Thursday, July 30, 2015

രാജ്യം കടപ്പെട്ട അപൂര്‍വ്വതകളോടെ ഒരു നീതി നിര്‍വ്വഹണം

ന്യൂഡല്‍ഹി: അവസാന നിമിഷവും അര്‍ധരാത്രിയില്‍ പോലും നിയമ സംവിധാനങ്ങളുടെ എല്ലാ വാതായനങ്ങളും തുറന്നിട്ട ശേഷമാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ രാജ്യം നടപ്പാക്കിയത്. മുംബൈ സ്‌ഫോടനത്തിനിരയായ സാധാരണക്കാരുടെ ജീവന് രാജ്യം വില കല്‍പിക്കുന്നുണ്ടെന്ന വിലപ്പെട്ട സന്ദേശം കൂടിയാണ് യാക്കൂബ് മേമന്റെ ഹര്‍ജികള്‍ ആവര്‍ത്തിച്ച് തള്ളിയതിലൂടെ സുപ്രീംകോടതിയും വ്യക്തമാക്കിയത്. ഒടുവില്‍ രാത്രിയില്‍ പോലും ചരിത്രത്തിലാദ്യമായി രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ വാതിലുകള്‍ തുറന്നിട്ട് അവസാന നിമിഷവും നിയമസാദ്ധ്യതയുടെ അവസരം മേമന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
ഒന്നിലധികം തവണ തള്ളിയ വാദങ്ങള്‍ വീണ്ടും ഹര്‍ജിയാക്കിയാണ് യാക്കൂബ് മേമന്റെ അഭിഭാഷകന്‍ ഇന്നലെ രാത്രി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിനെ സമീപിച്ചത്. തന്റെ വീട്ടുവാതിലില്‍ തുറന്ന് ഒരു സാങ്കേതികത്വവും പറയാതെ ചീഫ് ജസ്റ്റീസ് ഹര്‍ജി സ്വീകരിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് കേസ് വിശദമായി പരിഗണിച്ച് വധശിക്ഷ ശരിവെച്ച മൂന്നംഗ ബഞ്ചിനോട് പുതിയ ഹര്‍ജിയില്‍ രാത്രി തന്നെ തിര്‍പ്പുണ്ടാക്കാന്‍ രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു.
ജസ്റ്റീസ് ദീപക് മിശ്രയുടെ നേത്യത്വത്തിലുള്ള ബഞ്ചിലെ മൂന്ന് ജഡ്ജിമാരും പുലര്‍ച്ചെ 3:20 ന് സുപ്രിംകോടതിയുടെ നാലം നമ്പര്‍ കോടതി മുറിയിലെത്തി. പ്രതിഭാഗം അഭിഭാഷകനായ ആനന്ദ് ഗ്രോവറുടെ വാദം കെട്ടു. മൂന്ന് ആക്ഷേപങ്ങളാണ് ഗ്രോവര്‍ ഉന്നയിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് വില്‍പത്രം തയ്യാറാക്കാന്‍ മേമന് സാവകാശം ലഭിച്ചില്ല, നടപടിക്രമങ്ങള്‍ പാലിച്ചല്ല മരണവാറണ്ട് പുറപ്പെടുവിച്ചത്, ഔദ്യോഗിക ദുഖാചരണം നടക്കുമ്പോള്‍ വധശിക്ഷ പാടില്ല തുടങ്ങിയ മൂന്നു വാദങ്ങളെയും കോടതിമുറിയില്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തക്കി ഖണ്ഡിച്ചു.
ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് മേമന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആദ്യ ഹര്‍ജി തള്ളിയ ശേഷം ഇത്രയും നാള്‍ സാവകാശം അനുവദിച്ചുവെന്നായിരുന്നു കോടതിയുടെ മറുപടി. യാക്കൂബിന്റെ സഹോദരനാണ് നേരത്തെ ദയാഹര്‍ജി സമര്‍പ്പിച്ചതെന്ന അഭിഭാഷകന്റെ വാദത്തിന്റെ സാധുതയിലേക്ക് പോലും കടക്കാതെയാണ് കോടതി അംഗീകരിച്ചത്. 90 മിനിറ്റുകള്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷം വിധി പ്രസ്താവം. പുലര്‍ച്ചെ 4:55 ന് മുന്നാമത്തെ ഹര്‍ജ്ജിയും തള്ളി ന്യായാധിപന്‍മാര്‍ ഉത്തരവില്‍ ഒപ്പിട്ടു.
തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കാന്‍ സുപ്രീംകോടതി പ്രത്യേക ദൂതനെ ചുമതലപ്പെടുത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 5:15 നാണ് യാക്കൂബ് മേമനു വേണ്ടി സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജ്ജിയും സുപ്രീംകോടതി തള്ളിയ വിവരം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അറിയിച്ചത്. ശിക്ഷ നടപ്പാക്കാനുള്ള ടാഡകോടതി ഉത്തരവ് പാലിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.
സൂപ്രണ്ടും മജിസ്‌ട്രേറ്റും ജയില്‍ ഡോക്ടറും രണ്ട് വാര്‍ഡന്മാരോടൊപ്പം യാക്കൂബ് മേമന്റെ സെല്ലിലെത്തി ശിക്ഷ നടപ്പാക്കാനുളള തിരുമാനം അറിയിച്ചു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞെത്തിയ മേമന് ലഘുഭക്ഷണവും ചായയും നല്‍കി. പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിച്ച ശേഷം ടാഡ കോടതിയുടെ മരണ വാറണ്ട് മേമനെ മജിസ്‌ട്രേറ്റ് വായിച്ച് കേള്‍പ്പിച്ചു. മേമനെ പരിശോധിച്ച ഡോക്ടര്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തി.
6.10 ഓടെ മേമനെ വിലങ്ങണിയിച്ച് തൂക്കുമരത്തിന് സമീപത്തേക്ക് കൊണ്ടുപോയി. 6:25 ന് തുക്കുമരത്തിന് സമീപം എത്തിയ മേമനെ ആരാച്ചാര്‍ക്ക് പരിചയപ്പെടുത്തിയ ശേഷം വധശിക്ഷ നടപ്പാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. വിലങ്ങ് മാറ്റി കൈകള്‍ ആരാച്ചാല്‍ കയര്‍ പുറകില്‍ തന്നെ ബന്ധിച്ചു. 6:30 ന് കഴുമരത്തിലെക്ക് ആരാച്ചാര്‍ മേമനെ കൊണ്ടു പോയി. 6:33 ന് കറുത്ത മുഖാവരണം മേമനെ ധരിപ്പിച്ച് ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാകാന്‍ നിര്‍ദ്ദേശിച്ചു.
6:36 ന് മജിസ്‌ട്രേറ്റ് അന്തിമ അനുമതി നല്‍കി. അതേസമയം തന്നെ തുക്ക് മരത്തിന്റെ ലിവര്‍ ആരാച്ചാര്‍ വലിച്ചു. ശിക്ഷനടപ്പാക്കി. വധശിക്ഷ നടപ്പാക്കിയാല്‍ മൃതശരീരം 30 മിനിറ്റ് തുക്കുമരത്തില്‍ തന്നെ കിടക്കണം എന്നാണ് ചട്ടം . 7:07 ന് ഡോക്ടര്‍ തൂക്കുമരത്തിലെത്തി മരണം സ്ഥിരീകരിച്ചു. മജിസ്‌ട്രേറ്റ് ആരാച്ചാരെ വിളിച്ച് മ്യതദേഹം തുക്കുമരത്തില്‍ നിന്നും നീക്കാന്‍ നിര്‍ദ്ദേശിച്ചതോടെ എതാണ്ട് രണ്ട് മണിക്കൂറോളം നീണ്ട നടപടികള്‍ അവസാനിച്ചു.
Artcle redits,JanamTV,July 30-15

No comments:

Post a Comment