സൂചന വന്നതോടെ മന്ത്രി കെ.എം. മാണി നിലപാടു കര്‍ക്കശമാക്കുന്നു. തുടര്‍ച്ചയായി വിവാദ പ്രസ്‌താവന നടത്തുന്ന ജോര്‍ജിനെ കര്‍ശനമായി താക്കീതുചെയ്‌ത്‌ നിലയ്‌ക്കു നിര്‍ത്താനാണ്‌ തീരുമാനം. ജോര്‍ജിനെ ചീഫ്‌വിപ്പ്‌ സ്‌ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്‌. 23-ന്‌ തിരുവനന്തപുരത്തു ചേരുന്ന കേരളാ കോണ്‍ഗ്രസ്‌ ഉന്നതാധികാരസമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കളോട്‌ തിരുവനന്തപുരത്ത്‌ എത്താന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നേരിട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ജോര്‍ജിന്റെ പ്രസ്‌താവനകള്‍ നിയന്ത്രിക്കാന്‍ കേരള കോണ്‍ഗ്രസ്‌ നേതൃത്വം തയാറായില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഭീഷണിയാണ്‌ ഉന്നതാധികാരസമിതിയോഗം വിളിക്കാന്‍ പ്രേരിപ്പിച്ചത്‌. വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി ആര്യാടന്‍ പി.സി.ജോര്‍ജിനെ നിയന്ത്രിക്കണമെന്ന്‌ മാണിക്കു ശക്‌തമായ താക്കീതു നല്‍കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലരുടെയും മക്കള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ്‌ അണികളെ മുറിവേല്‍പിച്ച്‌ ജയിക്കാമെന്ന്‌ ആരും കരുതരുതെന്നും ആര്യാടന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസി(എം)ലെ പഴയ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കളായ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ആന്റണി രാജു, എം.എല്‍.എമാരായ മോന്‍സ്‌ ജോസഫ്‌, ടി.യു. കുരുവിള എന്നിവരുള്‍പ്പെടെയുള്ളവര്‍ ജോര്‍ജ്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ്‌ കെ. മാണിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്‌ ചീഫ്‌ വിപ്പ്‌ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്‌. ഇതും യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരേ പി.സി. ജോര്‍ജ്‌ നടത്തുന്ന പ്രസ്‌താവനകള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ദോഷകരമാകുമെന്ന്‌ കോണ്‍ഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റിയും വ്യക്‌തമാക്കിയിരുന്നു. ഇതിനുശേഷവും കോണ്‍ഗ്രസിനെ പ്രകോപിക്കുന്നതരത്തില്‍ ജോര്‍ജ്‌ പ്രസ്‌താവനകള്‍ നടത്തിയതാണ്‌ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അതൃപ്‌തിക്കിടയാക്കിയത്‌. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെതിരേ നടത്തുന്ന പ്രസ്‌താവനകള്‍ മധ്യ തിരുവിതാംകൂറില്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തലും കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ട്‌. പി.സി ജോര്‍ജിനെ മാറ്റി കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍. ജയരാജിനെ ചീഫ്‌ വിപ്പാക്കണമെന്ന നിര്‍ദേശവും കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്‌ ഈ നീക്കമെന്നാണു സൂചന. ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്ന്‌ പി.സി. ജോര്‍ജിനെ മാറ്റണമെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്‌തമായി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനെ അനുനയിപ്പിക്കാന്‍ ഈ നീക്കം ഉപകരിക്കുമെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ജോര്‍ജിനെതിരേ പെട്ടെന്നു നടപടി എടുക്കുന്നത്‌ ഗുണകരമാകില്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിനുണ്ട്‌. മന്ത്രിമാരെയും കോണ്‍ഗ്രസ്‌ നേതാക്കളെയും ആക്ഷേപിക്കുന്നതു തുടര്‍ന്നാല്‍മാത്രം നടപടിയെന്ന നിര്‍ദേശവും ഉന്നതാധികാരസമിതി യോഗം ചര്‍ച്ച ചെയ്യും.
ഷാലു മാത്യു,Mangalam Daily, October 20, 2013

Saturday, October 19, 2013

ഭൂമി തട്ടിപ്പ്‌: സലിം രാജിനെതിരേ സി.ബി.ഐ. അന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെതിരായ ഭൂമി തട്ടിപ്പുകേസുകളുടെ അന്വേഷണം സി.ബി.ഐക്ക്‌ വിടേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്‌തികള്‍ തമ്മില്‍ കഴിഞ്ഞ 12 വര്‍ഷമായി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കം മാത്രമാണ്‌ കേസെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ വിശദീകരിച്ചു. സ്വകാര്യ വ്യക്‌തികള്‍ തമ്മിലുള്ള തര്‍ക്കമാണെങ്കില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എന്തിന്‌ എതിര്‍ക്കുന്നുവെന്ന്‌ ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദ്‌ ചോദിച്ചു. സലിം രാജ്‌ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കേസില്‍ ബി.എസ്‌.എന്‍.എലിനെ കക്ഷിചേര്‍ക്കണമെന്ന ആവശ്യത്തെയും എ.ജി എതിര്‍ത്തു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ മുഖേന കേസിലെ പരാതിക്കാരന്‍ ഡി.ജി.പിക്ക്‌ നല്‍കിയ പരാതിയില്‍ യഥാസമയം നടപടി സ്വീകരിക്കാനും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം പുരോഗമിക്കുകയാണെന്നും എ.ജി കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ കേസ്‌ അന്വേഷണം വിലയിരുത്തി മാത്രമേ സി.ബി.ഐ അന്വേഷണ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂവെന്ന്‌ എ.ജി അഭ്യര്‍ഥിച്ചു.സലിം രാജും സംഘവും ചേര്‍ന്ന്‌ വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ കളമശേരി സ്വദേശി എന്‍.എ. ഷരിഫ, തിരുവന്തപുരം സ്വദേശി പ്രേംചന്ദ്‌ ആര്‍. നായര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌. ഹര്‍ജിയില്‍ ചൊവ്വാഴ്‌ച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കും.
News Credits Mangalam Daily, October 19, 2013

