Thursday, December 10, 2015

കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡു. കേരളത്തിലെ നഗരവികസനത്തിന് 680 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.
അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നഗരങ്ങളും അമൃത് പദ്ധതിക്കായി നിര്‍ദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. എന്നാല്‍ പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാഷ്ട്രീയം മാറ്റിവെച്ച് കേരളത്തിന്റെ വികസനത്തിന് എല്ലാ സംഭാവനകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ വി.എസ് ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
News Credits,Janamtv News

No comments:

Post a Comment