Tuesday, December 10, 2013

രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി -രാഹുലിന്‌ സമ്പൂര്‍ണ്ണ തോല്‍വി - മോഡി നേടി

ന്യൂഡല്‍ഹി: സെമിഫൈനലില്‍ ബിജെപിയോട്‌ 4-0 ന്‌ തോറ്റതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്‌ നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രചരണം നടന്ന നാലു സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ഏറ്റില്ല എന്നത്‌ തെരഞ്ഞെടുപ്പ്‌ ഫലത്തോടെ വ്യക്‌തമായി.
രാജസ്‌ഥാനില്‍ രാഹുല്‍ പ്രചരണത്തിന്‌ പോയ എട്ടില്‍ ഏഴ്‌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരെണ്ണത്തിന്റെ കാര്യത്തില്‍ വിവരമാകട്ടെ കാത്തിരിക്കണം എന്ന നിലയിലുമായി. രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി. രാഹുല്‍ പ്രചരണം നടത്തിയ ചുരുവിലാകട്ടെ ബിഎസ്‌പി സ്‌ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്‌ ഡിസംബര്‍ 13 ലേക്ക്‌ തെരഞ്ഞെടുപ്പ്‌ മാറ്റുകയും ചെയ്‌തു. സാലമ്പൂര്‍, ഖേഡി, ചിറ്റോര്‍ഗര്‍, ബികനീര്‍, പുഷ്‌ക്കര്‍, ജോധ്‌പൂര്‍, ബന്‍സ്വാര, ചുരു എന്നിവിടങ്ങളിലാണ്‌ രാഹുല്‍ പ്രചരണത്തിനായി എത്തിയത്‌. അതേസമയം മറുവശത്ത്‌ ഓടിനടന്ന്‌ പ്രചരണത്തിന്‌ നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി എത്തിയ 20 ല്‍ 16 മണ്ഡലങ്ങളിലും ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ നേടുകയും ചെയ്‌തു. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ നേടിയത്‌ രണ്ടിടങ്ങളില്‍ മാത്രമായിരുന്നു. മോഡിയെ ശക്‌തനായ എതിരാളിയായി നേരത്തേ തന്നെ വിലയിരുത്തിയിട്ടുള്ള കോണ്‍ഗ്രസിന്‌ പുതിയ സംഭവവികാസങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാകും നല്‍കുക. പ്രചരണത്തിനായി മോഡി എത്തിയിടത്തെല്ലാം ശക്‌തമായ യുവജന സാന്നിദ്ധ്യം ഉണ്ടായിരുന്നു. പാര്‍ട്ടി വന്‍ വിജയം നേടുന്നതിന്‌ മോഡിയുടെ സഹായം ഉണ്ടായിരുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായ വസുന്ധരരാജ സിന്ധ്യേ തന്നെ പറഞ്ഞിരുന്നു.

No comments:

Post a Comment