Friday, October 4, 2013

സലീംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പോലീസ് കേസ്

കൊച്ചി:സലിംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എകെ നാസര്‍ , എ കെ നൗഷാദ്, ഷരീഫ എന്നിവര്‍ക്കെതിരെയാണ് സലിംരാജിന്റെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസ് എന്ന് എകെ നാസര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജും ബന്ധുക്കളും ചേര്‍ന്ന് ഭൂമി തട്ടിയെന്ന കേസില്‍ പരാതിക്കാരാണ് ഇടപള്ളി പത്തടിപാലം സ്വദേശികളായ ഷെരീഫയും മക്കള്‍ എ.കെ നാസറും എ.കെ നൗഷാദും. ഈ കേസില്‍ സലീംരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജ്ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സലീംരാജും ബന്ദുക്കളും ഭൂമി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പാകെ പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. സലീംരാജിന് ഭൂമി കൈമാറിയില്ലെങ്കില്‍ റവന്യുവകുപ്പ് അത് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് സലീംരാജിന്റെ ബന്ധുക്കളുടെ പരാതിയില്‍ നാസറിനെയും നൗഷാദിനെയും അവരുടെ മാതാവാ ഷെരീഫയേയും പ്രതി ചേര്‍ത്ത് കളമശ്ശേരി പോലീസ് കേസെടുത്തത്. 1969 ല്‍ ഭൂമിയുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തത് ഇവരുടെ പാരാതിയില്‍ സലീംരാജിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തത് വിവാദമായിരുന്നു. മുഖ്യമന്തിയ്‌ക്കെതിരെ പരാതി നല്‍കിയതു കൊണ്ടാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എ.കെ.നാസര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. നാസര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ഒരു ഡെപ്യൂട്ടി കമ്മീഷ്ണറുടെയിം മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരുടെയും ഭീഷണിയെപറ്റി സൂചനയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജ്ജി ബുധനാഴ്ച ഹൈക്കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് ഇവര്‍ക്കെതിരെ തിരക്കിട്ട് കേസെടുത്തിരിക്കുന്നത്.
Reports Reportertv News Channel,October 5, 2013

No comments:

Post a Comment