Monday, December 30, 2013

സി.പി.എം. വീണ്ടും രാധാകൃഷ്‌ണന്റെ ചാക്കില്‍

തിരുവനന്തപുരം: പ്ലീനത്തോടനുബന്ധിച്ച്‌ ദേശാഭിമാനിയുടെ മുന്‍പേജില്‍ പരസ്യം നല്‍കി പാര്‍ട്ടിയെ കളങ്കപ്പെടുത്തിയ വിവാദവ്യവസായി വി.എം.രാധാകൃഷ്‌ണന്റെ ചാക്കില്‍ വീണ്ടും സി.പി.എം. പെട്ടു. പാര്‍ട്ടിയുമായി ചാക്കു രാധാകൃഷ്‌ണന്‍ നടത്തിയ ഭൂമികച്ചവടമാണ്‌ ഇക്കുറി ചൂടേറിയ ചര്‍ച്ചയ്‌ക്കു കാരണം. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും രാധാകൃഷ്‌ണന്റെ കമ്പനി വാങ്ങിയതിന്റെ രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത്‌ ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്റും കെട്ടിടവും കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണു ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌ വാങ്ങുന്നത്‌. മൂന്നുകോടി മുപ്പതു ലക്ഷത്തിനായിരുന്നു ഇടപാട്‌. ദേശാഭിമാനി ജനറല്‍ മാനേജരും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനും ക്യാപിറ്റില്‍ സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡാനിഷ്‌ കെ.ചാക്കോയും കോട്ടയ്‌ക്കകം സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണു പ്രമാണം രജിസ്‌റ്റര്‍ ചെയ്‌തത്‌. കോയമ്പത്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌, കമ്പനി രജിസ്‌ട്രാര്‍ക്കു കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖപ്രകാരം സ്‌ഥാപനത്തിന്റെ ഡയറക്‌ടര്‍ വെര്‍ക്കോട്‌ രാധാകൃഷണന്‍ മഞ്ചേരിത്തൊടിയെന്ന വി.എം. രാധാകൃഷ്‌ണനാണ്‌. ജൂലൈ ആറിനു രാധാകൃഷ്‌ണന്‍ ഡയറക്‌ടര്‍ സ്‌ഥാനം രാജിവച്ചു. ജൂലൈ 17 നു കമ്പനി നല്‍കിയ രേഖയില്‍ എം.ഡി. ഡാനിഷ്‌ കെ.ചാക്കോയാണ്‌. അന്നേ ദിവസം തന്നെയാണു ദേശാഭിമാനി ഭൂമി ഇടപാടും നടക്കുന്നത്‌. മൂന്നു ദിവസത്തിനുശേഷം കമ്പനി രജിസ്‌ട്രാര്‍ക്കു നല്‍കിയ ഫോം 32ല്‍ കമ്പനിയുടെ ഡയറക്‌ടര്‍ വീണ്ടും വി.എം. രാധാകൃഷ്‌ണന്‍. അതായത്‌ ഇടപാടിനുവേണ്ടി മാത്രം മൂന്നു ദിവസത്തേക്കു ഡാനിഷിനെ ക്യാപിറ്റല്‍ സിറ്റിയുടെ എം.ഡിയാക്കി. സി.പി.എമ്മുമായുള്ള കച്ചവടം മറച്ചുവയ്‌ക്കാനാണ്‌ ഈ താല്‍കാലിക ആള്‍മാറാട്ടമെന്നാണ്‌ ആക്ഷേപം. രാധാകൃഷ്‌ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണു ഡാനിഷെന്ന്‌ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്‌ ദുരൂഹമാണ്‌. പാലക്കാട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്‌ണ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസ്‌ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്യാനായി പാലക്കാട്‌ ജില്ലാ രജിസ്‌ട്രാര്‍ക്കു നല്‍കിയ അപേക്ഷ പ്രകാരം സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്‌ണനാണ്‌. രക്‌തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണു സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. രാധാകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണു സൊസൈറ്റിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യ ഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള രക്‌ത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ രക്‌തബാങ്കിലെ ചീഫ്‌ ടെക്‌നീഷ്യനാണു ഡാനിഷ്‌ കെ.ചാക്കോയെന്നു വ്യക്‌തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പെട്ട ഡാനിഷ്‌ 10 വഷമായി ഈ സ്‌ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
News Credits,Mangalam Daily,30 Dec 2013

No comments:

Post a Comment