Sunday, May 22, 2016

ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഉന്മൂലന രാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം അഴിച്ചുവിട്ട അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമ പരമ്പര രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടത്. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, നിര്‍മ്മലാ സീതാരാമന്‍, എം.പി മാരായ മീനാക്ഷി ലേഖി എം.ജി അക്ബര്‍, എന്നിവരടങ്ങുന്ന സംഘം രാഷ്ട്രപതിയെ കണ്ട് കേരളത്തിലെ സംഭവങ്ങള്‍ ധരിപ്പിച്ചു.
വിഷയത്തില്‍ രാഷ്ട്രപതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിയമം കയ്യിലെടുത്ത് ഉന്മൂലനരാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ചതിനു ശേഷം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
അക്രമം ആരംഭിച്ചത് ബി.ജെ.പി യാണെന്ന സിപിഎമ്മിന്റെ വാദത്തെ കുമ്മനം നിഷേധിച്ചു. ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അക്രമം അഴിച്ചുവിട്ട സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ആയിരുന്നു മാര്‍ച്ച്. ബിജെപി ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സി.പി.എം ആസ്ഥാനത്തെത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ശക്തമായ മുന്നറിയിപ്പാണ് സി.പി.എം ദേശീയ നേതൃത്വത്തിന് നല്‍കിയത്. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി സി.പി.എം നേരിടേണ്ടി വരും എന്ന താക്കീത് പ്രവര്‍ത്തകര്‍ സി.പി.എം ദേശീയ നേതൃത്വത്തെ അറിയിച്ചു.

No comments:

Post a Comment