Saturday, February 15, 2014

സ്‌ത്രീയെ കൊന്നു കുളത്തില്‍ താഴ്‌ത്തി: മന്ത്രി ആര്യാടന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

നിലമ്പൂര്‍ രാധ കൊലക്കേസ്‌: മന്ത്രിയെ തൊട്ട പോലീസ്‌ മേധാവിയുടെ കസേര തെറി(പ്പി)ച്ചു
February 16, 2014
മലപ്പുറം: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍സ്‌റ്റാഫ്‌ പ്രതിയായ രാധാ കൊലക്കേസ്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച മലപ്പുറം പോലീസ്‌ മേധാവിയുടെ കസേര തെറിച്ചു. മന്ത്രിയുടെ മകനെതിരെ അന്വേഷണം നീളുന്നതിനിടെയാണ്‌ ജില്ലാ പോലീസ്‌ മേധാവി പുട്ട വിമലാതിദ്യയുടെ അപ്രതീക്ഷിത സ്‌ഥാനചലനം. വിവാദമൊഴിവാക്കാന്‍ അയല്‍ജില്ലയായ വയനാട്ടിലേക്കാണ്‌ മാറ്റം. കോളിളക്കം സൃഷ്‌ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണച്ചുമതലയുളള പോലീസ്‌ മേധാവിയെ മാറ്റിയതിന്‌ വ്യക്‌തമായ ഉത്തരം നല്‍കാന്‍ ഉന്നതര്‍ക്ക്‌ കഴിയുന്നില്ല. കേസ്‌ അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ ഒഴിവാക്കണമെന്ന്‌ പുട്ട വിമലാതിദ്യ കീഴുദ്യോഗസ്‌ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരസ്യമൊഴിയെടുത്തതിന്റെ പേരില്‍ സി.ഐക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഇദ്ദേഹം ശിപാര്‍ശ ചെയ്‌തു. എന്നാല്‍ ഇതു പോലീസ്‌ ഉന്നതന്‍ മുക്കി. ഇതിനെതിരായ പ്രതിഷേധം പുട്ട വിമലാതിദ്യ ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചതിനു പിന്നാലെയാണു സ്‌ഥലംമാറ്റ ഉത്തരവ്‌. മലപ്പുറം പോലീസ്‌ മേധാവിയായി പുട്ട വിമലാതിദ്യ ചുമതല ഏറ്റെടുത്ത്‌ രണ്ടുമാസമേ ആകുന്നുള്ളൂ. മികച്ച സര്‍വീസ്‌ റെക്കോഡാണ്‌ ഇദ്ദേഹത്തിനുള്ളത്‌. ആന്റി-പൈറസി സെല്‍ തലവനായിരുന്ന വേളയില്‍ വ്യാജ സീഡി മാഫിയയ്‌ക്കെതിരെ നിലപാടു സ്വീകരിച്ചതോടെ അന്നും സ്‌ഥാനചലനമുണ്ടായി. ഇതു വിവാദമായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിനു പുനര്‍നിയമനം നല്‍കിയിരുന്നു. പിന്നീട്‌ പാലക്കാട്‌ എ.സി.പിയായി നിയമനം ലഭിച്ച ഇദ്ദേഹത്തെ മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. എസ്‌.പിമാര്‍ക്കിടയില്‍ ജൂനിയര്‍ ഋഷിരാജ്‌ സിംഗ്‌ എന്ന പേരിലാണ്‌ പുട്ട അറിയപ്പെടുന്നത്‌. - See more at: http://www.mangalam.com/print-edition/keralam/149182#sthash.pI3KOxl6.dpuf നിലമ്പൂര്‍: കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍കെട്ടി കുളത്തില്‍ താഴ്‌ത്തിയ കേസില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍. പി.എ. ബി.കെ. ബിജുനായര്‍(38), ചുള്ളിയോട്‌ ഉണ്ണികുളം കുന്നശേരി ഷംസുദീന്‍ (29)എന്നിവരെയാണു നിലമ്പൂര്‍ സി.ഐ. എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യാണു നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ ഓഫീസില്‍ കഴിഞ്ഞ അഞ്ചിനു രാവിലെ കൊല്ലപ്പെട്ടത്‌. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്‌. ബിജുവിന്റെ അവിഹിതബന്ധങ്ങള്‍ അറിയാമായിരുന്ന രാധ ബിജുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തിരുന്നതായും ഇതേത്തുടര്‍ന്നാണു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണു മൊഴി. മൃതദേഹം 15 കിലോമീറ്റര്‍ അകലെയുള്ള ചുള്ളിയോട്ടെ കുളത്തില്‍ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റേതാണു കുളം. അതേസമയം ഓഫീസിനകത്തു കൊല്ലപ്പെട്ട രാധ പീഡനത്തിനിരയായോ എന്നു വ്യക്‌തമല്ല. ഇരുവരെയും ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 8.30നാണു വീട്ടില്‍നിന്നു കോണ്‍ഗ്രസ്‌ ഓഫീസിലേക്കു രാധ പോയത്‌. ഓഫീസില്‍ എത്തി ജോലി ചെയ്‌തതായും പറയുന്നുണ്ട്‌. പിന്നീട്‌ രാധയെ ആരും കണ്ടിട്ടില്ല. രാധയെ കാണാതായേതാടെ ബന്ധുക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണു ചുള്ളിയോട്‌ പരപ്പന്‍ പൂച്ചാലില്‍ തോട്ടത്തിനു നടുവിലുള്ള കാടുപിടിച്ച കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. കുളത്തില്‍ സ്‌ഥാപിച്ച മോട്ടോര്‍ നന്നാക്കാന്‍ ഞായറാഴ്‌ച വൈകിട്ട്‌ എത്തിയ തോട്ടം ജീവനക്കാരന്‍ കുഞ്ഞന്‍ ആണ്‌ മൃതദേഹം കണ്ടത്‌. ചാക്കില്‍നിന്ന്‌ ൈകയും കാലും പുറത്തുകാണുന്ന നിലയിലായിരുന്നു. മൃതദേഹം കമ്പികൊണ്ടു വരിഞ്ഞുമുറുക്കിയിരുന്നു. രണ്ടു ഭാഗത്തും കല്ലു കെട്ടി താഴ്‌ത്തിയ നിലയിലായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോവിലകത്തുമുറി പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു. അവിവാഹിതയാണ്‌. സഹോദരങ്ങള്‍ രുഗ്മിണി, വിജയന്‍, ശാന്ത, ഭാസ്‌കരന്‍.
നിലമ്പൂര്‍ കൊലപാതകം : അന്വേഷണം തിരക്കഥയ്‌ക്കൊത്ത്‌ ?
February 14, 2014
നിലമ്പൂര്‍: കോണ്‍ഗ്രസ്‌ ഓഫീസില്‍ കൊലചെയ്യപ്പെട്ട രാധ ജോലിക്കു നിന്നത്‌ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ബന്ധപ്പെട്ട മൂന്ന്‌ ഓഫീസുകളിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ആരേയും ചോദ്യംചെയ്ാത്തയതില്‍ ദുരൂഹത. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിനു പുറമേ ആര്യാടന്റെ മകനും മുന്‍സിപ്പല്‍ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്‌, അനുജന്റെ മകന്റെ വക്കീല്‍ ഓഫീസ്‌ എന്നിവിടങ്ങളിലായിരുന്നു രാധയുടെ തൂപ്പുജോലി. സംഭവദിവസംവരെ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും രാധ തൂപ്പുജോലിക്കെത്തിയിരുന്നു. എന്നാല്‍ ഇവരാരുടെയും മൊഴിയെടുക്കാത്തത്‌ അന്വേഷണം നേരത്തെ തയാറാക്കിയ തിരക്കഥയ്‌ക്കൊത്തു നീങ്ങുന്നതിന്റെ സൂചനയാണെന്നാണു വിലയിരുത്തല്‍. രാധ ബലാത്സംഗത്തിനിരയായിട്ടുണ്ടാകാമെന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ പാടേ തള്ളുകയാണ്‌ പോലീസ്‌. രണ്ടുപേര്‍ മാത്രം അറിഞ്ഞുള്ള കുറ്റകൃത്യമാണെന്ന്‌ ആദ്യമേതന്നെ ഉറപ്പിച്ച മട്ടിലാണ്‌ അന്വേഷണം. പ്രതി ബിജുവും രാധയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. ബിജുവിന്റെ പരസ്‌ത്രീ ബന്ധത്തെകുറിച്ചുള്ള വിവരം രാധ ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല. ഇത്തരമൊരു ഭീഷണിക്കു മുന്നില്‍ പതറി കൊലനടത്താന്‍ ബിജു തയാറാകുമെന്നും ആരും വിശ്വസിക്കുന്നുമില്ല. മാത്രമല്ല, ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിക്കാന്‍ പറ്റിയ സ്‌ഥലമുണ്ടെന്ന്‌ ബിജു അറിഞ്ഞതും മറ്റാരോ വഴിയാണ്‌. മൃതദേഹം ഉപേക്ഷിച്ച രാത്രി പലസമയങ്ങളിലായി ചില കാറുകള്‍ പ്രദേശത്ത്‌ എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ പോലീസിന്റെ അന്വേഷണം. രാധ വെളിപ്പെടുത്തുമായിരുന്ന രഹസ്യം ഒരുപക്ഷേ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിനെ കേന്ദ്രീകരിച്ചാണോ എന്ന സംശയംപോലും നാട്ടുകാര്‍ക്കുണ്ട്‌. മൂന്നുമാസത്തിനിടെ രണ്ട്‌ തവണ രാധയെ കാറിടിപ്പിച്ച്‌ അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി സഹോദരന്‍ മംഗളത്തോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതു കൊലപാതകത്തിന്‌ പിന്നില്‍ നടന്ന ആസൂത്രിത നീക്കത്തിനു തെളിവാണ്‌. രാവിലെ എട്ടിന്‌ തൂപ്പു ജോലിക്കെത്തി ഉച്ചയ്‌ക്ക്‌ 11 മണിയോടെ തിരിച്ചുപോരുന്നതാണ്‌ രാധയുടെ പതിവ്‌. തിരിച്ചുവരുംവഴിയാണ്‌ രണ്ട്‌ തവണയും കാറിടിച്ച്‌ കൊല്ലാനുള്ള ശ്രമം നടന്നത്‌. തലനാരിഴയ്‌ക്കാണ്‌ രാധ രക്ഷപ്പെട്ടത്‌. ആദ്യ സംഭവത്തില്‍ നിലത്തുവീണു പരുക്കേറ്റപ്പോഴും രാധ കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഇതോടെ കാറപകടം കേസായി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബിജു ഇതോടെ അപകടം മണത്തു. മധ്യസ്‌ഥന്റെ റോളിലെത്തി രാധയ്‌ക്കുവേണ്ടി വാദിക്കുന്നതുപോലെ അഭിനയിച്ചാണത്രേ ബിജു പ്രശ്‌നം ഒതുക്കിയത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ കടുത്ത സമ്മര്‍ദത്തില്‍ നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയായ രാധ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥര്‍ കടുത്ത സമ്മര്‍ദത്തില്‍. നിലമ്പൂരിലെ രാഷ്‌ട്രീയഉന്നതന്റെ തിരക്കഥ അനുസരിച്ച്‌ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പോലീസ്‌ രണ്ടാംഘട്ടത്തില്‍ ശരിയായ ദിശയിലേക്കു നീങ്ങുമെന്നു വന്നതോടെയാണു സമ്മര്‍ദം വര്‍ധിച്ചത്‌. അന്വേഷണം അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിെച്ചന്ന ആരോപണത്തിനു വിധേയനായതോടെ നിലമ്പൂര്‍ സി.ഐ: എ.പി. ചന്ദ്രനെ അന്വേഷണസംഘത്തില്‍നിന്നു മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍ദേശിച്ചെങ്കിലും രാഷ്‌ട്രീയ ഉന്നതന്‍ ഇതിനെ എതിര്‍ത്തതായാണു സൂചന. സി.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി വാര്‍ത്തവരികയും പോലീസിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നത ഉദ്യോഗസ്‌ഥര്‍ ഇതു സ്‌ഥിരീകരിക്കുകയും ചെയ്‌തെങ്കിലും ഇത്തരത്തിലൊരു നിര്‍ദേശമില്ലെന്നാണു പോലീസ്‌ പിന്നീടു പറഞ്ഞത്‌. ഇന്നലെ ഐ.ജി: ഗോപിനാഥിന്റെ നേതൃത്വത്തില്‍ രാധയുടെ വീട്ടിലെത്തി മൊഴിയെടുത്തു. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി പുട്ട വിമലാദിത്യയും ഡിവൈ.എസ്‌.പി: കെ.പി വിജയകുമാറും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്‌ച സി.ഐയുടെ നേതൃത്വത്തില്‍ ബന്ധുക്കളില്‍നിന്നു പരസ്യമായി മൊഴിയെടുത്തതു വിവാദമായിരുന്നു. അതോടെയാണു സി.ഐക്കെതിരേ നടപടിക്കു നിര്‍ദേശമുണ്ടായത്‌. സസ്‌പെന്‍ഷന്‍ വേണമെന്ന്‌ ആഭ്യന്തരമന്ത്രി ഒരു ഘട്ടത്തില്‍ നിര്‍ബന്ധിച്ചെങ്കിലും മറ്റൊരു മന്ത്രി ഇടപെട്ടു പിന്തിരിപ്പിച്ചു എന്നാണു സൂചന. സംഘത്തില്‍നിന്നുമാറ്റിയതായി പറയപ്പെടുന്ന സി.ഐ. ഇന്നലെയും തെളിവെടുപ്പിനുണ്ടായിരുന്നു.