സ്വര്‍ണക്കടത്ത്‌: സി.ബി.ഐ.അന്വേഷണം വന്‍തോക്കുകളിലേക്ക്‌

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസിന്റെ അന്വേഷണം കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ തലപ്പത്തെ ഉന്നതരിലേക്ക്‌. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ആരോപണ വിധേയരായ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌(ഡി.ആര്‍.ഐ) അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫ്‌, സി.ബി.ഐയുടെ കൊച്ചി യൂണിറ്റ്‌ മുന്‍ എസ്‌.പിയും ഇപ്പോള്‍ സി.ഐ.എസ്‌.എഫ്‌ ഡി.ഐ.ജിയുമായ ടി. വിക്രം ഐ.പി.എസ്‌ എന്നിവരെ ചോദ്യം ചെയ്ാന്‍ കേസയന്വേഷിക്കുന്ന സി.ബി.ഐ സംഘം തീരുമാനിച്ചു. ഡി.ആര്‍.ഐ അഡീ. ഡയറക്‌ടര്‍ ജോണ്‍ ജോസഫിന്റെ ചോദ്യം ചെയ്യല്‍ വൈകില്ലെന്നാണ്‌ ഉന്നത സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, സി.ബി.ഐ മുന്‍ എസ്‌.പി കൂടിയായ ടി. വിക്രമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിനെ കസ്‌റ്റംസ്‌ ഉന്നതര്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ ഉന്നതനായ ജോണ്‍ ജോസഫ്‌ ആണെന്നുറപ്പിക്കുന്ന തെളിവുകള്‍ സി.ബി.ഐക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഫായിസിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ ജോണ്‍ ജോസഫ്‌ കസ്‌റ്റംസ്‌ അസി. കമ്മിഷണര്‍ അനില്‍കുമാറിനയച്ച എസ്‌.എം.എസ്‌ സന്ദേശമാണ്‌ നിര്‍ണായക തെളിവായത്‌. ഈ എസ്‌.എം.എസ്‌ സന്ദേശം സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ജോണ്‍ ജോസഫിന്‌ ഫായിസുമായുള്ള ബന്ധം സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണ്‌ സി.ബി.ഐയുടെ തീരുമാനം. ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ജോണ്‍ ജോസഫാണെന്നാണ്‌ ആരോപണവിധേയനായ സി.ബി.ഐ മുന്‍ എസ്‌.പി. ടി. വിക്രവും വെളിപ്പെടുത്തിയിട്ടുള്ളത്‌. വിക്രം ഫായിസിനെ സഹായിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ അന്വേഷിച്ചുവരികയാണ്‌. ഒരു കേന്ദ്രമന്ത്രിയുടെയും സംസ്‌ഥാന ഭരണസിരാകേന്ദ്രത്തിലെ പ്രമുഖരുടെയും പ്രതിപക്ഷത്തെ ഉന്നതരുടെയുമൊക്കെ പേരുകള്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സി.ബി.ഐക്കു ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, വന്‍ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കാവുന്ന ഈ പേരുകളിലേക്ക്‌ അന്വേഷണം നീട്ടാനാകുമെന്ന പ്രതീക്ഷ സി.ബി.ഐക്കുമില്ല. ഉന്നത സ്വാധീനമുള്ള ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനായ ഡി.ഐ.ജി ടി. വിക്രമിനെതിരായ അന്വേഷണനീക്കത്തില്‍ സി.ബി.ഐക്കുമേല്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ സൂചന. ഫായിസുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളുംതെളിവുകളുമുള്ള സാഹചര്യത്തില്‍ വിക്രമിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നാണ്‌ സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്‌. ഫായിസ്‌ കള്ളക്കടത്തുകാരനായിരുന്നെന്ന്‌ അറിയാതെയാണ്‌ സഹായിച്ചതെന്ന വിചിത്രമായ വാദഗതിയാണ്‌ ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെല്ലാം സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്‌. കള്ളക്കടത്ത്‌ തടയേണ്ട ഡി.ആര്‍.ഐയിലെയും കസ്‌റ്റംസിലെയും പോലീസിലെയും ഉന്നതര്‍ ഫായിസ്‌ എന്ന കള്ളക്കടത്തുകാരനുവേണ്ടി കൈകോര്‍ത്തതിന്റെ ചരടുകള്‍ അഴിക്കാനുള്ള ശ്രമത്തിലാണ്‌ സി.ബി.ഐ.
നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌: കസ്‌റ്റംസ്‌ അസി. കമ്മിഷണറും ഡ്രൈവറും സി.ബി.ഐ. കസ്‌റ്റഡിയില്‍
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍ കുമാറിനെയും ഡ്രൈവര്‍ രജിത്തിനെയും എറണാകുളം സി.ബി.ഐ പ്രത്യേക കോടതി അഞ്ചു ദിവസത്തേക്കു സി.ബി.ഐ കസ്‌റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നു അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എസ്‌. അനില്‍കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. ഫായിസ്‌ എത്തുന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ജോണ്‍ ജോസഫ്‌ അയച്ച എസ്‌.എം.എസ്‌ സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി. ഫായിസിനെ അനില്‍കുമാറിലേക്ക്‌ എത്തിച്ചത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നും ഇതിനു തെളിവായി കഴിഞ്ഞ ഏപ്രില്‍ 14-ന്‌ അയച്ച എസ്‌.എം.എസ്‌. സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഫായിസ്‌ വരുന്ന വിമാനത്തിന്റെ വിവരങ്ങളും ആവശ്യമായ സഹായം ചെയ്ണമെന്നയുമാണ്‌ എസ്‌.എം.എസ്‌ സന്ദേശത്തിലൂടെ ജോണ്‍ ജോസഫ്‌ ആവശ്യപ്പെട്ടത്‌. വഴിവിട്ട രീതിയിലുള്ള യാതൊരു നടപടികളും അനില്‍കുമാര്‍ സ്വീകരിച്ചിട്ടില്ലെന്നും ആരില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍ അനില്‍കുമാറിന്റെ ബാങ്ക്‌ അക്കൗണ്ടിലെത്തിയ അഞ്ചു ലക്ഷം രൂപ ഫയാസ്‌ നിക്ഷേപിച്ചതാണെന്നു സി.ബി.ഐ. വാദിച്ചു. കൂടാതെ ഡ്രൈവര്‍ രജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ടി.വി, വാച്ച്‌ എന്നിവ ഫയാസ്‌ സമ്മാനിച്ചതാണെന്നും ഫയാസും അനില്‍കുമാറുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന സി.ഡിയും മറ്റു രേഖകളും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ ആവശ്യം അനുവദിച്ചാണ്‌ ഇരുവരേയും ഈ മാസം 22 വരെ കോടതി സി.ബി.ഐ. കസ്‌റ്റഡിയില്‍ വിട്ടത്‌. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ ആരിഫ, ആസിഫ എന്നിവര്‍ക്ക്‌ ഉപാധികളോടെ സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.
അനില്‍കുമാറിന്റെ വിവാഹം നടത്തിയത്‌ ഫായിസ്‌ ഏര്‍പ്പെടുത്തിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി
കോട്ടയം: നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍കുമാറിന്റെ വിവാഹ ആഘോഷം നടത്തിയത്‌ കൊച്ചിയിലെ പ്രശസ്‌തമായ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ മേല്‍നോട്ടത്തില്‍. അടുത്തിടെയായിരുന്നു അനില്‍കുമാറിന്റെ വിവാഹം. സ്വര്‍ണക്കടത്ത്‌ പ്രതി ഫായിസാണു വിവാഹാഘോഷത്തിന്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയെ ചുമതലപ്പെടുത്തിയത്‌. സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിലാണു ലക്ഷങ്ങള്‍ മുടക്കി വിവാഹസത്‌കാരം ഒരുക്കിയത്‌. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്തും ആലപ്പുഴയിലെ പ്രശസ്‌തമായ ഹോട്ടലിലും, എറണാകുളത്തും സത്‌കാരങ്ങള്‍ നടന്നു. ആലപ്പുഴയിലെ സത്‌കാരം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കുമായാണു നടത്തിയതെങ്കില്‍ എറണാകുളത്ത്‌ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും വി.വി.ഐ.പികള്‍ക്കും വേണ്ടിയായിരുന്നു. ഫായിസ്‌ പങ്കെടുത്തത്‌ എറണാകുളത്തെ സത്‌കാരത്തിലാണ്‌. വിരുന്നില്‍ പങ്കെടുത്തശേഷം ഏറെ താമസിക്കാതെ മടങ്ങുകയും ചെയ്‌തു. ഉയര്‍ന്ന പല ഉദ്യോഗസ്‌ഥരോടും അടുത്ത സുഹൃത്തുക്കളെ പോലെയാണു ഫായിസ്‌ ഇടപഴകിയത്‌. ലക്ഷങ്ങളാണു വിവാഹത്തിനും സത്‌കാരങ്ങള്‍ക്കുമായി ചെലവായത്‌. വിവാഹത്തിനു മുമ്പ്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴി അനില്‍കുമാറിനു പണം കൈമാറിയെന്ന ഫായിസിന്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പുറമേയാണു ലക്ഷങ്ങള്‍ മുടക്കി ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനെ ഫായിസ്‌ വിവാഹം നടത്താനായി ഏര്‍പ്പെടുത്തിയത്‌. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. ഫായിസ്‌ ഉള്‍പ്പടെയുള്ളവരില്‍നിന്നു പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ്‌ അനില്‍കുമാറിന്റെ ആഢംബര ജീവിതത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്‌. ഇതിനിടെ മറ്റു ചില കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ഫായിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നു സൂചനയുണ്ട്‌. മലയാള സിനിമയിലെ ഒരു നടിയും ഫായിസും ഒരു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥനും വിദേശയാത്ര നടത്തിയെന്ന വിവരവും ഉദ്യോഗസ്‌ഥര്‍ക്കും ലഭിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്‌.
എം.എസ്‌. സന്ദീപ്‌

