Wednesday, February 5, 2014

ഉറഞ്ഞുതുള്ളി ബിന്ദു കൃഷ്‌ണ: തൊപ്പി തെറിപ്പിക്കും

മാനന്തവാടി: മൈക്ക്‌ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം തുടര്‍ന്നപ്പോള്‍ മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട എസ്‌.ഐക്കെതിരേ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ബിന്ദു കൃഷ്‌ണയുടെ ആക്രോശം. എസ്‌.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും കേരളത്തിലെ ആഭ്യന്തരമന്ത്രി മാറിയത്‌ അറിഞ്ഞില്ലേ എന്നും ചോദിച്ചായിരുന്നു ആക്രോശിച്ചത്‌. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എസ്‌.ഐയെ കൈയേറ്റം ചെയ്ാനും ശയ്രമിച്ചു.
സ്‌ത്രീ മുന്നേറ്റ യാത്രയുടെ സ്വീകരണപരിപാടിക്കിടെ മാനന്തവാടി ഗാന്ധിപാര്‍ക്കിലെ വേദിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാഷ്‌ട്രീയകക്ഷികള്‍ പൊതുപരിപാടികള്‍ നടത്താറുള്ളതു ടൗണിന്റെ ഹൃദയഭാഗമായ ഗാന്ധിപാര്‍ക്കിലാണ്‌. ആര്‍.ഡി.ഒ, കോടതി പരിസരമായതിനാല്‍ ഗാന്ധിപാര്‍ക്കില്‍ രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചു വരെ പ്രവൃത്തിസമയത്ത്‌ ഉച്ചഭാഷിണി ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയകക്ഷികള്‍ ഇതു പാലിക്കാറുമുണ്ട്‌. ഇന്നലെ രാവിലെ ഒമ്പതുമണിക്കായിരുന്നു അഡ്വ. ബിന്ദു കൃഷ്‌ണയുടെ സ്വീകരണപരിപാടി നിശ്‌ചയിച്ചിരുന്നെതങ്കിലും വൈകിയാണ്‌ ആരംഭിച്ചത്‌. 10 മണിക്കു പ്രസംഗം നിര്‍ത്തണമെന്നു കോണ്‍ഗ്രസ്‌ നേതാക്കളോട്‌ എസ്‌.ഐ. ഷജു ജോസഫ്‌ ആവശ്യപ്പെട്ടിരുന്നു. പത്തു മണി കഴിഞ്ഞിട്ടും പ്രസംഗം തുടര്‍ന്നതോടെ എസ്‌.ഐ. വേദിക്കരികിലെത്തി മൈക്ക്‌ ഓപ്പറേറ്ററോടു മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും എസ്‌.ഐയോടു കയര്‍ക്കുകയും മൈക്ക്‌ ഓണാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മൈക്ക്‌ വീണ്ടും ഓണായതോടെ ബിന്ദു കൃഷ്‌ണ മൈക്കിലൂടെ എസ്‌.ഐക്കെതിരേ പരസ്യമായി ശകാരം ആരംഭിച്ചു. പിണറായിയുടെ യാത്ര തടയാന്‍ എസ്‌.ഐക്കു ധൈര്യമുണ്ടോയെന്നും എസ്‌.ഐയുടെ തൊപ്പിതെറിപ്പിക്കുമെന്നും കേരളത്തിലെ ആഭ്യന്തരമന്ത്രി മാറിയ കാര്യം പോലീസ്‌ മനസിലാക്കണമെന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ആവേശംപൂണ്ട പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്‌ണയോടു പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ കേസെടുക്കാന്‍ എസ്‌.ഐയെ വെല്ലുവിളിക്കുകയും ചെയ്‌തു. വി.എസിനോടു പോയി തൂങ്ങിച്ചാകാന്‍.. കണ്ണൂരിലും ബിന്ദു കൃഷ്‌ണയ്‌ക്ക് നാക്കു പിഴച്ചു കണ്ണൂര്‍: കണ്ണൂരിലും ബിന്ദു കൃഷ്‌ണയ്‌ക്കു നാവുപിഴച്ചു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനോട്‌ പോയി തൂങ്ങിച്ചാകാനാണ്‌ പയ്യന്നൂരിലെ സ്വീകരണ വേദിയില്‍ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടത്‌. ബിന്ദു കൃഷ്‌ണയുടെ പരാമര്‍ശം കേട്ട നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു. ടി.പി. കൊലക്കേസില്‍ മുന്‍നിലപാടില്‍ വി.എസ്‌. ഉറച്ചുനില്‍ക്കുന്നെങ്കില്‍ അദ്ദേഹം കെ.കെ.രമയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കണമെന്നും അല്ലെങ്കില്‍ പോയി തൂങ്ങിച്ചാകുന്നതാണു നല്ലതെന്നുമായിരുന്നു ബിന്ദു കൃഷ്‌ണയുടെ പരാമര്‍ശം. ടി.പി. കേസ്‌ പ്രതികള്‍ക്കു ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തര പ്രമേയം തടഞ്ഞ വി.എസിനെ അഭിനന്ദിക്കുെന്നന്നു പറഞ്ഞതിനു ശേഷമായിരുന്നു ബിന്ദു കൃഷ്‌ണയുടെ നാക്കുപിഴ. ബിന്ദു കൃഷ്‌ണയുടെ പ്രസംഗം ഇങ്ങനെ: അച്യുതാനന്ദന്‍ സഖാവിനോടു രാഷ്‌ട്രീയപ്രബുദ്ധതയുള്ള കേരളത്തിലെ ജനത ചോദിക്കുന്നു. അന്തസ്സുണ്ടെങ്കില്‍, പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍, കെ.കെ. രമയുടെ സമരത്തിന്‌ അഭിവാദ്യമര്‍പ്പിക്കാന്‍ നിങ്ങള്‍ ചെല്ലണം, അതിനു തയാറാകണം. അതിനു പറ്റിയ ബുദ്ധിയില്ലെങ്കില്‍ നിങ്ങള്‍ പോയി തൂങ്ങിച്ചാകുന്നതായിരിക്കും നല്ലതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. സി.പി.എം. നേതാക്കളെ കടന്നാക്രമിച്ചാണു കണ്ണൂരില്‍ ബിന്ദു കൃഷ്‌ണ സ്‌ത്രീ മുന്നേറ്റയാത്രയുടെ സ്വീകരണ കേന്ദ്രങ്ങില്‍ പ്രസംഗിച്ചത്‌. പിണറായി വിജയനെയായിരുന്നു രൂക്ഷമായി കടന്നാക്രമിച്ചത്‌. പിണറായിക്ക്‌ അരിവാള്‍ കിട്ടിയാല്‍ അരിയുക കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ തലയായിരിക്കുമെന്നും അവര്‍ പരിഹസിച്ചു.
News Credits,Mangalam Daily,February 6, 2014

No comments:

Post a Comment