Wednesday, September 30, 2015

ഭൂമി തട്ടിപ്പ് : ബിഷപ്പ് കെ പി യോഹന്നാനെതിരെ കേസ്

തിരുവനന്തപുരം : ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് ഡോ.കെ.പി. യോഹന്നാന്‍ കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടായിരത്തി ഇരുന്നൂറ്റി അറുപത്തിമുന്നേക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെച്ചതിന് ബിഷപ്പിനെതിരെ എരുമേലി പോലീസ് കേസെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി തെക്ക് മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ബിഷപ്പ് യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷുകാരനായ ജോണ്‍ മാക്കന്‍ എന്ന സായിപ്പ് ഹിന്ദുമലയര വിഭാഗക്കാരായ താമസക്കാരെ കുടിയിറക്കി ഈ ഭൂമി സ്വന്തമാക്കുകയായിരുന്നു.
1947 നു ശേഷം വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാനോ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ അധികാരമില്ലെന്നിരിക്കെ യോഹന്നാന്‍ എങ്ങനെ ഇത് തട്ടിയെടുത്തുവെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. ബി.സി. ചെറുവള്ളി എസ്‌റ്റേറ്റ് എന്ന പേരില്‍ ഈ ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തുകയാണ് യോഹന്നാന്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഈ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും യോഹന്നാന്‍ ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമയായി തുടരുകയാണ്.
1957 ലെ ഭൂസംരക്ഷണ നിയമപ്രകാരം 7 വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്. 5 വര്‍ഷം മുതല്‍ 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും സര്‍ക്കാരില്‍ അറിയിക്കാതെ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അനധികൃതമായി കൈവശംവെയ്ക്കുന്ന സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഈ മാസം 15 ാം തീയതിയാണ് എരുമേലി പോലീസ് സ്‌റ്റേഷനില്‍ യോഹന്നാനെതിരെ കേസെടുത്തത്.
News Credits,Janamtv News30th of September 2015,

No comments:

Post a Comment