news credits Mangalam Daily, October 19, 2013

Thursday, October 17, 2013

സോളാര്‍കേസും ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്‌തവുമാണ്‌. ഭരണനിര്‍വഹണ ചുമതല നിര്‍വഹിക്കുന്ന എക്‌സിക്യൂട്ടീവിന്‌ ലെജിസ്ലേച്ചറിനോടും, ലെജിസ്ലേച്ചറിന്‌ ജനങ്ങളോടും നേരിട്ടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും ഉണ്ട്‌. എന്നാല്‍ നീതിന്യായ നിര്‍വഹണ സംവിധാനമായ ജുഡീഷ്യറിയ്‌ക്ക്‌ ഭരണഘടനയോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ അപ്പുറം പരസ്യ വിചാരണയ്‌ക്ക്‌ വിധേയമാകേണ്ട ആവശ്യമില്ല. പ്രിവിലേജ്‌ഡ്‌ ക്ലാസ്‌ എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്‌ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്‌മതയോടും കൃത്യതയോടും ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്‌. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും കൃത്യതയും ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ടോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ ജനാധിപത്യ പ്രക്രിയയെ ശാക്‌തീകരിക്കാന്‍ പ്രയോജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അഭിഭാഷക വൃത്തിയോടും നീതിന്യായ സംവിധാനത്തോടും അളവറ്റ ആദരവും ബഹുമാനവും പുലര്‍ത്തുന്ന എെന്നപ്പോലുള്ള നിയമവിദ്യാര്‍ഥികള്‍ക്ക്‌ വിധിന്യായം ആവര്‍ത്തിച്ച്‌ അനവധി പ്രാവശ്യം വായിച്ചിട്ടും പ്രസ്‌തുത വിധിന്യായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ ജുഡീഷ്യറി സമ്പൂര്‍ണമായും സംശയത്തിന്‌ അതീതമായി നിലകൊള്ളണമെന്ന അമിതമായ താല്‍പര്യം കൊണ്ടാവാം. ജോയി കൈതാരത്തിന്റെ ഹര്‍ജിയിലെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടിവി കാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും, സര്‍വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അനേ്വഷണ സംഘത്തിന്‌ നിര്‍ദേശം നല്‍കണമെന്നതായിരുന്നു. സി.സി. ടിവി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ഓഗസ്‌റ്റ്‌ 28-നു തന്നെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തെന്നും ആരോപണവിധേയനായി ഉത്തരവാദത്തപ്പെട്ട വ്യക്‌തി (മുഖ്യമന്ത്രി)യെ അനേ്വഷണ സംഘം ചോദ്യം ചെയ്‌തുവെന്നുമാണ്‌ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ്‌ ജനറല്‍ പറഞ്ഞത്‌. എ.ജി. ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി ദ്ധക്ഷത്സഗ്മ്യന്ധഗ്നഗ്മന്ഥ ആയി. നിസാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധിന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ പശ്‌ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം. കോടതിയുടെ പരിഗണനാ വിഷയമല്ലാത്ത കാര്യങ്ങളിലും അന്തിമ വിധി പ്രഖ്യാപിച്ചു കൊണ്ട്‌ സോളാര്‍ കേസിന്റെ രാഷ്‌ട്രീയ ഭരണ ഇടപെടലുകളെ പൂര്‍ണമായും കുറ്റവിമുക്‌തമാക്കുന്നതാണ്‌ വിധിന്യായം. ഓണാവധി കഴിഞ്ഞ്‌ ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരേ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത്‌ ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ്യ.ത്സ.ണ്മ.്യ 156 (3) അനുസരിച്ച്‌ ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരേ വ്യക്‌തമായ കുറ്റാരോപണമുണ്ട്‌. പ്രസ്‌തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതി പട്ടികയിലോ പേര്‌ പറയാത്ത ടെന്നി ജോപ്പനെ മൂന്നാം പ്രതിയായി ചേര്‍ത്ത്‌ അറസ്‌റ്റ്‌ ചെയ്‌പ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്‌തിസഹജമായ ചോദ്യത്തിന്‌ പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരേ എന്തുകൊണ്ട്‌ കേസെടുക്കുന്നില്ല എതായിരുന്നു ടെന്നിയുടെ അഭിഭാഷകന്റെ ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുതായിരുന്നു റാന്നി മജിസ്‌ട്രേിനു മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌േറ്ററ്റ്‌മെന്റ്‌. അതിലും മുഖ്യമന്ത്രിയുടെ പങ്ക്‌ വ്യക്‌തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്‌റ്റേറ്റ്‌മെന്റിനു ശേഷം എ.ജി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘേത്താട്‌് മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ പോലീസ്‌ അനേ്വഷണ റിപ്പോര്‍ട്ട്‌് സമര്‍പ്പിച്ചു. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ പോലീസിനോട്‌ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്‌റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന്‌ ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക്‌ ക്ലിയര്‍ ചെയ്‌തത്‌ 2012 ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്കു സരിതാ എസ്‌. നായരുമായി മുഖ്യമന്ത്രിയെ കണ്ട്‌ വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷമാണെന്ന്‌ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും രണ്ട്‌ മജിസ്‌ട്രേ്‌ കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരേ ആരും പരാതി ഉന്നയിച്ചില്ലെന്ന്‌ എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്‌. 2012 ജൂലൈ 9-ന്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടും എന്ന്‌ മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന്‌ മുമ്പാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്നു അസന്നിഗ്‌ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്ക്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്നു സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന്‌ മുമ്പാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത്‌ ഏത്‌ തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌? ഇതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്‌ വിധി ന്യായത്തിലെ 8-ാം ഖണ്‌ഡിക.
മുഖ്യമന്ത്രിയും സരിത. എസ്‌. നായരും ചേര്‍ന്ന്‌ ശ്രീധരന്‍ നായരെ ബിസിനസ്‌ പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചാലും മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ തെളിവോ, വിചാരണയോ വിസ്‌താരമോ കൂടാതെ എങ്ങനെ കോടതിക്കു പറയാന്‍ കഴിയും. മുഖ്യമന്ത്രിയുടെ പ്രേരണയും പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ മുന്‍കൂറായി വിധിക്കുന്നത്‌ ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ?
വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ :
മുഖമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത്‌ കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത്‌ സംബന്ധമായ കേസുകള്‍ മജിസ്‌ട്രേറ്റ്‌ കോടതികളില്‍ ഗ്ഗനുദ്ധ്രദ്ദ ആണ്‌. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്‌ഥാനത്തിലും പോസീസ്‌ അനേ്വഷണം നടക്കുന്ന സമയത്താണ്‌ മുഖ്യമന്ത്രിയെ കുറ്റവിമുക്‌തനാക്കുന്ന വിധി എന്നത്‌ ഗൗരവതരമാണ്‌. പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച്‌ സ്വകാര്യ അന്യായത്തില്‍ അനേ്വഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. അനേ്വഷണം പൂര്‍ത്തിയാക്കുതിനു മുമ്പും വിചാരണ കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്‌തമാക്കി വിധി പ്രസ്‌താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അനേ്വഷണവും കീഴ്‌ക്കോടതികളിലെ വിചാരണയും പൂര്‍ണമായി അിമറിക്കപ്പെട്ടിരിക്കുന്നു. വിവാദമായ തട്ടിപ്പ്‌ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അനേ്വഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ കുറ്റവിമുക്‌തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അനേ്വഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്‌. സുപ്രീം കോടതിയുടെ നിരന്തരമായ നിര്‍ദേശങ്ങളും വിധിന്യായങ്ങളും പരസ്യമായി ലംഘിക്കുന്നതാണ്‌.
ഏതു രീതിയിലുള്ള അന്വേഷണം എങ്ങനെ നടത്തണമെന്ന്‌ തീരുമാനിക്കാനുള്ള വിവേചനാധികാരം അനേ്വഷണ ഏജന്‍സികളില്‍ നിക്ഷിപ്‌തമാണെന്ന്‌ വിധിന്യായത്തില്‍ പറയുന്നുണ്ടെങ്കിലും സി.സി ടിവി കാമറ പിടിച്ചെടുക്കുക, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക തുടങ്ങിയ നടപടികളില്‍ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട്‌.
വിചാരണക്കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംശയത്തിന്റെ നിഴലിലാണ്‌. സരിതയുടെ മൊഴി രേഖപ്പെടുത്താതെ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കാലവിളംബം ഉണ്ടാക്കിയ നടപടി ഹൈക്കോടതി അനേ്വഷിക്കുന്നുണ്ട്‌. 21 പേജുണ്ടായിരുന്ന സരിതയുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത്‌ ആശങ്കയുണ്ടാക്കുന്നു. ങ്കത്സണ്മ്യ 207 അനുസരിച്ച്‌ പ്രതിക്കെതിരേ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴി പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചതും വിവാദമായി. മുഖ്യമന്ത്രിക്ക്‌ എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തുവരാത്തത്‌ കോടതി ഇടപെടലുകളുടെ ഭാഗമാണ്‌. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്‌ണന്‌ പരസ്യമായി മജിസ്‌ട്രേറ്റിനോട്‌ മൊഴി നല്‍കണമെന്ന്‌ ആവശ്യമുയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യ മൊഴി എടുത്തതും ശ്രദ്ധേയമാണ്‌. സലിം രാജിന്റെ ടെലിഫോണ്‍ കോള്‍ ലിസ്‌റ്റും ശബ്‌ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്ക്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ സ്‌റ്റേ ലഭ്യമായതും സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
ജുഡീഷ്യറിയുടെ വിശ്വാസതയ്‌ക്ക്‌ കളങ്കമുണ്ടായാല്‍ തകരുന്നത്‌ നിയമവാഴ്‌ചയായിരിക്കും. നിയമവും, നീതിനിര്‍വഹണവും നടന്നാല്‍ മാത്രം പോരാ നടക്കുന്നു എന്ന വിശ്വാസ്യത ജനങ്ങള്‍ക്ക്‌ ഉണ്ടാകണം. അതു നഷ്‌ടപ്പെട്ടാല്‍ അരാജകത്വവും അരാഷ്‌ട്രീയവും അഴിമതിയും ശക്‌തി പ്രാപിക്കും. അതിനവസരം നല്‍കാതെ ജനാധിപത്യത്തെ ശാക്‌തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്‌കൃഷ്‌ടമായ നീതിബോധമാണ്‌ ജുഡീഷ്യറിയില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. അതിനുള്ള കരുത്ത്‌ നമ്മടെ ജുഡീഷ്യറിക്ക്‌ ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കാം.
Article Credits,എന്‍.കെ. പ്രേമചന്ദ്രന്‍,Mangalam Daily,October 16, 2013
(മുന്‍ മന്ത്രിയും ആര്‍.എസ്‌.പി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌ ലേഖകന്‍)

Monday, October 14, 2013

സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലം ആഭ്യന്തരമന്ത്രിയെന്ന് പി സി ജോര്‍ജ്

കോട്ടയം: സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്. കോട്ടയം ടി ബി യില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "തിരുവഞ്ചൂര്‍ വീര്‍ത്തിരിക്കുന്ന ബലൂണാണ്. ഞാന്‍ തൊട്ടാല്‍ അത് പൊട്ടും." ഡാറ്റാസെന്റര്‍ കേസില്‍ താന്‍ ആഭ്യന്തരമന്ത്രിയാകുന്നതിനു മുന്‍പേ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ വന്നെന്ന തിരുവഞ്ചൂരിന്റെ വാദം പുകമറസൃഷ്ടിക്കലാണ്. കോട്ടയത്ത് വെച്ചുള്ള തിരുവഞ്ചൂര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ചയ്ക്ക് സാക്ഷികളുണ്ട്. അന്ന് വൈകിട്ട് എഴോടെ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നന്ദകുമാറിനെ തിരുവഞ്ചൂര്‍ സര്‍ക്കാര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. ഇതെല്ലാം കഴിഞ്ഞ് രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാകാം. മൂന്നോ നാലോ കേസില്‍ വിജിലന്‍സ് അന്വേഷണം നന്ദകുമാറിനെതിരെ നടക്കുമ്പോഴായിരുന്നു കൂടിക്കാഴ്ച. എന്തിനാണ് രാത്രി തിരുവഞ്ചൂര്‍ അയാളെ വിളിച്ചതെന്ന് അറിയണം. തിരുവഞ്ചൂരിന്റെ മുഖംമൂടി വലിച്ചുകീറുമെന്ന് പറഞ്ഞത് വെറുതേയല്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും എ കെ ആന്റണിക്കും കത്ത് നല്‍കിയിട്ടുണ്ട്. മറുപടിക്ക് കാത്തിരിക്കേണ്ട മര്യാദയാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
12-10-2013,Reports Deshabhimani Daily

Sunday, October 13, 2013

തടിയൂരാനാകാതെ ഉമ്മന്‍ചാണ്ടി

തിരു: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയെങ്കിലും കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാനാകില്ല. പത്തനംതിട്ട മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരോടൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, ഹര്‍ജി തള്ളിയ കോടതിയുടെ ചില പരാമര്‍ശം വിവാദമാകുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വഞ്ചനക്കുറ്റം ചുമത്താനാകില്ലെന്നാണ് കോടതി പറയുന്നത്.
എന്നാല്‍, വഞ്ചനാ പ്രേരണക്കുറ്റം ചെയ്തുവെന്ന് കോടതി വിധിയില്‍ വരികള്‍ക്കിടയിലൂടെ പറയുന്നു.
നിക്ഷേപത്തിന് മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചാല്‍ അത് വഞ്ചനക്കുറ്റമാകില്ലെന്നാണ് കോടതിയുടെ നിഗമനം.
നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു എന്നാണ് ശ്രീധരന്‍നായര്‍ പറഞ്ഞതും
. ഇതിലൂടെ തട്ടിപ്പ് സംഘത്തിന്റെ കൂട്ടുപ്രതിയായി മാറുകയാണ് മുഖ്യമന്ത്രി.
ശ്രീധരന്‍നായര്‍ നല്‍കിയ രഹസ്യമൊഴി കോടതി പരിശോധിച്ചില്ല. ശ്രീധരന്‍നായരുടെ അഭിഭാഷകന്റെ പരാമര്‍ശങ്ങളും കണക്കിലെടുത്തില്ല. ഈ രഹസ്യമൊഴി പുറത്തുവിടാനോ തുടര്‍നടപടി എടുക്കാനോ അന്വേഷണസംഘവും തയ്യാറായിട്ടില്ല. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തതെന്ന് പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ മൊഴി കോടതിയും പൊലീസും മുഖവിലയ്ക്കെടുക്കുന്നുമില്ല.
ശ്രീധരന്‍നായര്‍ മാത്രമല്ല, തട്ടിപ്പിനിരയായവര്‍ ഉമ്മന്‍ചാണ്ടിയെയൊ അദ്ദേഹത്തിന്റെ സ്റ്റാഫിനെയൊ ഓഫീസിനെയൊ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം സ്വദേശി ടി സി മാത്യു പറഞ്ഞത് താന്‍ മുഖ്യമന്ത്രിയുടെ അടുത്ത് പറഞ്ഞ പരാതി നിമിഷങ്ങള്‍ക്കകം അറിഞ്ഞ പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ്. തട്ടിപ്പിനിരയായ സജ്ജാദും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ ഇടപെടലുകളെക്കുറിച്ച് പരാതിപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂന്ന് സ്റ്റാഫിനെ തട്ടിപ്പുമായി ബന്ധപ്പെട്ട് മാറ്റി. ഈ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകളാണ് മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിച്ചിരുന്നത്. കേസില്‍ ഇതുവരെ അകത്തായില്ലെങ്കിലും ഡല്‍ഹിയിലെ വിശ്വസ്തനും തിരുവനന്തപുരത്തെ ഉന്നതനും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ നിരവധി പരിപാടികളില്‍ സരിത എസ് നായര്‍ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ പൊതുപരിപാടിക്കിടെ സ്വകാര്യം പറയുന്നിടത്തേക്കുവരെ അവരുടെ ബന്ധം വളര്‍ന്നു
.
സരിതയുടെ ഭര്‍ത്താവും തട്ടിപ്പ് സംഘത്തിന്റെ തലവനുമായ ബിജു രാധാകൃഷ്ണനുമായി എറണാകുളത്തെ ഗസ്റ്റ്ഹൗസില്‍ അടച്ചിട്ട മുറിയില്‍ സംസാരിച്ചതെന്തെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടില്ല. സരിതയുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.
ഇതിന് പിന്നിലും വമ്പന്മാരുണ്ട്. ഇപ്പോഴും പുതിയ തെളിവുകള്‍ പുറത്തുവരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെയും ഓഫീസിനെയും ഒഴിവാക്കിയതും ഈ തട്ടിപ്പുകളിലെ പങ്ക് പുറത്തുവരാതിരിക്കാനാണ്. പ്രതിപക്ഷം നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നാണ് ഇതുവരെ ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഏറ്റവും പ്രധാന ആവശ്യം പോലും സ്വീകരിച്ചില്ല.
സ്വന്തം ലേഖകന്‍,Deshabhimani Daily,12-Oct-2013

