Thursday, June 18, 2015

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. ബംഗ്ലാദേശ് പൗരനായ നസ്്‌റുള്‍ അക നസു (28) ആണ് അറസ്റ്റിലായത്. കോല്‍ക്കത്തയിലെ സിയാല്‍ദ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന നസ്റുള്‍ തിരിച്ചുളള വരവിലാണ് പോലീസിന്റെ കൈയ്യില്‍പെട്ടത്.,br> ലോക്കല്‍ ട്രെയിനില്‍ സ്‌റ്റേഷനിലിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് റാണാഘട്ട് കോണ്‍വെന്റ് സ്‌കൂളിലെ സുപ്പീരിയറും എഴുപത്തിയൊന്നുകാരിയുമായ കന്യാസ്ത്രീ മാനഭംഗത്തിനിരയായത്.
കവര്‍ച്ചയ്‌ക്കെത്തിയ സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം. നസ്‌റുള്‍ ഉള്‍പ്പെട്ട ഏഴംഗസംഘം ഇവരെ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ നസ്റുള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ പോയി. അതിര്‍ത്തിയില്‍ പോലീസ് പരിശോധന വ്യാപകമാക്കിയതോടെ ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നു.
നസ്‌റുള്‍ പിടിയിലായതോടെ കേസില്‍ ആറു പേര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. സ്റ്റാഫ് റൂമിലെ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
News Credits,Janamtv,June 18 2015

No comments:

Post a Comment