Showing posts with label Outdated ideologies. Show all posts
Showing posts with label Outdated ideologies. Show all posts

Saturday, January 6, 2018

ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്ക് എതിരെ ഫത്വ

ന്യൂദല്‍ഹി: സ്‌കൂളിലെ പരിപാടിയില്‍ കൃഷ്ണ വേഷം കെട്ടി ഭഗവത്ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ മൗലവിയുടെ ഫത്വ. അലിയാ ഖാന്(15) എതിരെ യുപി ദേവബന്ദിലെ ദാര്‍ ഉല്‍ ഉലൂമാണ് ഭീഷണി മുഴക്കിയത്. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സമ്മാനവും 25,000 രൂപയും ലഭിച്ചിരുന്നു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്, മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് പെണ്‍കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമെന്നു പറഞ്ഞ് ഫത്വ പുറപ്പെടുവിച്ചത്. കൃഷ്ണ വേഷം കെട്ടി ഗീത ചൊല്ലിയതിന് എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് എന്നെ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഇസ്ലാം അത്രയ്ക്ക് ദുര്‍ബലമൊന്നുമല്ല, അലിയ പറഞ്ഞു.

Wednesday, May 24, 2017

ഇരുള്‍ മൂടിയ കാലം - ഓ. രാജഗോപാല്‍ എംഎല്‍എ

എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് നിലപാടു പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല. കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായാണ് പിണറായി സര്‍ക്കാര്‍ വന്നത്. പക്ഷേ തൊട്ടതെല്ലാം തകരാറിലായി. ഇത് സ്വയം ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അനുകൂലമായിരുന്നു അന്തരീക്ഷം, 91 സീറ്റു നേടിയാണ് വിജയിച്ചത്.
ആശങ്കയില്ലാതെ ഭരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് പിണറായി ഭരണം. സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എല്ലാവരേയും തുല്യരായിക്കാണേണ്ട സര്‍ക്കാരിന്റെ ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയുള്ളതായി എന്നതു പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് വോട്ടുചെയ്ത ആളുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് പ്രധാന കടമ. അതില്‍നിന്ന് ഒഴിഞ്ഞുമാറില്ല,” എന്ന്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഈ സത്യപ്രതിജ്ഞാ ലംഘനം പ്രസ്താവിച്ചത്. അതായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം.
സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം ഇവിടെ ഏറെക്കാലമായി നിലനില്‍ക്കുന്നു. അത് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ആരാണുത്തരവാദി? 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്, റേഷന്‍ അര്‍ഹപ്പെട്ടവര്‍ക്ക് ആവശ്യത്തിനുറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം. ഈ നിയമം രാജ്യമെമ്പാടും നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാറും മുന്‍കാലത്തെ യുഡിഎഫിന്റെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയില്ല. എന്നിട്ട്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. മോദിക്കെതരേ പ്രചാരണം നടത്തുകയാണ്. റേഷന്‍ കടകളില്‍ വിതരണത്തിന് അരിയും ധാന്യവുമില്ല. സംസ്ഥാനത്തു പോയിട്ട് ഒരു ജില്ലയില്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം നടപ്പാക്കാനായിട്ടില്ല. റേഷന്‍ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കിയിട്ടില്ല. അര്‍ഹരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനായിട്ടില്ല.
കേരളത്തിന് യഥാര്‍ത്ഥ കണക്കു പ്രകാരം 12 ലക്ഷം ടണ്‍ അരിയാണ് വിതരണത്തിനു വേണ്ടത്. 14 ലക്ഷം ടണ്‍ അരി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നു. റേഷനരി കടകളില്‍ എത്താതെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് പോകുന്നു. ഒരു മന്ത്രിക്ക് അധികാരമേറ്റ് 41 ാം ദിവസം രാജിവെക്കേണ്ടിവന്നു. 200 ദിവസമായപ്പോള്‍ ഒരാള്‍കൂടി രാജിവെച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. മൂന്നാമതൊരാള്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം രാജിവെക്കേണ്ടതായിരുന്നു. ചെയ്തില്ല. രണ്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഏറ്റവും കുറച്ചുകാലംകൊണ്ട് ദുഷ്‌കര്‍മ്മങ്ങളുടെ പേരില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന അവസ്ഥ ഒരു സര്‍ക്കാരിനും മുമ്പുണ്ടായിട്ടില്ല.
പോലീസും സാധാരണക്കാരും തമ്മിലുള്ള തര്‍ക്കവും പ്രശ്‌നങ്ങളും ഒരു വഴിക്ക്. പോലീസ് തലപ്പത്തെ തമ്മിലടി മറ്റൊരു ഗൗരവ വിഷയം. പോലീസ് ആസ്ഥാനത്ത് പോലീസ് തലവനും എഡിജിപിയും തമ്മില്‍ തല്ല്. പോലീസില്‍ ഗ്രൂപ്പിസം. പോലീസ് വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന് പ്രിയപ്പെട്ടയാളായ, ജനങ്ങള്‍ക്ക് വിയോജിപ്പുള്ള വിവാദനായകനായ മുന്‍ ഡിജിപിയെ പോലീസിനെ ഉപദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നു. ക്രമസമാധാനം ഒരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഭരണത്തലവന്റെയും വിജയ പരാജയങ്ങളുടെ അളവുകോലാണ്. കേരളത്തില്‍ ക്രമസമാധാനം പരിതാപകരമായ സ്ഥിതിയിലാണ്. അതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് മുന്നൂറിലേറെ കൊലപാതകം.
കണ്ണൂര്‍ ജില്ലയില്‍ 14 ബിജെപി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. അവര്‍ക്ക് വീടുകളില്‍ പോലും സുരക്ഷ ഇല്ലെന്നുവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന്റെ പേരില്‍ സ്പീക്കറുടെ ശാസന കേള്‍ക്കേണ്ടിവന്നു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ആക്രമണം ഏറ്റവും കൂടി. അവര്‍ സിപിഎം വഞ്ചനകള്‍ തിരിച്ചറിഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലേക്കു വരുന്നതാണ് കാരണം.
വിദ്യാഭ്യാസരംഗമാണ് മറ്റൊന്ന്. പൂര്‍ണ്ണമായും കുത്തഴിഞ്ഞ്, പരാജയപ്പെട്ടു നില്‍ക്കുകയാണ് ആ വകുപ്പും മന്ത്രിയും. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം മാത്രം മതി ആ വകുപ്പിന് പൂജ്യം മാര്‍ക്ക്, അല്ല നെഗറ്റീവ് മാര്‍ക്ക് കൊടുക്കാന്‍. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പലതും പിണറായി സര്‍ക്കാര്‍ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതില്‍ കേന്ദ്രത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യം കിട്ട 75 വഷം തികയുന്ന 2020 ആകുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പ്പത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കേന്ദ്രം നടപ്പാക്കുന്നു, സംസ്ഥാനങ്ങള്‍ വഴി ധനസഹായം ചെയ്യുന്നു. അത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ പേരുമാറ്റി സ്വന്തമെന്ന് വ്യാജപ്രചാരണം നടത്തുന്നു. അടല്‍ പെന്‍ഷന്‍ പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, വിലകുറച്ച് മരുന്നു നല്‍കുന്ന പദ്ധതി, വിദ്യാഭ്യാസ സൗജന്യ പദ്ധതി, തുടങ്ങി ഇത്തരത്തില്‍ ഒട്ടേറെ.
വര്‍ഗ്ഗീയതയ്‌ക്കെതിരേ ശബ്ദ കോലാഹലമുണ്ടാക്കി, മതേതരത്വം പ്രസംഗിക്കുന്ന പിണറായി സര്‍ക്കാരും പാര്‍ട്ടിയുമാണ് ഏറ്റവും വര്‍ഗ്ഗീയത വളര്‍ത്തുന്നത്. അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയവരെ ”കുരിശെന്തു പിഴച്ചു”വെന്ന് വാദിച്ച് പിന്തിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത് തടഞ്ഞത് വര്‍ഗ്ഗീയ പ്രീണനമാണ്. പിണറായി സര്‍ക്കാര്‍ ഹിന്ദു സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയത കാണുന്നത്. എല്ലാവരേയും തുല്യരായിക്കണ്ട് നീതി ഉറപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം അര്‍ത്ഥമില്ലാതാക്കുന്നതാണ് ഈ നടപടികള്‍.
ഭരണമുന്നണിയിലെ തമ്മിലടി, സിപിഎമ്മിനെതിരേയുള്ള സിപിഐ വിമര്‍ശനം, പ്രതിഷേധം, പരസ്യ വിമര്‍ശനം, സമസ്ത രംഗത്തും ഭരണ പരാജയം… പിണറായി ഭരണം ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുണ്ട ഒരു വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് മെയ് 24 ന് ഒരു കൊല്ലം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെയിരേ 24, 25 തീയതികളില്‍ ബിജെപി സംസ്ഥാനത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായിയുടെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഇരുണ്ട ഒരുവര്‍ഷം വിലയിരുത്തുന്ന വേളയില്‍ത്തന്നെ, മൂന്നു വര്‍ഷമായി, പ്രകാശം പരത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തേയും വിലയിരുത്തുമ്പോഴാണ് ‘ശരിയാവുന്നത്’ എവിടെയാണ്, ശരിയാക്കുന്നത് ആരാണ് എന്ന് വ്യക്തമാകുന്നത്. മെയ് 26 ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ ഇതിനകം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. വിദേശ ഭാരതീയര്‍ വിവിധ വേദികളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐഐടി മോദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേയില്‍ അസാധ്യമെന്നു പറഞ്ഞൊഴിഞ്ഞിരുന്നതു പലതും സാധ്യമാക്കുന്നു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിനനുവദിച്ചതിനേക്കാള്‍ വിഹിതമാണ് മോദി സര്‍ക്കാരിന്റെ ബജറ്റില്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പില്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ചെലവു കുറച്ച്, പുതിയ വഴിയിലൂടെ പാതി സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ പദ്ധതി കേരളവും കേന്ദ്രവും തുല്യപങ്കു ചെലവാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ തുടക്കത്തില്‍ കേരളം മുടക്കേണ്ട രണ്ടുകോടി രൂപയുടെ മേലുള്ള തര്‍ക്കത്തില്‍ പദ്ധതി തടഞ്ഞു നില്‍ക്കുകയാണ്. ശബരി റെയില്‍ പാതയ്ക്ക് 215 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാറല്ല.
കള്ളപ്പണക്കാരെ പിടികൂടാന്‍ കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍ പരിപാടി, ജിഎസ്ടി ബില്‍, എന്നിവയെ കേരളം എതിര്‍ത്തു. ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്തന്നെ പറയുന്നു ഗുണമാണെന്ന്. പിന്നെന്തിനാണ് ജിഎസ്ടി ബില്‍ ഇത്ര വൈകിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഏറെയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ ഡവലപ്മന്റ് മന്ത്രാലയംതന്നെ തുറന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍, മുദ്രാ ബാങ്ക് സഹായം, സര്‍വര്‍ക്കും പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ… ഇവയൊക്കെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെയും പദ്ധതികളുടെയും ചെറിയൊരംശം മാത്രം. മൂന്നുകൊല്ലം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍, നാട്ടുകാരുടെ ക്ഷേമൈശ്വര്യകാര്യങ്ങളില്‍ പ്രകാശം പരത്തിയ ദിനങ്ങളായിരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രഭ വിതറുന്നതാകും മോദി ഭരണമെന്ന ശുഭപ്രതീക്ഷയ്ക്കുതന്നെയാണ് സാഹചര്യങ്ങള്‍.
Article credits .ജന്മഭൂമി

Tuesday, December 13, 2016

രാഷ്ട്രീയ സംസ്‌കാരങ്ങളുടെ വ്യത്യാസം പിണറായി തിരിച്ചറിയണം: കുമ്മനം

കൊച്ചി: ഭോപ്പാലിലെ സ്വീകരണ പരിപാടി പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സംസ്‌കാരങ്ങളുടെ വ്യത്യാസമാണ് പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നതെന്ന പിണറായിയുടെ വാക്കുകള്‍ക്ക് ഉയര്‍ന്ന സാംസ്‌കാരിക ബോധം ഉള്ളതു കൊണ്ടാണ് സംഭവം അറിഞ്ഞപ്പോള്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഡിജിപിയും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് പിണറായി വിജയന്‍ തന്നെയാണെന്ന് ഫെയ്സ്ബുക്കില്‍ കുമ്മനം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു ശേഷം ഇത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സിപിഎം ശൈലി മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. മദ്ധ്യപ്രദേശില്‍ ഉള്ളവരൊക്കെ സംസ്‌കാര ശൂന്യന്‍മാരാണെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് കടന്നകയ്യാണ്. പരിപാടി റദ്ദാക്കാനുള്ള തീരുമാനം സ്വയം എടുത്തിനു ശേഷം ഇങ്ങനെ പറയുന്നതിന് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ ബിജെപി നേതാക്കള്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പിണറായിയുടെ വാക്കുകളെയും കുമ്മനം ചോദ്യം ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കരിദിനം ആചരിച്ച് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത് ആരാണെന്ന് പിണറായി ഓര്‍ക്കണം. അന്ന് അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്താനോ അപലപിക്കാനോ ഇവിടുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നരേന്ദ്രമോദിക്ക് ഗോബാക്ക് വിളിക്കുകയും ചെയ്തു. എങ്കിലും മടങ്ങിപ്പോയ ശേഷം മലയാളികളെ ആക്ഷേപിക്കാനോ പരാതിപ്പെടാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇതാണ് ശരിക്കും രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു.
Article Credits,Janmabhumidaily.

Wednesday, December 7, 2016

Wish Media should have shown responsibilty like this - Hear this citizen speaks

ധര്‍മ്മപുരാണം റീലോഡഡ്‌ - സമകാലികരാഷ്ട്രീയം

ഉച്ചവാദി കളുടെയും വാമാചാരികളുടെയും സര്‍വ്വ പ്രതീക്ഷകളും തെറ്റിച്ച് തെരുവില്‍ നിന്നും അയാള്‍ ഭരണാധിപതിയായി ഉയര്‍ന്നു. അവര്‍ വഴിയോരങ്ങളില്‍ അയാളെ പുലഭ്യം പറയുകയും കുളിയറകളില്‍ അടച്ചിരുന്നു വിങ്ങിപ്പൊട്ടുകയും ചെയ്തു.
അയാളാവട്ടെ ചാര്‍ത്തിക്കിട്ടിയ പ്രജാപതി പട്ടം നെഞ്ചോടു ചേര്‍ത്ത് രാവുകളെ പകലുകളാക്കി പണിയെടുത്തു.
പ്രതീക്ഷകളുടെ സര്‍വ്വ തലങ്ങളും അകന്നു പോകുന്നത് കണ്ട് വാമചാരികള്‍ അയാളുടെ നടപ്പിലും ഇരുപ്പിലും വസ്ത്രങ്ങളിലും കുറ്റം ചികഞ്ഞു. ഇല്ലാത്ത കുറ്റങ്ങള്‍ ഓലകളില്‍ പകര്‍ത്തി അവര്‍ വിതരണം ചെയ്തു.പക്ഷെ സാധാരണ ജനങ്ങള്‍ അയാളില്‍ അവരുടെ പ്രതിരൂപം കണ്ടു.
ഖജനാവിന്‍റെ മേല്‍നോട്ടക്കാരായും പുസ്തകപ്പുരയുടെ നടത്തിപ്പുകാരായും ചീര്‍ത്തു വീര്‍ത്ത വാമചാരികളെ അയാള്‍ തെരുവിലേക്കിറക്കിവിട്ടു. അവര്‍ കയ്യടക്കി വച്ചിരുന്ന കൊട്ടാരക്കെട്ടുകള്‍ ഒഴിഞ്ഞു പോകാന്‍ അയാള്‍ ഉത്തരവിറക്കി. അതോരപരാധമായിരുന്നു. അവര്‍ അയാളെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞു. അയാളുടെ അസഹിഷ്ണുതക്കെതിരെ അവര്‍ ഒന്നിച്ചു. സ്തുതി പാടിയും കാല്‍ നക്കിയും മുന്‍കാലങ്ങളില്‍ കയ്യില്‍ വന്ന പട്ടും വളയും അവര്‍ തെരുവുകളില്‍ വലിച്ചെറിയുകയും പണക്കിഴി കയ്യില്‍ സൂക്ഷിക്കുകയും ചെയ്ത് സ്വയം നിര്‍വൃതിയടഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക് അയാളിലുള്ള വിശ്വാസം തകര്‍ക്കാന്‍ അതും പര്യാപ്തമായില്ല.
നികുതിയടക്കാത്ത പണക്കിഴികള്‍ കൊണ്ടും അയല്‍ രാജ്യത്ത് നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ കൊണ്ടും വീര്‍ത്ത ഭണ്ഡാരങ്ങള്‍ അയാള്‍ കുത്തിപ്പോളിച്ചതോടെ ഉച്ചവാദികള്‍ ഭയന്നു. തങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ പൊളിച്ച പ്രജാപതിയോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. ഭണ്ഡാരത്തിലെ പണക്കിഴികള്‍ക്കൊപ്പം അടക്കം ചെയ്യപ്പെട്ടിരുന്ന വാമചാരികളുടെ പോയ കാലത്തിന്‍റെ ചെയ്തികളുടെ ദുര്‍ഗന്ധവും രാജ്യമെങ്ങും പരന്നു.അവര്‍ പ്രജാപതിയുടെ കീഴ്ശ്വാസങ്ങളുടെ കണക്കെടുത്ത് ദുര്‍ഗന്ധത്തെ അതില്‍ കൂട്ടിക്കെട്ടി.ഉച്ചവാദികള്‍ പണക്കിഴി കൊടുത്ത് വാമാചാരികളെ നാടുകള്‍ തോറും അയച്ചു. തങ്ങളുടെ അമേദ്യം അവര്‍ തെരുവുകളില്‍ വലിച്ചെറിഞ്ഞു. നാറ്റം രാജ്യമെങ്ങും പരന്നു. കാശു വാങ്ങിയ വാമാചാരികളും പാണന്മാരും പ്രജാപതിയുടെ കീഴ്ശ്വാസത്തിലെ കണികകളുടെ അളവിനെ പറ്റി അന്തിച്ചര്‍ച്ച നടത്തി തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചു. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി.
പക്ഷെ പ്രജാപതി കുലുങ്ങിയില്ല. അയാള്‍ തടിച്ചു വീര്‍ത്ത ഭണ്ഡാരക്കെട്ടുകള്‍ തകര്‍ക്കുകയും അതില്‍ അടക്കം ചെയ്തിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് തെരുവുകള്‍ പണിയുകയും ഗ്രാമങ്ങളില്‍ പാര്‍പ്പിടങ്ങളും തൊഴില്‍ ശാലകളും തുറക്കുകയും ചെയ്തു. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരായി. ഇരുളിന്‍റെ മറവില്‍ തെരുവുകളില്‍ വീണ്ടും വിസര്‍ജനം വലിച്ചെറിയാന്‍ വന്നവരേയും ചെമ്പ് നാണയങ്ങളില്‍ സ്വര്‍ണ്ണം പൂശി വിതരണം ചെയ്യാന്‍ വന്നവരേയും അവര്‍ പിടിച്ചു കെട്ടി പ്രജാപതിക്ക്‌ മുന്നില്‍ നിര്‍ത്തി. സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ ഉരുക്കി അയാള്‍ കയ്യാമങ്ങള്‍ തീര്‍ത്ത് അവരെ അണിയിച്ചു. അതിനു ശേഷം അയാള്‍ പഴയ പോലെ രാവുകളെ പകലുകളാക്കി പണിയെടുത്തു. അപ്പോഴും പ്രജാപതിയുടെ കീഴ്ശ്വാസത്തിന്‍റെ കണക്കെടുത്തിരുന്ന വാമചാരികളെ ശ്രദ്ധിക്കാതെ അയാളും ജനങ്ങളും മുന്നോട്ടു പോയി. അവര്‍ ഒരുമിച്ചു ചേര്‍ന്ന് പുതിയ ഒരു ധര്‍മ്മപുരാണം രചിച്ചു.
*വാമചാരികള്‍: ഇടതു മാര്‍ഗത്തില്‍ ചരിക്കുന്നവര്‍
*ഉച്ച വാദികള്‍ : എലീറ്റിസ്റ്റുകള്‍
Credits Facebook Friends post

Thursday, December 1, 2016

ഒരു മാസത്തിനിടെ 564 മാവോയിസ്റ്റുകള്‍ കീഴടങ്ങി

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ കേന്ദ്രനടപടി മാവോയിസ്റ്റ് ഭീകരതയുടെ അടിത്തറയിളക്കി. ഒരു മാസത്തിനിടെ 564 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഇതില്‍ 469 പേരും കീഴടങ്ങിയത് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം.
ആദ്യമായാണ് ഒരു മാസം ഇത്രയേറെ മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കുന്നത്. കീഴടങ്ങിയവരില്‍ 70 ശതമാനവും ഒഡീഷയിലെ മാല്‍ക്കങ്കിരി ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മാസം കേന്ദ്രനേതാക്കളുള്‍പ്പെടെ 23 മാവോയിസ്റ്റുകള്‍ ഇവിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടിരുന്നു.
കീഴടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായി. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,399 മാവോയിസ്റ്റുകളാണ് 2016ല്‍ കീഴടങ്ങിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ. 2011 മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെ 3,766 മാവോയിസ്റ്റുകള്‍ കീഴടങ്ങി.
കേന്ദ്രനടപടികളും കീഴടങ്ങല്‍ വര്‍ദ്ധിച്ചതിന് പിന്നിലുണ്ടെന്ന് സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കി. വനവാസി മേഖലകളില്‍ സ്വാധീനം നഷ്ടപ്പെട്ടിരിക്കുമ്പോഴുണ്ടായ നോട്ട് നിരോധനം ഇരുട്ടടിയായി.
ഭീഷണിപ്പെടുത്തിയും കൊള്ളയടിച്ചും സമ്പാദിച്ച പണം മാറ്റിയെടുക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി. മാവോയിസ്റ്റുകള്‍ നോട്ട് മാറ്റിയെടുക്കുന്നത് കണ്ടെത്താന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. ഝാര്‍ഖണ്ഡിലും തെലങ്കാനയിലും ബാങ്കുകളിലെത്തിയ മാവോയിസ്റ്റുകള്‍ അറസ്റ്റിലായി.
നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കാത്തതിന് നഴ്‌സിംങ് ഹോം ഉടമയെ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടര്‍ന്നാല്‍ കീഴടങ്ങലുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കുന്നു.
News credits,കെ. സുജിത്ത് ,Janmabhumidaily

Tuesday, October 18, 2016

സുഹൃത്തേ .. കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.

പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ?
അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ. ആ രാക്ഷസനാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി! അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും.അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും.വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം വിശുദ്ധ കർമ്മമാണ്‌.
ആലങ്കാരികമായി പറഞ്ഞതല്ല. യാഥാർഥ്യമതാണ്.34 വർഷം തുടർച്ചയായി ഭരിച്ചു മുടിച്ച ബംഗാളിലെ പാർട്ടി കോട്ടകളത്രയും തകർന്നു തരിപ്പണമായ ശേഷമിപ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തിയുള്ള പ്രദേശം കണ്ണൂരാണ്. നമ്മുടെ കോഴിക്കോടിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ത്രിപുരയെ മാറ്റിനിർത്തിയാൽ രാജ്യത്താകെ പാർട്ടി ഗ്രാമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു ജില്ലയും കണ്ണൂരാണ്.കണ്ണൂരിലെ സ്വാധീനം നഷ്ടപ്പെട്ടാൽ മലബാർ മേഖലയിലാകെ പാർട്ടി തളരുകയും ക്രമേണ ബംഗാളിലെ പോലെ കേരളത്തിലും അവർ നാമാവശേഷമാവുകയും ചെയ്യും.
ലോക്സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം അയക്കാൻ സാധിക്കുന്ന ത്രിപുരയിലെ പ്രാദേശിക കക്ഷിയായി ചുരുങ്ങി ദേശീയ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തരായി തീരുക എന്നതാണ് അതിന്റെ തുടർച്ച.അങ്ങനെയാണ് എന്തു വില കൊടുത്തും കണ്ണൂർ പിടിച്ചു നിർത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടമാകുന്നത്.അവിടെ തന്നെയാണ് കണ്ണൂരിലെ സ്വയം സേവകരുടെ സംഘടനാ പ്രവർത്തനമെന്നത് വെറും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ എന്നതിലുപരി ദേശീയമാനമുള്ള രാഷ്ട്രീയ പ്രവർത്തനം തന്നെയാകുന്നതും.
നിർണ്ണായക സന്ധികളിലെല്ലാം രാജ്യത്തെ ഒറ്റു കൊടുത്തിട്ടുള്ള, ദേശ വിരുദ്ധതയും ദേശീയതാ വിരുദ്ധതയും ആശയ പ്രമാണമായി സ്വീകരിച്ചിട്ടുള്ള, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ എല്ലാ കാലത്തും വെല്ലുവിളിയുയർത്തിയിട്ടുള്ള, നമ്മുടെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും സംസ്കാരത്തെയുമെല്ലാം എന്നുമെന്നും തകർക്കാനായി പരിശ്രമിച്ചിട്ടുള്ള,കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ക്ഷുദ്ര സംഘടനയെ ഈ രാജ്യത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനത്തിലാണ് അവർ വ്യാപൃതരായിരിക്കുന്നത്.
കൊല്ലാൻ മടിയില്ലാത്ത രാക്ഷസനും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരും തമ്മിലാണ് കണ്ണൂരിലെ സംഘർഷം.അവിടുത്തെ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.നമുക്കെല്ലാം നിസ്സഹായരായി കണ്ടു നിൽക്കാനും.
അതിങ്ങനെയല്ലാതെ ആവണമെങ്കിൽ ‘തങ്ങളുടെ സ്വാധീനം’ എന്നതിനെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാട് തന്നെ മാറേണ്ടതുണ്ട്.
പക്ഷെ ചരിത്രത്തിലെല്ലായ്പ്പോഴും അവർക്കതിനർത്ഥം “തങ്ങളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ” എന്നു തന്നെയായിരുന്നു.
ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം അവരതാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്.
1936-38 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാർമികത്വത്തിൽ അരങ്ങേറിയ മഹാ ശുദ്ധീകരണ യജ്ഞം എന്ന് വിളിക്കപ്പെടുന്ന” ദി ഗ്രേറ്റ് പർജ്” (The Great Purge) നമ്മൾ പഠിച്ചിട്ടുള്ളതാണ്.
റഷ്യ തന്നെ പിന്നീട് പുറത്തു വിട്ട ഔദ്യോഗിക വിശദീകരണ പ്രകാരം പ്രതി വിപ്ലവകാരികളെന്നും പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തപ്പെട്ട ആറു ലക്ഷത്തി എൺപതിനായിരം ആളുകളെയാണ് സ്റ്റാലിൻ ഭരണകൂടം 3 വർഷം കൊണ്ട് വധിച്ചു കളഞ്ഞത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം 12 ലക്ഷത്തിനടുത്താണ്.ഗ്രേറ്റ് പർജിന്റെ ചൈനീസ് പതിപ്പായ മാവോയുടെ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിൽ (The Proletarian Cultural Revolution 1966-76) കൊലചെയ്യപ്പെട്ട വിപ്ലവത്തിന്റെ ശത്രുക്കളുടെ എണ്ണം ഏഴു ലക്ഷത്തി അമ്പിത്തിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയിലാണ്.
1959-60 കാലഘട്ടത്തിലരങ്ങേറിയ ക്യൂബൻ പർജിൽ (The Cuban Purge) വധിക്കപ്പെട്ടത് ഇരുപതിനായിരം പ്രതി വിപ്ലവകാരികൾ ആയിരുന്നെങ്കിൽ, 1976-79 കാലത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ പോൾ പോട്ടിന് കീഴിൽ കംബോഡിയയിൽ കൊന്ന് ശുദ്ധീകരിക്കപ്പെട്ട “വിയറ്റ്നാമീസ് മനസ്സും ഖേമർ ഉടലുമുള്ള” വർഗ്ഗ ശത്രുക്കൾ ഏതാണ്ട് രണ്ട് ലക്ഷത്തോളം വരും.
അതവിടുത്തെ ആകെ വിയറ്റ്നാമീസ് ജനസംഘയുടെ നേർപകുതിയായിരുന്നു എന്നോർക്കണം.
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ പുലരുന്ന ഉത്തര കൊറിയയിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് പരമാവധികാരിയായ കിം ജോംഗ് ഉന്നിന്റെ ചെറിയ ഇഷ്ടക്കേടിന് പാത്രമായത് മൂലം മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത്.
1977 മുതൽ 2011 വരെ തുടർച്ചയായി തങ്ങൾ ഭരിച്ച ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 28000 ആണെന്ന് നിയമസഭയിൽ പ്രസ്താവിച്ചത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ്. എന്നാൽ മെയിൻസ്ട്രീം വീക്‌ലി പുറത്തു വിട്ട പഠന പ്രകാരം 34 വർഷങ്ങൾക്കിടയിലെ യഥാർത്ഥ കൊലകണക്ക് 55000ന് മുകളിലാണ്.
ലോകത്തെ പലഭാഗങ്ങളിലായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിപ്ലവ വിരുദ്ധരെന്നും വർഗ്ഗ ശത്രുക്കളെന്നും പ്രസ്ഥാനത്തിന്റെ വിരോധികളെന്നും കുലംകുത്തികളെന്നും വിളിച്ച് കൊന്നു തള്ളിയ മനുഷ്യരുടെ ആകെ എണ്ണമെടുത്താൽ, അത് ജർമനിയിലെ ജ്യൂവിഷ് ഹോളോകോസ്റ്റും (Jewish Holocaust) ജപ്പാനിലെ ഏഷ്യൻ ഹോളോകോസ്റ്റും (Japan Asian Holocaust) അടക്കം ലോകത്തിന്ന് വരെ അരങ്ങേറിയ മുഴുവൻ വംശഹത്യകളിലുമായി വധിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും എണ്ണത്തിൽ അധികമാകുമെന്ന് ‘ദി ബ്ലാക്ക് ബുക് ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ സ്റ്റീവൻ റോസ്ഫീൽഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ ഉന്മൂലന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലും പിന്തുടരുന്നത്.
അതങ്ങനെയല്ലാതാവാതെ, കണ്ണൂരും ഇങ്ങനെയല്ലാതാവില്ല.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രമിത്തിന്റെ കാര്യം നോക്കൂ.2002ലാണ് രമിത്തിന്റെ അച്ഛനായ ഉത്തമൻ എന്ന ബസ് ഡ്രൈവറെ കമ്മ്യൂണിസ്റ്റ് കൊലപാതകി സംഘം ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിംഗ് സീറ്റിലിട്ട് വെട്ടി കൊലപ്പെടുത്തുന്നത്.തങ്ങളുടെ പാർട്ടി മാത്രമുള്ള പിണറായി ഗ്രാമത്തിൽ ബി.എം.എസിന് വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു ഉത്തമനെ വധശിക്ഷയ്ക്ക് അർഹനാക്കിയ കുറ്റം.അത് കൊണ്ടും പക തീരാതെ ഉത്തമന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രക്ക് നേരെയും അവർ ആക്രമണം അഴിച്ചു വിട്ടു.
ബോംബേറിൽ അമ്മുവമ്മ എന്നൊരു സാധു വൃദ്ധയും ഷിഹാബുദ്ധീൻ എന്നൊരു ജീപ്പ് ഡ്രൈവറും മരണത്തിനിരകളായി. ഉത്തമന്റെ വിധവയും രണ്ടു കുഞ്ഞുങ്ങളും മാത്രമുള്ള വീടിന് നേരെ തുടരെ തുടരെ ആക്രമണങ്ങൾ ആവർത്തിച്ചു.വീടിന്റെ ഉമ്മറത്ത് ഇടയ്ക്കിടെ മുന്നറിയിപ്പെന്ന പോലെ റീത്തുകൾ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ വട്ടം രമിത്തിന്റെ വീട്ടിൽ പതിവ് വിരട്ടിനെത്തിയ സംഘം അവന്റെ അമ്മയുടെ കഴുത്തിൽ വാള് വെച്ച് പറഞ്ഞത് “ഉത്തമന്റെ പൊടി പോലും പിണറായിയിൽ ഞങ്ങൾ ബാക്കി വയ്ക്കില്ല” എന്നായിരുന്നത്രേ.ആ രമിത്താണ് ഇന്നലെ കൊലചെയ്യപെട്ടത്.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലില്ലാത്ത, ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലാത്ത രമിത്തിനെ വധശിക്ഷക്കർഹനാക്കിയ കുറ്റം അവൻ ഉത്തമന്റെ പൊടിയായിരുന്നു എന്നത് മാത്രമാണ്.ആ വീട്ടിലിനി ആണുങ്ങളാരും ബാക്കിയില്ല.
“ഭയം” വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവർത്തനത്തിന്റെ രീതി. വധിക്കപ്പെടാനുള്ള ഒരാളുടെ യോഗ്യത അവന്റെ മരണത്തിന് മറ്റുള്ളവരിൽ എത്ര തോതിൽ ഭീതി പടർത്താനാവും എന്നത് മാത്രമാണ്. ഉത്തമന്റെയും രമിത്തിന്റെയും അനുഭവം കണ്ട പിണറായിയിലെ ഒരാൾ പോലും ഇനി സിപിഎമ്മിനെ എതിർക്കാനോ സംഘപരിവാറിൽ പ്രവർത്തിക്കാനോ ധൈര്യപ്പെടുകയില്ല. അങ്ങനെയാണ് പാർട്ടിയുടെ നീതിശാസ്ത്രത്തിൽ അവരുടെ കൊലപാതകങ്ങൾ ന്യായമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം അമ്പതോളം വീടുകളാണ് പിണറായി ഗ്രാമത്തിൽ ആക്രമിക്കപെട്ടത്. ശോഭയാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ചു, രാഖി കെട്ടി, മകനോ മകളോ കോളേജിൽ എബിവിപിയിലാണ് തുടങ്ങിയ നിസ്സാര കുറ്റങ്ങളുടെ പേരിൽ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകൾ പോലും തകർത്തു തരിപ്പണമാക്കപ്പെടുന്നു. വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ ഒന്നുകിൽ നാടുപേക്ഷിച്ച് പോവുക അല്ലെങ്കിൽ പാർട്ടിക്ക് വിധേയരായി ജീവിക്കുക എന്ന രണ്ടേ രണ്ട് സാദ്ധ്യതകൾ മാത്രം അവർക്ക് മുന്നിൽ അവശേഷിപ്പിക്കുക.
ഇങ്ങനെയാണ് പാർട്ടി കണ്ണൂരിലെ സ്വന്തം ഗ്രാമങ്ങൾ സംരക്ഷിക്കുന്നത്.സഹിഷ്ണുതാവാദിയുടേയും മാനവികവാദിയുടേയും ജനാധിപത്യവാദിയുടേയുമൊക്കെ മാരീച വേഷങ്ങൾ ധരിച്ച് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മായാ രാക്ഷസൻ അവന്റെ കാട്ടിൽ മാത്രം പുറത്തെടുക്കുന്ന തനി സ്വരൂപമാണിത്.
‘അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല’ എന്ന അദ്ധ്യാത്മ രാമായണത്തിലെ താടകാ വർണ്ണനയോട് വളരെ അടുത്ത് നിൽക്കുന്നുണ്ടിത്.
ആശയാധിഷ്ഠിതവും ജനകീയവും സൗമ്യവുമായ തിരുവിതാംകൂർ രാഷ്ട്രീയ ശൈലി പൂർണ്ണമായും അക്രമാധിഷ്ഠിതമായ മലബാർ ശൈലിക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ പാർട്ടി ഇന്ന് മുഴുവനായും കണ്ണൂർ നേതൃത്വത്താലാണ് നിയന്ത്രിക്കപ്പെടുന്നത്.
കണ്ണൂരിലെ ആദ്യ ആർ.എസ്.എസ് ബലിദാനിയായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ആളാണ് ഇന്ന് കേരളാ മുഖ്യമന്ത്രി. അതിന് ശേഷം നടന്ന കരിമ്പിൽ സതീശന്റെ കൊലപാതക കേസിലെ പ്രതിയാകട്ടേ, ഇന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ്.
കണ്ണൂരിലെ കളരിയിൽ നിന്ന് അഭ്യാസം പഠിച്ചും പഠിപ്പിച്ചും വന്നവരായത് കൊണ്ടാണ്, ആ രാഷ്ട്രീയ ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആയത് കൊണ്ടാണ്, അധികാരമേറ്റ് വെറും അഞ്ചു മാസം കൊണ്ട് ഏഴു കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നിട്ടും ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിക്ക് മൗനം പാലിക്കാൻ സാധിക്കുന്നതും പാർട്ടി സെക്രട്ടറിക്ക് പൊതുയോഗം വിളിച്ചു കൂട്ടി പാടത്തെ പണിക്ക് വരമ്പിൽ കൂലി കൊടുക്കണമെന്ന് കേഡർമാരെ ഗുണദോഷിക്കാൻ സാധിക്കുന്നതും.
കണ്ണൂരിലെ സംഘപരിവാറിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയുമെല്ലാം പ്രവർത്തന ശൈലി കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കിൽ സുധാകരനെ പോലൊരു നേതാവ് കോൺഗ്രസ്സിന് കേരളത്തിൽ വേറെവിടെയാണുള്ളത്??
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനോഭാവം മാറാതെ, പാർട്ടിയുടെ രാഷ്ട്രീയ ശൈലിയും സിദ്ധാന്തവും മാറാതെ, തങ്ങളുടെ സ്വാധീന മേഖലയിൽ തങ്ങൾ മാത്രമെന്ന ഏകാധിപത്യ പ്രത്യയശാസ്ത്രം മാറാതെ കണ്ണൂർ ഇങ്ങനെയല്ലാതാവില്ല.
കൊലപാതകം ആര് ചെയ്താലും അതംഗീകരിക്കാനാവില്ല എന്നുറപ്പിക്കുമ്പോഴും, അക്രമരാഷ്ട്രീയത്തിനെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല എന്നതിൽ സംശയമില്ലാതിരിക്കുമ്പോഴും, കണ്ണൂരിൽ സമാധാനം പുലരാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതുണ്ട് എന്നതിൽ പൂർണ്ണ ബോധ്യമുള്ളപ്പോഴും, ഏകപക്ഷീയമായ ആക്രമണത്തേയും നിവൃത്തി കെട്ടവന്റെ പ്രതിരോധത്തേയും ഒരേ തരത്തിൽ കാണാൻ സാധിക്കുകയില്ലെന്ന് പറയാതെ വയ്യ.
ഗാന്ധി മാർഗ്ഗത്തിലുള്ള രാഷ്ട്രീയമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോൾ തന്നെയും അഹിംസയെന്നാൽ ഭീരുത്വമല്ലെന്നും, ഹിംസക്കും ഭീരുത്വത്തിനും ഇടയിൽ നിന്നൊന്നിന്നെ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിശ്ചയമായും ഞാൻ ഹിംസയെ തന്നെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ ഗാന്ധിയെ കൂടി ഓർക്കാതെയും വയ്യ.
വികാരരഹിതമായ നിഷ്പക്ഷത ചിലപ്പോഴൊക്കെ അപാരമായ ആത്മവഞ്ചനയാണ്. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ നിഷ്പക്ഷനായിരിക്കുക എന്നാൽ, ആട്ടിൻകുട്ടിയെ കൊന്നു തിന്നാൻ ചെന്നായയെ അനുവദിക്കുക എന്ന് തന്നെയാണാർത്ഥം. ധർമ്മയുദ്ധത്തിൽ മൂകസാക്ഷികളില്ല എന്ന് പറയാറുണ്ടല്ലോ.
ധർമ്മത്തിനൊപ്പമെന്ന് സംശയാതീതമായി പ്രഖ്യാപിക്കാത്തവർ പോലും അധർമ്മത്തിന്റെ പക്ഷത്തായിരുന്നെന്ന് ഗണിക്കപ്പെടുമത്രേ.
ഞാൻ നിഷ്പക്ഷനല്ലെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന രാക്ഷസന്റെ പതനത്തോടെയല്ലാതെ കണ്ണൂരിലെ രാഷ്ട്രീയത്തിന് മാറ്റം വരില്ലെന്ന് എനിക്കുറപ്പാണ്.
Article Credits,അഡ്വ. ശങ്കു ടി ദാസ്,Janamtv.com

Monday, October 3, 2016

‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: ആര്‍എസ്എസിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത ചമച്ച ‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. വാര്‍ത്തകള്‍ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു പ്രസ് കൗണ്‍സിലിന്റെ അന്വേഷണ സമിതി ‘ദേശാഭിമാനി’ പത്രാധിപര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം നല്‍കിയ പരാതിയിലാണ് നടപടി.
2015 നവംബര്‍ 18-19 തീയതികളില്‍ കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരായ അത്യന്തം ദുരുദ്യേശപരമായ വാര്‍ത്ത ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത് നവംബര്‍ 21നാണ്. സമാധാനമല്ല സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പരിപാടിയില്‍ നിര്‍ദ്ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമായിരുന്നു വാര്‍ത്ത. കണ്ണൂരില്‍ നിന്ന് സതീഷ് ഗോപി എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത മനപ്പൂര്‍വ്വം വ്യാജമായി ചമച്ചതാണെന്ന് പ്രസ് കൗണ്‍സില്‍ വിലയിരുത്തി.
ബലിദാനികളുടെ കുടുംബസഹായം നേതാക്കള്‍ തട്ടി, ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക് എന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത് 2016 ജനുവരി രണ്ടിനാണ്. 35 ലക്ഷം രൂപ കാണാനില്ലെന്നും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. വാര്‍ത്ത സത്യമെന്ന് തെളിയിക്കുന്നതിനുള്ള യാതൊന്നും ദേശാഭിമാനിക്ക് പ്രസ് കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കാനായില്ല.
‘സര്‍സംഘചാലക് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത്’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് പ്രസ് കൗണ്‍സില്‍ ‘ദേശാഭിമാനി’യെ ശാസിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച അഞ്ച് കോളത്തില്‍ തന്നെ തിരുത്തും പ്രസിദ്ധീകരിക്കണം. ‘ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക്’ എന്ന ഏഴു കോളം വാര്‍ത്ത കളവാണെന്നും അതു സംബന്ധിച്ച തിരുത്ത് പത്രത്തില്‍ അതേ പ്രാധാന്യത്തില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രസ്‌കൗണ്‍സിലിന്റെ തീരുമാനം.
രണ്ടാഴ്ചയ്ക്കകം ‘ദേശാഭിമാനി’ തിരുത്തുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമൗലി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സമിതി നിര്‍ദ്ദേശിച്ചു. പത്രധര്‍മ്മത്തിന് വിരുദ്ധമായാണ് ‘ദേശാഭിമാനി’യുടെ വാര്‍ത്തയെന്ന പരാതിക്കാരന്റെ നിലപാട് പ്രസ് കൗണ്‍സില്‍ അംഗീകരിച്ചു. കേസ് മാറ്റിവെക്കണമെന്ന ‘ദേശാഭിമാനി’യുടെ ആവശ്യം കൗണ്‍സില്‍ പരിഗണിച്ചില്ല.
News Credits,Janmabhumi daily

Monday, June 13, 2016

ബംഗാളിൽ കോൺഗ്രസ് സഖ്യം രക്ഷിച്ചെന്ന് സിപിഎം

കൊൽക്കത്ത : ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമായിരുന്നേനെയെന്ന് സിപിഎം ബംഗാൾ ഘടകം. ബംഗാൾ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ കൂടിയ സിപിഎം സസ്ഥാന സമിതിയിലാണ് ഈ അഭിപ്രായം ഉയർന്നത്. കോൺഗ്രസുമായുള്ള സഖ്യം തുടരാനും തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയുമടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി തീരുമാനമുണ്ടായത് .
പതിമൂന്നോളം സംസ്ഥാന സമിതി അംഗങ്ങൾ സഖ്യത്തിന് എതിരായി നിലപാടെടുത്തു . എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉൾപ്പെടെ അൻപതിലധികം പേർ കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചു.
അതിനിടെ സിപിഎമ്മുമായി ബംഗാളിൽ ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് കോൺഗ്രസ് ബംഗാൾ ഘടകം അദ്ധ്യക്ഷൻ ആധിർ ചൗധരി വ്യക്തമാക്കി. സഖ്യം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 26 സീറ്റുകളാണ് ലഭിച്ചത് . കോൺഗ്രസ് 44 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്രാവശ്യം 14 സീറ്റുകളാണ് നഷ്ടമായത് . കോൺഗ്രസ് സഖ്യമില്ലായിരുന്നെങ്കിൽ ഇതിലും ദയനീയമായിരുന്നേനെ എന്ന വിശകലനം പാർട്ടി ബംഗാളിൽ നേരിടുന്ന പ്രതിസന്ധി വരച്ചു കാട്ടുന്നതാണ് .
News Credits Janamtv News

മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അപലപനീയം : ദേശീയ വനിതാ കമ്മീഷൻ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം .
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്നും അവർ പറഞ്ഞു. പിണറായിയിൽ രാഷ്ട്രീയ അക്രമങ്ങളിൽ പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലളിത കുമാര മംഗലം.
സിപിഎം അക്രമത്തിനിരയായ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം സി പി എം – കോൺഗ്രസ് പ്രവർത്തകരേയും അവർ സന്ദർശിച്ചു. ആക്രമിക്കപ്പെട്ട അഞ്ച് വീടുകൾ സന്ദർശിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ , ഇരുപതിലേറെ സ്ത്രീകളുടെ പരാതി സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം കേരളം മുഴുവനും പ്രത്യേകിച്ച് കണ്ണൂരിലും നടത്തുന്ന അക്രമ പരമ്പരകളുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടിരുന്നു .
ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാനാണ് ദേശീയ വനിത കമ്മീഷൻ കേരളത്തിലെത്തിയത്.

Thursday, May 26, 2016

പദവി ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയത് വി.എസ്: യെച്ചൂരി

ചടങ്ങിനിടെ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ് അച്യുതാനന്ദന്റെ കൈയില്‍ കണ്ട കുറിപ്പ് സംബന്ധിച്ച് വിശദീകരണവുമായി സീതാറാം യെച്ചൂരി. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാന്‍ ആയി നിയമിക്കുക, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി.എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞു
വിഎസിസിന്റെ പദവികള്‍ സംബന്ധിച്ച് 28,29 തീയതികളില്‍ നടക്കുന്ന പി.ബി യോഗം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി
വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറാണ് ഈ കത്ത് എഴുതി പേഴ്‌സണല്‍ സ്റ്റാഫിന്റെ കൈവശം കൊടുത്തുവിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
Article Credits Mathrubhumi Daily

Saturday, February 20, 2016

ജെ.എന്‍.യുവില്‍ നടന്നത്‌ ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ്‌ : ഡി. രാജയുടെ മകള്‍ക്ക്‌ ഐ.എസ്‌. അനുകൂലിയുമായി ഉറ്റബന്ധം

ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിനും അഫ്‌സല്‍ ഗുരു അനുസ്‌മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക്‌ നക്‌സല്‍- തീവ്രവാദ സംഘടനകളുമായി അടുത്തബന്ധം.
തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ചെറുഗ്രൂപ്പുകളായി ജെ.എന്‍.യുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ മൗനംപാലിച്ചതാണ്‌ ഇപ്പോഴത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്നും വിലയിരുത്തല്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ്‌ തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുന്നതു ജെ.എന്‍.യു. കാമ്പസിലെ ഹോസ്‌റ്റലിലാണെന്നും പോലീസിനു സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഹോസ്‌റ്റലില്‍ കയറി റെയ്‌ഡ്‌ നടത്തിയേക്കുമെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌.
ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ്‌ ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ശക്‌തികളുമായാണ്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്‌ വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ്‌ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌. ഇപ്പോള്‍ ജമാ അത്ത്‌ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്‌ഥിതിയിലുള്ള കുടുംബമാണ്‌ ഇവരുടേത്‌.
ഐ.എസ്‌- മാവോയിസ്‌റ്റ്‌ ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനുമതിയാണ്‌ പ്രവര്‍ത്തനം രാജ്യദ്രോഹ തലത്തിലേക്കുയര്‍ത്തിയത്‌. നക്‌സല്‍ വിദ്യാര്‍ഥി സംഘടനയായി രൂപീകരിച്ച ഡെമോക്രാറ്റിക്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) വഴിയാണ്‌ രാജ്യദ്രോഹ ശക്‌തികള്‍ കാമ്പസില്‍ നുഴഞ്ഞുകയറിയത്‌. തുടര്‍ന്ന്‌ വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന്‌ പഠനത്തിനായി കാമ്പസിലെത്തിയ വിദ്യാര്‍ഥികളുടെ സ്വാധീനത്തിലൂടെ ഐ.എസ്‌. കാമ്പസില്‍ തീവ്ര രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിത്തുപാകി. രാജ്യത്തിന്റെ നിയമവ്യവസ്‌ഥയേയും അഖണ്ഡതയേയും എതിര്‍ക്കുന്നതില്‍ തീവ്രത പോരെന്നു ചൂണ്ടികാട്ടിയാണ്‌ അടുത്തിടെ ഉമര്‍ ഖാലിദ്‌ ഡി.എസ്‌.യു. വിട്ട്‌ സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങിയത്‌.
മുന്‍ സിമി നേതാവായ പിതാവിന്റെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്ന്‌ ഖാലിദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഉമര്‍ ഖാലിദിലൂടെ ഐ.എസ്‌. പ്രവര്‍ത്തനം കാമ്പസിനകത്ത്‌ ശക്‌തമാക്കിയി പോലീസും വ്യക്‌തമാക്കുന്നു. വിദ്യാഥികള്‍ക്കിടയില്‍ നക്‌സല്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എസ്‌.യു ഇപ്പോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. തീവ്രനിലപാടുകാരായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ ഉമര്‍ ഖാലിദ്‌ തന്റെ സ്വാധീന വലയത്തിലാക്കി ഐ.എസ്‌. അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌.
കശ്‌മീരില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്‌മ രൂപീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ്‌സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷനുമായി ഇത്തരം കൂട്ടായ്‌മകള്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്‌. ഈ കൂട്ടായ്‌മയുടെ ഭാഗമായി നക്‌സല്‍ സംഘടനകളും ചേര്‍ന്നതോടെയാണ്‌ കാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സജീവമായത്‌. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു ഉമര്‍ ഖാലിദിന്‌. നീണ്ടകാലത്തെ ആസൂത്രണത്തിനുശേഷമാണ്‌ ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടത്താന്‍ സംഘം തീരുമാനിച്ചത്‌.
ഇന്ത്യയിലെ മറ്റു യൂണിേവഴ്‌സിറ്റികളിലും ഇതിനൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്താനുള്ള ആസുത്രണം നടന്നിരുന്നെന്നും പോലീസ്‌ കണ്ടെത്തി. പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ പ്രതിചേര്‍ത്തിരുന്ന എസ്‌.എ.ആര്‍. ഗീലാനി അടക്കമുള്ളവരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
Article Credits,Mangalam Daily,20 Feb 16

Saturday, January 30, 2016

രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
ബാലരാമ കൈമൾ എഴുതുന്നു
രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്
ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി വെമുല രോഹിത് ആത്മഹത്യ ചെയ്തു. ഒരു എഴുത്തുകാരൻ ആകണമായിരുന്നു തനിക്ക് എന്നുള്ള തന്റെ സ്വപ്നങ്ങളെ കത്തിലെഴുതിയാണ് അയാൾ വിട പറഞ്ഞത്. സ്വപ്നങ്ങളെ മാത്രം ബാക്കിയാക്കി ഈ ലോകത്തുനിന്നും കടന്നുപോയ രോഹിതിന് സംഭവിച്ചതെന്തോ അത് അത്യന്തം ദുഃഖകാരമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ പലതും രോഹിതിന്റെ മരണം സംബന്ധിച്ചാണ്. ചർച്ചകൾ നടക്കേണ്ടത് ആവശ്യവുമാണ്. സ്വാഭാവികമല്ലാത്ത ഓരോ മരണവും ചർച്ച ചെയ്യപ്പെടേണ്ടതും അതിന്റെ കാരണങ്ങളെ വിശകലനം ചെയ്ത് പരിഹാരങ്ങൾ ആരായേണ്ടതുമാണ്..
രോഹിതിന്റെ മരണത്തിൽ അദ്ദേഹത്തിൻറെ ജാതി ഏറെ ചർച്ച ചെയ്യപ്പെടുന്നു. പക്ഷേ, ഇവിടെ ജാതിയാണോ ചർച്ച ചെയ്യപ്പെടേണ്ടത് ..? രോഹിത് ആത്മഹത്യ ചെയ്യാൻ കാരണം, സർവ്വകലാശാലയിൽനിന്നും പുറത്താക്കാപ്പെട്ടതാണ് എന്ന് മാധ്യമങ്ങൾ പറയുന്നു. അതിനു കാരണമായ സംഭവങ്ങൾ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രക്ഷോഭവും ഒപ്പം എ. ബി. വി. പി. പ്രവർത്തകരുമായുള്ള സംഘർഷവും ആണെന്നും മാധ്യമങ്ങളിൽ കാണാം.
അന്നത്തെ സംഘർഷങ്ങളിൽ രോഹിതിനെതിരെ മാത്രമല്ല,കേസും നടപടികളും ഉള്ളത്. അത് എ. ബി. വി. പി. പ്രവർത്തകർക്കെതിരെയും ഉണ്ടായിട്ടുണ്ട്. അതിൽ രണ്ടു പേർ നല്ല രീതിയിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരം. ഇരുവശത്തുള്ളവരുടെയും ജാതി എന്തുമാകട്ടെ, ഉണ്ടായത് അക്രമസംഭവങ്ങളും വിദ്യാർഥികൾ വിദ്യാർഥികളെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത തരത്തിലുള്ള സംഭവങ്ങളാണ്. അതാണെങ്കിൽ ഉണ്ടായത് അനേകം പേരെ ബോംബ്‌ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ കുറ്റവാളി എന്ന് കണ്ടെത്തിയ ഒരു രാജ്യദ്രോഹിക്കായി നടന്ന പ്രക്ഷോഭത്തിലും. ഒന്നോർക്കണം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആ വിദ്യാർഥി മരണപ്പെട്ടാൽ രോഹിതിനെ ഈ നാട് കൊലക്കേസ് പ്രതി എന്ന നിലയിൽ കാണുമായിരുന്നു.
രോഹിത് സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം. രോഹിതിന്റെ സംഘടനയുടെ വെബ്‌ സൈറ്റിൽ അയാൾക്ക്‌ നൽകപ്പെട്ട മെമ്മോയുടെ കോപ്പി കാണാം. അതിൻപ്രകാരം രോഹിത് സർവ്വകലാശാലയിൽ വിദ്യാർഥിയായി തുടരുകതന്നെയായിരുന്നു. വിലക്കപ്പെട്ടത്, അതിലെ ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിൽ നിന്നുമാണ്. സർവ്വകലാശാലയുടെ ഭരണകേന്ദ്രങ്ങളിൽ ഗ്രൂപ്പായി രോഹിതും കൂട്ടരും പ്രവേശിക്കരുത് എന്നും പറയുന്നു. എന്നാൽ, അയാൾക്ക്‌ ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ, ഡിപ്പാർട്ട്മെന്റുകൾ, അവിടത്തെ സെന്ററുകൾ എന്നിവയിൽ പ്രവേശിക്കാനോ വിലക്കില്ല. ആ നിലയ്ക്ക്, സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടതിനാൽ അയാൾ ആത്മഹത്യ ചെയ്തു എന്ന വാദം സ്വീകാര്യമായി എടുക്കാവുന്നതല്ല.
രോഹിതിന്റെ കാര്യത്തിൽ ജാതിചർച്ചകൾ നടക്കുമ്പോൾ ദളിതവിദ്യാർഥി ആത്മഹത്യ ചെയ്തു എന്നുള്ള പ്രചാരണങ്ങൾ കാണുന്നു. പക്ഷേ, ഇക്കാര്യത്തിൽ കേട്ട വാർത്തകൾ ശരിയെങ്കിൽ, രോഹിത് യാദവ (വദ്ദേര എന്ന ഉപവിഭാഗം- ഇവരെ സർക്കാർ ഓ. ബി. സി. യിൽ പെടുത്തുന്നു) വിഭാഗത്തിൽപ്പെടുന്ന ആൾ ആണ്. ബ്രാഹ്മണൻ എന്ന് പലരും വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയും ഓ. ബി. സി.യിൽ പെടുന്ന (യാദവ് തന്നെ) പിന്നോക്കജാതിക്കാരൻ തന്നെ. അതായത് രോഹിതിന്റെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന ‘ബ്രാഹ്മനിക്കൽ ഫാക്ടർ’ ഇല്ല എന്നർഥം.
രോഹിതും സുഹൃത്തുക്കളും ആക്രമിച്ച എ. ബി. വി. പി. പ്രവർത്തകരിൽ ഒരാൾ മഡിഗ വിഭാഗത്തിൽ പെടുന്ന ആൾ ആണെന്ന് അറിയുന്നു. മഡിഗ എസ്. സി. അഥവാ ദളിത്‌ ആണ്. വേമുല രോഹിതിന്റെ ഒപ്പം എ. ബി. വി. പി. പ്രവർത്തകരെ ആക്രമിച്ചതിൽ ഒരാളുടെ പേർ രോഹിത് റെഡ്ഢി എന്നാണ് എന്നും കാണുന്നു. സവർണസമൂഹമായ റെഡ്ഢി ദളിതരുടെ സംഘടന എന്ന് പറയപ്പെടുന്ന അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ അംഗമാണ്! എസ്. സി. ക്വോട്ടയിൽ ആണ് രോഹിതിന് സർവ്വകലാശാലയിൽ പഠനസൗകര്യം ലഭിച്ചതെന്നും, എസ്. സി. അല്ലാത്ത ആൾക്ക് അതെങ്ങനെ തരപ്പെട്ടു എന്നുമുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയായിൽ ഉയരുന്നുണ്ട്. ഈ ആരോപണങ്ങളിൽ വാസ്തവം ഉണ്ടെങ്കിൽ അതും അന്വേഷണവിധേയമാക്കേണ്ടതാണ്.
കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ അനുഭാവികൾ അനേകം പേർ രോഹിതിന്റെ പ്രശ്നം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത് ആത്മാർഥമായാണെങ്കിൽ തീർച്ചയായും അഭിനന്ദിക്കപ്പെടണം. കാരണം, മരണപ്പെട്ട രോഹിത്, തന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ എസ്. എഫ്. ഐ. യെയും ഇടതുപക്ഷത്തെയും സീതാറാം യെച്ചൂരിയുടെ ദളിതരോടുള്ള അവസരവാദപരമായ ഇരട്ടത്താപ്പിനെയും ശക്തമായി വിമർശിക്കുന്നുണ്ട്. സ്വന്തം പാർട്ടിയെയും അതിന്റെ അനിഷേധ്യനേതാവായ ജനറൽ സെക്രട്ടറിയെയും നിശിതമായി വിമർശിച്ച ഒരാളിനായി ഇടതുപക്ഷപ്രവർത്തകർ ശബ്ദം ഉയർത്തുന്നു എങ്കിൽ, സ്വന്തം പാർട്ടിയുടെ തിന്മയെ എതിർത്തുംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ്- മാർക്സിസ്റ്റ്‌ അനുഭാവികൾക്ക് നിലപാട് എടുക്കാൻ കഴിയുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.
രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
സമരങ്ങളെ, പ്രക്ഷോഭങ്ങളെ അംഗീകരിക്കാം. പക്ഷേ, കോടതി വിധിച്ച് നടപ്പാക്കുന്ന ശിക്ഷക്കെതിരെ തെരുവിലും വിദ്യാലയങ്ങളിലും നടത്തുന്ന സമരങ്ങൾ, നീതിന്യായവ്യവസ്ഥയെ ഹൈജാക്ക് ചെയ്യാനുള്ളതാണ്. രാജ്യത്തിനെതിരെ അക്രമം നടത്തുകയും ഭീകരത വിതയ്ക്കുകയും ശത്രുരാജ്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത യാക്കൂബ് മേമനെപ്പോലുള്ള ഒരാൾ മാപ്പർഹിക്കുന്നില്ല. അങ്ങനെയുള്ള ഒരാൾക്കായി ഇന്ത്യയിലെ വിദ്യാലയത്തിൽ സമരം നടക്കുന്നത് ഗാന്ധിജിയെയും നേതാജിയെയും സ്നേഹിക്കുന്ന ഇന്ത്യക്ക് ചേർന്നതല്ല.
സമീപകാലത്തായി കണ്ടുവരുന്ന ഒരു കാര്യം, വൈദേശികശത്രുസ്വഭാവമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ദളിതസമൂഹത്തെയോ അവരുടെ സംജ്ഞയെയോ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ്. ഇത് വിഘടനവാദത്തിന്റെ നവരൂപമാണ്. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരിൽ വിഘടിപ്പിക്കുകയും, നവലിബറൽ സ്വഭാവം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്ത് രാജ്യദ്രോഹത്തെ പിന്തുണപ്പിക്കുന്ന പരിപാടി. ഇതിനായി നക്സൽ/ മാവോയിസ്റ്റ് പശ്ചാത്തലമുള്ള അല്ലെങ്കിൽ ഉണ്ടെന്നു തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ഉപയോഗിക്കുന്നു. എന്തായാലും അത്തരം പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഒരു പൊതുസ്വഭാവമുണ്ട്. ദേശീയതയുടെ ചിഹ്നങ്ങളെയും മാനബിന്ദുക്കളെയും ദളിതസമൂഹത്തെക്കൊണ്ട് തള്ളിപ്പറയിക്കുക എന്നുള്ളതാണ് ഇതിലെ ആദ്യപടി. രോഹിത് ജീവിച്ചത് ആന്ധ്ര/ തെലങ്കാന മേഖലയിൽ ആണ്. തെലുഗുഭാഷ സംസാരിക്കുന്ന വിദ്യാർഥി. ആ പ്രദേശങ്ങളിലെ ദളിതസമൂഹത്തിനിടയിൽ അവരുടെ ഏറ്റവും വലിയ ശത്രുവായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് ഗാന്ധിജിയെ ആണ്. മഹാത്മാഗാന്ധിജി അംബേദ്‌കറുടെ ശത്രു ആയിരുന്നു എന്നും ദളിതസമൂഹത്തെ വെറുത്തിരുന്നവനും അദ്ദേഹം ചാതുർവർണ്യത്തിന്റെ വക്താവും ആയിരുന്നു എന്നും ആന്ധ്രമേഖലയിലെ ദളിതവിദ്യാർഥികളെ ചില ശക്തികൾ വർഷങ്ങളായി ബോധവൽക്കരിക്കുന്നു. രാഷ്ട്രപിതാവിനെ, ദേശീയതയുടെ സമഗ്രചിഹ്നത്തെ സ്വന്തം ആദർശബോധത്തിൽ നിന്നും ആട്ടിക്കളഞ്ഞവനിൽ, പിന്നെ രാഷ്ട്രവിദ്വേഷം പടരാൻ അധികം സമയം വേണ്ടാ എന്നുള്ളതാണ് വാസ്തവം. ഏതായാലും ഇപ്പോൾ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത് ദളിതസംജ്ഞ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്.
രാഷ്ട്രപിതാവിനെ ദളിതവിരോധിയാക്കി വെറുപ്പു പടർത്തുന്ന തന്ത്രം കേരളത്തിൽ ഡി. എച്ച്. ആർ. എമ്മിനെ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചത് പലരും ശ്രദ്ധിച്ചിരിക്കും. അവരുടെ പ്രഭാഷണങ്ങളിൽ ഗാന്ധിവിദ്വേഷം ഉയർന്നുകേട്ടിരുന്നു. കേരളം അത് തടയുകയുണ്ടായി. പക്ഷേ, ആന്ധ്രയിൽ മാവോയിസ്റ്റ് സ്വാധീനവും അധികാരിവർഗ്ഗത്തിന്റെ ശ്രദ്ധക്കുറവും മൂലം ഗാന്ധിദ്വേഷവും രാഷ്ട്രവിരോധവും പലരിലും വളരാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചതന്നെ രോഹിത് സംഭവത്തിൽ നടക്കുന്നുണ്ട്. പക്ഷേ, ദളിതപീഢനം ആണ് ചർച്ച ഇവിടെ ആകേണ്ടതെങ്കിൽ കേരളത്തിൽ നടക്കുന്ന ദളിതപീഢനം ആദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിൽ പ്രഥമസ്ഥാനം അർഹിക്കുന്നത്, മുസ്ലീം പെൺകുട്ടിയ പ്രണയിച്ച കുറ്റത്തിന്, ഇസ്ലാമികതീവ്രവാദികൾ താലിബാൻ മോഡലിൽ മതകോടതി നടത്തി ശിക്ഷ വിധിച്ച് കൊന്നുകളഞ്ഞ കണ്ണൂർ ജില്ലയിലെ വിനീഷിന്റെ സംഭവമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം, സർജറി സ്കാൽപ്പലോ മറ്റോ ഉപയോഗിച്ച്, ശരീരത്തിൽ രക്തക്കുഴലുകൾ കാണുന്ന ഭാഗങ്ങളിൽ ഇരുപത്തിനാലിടത്ത് മുറിവുകൾ ഉണ്ടാക്കി രക്തം ചോർത്തി കെട്ടിത്തൂക്കിയാണ് വിനീഷിനെ അവർ കൊന്നത്.
ഈ മരണം നടന്നിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന നവലിബറൽ ആക്ടിവിസ്റ്റുകൾ പറയാൻ ആഗ്രഹിക്കാത്ത പേരാണ് വിനീഷിന്റെ. മലബാർ മേഖലയിൽ വേറെയും രണ്ടു പേർ ഇസ്ലാമികമതമൗലികവാദികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കിരയായി കൊലപ്പെട്ടിട്ടുണ്ട്. സി. പി, എം. നടത്തിയ ദളിതയുവാക്കളുടെ കൊലപാതകങ്ങൾ വേറെ രണ്ടെണ്ണമുണ്ട്.
ദളിതസമൂഹത്തിലെ പെൺകുട്ടികളെ കെട്ടിയിട്ട് കൂട്ടമായി മാനഭംഗം ചെയ്ത സംഭവം ദളിതപീഢനം ആയി കണക്കാക്കാൻ ഇവിടത്തെ ആക്ടിവിസ്റ്റുകൾക്ക് ആകുന്നില്ല എന്നത്, വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അവരെ സംബന്ധിച്ച് ദളിതപീഢനം എന്ന ആരോപണം ഒരു വൺവേ യാത്ര മാത്രമാണ്. എങ്ങോട്ടിറങ്ങിയാലും അത് ബി. ജെ. പി.യുടെ രാഷ്ട്രീയത്തിന് എതിരായ പ്രവർത്തനത്തിന്റെ വഴിയിലേക്ക് മാത്രമായിരിക്കണം എന്നുള്ള നിർബന്ധം അവിടെയുണ്ട്.
രാഷ്ട്രം വാസ്തവങ്ങൾക്കുനേരെ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. പിന്നോക്കസമൂഹങ്ങളെ വഴിതെറ്റിക്കുന്ന വെറുപ്പിന്റെ ചിന്താധാരകൾ വൈദേശികശത്രുക്കൾക്കായി ഈ നാട്ടിൽ പരക്കുന്നത് ഇവിടത്തെ ജനത അറിയേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ വാസ്തവങ്ങൾ ബോധ്യപ്പെടുത്തി ദേശീയധാരയിലൂടെ നിരന്തരം ചരിപ്പിക്കുകയും രാഷ്ട്രസേവനതൽപ്പരരായി അവരെ നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യയുടെയും അതിന്റെ ജനതയുടെയും നിലനിൽപ്പിന്റെ പ്രാഥമികമായ ആവശ്യമാണ്‌.
Article credits,Janamtv News

Wednesday, November 4, 2015

ദളിത് പീഡനം : നുണകൾ ലോകം ചുറ്റുമ്പോൾ -കാണാപ്പുറം നകുലൻ എഴുതുന്നു

ഇന്നത്തെക്കാലത്തെ ചില മാദ്ധ്യമങ്ങളുടെ പോക്കിനേക്കുറിച്ചു ചിന്തിച്ചപ്പോൾ - ഇന്നത്തെ യുവത്വത്തിന്റെ രാഷ്ട്രീയം കൂടിയാണു ചിന്തിച്ചു പോയത്.
പൊതുപ്രവർത്തനം ഒരു ജീവിതവഴിയായി തെരഞ്ഞെടുക്കാൻ പുതിയ തലമുറയിൽപ്പെട്ടവരിൽ എത്ര പേർ താൽപ്പര്യപ്പെടുന്നുണ്ട്? അതില്ലെങ്കിലും കുറഞ്ഞപക്ഷം രാഷ്ട്രീയം ഒരു അന്തസ്സുള്ള പരിപാടിയായി അനുഭവപ്പെടുകയെങ്കിലും ചെയ്യുന്നത് ഇപ്പോൾ എത്ര പേർക്ക്? അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണു കൂടുതലെങ്കിൽ അതിനുള്ള യഥാർത്ഥ കാരണമെന്താണ്? അടുത്തു ചെല്ലുന്നവരുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയപക്ഷം നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
പുതുതലമുറയിൽപ്പെട്ടവരെ പഴയതുപോലെ ആകർഷിക്കാൻ കഴിയാതെ വരുമ്പോൾ പല രാഷ്ട്രീയ കക്ഷികളും - പ്രത്യേകിച്ച് ഇടതുപക്ഷം - ഉയർത്തുന്ന ആക്ഷേപം "അവർ മിക്കവാറും അരാഷ്ട്രീയവാദികളായിത്തീരുന്നു" എന്നാണ്. എന്നാൽ - അതു തെറ്റായൊരു നിരീക്ഷണമാണ്. ആധുനികയുവത്വത്തിനു വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്. അന്ധമായി ഏതെങ്കിലും പക്ഷചിന്തകളോട് അടിമപ്പെട്ടു നിൽക്കാതെയുള്ള ഒരു 'അനുസരണയില്ലായ്മ'യും അക്കൂടെയുണ്ടെന്നേയുള്ളൂ. അതു സത്യത്തിൽ ഒരു അനുഗ്രഹമായിട്ടാണു കാണേണ്ടത്. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഗുണഫലങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഇന്നത്തെക്കാലത്ത് അസത്യമായ ആരോപണങ്ങളിലൂന്നിയ രാഷ്ട്രീയപ്രവർത്തനത്തിന് പഴയതുപോലെ പിന്തുണ കിട്ടില്ല..
പുതുതലമുറ കൂടുതലായി ബി.ജെ.പി.യോട് ആഭിമുഖ്യം കാണിക്കുന്നതും വികസനോന്മുഖതയിലൂന്നിയ ദേശീയതാവാദത്തെ പുൽകുന്നതും ഇടതുപക്ഷത്തിനു പൊതുവെ അസഹിഷ്ണുതയും ആകുലതയുമുണ്ടാക്കുന്നതായി കാണുന്നുണ്ട്. അതിനെ ചെറുക്കാനായി അവർ ശ്രമിച്ചു നോക്കുന്നുമുണ്ട്. പക്ഷേ അത്തരം ശ്രമങ്ങൾ വേണ്ടത്ര ഫലം കാണാത്തതിന്റെ പ്രധാനകാരണം യുവതലമുറയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാത്തതാണ്. അന്ധമായ രാഷ്ട്രീയനിലപാടുകളോടുള്ള വിരക്തിയും, സത്യസന്ധവും സുതാര്യവുമായ രാഷ്ട്രീയനിലപാടുകളോടുള്ള ഐക്യദാർഢ്യവുമാണ് പുതുതലമുറയുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. കുറേ നാളുകളായി കേൾക്കുന്ന ചില വാർത്തകൾ വിശകലനം ചെയ്താൽ ഇതെല്ലാം കൃത്യമായി മനസ്സിലാക്കാനാകും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ജനപ്രീതി ഉയർത്തിക്കൊണ്ടു മുന്നോട്ടു പോകുന്ന ഒരു സാഹചര്യം വന്നപ്പോൾ അതു തടയുവാനായി രാഷ്ട്രീയ എതിരാളികൾ തങ്ങളാലാവുന്നതു പരിശ്രമിക്കുമെന്നതു സ്വാഭാവികം മാത്രമാണ്. പക്ഷേ അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത വഴികൾ നിർഭാഗ്യവശാൽ അങ്ങേയറ്റം അപകടം നിറഞ്ഞതായിരുന്നു. തികച്ചും പ്രാദേശികമായ കാരണങ്ങളാൽ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങേയറ്റം പെരുപ്പിച്ചു കാട്ടിയും സാമാന്യവൽക്കരിച്ചും അവയുമായൊന്നും വിദൂരബന്ധം പോലുമില്ലാതിരുന്ന ബി.ജെ.പി.യുടെ മേൽ എങ്ങനെ അവയൊക്കെ ആരോപണങ്ങളായി പതിപ്പിക്കാമെന്നതിനേപ്പറ്റി ഗവേഷണം നടത്തിയും മുന്നേറുന്നതിനിടെ ജനങ്ങളിൽ അനാവശ്യമായ ആശങ്കകളും സ്പർദ്ധയും ഉടലെടുക്കുമെന്ന ഉപോൽപ്പന്നത്തേപ്പറ്റി അവർ ലവലേശം പോലും ചിന്തിച്ചു കണ്ടില്ല. അതല്ലെങ്കിൽ - അതു തന്നെ ആയിരുന്നിരിക്കണം അവർ നിർമ്മിച്ചെടുക്കാനാഗ്രഹിച്ച പ്രധാന ഉൽപ്പന്നം..
രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും ഉയർത്തിയ പ്രചാരണകോലാഹലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു "ദലിത് പീഢനം" എന്നത്. അതിന്റെ സത്യാവസ്ഥകളേക്കുറിച്ചു പരിശോധിക്കുമ്പോളാണ് മുമ്പു പറഞ്ഞ "രാഷ്ട്രീയസത്യസന്ധത"യുടെ പ്രസക്തി ബോധ്യമാകുന്നത്. ആരോപണങ്ങൾ ഒന്നിൽപ്പോലും സത്യത്തിന്റെ ചെറുകണിക പോലുമില്ലായിരുന്നു എന്നറിയുമ്പോളാണ് നമ്മുടെ യുവാക്കൾ കടന്നു പോകുന്ന അന്തർസംഘർഷങ്ങളേക്കുറിച്ചു നാം ആലോചിച്ചു പോകുന്നത്. അവ എങ്ങനെയൊക്കെ അവരുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കപ്പെടുന്നതിനെ സ്വാധീനിയ്ക്കുന്നു എന്നതിനേക്കുറിച്ചും.
ഒന്ന്
യു.പി.യിൽ ദലിത് കുടുംബത്തെ പോലീസ് മർദ്ദിച്ചു - സ്ത്രീകളടക്കമുള്ളവരെ നഗ്നരാക്കി നടത്തിച്ചു - നരേന്ദ്രമോദി മറുപടി പറയണം. ഇതൊക്കെയായിരുന്നു ഉയർന്നു കേട്ട വിചിത്രമായ ബഹളങ്ങളിൽ ഒന്ന്! അത്ഭുതപ്പെടാതെ തരമില്ല. നരേന്ദ്രമോദി ഇതിനൊക്കെ എന്തു "മറുപടി"യാണാവോ പറയേണ്ടത്? അദ്ദേഹത്തോടായി എന്തോ പറയുകയോ - അതുമല്ലെങ്കിൽ കൃത്യം അദ്ദേഹത്തെത്തന്നെ ലക്ഷ്യം വച്ച് എന്തോ പ്രവർത്തിക്കുകയോ ചെയ്തതിനു ശേഷം പ്രതികരണത്തിനു കാത്തു നിൽക്കുന്നതു പോലെ തോന്നും - "മറുപടി പറയണം" എന്ന പ്രയോഗം കേൾക്കുമ്പോൾ.
ഇനിയിപ്പോൾ അതല്ല - രാജ്യത്ത് അപലപനീയമായ അത്തരം ഓരോ സംഭവങ്ങളുണ്ടാകുമ്പോളും പ്രധാനമന്ത്രിയുടെ "പ്രതികരണം" അറിയണം - അത്തരം കാര്യങ്ങൾ തടയാൻ അദ്ദേഹം കൂടി ഇടപെടണം - സംസ്ഥാനഗവണ്മെന്റിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെങ്കിലും നേരിട്ട് ഇടപെടണം ("ഫെഡറൽ സംവിധാന"വും കെട്ടുപാടുകളൊന്നും മൈൻഡു ചെയ്യാതെ) എന്നൊക്കെയാണോ ബഹളം വയ്ക്കുന്നവർ ഉദ്ദേശിക്കുന്നത് എന്നു പാവം ചില സദ്ബുദ്ധികളെങ്കിലും സംശയിച്ചു പോയേക്കും. എന്നാൽ അങ്ങനെയൊക്കെ യാതൊന്നും ആരും വിചാരിച്ചു വിഷമിക്കുന്നൊന്നുമില്ല എന്നതാണു യാഥാർത്ഥ്യം. കേൾക്കുന്ന മാത്രയിൽത്തന്നെ ഏതൊരാൾക്കും അമർഷവും രോഷവും തോന്നുന്ന എന്തെങ്കിലുമൊരു സംഗതി അവതരിപ്പിക്കുക - അതിനു ശേഷം നരേന്ദ്രമോദി എന്ന പേരു പറയുക. രണ്ടും തമ്മിൽ കണക്ടു ചെയ്ത് മനസ്സിൽ അവമതിപ്പിന്റെ ഒരു ചെറുബീജം നിക്ഷേപിക്കുക. അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ അതിൽ പ്രത്യേകിച്ചു യുക്തിയുടെ അംശമൊക്കെ ചികയാൻ നിൽക്കുന്നതു പമ്പരവിഡ്ഢിത്തമാണ്.
അതെന്തുമാകട്ടെ - പച്ചക്കള്ളമായിരുന്നു മേൽപ്പറഞ്ഞ ദലിത്പീഢന ആരോപണം. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷനു മുമ്പിൽ ഒരു കുടുംബം പ്രതിഷേധിച്ചതായിരുന്നു സംഭവം. തുണിയുരിഞ്ഞതു ഗൃഹനാഥൻ തന്നെയായിരുന്നു. ആ സംഭവത്തിൽ ജാതീയതയുടെ അംശമേ ഇല്ലായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് യഥാർത്ഥ സംഭവത്തിന്റെ വീഡീയോ ഓൺലൈനിൽ ലഭ്യമായി.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടുവെങ്കിലും അതിന്റെ പേരിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും നേരെ കുതിരകയറിയത് എന്തിനായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. ഇനിയിപ്പോൾ അഥവാ യു.പി. പോലീസ് അക്രമം കാണിച്ചിരുന്നുവെങ്കിൽത്തന്നെ - അതിന്റെ പേരിൽ ബി.ജെ.പി.ക്കാർ കുറ്റക്കാർ ആകുന്നതെങ്ങനെയാണ്? "അബ്സല്യൂട്ട് നോൺസെൻസ്" എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു രാഷ്ട്രീയ ആരോപണം മാത്രമായിരുന്നു അത്.
രണ്ട്
"ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിന് ദലിതനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചുട്ടുകരിച്ചു" എന്നതായിരുന്നു മറ്റൊരു ആരോപണം! കേൾക്കുന്ന മാത്രയിൽത്തന്നെ നാം രോഷം കൊണ്ട് വിറ കൊള്ളുന്ന കാര്യം. അവിടെയും ആ ആരോപണം "സംഘപരിവാ"റിന്റെ തലയിലേയ്ക്കാണു വച്ചത് എന്ന വിചിത്രമായ കാര്യവും നാം കണ്ടു!
മാതൃഭൂമി പത്രമൊക്കെ ഒന്നാം പേജിൽ വമ്പൻ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. കല്ലു വച്ച നുണയായിരുന്നു അത്. ദലിതരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രം തന്നെയായിരുന്നു അത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാളോട് മയക്കുമരുന്നിന് അടിമപ്പെട്ടയൊരാൾ പണം ആവശ്യപ്പെടുകയും കൊടുക്കാതായപ്പോൾ ആക്രമിക്കുകയുമായിരുന്നു. വിവരസാങ്കേതികവിദ്യയുടെ ഗുണഫലമെന്നോണം - ആ സംഭവത്തിന്റെയും വിശദാംശങ്ങൾ അന്നു തന്നെ പുറത്തു വന്നു.
ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്ന് - ഒരു ക്ഷേത്രത്തിനടുത്തു വച്ചു സംഭവിച്ചു എന്ന ആകസ്മികതയല്ലാതെ - ക്ഷേത്രദർശനം എന്ന കാര്യവുമായി അതിനു യാതൊരു ബന്ധവുമില്ല. രണ്ട് - സംഭവത്തിൽ ജാതീയതയുടെ കണിക പോലുമില്ല. മൂന്ന് - അതിനു സംഘപരിവാറുമായി പുലബന്ധം പോലുമില്ല. പക്ഷേ പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെയാണ്?
തങ്ങളുടെ അജണ്ടകളുമായി പൊരുത്തപ്പെടുന്നില്ലാത്തതിനാലാവാം - ആ യാഥാർത്ഥ്യങ്ങൾ പിറ്റേദിവസം ഒരു ചെറിയ കോളം വാർത്തയായിപ്പോലും പ്രസിദ്ധീകരിച്ചു തെറ്റു തിരുത്താൻ മാതൃഭൂമിയടക്കമുള്ള പത്രങ്ങൾ തയ്യാറായില്ല. സത്യത്തിൽ - ആ വിശദാംശങ്ങളും അധികം വൈകാതെ തന്നെ ലഭ്യമായിരുന്നു എന്നതുകൊണ്ട് - നിജസ്ഥിതിയറിഞ്ഞ ശേഷം മാത്രം വാർത്ത പ്രസിദ്ധീകരിക്കണമെന്നു നിർബന്ധബുദ്ധിയുള്ള ഒരു പത്രമായിരുന്നെങ്കിൽ ആദ്യത്തെ വാർത്ത തന്നെ പ്രസിദ്ധീകരിക്കുമായിരുന്നില്ല. പക്ഷേ നരേന്ദ്രമോദിയെ താറടിക്കാൻ ഉപയോഗിക്കാമെന്ന സാദ്ധ്യതയുടെ പേരിൽ അങ്ങനെയൊരു വ്യാജവാർത്ത വല്ലാതെ ആഘോഷിക്കപ്പെട്ടു. അതേ സമയം തന്നെ, പിന്നീടു യാഥാർത്ഥ്യം പുറത്തുവരാതിരിക്കാൻ വളരെയധികം സൂക്ഷ്മത കാണിക്കുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ വിദ്വേഷം വളരാനും രാജ്യത്ത് അസ്ഥിരതയുണ്ടാകാനും ഇടയാക്കുന്ന മട്ടിൽ ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്ന തികഞ്ഞ രാജ്യദ്രോഹപ്രവർത്തനം തന്നെയാണ് മാതൃഭൂമി പത്രം അന്നു ചെയ്തത്. അതിനെയൊക്കെ കേവലം അനീതിയെന്നോ അധാർമ്മികമായ മാദ്ധ്യമപ്രവർത്തനമെന്നോ ഒക്കെ മാത്രം വിളിക്കുന്നത് അങ്ങേയറ്റത്തെ നിസാരവൽക്കരിക്കലാകും. രാഷ്ട്രീയവിദ്വേഷം അതിന്റെ രാക്ഷസീയഭാവം പൂണ്ട് ദംഷ്ട്രകൾ നീട്ടുന്നതായിത്തന്നെ വേണം ഇതിനെ കണക്കാക്കാൻ.
നുണയോ സത്യമോ എന്നതിനൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത തരത്തിൽ - ഒരു ആരോപണം വലിയ ബഹളത്തോടെ ഉന്നയിച്ചാൽത്തന്നെ വലിയ നേട്ടമാണെന്ന മട്ടിൽ - ബി.ജെ.പി.ക്കെതിരെ അന്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു അസുഖമായിത്തന്നെ മാറിയിട്ടുണ്ടു പലർക്കും. ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ യുവതലമുറ എന്തു ചിന്തിക്കും എന്നതേക്കുറിച്ച് അവർ ആശങ്കപ്പെട്ടു കാണുന്നില്ല. പക്ഷേ, പറയുന്നതു പച്ചക്കള്ളമാണെന്നു നൂറു ശതമാനം ഉറപ്പുള്ള അവസ്ഥയിൽ അവരുടെ മനസാക്ഷി ആർക്കൊപ്പം നിൽക്കാനാഗ്രഹിക്കുമെന്നാണു നാം കരുതേണ്ടത്?
മൂന്ന്
മൂന്നാമത്തെ സംഭവമാണു കുറേക്കൂടി ഒച്ചപ്പാടുണ്ടാക്കിയത്. ഹരിയാനയിൽ ജിതേന്ദർ എന്നൊരാളിന്റെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തീപ്പിടുത്തത്തിൽ ദാരുണമായി കൊല്ലപ്പെടുന്നു. തീപ്പിടുത്തത്തിന്റെ കാരണം അജ്ഞാതം. ഭാര്യയ്ക്കും പൊള്ളലേറ്റു. അത്ഭുതകരമെന്നു പറയട്ടെ - ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ! എന്തായാലും ശരി - "മേൽജാതിക്കാർ" ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്ന മട്ടിൽ വാർത്ത പുറത്തു വന്നു. അങ്ങേയറ്റം ഹീനമായ നുണപ്രചാരണങ്ങൾ അതോടെ ആരംഭിക്കുകയും ചെയ്തു.
യുക്തി, ലോജിക്, സാമാന്യബുദ്ധി മുതലായ സകല വാക്കുകളേയും ആളുകൾ വെറുത്തു പോകുക പോലും ചെയ്യുന്ന മട്ടിലുള്ള അത്ഭുതകരമായ ഒരു റിപ്പോർട്ടിങ്ങാണ് കൈരളി ചാനൽ നടത്തിയത്. "സംഘപരിവാർ ദലിത് കുട്ടികളെ ചുട്ടുകൊന്നു"വെന്നാണവർ എഴുതിപ്പിടിപ്പിച്ചു കളഞ്ഞത്!!! അവരുടെ അതിഭീകരമായ നുണപ്രചാരണങ്ങളേപ്പറ്റി അറിവുള്ളവർ പോലും അന്തം വിട്ടു പോയ ഒരു ആരോപണമായിപ്പോയി അത്. എവിടെ നിന്നാണവിടെ പെട്ടെന്നൊരു "സംഘപരിവാർ" പൊട്ടിമുളച്ചു വന്നത് എന്നു ചോദിക്കരുത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത് എന്നു ചോദിക്കരുത്. അടിക്കേണ്ടതു ബി.ജെ.പി.യെ ആണെങ്കിൽ അതിശയകരമായ നുണകൾ അന്ധമായി ചമച്ചുവിട്ടുകളയും അവർ.
ഒരു കൊലപാതകമുണ്ടായിക്കഴിഞ്ഞാൽ ആരായാലും ആദ്യം ചെയ്യുന്നത് അതിന്റെ 'മോട്ടീവ്' കണ്ടെത്തുക എന്നതാണ്. അതിലൂടെ മാത്രമേ കൊലപാതകികളിലേയ്ക്ക് എത്താൻ കഴിയൂ. അതേക്കുറിച്ചുള്ള പല വിശദാംശങ്ങളും ആദ്യദിവസം തന്നെ ലഭ്യമായിരുന്നു താനും. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ - വാർത്തയുടെ കൂട്ടത്തിൽ അതേക്കുറിച്ചൊന്നും പറയാൻ ആർക്കും താല്പര്യമില്ലായിരുന്നു. രാഷ്ട്രീയഎതിരാളികളും മാദ്ധ്യമങ്ങളും "ബി.ജെ.പി."ക്കെതിരെ മാത്രമാണു നിരന്തരം ആക്രോശിച്ചു കൊണ്ടിരുന്നത്!
കൈരളിയുടെയും ദേശാഭിമാനിയുമൊക്കെ അത്രയ്ക്കൊരു നിലവാരത്തിലേയ്ക്കു തരം താഴാൻ മടിയുണ്ടായിരുന്ന ചില കൂട്ടർ സംഘപരിവാറിന്റെ "ഒത്താശ"യോടെ(?) ദലിതരെ പീഢിപ്പിക്കുന്നു എന്നു മാത്രം അല്പം മയപ്പെടുത്തി വാദിച്ചു. എന്ത് "ഒത്താശ"യാണു ചെയ്തതെന്ന് അവർക്കു മാത്രമേ അറിയൂ. അതേ സമയം, അങ്ങനെ പറയുന്നതു പോലും തെറ്റാണെന്ന മനസാക്ഷിക്കുത്തുള്ള മറ്റു ചില കൂട്ടരാകട്ടെ അല്പം കൂടി മയപ്പെടുത്തിയിട്ട് ഹരിയാനയിലിപ്പോൾ ബി.ജെ.പി.ഭരണമാണെന്നതു മുതലെടുത്ത് - "ബി.ജെ.പി. ഭരണത്തിൻ കീഴിൽ ദലിതരെ പീഢിപ്പിക്കുന്നു" എന്ന് ഒളിയമ്പെയ്യുക മാത്രം ചെയ്തു. എല്ലാവരും പ്രതിസ്ഥാനത്തു നിർത്തിയത് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ബി.ജെ.പി.യെ ആയിരുന്നു. രാജ്യം മുഴുവൻ വമ്പിച്ച പ്രചാരണം നടന്നു. സോഷ്യൽ മീഡീയയിലും തെരുവോരങ്ങളിലും പോസ്റ്ററുകൾ പതിക്കപ്പെട്ടു. ചാനലുകളിൽ ചർച്ചകൾ കൊഴുത്തു.
എന്നാൽ - സംഭവമുണ്ടായ അന്നു തന്നെ പുറത്തു വന്ന കാര്യങ്ങളിൽത്തന്നെയുണ്ടായിരുന്നു - അവിടെ ജാതീയതയല്ല വിഷയം എന്നത്. അതിലൊരു സംഘപരിവാർ കണക്ഷൻ ഇല്ല എന്നതും വളരെ വ്യക്തമായിരുന്നു. രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു കാലങ്ങളായി നിലവിലുള്ള കുടിപ്പകയായിരുന്നു അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടത്. ബൽവന്ത് സിംഗ് എന്നൊരാളുടെയും ജിതേന്ദറിന്റെയും കുടുംബങ്ങൾ തമ്മിൽ മുമ്പേ സംഘർഷത്തിലാണ്. പൊതുവേ സർക്കാർ/സൈനിക ഉദ്യോഗസ്ഥപശ്ചാത്തലമുള്ളവരാണു ജിതേന്ദറിന്റെ കുടുംബത്തിലുള്ളത്. ബൽവന്ത്കുടുംബമാകട്ടെ കാർഷികവൃത്തിയിലേർപ്പെടുന്ന ഭൂവുടമകളും. പ്രദേശത്ത് ഒരു മേൽക്കോയ്മത്തർക്കം നിലവിലുണ്ട്.
ഒരു വർഷം മുമ്പുണ്ടായ അക്രമത്തിൽ ബൽവന്തിന്റെ മൂത്ത സഹോദരനടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ജിതേന്ദർകുടുംബത്തിലെ 9 പേർക്കെതിരെ അന്നെടുത്ത കേസ് ഇപ്പോഴും നടക്കുന്നുമുണ്ട്. ബൽവന്ത്കുടുംബം പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട് എന്നതിനാൽ കഴിഞ്ഞ 10 മാസമായി ജിതേന്ദർകുടുംബത്തിന് പോലീസ് സംരക്ഷണവും നൽകി വരികയായിരുന്നു. നവരാത്രി ആഘോഷ വേളയിൽ പോലീസിന്റെ ശ്രദ്ധയൽപ്പം മാറിയ പഴുതിൽ ബൽവന്ത്കുടുംബം തിരിച്ചടിച്ചതായി സംശയിക്കപ്പെട്ടു. ജിതേന്ദറിന്റെയും ഭാര്യ രേഖയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 11 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ ബൽവന്തിന്റെ അടുത്ത ബന്ധുക്കളും ആണ്.
പക്ഷേ ഇതൊക്കെ ആർക്കറിയണം? അറിഞ്ഞാൽത്തന്നെ അതിനൊക്കെ എന്താണു പ്രസക്തി? അതൊന്നും എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. അക്രമത്തിനിരയായത് "ദലിത്"കുടുംബമാണത്രേ. അപ്പോൾ കല്ലേറിയേണ്ടതും ക്രൂശിലേറ്റേണ്ടതും ബി.ജെ.പി.യെ ആകുന്നു. അക്രമം ചെയ്യുന്നത് ആരാണെങ്കിലും ശരി - അതിന്റെ പഴിയേൽക്കാൻ വിധിക്കപ്പെട്ടത് ബി.ജെ.പിയാകുന്നു. ഇത് പരമ്പരാഗതമായി ബി.ജെ.പി.യ്ക്കു കൈവന്നിട്ടുള്ളൊരു ദുർവിധിയാണ്.
ഇതെഴുതുന്നതിന്റെ തലേദിവസം മേൽപ്പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു വഴിത്തിരിവുകൂടി ഉണ്ടായിട്ടുണ്ട്. പുറമേനിന്ന് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും, തീ കത്തിച്ചത് അകത്തു നിന്നു തന്നെയാണെന്നും സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു! രണ്ടുകുട്ടികൾ വെന്തു മരിക്കുമ്പോളും ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ എന്നത് സാമാന്യബുദ്ധിയുള്ളവർക്കു മുമ്പേ തന്നെ സമ്മതിച്ചു കൊടുക്കാൻ സാധിക്കുമായിരുന്നതല്ല. ആ സംശയത്തെ സാധൂകരിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്.
ജിതേന്ദറിന്റെ ഭാഗത്തു നിന്നുമുള്ള ബോധപൂർവ്വമായ കൊലയായിരുന്നു എന്ന നിലയ്ക്കു തന്നെയാണിപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കൂട്ട ആത്മഹത്യയ്ക്കുള്ള ശ്രമമായിരുന്നോ അതോ രേഖയേയും കുഞ്ഞുങ്ങളേയും മാത്രം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്നേ അറിയേണ്ടതുള്ളൂ.
ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിൽ ഇതിനു വലിയ പ്രാധാന്യം ലഭിച്ചു. മലയാളത്തിലെ ചാനലുകളിലും ഇതു സ്ക്രോളിംഗ് ന്യൂസ് ആയി. പക്ഷേ അപ്പോളും "ദലിത് കൊല" എന്നു പറഞ്ഞ് അതുവരെ ബി.ജെ.പിയെ ക്രