Showing posts with label Solar Scam. Show all posts
Showing posts with label Solar Scam. Show all posts

Thursday, May 19, 2016

താമര വിരിഞ്ഞു, ചരിത്രം തിരുത്തി ബി.ജെ.പി ,ഒ രാജഗോപാലിന് ചരിത്ര വിജയം

തിരുവനന്തപുരം: സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടിനിപ്പുറം കേരള രാഷ്ട്രീയചരിത്രത്തിൽ ഇതാദ്യമായി ഭാരതീയജനതാപാർട്ടിയുടെ ഒരു ജനപ്രതിനിധി, നിയമസഭയിൽ; ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുകയാണ്.
ഒ. രാജഗോപാൽ എന്ന ജനങ്ങളുടെ രാജേട്ടൻ നേമം മണ്ഡലത്തിൽ നിന്നുമാണ് ഈ ചരിത്രവിജയം കരസ്ഥമാക്കിയിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിന്റെ വി. ശിവൻകുട്ടിയെ അടിയറവു പറയിച്ചു കൊണ്ട് ഒ.രാജഗോപാൽ നേമത്തു നിന്നും വിജയിക്കുന്നത്.
നിരവധി അടിയൊഴുക്കുകളുടെയും, സമാന്തരനാടകങ്ങളുടെയും ഇടയിൽ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ടുള്ള ഈ വിജയം സത്യത്തിന്റേയും ധർമ്മത്തിന്റേതും കൂടിയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ നേമം മണ്ഡലം ഇനി മുതൽ മാറ്റത്തിന്റെ ചരിത്രം കുറിച്ച മണ്ഡലമായി അറിയപ്പെടും.
മണ്ഡലത്തിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഹർഷാരവത്തോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയുമാണ് പ്രവർത്തകർ ഓ രാജഗോപാലിന്റെ വിജയത്തെ സ്വാഗതം ചെയ്തത്.



കേരളത്തില്‍ ബിജെപി ഇതുവരെ നേരിടേണ്ടി വന്ന സഹനങ്ങൾക്കുള്ള പ്രതിഫലമാണ് ഈ വിജയം. ഇനിമുതൽ കൂടുതൽ ഉറച്ച ജനശബ്മായിരിക്കും ഞങ്ങൾ. നരേന്ദ്ര മോദി

ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്‍ഡിഎ: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി.
അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍ഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേര്‍ വിജയിക്കുമായിരുന്നു. 7 മണ്ഡലങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി.
മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍ തോറ്റത്. 3 മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാന്‍ ബിജെപിക്കായി. 24 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാനും സഖ്യത്തിനായിട്ടുണ്ട്. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി വളര്‍ന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. യുഡിഎഫ് ദുഷ്ഭരണത്തിനെതിരായ വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമാണ്.
140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
അനന്തപുരിയുടെ ‘രാജ’യോഗം
1929 സെപ്റ്റംബർ 15നാണ് പാലക്കാട് ജില്ലയിലെ പുതുക്കോട് ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും മകനായി ഒ.രാജഗോപാൽ ജനിക്കുന്നത്. കണക്കന്നൂർ എലിമെന്ററി സ്കൂൾ, മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചെന്നൈയിൽ നിന്നു നിയമബിരുദം കരസ്ഥമാക്കി. കുറച്ചുകാലം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം അതോടൊപ്പം തന്നെ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ജനസംഘത്തിന്റെയും, ഭാരതീയജനതാപാർട്ടിയുടെയും കേരളത്തിലെ ഉദയത്തിനും വളർച്ചയ്ക്കും എക്കാലത്തും കരുത്തു പകർന്ന ആദർശധീരനായ നേതാവായിരുന്നു ഒ രാജഗോപാൽ. മാരാർജിയുമായി അടുത്തിടപഴകാനും, ഒന്നിച്ചു പ്രവർത്തിക്കാനുമുളള ഭാഗ്യവും അദ്ദേഹത്തിനു സിദ്ധിച്ചു.
കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ തന്നെ രാഷ്ട്രീയത്തിലെ സൗമ്യവും, ദീപ്തവുമായ സാന്നിദ്ധ്യമാണ് ഒ. രാജഗോപാൽ എന്ന സഹപ്രവർത്തകരുടെയും, ജനങ്ങളുടെയും, എതിരാളികളുടെ പോലും രാജേട്ടൻ. അതേ… അദ്ദേഹത്തെയറിയുന്നവർക്കൊക്കെയും അദ്ദേഹം രാജേട്ടനായി.
പ്രതിസന്ധിയിലും, വളർച്ചയിലും, തളർച്ചയിലുമെല്ലാം ആത്മീയദ്യുതി തിരളുന്ന ഒരു മന്ദഹാസത്തോടെ അദ്ദേഹം നിലയുറപ്പിച്ചു. തന്റെ പ്രഭാഷണങ്ങളിൽ പോലും അതിഭാവുകത്വമോ, വാചാടോപമോ, അമിതാവേശമോ, കടന്നാക്രമണമോ നടത്താതെ ഒരു ഋഷിയുടെ സ്ഥിതപ്രജ്ഞതയോടെ അദ്ദേഹം വ്യവസ്ഥിതിയോട് ഇടപഴകി, പടപൊരുതി.
ഒ.രാജഗോപാൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതു പോലും കേരളത്തിൽ നിന്നല്ല, മദ്ധ്യപ്രദേശിൽ നിന്നുമാണ്. റയിൽവേ സഹമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടം, കേരളത്തിലെ റയിൽവേയുടെ സുവർണ്ണ കാലമെന്നു തന്നെ പറയാം. പരിപക്വമായ തന്റെ അനുഭവജ്ഞാനവും, മാനവികതയും എന്നും എവിടെയും അതിന്റെ ഏറ്റവും ഉദാത്തമായ ഉണ്മയിൽ പ്രദർശിപ്പിച്ച രാഷ്ട്രീയജീവിതത്തിന്റെ ഉത്തമ മാതൃക തന്നെയാണ് നേമത്തിന്റെ, തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ സ്വന്തം രാജേട്ടൻ.
കേരളത്തിന്റെ അംബാസഡർ എന്ന്, ഇന്ന് ഭാരതീയജനതാപാർട്ടിക്കെതിരേ വിമർശനശരങ്ങളെയ്യുന്ന എ.കെ.ആന്റണി പോലും പ്രശംസിച്ച വ്യക്തിത്വത്തിനുടമയാണ് ഒ.രാജഗോപാൽ. നിരവധി തെരഞ്ഞെടുപ്പുകളെ അദ്ദേഹം അഭിമുഖീകരിച്ചെങ്കിലും ഇവിടുത്തെ ഇടതു-വലത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചതുരംഗക്കരുക്കൾക്കിടയിൽ തികച്ചും അർഹമായ അദ്ദേഹത്തിന്റെ സ്ഥാനം ചതിവിലൂടെ തട്ടി മാറ്റപ്പെട്ടു. അന്നും ആരോടും പരിഭവിക്കാതെ, പരിതപിക്കാതെ മന്ദഹാസത്തോടെ സേവനസന്നദ്ധനും, ഉത്സുകനുമായി അദ്ദേഹം നില കൊണ്ടു.
ഇത്തവണയുമുണ്ടായി, അടിയൊഴുക്കുകളും, അകം‌കളികളും പലതും. എന്നാൽ ധർമ്മത്തിന്റെ അനിവാര്യമായ ഉയിർത്തെഴുന്നേൽപ്പായി, സത്യത്തിന്റെ, നന്മയുടെ സൂര്യകിരണം ആ ആദർശപത്മത്തെ തൊട്ടുണർത്തുക തന്നെ ചെയ്തു. ജനങ്ങൾക്ക്, ജാതി,മത,കക്ഷി,രാഷ്ട്രീയങ്ങൾക്കപ്പുറം അത്രയിഷ്ടമായിരുന്നു രാജേട്ടനെ. രാഷ്ട്രീയകുതന്ത്രങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കുമപ്പുറം ജനഹൃദയങ്ങൾ ശിഷ്ടമായി കരുതിയ നന്മ; അത് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് വിജയതിലകമായി.
കേരളനിയമസഭയിലെ നിയുക്ത എം.എൽ.എയ്ക്ക് ജനം ടി.വിയുടെ സ്നേഹോഷ്മളമായ വിജയാശംസകൾ
News Credits Janamtv News

Thursday, August 6, 2015

പിന്‍വലിച്ച ഭൂമിപതിവ്‌ ചട്ടം: തകര്‍ന്നത്‌ വമ്പന്മാരുടെ സ്വപ്‌നം

ഇടുക്കി : മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള നീക്കം വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ ഉള്ളുകളികള്‍ പുറത്ത്‌. ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്‌ വഴി സാധൂകരിക്കപ്പെടുമായിരുന്നത്‌ മന്ത്രിബന്ധുവിന്റേതും ഇടത്‌-വലത്‌ രാഷ്‌ട്രീയക്കാരുടേതും പ്രമുഖ ചലച്ചിത്ര നടന്റെ ബന്ധുവിന്റേതും ഉള്‍െപ്പടെയുള്ള കൈയേറ്റങ്ങള്‍. മൂന്നാര്‍, നെല്ലിയാമ്പതി പ്രദേശങ്ങളില്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശ വ്യക്‌തമായതിനു പിന്നാലെയാണ്‌ ചട്ടം ഭേദഗതി ഉണ്ടായത്‌. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ മിക്കവാറും എല്ലാ കൈയേറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. കെ.ഡി.എച്ച്‌. വില്ലേജിലാണ്‌ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയത്‌.
മന്ത്രിസഭയിലെ പ്രമുഖന്റെ ബന്ധുവും സി.പി.എം. നേതാവിന്റെ അനുജനും സി.പി.എം. ഏരിയാനേതാവും ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെ ബന്ധുക്കളും ഇവിടെ ഭൂമി സ്വന്തമാക്കിയിരുന്നു. ഒരു പ്രമുഖ ചലച്ചിത്ര നടന്റെ സഹോദരങ്ങളും പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു.
ഈ കൈയേറ്റങ്ങളില്‍ ഭൂരിപക്ഷവും നടന്നത്‌ 2003 ലാണ്‌. റവന്യു വകുപ്പ്‌ കൊണ്ടുവന്ന ഭേദഗതി നടപ്പായിരുന്നെങ്കില്‍ ഇവര്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ഭൂമി സ്വന്തമാകുമായിരുന്നു. കൈയേറ്റഭൂമിയില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മന്ത്രിയുടെ ബന്ധു ചിന്നക്കനാലില്‍ ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടാണു നിര്‍മിച്ചത്‌. ആനയിറങ്കല്‍ അണക്കെട്ടിനു സമീപത്ത്‌ ഏക്കറുകളോളം ഭൂമിയും ഇദ്ദേഹം കൈവശം വച്ചിരുന്നു. അണക്കെട്ട്‌ നിര്‍മിക്കാന്‍ എത്തിയ തമിഴ്‌ തൊഴിലാളികള്‍ക്കു നല്‍കിയ പട്ടയം സ്വന്തമാക്കിയാണ്‌ ഇവര്‍ ഭൂമി കൈയേറിയത്‌. പ്രമുഖ സി.പി.എം. നേതാവിന്റെ ബന്ധു ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിനു സമീപം ഏക്കറുകള്‍ കൈയേറിയത്‌ മുന്‍പേയുണ്ടായിരുന്ന സര്‍വേ നമ്പരിന്റെ മറവിലാണ്‌.
ഈ ഭൂമി ഇയാള്‍ മറിച്ചുവില്‍ക്കുകയും ചെയ്‌തു. സ്‌ഥലത്തെ പ്രമുഖനേതാവ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനുമായി ചേര്‍ന്ന്‌ മൂന്നാറിനു സമീപം ഏക്കറുകളാണു സ്വന്തമാക്കിയത്‌. ഇവിടെ ഇപ്പോള്‍ ഒരു പ്രമുഖ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നു. ചിന്നക്കനാലിനു സമീപമാണ്‌ സി.പി.എം. ഏരിയാനേതാവ്‌ ഏക്കറുകളോളം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്‌. യു.ഡി.എഫില്‍ പ്രമുഖ സ്‌ഥാനം വഹിക്കുന്ന നേതാവിന്റെ ബന്ധുവും പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഉടമസ്‌ഥരും കൈയേറ്റങ്ങള്‍ക്കെതിരേ വാദിക്കുന്ന ഒരു പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. ഈ അഭിഭാഷകന്റെ ഉടമസ്‌ഥതയില്‍ മൂന്നാറില്‍ ഒരു റിസോര്‍ട്ടും ഉണ്ടായിരുന്നു. ചലച്ചിത്ര നടന്റെ ബന്ധുക്കള്‍ 1993 ലെ പട്ടയം ദുരുപയോഗം ചെയ്‌താണ്‌ ഭൂമി സ്വന്തമാക്കിയത്‌. ചില പാര്‍ട്ടി ഓഫീസുകളുടെ കെട്ടിടങ്ങളും കൈയേറ്റ ഭൂമിയിലുണ്ടായിരുന്നു.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌. ചില കൈയേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്‌തിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ നിലച്ചതിനു പിന്നാലെ ഭൂമി കൈവശമുള്ളവര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഇതില്‍ പല കേസുകളും കോടതി പരിഗണനയിലാണ്‌. ചില കേസുകള്‍ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂവകുപ്പ്‌ വിട്ടു നല്‍കുന്നില്ലെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
മൂന്നാറിനു സമാനമായി കൈയേറ്റമൊഴിപ്പിക്കല്‍ നടന്ന വാഗമണിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. സര്‍ക്കാര്‍ തിരികെപ്പിടിച്ച ഭൂമിയില്‍ ഏറിയ പങ്കും കൈയേറ്റക്കാര്‍ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്‌.
News Credits:എം.എസ്‌. സന്ദീപ്‌,Mangalam Daily,8/08/15

