Thursday, July 9, 2015

കസാക്കിസ്ഥാൻ ഭാരതത്തിന് അയ്യായിരം ടൺ യുറേനിയം നൽകും

അസ്താന : ലോകത്തെ ഏറ്റവും വലിയ യുറേനിയം ഉത്പാദകരായ കസാക്കിസ്ഥാൻ ഭാരതത്തിന് അയ്യായിരം ടൺ യുറേനിയം നൽകുമെന്ന് കസാക്ക് പ്രസിഡന്റ് നുസ്രുൾസ്ഥാൻ നസർബയേവ് . അടുത്ത നാലുവർഷ കാലയളവിലാണ് ഇത് ലഭ്യമാക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കസാക്ക് സന്ദർശനത്തിന്റെ ഭാഗമായുണ്ടായ ചർച്ചകളുടെ തുടർച്ചയാണ് നസർബയേവിന്റെ പ്രഖ്യാപനം . നിലവിൽ 4650 മെഗാവാട്ട് ശേഷിയുള്ള ഭാരതത്തിന്റെ ആണവനിയങ്ങളുടെ ഉത്പാദനം പതിനാലിരട്ടി വർദ്ധിപ്പിക്കണമെന്നാണ് തീരുമാനം . ഇതിന് യുറേനിയത്തിന്റെ ഇറക്കുമതി അത്യാവശ്യമായിരുന്നു.
യുറേനിയം വാങ്ങാൻ ഭാരതവുമായി ആദ്യമായി കരാറുണ്ടാക്കിയ രാഷ്ട്രം കസാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . രണ്ടാമതും കരാർ സാദ്ധ്യമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
News Credit,Jnamtv News

No comments:

Post a Comment