ഒരാളെ ചോദ്യംചെയ്‌തു വിട്ടയച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ കൊലപാതകക്കേസ്‌ അന്വേഷണം വിവാദമായതോടെ ഉന്നത ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ ഇടപെടുന്നു. നിലമ്പൂരിലെത്തിയ ഐ.ജി: എസ്‌. ഗോപിനാഥ്‌ അന്വേഷണപുരോഗതി വിലയിരുത്തി. കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്റെ മൊഴി ഐ.ജി. നേരിട്ടു രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെകൂടി പോലീസ്‌ ചോദ്യംചെയ്‌തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പി.എയും ഒന്നാം പ്രതിയുമായ ബിജു നായരുടെ അടുത്ത സുഹൃത്തായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ ചോദ്യം ചെയ്‌തു. രാവിലെ നടന്ന പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഇയാളെ വിട്ടയച്ചു. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണു വിട്ടയച്ചത്‌. അറസ്‌റ്റിലായ ബിജു നായരെയും ഷംസുദ്ദീനെയും നിലമ്പൂര്‍ കോടതി, പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഇവരെ കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയരാക്കിയശേഷം ഷബീര്‍ അലിയെ വീണ്ടും വിളിപ്പിച്ചു മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാനാണു പോലീസിന്റെ തീരുമാനം. ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകലെയാണു ചാക്കില്‍ കെട്ടിയ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. കോണ്‍ഗ്രസ്‌ ഓഫീസില്‍വച്ചു കൊലപ്പെടുത്തിയശേഷം കാറില്‍ കയറ്റിയാണു മൃതദേഹം അവിടെ എത്തിച്ചതെന്നു ബിജുവിന്റെ മൊഴിയിലുണ്ട്‌. ഇതിനു സഹായിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണു ബിജുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്‌തത്‌. മൃതദേഹം ഉപേക്ഷിക്കപ്പെട്ട സമയത്തു ഇയാളുടെ കാര്‍ ആ മേഖലയില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ അയാള്‍ നിരീക്ഷണത്തിലായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ അനുയോജ്യമായ സ്‌ഥലം ബിജുവിനു പറഞ്ഞുകൊടുത്തത്‌ ആരായിരിക്കും എന്നതിനെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ബിജുവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തകനെന്ന നിലയ്‌ക്കാണു ഇയാള്‍ സംശയനിഴലിലുള്ളത്‌. മൃതദേഹം ഉപേക്ഷിച്ച ദിവസം രാത്രി വേറെയും കാറുകള്‍ പലപ്പോഴായി പ്രദേശത്ത്‌ എത്തിയിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. രാധയുടെ സഹോദരന്റെ മൊഴി പരസ്യമായി രേഖപ്പെടുത്തിയതു വിവാദമായതോടെയാണ്‌ ഐ.ജി: എസ്‌. ഗോപിനാഥ്‌ നേരിട്ടെത്തിയത്‌. എസ്‌.പി. പുട്ട വിമലാദിത്യ, അന്വേഷണചുമതലയുള്ള ഡി.വൈ.എസ്‌.പി. വിജയകുമാര്‍ എന്നിവര്‍ക്കൊപ്പം വീട്ടിലെത്തി ഐ.ജി. മൊഴിയെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും രാധയുടെ സഹോദരന്‍ ഐ.ജിയോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ പ്രാദേശികനേതാവ്‌ കെ. വിജയനാരായണനൊപ്പമെത്തി സി.ഐ: എ.പി. ചന്ദ്രന്‍ പരസ്യമായി മൊഴിയെടുത്തതാണു വിവാദമായത്‌. രാധയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീെറ്റയ്‌ല്‍സിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനാണു പോലീസ്‌ നീക്കം.