ബീഹാറും കേരളവും തമ്മില്‍ എന്തുവ്യത്യാസം; പോലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : പൗരാവകാശം സംരക്ഷിക്കുന്നതില്‍ വീഴ്‌ച പറ്റുന്നവെന്ന്‌ ചൂണ്ടിക്കാട്ടി പോലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന്‌ പൗരന്മാര്‍ കോടതിയെ സമീപിക്കേണ്ട അവസ്‌ഥയാണ്‌ നിലനില്‍ക്കുന്നത്‌. ഇതാണ്‌ അവസ്‌ഥയെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്താണ്‌ വ്യത്യാസമെന്നും കോടതി വിമര്‍ശിച്ചു. കൊല്ലം കുണ്ടറയില്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ വീട്ടമ്മയുടെ പരാതി പരിഗണിക്കവേ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസാണ്‌ ഇത്തരമൊരു വിമര്‍ശനം നടത്തിയത്‌.
പൗരാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ പോലീസിന്‌ വീഴ്‌ച പറ്റുന്നതിനെ തുടര്‍ന്നാണ്‌ വ്യക്‌തികള്‍ക്ക്‌ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്‌. കൊല്ലം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും പ്രതികളുടെ ചിത്രം ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പോലീസ്‌ തയ്യാറായിരുന്നില്ല. തുടര്‍ന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കേസെടുത്തുവെങ്കിലും ആരെയും അറസ്‌റ്റുചെയ്‌തില്ല. പോലീസിന്റെ ഇടപെടലില്‍ ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ്‌ വീട്ടമ്മയ്‌ക്ക് കോടതിയെ സമീപിക്കേണ്ടിവന്നതെന്നും ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ കുറ്റപ്പെടുത്തി.
News Credits Mangalam Daily,06/08/15

Friday, July 24, 2015

ജെയിംസ്‌ ജോര്‍ജ്‌ സ്വയംപ്രഖ്യാപിത ബിഷപ്‌; പൊടിപൊടിച്ചത്‌ വ്യാജസര്‍ട്ടിഫിക്കറ്റ്‌ കച്ചവടം

കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ്‌ പരിവേഷത്തില്‍ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ്‌ ജോര്‍ജ്‌ (54) നടത്തിയിരുന്നത്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കച്ചവടം.
ബിരുദം മുതല്‍ ഡോക്‌ടറേറ്റ്‌ വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജെയിംസ്‌ ജോര്‍ജിനെ സ്വന്തം ഉടമസ്‌ഥതയിലുള്ള കൊല്ലത്തെ വിദ്യാഭ്യാസസ്‌ഥാപനത്തില്‍നിന്നു കഴിഞ്ഞദിവസം ഈസ്‌റ്റ്‌ പോലീസ്‌ പിടികൂടിയപ്പോള്‍ വെളിച്ചത്തായതു ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.
കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്ന സ്‌ഥാപനം നടത്തുന്ന ജെയിംസ്‌ ജോര്‍ജ്‌ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 30 വര്‍ഷം മുമ്പാണ്‌ ജെയിംസ്‌ ജോര്‍ജ്‌ കടപ്പാക്കടയില്‍ എത്തിയത്‌. മോഡേണ്‍ ഗ്രൂപ്പ്‌ എന്ന സ്‌ഥാപനത്തിന്റെ പേരില്‍ വിവിധ കോഴ്‌സുകള്‍ തുടക്കത്തില്‍ നടത്തിയ ഇയാള്‍ 2010 ഒക്‌ടോബറില്‍ അച്ചന്‍പട്ടം നേടി. 2011 ജനുവരിയില്‍ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു.
ഇതിനായി ഭാരതീയ ഓര്‍ത്തഡോക്‌സ്‌ സഭയെന്ന പേരില്‍ സ്വന്തം സഭയും സ്‌ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട്‌ സ്‌ഥാപനം നടത്തിയത്‌. ഇതിനിടെ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരും സ്വീകരിച്ചു. സ്‌ഥാപനത്തില്‍ പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്‌ജമാക്കി. കൊല്ലത്തെ സ്‌ഥാപനത്തിനുപുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടരയേക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ പുരയിടവും ഇയാള്‍ വാങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്‌ വാങ്ങാന്‍ അഡ്വാന്‍സ്‌ നല്‍കിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്ന്‌ ബോട്ടണിയില്‍ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജില്‍ എന്‍ജിനീയറിങ്ങിന്‌ ചേര്‍ന്നതായും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.
ഡിഗ്രി, എന്‍ജിനിയറിങ്‌, ഐ.ടി.ഐ., പിഎച്ച്‌.ഡി. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ്‌ ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്‌. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത്‌ ആരാണെന്നും പല സര്‍വകലാശാലകളും ഇപ്പോള്‍ നിലവിലുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട്ട്‌ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌ കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്നും ജെയിംസ്‌ ജോര്‍ജാണ്‌ സ്‌ഥാപനം നടത്തുന്നതെന്നും സീനത്ത്‌ പോലീസിനോട്‌ പറഞ്ഞു. തുടര്‍ന്നാണു കൊല്ലത്തെ സ്‌ഥാപനത്തില്‍ പോലീസ്‌ പരിശോധന നടത്തിയതും ജെയിംസ്‌ ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തതും. ഇതര സംസ്‌ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ്പ്‌ സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.
ബിലാസ്‌പുരിലെ ഡോ. സി.വി. രാമന്‍ സര്‍വകലാശാല, ഛത്തീസ്‌ഗഡ്‌, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടേയും നാഗാലാന്‍ഡ്‌, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരവും കണ്ടെത്തി. രജിസ്‌ട്രാറുടെ ഒപ്പ്‌ പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്‌തമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ആവശ്യക്കാര്‍ക്കു മൂന്നുവര്‍ഷംമുമ്പ്‌ പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവന്നത്‌. ആറുമാസംകൊണ്ട്‌ ഡിഗ്രി, പി.ജി., പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പത്രപ്പരസ്യം നല്‍കിയാണ്‌ ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്‌. വിശ്വാസ്യതയ്‌ക്കുവേണ്ടി സ്‌ഥാപനത്തില്‍ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതല്‍ ലക്ഷങ്ങള്‍വരെയാണു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ഈടാക്കിയിരുന്നത്‌. വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകുന്നവരാണു വന്‍ തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്‌. പലതിലും സ്‌ഥാപനത്തില്‍വച്ചു തന്നെ വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കുകയാണു പതിവെന്നും പോലീസ്‌ പറഞ്ഞു.
2005ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഛത്തീസ്‌ഗഡ്‌ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണു വ്യാപകമായി നല്‍കിയിരുന്നത്‌. ഇപ്പോള്‍ കടപ്പാക്കടയിലെ ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എയര്‍ ഹോസ്‌റ്റസ്‌ ട്രെയിനിങ്‌ സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണം. എയര്‍ ഹോസ്‌റ്റസ്‌ പരിശീലനകേന്ദ്രം നടത്താനുള്ള കരാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇതിനിടെ ഇയാളുടെ സഹായിയായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ഉദയകുമാറും പിടിയിലായി. ജെയിംസ്‌ ജോര്‍ജിന്റെ മുഖ്യസഹായിയും സൂത്രധാരനുമായ കരുനാഗപ്പള്ളി സ്വദേശിയെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
എ.സി.പിമാരായ എം.എസ്‌. സന്തോഷ്‌, റെക്‌സ്‌ ബോബി അര്‍വിന്‍, കണ്‍ട്രോള്‍ റൂം സി.ഐ: ബി.പങ്കജാക്ഷന്‍, ഈസ്‌റ്റ്‌ എസ്‌.ഐ: യു.പി.വിപിന്‍കുമാര്‍, ആര്‍.കുമാര്‍, ഷാഡോ പോലീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Article credits Mangalam Daily,25 July 2015

Monday, June 29, 2015

അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതാണെന്ന് ഒ. രാജഗോപാല്‍. ഇനി വരുന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌.
രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ്‌ യഥാര്‍ത്ഥ പ്രതിപക്ഷമെന്ന്‌ തെളിഞ്ഞുവെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ്‌ ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്‌. മുന്‍വര്‍ഷം 7,694 വോട്ടാണ്‌ അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്‌.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara

Thursday, April 23, 2015

മന്ത്രിമാരെ പിടിച്ചുലച്ച്‌ മൊഴികള്‍ : സരിതയുടെ മൊഴി അട്ടിമറിച്ചു

കൊച്ചി: എറണാകുളം സി.ജെ.എം. കോടതിയില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ നല്‍കിയ രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും നിയമസെക്രട്ടറിയും അഡ്വക്കേറ്റ്‌ ജനറലും ചേര്‍ന്ന്‌ അട്ടിമറിച്ചെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സോളാര്‍ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. ജോസ്‌ കെ. മാണി എം.പിയുടെയും എറണാകുളത്തെ യുവ എം.എല്‍.എയുടെയും പേരു സരിത പറഞ്ഞതോടെയാണ്‌ മജിസ്‌ട്രേറ്റ്‌ മൊഴി രേഖപ്പെടുത്തുന്നത്‌ അവസാനിപ്പിച്ചത്‌. മൊഴിയുടെ പ്രത്യാഘാതം മനസിലാക്കിയ മജിസ്‌ട്രേറ്റ്‌ ജുഡീഷ്യല്‍ അക്കാദമിയില്‍ തന്റെ തലവനായിരുന്ന ഇപ്പോഴത്തെ നിയമ സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു. നിയമസെക്രട്ടറി അഡ്വ. ജനറലുമായി ബന്ധപ്പെട്ടു മൊഴി അട്ടിമറിച്ചു.
നിയമസെക്രട്ടറി അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ജൂനിയറായിരുന്നുവെന്നും മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയും തമ്മില്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും ജോര്‍ജ്‌ മൊഴി നല്‍കി. വി.ജി. ഹരീന്ദ്രനാഥാണ്‌ നിയമസെക്രട്ടറിയെന്നും മൊഴി അട്ടിമറിച്ചതിന്റെ പ്രതിഫലമായിട്ടാണു നിയമനമെന്നും പി.സി. ജോര്‍ജ്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കാബിനറ്റ്‌ നോട്ട്‌ പോലും ഇല്ലാതെ ഔട്ട്‌ ഓഫ്‌ അജന്‍ഡയായിട്ടായിരുന്നു നിയമസെക്രട്ടറിയുടെ നിയമനമെന്നും ജോര്‍ജ്‌ ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി., ജോസ്‌ കെ. മാണി എം.പി. എന്നിവര്‍ക്കെതിരേയും ജോര്‍ജ്‌ കമ്മിഷനു മുന്നില്‍ മൊഴി നല്‍കി. സരിത ഡല്‍ഹിയില്‍ ചെന്നാല്‍ ജോസ്‌ കെ. മാണിയുടെ ഫ്‌ളാറ്റിലാണു താമസിക്കാറുള്ളതെന്ന്‌ ആന്റോ ആന്റണി പറഞ്ഞിട്ടുള്ളതായി ഈരാറ്റുപേട്ടയിലെ ബിസിനസുകാരന്‍ സജി ഏബ്രഹാം തന്നോടു പറഞ്ഞിട്ടുണ്ട്‌. സജിയും ആന്റോ ആന്റണിയുടെ അനുജന്‍ ചാള്‍സും കസിന്‍ ജിജോയും ചേര്‍ന്നു കേരളത്തില്‍ സോളര്‍ പാനല്‍ ബിസിനസ്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ആന്റോ ആന്റണിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്‌. പദ്ധതിക്കായി ഇറ്റലിയില്‍നിന്ന്‌ ഒന്നേകാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ ഇവിടെയെത്തിച്ചു. എന്നാല്‍ സരിത വിഷയം കത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്‌ക്കു ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.സി.ടി.വിയുടെ പരിധിയില്‍ വരാത്ത സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഗൂഢാലോചന നടക്കുന്നത്‌. കെ. കരുണാകരന്‍ പാവം പയ്യന്‍ എന്നു വിശേഷിപ്പിച്ചിരുന്ന സി.എല്‍. ആന്റോ സമര്‍പ്പിച്ച 1,60,000 കോടി രൂപയുടെ പദ്ധതിയില്‍നിന്ന്‌ ഒരു ഭാഗമെടുത്താണു സോളാര്‍ പദ്ധതിക്ക്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വഴിയൊരുക്കിയത്‌. സി.എല്‍. ആന്റോ ചെയര്‍മാനായ സഹകരണ സംഘത്തിനു നടത്തിപ്പ്‌ അംഗീകാരം നല്‍കാമെന്നു പറഞ്ഞ്‌ അദ്ദേഹത്തെ മടക്കിയശേഷം ആന്റോ സമര്‍പ്പിച്ച പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി എന്നിവര്‍ ചേര്‍ന്നു പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യസംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ്‌ ലീഗ്‌ മന്ത്രിമാര്‍ക്കു നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണു മുഖ്യമന്ത്രിയും നാലു കോണ്‍ഗ്രസ്‌ മന്ത്രിമാരും ആന്റോ ആന്റണി എം.പിയും ചേര്‍ന്ന്‌ ഏറ്റെടുത്ത്‌ ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌.
സംസ്‌ഥാനത്ത്‌ 5612 മെഗാവാട്ട്‌ വൈദ്യുതിയുടെ കമ്മിയുള്ളതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജയമുറപ്പിച്ച്‌ മന്ത്രിമാര്‍തന്നെ പദ്ധതി നടത്തിപ്പുമായി രംഗത്തിറങ്ങിയത്‌. സി.എല്‍. ആന്റോയ്‌ക്ക്‌ മുഖ്യമന്ത്രിയില്‍നിന്ന്‌ ആദ്യം സഹകരണവാഗ്‌ദാനം ലഭിച്ചു. സാമ്പത്തികനേട്ടമുള്ള കാര്യമാണെന്നു മനസിലാക്കി ആന്റോയെ ഒഴിവാക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നണിയില്‍ നിന്നുകൊണ്ട്‌ സരിതയെ രംഗത്തിറക്കുകയുമായിരുന്നു. മാലിന്യ നിര്‍മാര്‍ജന പദ്ധതി ലീഗിനാണു വിട്ടുകൊടുത്തത്‌. ഇത്‌ പി.കെ. കുഞ്ഞാലിക്കുട്ടി ഹൈജാക്ക്‌ ചെയ്‌തു. തന്നെ വഞ്ചിച്ചതിനെക്കുറിച്ച്‌ ആന്റോ വേദനയോടെ മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും കത്തെഴുതി. ഈ കത്തുകളും സി.എല്‍. ആന്റോയുടെ പ്ര?ജക്‌ട്‌ റിപ്പോര്‍ട്ടും പി.സി. ജോര്‍ജ്‌ കമ്മിഷനു മുമ്പില്‍ ഹാജരാക്കി. അനര്‍ട്ട്‌ വഴി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പദ്ധതി നടത്തിപ്പിന്‌ ഏറ്റവും കുറഞ്ഞ തുക നിരക്കുവിലയായി പറഞ്ഞത്‌ ചെന്നൈയിലെ വി.ഡി. സ്വാമി കമ്പനിയാണ്‌. എന്നാല്‍, കുറഞ്ഞ തുകയ്‌ക്കു പദ്ധതി അനുവദിച്ചാല്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന സഹായധനത്തില്‍ കുറവു വരുമെന്നതിനാല്‍, കൂടുതല്‍ തുക തട്ടിയെടുക്കാനായി സ്വാമിയുടെ കമ്പനിയെ ഒഴിവാക്കി. ഏറ്റവും കുറഞ്ഞ തുകയുടെ 30 ശതമാനമാണ്‌ കേന്ദ്രം സഹായധനമായി നല്‍കുക. എം.എന്‍.ആര്‍.ഐ. രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലേ ടെന്‍ഡറില്‍ പങ്കെടുക്കാനാകൂ എന്നതിനാല്‍ തന്റെ സ്‌ഥാപനത്തിനു രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനായി ആന്റോ ആന്റണിയെയും ജോസ്‌ കെ. മാണിയെയും സരിത ഉപയോഗപ്പെടുത്തി. എന്നാല്‍, രജിസ്‌ട്രേഷന്‍ ലഭിച്ചില്ല. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളുടെയും സഹായം സരിതയ്‌ക്ക്‌ ഉണ്ടായിരുന്നു. ഈ പ്രയാണത്തിലാണു സരിതയ്‌ക്ക്‌ തന്റെ സ്‌ത്രീത്വം വില്‍ക്കേണ്ടിവന്നതെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
ആരൊക്കെ ബലാല്‍ക്കാരം ചെയ്‌തെന്നു സരിതയുടെ കത്തില്‍ പേരെടുത്തു പറയുന്നുണ്ട്‌. ജാമ്യത്തിലിറങ്ങിയശേഷം സരിത തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ആളറിയാതിരിക്കാന്‍ പര്‍ദ ധരിച്ചാണു വന്നത്‌. അന്ന്‌ ഈ കത്ത്‌ വായിച്ച ശേഷം തിരികെ കൊടുത്തു. ഈ കത്ത്‌ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ കൈയില്‍ ഉണ്ടായിരുന്നതായി തനിക്ക്‌ അറിയാം. സരിതയെ ജോസ്‌ കെ. മാണി ലൈംഗികമായി ഉപയോഗിച്ചെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ കെ.എം. മാണിയോട്‌ പറഞ്ഞു. കാശ്‌ കൊടുത്ത്‌ ഒതുക്കിക്കോട്ടെ എന്നോര്‍ത്തു പറഞ്ഞതാണ്‌. എന്നാല്‍, മാണിക്കു തന്നോടു വിരോധമായി. സരിതയുടെ ഡ്രൈവര്‍ നേരത്തേ ശരണ്യ ബസിന്റെ ്രെഡെവറായിരുന്നു. ഇയാള്‍ തന്നെ വന്നുകണ്ട്‌ എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. സരിത സ്‌ഥിരമായി പോകാറുള്ള മന്ത്രിമാരുടെ വീടുകളെക്കുറിച്ചും പറഞ്ഞു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിര്‍ണായക സമയത്താണു കത്ത്‌ ഒരു ചാനലിലൂടെ പുറത്തുവന്നത്‌. കത്തിലെ ഉള്ളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കു താന്‍ കത്തു നല്‍കിയിട്ടുണ്ട്‌. കത്തു പുറത്തുവിട്ടതു ഞാനാണോ എന്ന്‌ ആ ദിവസം മുഖ്യമന്ത്രി ഫോണില്‍ ചോദിച്ചിരുന്നു. ജോര്‍ജല്ല എന്നു തനിക്കു മസിലായെന്നു പിന്നീടു മുഖ്യമന്ത്രി വിളിച്ചു പറഞ്ഞു. ഈ കത്ത്‌ പുറത്തുവിട്ടത്‌ ആരെന്നും അന്വേഷിക്കണം. സരിതയുടെ കത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരില്‍ നിരപരാധികളായ പല രാഷ്‌്രടീയതോക്കളും കുടുംബത്തില്‍ ചോദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സരിതയുടെ കത്ത്‌ കമ്മിഷന്‍ പിടിച്ചെടുക്കണമെന്നു ജോര്‍ജ്‌ ആവശ്യപ്പെട്ടു. ഇനിയും തന്റെ കൈയില്‍ തെളിവുകളുണ്ട്‌. തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും രേഖകളെല്ലാം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു. ജോര്‍ജിന്റെ മുഖ്യവിസ്‌താരം മാത്രമാണ്‌ പൂര്‍ത്തിയായത്‌. ഈരാറ്റുപേട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ നേരത്തേ പോകണമെന്ന ജോര്‍ജിന്റെ അപേക്ഷ അനുവദിച്ചു. മറ്റൊരു ദിവസം സാക്ഷിവിസ്‌താരം പൂര്‍ത്തീകരിക്കും.
News Credits,Mangalam Daily,23rd April 2015