Friday, October 11, 2013

മുഖ്യമന്ത്രിയോടൊപ്പം ചെക്ക് കേസ് പ്രതി; സംഭവം മറയ്ക്കാന്‍ മാധ്യമങ്ങള്‍ക്കു മോര്‍ഫ് ചെയ്ത ഫോട്ടോ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ ചെക്ക് കേസില്‍ കോടതി ശിക്ഷിച്ച പ്രതി പങ്കെടുത്തതു മറച്ചുവയ്ക്കാന്‍, ഫോട്ടോ മോര്‍ഫ് ചെയ്തു മാധ്യമങ്ങള്‍ക്കു നല്‍കി. പ്രതിയുടെ സ്ഥാനത്തു മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ എസ്ഐയുടെ ചിത്രം വെട്ടിയൊട്ടിച്ചു. പക്ഷേ, ഫോട്ടോയില്‍ നടത്തിയ കൃത്രിമത്വം തെളിവു സഹിതം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണു മാഹിയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംഭവം ഇതിനോടകം വലിയ വിവാദമാവുകയും ചെയ്തു. രണ്ട് ദിവസം മുന്‍പ് മാഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യമാണിത്. മുഖ്യമന്ത്രിക്കു ഷാള്‍ അണിയിക്കുന്നതും കുശലം പറഞ്ഞു കൂടെ നടക്കുന്നതും ചെക്ക് കേസില്‍ ഒരാഴ്ച മുന്‍പു മാഹി കോടതി, ഒരു വര്‍ഷം തടവിനും പിഴയൊടുക്കാനും ശിക്ഷിച്ച ബഷീര്‍ ഹാജിയാണ്. ഫോട്ടോയെടുപ്പും സ്വീകരണവും കഴിഞ്ഞപ്പോഴാണ് ഇതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നാലുള്ള പൊല്ലാപ്പിനെക്കുറിച്ചു പ്രാദേശിക നേതാക്കള്‍ക്കു ബോധ്യം വന്നത് സരിതയോടൊപ്പം ഫയാസിനൊടോപ്പം നിന്നുള്ള ചിത്രങ്ങള്‍ കൊണ്ടും മുഖ്യന്‍ പുലിവാലു പടിച്ചിരിക്കുകയാണ്. ഇതിനിടയ്ക്കു നാളെ ബഷീര്‍ ഹാജിയുമൊത്തുള്ളചിത്രം പത്രത്തില്‍ വന്നാല്‍ കുഴങ്ങും. അതുകൊണ്ട് മുഖ്യനെ ഒന്നു സംരക്ഷിക്കാന്‍ തീരുമാനിച്ചു. ചിത്രത്തില്‍ ബഷീര്‍ ഹാജിക്കു പകരം തലശേരിയിലെ എസ്ഐ ആസാദിന്റെ ഫോട്ടോ വെട്ടിയൊട്ടിച്ചു. പക്ഷേ, ബഷീര്‍ ഹാജിക്കു പകരം ഒട്ടിച്ച എസ്ഐ ചിത്രത്തില്‍ യഥാര്‍ഥ സ്ഥാനത്തുണ്ടുതാനും. പിറ്റേ ദിവസം പത്രം കണ്ടവര്‍ അമ്പരന്നു. ഒരു ഫോട്ടോയില്‍ എസ്ഐ ആസാദ് രണ്ടിടത്ത്..! മുഖ്യനെ സംരക്ഷിക്കാന്‍ ഏതോ പാവംപിടിച്ച പയ്യന്‍ ഒപ്പിച്ച വേല ഇപ്പോള്‍ കോണ്‍ഗ്രസുകാരെ വട്ടം കറക്കുകയാണ്.
News Report,Asianet News ,11 Oct 2013

Tuesday, October 8, 2013

രണ്ടു ദിവസത്തിനു ശേഷം മുഖംമൂടികള്‍ പിച്ചിച്ചീന്തും: പി സി ജോര്‍ജ്‌

കോട്ടയം: വിവാദങ്ങള്‍ക്ക്‌ രണ്ടു ദിവസത്തെ അവധി കൊടുക്കുന്നുവെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണ്‌ വിവാദങ്ങള്‍ക്ക്‌ തല്‍ക്കാലം അവധി കൊടുക്കുന്നതെന്നും ചീഫ്‌ വിപ്പ്‌ പറഞ്ഞു. രണ്ടു ദിവസത്തിന്‌ ശേഷം പലരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുമെന്നും പി.സി. ജോര്‍ജ്‌ വ്യക്‌തമാക്കി. പി സി ജോര്‍ജും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മിലുളള വാക്‌പോര്‌ തുടരുന്നതിനിടെയാണ്‌ പി സി ജോര്‍ജ്‌ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പി സി ജോര്‍ജ്‌ തന്നെയല്ല യുഡിഎഫ്‌ സര്‍ക്കാരിനെയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ തിരുവഞ്ചൂര്‍ ഇന്ന്‌ പറഞ്ഞിരുന്നു. അതിനിടെ പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Mangalam Daily Report 7th Oct 2013
------------------------
മുഖ്യമന്ത്രി ശൈലി മാറണം; സോണിയയ്‌ക്ക് മുരളീധരന്റെ കത്ത്‌
ഡല്‍ഹി: മുഖ്യമന്ത്രി ശൈലി മാറണമെന്നും കെപിസിസി പ്രസിഡന്റിനെയും എംഎല്‍എ മാരേയും വിശ്വാസത്തില്‍ എടുക്കണമെന്നും കെ. മുരളീധരന്‍. ഈ ആവശ്യം ഉന്നയിച്ച്‌ സോണിയാഗാന്ധിക്ക്‌ മുരളീധരന്‍ കത്തയച്ചു. സഹോദരി പത്മജയ്‌ക്ക് ഒപ്പം ഡല്‍ഹിയില്‍ എത്തി മുരളീധരന്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി പ്രതിഛായ മോശമാക്കി. ഒറ്റയ്‌ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. പാര്‍ട്ടിയോട്‌ ആലോചിക്കുന്നില്ല. തുടങ്ങിയ അനേകം കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. നഷ്‌ടപ്പെട്ട സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രതഛായ എത്രയും പെട്ടെന്ന്‌ തിരിച്ചു കൊണ്ടുവരണം. കെ കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക്‌ തിരിച്ചെത്തിയവര്‍ക്കും അര്‍ഹമായ സ്‌ഥാനം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും ഒരു കാറിലാണ്‌ എത്തിയത്‌. എന്നാല്‍ തങ്ങള്‍ രണ്ടായിട്ടാണ്‌ എത്തിയതെന്നും ഉദ്ദേശം ഒന്നായതിനാല്‍ ഒരുമിച്ച്‌ എത്തുകയായിരുന്നെന്നും പത്മജ അറിയിച്ചു. വൈകുന്നേരം 4.15 നാണ്‌ ഇരുവര്‍ക്കും രാഹുല്‍ സമയം അനുവദിച്ചത്‌.
Reports Mangalam Daily October 8, 2013

Sunday, October 6, 2013

സംസ്ഥാന ഭരണം നിശ്ചലം

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മന്ത്രിമാര്‍ തട്ടിപ്പുകേസുകളിലും വിവാദക്കുരുക്കുകളിലുംപെടുകയും യുഡിഎഫിലും കോണ്‍ഗ്രസിലും പോര്‍വിളി ശക്തിപ്പെടുകയും ചെയ്തതോടെ സംസ്ഥാനഭരണം പൂര്‍ണമായി നിലച്ചു. സോളാര്‍ തട്ടിപ്പുകേസ് പുറത്തുവന്നതോടെ ഉടലെടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ ഭരണം വഴിപാടായി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സുപ്രധാനമായ ഫയലുകളില്‍ ഒപ്പിടാന്‍പോലും സെക്രട്ടറിയറ്റില്‍ എത്തുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴും പരിഹരിക്കാതെ പരസ്പരം കൊമ്പുകോര്‍ക്കുകയാണ് ഭരണനേതൃത്വം. ബുധനാഴ്ചകളിലെ മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുക്കാന്‍മാത്രമാണ് മിക്ക മന്ത്രിമാരും സെക്രട്ടറിയറ്റില്‍ എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊണ്ടുവന്ന് രണ്ടു തട്ടിപ്പുപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് പുകമറ സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും കഴിഞ്ഞ നാലുമാസത്തിനിടെ നടന്നില്ല. ഈ പദ്ധതികളുടെയും പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടതോടെ സര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തീരുമാനം കൈക്കൊള്ളാന്‍ ഭരണതലത്തില്‍ ഒരു നടപടിയുമില്ല. വൈദ്യുതിരംഗം താറുമാറായി. ഏറ്റവും കൂടുതല്‍ മഴ കിട്ടി ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും ആസൂത്രണത്തിലെ കെടുകാര്യസ്ഥത കാരണം സംസ്ഥാനത്ത് കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളില്ല. ജെനറിക് മരുന്നുകളുടെ വിതരണവും നടക്കുന്നില്ല. ഭൂരഹിതര്‍ക്കുള്ള ഭൂമിവിതരണം നിലച്ചു. വനംവകുപ്പിന് മന്ത്രിയില്ലാതായിട്ട് മാസങ്ങളായി. ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കേണ്ട സമയം അടുത്തെത്തിയെങ്കിലും കായികവകുപ്പിനും നാഥനില്ല. കേരളത്തിന്റെ അഭിമാനമായി മാറിയ അന്താരാഷ്ട്ര ചലച്ചിത്രമേള പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. വിദ്യാഭ്യാസമേഖലയിലെ ലീഗുവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുകയുന്നതിനിടെയാണ് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ നിയമനത്തിലൂടെ വീണ്ടും വിവാദം സൃഷ്ടിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ് വകുപ്പിനെ ഉപയോഗിക്കുന്നതെന്ന് എ ഗ്രൂപ്പുകാര്‍തന്നെ പരാതിപ്പെടുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന റെയ്ഡും എതിരാളികളെ ഒതുക്കാനുള്ള തന്ത്രമായാണ് കാണുന്നത്. പൊതുവിതരണമേഖലയില്‍ കടുത്ത നിഷ്ക്രിയത്വവും അഴിമതിയും കൊടികുത്തി വാഴുന്നു. വകുപ്പുമന്ത്രി ചുമതലയേറ്റെങ്കിലും ബാഹ്യശക്തികളാണ് ഭരണം നിയന്ത്രിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച ഒരു പദ്ധതിപോലും എങ്ങുമെത്തിയില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയേടത്തുതന്നെയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനം നിലച്ചു. കൊട്ടിഘോഷിച്ച് നടത്തിയ എമെര്‍ജിങ് കേരളയുടെ ഭാഗമായ ഒരു പദ്ധതിപോലും തുടങ്ങിയില്ല. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സ്ഥിതിയും മറിച്ചല്ല. തര്‍ക്കത്തിനും തമ്മിലടിക്കും പുറമേ ഭരണത്തലവന്‍തന്നെ ആരോപണങ്ങളില്‍പ്പെട്ടതോടെ പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്തവുമില്ലാതായി. മന്ത്രിസഭായോഗത്തില്‍പ്പോലും മന്ത്രിമാര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെളിവാരി എറിയുകയുമാണ്.
Reports Desabhimani,6-Oct-2013

