Saturday, November 19, 2016

ചൈനയുടെ എതിർപ്പ് മറികടന്ന് ലഡാക്കിൽ സൈന്യം പൈപ്പ് ലൈൻ സ്ഥാപിച്ചു

ശ്രീനഗർ : ചൈനയുടെ എതിർപ്പ് മറികടന്ന് ഇന്ത്യൻ സൈന്യം ജലസേചന ആവശ്യത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി. ലഡാക്കിലെ ഡെംചോക്കിൽ ഗ്രാമങ്ങളിലേക്ക് ജലമെത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് സൈന്യത്തിന്റെ സാങ്കേതിക വിദഗ്ദ്ധർ പൂർത്തിയാക്കിയത്.
പൈപ്പ് ലൈൻ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ചൈനയുടെ അതിർത്തി പോലീസ് സ്ഥലത്തെത്തുകയും ജോലി തടയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം സ്ഥലത്തെത്തുകയും പ്രതിരോധം ഒഴിച്ചുള്ള ജോലികൾ അതിർത്തിയിൽ ചെയ്യുന്നതിനെ എതിർക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രഖ്യാപിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പോലീസ് ടെന്റുകൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു . എന്നാൽ സൈന്യവും ഐ ടി ബി പി യും ഇത് തടഞ്ഞു. ഇതോടെ ടെന്റ് നിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുവന്നത് തിരിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകാൻ ചൈനീസ് അതിർത്തി പോലീസ് നിർബന്ധിതരായി
ഐ ടി ബി പി പട്രോൾ ശക്തിപ്പെടുത്തിയതിനു ശേഷം ചൈനയുടെ കടന്നുകയറ്റം ഏറെക്കുറെ ദുർബ്ബലമായിരുന്നു . അതിർത്തിയിലേക്കുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ നീക്കം നടത്താൻ സഹായിച്ചു. പൈപ്പ് ലൈൻ ജോലി ചൈഈസ് പോലീസ് തടഞ്ഞ ഉടൻ തന്നെ തൊട്ടടുത്ത് വ്യോമസേന വിമാനമിറക്കി ശക്തിപ്രകടനം നടത്തിയതും ശ്രദ്ധേയമായി.
News Credits ,Janamtv News

No comments:

Post a Comment