മന്ത്രിമാരെ പിടിച്ചുലച്ച്‌ മൊഴികള്‍

തിരുവനന്തപുരം: ബാര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി നല്‍കിയെന്നും ലൈസന്‍സ്‌ ഫീസ്‌ കുത്തനെ ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്‌ 10 കോടി രൂപ നല്‍കിയെന്നും ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറിനും പണം നല്‍കിയെന്നും ബാറുടമാ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ കോടതിക്കു നല്‍കിയ രഹസ്യമൊഴി പുറത്ത്‌.
കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ്‌ മൂന്നു മന്ത്രിമാര്‍ പണം വാങ്ങിയെന്ന്‌ ബിജു വെളളിപ്പെടുത്തിയത്‌.
ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ. വിഷ്‌ണുവാണ്‌ വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയത്‌.
വിജിലന്‍സിന്‌ ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞ്‌ കെ.എം. മാണിയെ രക്ഷിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളെ ജോസ്‌ കെ. മാണി എം.പിയും മന്ത്രി പി.ജെ. ജോസഫും നിര്‍ബന്ധിച്ചെന്നു വ്യക്‌തമാക്കുന്ന സി.ഡിയും മൊഴിയോടൊപ്പം ബിജു കോടതിയില്‍ നല്‍കി.
എറണാകുളത്ത്‌ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ മാണിയെ ബാര്‍ കോഴക്കേസില്‍ നിന്നു രക്ഷിച്ചാല്‍ കോടതിയില്‍ ബാറുടമകള്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കാമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു ഉറപ്പു നല്‍കിയതായും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
പൂട്ടിയ 418 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കിനല്‍കുന്നതിനു മുമ്പ്‌ കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ വി.എം. സുധീരന്‍ ആവശ്യപ്പെട്ടതായി കെ. ബാബു ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയെയും കാണാന്‍ നിര്‍ദേശിച്ചു. 418 ബാറുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതിന്‌ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പും മുഖ്യമന്ത്രി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ നല്‍കി.
പ്രസിഡന്റ്‌ ഡി. രാജ്‌കുമാര്‍, സെക്രട്ടറി എം.ഡി. ധനേഷ്‌, വൈസ്‌ പ്രസിഡന്റ്‌ കൃഷ്‌ണദാസ്‌, ഉപദേശക സമിതിയംഗം ഇടശേരി ജോസ്‌, ജോണ്‍ കല്ലാട്ട്‌ തുടങ്ങിയവരാണ്‌ മാര്‍ച്ച്‌ 22 ന്‌ ക്ലിഫ്‌ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്‌. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവര്‍ മന്ത്രി മാണിയുടെ പാലായിലെ വസതിയിലേക്കു പോയി. പോകുമ്പോള്‍ സംസ്‌ഥാന ട്രഷറര്‍ തങ്കച്ചനോടും കോട്ടയം ജില്ലാ സെക്രട്ടറി സാജു ഡൊമിനിക്കിനോടും കുറച്ച്‌ പണം സംഘടിപ്പിച്ച്‌ എത്താന്‍ ഉണ്ണി നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ അവര്‍ 15 ലക്ഷം രൂപ എത്തിച്ചു. ഈ തുക കൈമാറിയപ്പോള്‍ കെ.എം. മാണി അഞ്ചു കോടി ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞറിയാമെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.തുടര്‍ന്ന്‌ മാര്‍ച്ച്‌ 26-ലെ മന്ത്രിസഭായോഗത്തില്‍ 418 ബാറുകളുടെ ലൈസന്‍സ്‌ പുതുക്കുന്ന ഫയല്‍ പഠിക്കാന്‍ കെ.എം. മാണി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഈ വിവരം കെ. ബാബു ഭാരവാഹികളെ അറിയിച്ചു. വീണ്ടും എറണാകുളം, തൃശൂര്‍ ഭാഗത്തു നിന്ന്‌ 50 ലക്ഷം പിരിച്ചുനല്‍കി. ബാക്കി ഉടന്‍ എത്തിക്കണമെന്ന്‌ മാണി പറഞ്ഞപ്പോള്‍ കൂടുതല്‍ സമയം വേണമെന്ന്‌ ഭാരവാഹികളും ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ലെ മന്ത്രിസഭായോഗത്തിനു മുമ്പ്‌ പണം നല്‍കണമെന്നാണ്‌ മാണി ആവശ്യപ്പെട്ടത്‌. തിരുവനന്തപുരത്ത്‌ തന്റെ ഹോട്ടലില്‍ താമസിച്ച രാജ്‌കുമാര്‍ (ഉണ്ണി), തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനില്‍, യമഹ സുരേന്ദ്രന്‍, ഇന്ദ്രപാലന്‍ എന്നിവരെ ബന്ധപ്പെട്ട്‌ 25 ലക്ഷം രൂപ സംഘടിപ്പിച്ചു. താന്‍ 10 ലക്ഷം രൂപ നല്‍കിയതും ചേര്‍ത്ത്‌ 35 ലക്ഷവുമായി മാണിയെ കാണാന്‍ പോയി. രാജ്‌കുമാറിനെ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്‌ തന്റെ ഡ്രൈവറായ വിജയകുമാറെന്ന അമ്പിളിയാണെന്നും ബിജു മൊഴി നല്‍കി. നിലവാരമുള്ള ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കാന്‍ തുടര്‍ന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മാണി ശക്‌തമായി ആവശ്യപ്പെട്ടു. എന്നാല്‍ സുധീരന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നു.
കെ.എം. മാണിക്കു പണം നല്‍കിയതും അദ്ദേഹം ബാക്കി നാലു കോടി രൂപ ആവശ്യപ്പെട്ടതും കൃഷ്‌ണദാസ്‌ വഴി കെ. ബാബുവിനെ അറിയിച്ചു. ഈ വിവരം ബാബു മുഖ്യമന്ത്രിയെ അറിയിച്ചു. ബാക്കി പണം നല്‍കേണ്ടെന്നും മാണിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ബാബു കൃഷ്‌ണദാസിനോടു പറഞ്ഞെന്നും ബിജുവിന്റെ മൊഴിയിലുണ്ട്‌.
ബിജു രമേശിനെതിരേ അടുത്തയാഴ്‌ച കേസ്‌ ഫയല്‍ ചെയ്യും: മന്ത്രി ബാബു
തിരുവനന്തപുരം: ബാര്‍ ഉടമ ബിജു രമേശിനെ ചട്ടുകമാക്കി സി.പി.എം. നടത്തുന്ന രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ ആരോപണങ്ങളെന്നു മന്ത്രി കെ. ബാബു. ബിജുവിനെതിരേ അടുത്തയാഴ്‌ച കേസ്‌ ഫയല്‍ ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫീസ്‌ കുറച്ചതുവഴി ബാര്‍ ഉടമകള്‍ക്കുണ്ടായ 12 കോടി രൂപയുടെ ലാഭത്തില്‍ 10 കോടി തനിക്കു നല്‍കിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജു രമേശിനു കഴിഞ്ഞിട്ടില്ല. ബാറുകള്‍ പൂട്ടിയപ്പോള്‍ നഷ്‌ടമുണ്ടായ ഒരു മദ്യരാജാവിന്റെ പ്രതികരണം മാത്രമാണിത്‌. വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ ബിജു തന്റെ പേരു പറഞ്ഞിട്ടില്ല. അദ്ദേഹവുമായി തനിക്കു യാതൊരു ബന്ധവുമില്ല. ബിജുവാണു നടത്തിപ്പുകാരനെന്ന്‌ അറിഞ്ഞതോടെ വെണ്‍പാലവട്ടം ക്ഷേത്രത്തിന്റെ പരിപാടിയില്‍നിന്നു പിന്മാറിയതും മന്ത്രി ചൂണ്ടിക്കാട്ടി.
News Credits -Mangalam Daily,Thursday, April 23, 2015

