Monday, December 21, 2015

പിണറായിയുടെ കള്ള പ്രചാരണങ്ങൾക്കെതിരെ കുമ്മനം .വെളിവാകുന്നത് സിപിഎമ്മിന്റെ ഗീബൽസിയൻ അജണ്ട

തിരുവനന്തപുരം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നടത്തിയ കള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ . ദേശാഭിമാനിയിലൂടെ ആദ്യം നുണ പ്രചാരണം നടത്തുക,പിന്നീട് ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഈ നുണ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക. മാർക്സിസ്റ്റ് പാർട്ടി കാലങ്ങളായി നടത്തിവരുന്ന ഗീബൽസിയൻ പ്രചാരണങ്ങളുടെ പുതിയ വകഭേദമാണിതെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .
ക്ഷേത്രപരിസരത്തെ ഇതര മതസ്ഥരുടെ കച്ചവടവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്.ഏതു മതസ്ഥരുടെ ആരാധനാലയങ്ങളായാലും അതിന്റെ ഭാഗമായുള്ള പ്രദേശങ്ങളിൽ ആര് കച്ചവടം നടത്തണമെന്നതിൽ നിയമവിധേയമായി തീരുമാനം എടുക്കേണ്ടത് ആ സ്ഥാപനങ്ങളുടെ ഭരണാധികാരികളാണ്. ഇത് കാലങ്ങളായി അങ്ങനെ തന്നെയാണ് താനും.അത് സംബന്ധിച്ച് ഒരു അഭിപ്രായം താൻ പറയേണ്ട കാര്യമില്ല.
കണ്ണൂരിൽ നടന്ന ആർ.എസ്.എസ് ബൈഠക്കിനെപ്പറ്റി ദേശാഭിമാനി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേയും കുമ്മനം ആഞ്ഞടിച്ചു . ആർ.എസ്.എസിന്റെ കണ്ണൂർ ബൈഠക്കുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഉയർത്തിക്കൊണ്ട് വന്ന പ്രചാരണങ്ങൾ പച്ചക്കള്ളവും അസംബന്ധജഡിലവുമാണ് . ഇത്തരം തീരുമാനങ്ങളൊന്നും അവിടെ എടുത്തിട്ടില്ല , മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്ന സഭയല്ല അവിടെ നടന്നതും . അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാസം നടന്ന ഈ പരിപാടിക്കെതിരെ അന്ന് തൊട്ട് വിഷലിപ്തമായ പ്രചാരണങ്ങൾ മാർക്സിസ്റ്റുപാർട്ടിയും അവരുടെ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾക്കെതിരെ പച്ചനുണകൾ പ്രചരിപ്പിക്കുന്നതിന് മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ മടിയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി .
യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങൾ പൊതുസമൂഹവും മറ്റ് മാദ്ധ്യമങ്ങളും തള്ളിക്കളയണമെന്ന് അഭ്യർത്ഥിച്ച കുമ്മനം ചില മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തിയത് അഭിനനന്ദനാർഹമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഭാരതീയ ജനതാപാർട്ടിക്ക് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ജനസ്വാധീനവും പിന്തുണയും കണ്ട് വിറളി പിടിച്ചാണ് മാർക്സിസ്റ്റ് പാർട്ടി ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നത് . . തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പ്രചരിപ്പിച്ച് , ക്രിസ്ത്യൻ മുസ്ലിം സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ,അതിൽ നിന്ന് നേട്ടം കൊയ്യാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. സമൂഹത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഇത്തരം കള്ളപ്രചരണങ്ങൾ പാർട്ടി അവസാനിപ്പിക്കണം. കുമ്മനം ആവശ്യപ്പെട്ടു.
ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച കുമ്മനം രാജശേഖരൻ ഈ വിഷയത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
ആർ.എസ്.എസ് സർസംഘചാലക് പങ്കെടുത്ത കണ്ണൂർ ബൈഠക്കിനെതിരെ ദേശാഭിമാനി തുടങ്ങിവച്ച നുണ പ്രചാരണങ്ങൾ പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തിരുന്നു . എന്നാൽ വാർത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ചില മാദ്ധ്യമങ്ങൾ വാർത്ത പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു .
News Credits,Janamtv News,22/12/2015

No comments:

Post a Comment