Wednesday, February 10, 2016

പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്
Janamtv News

മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports

No comments:

Post a Comment