Thursday, April 9, 2015

ജനജീവിതം ദുസഹം,ഭരണം നിലച്ചു

തിരുവനന്തപുരം: ഭരണനേതൃത്വവും പ്രതിപക്ഷവും ഉദ്യോഗസ്‌ഥരും അഴിമതിക്കഥകളുടെയും വിവാദങ്ങളുടെയും പിന്നാലെയായതോടെ സംസ്‌ഥാനത്ത്‌ ഭരണം നിശ്‌ചലം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍ ആഭ്യന്തര കലഹവും രൂക്ഷം. വിവാദങ്ങളുടെ മറപിടിച്ച്‌ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചതോടെ ജനജീവിതം ദുസ്സഹം.
ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക്‌ വന്‍തോതില്‍ ഫീസ്‌ ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക്‌ ഒഴുകുകയാണ്‌. ഇവ പായ്‌ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ്‌ ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ്‌ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്‌. ജനശ്രദ്ധ തിരിക്കാനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു.കോഴ, അഴിമതി, വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന്‌ ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ്‌ വേണ്ടിവന്നത്‌. സമരം ആരംഭിച്ച്‌ അഞ്ചു ദിവസം കഴിഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്‌ക്ക്‌ ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയത്‌ പൊതുവിപണിയില്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റിന്‌ സെസ്‌ ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ്‌ കാലിയാകുകയാണ്‌. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്‌.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്‌ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല. നാടുനീളെ തെരുവുനായ്‌ക്കളുടെ ആക്രമണം. പട്ടി കടിച്ച്‌ ആശുപത്രിയില്‍ എത്തിയാല്‍ മരുന്നില്ലെന്നു മറുപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്‌ഥാനത്ത്‌ യാതൊരുവിധ ഭരണസ്‌തംഭനവുമില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്‌, ജാമ്യച്ചീട്ട്‌, മുക്‌ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ്‌ ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്‌ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട്‌ എഴുതിയിരുന്നത്‌. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച്‌ 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത്‌ ഏകദേശം ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച്‌ ഉടമ്പടി രജിസ്‌റ്റര്‍ ചെയ്യുകയും വേണം.ഭൂനികുതി അടയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നാലിരട്ടിയുടെ വര്‍ധനയാണ്‌. 16 സെന്റ്‌ ഭൂമിക്ക്‌ 2014-15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015-16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ്‌ ഇത്‌. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ്‌ വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല്‌ സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്‌. റബറും നെല്ലും സംഭരിക്കാന്‍ വിലസ്‌ഥിരതാ ഫണ്ടിന്‌ 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. നെല്ല്‌ കിട്ടാനില്ലെന്നു പറഞ്ഞാണ്‌ അരിക്കു വില കയറുന്നത്‌. കിലോയ്‌ക്ക്‌ 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക്‌ ടണ്‍ റബര്‍ സംഭരിക്കാനാണ്‌ 300 കോടി നീക്കിവച്ചിരിക്കുന്നത്‌. റബര്‍ സംഭരണം എങ്ങുമെത്താത്തതിനാല്‍ റബര്‍വില ഇടിയുകയാണ്‌. കോഴിത്തീറ്റയ്‌ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്‌ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്‌. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്‌-ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്‌. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്‌ഥാനത്ത്‌ ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്‌ത്രവ്യാപാരികളില്‍ നിന്ന്‌ ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക്‌ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ്‌ വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്‌ അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്‌പ തരാമെന്നാണ്‌ ബാങ്ക്‌ അധികൃതരുടെ നിലപാട്‌.
നിത്യോപയോഗ സാധനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ വില
കുറഞ്ഞ കുത്തരി 28-30-32
ബ്രാന്‍ഡഡ്‌ കുത്തരി 32-42-36
കുറഞ്ഞ പച്ചരി 22-25-26
കൂടിയ പച്ചരി 25-27-30
പഞ്ചസാര 33-34-32
ഉഴുന്ന്‌ 66-79-98
മല്ലി 100-110-120
കടുക്‌ 70-74-80
പരിപ്പ്‌ 54-58-60
കടല 50-52-60
ഗ്രീന്‍പീസ്‌ 50-52-55
ചെറുപയര്‍ 73-78-110
വന്‍പയര്‍ 58-60-64
മുളക്‌ 90-100-120
റവ 28-30-32
ഗോതമ്പുപൊടി 24-26-30
മൈദ 28-30- 32
ശര്‍ക്കര 50-54-56
വെളിച്ചെണ്ണ 82-140-158
നല്ലെണ്ണ 90-100-110
സവാള 16-24-26
വെളുത്തുള്ളി 80-90-100
ഉരുളക്കിഴങ്ങ്‌ 19-24-26
പച്ചക്കറി കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ നിരക്ക്‌
അമര 10-12-14
കത്തിരി 15-16-20
വഴുതന 20-22-24
വെണ്ട 11-22-34
പാവയ്‌ക്ക 20-48-34
പയര്‍ 34-36-40
തടിയന്‍ 10-19-12
മത്തന്‍ 08-10-12
ചെറിയ മുളക്‌ 30-38-40
വലിയ മുളക്‌ 35-40-42
പടവലം 17-22-24
പേയന്‍കായ്‌ 16-18-24
മാങ്ങ 20-26-28
കാരറ്റ്‌ 30-32-34
ബീന്‍സ്‌ 25-34-40
വെള്ളരി 09-14-24
തക്കാളി 12-22-24
കാബേജ്‌ 16-18-24
കോളി ഫ്‌ളവര്‍ 28-34-34
ചെറിയ നാരങ്ങ
(ഒരെണ്ണം) 05-കിലോ 75
വലിയ നാരങ്ങ 30-35-40
മുരിങ്ങക്ക 16-18-20
ഇഞ്ചി 56-68-70
ബീറ്റ്‌റൂട്ട്‌ 16-18-20
ചെറിയ ചേമ്പ്‌ 25-28-30
വലിയ ചേമ്പ്‌ 56-67-30
ചേന 15-19-30
മരച്ചീനി 15-22-25
ചെറിയ ഉള്ളി 28-39-30
മല്ലിയില 18-30-50
കറിവേപ്പില 18-24-40
ഏത്തക്കായ്‌ 25-28-30
കോവയ്‌ക്ക 22-22-24
സാലഡ്‌ വെള്ളരി 14-18-24
നെല്ലിക്ക 25-28-30
ചീര 16-24-28
കാപ്‌സിക്കം 38-44-60
വാഴക്കൂമ്പ്‌ 05-05-05
ഏത്തപ്പഴം 25-28-30
പാളയങ്കോടന്‍ 17-18-20
കപ്പപ്പഴം 32-39-50
റോബസ്‌റ്റ 15-20-25
കൈതച്ചക്ക 28-30-30

Article credits, ജി. അരുണ്‍,Mangalam Daily,10th April 2015

Friday, January 10, 2014

Keralam oru Vellarikkapattanamo ?

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത്‌ എന്തിന്‌? ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്‌ നിലനില്‍ക്കുന്നതായി ഹൈക്കോടതി. ഇത്തരക്കാര്‍ക്ക്‌ ഭരണ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്‌ ഉള്‍പ്പെട്ട കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ്‌ കേസുകളില്‍ അന്തിമവാദം കേള്‍ക്കവേ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു.
സരിതയെ പുതുപ്പള്ളി വഴി എന്തിനു കൊണ്ടുപോയിയെന്നും സരിതയ്‌ക്ക്‌ ജയിലില്‍ സര്‍ക്കാര്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ്‌ ജയിലില്‍ കഴിയുന്ന സരിത ഉപയോഗിക്കുന്നത്‌. സാധാരണ പ്രതികള്‍ക്ക്‌ ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്‌ത്രങ്ങള്‍ ലഭിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നു കോടതി പറഞ്ഞു. സരിതയുടെ വസ്‌ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക്‌ സാധാരണ വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ല. ഡല്‍ഹിയിലെ ഭരണമാറ്റം പോലുള്ള കാര്യങ്ങള്‍ ഇങ്ങനെയാണ്‌ സംഭവിക്കുന്നതെന്നും കോടതി പറഞ്ഞു. സരിതയ്‌ക്ക്‌ എത്ര സാരിയുണ്ടെന്നും ഇതു ജയിലില്‍ എത്തിക്കുന്നത്‌ ആരെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പിന്‌ ഹവാല റാക്കറ്റുമായി ബന്ധമുണ്ടന്നും കേരളത്തിലേക്ക്‌ 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ്‌ തട്ടിപ്പിനു പിന്നിലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്നാണ്‌ സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്‌. നായര്‍ക്ക്‌ ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്‌. കടകമ്പള്ളി കേസിനു പിന്നിലുള്ളവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ വേണ്ട രീതിയില്‍ ചോദ്യം ചെയ്‌താലെ സത്യം പുറത്തുവരൂ എന്ന്‌ കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ന്യൂഡല്‍ഹി: സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്കു കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണു തനിക്കു ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എറണാകുളത്തു നിന്നു പുതുപ്പള്ളി വഴി യാത്ര ചെയ്‌തതിനെ ക്കുറിച്ച്‌ താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പുതുപ്പള്ളി യാത്രയില്‍ അപാകതയില്ലെന്നു രമേശ്‌ ഏറ്റുമാനൂര്‍, ചങ്ങനാശേരി വഴിയുള്ള യാത്ര ഏറെ തിരക്കുപിടിച്ചതായതിനാല്‍ മണര്‍കാട്‌, പുതുപ്പള്ളി വഴി തിരുവല്ലയില്‍ ചെല്ലുന്ന റോഡാണു പലരും ഉപയോഗിക്കുന്നത്‌. സംഭവദിവസം ഹോട്ടല്‍ പണിമുടക്കായതിനാല്‍ സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ വീട്ടില്‍ നിന്നു ഭക്ഷണപ്പൊതി കരുതിയിരുന്നു. പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ വീടും ഹോട്ടലും കൂടി ചേര്‍ന്ന ഒരു സ്‌ഥലത്ത്‌ ഭക്ഷണം കിട്ടുമെന്നറിഞ്ഞ്‌ അവിടെ വാഹനം നിര്‍ത്തുകയും സരിത ഭക്ഷണം കഴിക്കുകയുമായിരുന്നു. ചിലര്‍ അവിടെ വച്ച്‌ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതു നിരുത്സാഹപ്പെടുത്തിയെന്നും അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണു തനിക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയ വിവരമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
News Report,Mangalam Daily, January 10, 2014

Tuesday, January 7, 2014

'തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല'

