Saturday, February 8, 2014

UPA would’ve been happy had we charged Amit Shah: CBI Director Ranjit Sinha

NEW DELHI: CBI Director Ranjit Sinha has said the UPA government would "have been very happy" if Narendra Modi confidant and former Gujarat home minister Amit Shah had been nailed in the Ishrat Jahan fake encounter case as he sought to underline the fairness of his agency's investigation into the politically sensitive matter.Read More : http://economictimes.indiatimes.com/news/politics-and-nation/upa-wouldve-been-happy-had-we-charged-amit-shah-cbi-director-ranjit-sinha/articleshow/30015599.cms
ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന
ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച അനുബന്ധകുറ്റപത്രത്തിലാണു ഷായുടെ പേര്‌ ഉള്‍പ്പെടുത്താത്തത്‌. കേസില്‍ ഗുജറാത്ത്‌ മന്ത്രിയായിരുന്ന അമിത്‌ ഷായുടെ പങ്കിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചെങ്കിലും ഇതു സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നാണു സി.ബി.ഐ. നിലപാട്‌.
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിനെതിരായ സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന വിവാദമായി. ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ മുന്‍ ആഭ്യന്തരമന്ത്രി അമിത്‌ഷായെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ യു.പി.എ. നേതൃത്വത്തിനു സന്തോഷമാകുമായിരുന്നെന്നാണു സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌സിന്‍ഹ പറഞ്ഞത്‌. എന്നാല്‍ വിവാദം മുറുകിയപ്പോള്‍ പ്രസ്‌താവന നിഷേധിച്ചു സിന്‍ഹ തലയൂരി. എക്കണോമിക്‌ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണു സി.ബി.ഐ. ഡയറക്‌ടറുടെ വിവാദ പരാമര്‍ശം. "ഈ കേസില്‍ രാഷ്‌ട്രീയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അമിത്‌ ഷായെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ യു.പി.എ. സര്‍ക്കാര്‍ സന്തോഷിക്കുമായിരുന്നു... എന്നാല്‍ ഞങ്ങള്‍ തെളിവിനാണു പ്രധാന്യം നല്‍കിയത്‌. ഷായ്‌ക്കെതിരേ തെളിവെന്നും ലഭിച്ചില്ല"- അദ്ദേഹം പറഞ്ഞു.സി.ബി.ഐ. ഡയറക്‌ടര്‍ ഉത്തരവാദിത്തമില്ലാതെയാണു പ്രസ്‌താവന നടത്തിയതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ അര്‍ജുന്‍ മോധ്‌വാഡിയ പ്രതികരിച്ചു. ഉടന്‍ തന്നെ സി.ബി.ഐ. വക്‌താവിന്റെ തിരുത്തല്‍ സന്ദേശമെത്തി. സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന വളച്ചൊടിക്കപ്പെട്ടെന്നു സി.ബി.ഐ. വക്‌താവ്‌ പ്രതികരിച്ചു. സി.ബി.ഐക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്നും കേസില്‍ സ്വതന്ത്രമായ അന്വേഷണമാണു നടത്തിയതെന്നും പിന്നീട്‌ രഞ്‌ജിത്‌ സിന്‍ഹയും വ്യക്‌തമാക്കി. എന്നാല്‍ സി.ബി.ഐയിലെ ഭരണകക്ഷി സ്വാധീനം വ്യക്‌തമാക്കുന്നതാണു പ്രസ്‌താവനയെന്നു ബി.ജെ.പി. വിലയിരുത്തി. തങ്ങളുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്കെതിരേ കോണ്‍ഗ്രസ്‌ സി.ബി.ഐ. ആയുധമാക്കുന്നതിന്റെ തെളിവാണു പുറത്തുവന്നതെന്നു ബി.ജെ.പി. വക്‌താവ്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവനയെ ജെ.ഡി(യു)വും രൂക്ഷമായി വിമര്‍ശിച്ചു. സി.ബി.ഐ. ഡയറക്‌ടര്‍ രാജിവയ്‌ക്കണമെന്നു ജെ.ഡി.(യു) വക്‌താവ്‌ അലി അന്‍വര്‍ ആവശ്യപ്പെട്ടു. നിവധി കുറ്റരോപിതരെ സി.ബി.ഐ. വെറുതെ വിടുകയായിരുന്നു. അമിത്‌ ഷായെ രണ്ടു തവണയാണു സി.ബി.ഐ. ചോദ്യം ചെയ്‌തത്‌. ഗുജറാത്ത്‌ പോലീസില്‍നിന്നു രാജിവച്ച ഡി.ഐ.ജി. ഡി.ജി. വന്‍സാരയുടെ രാജിക്കത്തില്‍ ആക്രമണത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയവരെക്കുറിച്ചു പരാമര്‍ശമുണ്ട്‌. ഇവരെയും അറസ്‌റ്റ്‌ ചെയ്യുകയാണു വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച അനുബന്ധകുറ്റപത്രത്തിലാണു ഷായുടെ പേര്‌ ഉള്‍പ്പെടുത്താത്തത്‌. കേസില്‍ ഗുജറാത്ത്‌ മന്ത്രിയായിരുന്ന അമിത്‌ ഷായുടെ പങ്കിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചെങ്കിലും ഇതു സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നാണു സി.ബി.ഐ. നിലപാട്‌.

No comments:

Post a Comment