പീഡനത്തില്‍ ഉറച്ച്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍
നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ രാധ കൊല്ലപ്പെടുന്നതിനുമുമ്പ്‌ പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്ന നിഗനത്തിലുറച്ച്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍. പ്രധാനപ്പെട്ട രണ്ടു പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭിക്കാനിരിക്കെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കണമെന്നു പോലീസ്‌ ആവശ്യട്ടതനുസരിച്ച്‌ ഇന്നലെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഫോറന്‍സിക്‌ വിഭാഗം അടിയന്തിരയോഗം ചേര്‍ന്ന്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി ഗോപിനാഥിനു റിപ്പോര്‍ട്ട്‌ ഇന്നു കൈമാറും. അഴുകിയ നിലയിലായ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ വിധേയനാക്കിയത്‌ താതമ്യേന ജൂനിയറായ ഡോക്‌ടര്‍ രതീഷാണ്‌. ഇന്നലെ തന്നെ ഡോ. രതീഷിനോട്‌ മൊഴി നല്‍കാന്‍ പോലീസ്‌ ആവശ്യപ്പെട്ടിരുന്നു. അദേഹത്തിന്‌ പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്നതിനാലാണ്‌ ഇന്നേക്ക്‌ മാറ്റിയത്‌. മെഡിക്കല്‍ കോളജില്‍ ഐ.ജി നേരിട്ടെത്തി മൊഴി ശേഖരിക്കുമെന്നാണ്‌ സൂചന. കേസില്‍ പോലീസും ഫോറന്‍സിക്‌ വിഭാഗവും രണ്ടുതട്ടിലാണെന്ന വിവാദം ഫോറന്‍സിക്‌ വിഭാഗത്തേയും സമ്മര്‍ദത്തിലാക്കി. അതിനാല്‍തന്നെ വളരെ സൂക്ഷ്‌മതയോടെ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ഫോറന്‍സിക്‌ വിഭാഗവും തീരുമാനിച്ചു. ഡോ. രതീഷ്‌ അടക്കമുള്ള ഫോറന്‍സിക്‌ വിഭാഗത്തിലെ ഏഴ്‌ ഡോക്‌ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലൂടെയാണ്‌ ഇന്നലെ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
------------------------
നിലമ്പൂര്‍ രാധ കൊലക്കേസ്‌: തെളിവെടുപ്പിനും 'തെറിച്ച' സി.ഐ.