വൈദ്യുതമേഖലയുടെ നവീകരണക്കരാര്‍ കൊറിയന്‍ കമ്പനി മറിച്ചുവിറ്റു

തിരുവനന്തപുരം: വൈദ്യുതമേഖലയുടെ നവീകരണകരാര്‍ കൊറിയന്‍ കമ്പനി മറിച്ചുവിറ്റു. നടപടികള്‍ക്ക്‌ കെ.എസ്‌.ഇ.ബി. അംഗീകാരം. കൊറിയന്‍ കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌വര്‍ക്ക്‌ 240 കോടിയുടെ കരാര്‍ രഹസ്യമായി വിപ്രോയ്‌ക്ക്‌ മറിച്ചു നല്‍കുകയായിരുന്നു. വിപ്രോ ടെന്‍ഡറില്‍ പങ്കെടുത്തു പുറത്തായ കമ്പനിയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ആര്‍എ.പി.ഡി.ആര്‍.പി പദ്ധതിയിലാണ്‌ തട്ടിപ്പ്‌. ഇതു സംബന്ധിച്ച ഉടമ്പടി ഇരു കമ്പനികളും ഒപ്പിട്ടു. കരാര്‍ മറിച്ചു നല്‍കാന്‍ പാടില്ലെന്ന കേന്ദ്ര ഊര്‍ജ്‌ജ മന്ത്രാലയത്തിന്റെ വ്യവസ്‌ഥകള്‍ ലംഘിച്ചാണ്‌ കെ.എസ്‌.ഇ.ബി. അംഗീകാരം നല്‍കിയത്‌. കരാര്‍ ലഭിച്ചതോടെ കോടികളുടെ ലാഭമാണ്‌ സ്വകാര്യ കമ്പനിയായ വിപ്രോയ്‌ക്ക്‌ ലഭിക്കുന്നത്‌. പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വിപ്രോ ആരംഭിച്ചു. വൈദ്യുത മേഖലയുടെ നവീകരണത്തിനായുള്ള ആര്‍എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ച്ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡവലപ്‌മെന്റ്‌ ആന്റ്‌ റിഫോംസ്‌ പദ്ധതി) നടപ്പിലാക്കാനുള്ള സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും ഇക്കാരണത്താല്‍ കരാര്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച്‌ കൊറിയന്‍ കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌ വര്‍ക്ക്‌ അധികൃതര്‍ വൈദ്യുതി ബോര്‍ഡിന്‌ കത്ത്‌ നല്‍കിയതോടെയാണ്‌ ഉപകരാര്‍ വഴിയുള്ള കോടികളുടെ തട്ടിപ്പിന്‌ തുടക്കമായത്‌. ബില്ലിംഗ്‌ അടക്കമുള്ള മേഖലകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാന്‍ സാങ്കേതിക വൈദഗ്‌ധ്യം ഇല്ലെന്ന്‌ കൊറിയന്‍ കമ്പനി ബോര്‍ഡിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്‌ നവീകരണ പദ്ധതികള്‍ക്ക്‌ കാലതാമസമുണ്ടാക്കുമെന്നും ഇക്കാരണത്താല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ മറ്റു കമ്പനികള്‍ക്ക്‌ നല്‍കാന്‍ അനുവദിക്കണമെന്നും കൊറിയന്‍ കമ്പനി ആവശ്യപ്പെട്ടു. കൊറിയന്‍ കമ്പനിയുടെ കത്ത്‌ പരിഗണിച്ച വൈദ്യുതി ബോര്‍ഡ്‌ മറ്റു കമ്പനികള്‍ക്ക്‌ ഉപകരാര്‍ നല്‍കുന്നതിന്‌ അനുമതി നല്‍കുകയായിരുന്നു. കേന്ദ്ര പദ്ധതിയായ ആര്‍-എ.പി.ഡി.ആര്‍.പിയില്‍ ഉപകരാര്‍ നല്‍കുന്നതിന്‌ വ്യവസ്‌ഥകളില്ലെന്നത്‌ അവഗണിച്ചുകൊണ്ടായിരുന്നു ബോര്‍ഡിന്റെ നടപടി. ഉപകരാര്‍ നല്‍കുന്നത്‌ ഏതു കമ്പനിക്കാണെന്നോ ഇതിനുള്ള സാങ്കേതിക വൈദഗ്‌ധ്യം കമ്പനിക്കുണ്ടോയെന്നോ വൈദ്യുതി ബോര്‍ഡ്‌ ആരാഞ്ഞില്ല. വൈദഗ്‌ധ്യമില്ലാത്തിനാല്‍ പദ്ധതി നടത്തിപ്പ്‌ മറ്റൊരു കമ്പനിക്ക്‌ നല്‍കണമെന്ന കൊറിയന്‍ കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും, ഫലത്തില്‍ ഇത്‌ ടെണ്ടറില്‍ നിന്ന്‌ പുറത്തായ കമ്പനികള്‍ക്ക്‌ കരാര്‍ ലഭിക്കുന്നതിന്‌ ഇടയാക്കുമെന്നുമുള്ള ബോര്‍ഡിലെ സാങ്കേതിക വിദഗ്‌ധരുടെ വാദവും ബോര്‍ഡ്‌ നേതൃത്വം തള്ളിക്കളഞ്ഞു. ഉപകരാര്‍ നല്‍കുന്നതിന്‌ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ കൊറിയന്‍ കമ്പനി നവീകരണ കരാര്‍ വിപ്രോയ്‌ക്ക്‌ മറിച്ചു നല്‍കി. ഇതിനുള്ള കരാറിലും ഇരു കമ്പനികളും ഒപ്പിട്ടു. വൈദ്യുതി ബോര്‍ഡും ഇതിന്‌ അംഗീകാരം നല്‍കിയതോടെ ടെണ്ടറില്‍ നിന്നും പുറത്തായിട്ടും കരാര്‍ വീണ്ടും വിപ്രോയുടെ കൈകളിലേക്കുതന്നെയെത്തി. ബോര്‍ഡിന്റെ രേഖകളില്‍ കരാര്‍ കൊറിയന്‍ കമ്പനിക്കാണെങ്കിലും പദ്ധതി നടപ്പിലാക്കുന്നത്‌ വിപ്രോയാണ്‌. കമ്പ്യൂട്ടര്‍ ശൃംഖലയുടെ നവീകരണം, കമ്പ്യൂട്ടര്‍ ബില്ലിംഗ്‌ തുടങ്ങിയ ജോലികള്‍ വിപ്രോ ആരംഭിച്ചു കഴിഞ്ഞു. ടെണ്ടറില്‍ പറഞ്ഞതിനെക്കാള്‍ കുറഞ്ഞ തുകയ്‌ക്ക്‌ നവീകരണക്കരാര്‍ വിപ്രോയ്‌ക്ക്‌ ലഭിച്ചപ്പോള്‍,പദ്ധതി നടപ്പിലാക്കാതെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കൊറിയന്‍ കമ്പനിക്ക്‌ കഴിഞ്ഞു. കേരള രാഷ്‌ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചതാണ്‌ വൈദ്യുത മേഖലയുടെ നവീകരണക്കരാര്‍. 2010ലാണ്‌ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്‌. കരാറില്‍ താല്‍പര്യമറിയിച്ച പൊതുമേഖലാ സ്‌ഥാപനമായ ഭാരത്‌ ഇലക്ര്‌ടിക്കല്‍ ലിമിറ്റഡ്‌ അടക്കമുള്ളവരെ വൈദ്യുതി ബോര്‍ഡ്‌ തുടക്കത്തില്‍ തന്നെ ഒഴിവാക്കി. ഓമ്‌നിയഗേറ്റ്‌,കെ.എല്‍.ജി, ടാറ്റാ കണ്‍സള്‍ട്ടന്‍സി, റിലയന്‍സ്‌, എം.ഐ.സി ഇലക്രേ്‌ടാണിക്‌സ്‌, ഇന്‍ഫോസിസ്‌, കൊറിയന്‍കമ്പനിയായ കെപ്‌കോ ഡേറ്റാ നെറ്റ്‌ വര്‍ക്ക്‌ എന്നീ കമ്പനികളാണ്‌ വിപ്രോയ്‌ക്ക്‌ പുറമേ 2010ല്‍ നടന്ന അവസാനവട്ട ടെണ്ടറില്‍ പങ്കെടുത്തത്‌. കമ്പനികളുടെ യോഗ്യത പരിശോധിച്ചത്‌ സര്‍ക്കാര്‍ നിയോഗിച്ച സീഡ്‌ ബാക്ക്‌ വെന്‍ച്വേഴ്‌സ്‌ എന്ന കണ്‍സള്‍ട്ടന്‍സിയായിരുന്നു. ആവശ്യമായ യോഗ്യതകളുണ്ടായിരുന്ന ഓമ്‌നിയ ഗേറ്റിനെയും, എം.ഐ.സിയേയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ ഒഴിവാക്കി. തുടര്‍ന്നാണ്‌ കൊറിയന്‍ കമ്പനിക്ക്‌ കരാര്‍ ലഭിക്കുന്നത്‌. രാഷ്‌ട്രീയ വിവാദമായതിനെത്തുടര്‍ന്ന്‌ കരാര്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ റദ്ദാക്കി. തുടര്‍ന്ന്‌ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്‌തു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ സര്‍ക്കാരും ശ്രമിച്ചില്ല.
Reports Mangalam Daily , October 7, 2013 , by എ.എസ്‌. ഉല്ലാസ്‌