കാലം മാറുന്നതനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ എല്ലാം മാറേണ്ടിയിരിക്കുന്നു. സമരത്തിന്റെ കാര്യത്തിലായാലും മുദ്രാവാക്യത്തിന്റെ കാര്യത്തിലായാലും ഈ മാറ്റം അനിവാര്യമാണ്‌. ലോക ജനതയും ഇന്ത്യന്‍ ജനതയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. സമൂഹത്തില്‍ സാധാരണക്കാരെ പീഡിപ്പിച്ചുകൊണ്ടും അവര്‍ക്ക്‌് ക്ലേശങ്ങള്‍ മാത്രം സൃഷ്‌ടിച്ചുകൊണ്ടും നടത്തുന്ന ഒരു രാഷ്‌ട്രീയ സമരത്തിനു ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം. കാരണം അങ്ങനെയുള്ള സമരങ്ങള്‍ ജനങ്ങളില്‍ അറപ്പും വെറുപ്പും മാത്രമേ സൃഷ്‌ടിക്കാന്‍ കാരണമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം സമരങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. അത്‌ കേരളത്തില്‍ ഈയിടെ സംശയലേശമന്യേ തെളിയിക്കപ്പെട്ടു. സോളാര്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ആറുമാസമാണ്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി പ്രക്ഷോഭം നടത്തിയത്‌. ആറുമാസത്തിനു ശേഷം പ്രക്ഷോഭം ഒരു ന്യായീകരണവുമില്ലാതെ സി.പി.എം. നേതൃത്വം പിന്‍വലിക്കുകയും ചെയ്‌തു. അതിനു മുഖ്യമായ ഒരു കാരണം സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളില്‍ ചിലതു തന്നെയും അപഹാസ്യമാണ്‌ സോളാര്‍ സമരം എന്ന്‌ തുറന്നു പറഞ്ഞതാണ്‌. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ ആദ്യ വാരത്തിലാണ്‌ സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം സമരമാരംഭിച്ചത്‌. ഈ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതിന്റെ പശ്‌ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്‌. ബഹളവും വാക്കൗട്ടും കാരണം സഭയ്‌ക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സഭ ബഹിഷ്‌കരിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ എല്ലാ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച്‌ പ്രതിദിന അലവന്‍സ്‌ വാങ്ങിയെന്നതു മറ്റൊരു കാര്യം. നിയമസഭയ്‌ക്കു പ്രവര്‍ത്തിക്കാനാവാതെ വന്നതുമൂലം സഭാ സമ്മേളനം ചുരുക്കി നേരത്തെ പിരിഞ്ഞു. ജൂലൈ 22-നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മറ്റു പ്രമുഖ നേതാക്കളും സെക്രട്ടേറിയറ്റ്‌ നടയില്‍ രാപകല്‍ സമരമാരംഭിച്ചു. അടുത്ത ദിവസം മുതല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ രാപകല്‍ സമരം ഏറ്റെടുക്കുകയും ചെയ്‌തു.ഓഗസ്‌റ്റ് മാസമായപ്പോള്‍ പ്രക്ഷോഭരീതി മാറി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ അനിശ്‌ചിത കാലത്തേക്കു തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുന്ന വന്‍ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ രണ്ടു ദിവസം തികയുന്നതിനു മുമ്പ്‌ സമരക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ നാടകീയമായി ആ പ്രക്ഷോഭം പിന്‍വലിച്ചു. രാജി ഇല്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു എന്നതിന്റെ പേരിലാണ്‌ സമരം പിന്‍വലിച്ചതെന്ന്‌ സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചു. പക്ഷെ പ്രഖ്യാപനം അനുസരിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ഹൈക്കോടതി ജഡ്‌ജിമാരെ കിട്ടിയില്ല. ജഡ്‌ജിമാര്‍ക്കു വേറെ ജോലികളുള്ളതുകൊണ്ട്‌ രാഷ്‌ട്രീയ തര്‍ക്ക പ്രശ്‌നങ്ങള്‍ക്കായി അവരെ വിനിയോഗിക്കാന്‍ സമയമില്ല എന്നതാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണം. പക്ഷെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.എം. പ്രവര്‍ത്തകരും മുന്നണി ഘടകകക്ഷികളും സമരം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു സമരരീതി. അതിനു പുറമെ ജില്ലകള്‍ തോറുമുള്ള സത്യഗ്രഹവും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തലും കരിങ്കൊടി വീശലുമായി സമരം തുടര്‍ന്നു. പിന്നീടാണ്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌ ഉപരോധിക്കുന്ന സമരപരിപാടി പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം. ഒന്നരമാസം മുമ്പ്‌ പ്രതിരോധ സമര തീയതി പ്രഖ്യാപിച്ചു. കാരണം ആവശ്യം മുഖ്യമന്ത്രിയുടെ രാജിയും. ഉമ്മന്‍ചാണ്ടിയുടെ രാജിയാണ്‌ ആവശ്യമെങ്കില്‍ എന്തിന്‌ അദ്ദേഹത്തിന്‌ ഒന്നരമാസത്തെ കാലയളവു നല്‍കണം. ഒന്നരമാസം മുഖ്യമന്ത്രി പദത്തിലിരുന്ന്‌ എന്തു ദുര്‍ഭരണവും എന്ത്‌ അഴിമതിയും നടത്തിക്കോട്ടെ എന്ന്‌ സി.പി.എം. ഔദാര്യമായിരുന്നോ അത്‌? ആര്‍ക്കറിയാം. അങ്ങനെ ആരംഭിച്ച ഔദ്യോഗിക വസതി വളഞ്ഞുവയ്‌ക്കല്‍ സമരമല്ലേ പൊളിഞ്ഞു പാളീസായത്‌? ഈ സമരം മൂലം ഒരു മണിക്കൂര്‍ പോലും ഉമ്മന്‍ചാണ്ടിയെ ഔദ്യോഗിക വസതിയില്‍ വളഞ്ഞുവയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ വഴിപാടു സമരത്തിനായി സമരസഖാക്കള്‍ ക്ലിഫ്‌ ഹൗസില്‍ എത്തുന്നതിനു മുമ്പ്‌ മുഖ്യമന്ത്രി തന്റെ ജോലികള്‍ക്കായി സെക്രട്ടേറിയറ്റിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി മറ്റു ജില്ലകളിലേക്കും മറ്റു ചില ദിസങ്ങളില്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്കും പോയി. ഒരു സമരത്തെ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ക്കുന്നത്‌ സമരം ചെയ്യുന്നവര്‍ക്ക്‌ അല്‌പമെങ്കിലും അന്തസുണ്ടാക്കിയേനെ. പക്ഷേ വലിയ വിളംബരത്തോടെ തുടങ്ങിയ സമരത്തെ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അവജ്‌ഞയോടും പുച്‌ഛത്തോടും കൂടി അവഗണിച്ചു എന്നതിനേക്കാള്‍ വലിയ അപമാനം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ കേരളത്തിന്റെ ചരിത്രത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? ഈ വഴിപാടു സമരത്തിനിടയില്‍ എത്രയെത്ര അപഹാസ്യകരമായ രംഗങ്ങളുണ്ടായി. ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിന്‌ സി.പി.എം. നേതൃത്വം ഒരു ദിവസത്തെ അവധി നല്‍കി. കാരണം തിരുവിതാംകൂറിലെ ഇളയ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ നിര്യാതനായതാണ്‌. ഇന്ത്യയിലെ രാജഭരണങ്ങള്‍ അവസാനിക്കുകയും ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടി ജനങ്ങളുടെ കൈയില്‍ അധികാരമെത്തുകയും ചെയ്‌തിട്ട്‌ അറുപത്തിയാറു വര്‍ഷമായി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ അനന്തരാവകാശിയുടെ മുമ്പില്‍ പോലും തൊഴുതു വഴങ്ങി നില്‍ക്കുന്നവരാണ്‌ വര്‍ത്തമാന കേരളത്തിലെ സി.പി.എം. നേതാക്കള്‍ എന്നവര്‍ തെളിയിച്ചു. ഇനി എത്ര തലമുറ വരെ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഈ രാജഭക്‌തിയുണ്ടാകുമെന്ന്‌ ആര്‍ക്കറിയാം? റഷ്യയിലെ ജനങ്ങള്‍ സാര്‍ ചക്രവര്‍ത്തിമാരെ ആദരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയതു കൊണ്ടായിരിക്കണം കേരളത്തിലെ കമ്യൂണിസ്‌റ്റുകള്‍ക്കുള്ള ഈ രാജഭക്‌തിയെന്നു തോന്നുന്നു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു? സി.പി.എമ്മിന്റെ മാര്‍ത്താണ്ഡവര്‍മ ഭക്‌തി കൊണ്ട്‌ കാര്യം അവസാനിച്ചില്ല. പിന്നെ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിനു സി.പി.എം. രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. യേശുക്രിസ്‌തുവും ഒരു വലിയവിപ്ലവകാരിയായിരുന്നല്ലോ? അതുകൊണ്ട്‌ ആ വിപ്ലവകാരിയുടെ ജന്മദിനവും പിറ്റേദിവസവും സത്യക്രിസ്‌ത്യാനിയായ ഉമ്മന്‍ചാണ്ടിയും കുടുംബാംഗങ്ങളും ആഘോഷിച്ചുകൊള്ളട്ടെ എന്നു കരുതിയാവണം ലോകത്തിലെങ്ങും കാണാത്തവിധം അല്ലെങ്കില്‍ ഇറ്റലിയില്‍ പോലും സംഭവിക്കാത്ത വിധം സി.പി.എം. സമരത്തിനു രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചത്‌ എന്നു വേണം കരുതാന്‍. എന്തെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരാണ്‌ കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ ഇടതുപക്ഷ മുന്നണി സമരത്തൊഴിലാളിക്കൂട്ടങ്ങള്‍?
പക്ഷെ ഇന്ത്യയിലെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങള്‍ എഴുതിയത്‌ ക്ലിഫ്‌ ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യ എന്ന വീട്ടമ്മയുടെ മുമ്പിലാണ്‌ സി.പി.എം. നേതൃത്വം മുട്ടു കുത്തിയതെന്നാണ്‌. ഒരു വിധത്തില്‍ അതു ശരിയാണ്‌. സാധാരണക്കാരെ വല്ലാതെ നരകിപ്പിക്കുന്ന വഴിതടയലും സമരങ്ങളും കാരണം ജനങ്ങള്‍ പൊറുതിമുട്ടിക്കഴിഞ്ഞു. പക്ഷേ സി.പി.എം. നേതൃത്വത്തിന്‌ ഒരേയൊരു സമരമാര്‍ഗമേ അറിയൂ. ഇല്ലായ്‌മക്കാരായ സാധാരണ ജനങ്ങളെ നരകിപ്പിച്ചുകൊണ്ടുള്ള സമരം. അവരുടെ പ്രതീകമായാണ്‌ സന്ധ്യ സി.പി.എം. നേതൃത്വത്തിന്റെ ധിക്കാരത്തിനെതിരെ ശബ്‌ദമുയര്‍ത്തിയത്‌. സന്ധ്യയെ മുതലാളിത്ത മൂരാച്ചിത്വത്തിന്റെ പ്രതീകമെന്നോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജെന്റെന്നോ സി.പി.എം. നേതൃത്വം പറഞ്ഞതുകൊണ്ടു കാര്യമില്ല. സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അനീതിയേയും ജനദ്രോഹത്തേയും എതിര്‍ക്കാന്‍ സന്ധ്യ കാണിച്ച ധീരതയ്‌ക്കു പാരിതോഷികമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്ന വ്യവസായി അഞ്ചുലക്ഷം പാരിതോഷികം നല്‍കിയതാണ്‌് പിന്നെ വലിയ വിവാദ വിഷയമായത്‌. സമരങ്ങള്‍ കൊണ്ടു സഹികെട്ട ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഒരു വീട്ടമ്മ ധീരത കാട്ടിയെന്നതിനാണ്‌ വി ഗാര്‍ഡ്‌ വ്യവസായ സ്‌ഥാപനങ്ങളുടെ ഉടമയായ കൊച്ചൗസേപ്പ്‌ ആ പാരിതോഷികം നല്‍കിയത്‌. പിന്നെ സി.പി.എം. നേതൃത്വത്തിന്റെ എല്ലാ വിരോധവും കൊച്ചൗസേപ്പിന്റെ നേരെയായി. ഇലക്‌ട്രിസിറ്റി സ്‌റ്റെബിലൈസര്‍ വീട്ടിലിരുന്നു നിര്‍മിച്ച്‌ അതു സൈക്കിളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ഒരു കുടില്‍ വ്യവസായിയായിട്ടാണ്‌ കൊച്ചൗസേപ്പ്‌ വ്യവസായ ജീവിതമാരംഭിച്ചത്‌. അദ്ദേഹത്തെ മര്യാദയുടെ എല്ലാ സീമയും ലംഘിച്ച്‌ അധിക്ഷേപിച്ചു സംസാരിച്ച സി.പി.എം. നേതാക്കള്‍ മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യം കൊച്ചൗസേപ്പ്‌ ഒരു ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു എന്നതാണ്‌. പക്ഷെ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപജീവന മാര്‍ഗമോ സമ്പാദ്യ മാര്‍ഗമോ ആയി കാണാന്‍ കഴിയാത്തതുകൊണ്ട്‌ സഹപ്രവര്‍ത്തകരില്‍ പലരേയും പോലെ അദ്ദേഹം രാഷ്‌ട്രീയ രംഗത്തു തുടര്‍ന്നില്ല എന്നേയുള്ളൂ. എന്നു മാത്രമല്ല എ.ടി. കോവൂര്‍ അവാര്‍ഡിന്‌ അര്‍ഹനായിട്ടുള്ള കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഒരു യുക്‌തിവാദിയുമാണ്‌. പക്ഷെ ഇന്നു കേരളത്തില്‍ കൊച്ചൗസേപ്പ്‌ സര്‍വാദരണീയനാണ്‌. അതിനു കാരണം ഒരു നിര്‍ധന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം വൃക്ക അദ്ദേഹം സംഭാവന ചെയ്‌തു എന്നതാണ്‌. അവയവദാന പ്രക്രിയയില്‍ അതിസാഹസികമായ ഒരു തീരുമാനമാണ്‌ സ്വന്തം കിഡ്‌നി സംഭാവന ചെയ്യുകയെന്നത്‌. സാധാരണ ഗതിയില്‍ ഒരു ധനികന്‌ ഊഹിക്കാന്‍ കഴിയാത്ത കാര്യമാണത്‌. അത്‌ കൊച്ചൗസേപ്പ്‌ ചെയ്‌തു. സ്വന്തം കിഡ്‌നി ഒരു പാര്‍ട്ടി സഖാവിനു സംഭാവന ചെയ്യാനുള്ള ചങ്കൂറ്റം പിണറായി വിജയനോ കോടിയേരി ബാലകൃഷ്‌ണനോ ആനത്തലവട്ടം ആനന്ദനോ എ.കെ. ബാലനോ മറ്റേതെങ്കിലും സി.പി.എം. നേതാവോ കാണിക്കുമോ. അല്ലെങ്കില്‍ അവരുടെ മക്കളെ വൃക്കദാനത്തിനു പ്രേരിപ്പിക്കുമോ? ഓര്‍ക്കുമ്പോള്‍ വിപ്ലവ നേതാക്കളുടെ മുട്ടും നെഞ്ചും വിറയ്‌ക്കും. സാധാരണ ജനങ്ങളെ നരകിപ്പിക്കുന്ന സമരരീതിയെ എതിര്‍ത്ത സന്ധ്യയേയും കൊച്ചൗസേപ്പിനേയും അപഹസിച്ച സി.പി.എം. നേതാക്കള്‍ ഒരു കാര്യം പറഞ്ഞു. സമരങ്ങള്‍ കൊണ്ടു മാത്രമേ ജനങ്ങള്‍ എന്തും നേടിയിട്ടുള്ളൂ. അതാണ്‌ സി.പി.എം. നടത്തുന്നതെന്നാണ്‌.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ജനദ്രോഹ സമരം കൊണ്ടു സി.പി.എം. നേതൃത്വവും ചിന്താശക്‌തിയില്ലാത്ത അണികളും എന്തു നേട്ടങ്ങള്‍ കേരളത്തില്‍ കൈവരിച്ചിട്ടുണ്ട്‌? ഓഫീസുകളും ബാങ്കുകളും തല്ലിത്തകര്‍ത്തുകൊണ്ട്‌ ദിവസങ്ങളോളം നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ മഹാസമരം, സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീവച്ചു നശിപ്പിച്ചുകൊണ്ട്‌ പ്രീഡിഗ്രി ബോര്‍ഡ്‌ രൂപീകരണത്തിനെതിരെ നടത്തിയ ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമാസക്‌തമായ സമരം, അഞ്ചു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ജീവന്‍ ബലികൊടുത്തുകൊണ്ട്‌ സ്വാശ്രയ കോളജ്‌ തുടങ്ങുന്നതിനെതിരേ ദിവസങ്ങള്‍ നടത്തിയ സമരം, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ നടത്തിയ സമരം. എത്ര രക്‌തം തെരുവിലൊഴുക്കി. ഈ സമരങ്ങള്‍ കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്തു നേട്ടമുണ്ടായി? ഒഴുക്കിയ കണ്ണീരും രക്‌തവും മാത്രം നേട്ടം. എല്ലാം പൊളിഞ്ഞു പാളീസായ സമരങ്ങള്‍. കാരണം അവയെല്ലാം ജനങ്ങള്‍ക്കെതിരായ സമരങ്ങളായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനെപ്പോലെയുള്ള ഒരു സി.പി.എം. നേതാവ്‌ സ്വന്തം പേരില്‍ കമ്പ്യൂട്ടറില്‍ ഫേസ്‌ ബുക്ക്‌ തുറന്നിരിക്കുന്നു എന്ന പത്രവാര്‍ത്ത എത്രയോ പ്രത്യാശാഭരിതമാണ്‌.
തുറന്ന മനസോടെ
Article Credits, കെ.എം. റോയ്,Mangalam Daily,January 6 2014

Sunday, January 5, 2014

സംസ്‌ഥാന മന്ത്രിയുമൊത്തു സരിതയുടെ 'ആദ്യരാത്രി'ബംഗളുരുവിലെ 'റെഡ്‌ചില്ലി'യിൽ

Tip of the Iceberg
പത്തനംതിട്ട: കേരളത്തിലെ ഒരു മന്ത്രി തനിക്കൊപ്പം ആദ്യമായി രാപ്പാർത്തതു ബംഗളുരുവിലെ പ്രശസ്‌തമായ റെഡ്‌ ചില്ലി എന്ന ഹോട്ടലിലായിരുന്നെന്നു സരിത എസ്‌. നായർ. മന്ത്രിക്കു ബംഗളുരുവിലുള്ള സുഹൃത്തായ സുരേഷ്‌ ആയിരുന്നു അവിടെ സ്വീകരിച്ചതെന്നും അദ്ദേഹത്തെപ്പറ്റി നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും 28 പേജുളള രഹസ്യമൊഴിയിൽ സരിത വെളിപ്പെടുത്തി. ഹൃദ്യമായ പെരുമാറ്റമായിരുന്നു സുരേഷിന്റേത്‌. മന്ത്രിയുമായി അടുത്ത ചങ്ങാത്തവും പുലർത്തിയിരുന്നു. ഹോട്ടലിൽ വേണ്ട മുന്നൊരുക്കങ്ങൾ സുരേഷ്‌ ചെയ്‌തിരുന്നു. എത്തുന്ന വിവരം മന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും സരിത വ്യക്‌തമാക്കി.
ഇംഗ്ലീഷിലാണു സരിത മൊഴി എഴുതിയിട്ടുള്ളത്‌. ചില കാര്യങ്ങൾ വിശദീകരിക്കാൻ മലയാളത്തിലും പരാമർശിച്ചിട്ടുണ്ട്‌. തന്റെ ജീവിതം തകർന്നു എന്നു വെളിപ്പെടുത്തുന്നവിധമുള്ള ചില കാര്യങ്ങളാണിവ. ആരുടെയും മനസിനെ പിടിച്ചുലയ്‌ക്കുന്നതാണു സരിതയുടെ രചനാശൈലി.
പത്തനംതിട്ട എ.ഡി.എമ്മിന്റെ നിർദേശാനുസരണമാണു രണ്ടു വർഷം മുന്പു പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ മന്ത്രിയെ തേടി സരിതയെത്തിയത്‌. (തീയതിയും സമയവും വ്യക്‌തമാക്കിയിട്ടുണ്ട്‌). മധ്യവയസ്‌കനെങ്കിലും സുമുഖനായ മന്ത്രി, സരിതയെ ഓഫീസ്‌ മുറിയിൽ സ്വീകരിച്ചു. തുടർന്നു വി.ഐ.പി. മുറിയിലേക്ക്‌ ആനയിച്ചു. സൗരോർജ പദ്ധതിയെപ്പറ്റി വിശദമായ വിവരണം തന്നെ സരിത നടത്തി. പുഞ്ചിരിയോടെയാണു മന്ത്രി വിവരണം കേട്ടത്‌. എല്ലാം മൂളിക്കേട്ടശേഷം സരിതയുടെ വിശേഷങ്ങളെപ്പറ്റിയായി മന്ത്രിയുടെ ചോദ്യം. സൗരോർജവും വ്യക്‌തിവിശേഷവും തമ്മിൽ ബന്ധമില്ലെങ്കിലും മന്ത്രിയുടെ ഉദ്ദേശ്യം സരിത തിരിച്ചറിഞ്ഞു. എല്ലാത്തിനും പൊടിപ്പും തൊങ്ങലും വച്ചു മറുപടിയും നൽകി. മന്ത്രിക്കു സരിതയെ നന്നേ പിടിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന പാളിച്ചകളെപ്പറ്റിയായി പിന്നീടുള്ള സംസാരം. സ്‌നേഹസന്പൂർണമായ ഇടപെടൽ. മന്ത്രി ഒടുവിൽ തന്റെ ഹൃദയവികാരങ്ങൾ അടുത്തറിഞ്ഞതായി സരിത പറയുന്നുണ്ട്‌. പിന്നീടാണു ബംഗളുരുവിലേക്കു ക്ഷണിച്ചത്‌. രഹസ്യ മൊബൈൽ നന്പറും മന്ത്രി നൽകി. 9061133333 എന്ന നന്പരിൽനിന്നു രാത്രി പത്തുമണിക്കുശേഷം വിളികളുടെ പ്രവാഹമായി. ചിലപ്പോൾ അർധരാത്രി കഴിഞ്ഞും വിളി തുടർന്നു. വാക്കുകളിലെ സ്‌നേഹമാണു ബംഗളുരുവിലെത്താൻ പ്രേരിപ്പിച്ചതെന്നും സരിത വ്യക്‌തമാക്കുന്നു. ബംഗളുരുവിൽ രണ്ടാം സന്ദർശനത്തിൽ കിംഗ്‌ സ്യൂട്ട്‌ ഹോട്ടലിലായിരുന്നു രാത്രിവാസം. അന്ന്‌ ഐ ഗ്രൂപ്പിന്റെ ചില നീക്കങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തുന്ന സരിത ചോദ്യങ്ങൾ മന്ത്രി ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും പറയുന്നു. ഹോട്ടലുകളിൽ രാപ്പാർക്കുന്പോൾ മന്ത്രിയുടെ അടുപ്പക്കാരനായ സുരേഷ്‌ എല്ലാത്തിനും കാവലാളായി പുറത്തുനിന്നതായാണു കരുതുന്നതെന്നും സരിത പറയുന്നുണ്ട്‌. സോളാർ പദ്ധതിക്കു വാങ്ങിയ പണം ബിജു രാധാകൃഷ്‌ണനെ കൂടാതെ കവർന്നവരുടെ പേരുകളും രഹസ്യമൊഴിയിലുണ്ട്‌. സരിതയുടെ മൊഴി തുടരുന്നു: "സോളാർ വിഷയം പാട്ടായതോടെ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും മന്ത്രിയുടെ സുഹൃത്തുമായ ആൾ ഗൾഫിൽ ഭാര്യയുടെ അടുത്തേക്കു പറന്നു. മാസങ്ങൾക്കുശേഷമാണ്‌ അദ്ദേഹം മടങ്ങിയെത്തിയത്‌. ആരേയും ചതിക്കാൻ ഉദ്ദേശിച്ചല്ല സൗരോർജ പാനൽ സ്‌ഥാപിക്കാൻ പണം വാങ്ങിയത്‌. പദ്ധതി നടപ്പാക്കുകതന്നെയായിരുന്നു ലക്ഷ്യം. ആദ്യം, വീടുകളിലും ചില സ്‌ഥാപനങ്ങളിലും ചെറുകിട പദ്ധതികൾ സ്‌ഥാപിക്കാനാണു പണം വാങ്ങിയത്‌. പലർക്കും പാനൽ സ്‌ഥാപിച്ചു നൽകി. എന്നാൽ, വൻകിട പദ്ധതികളിലേക്കു നയിച്ചതു കോൺഗ്രസ്‌ ഉന്നതൻ അടക്കമുള്ളവരായിരുന്നു. കണക്കില്ലാതെ, പദ്ധതിക്കായി ലഭിച്ച പണം കബളിപ്പിച്ച്‌ തട്ടിയെടുത്തതു ബിജു രാധാകൃഷ്‌ണനായിരുന്നു. ലഭിച്ച പണത്തിന്റെ ഒരു ഭാഗം ചില കോൺഗ്രസ്‌ ബന്ധുക്കളും തട്ടിയെടുത്തു. തുടക്കത്തിൽതന്നെ കോൺഗ്രസ്‌ ഉന്നതൻ വിനിയോഗിച്ചതു രാഷ്‌ട്രീയവൈര്യം തീർക്കാനായിരുന്നു. കോൺഗ്രസ്‌ ഉന്നതന്റെ വിശ്വസ്‌തയായശേഷമാണ്‌ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്‌. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്‌തയായി മാറി. എന്നാൽ, എന്നെപ്പറ്റി ശ്രീധരൻ നായർ എന്ന വ്യവസായി ആന്റിയോടു ചില കാര്യങ്ങൾ പറഞ്ഞതായും അറിഞ്ഞു.
"News Credits,സജിത്ത്‌ പരമേശ്വരൻ,Mangalam Daily ,Jan 5 2014

Wednesday, January 1, 2014

യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദേശപ്രകാരമാണു മന്ത്രിമാരുടെ പേര് പറയാതിരുന്നതെന്നു സരിതയുടെ അമ്മ

തിരുവനന്തപുരം: യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സോളാര്‍ കേസിലെ പ്രതി സരിതാ എസ്‌. നായര്‍ മന്ത്രിമാരുള്‍പ്പടെയുളളവരുടെ പേര്‌ പറയാതിരുന്നതെന്നു സരിതയുടെ അമ്മ ഇന്ദിര. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. സരിതയുടെ മൊഴി അട്ടിമറിച്ചു. കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നു വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുളള ശ്രമവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ രാഷ്‌ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്‌ പ്രമുഖ യു.ഡി.എഫ്‌ നേതാവാണ്‌. കേസില്‍ നിന്നും രക്ഷിക്കാമെന്നാണ്‌ അന്ന്‌് ഉറപ്പുകൊടുത്തത്‌. സരിത കാര്യങ്ങള്‍ തുറന്ന്‌ പറഞ്ഞാല്‍ അത്‌ യു.ഡി.എഫിനെയും മന്ത്രിസഭയെയും ബാധിക്കും. സരിത കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിസഭ തന്നെ താഴെ പോകുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്‌ട്രീയമായും ചിലര്‍ സരിതയെ ഉപയോഗിച്ചിട്ടുണ്ട്‌. സരിത തന്റേടമുളള കുട്ടിയാണ്‌. അവള്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്നും ഇന്ദിര പറഞ്ഞു. ഭീഷണിയാണോയെന്ന ചോദ്യത്തിന്‌ അതെയെന്നാണ്‌ അവര്‍ വ്യക്‌തമാക്കിയത്‌്. മുന്‍പ്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന വ്യക്‌തിയാണ്‌ സരിതയെ സ്വാധീനിച്ചത്‌. അയാള്‍ തെക്കന്‍ ജില്ലക്കാരനാണ്‌. രാഷ്‌ട്രീയ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്‌. തന്റെ മകളെ സ്വാധീനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമല്ലെന്നും ഇന്ദിര പറഞ്ഞു.
News credit,Mangalam Daily, Jan 1 2014

Monday, December 30, 2013

ഭസ്മാസുരന്റെ നരാവതാരം

അബദ്ധത്തില്‍ കൈ സ്വന്തം തലയില്‍വച്ച് കാലപുരി പൂകുന്നതിനു തലേന്ന് ഭസ്മാസുരന്‍ മഹാവിഷ്ണു രഹസ്യമായി ഒരു വരം നല്‍കിയിരുന്നുവെന്ന് മറാഠി ഭാഷയിലെഴുതപ്പെട്ട ‘ശിവലീലാമൃതം’ പറയുന്നു. കൊല്ലവര്‍ഷം 1126 ല്‍ ഭാരതദേശത്തില്‍ നസ്രാണിയായ പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്‍ ജോര്‍ജായി നരജന്മമെടുത്ത് കേരളരാഷ്ട്രീയത്തിലെ അസുരന്മാരെയൊന്നൊന്നായി നിഗ്രഹിക്കും എന്നായിരുന്നു ആ വരം. വാര്‍ത്താചാനലുകള്‍ അതിന് ജോര്‍ജിനെ സഹായിക്കുമെന്ന ഭഗവാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടും നടപ്പായിക്കൊണ്ടിരിക്കുന്നു. ഇടതുവലതു മുന്നണികളില്‍ ഈവിധം നിഗ്രഹോത്സുകമായ രാഷ്ട്രീയജീവിതം നയിക്കുന്ന മറ്റാരുണ്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ? കുരുവിള, ജോസഫ്, ഗണേശ്, തിരുവഞ്ചൂര്‍…..ജോര്‍ജിന്റെ അവതാരലക്ഷ്യം മുടക്കംകൂടാതെ മുന്നേറുകതന്നെയാണ്. നാളിതുവരെ ഒരു മധ്യമപ്രവര്‍ത്തകനും കഴിയാത്തവിധം, രാഷ്ട്രീയരംഗത്തെ അഴിമതികളും ‘വിഷയാ’സക്തികളും മറനീക്കിക്കാണിക്കുന്നതില്‍ ജോര്‍ജിനുളള സിദ്ധി അപാരമാണ് എന്നുതന്നെ പറയണം. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല ജോര്‍ജിന്റെ ഇരകള്‍. സിനിമാ-സിരീയല്‍ നടിമാര്‍, വ്യവസായികള്‍, ചെറുകിട രാഷ്ട്രീയക്കാര്‍, വന്‍കിട ഉദ്യോഗസ്ഥന്മാര്‍…. ആ പട്ടിക നീളുന്നു. നരാവതാരത്തില്‍ ഭസ്മാസുരന്‍ ചെയ്യാനിടയുളളതാണ് ജോര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ ജോര്‍ജിനെങ്കിലും സംശയമേതുമില്ല; ചാനലുകള്‍ക്കും. സരിതാ-ശാലു-ഗണേഷ് വേട്ടയുടെ രണ്ടാംഘട്ടത്തില്‍ ജോര്‍ജ് തന്റെ ഇരയായി പ്രഖ്യാപിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രമേശ് ചെന്നിത്തലക്കുവേണ്ടി നടത്തുന്ന ഒളിയുദ്ധമാണിതെന്ന് ശ്രുതിയുണ്ടെങ്കിലും നേര്‍യുദ്ധത്തിന്റെ ആളായാണ് പലരും ജോര്‍ജിനെ കാണുന്നത്. തനിക്കെതിരെ യൂത്തന്മാര്‍ പടയിളകിവന്നത് തിരുവഞ്ചൂരിന്റെ കളിയാണെന്നറിഞ്ഞതുതൊട്ടാണ് ജോര്‍ജ് രാധാകൃഷ്ണവധം ആട്ടക്കഥ ആടിത്തുടങ്ങിയത്. കലിയും കത്തിയും ഒന്നിച്ചാവാഹിച്ചാണ് പൂഞ്ഞാറന്റെ പടപ്പുറപ്പാട്. കഴിഞ്ഞയാഴ്ച അതിന്റെ തിരനോട്ടം നടന്നു. ഇനിയങ്ങോട്ട് എത്രരാത്രി എന്നേ നോക്കാനുളളൂ. തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. 19ന് പീപ്പിള്‍ ചാനലിലായിരുന്നു തുടക്കം. നരേന്ദ്രമോദിയുടെ പ്രതിമായാത്രയില്‍ പങ്കെടുത്ത ജോര്‍ജ് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഒന്നിച്ചിളകി. ഉമ്മനും രാധയും ഗുജറാത്ത് മന്ത്രിമാരോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യം പുറത്തുവിട്ട് ജോര്‍ജ് മുറിച്ചുരിക തീര്‍ത്തു. പിറ്റേദിവസം, ഈ ഭക്ഷണവേളയില്‍ പങ്കെടുത്ത ഒരു മലയാളിവ്യവസായി ഗുജറാത്തില്‍ തിരുവഞ്ചൂരിന്റെ ബിനാമിയാണെന്ന് ജോര്‍ജ് തട്ടിവിട്ടു. സംഗതി പുകിലായി. ജോര്‍ജിനെതിരെ വാളോങ്ങിയ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം മാളത്തില്‍ ഒളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജോര്‍ജിന്റെ കോട്ടയം സംഭവത്തെ സമര്‍ഥമായി കാവിപൂശി ഒപ്പംനിന്നു. നരേന്ദ്രമോദിയുടെ വക്താക്കളായി സ്വയം ഈ ചാനല്‍ മുദ്രകുത്തിക്കഴിഞ്ഞതിനാല്‍, 21 ന് അവിടെയായി ജോര്‍ജിന്റെ അരങ്ങ്. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ അഭിലാഷ് മുരളീധരനെന്ന വ്യവസായിയുടെ ഒന്നിലധികം സ്ഥാപനങ്ങളില്‍ ഡയറക്ടറാണെന്നും ഇത് തിരുവഞ്ചൂരിന്റെ പണം ആ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുളളതു കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു. 900 പേജ് വരുന്ന രേഖകള്‍ തന്റെ കയ്യിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തെണ്ടിത്തിരിഞ്ഞു നടന്ന അഭിലാഷ് സ്വര്‍ണ്ണക്കടത്തുകാരനും ഭൂമിതട്ടിപ്പുകാരനും സ്റ്റീല്‍പ്ലാന്റുകളുടെ ഉടമയുമായതെങ്ങനെ? ജോര്‍ജിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരുമുണ്ടായില്ല. 22 ന് മാതൃഭൂമി ന്യൂസ് ആയി ജോര്‍ജിന്റെ വേദി. ഇതിനിടെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ചാനലുകളിലെത്തി അഭിലാഷ് സ്വയം ന്യായീകരിച്ച് തിരുവഞ്ചൂരിനെ കുപ്പിയിലിറക്കി. തിരുവഞ്ചൂരിനെക്കാള്‍ വലിയ നേതാവും അഭിലാഷിന്റെ പിന്നിലുണ്ട് എന്ന് ജോര്‍ജ് പറഞ്ഞത് ചാനല്‍ചര്‍ച്ചയാക്കിയില്ല; അത് ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് ചില ചാനലുകള്‍ സൂചിപ്പിച്ചിട്ടും. പക്ഷെ കെ.സി. വേണുഗോപാലിനും ആന്റോ ആന്റണിക്കും അഭിലാഷുമായി ബിനാമി ബന്ധമുണ്ടെന്ന് ജോര്‍ജ് തറപ്പിച്ചു പറഞ്ഞു. അഥവാ ചാനല്‍ പറയിച്ചും-ശ്രദ്ധിക്കുക. ഇന്നുവരെ ഒരു നേതാവും ഈ ആരോപണം നിഷേധിച്ചിട്ടില്ല; വിശദീകരണം നല്‍കിയിട്ടുമില്ല. സരിതക്കേസിലുള്‍പ്പെടെ ജോര്‍ജ് വിരല്‍ ചൂണ്ടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇവര്‍. അന്ന് മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവര്‍. അഭിലാഷ് മുരളീധരനെക്കാള്‍ വലിയ കൊമ്പന്മാരുടെ കമ്പനികളില്‍ വന്‍തുക ശമ്പളംപറ്റി കഴിയുന്ന തങ്ങളുടെ മക്കളെയോര്‍ത്താവണം, എന്തായാലും സി.പി.എം. നേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. 22 ന്, കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും പൂര്‍ണ്ണമായും ചാനല്‍ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്നു. തിരുവഞ്ചൂരിനെക്കാള്‍ വലിയ ഏതുനേതാവിനാണ് അഭിലാഷുമായി സാമ്പത്തിക ബന്ധമുളളതെന്ന് ജോര്‍ജ് വെളിപ്പെടുത്തുന്നകാലം വരും. സ്വന്തമായി ഒന്നും കണ്ടെത്താന്‍ കഴിവില്ലാത്ത ചാനലുകള്‍ അതുവരെ കാത്തിരിക്കേണ്ടിയും വരും. ചുരുക്കത്തില്‍, ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളത്തില്‍ വാര്‍ത്താചാനലുകളുടെ ജീവനോര്‍ജജം തന്നെ പി.സി. ജോര്‍ജാണ്. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളും ഇടപെടലുകളുമില്ലെങ്കില്‍ എന്താകുമായിരുന്നു, ഇക്കാലത്തെ വാര്‍ത്താചാനല്‍ രാഷ്ട്രീയം എന്നാലോചിക്കാവുന്നതാണ്. കേരളരാഷ്ട്രീയം താന്‍ ശുദ്ധീകരിക്കും എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു ജോര്‍ജ്. ഏതറ്റംവരെ ഈ ശുദ്ധീകരണ പ്രക്രിയ പോകും എന്നേ കാണാനുളളൂ. ഒന്നുറപ്പ്. യു.ഡി.എഫിലെ അഴിമതിഭൂതങ്ങളും കാമാസുരന്മാരും വിരണ്ടുകഴിഞ്ഞു. ഇനി ആരുടെ ശിരസ്സിലാണ് ജോര്‍ജിന്റെ കൈ വീഴുക എന്നാര്‍ക്കറിയാം?
Article Credits,കാഴ്ച,Shaji Jacob.Reportertv Channel News, Dec 24, 2013

സി.പി.എം. വീണ്ടും രാധാകൃഷ്‌ണന്റെ ചാക്കില്‍

തിരുവനന്തപുരം: പ്ലീനത്തോടനുബന്ധിച്ച്‌ ദേശാഭിമാനിയുടെ മുന്‍പേജില്‍ പരസ്യം നല്‍കി പാര്‍ട്ടിയെ കളങ്കപ്പെടുത്തിയ വിവാദവ്യവസായി വി.എം.രാധാകൃഷ്‌ണന്റെ ചാക്കില്‍ വീണ്ടും സി.പി.എം. പെട്ടു. പാര്‍ട്ടിയുമായി ചാക്കു രാധാകൃഷ്‌ണന്‍ നടത്തിയ ഭൂമികച്ചവടമാണ്‌ ഇക്കുറി ചൂടേറിയ ചര്‍ച്ചയ്‌ക്കു കാരണം. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും രാധാകൃഷ്‌ണന്റെ കമ്പനി വാങ്ങിയതിന്റെ രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത്‌ ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്റും കെട്ടിടവും കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണു ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌ വാങ്ങുന്നത്‌. മൂന്നുകോടി മുപ്പതു ലക്ഷത്തിനായിരുന്നു ഇടപാട്‌. ദേശാഭിമാനി ജനറല്‍ മാനേജരും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനും ക്യാപിറ്റില്‍ സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡാനിഷ്‌ കെ.ചാക്കോയും കോട്ടയ്‌ക്കകം സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണു പ്രമാണം രജിസ്‌റ്റര്‍ ചെയ്‌തത്‌. കോയമ്പത്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌, കമ്പനി രജിസ്‌ട്രാര്‍ക്കു കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖപ്രകാരം സ്‌ഥാപനത്തിന്റെ ഡയറക്‌ടര്‍ വെര്‍ക്കോട്‌ രാധാകൃഷണന്‍ മഞ്ചേരിത്തൊടിയെന്ന വി.എം. രാധാകൃഷ്‌ണനാണ്‌. ജൂലൈ ആറിനു രാധാകൃഷ്‌ണന്‍ ഡയറക്‌ടര്‍ സ്‌ഥാനം രാജിവച്ചു. ജൂലൈ 17 നു കമ്പനി നല്‍കിയ രേഖയില്‍ എം.ഡി. ഡാനിഷ്‌ കെ.ചാക്കോയാണ്‌. അന്നേ ദിവസം തന്നെയാണു ദേശാഭിമാനി ഭൂമി ഇടപാടും നടക്കുന്നത്‌. മൂന്നു ദിവസത്തിനുശേഷം കമ്പനി രജിസ്‌ട്രാര്‍ക്കു നല്‍കിയ ഫോം 32ല്‍ കമ്പനിയുടെ ഡയറക്‌ടര്‍ വീണ്ടും വി.എം. രാധാകൃഷ്‌ണന്‍. അതായത്‌ ഇടപാടിനുവേണ്ടി മാത്രം മൂന്നു ദിവസത്തേക്കു ഡാനിഷിനെ ക്യാപിറ്റല്‍ സിറ്റിയുടെ എം.ഡിയാക്കി. സി.പി.എമ്മുമായുള്ള കച്ചവടം മറച്ചുവയ്‌ക്കാനാണ്‌ ഈ താല്‍കാലിക ആള്‍മാറാട്ടമെന്നാണ്‌ ആക്ഷേപം. രാധാകൃഷ്‌ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണു ഡാനിഷെന്ന്‌ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്‌ ദുരൂഹമാണ്‌. പാലക്കാട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്‌ണ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസ്‌ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്യാനായി പാലക്കാട്‌ ജില്ലാ രജിസ്‌ട്രാര്‍ക്കു നല്‍കിയ അപേക്ഷ പ്രകാരം സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്‌ണനാണ്‌. രക്‌തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണു സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. രാധാകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണു സൊസൈറ്റിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യ ഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള രക്‌ത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ രക്‌തബാങ്കിലെ ചീഫ്‌ ടെക്‌നീഷ്യനാണു ഡാനിഷ്‌ കെ.ചാക്കോയെന്നു വ്യക്‌തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പെട്ട ഡാനിഷ്‌ 10 വഷമായി ഈ സ്‌ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
News Credits,Mangalam Daily,30 Dec 2013

ആറന്മുള: ഭൂമി പോക്കുവരവു ഉമ്മന്‍ചാണ്ടി സര്‍ക്കാരി​​​െ​ന്‍റ കാലത്തെന്ന് രേഖകള്‍: മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവളനിര്‍മാണത്തിനു വിശാലമായ വയല്‍മേഖല പോക്കുവരവു ചെയ്‌തുകൊടുത്തതു വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിയുന്നു. ഭൂമിയുടെ പോക്കുവരവു നടന്നത്‌ ഈ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാകലക്‌ടറായിരുന്ന പി. വേണുഗോപാല്‍ ഉത്തരവിട്ടത്‌ 2011 നവംബര്‍ 18 നാണ്‌. ഇതു സംബന്ധിച്ച്‌ 2012 ഫെബ്രുവരിയില്‍ ചീഫ്‌ സെക്രട്ടറിക്കു ജില്ലാകലക്‌ടര്‍ കത്തയച്ചിരുന്നു. ഭൂമിയുടെ പോക്കുവരവ്‌ ഇതുവരെ നടന്നിട്ടില്ലെന്ന്‌ ഈ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ 2012 ഫെബ്രുവരി 17 നു ശേഷമാണു പോക്കുവരവു നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. സംഭവം പരസ്യമായതോടെ വിവാദ ഉത്തരവ്‌ റദ്ദാക്കാനും ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, ഇതിനെതിരേ വിമാനത്താവളനിര്‍മാതാക്കളായ കെ.ജി.എസ്‌. ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ആറന്മുള പുഞ്ചപ്പാടം നികത്തി എയര്‍സ്‌ട്രിപ്പ്‌ നിര്‍മിക്കാന്‍ കോഴഞ്ചേരി എഡ്യൂക്കേഷണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം കലമണ്ണില്‍ വാങ്ങിയ 232 ഏക്കര്‍ ഉള്‍പ്പെടെ 106.5313 ഹെക്‌ടര്‍ പാടശേഖരമാണു പോക്കുവരവു ചെയ്‌തുകൊടുത്തത്‌. നിയമം മറികടന്ന്‌ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങിയ ഏബ്രഹാം കലമണ്ണിലിന്റെ പേരില്‍, പിന്നീടു മിച്ചഭൂമിക്കേസ്‌ എടുക്കുന്നതിനു സംസ്‌ഥാന ലാന്‍ഡ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം, ചട്ടപ്രകാരം സത്വരനടപടി സ്വീകരിക്കണമെന്നുകാട്ടി 2010 നവംബര്‍ 12 നാണ്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ക്കു കത്തയച്ചത്‌. നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ക്കു വിധേയമായി, സ്വന്തംനിലയില്‍ ഭൂമി കണ്ടെത്തി, മുന്നോട്ടുപോകാമെന്നു ചൂണ്ടിക്കാട്ടി ഇടതുമന്ത്രിസഭ അതിനുമുമ്പുതന്നെ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ പാലിക്കണമെന്ന വാചകം പദ്ധതി നടപ്പാക്കുന്നതിനു കെ.ജി.എസിനു തടസമായി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം, ഭൂപരിധിനിയമം, ഭൂപരിഷ്‌കരണനിയമം എന്നിവ മറികടക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു വ്യക്‌തമായതിനാലാണു വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെയും അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെയും സ്വാധീനിച്ച്‌ ആറന്മുള ഗ്രാമത്തെ മുഴുവന്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ കെ.ജി.എസ്‌. കൂട്ടുനിന്നത്‌. ആറന്മുള വിമാനത്താവളത്തിനു ഭൂമി നികത്തിയത്‌ ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും തെറ്റാണെന്നു തെളിയുന്നു. 2003-04 ലാണ്‌ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ വയല്‍ മധ്യത്തിലൂടെ ഒഴുകിയിരുന്ന കോഴിത്തോടും തോട്‌ പുറമ്പോക്കും കൈയേറി മണ്ണിട്ടുനികത്തിയത്‌. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. വയല്‍ നികത്തിയതിനെതിരേ അന്നു വന്‍ ജനകീയ പ്രക്ഷോഭമുണ്ടായി. വയല്‍ മധ്യത്തിലെ കരിമാരം കുന്ന്‌ ഇടിച്ചു വയല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി. നാട്ടുകാര്‍ തീയിട്ടതു സംബന്ധിച്ച കേസ്‌ ഇപ്പോഴും നിലവിലുണ്ട്‌. കെ.എസ്‌.കെ.ടി.യുവും വയല്‍ നികത്തിയതിനെതിരേ കേസ്‌ കൊടുത്തിരുന്നു.
News Credits,Mangalam Daily,Dec 30, 2013

Tuesday, December 10, 2013

രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി -രാഹുലിന്‌ സമ്പൂര്‍ണ്ണ തോല്‍വി - മോഡി നേടി

ന്യൂഡല്‍ഹി: സെമിഫൈനലില്‍ ബിജെപിയോട്‌ 4-0 ന്‌ തോറ്റതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്‌ നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രചരണം നടന്ന നാലു സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ഏറ്റില്ല എന്നത്‌ തെരഞ്ഞെടുപ്പ്‌ ഫലത്തോടെ വ്യക്‌തമായി.
രാജസ്‌ഥാനില്‍ രാഹുല്‍ പ്രചരണത്തിന്‌ പോയ എട്ടില്‍ ഏഴ്‌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരെണ്ണത്തിന്റെ കാര്യത്തില്‍ വിവരമാകട്ടെ കാത്തിരിക്കണം എന്ന നിലയിലുമായി. രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി. രാഹുല്‍ പ്രചരണം നടത്തിയ ചുരുവിലാകട്ടെ ബിഎസ്‌പി സ്‌ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്‌ ഡിസംബര്‍ 13 ലേക്ക്‌ തെരഞ്ഞെടുപ്പ്‌ മാറ്റുകയും ചെയ്‌തു. സാലമ്പൂര്‍, ഖേഡി, ചിറ്റോര്‍ഗര്‍, ബികനീര്‍, പുഷ്‌ക്കര്‍, ജോധ്‌പൂര്‍, ബന്‍സ്വാര, ചുരു എന്നിവിടങ്ങളിലാണ്‌ രാഹുല്‍ പ്രചരണത്തിനായി എത്തിയത്‌. അതേസമയം മറുവശത്ത്‌ ഓടിനടന്ന്‌ പ്രചരണത്തിന്‌ നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി എത്തിയ 20 ല്‍ 16 മണ്ഡലങ്ങളിലും ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ നേടുകയും ചെയ്‌തു. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ നേടിയത്‌ രണ്ടിടങ്ങളില്‍ മാത്രമായിരുന്നു. മോഡിയെ ശക്‌തനായ എതിരാളിയായി നേരത്തേ തന്നെ വിലയിരുത്തിയിട്ടുള്ള കോണ്‍ഗ്രസിന്‌ പുതിയ സംഭവവികാസങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാകും നല്‍കുക. പ്രചരണത്തിനായി മോഡി എത്തിയിടത്തെല്ലാം ശക്‌തമായ യുവജന സാന്നിദ്ധ്യം ഉണ്ടായിരുന്നു. പാര്‍ട്ടി വന്‍ വിജയം നേടുന്നതിന്‌ മോഡിയുടെ സഹായം ഉണ്ടായിരുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായ വസുന്ധരരാജ സിന്ധ്യേ തന്നെ പറഞ്ഞിരുന്നു.

Tuesday, November 12, 2013

സരിതയുടെ മൊഴി രേഖപ്പെടുത്തല്‍: മജിസ്‌ട്രേറ്റിനു ഗുരുതര വീഴ്‌ച പറ്റിയെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ്‌ പ്രതി സരിത എസ്‌. നായര്‍ കോടതിയില്‍ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിന്റെ നടപടി ഗുരുതരവീഴ്‌ചയാണെന്നു ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്‌. എന്തെങ്കിലും സമ്മര്‍ദത്തിനോ പ്രലോഭനത്തിനോ മജിസ്‌ട്രേറ്റ്‌ വഴങ്ങിയതായോ മൊഴി അട്ടിമറിക്കാന്‍ കൂട്ടുനിന്നതായോ തെളിവുള്ളതായി റിപ്പോര്‍ട്ടിലില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എ.സി.ജെ.എം: എന്‍.വി. രാജുവിനോടു ഹൈക്കോടതി വിശദീകരണം തേടി. സോളാര്‍ തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളും ഉന്നതബന്ധങ്ങളും സംബന്ധിച്ചു മജിസ്‌ട്രേറ്റ്‌ മുമ്പാകെ സരിത നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെന്ന സൂചന അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌. ലൈംഗികചൂഷണം നടെന്നന്നു സരിത തന്നോടു വെളിപ്പെടുത്തിയതായി അന്വേഷണകമ്മിഷന്‍ മുമ്പാകെ മജിസ്‌ട്രേറ്റ്‌ നല്‍കിയ മൊഴിയില്‍ പറയുന്നു. "നിങ്ങളെ ആരെങ്കിലും ബലാല്‍സംഗം ചെയ്‌തിട്ടുണ്ടോ?" എന്ന്‌ താന്‍ ചോദിച്ചതായും "ഉണ്ട്‌" എന്നു സരിത മറുപടിനല്‍കിയതായും മജിസ്‌ട്രേറ്റ്‌ സമ്മതിക്കുന്നു. വേണ്ടത്ര വിശ്വാസം തോന്നാതിരുന്നതിനാലാണു മൊഴി രേഖപ്പെടുത്താതിരുന്നതെന്നും പിന്നീട്‌ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റിന്റെ ഭാഗത്തു ഗുരുതരമായ നാലു പാളിച്ചകള്‍ ഉണ്ടായതായും വിജിലന്‍സ്‌ രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്‌. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട്‌ വശം മൊഴി എഴുതി നല്‍കാന്‍ ഉത്തരവിട്ടതും മാധ്യമങ്ങള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നാണ്‌ അന്വേഷണകമ്മിഷന്റെ കണ്ടെത്തല്‍.സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടി വന്‍ വിവാദമായിരുന്നു. സരിത തന്നോട്‌ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരസ്യനിലപാട്‌. മാധ്യമങ്ങളില്‍ വന്നത്‌ ഒരുകെട്ടു നുണകളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ലൈംഗികമായി തന്നെ ദുരുപയോഗിച്ചു എന്നുള്‍പ്പെടെ സരിത തനിക്കു മൊഴിനല്‍കിയെന്ന്‌ ഹൈക്കോടതി അന്വേഷണകമ്മിഷനോടു മജിസ്‌ട്രേറ്റ്‌ രാജു സമ്മതിച്ചതോടെ കേസിലെ അട്ടിമറി ആരോപണം സംബന്ധിച്ചു ദുരൂഹതകളേറി. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു പരാതിക്കാരായ ബി.ജെ.പി. നേതാവ്‌ കെ. സുരേന്ദനും അഡ്വ. ജയശങ്കറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതി അന്വേഷണകമ്മിഷന്‍ തയാറാകാതിരുന്നത്‌ ആക്ഷേപങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. മജിസ്‌ട്രേറ്റിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ ചീഫ്‌ ജസ്‌റ്റീസാണ്‌ ഇനി തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത്‌.
news@Mangalam Daily,Nov 13 2013

മുഖ്യമന്ത്രിക്കുനേരേ വന്നതു കല്ലുമഴയല്ല, അഞ്ചു കല്ലുകള്‍മാത്രം: ഡി.ജി.പി.

കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരേ വന്നതു കല്ലുമഴയല്ലെന്നും അഞ്ചു കല്ലുകള്‍മാത്രമാണെന്നും പ്രോസിക്യൂഷന്റെ തിരുത്ത്‌. കാറിനുള്ളില്‍നിന്നു കണ്ടെടുക്കാനായത്‌ ഒരു കല്ല്‌ മാത്രമാണെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.പി) ടി. ആസഫ്‌ അലി ഹൈക്കോടതിയുടെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കുനേരേയുണ്ടായതു കല്ലുമഴയാണെന്നു കഴിഞ്ഞ ദിവസം ഡി.ജി.പി. കോടതിയില്‍ പറഞ്ഞിരുന്നു.
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ്‌ കല്ലെറിഞ്ഞില്ലെന്നും കല്ലെറിയാന്‍ ശ്രമിക്കുക മാത്രമാണു ചെയ്‌തതെന്നുമുള്ള ഡി.ജി.പിയുടെ വാദം കോടതിയില്‍ ചിരിപടര്‍ത്തി. കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തിട്ടുണ്ടോയെന്നും വീഡിയോ ദൃശ്യങ്ങളുണ്ടോയെന്നും ജസ്‌റ്റിസ്‌ തോമസ്‌ പി. ജോസഫ്‌ ആരാഞ്ഞു. ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു ഡി.ജി.പി. മറുപടി നല്‍കി. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ബോര്‍ഡുകള്‍ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തതിനെത്തുടര്‍ന്നാണു കുഞ്ഞുമുഹമ്മദ്‌ കല്ലെറിയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡി.ജി.പിയുടെ വാദത്തെ എതിര്‍ത്ത ഹര്‍ജിഭാഗം അഭിഭാഷകന്‍ പി. നാരായണന്‍, കുഞ്ഞുമുഹമ്മദ്‌ കല്ലെറിയുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറി. സ്വകാര്യവാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത ദൃശ്യങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ചാനലുകള്‍ ചിലപ്പോള്‍ ചില കുസൃതികള്‍ കാട്ടാറുണ്ടെന്നായിരുന്നു അതിനു ഡി.ജി.പിയുടെ വിശദീകരണം.
സമരത്തില്‍ പങ്കെടുത്ത മൂവായിരം പേര്‍ക്കെതിരേയും കേസെടുത്തോയെന്ന കോടതിയുടെ ചോദ്യത്തിന്‌ ആയിരം പേര്‍ക്കെതിരേയാണു കേസെന്നും ഇതില്‍ നൂറുപേരെ തിരിച്ചറിഞ്ഞെന്നും 75 പേരെ അറസ്‌റ്റ്‌ ചെയ്‌തെന്നും ഡി.ജി.പി. മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിനുനേരേ കമ്പിവടിയെറിഞ്ഞതിനു തെളിവുണ്ടോയെന്നും കമ്പിവടി കൊണ്ടെറിഞ്ഞിട്ടു കാറിനൊന്നും പറ്റിയില്ലേയെന്നും കോടതി ആരാഞ്ഞു. ഡി.ജി.പി. കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം. ഫോട്ടോകള്‍ പരിശോധിച്ച കോടതി കമ്പിവടിയല്ല, ട്രാഫിക്‌ പോലീസ്‌ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ കോണാണു കാറിനുനേരേ എറിഞ്ഞതെന്നു വിലയിരുത്തി. കാറിനുനേരേ അഞ്ചു കല്ലുകള്‍ എറിഞ്ഞെന്നും കമ്പിവടി എറിഞ്ഞെങ്കിലും കൊണ്ടില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു. കല്ലേറില്‍ കാറിനുണ്ടായ കേടുപാടുകളെക്കുറിച്ചു വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്‌.പി. കോടതിക്കു മഹസര്‍ നല്‍കി. കാറിന്റെ ഗ്ലാസുകള്‍ പൊട്ടുകമാത്രമാണ്‌ ഉണ്ടായതെന്നു കോടതി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നും ഇന്നോവ കാറിന്റെ പിന്‍സീറ്റിലിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്‍ അത്യാവശ്യഘട്ടത്തിലെങ്ങനെ പുറത്തിറങ്ങുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ഇരുന്ന പിന്‍സീറ്റിനിടയിലൂടെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥനു പുറത്തുകടക്കാനാവുമെന്നായിരുന്നു മറുപടി. കെ.സി. ജോസഫിന്റെയും സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്റെയും മൊഴിയെടുത്തെന്നു പറഞ്ഞ ഡി.ജി.പി. മുഖ്യമന്ത്രിയുടെ കാറിനു പുറമേ കെ.സി. ജോസഫിന്റെ കാറിനും രണ്ടു പോലീസ്‌ വാഹനങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായെന്നും അഞ്ചുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും അറിയിച്ചു. രണ്ടു ചില്ലു പൊട്ടിയതിനാണോ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടമെന്നും നഷ്‌ടം തിട്ടപ്പെടുത്തിയത്‌ ആരാണെന്നുമായി അതോടെ കോടതിയുടെ അന്വേഷണം. പൊതുമരാമത്തു വകുപ്പിന്റെ കണക്കാണെന്നും രേഖകള്‍ ഇപ്പോള്‍ കൈവശമില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കാല ചെയ്‌തികളെക്കുറിച്ച്‌ അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഇയാളെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചു പോലീസ്‌ തയാറാക്കിയ ചാര്‍ട്ട്‌, കണ്ണൂര്‍ സംഭവത്തിലെ ഇന്റലിജന്‍സ്‌ ചാര്‍ട്ട്‌, വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ തുടങ്ങിയവ കോടതി പരിശോധിച്ചു. കണ്ണൂരില്‍ നടന്ന സംഭവങ്ങളുടെ നിയമവശം പരിശോധിക്കുന്നില്ലെന്നു വ്യക്‌തമാക്കിയ കോടതി നാലു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു.
News@Mangalam Daily,November 13, 2013

Wednesday, October 30, 2013

Re-Posting the most credible Persons Voice Statement in Solar Scam - Recorded in July 2013





Part 2 interview gives the true picture
Truth as Preached by Mahathma Gandhi
Mahatama Gandhi preached to always seek for truth, along with discipline. He insisted on following truth in thought, speech and action. He compared Truth to God. He believed that in the march towards truth is just like believing in God
Gandhi's only notable position the statue of the 3 wise monkeys at Gandhi Ashram, Ahmadabad says it all.
"See no Evil, Hear no Evil, Speak no Evil"

Truth as followed by Kerala C.M Oommen Chandy
"Speak no Truth,Cover all Truths.Pretent to be Truth full"

“Flawed from the start” because of bureaucratic and political manipulation, destruction of evidence, loose deadlines, deception by intelligence agencies and a host of other ills. Rather than attempting to offer the Ultimate Truth of the Solar episode presents a persuasive, deeply disstrussing account of why, after 90 days that truth still seems so hard to find.
I believe "Truth never damages a cause that is just."