February 15, 2014
നിലമ്പൂര്‍ : ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തി നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്‌ ആരോപണവിധേയനായ സി.ഐ.യുടെ നേതൃത്വത്തില്‍. അന്വേഷണസംഘത്തില്‍നിന്ന്‌ ഇദേഹത്തെ മാറ്റിനിര്‍ത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രഖ്യാപനങ്ങള്‍ക്കിടെ ഇന്നലെയും അന്വേഷണത്തില്‍ സി.ഐ: എ.പി. ചന്ദ്രന്‍ സജീവമായി ഇടപെട്ടു. പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയ ഒന്നാംപ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫംഗവുമായ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വിവിധയിടങ്ങളിലെത്തിച്ചു തെളിവെടുപ്പ്‌ നടത്തിയതും സി.ഐ: എ.പി. ചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു. രാധ ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടില്ലെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവരും മുമ്പേ സ്‌ഥാപിക്കാന്‍ ശ്രമിച്ചതും ബിജുവുമായുള്ള അടുത്ത ബന്ധവുമാണ്‌ സി.ഐയെ സംശയമുനയില്‍ നിര്‍ത്തിയത്‌. രാധയുടെ സഹോദരന്‍ ഭാസ്‌കരന്റെ മൊഴി ശേഖരിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവിനെ ഒപ്പംനിര്‍ത്തിയതും വിവാദമായി. തുടര്‍ന്നായിരുന്നു ചന്ദ്രനെ അന്വേഷണ സംഘത്തില്‍ നിന്ന്‌ മാറ്റുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. സി.ഐയെ വയനാട്‌ ബത്തേരിയിലേക്കും എസ്‌.ഐ സുനില്‍ പുളിക്കലിനെ തിരൂരിലേക്കും സ്‌ഥലം മാറ്റിയത്‌ കേസന്വേഷണവുമായി ബന്ധപ്പെട്ടല്ലെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌ഥലമാറ്റമാണെന്നുമാണ്‌ പോലീസിലെ വിഭാഗം പറയുന്നത്‌. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേരത്തെ പുറത്തുവന്ന സ്‌ഥലമാറ്റ പട്ടികയില്‍ സി.ഐ ചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഇന്നലെ തെളിവെടുപ്പിനിടെ ബിജുവിന്റെ വാടകവീട്ടില്‍നിന്നു അന്വേഷണ സംഘം ടോര്‍ച്ച്‌ കണ്ടെടുത്തു. കൊലയ്‌ക്ക്‌ ശേഷം ചാക്കില്‍കെട്ടിയ മൃതദേഹം ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകെല പൂക്കോട്ടുംപാടം ചുള്ളിയോടാണ്‌ ഉപേക്ഷിച്ചത്‌. രാത്രി ഇവിടെ എത്താനായി ടൗണില്‍ നിന്ന്‌ വാങ്ങിയ ടോര്‍ച്ചാണ്‌ വീട്ടില്‍നിന്ന്‌ ബിജു എടുത്തുനല്‍കിയത്‌. ഈ സമയം ഷംസുദ്ദീനെ പോലീസ്‌ ജീപ്പില്‍തന്നെ ഇരുത്തി. ബിജുവിന്റെ ഭാര്യയും ഭാര്യാപിതാവും വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന്‌ അന്വേഷണ സംഘം ഇവരെ മൃതദേഹം ഉപേക്ഷിച്ച ചുള്ളിയോട്‌ ഭാഗത്തെത്തിച്ചു. മൃതദേഹം അടങ്ങിയ ചാക്ക്‌ കുളത്തില്‍ താഴ്‌ത്തിയശേഷം രാധയുടെ മൊബൈല്‍ ഫോണ്‍ സമീപത്തെ റബര്‍തോട്ടത്തിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. ഈ സ്‌ഥലം ഷംസുദ്ദീന്‍ അന്വേഷണ സംഘത്തിനു കാണിച്ചുകൊടുത്തു. ബാറ്ററിയും സിംകാര്‍ഡും ഊരിമാറ്റിയ നിലയിലുള്ള മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡി.വൈ.എസ്‌.പി വിജയകുമാര്‍, എസ്‌.ഐ സുനില്‍ പുളിക്കല്‍, എടക്കര എസ്‌.ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. സി.ഐ. ചന്ദ്രന്‍ തുടരുന്നതില്‍ അപാകതയില്ല: ആഭ്യന്തരമന്ത്രി കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ അന്വേഷണസംഘത്തില്‍നിന്ന്‌ ഒഴിവാക്കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ചന്ദ്രന്‍ കേസന്വേഷിക്കാനെത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌ സി.ഐ. ചന്ദ്രനാണ്‌. പുതിയ ചുമതലക്കാരന്‍ എത്തുന്നതുവരെ ഇദ്ദേഹം തുടരണം. അല്ലാത്തപക്ഷം പ്രതികള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ആരു മറുപടി പറയുകമെന്നും ചെന്നിത്തല ചോദിച്ചു. ചന്ദ്രനെ അന്വേഷണ ചുമതലയില്‍ നിന്നുമാറ്റിയതിനെ മന്ത്രി ആര്യാടന്‍ വിമര്‍ശിച്ചെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
News Credits-Mangalam Daily

No comments:

Post a Comment