Saturday, October 5, 2013

സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസ്‌: അതൃപ്‌തിയറിയിച്ച്‌ ഡി.ജി.പി. ചീഫ്‌ സെക്രട്ടറിക്ക്‌ കത്തു നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സംസ്‌ഥാന പോലീസ്‌ മേധാവി കെ.എസ്‌. ബാലസുബ്രഹ്‌മണ്യന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തു നല്‍കി. വസ്‌തുതകള്‍ കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ വീഴ്‌ചയുണ്ടായതാണ്‌ കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയതെന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്‌ സലിംരാജിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ്‌ സലിംരാജിനെ ഡി.ജി.പിക്കും പേടിയാണോയെന്ന പരാമര്‍ശം ജസ്‌റ്റിസ്‌ ഹാറുണ്‍ അല്‍ റഷീദ്‌ നടത്തിയത്‌. തട്ടിപ്പുകാര്‍ക്കുവേണ്ടി പോലീസ്‌ നിലകൊണ്ടെന്ന വിമര്‍ശനം തന്നെ മാനസികമായി മുറിവേല്‍പ്പിച്ചെന്ന്‌ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‌ നല്‍കിയ കത്തില്‍ ഡി.ജി.പി പറയുന്നു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മൂന്നുമാസം മുന്‍പു തന്നെ പോലീസ്‌ നടപടി സ്വീകരിച്ചിരുന്നു. വിജിലന്‍സ്‌ അന്വേഷണവും ശിപാര്‍ശ ചെയ്‌തു. കേസില്‍ സലിംരാജിന്‌ ബന്ധമുണ്ടെന്ന്‌ വ്യക്‌തമായതോടെ ഇയാളെ സസ്‌പെന്‍ഡ്‌ ചെയ്യുകയും വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ വീഴ്‌ചയുണ്ടായതിനാലാണ്‌ കോടതിയില്‍ നിന്ന്‌ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായത്‌. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കില്‍ കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തിലുള്ള തന്റെ വിശദീകരണമെന്ന നിലയിലാണ്‌ കത്തയക്കുന്നതെന്നും ഡി.ജി.പി വ്യക്‌തമാക്കുന്നുണ്ട്‌. ഭൂമി തട്ടിപ്പിനിരയായ തൃക്കാക്കര സ്വദേശിനി ഷെരീഫ, സലിംരാജിനെതിരെ നല്‍കിയ പരാതി ഡി.ജി.പി സര്‍ക്കാരിന്‌ കൈമാറുകയായിരുന്നെന്ന്‌ ഹര്‍ജിക്കാരിയുടെ അഡ്വക്കേറ്റ്‌ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ സലിംരാജിനെ ഡി.ജി.പിക്ക്‌ പേടിയാണോയെന്ന പരാമര്‍ശം കോടതി നടത്തിയത്‌. പരാതിയില്‍ അന്വേഷണത്തിന്‌ നിര്‍ദേശിക്കാമെന്നിരിക്കേ ഡി.ജി.പി അത്‌ സര്‍ക്കാരിന്‌ കൈമാറിയത്‌ അസാധാരണ നടപടിയായി കോടതി വിലയിരുത്തി. പരാതിയില്‍ ഡി.ജി.പി എന്ത്‌ നടപടിയാണെടുത്തതെന്നും സംസ്‌ഥാനത്ത്‌ ഭരണം നിയന്ത്രിക്കുന്നതാരാണെന്നും കോടതി ആരാഞ്ഞിരുന്നു.
Reports Mangalam Daily,Sunday, October 6, 2013

മുഖ്യമന്ത്രിക്കും അനുചരര്‍ക്കും കേസില്ല; പരാതിക്കാരെ കുടുക്കുന്നു

തിരു: തനിക്കും അനുചരര്‍ക്കും എതിരായ കേസുകളും പരാതികളും അട്ടിമറിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്ത് പരാതിക്കാരെ കള്ളക്കേസിലും നിയമക്കുരുക്കിലും പെടുത്തി ദ്രോഹിക്കുന്നു. കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസുകളിലെ പൊലീസ് അന്വേഷണം പൂര്‍ണമായും പ്രഹസനമാക്കിയ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണവും അട്ടിമറിച്ചു. ഇതിന് പുറമെയാണ് തന്റെ അനുചരര്‍ക്കെതിരായ കേസുകളും ഇല്ലാതാക്കുന്നത്. തങ്ങള്‍ക്കെതിരെ പരാതികളുമായി ആരെങ്കിലും രംഗത്തിറങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാനുള്ള തന്ത്രവുമാണ് സര്‍ക്കാര്‍ പയറ്റുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന് ചൊവ്വാഴ്ച കോഴിക്കോട് സെഷന്‍സ് കോടതിയില്‍നിന്ന് ജാമ്യം കിട്ടി. സോളാര്‍ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും മാത്രമേ പുറത്തിറങ്ങാനുള്ളൂ. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സലിംരാജുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായും ബന്ധമുണ്ട്. ഈ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതിക്കാരെ കേസില്‍ കുടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടപ്പള്ളി സ്വദേശിയും എഴുപത്തെട്ടുകാരിയുമായ ഷെരീഫയ്ക്കും മക്കള്‍ക്കുമെതിരെ എടുത്ത കേസ്. സലിംരാജിനെതിരെ പരാതി നല്‍കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതിന് പുറമെ കേസില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയെന്നതാണ് ഈ കുടുംബം ചെയ്ത "തെറ്റ്". സലിംരാജിനെതിരായ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തവരാണ് എതിര്‍കക്ഷികളുടെ പരാതിയില്‍ രണ്ട് ദിവസത്തിനകം കേസെടുത്തത്. പത്തനംതിട്ടയിലെ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍നായരെ നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് കേസില്‍ കുടുക്കാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ശ്രീധരന്‍നായരും ഉറച്ചുനിന്നു. വ്യവസായി എം കെ കുരുവിളയെ കേസുകളുടെ പരമ്പരയില്‍ കുടുക്കിയിരിക്കുകയാണ്.
Desabhimani Daily Report dt 5th October 2013

Friday, October 4, 2013

സലീംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പോലീസ് കേസ്

കൊച്ചി:സലിംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എകെ നാസര്‍ , എ കെ നൗഷാദ്, ഷരീഫ എന്നിവര്‍ക്കെതിരെയാണ് സലിംരാജിന്റെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസ് എന്ന് എകെ നാസര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജും ബന്ധുക്കളും ചേര്‍ന്ന് ഭൂമി തട്ടിയെന്ന കേസില്‍ പരാതിക്കാരാണ് ഇടപള്ളി പത്തടിപാലം സ്വദേശികളായ ഷെരീഫയും മക്കള്‍ എ.കെ നാസറും എ.കെ നൗഷാദും. ഈ കേസില്‍ സലീംരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജ്ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സലീംരാജും ബന്ദുക്കളും ഭൂമി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പാകെ പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. സലീംരാജിന് ഭൂമി കൈമാറിയില്ലെങ്കില്‍ റവന്യുവകുപ്പ് അത് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് സലീംരാജിന്റെ ബന്ധുക്കളുടെ പരാതിയില്‍ നാസറിനെയും നൗഷാദിനെയും അവരുടെ മാതാവാ ഷെരീഫയേയും പ്രതി ചേര്‍ത്ത് കളമശ്ശേരി പോലീസ് കേസെടുത്തത്. 1969 ല്‍ ഭൂമിയുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തത് ഇവരുടെ പാരാതിയില്‍ സലീംരാജിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തത് വിവാദമായിരുന്നു. മുഖ്യമന്തിയ്‌ക്കെതിരെ പരാതി നല്‍കിയതു കൊണ്ടാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എ.കെ.നാസര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. നാസര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ഒരു ഡെപ്യൂട്ടി കമ്മീഷ്ണറുടെയിം മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരുടെയും ഭീഷണിയെപറ്റി സൂചനയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജ്ജി ബുധനാഴ്ച ഹൈക്കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് ഇവര്‍ക്കെതിരെ തിരക്കിട്ട് കേസെടുത്തിരിക്കുന്നത്.
Reports Reportertv News Channel,October 5, 2013

Thursday, October 3, 2013

മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തി - തട്ടിപ്പിനിരയായ എ കെ നാസര്‍.


