Wednesday, October 30, 2013

സോളാര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പു പുറത്ത്‌; രഹസ്യമൊഴിയിലെ പരാമര്‍ശങ്ങളില്ല

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ വാദിയായ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലില്ല. ശ്രീധരന്‍ നായര്‍ സരിത എസ്‌ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി കുറ്റപത്രത്തിലില്ല. ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്‌ കണ്ടതായി പറയുന്നുണ്ട്‌. 406, 419, 420, 210 വകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌. ഗൂഢാലോചനയെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. കേസില്‍ സരിത എസ്‌ നായരും ബിജു രാധാകൃഷ്‌ണനും ടെനി ജോപ്പനുമാണ്‌ പ്രതികള്‍. ജോപ്പന്‍ മറ്റുപ്രതികളുടെ അവിഹിത സമ്പാദ്യത്തിന്റെ പങ്കുപറ്റിയെന്നും കുറ്റകരമായ പ്രേരണ ചെലുത്തിയെന്നും പറയുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ അടക്കം ആറ്‌ തെളിവുകളും 97 രേഖകളും എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ഹാജരാക്കി. 39 സാക്ഷികളാണ്‌ കേസിലുളളത്‌. 239 പേജുളള കുറ്റപത്രമാണ്‌ സമര്‍പ്പിച്ചത്‌.
October 30, 2013,Mangalam Daily

No comments:

Post a Comment