Sunday, November 6, 2016

ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം രണ്ടാമതെത്തി

ന്യൂഡൽഹി : ചരക്ക് സേവന നികുതിയും മേക്ക് ഇൻ ഇന്ത്യയുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വീകാര്യത കൂട്ടുന്നതായി റിപ്പോർട്ട് . ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം ഇന്തോനേഷ്യയ്ക്ക് പിന്നിൽ രണ്ടാമതെത്തി . ചുവപ്പ് നാടയുടെ കുരുക്കഴിച്ച് രാജ്യത്തെ ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളാണ് സൂചികയിൽ ഇന്ത്യൻ സ്ഥാനം ഉയർത്താൻ കാരണമായത്.
ഗ്രാന്ത് തോർണ്ട്ടൺ അന്താരാഷ്ട്ര ബിസിനസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ പാദത്തേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഭാരതം രണ്ടാമതെത്തിയത്. ശുഭപ്രതീക്ഷ സൂചികയിലെ ഉയർന്ന റാങ്ക് സർക്കാരിന്റെ പ്രവർത്തനം ബിസിനസ് മേഖലയിൽ ഗുണപരമായി പ്രതിഫലിച്ചത് കൊണ്ടാണെന്ന് ഗ്രാൻഡ് തോർണ്ട്ടൺ ഇന്ത്യ മാനേജർ ഹരീഷ് എച്ച് വി പറഞ്ഞു.
ബിസിനസുമായി ബന്ധപ്പെട്ട തൊഴിൽ പ്രതീക്ഷയിൽ ആഗോളതലത്തിൽ ഭാരതം ഒന്നാമതെത്തിയിട്ടുണ്ട് . കഴിഞ്ഞ പാദത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സർക്കാരിനു കഴിഞ്ഞതാണ് ഈ മാറ്റത്തിനു കാരണമെന്നും ഹരീഷ് വ്യക്തമാക്കുന്നു. 36 സാമ്പത്തിക മേഖലകളിലെ 2,500 ഓളം ബിസിനസ് സംരംഭങ്ങളുടെ ഇടയിൽ സർവേ നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Article credits Janamtv News

No comments:

Post a Comment