കൊച്ചി: ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെതിരെ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തന്നെ ഭീഷണിപ്പെടുത്തിയതായി തട്ടിപ്പിനിരയായ കെ ഷരീഫയുടെ മകന്‍ എ കെ നാസര്‍. കഴിഞ്ഞ ജൂണ്‍ 21നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി പറഞ്ഞ തനിക്ക് ഈ തിക്താനുഭവം ഉണ്ടായതെന്ന് നാസര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സലിംരാജാണോ സംസ്ഥാനം ഭരിക്കുന്നത് എന്ന ഹൈക്കോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെയാണ് തട്ടിപ്പിനിരയായ നാസറും മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. സലിംരാജിനെതിരെ പരാതിപ്പെട്ടാല്‍ 40 കോടി വിലമതിക്കുന്ന ഭൂമി, സര്‍ക്കാരിലേക്ക് കണ്ടുകെട്ടും എന്നാണ് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയത്. അന്വേഷിച്ചപ്പോള്‍ ഭൂമി നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ളതാണെന്ന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പരാതി പ്രതിപക്ഷ നേതാവിനും നല്‍കിയതിനാല്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഭീഷണിസ്വരത്തില്‍ പറഞ്ഞതായി നാസര്‍ വെളിപ്പെടുത്തി. തന്റെ പരാതിയില്‍ കൈപ്പറ്റ് രശീതി ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വഴങ്ങാതിരുന്ന മുഖ്യമന്ത്രി പിന്നീട് രശീതി തന്നു. എന്നാല്‍, സലിം രാജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട തന്റെ പരാതി പൊലീസിന് കൈമാറാതെ റവന്യൂ വകുപ്പിന് നല്‍കി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. കേസിനിടെ, സലിംരാജ് വീട്ടില്‍ക്കയറിയും ഭീഷണിപ്പെടുത്തി. 2011 ജൂണ്‍ 26നായിരുന്നു സംഭവം. തന്റെ കൈവശമുള്ള 1.16 ഏക്കര്‍ സ്ഥലത്തിന് നാലുകോടി രൂപ തരാമെന്നും ഉടന്‍ അവിടെനിന്ന് ഇറങ്ങിക്കൊടുക്കണമെന്നും പറഞ്ഞാണ് സലിം രാജ് വീട്ടിലെത്തിയത്. ഇതിനു വിസമ്മതിച്ചപ്പോള്‍ "നിന്നെയൊക്കെ ഞാന്‍ അടിച്ചിറക്കും. ടെന്റടിച്ച് റോഡില്‍ കിടത്തും. ഞാന്‍ ആരാണെന്ന് അറിയാമോ. ഭരണമൊക്കെ ഞാനാണ് നിയന്ത്രിക്കുന്നത്. നീയൊക്കെ അനുഭവിക്കും" എന്നായിരുന്നു ഭീഷണിയെന്ന് നാസര്‍ ദേശാഭിമാനിയോട് പറഞ്ഞു. ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിനെ ഒഴിവാക്കി എഫ്ഐആര്‍ തയ്യാറാക്കാന്‍ പൊലീസും ഒത്തുകളിച്ചു. കേസിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നു പറഞ്ഞ് ഡിസിപി മുഹമ്മദ് റഫീഖ് തന്റെ മൊഴി എടുത്തിരുന്നു. പരാതിയിലുള്ളതിനാല്‍ സലിം രാജിനെതിരെ മൊഴിവേണ്ടെന്നും ഡിസിപി അറിയിച്ചു. എന്നാല്‍, തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം സലിംരാജിനെ ഒഴിവാക്കി എഫ്ഐആര്‍ തയ്യാറാക്കി പൊലീസ് കള്ളക്കളി കളിച്ചുവെന്നും നാസര്‍ പറഞ്ഞു. സലിംരാജ് അവിഹിതമായി ഇടപെട്ട് തങ്ങളുടെ കുടുംബസ്വത്ത് റവന്യൂ ഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നതായാണ് ഇടപ്പള്ളി പത്തടിപ്പാലം ആഞ്ഞിക്കാത്ത് വീട്ടില്‍ ഷരീഫയുടെയും മകന്‍ എ കെ നാസറിന്റെയും പരാതി. വര്‍ഷങ്ങളായി ഇവരുടെ കൈവശമുള്ള 1.16 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും നാസറിന് ഭൂമിയില്‍ അവകാശമില്ലെന്നുമായിരുന്നു റവന്യൂ അധികൃതരുടെ മറുപടി. സലിംരാജിന്റെ ബന്ധുവും അയല്‍വാസിയുമായ കാട്ടിപ്പറമ്പില്‍ അബ്ദുള്‍ മജീദിന്റെ പരാതിയിലാണ് റവന്യൂ അധികൃതരുടെ നീക്കം. നാസറും അബ്ദുള്‍ മജീദുമായി സിവില്‍ കേസ് നിലവിലുണ്ട്. ഇതിന്റെ പ്രതികാരമായാണ് തന്റെ കുടുംബസ്വത്ത് റവന്യൂ ഭൂമിയാക്കാന്‍ അബ്ദുള്‍ മജീദിന്റെ ഭാര്യാ സഹോദരനായ സലിംരാജ് ശ്രമിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
Reports Deshabhimani Daily,സ്വന്തം ലേഖകന്‍ 02-Oct-2013

സലീംരാജിനെതിരായ ഭൂമി തട്ടിപ്പു കേസന്വേഷണം ഊര്‍ജ്ജിതമാക്കുന്നു
കൊച്ചി: സലീംരാജനെതിരായ ഭൂമി തട്ടിപ്പുകേസില്‍ വില്ലേജ് ഓഫീസര്‍മാരെ പൊലീസ് ചോദ്യം ചെയ്തു. തൃക്കാക്കര എസിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പരാതിക്കാരനായ നാസറില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സലീം രാജനെതിരായ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിതട്ടിപ്പുകേസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് തൃക്കാക്കര വില്ലേജ് ഓഫീസര്‍ സാബു, മുന്‍ സ്പെഷ്യല്‍ വില്ലെജ് ഓഫീസര്‍ മുറാദ് എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറിലധികം നീണ്ടു. തണ്ടപ്പേര്‍ തിരുത്തിയെന്ന ആക്ഷേപം, സലീം രാജനുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പൊലീസ് ഇവരില്‍ നിന്നും ചോദിച്ചറിഞ്ഞത്. അതേസമയം ഇപ്പോഴുള്ള എഫ്ഐആര്‍ കൊച്ചി സിറ്റിപൊലീസ് ഡിസിപി മുഹമ്മദ് റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം തയാറാക്കിയതാണെന്ന ആക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നാസര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തനാണ് തൃക്കാക്കര എസി നാസറിനെ വിളിച്ചുവരുത്തിയത്. വരുംദിവസങ്ങളിലും നാസറിന്‍റെ മൊഴിയെടുപ്പ് തുടരും.
Asianet News Report

സി.ബി.ഐ. നേര്‍വഴിക്കു വന്നാല്‍ കേന്ദ്രമന്ത്രിയും കുടുങ്ങും

കോഴിക്കോട്‌ : സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ഫായിസിനെ കസ്‌റ്റംസുമായി ബന്ധപ്പെടുത്തിയതു കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ മുന്‍ തലവനെന്നു സൂചന. ഒരു കേന്ദ്രമന്ത്രിയുടെ പ്രത്യേകതാല്‍പര്യപ്രകാരം അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്‌റ്റാഫില്‍ ഒരു വര്‍ഷത്തോളമായി സുപ്രധാന പദവിയിലിരിക്കുകയാണ്‌ കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ ഈ മുന്‍ തലവന്‍. എന്നാല്‍, ഫായിസിനെ കസ്‌റ്റംസുമായി ബന്ധപ്പെടുത്തിയതു കരിപ്പൂര്‍ എയര്‍ കസ്‌റ്റംസിന്റെ ഈ മുന്‍ തലവനാണെന്ന കാര്യം കസ്‌റ്റംസ്‌ ഉന്നതര്‍ അതീവരഹസ്യമാക്കിവച്ചിരിക്കുകയാണ്‌. സിബി.ഐ. അനേ്വഷണം നേര്‍വഴിയില്‍ നടന്നാല്‍ കേന്ദ്രമന്ത്രിയടക്കം കുടുങ്ങുമെന്നതിനാല്‍ മന്ത്രിയുടെ പാര്‍ട്ടി നേതൃത്വമടക്കം പരിഭ്രാന്തിയിലാണ്‌. ഫായിസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന ആരോപണം നേരിടുന്ന കോഴിക്കോട്‌ റൂറലിലെ ഒരു ഉത്തരേന്ത്യക്കാരനായ മുന്‍ പോലീസ്‌ ചീഫ്‌ വഴിയായിരുന്നു കസ്‌റ്റംസ്‌ തലവന്‍ ഫായിസിനെ പരിചയപ്പെട്ടതെന്നാണു വിവരം. പോലീസ്‌ ചീഫും കസ്‌റ്റംസ്‌ തലവനും സിവില്‍ സര്‍വീസില്‍ വ്യത്യസ്‌ത വിഭാഗങ്ങളിലായിരുന്നെങ്കിലും ഒരേ ബാച്ചുകാരായിരുന്നു. അന്നു മുതലേ ഇരുവരും ഉറ്റ സൗഹൃദത്തിലുമാണ്‌. കേന്ദ്രമന്ത്രിയുടെ പ്രത്യേക താല്‍പര്യമായിരുന്നു കസ്‌റ്റംസ്‌ ഉന്നതന്റെ കരിപ്പൂരിലെ നിയമനത്തിനു പിന്നില്‍. മുമ്പു റൂറല്‍ എസ്‌.പിയായിരുന്ന ആരോപണവിധേയനായ വിക്രം വഴിയാണു പുതുതായി സ്‌ഥാനമേറ്റെടുത്ത ഉത്തരേന്ത്യക്കാരന്‍ ഫായിസുമായി അടുത്തത്‌. ഉത്തരേന്ത്യക്കാരനായ പോലീസ്‌ ഉന്നതനുമായുള്ള സൗഹൃദം ഫായിസ്‌ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്‌തു. കസ്‌റ്റംസ്‌ തലവന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ മൂവരും നിരവധി തവണ സംഗമിച്ചിരുന്നതായും സല്‍ക്കാരങ്ങള്‍ നടത്തിയതായും വിവരമുണ്ട്‌. ഇയാള്‍ വിമാനത്താവളത്തില്‍ ചുമതലയിലിരുന്ന കാലത്തു കാര്യമായ സ്വര്‍ണക്കടത്തു വേട്ടകളൊന്നും കരിപ്പൂരില്‍ നടത്തിയിരുന്നില്ല എന്നതാണു ശ്രദ്ധേയം. അവിശുദ്ധ കൂട്ടുകെട്ടു പുറത്തുവരാതിരിക്കാന്‍ മൂവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചു ഷോപ്പിംഗിനായി തെരഞ്ഞെടുത്തതു തലശേരിയെയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ സുപ്രധാന തസ്‌തികയിലിരിക്കുന്ന ആള്‍ കസ്‌റ്റംസ്‌ തലവനായിരിക്കുമ്പോഴാണു ഫായിസ്‌ കോഴിക്കോട്‌ വഴി കൂടുതല്‍ സ്വര്‍ണക്കടത്തു നടത്തിയതെന്നും കസ്‌റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഇയാള്‍ വഴിയായിരുന്നു മറ്റു വിമാനത്താവളങ്ങളിലെ ഉന്നത കസ്‌റ്റംസ്‌ അധികൃതരുമായി ഫായിസ്‌ വിപുലമായ ബന്ധങ്ങള്‍ സ്‌ഥാപിച്ചത്‌. ഫായിസിന്റെ ബന്ധങ്ങള്‍ വ്യാപകമായതോടെ അപകടം മണത്ത കസ്‌റ്റംസ്‌ ഉന്നതന്‍ മന്ത്രിയുമായുള്ള ബന്ധമുപയോഗിച്ചു പഴ്‌സണല്‍ സ്‌റ്റാഫിലെ സുപ്രധാന പദവിയില്‍ എത്തിച്ചേരുകയായിരുന്നു. സ്വര്‍ണക്കടത്തിനെതിരേ കരിപ്പൂരില്‍ സി.ബി.ഐയുടെ നിരീക്ഷണം ശക്‌തമായതും പുതിയ ലാവണം തേടാന്‍ കാരണമായി.
Mangalam Daily Report,October 4, 2013 by വി.ടി. അജിത്‌കുമാര്‍
----------------------
എന്‍.ഐ.എ. വേണ്ടെന്നു ഡി.ജി.പി.: ഫായിസിനു "സുരക്ഷ'യൊരുക്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ അന്വേഷണമുണ്ടാകില്ല. കേസ്‌ എന്‍.ഐ.എയ്‌ക്കു വിടാനാകില്ലെന്നു കാട്ടി ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം കഴിഞ്ഞദിവസം സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ കേസില്‍ ഉന്നതരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണു എന്‍.ഐ.എ. അന്വേഷണം അട്ടിമറിക്കുന്നതിനു പിന്നില്‍. കേസിലെ പ്രതി ഫായിസിന്റെ രഹസ്യ ഇടപാടുകളും ഉന്നതബന്ധങ്ങളും പുറത്തുവരില്ലെന്ന്‌ ഇതോടെ ഉറപ്പായി. സ്വര്‍ണക്കടത്തിനെക്കുറിച്ചു കേരളാ പോലീസിന്‌ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നതാണ്‌ എന്‍.ഐ.എ. അന്വേഷണം ഇല്ലാതാക്കാനുള്ള ന്യായീകരണം. വിധ്വംസകപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍ക്കുമെതിരേ കേസെടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേസ്‌ എന്‍.ഐ.എക്ക്‌ കൈമാറുന്നതില്‍ പോലീസിനു പരിമിതികളുണ്ടെന്നു ഡി.ജി.പിയുടെ രഹസ്യറിപ്പോര്‍ട്ട്‌ പറയുന്നു. എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിക്കു നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌. സ്വര്‍ണക്കടത്തിനെക്കുറിച്ചു കസ്‌റ്റംസ്‌ അന്വേഷിക്കുന്നുണ്ട്‌. കേസില്‍ ഉള്‍പ്പെട്ട കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ സി.ബി.ഐ. അന്വേഷണവും നടക്കുന്നു. പക്ഷേ രാഷ്‌ട്രീയക്കാരും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരുമടക്കം നിരവധിപേര്‍ ഹവാലയടക്കമുളള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നതിനെക്കുറിച്ച്‌ ഒരു ഏജന്‍സിയും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണമെങ്കില്‍ സി.ബി.ഐയെ ചുമതലപ്പെടുത്താമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. രാജ്യദ്രോഹം, കുഴല്‍പ്പണക്കടത്ത്‌, മനുഷ്യക്കടത്തു തുടങ്ങി അതിഗുരുതരമായ ആരോപണങ്ങള്‍ ഫായിസുമായി ബന്ധപ്പെട്ടുയര്‍ന്നെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നാണ്‌ ഉന്നതപോലീസ്‌ കേന്ദ്രങ്ങളുടെ നിലപാട്‌. നെടുമ്പാശേരിയില്‍വച്ചു സ്വര്‍ണക്കടത്തു പിടികൂടിയതോടെ ഉന്നത രാഷ്‌ട്രീയനേതാക്കളും സിനിമാരംഗത്തെ പ്രമുഖരും അധോലോകബന്ധമുളള മോഡലുകളും ഫായിസിന്റെ സഹായികളായി പ്രവര്‍ത്തിച്ചതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇവരെല്ലാം രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണു കേസ്‌ എന്‍.ഐ.എയ്‌ക്കു വിടുന്നത്‌ എന്തുവിലകൊടുത്തും ഇല്ലാതാക്കാനുള്ള അണിയറനീക്കം.
reports Mangalam Daily എസ്‌. നാരായണന്‍, Thursday, October 3, 2013

Wednesday, October 2, 2013

സലിംരാജിനെ ഡി.ജി.പിക്ക്‌ ഭയം?: ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടേതിനു തുല്യമെന്നു ഹൈക്കോടതി. ജനങ്ങള്‍ക്ക്‌ ഒരു പോലീസ്‌ കോണ്‍സ്‌റ്റബിളിനെപ്പോലും ഭയക്കേണ്ട അവസ്‌ഥയാണെന്നും ഡി.ജി.പിക്കുപോലും സലിംരാജിനെ ഭയമാണെന്നും കോടതി വിമര്‍ശിച്ചു. വ്യാജരേഖയുണ്ടാക്കി സലിംരാജും സംഘവും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന രണ്ടു ഹര്‍ജികള്‍ പരിഗണിക്കവേയാണു ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദിന്റെ നിരീക്ഷണം. സലിംരാജിനെതിരേ ലഭിച്ച പരാതി ഡി.ജി.പി. സര്‍ക്കാരിനു കൈമാറിയതാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. പരാതിയില്‍ അന്വേഷണം നടത്തുന്നതിനു പകരം സര്‍ക്കാരിനു കൈമാറിയത്‌ എന്തുകൊണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണു ഡി.ജി.പിയുടേതെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നടക്കുന്നതു ജനങ്ങളുടെ ഭരണമല്ലെന്നും എന്തു ജനാധിപത്യമാണ്‌ ഇവിടെ നടക്കുന്നതെന്നും അനുദിനം തട്ടിപ്പു സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കോടതി അഭിപ്രായപ്പെട്ടു. എല്ലാത്തരത്തിലും സലിംരാജിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയിലാണെന്നും ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും കോടതി പറഞ്ഞു. സലിംരാജിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണു നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ സലിംരാജിനെ ഒഴിവാക്കി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി ഹര്‍ജിഭാഗം കോടതിയെ അറിയിച്ചു. സലിംരാജ്‌ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണു തിടുക്കംകാട്ടിയതെന്നു കോടതി ചോദിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനികളെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടില്ല എന്ന കാരണത്താലാണ്‌ ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തതെന്നും അതിനാല്‍ കമ്പനികളെ കക്ഷിചേര്‍ക്കാന്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചെന്നും ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. മൊബൈല്‍ കമ്പനികളെ കക്ഷിചേര്‍ക്കണമെന്ന അപേക്ഷയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു ബുധനാഴ്‌ചവരെ സാവകാശം അനുവദിച്ചു. അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി. വ്യാജരേഖ ഉണ്ടാക്കി സലിംരാജും സംഘവും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ തിരുവനന്തപുരം സ്വദേശി പ്രേംചന്ദ്‌ ആര്‍. നായര്‍, കളമശേരി സ്വദേശി എന്‍.എ. ഷെരീഫ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതി പരിഗണിച്ചത്‌.
---------------
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സംശയനിഴലില്‍ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ ചില ഫണ്ടുകള്‍ അതീവ സംശയകരമെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കോഴിക്കോട്ട്‌ അറസ്‌റ്റിലാകുന്നതിന്‌ ഏതാനും ദിവസംമുമ്പു സലിംരാജ്‌ നടത്തിയ മുംബൈ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചു. നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ഫായിസുമായി സലിംരാജിനുള്ള ബന്ധം സ്‌ഥിരീകരിച്ചതായാണു സൂചന. സലിംരാജും ഫായിസുമൊക്കെയായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ രാജ്യസുരക്ഷയ്‌ക്കു ഗുരുതര ഭീഷണിയുയര്‍ത്തുന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലേക്കു നീങ്ങുന്നതായാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്നതിനിടെ സലിംരാജ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യമായി എത്തിയതിന്റെ കാമറാ ദൃശ്യങ്ങള്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു കിട്ടിയതായാണ്‌ അറിവ്‌. വിമാനത്താവളത്തില്‍ സലിംരാജ്‌ ചില ദുരൂഹ വ്യക്‌തികളെ സ്വീകരിച്ചതായി നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലിരിക്കെ അദ്ദേഹത്തിന്റെ അറിവോടെയാണോ സലിംരാജ്‌ വിമാനത്താവളത്തിലേക്കു പോയതെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. സ്വര്‍ണക്കടത്തുകാരന്‍ ഫായിസിനു മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി ഉണ്ടായിരുന്ന ബന്ധമാണു ദുരിതാശ്വാസനിധിയെയും സംശയനിഴലിലാക്കിയത്‌. ആരോപണ വിധേയരായ ആര്‍.കെ. ബാലകൃഷ്‌ണന്‍, ജിക്കുമോന്‍, സലിംരാജ്‌ എന്നിവരുമായി ബന്ധപ്പെട്ടു ദുരിതാശ്വാസനിധിയിലേക്കെത്തിയ ചില ഫണ്ടുകളെക്കുറിച്ചാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്‌. സലിംരാജിന്റെ മുംബൈ ബന്ധം എന്താണെന്നു സ്‌ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ അന്വേഷണ ഏജന്‍സികള്‍. കരിപ്പൂര്‍ വിമാനത്താവളംവഴി നിയമവിരുദ്ധ ഇടപാടുകള്‍ നടന്നെന്ന സംശയം ഇന്റലിജന്‍സ്‌ ഏജന്‍സികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌.
Reports Mangalam Daily,October 2, 2013
---------------------------
സലിംരാജിനും സംഘത്തിനും ജാമ്യം
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും കൂട്ടാളികള്‍ക്കും കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഭാസ്കരന്‍ ഉപാധികളോടെ ജാമ്യം നല്‍കി. രണ്ട് ആള്‍ജാമ്യവും അരലക്ഷം രൂപവീതം ബോണ്ടിലുമാണ് ജാമ്യം. പാസ്പോര്‍ട് കൈമാറണം, കേരളം വിടരുത്, രണ്ടു മാസം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം എന്നിവയാണ് മറ്റുപാധികള്‍. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ബന്ധുവായ അഡ്വ. കെ ഷഹീര്‍സിങ്ങാണ് സലിംരാജിനും സംഘത്തിനുമായി ഹാജരായത്. കോഴിക്കോട് കരിക്കാംകുളത്ത് സെപ്തംബര്‍ 10 നാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് പ്രണവം വീട്ടില്‍ പ്രസന്നനെ ഇന്നോവ കാറിലെത്തിയ സലിംരാജിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി ഓച്ചിറ കടാശേരി റിജോ, യൂത്ത് കോണ്‍ഗ്രസ് ഓച്ചിറ മണ്ഡലം സെക്രട്ടറി ജുനൈദ്, യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയും വിവിധ കേസുകളില്‍ പ്രതിയുമായ ഇര്‍ഷാദ്, ഓച്ചിറ സ്വദേശികളും വിവിധ കേസുകളില്‍ പ്രതികളുമായ സിദ്ദിക്ക്, സത്താര്‍, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷംനാദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.