Wednesday, January 1, 2014

യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദേശപ്രകാരമാണു മന്ത്രിമാരുടെ പേര് പറയാതിരുന്നതെന്നു സരിതയുടെ അമ്മ

തിരുവനന്തപുരം: യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സോളാര്‍ കേസിലെ പ്രതി സരിതാ എസ്‌. നായര്‍ മന്ത്രിമാരുള്‍പ്പടെയുളളവരുടെ പേര്‌ പറയാതിരുന്നതെന്നു സരിതയുടെ അമ്മ ഇന്ദിര. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. സരിതയുടെ മൊഴി അട്ടിമറിച്ചു. കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നു വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുളള ശ്രമവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ രാഷ്‌ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്‌ പ്രമുഖ യു.ഡി.എഫ്‌ നേതാവാണ്‌. കേസില്‍ നിന്നും രക്ഷിക്കാമെന്നാണ്‌ അന്ന്‌് ഉറപ്പുകൊടുത്തത്‌. സരിത കാര്യങ്ങള്‍ തുറന്ന്‌ പറഞ്ഞാല്‍ അത്‌ യു.ഡി.എഫിനെയും മന്ത്രിസഭയെയും ബാധിക്കും. സരിത കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിസഭ തന്നെ താഴെ പോകുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്‌ട്രീയമായും ചിലര്‍ സരിതയെ ഉപയോഗിച്ചിട്ടുണ്ട്‌. സരിത തന്റേടമുളള കുട്ടിയാണ്‌. അവള്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്നും ഇന്ദിര പറഞ്ഞു. ഭീഷണിയാണോയെന്ന ചോദ്യത്തിന്‌ അതെയെന്നാണ്‌ അവര്‍ വ്യക്‌തമാക്കിയത്‌്. മുന്‍പ്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന വ്യക്‌തിയാണ്‌ സരിതയെ സ്വാധീനിച്ചത്‌. അയാള്‍ തെക്കന്‍ ജില്ലക്കാരനാണ്‌. രാഷ്‌ട്രീയ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്‌. തന്റെ മകളെ സ്വാധീനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമല്ലെന്നും ഇന്ദിര പറഞ്ഞു.
News credit,Mangalam Daily, Jan 1 2014

No comments:

Post a Comment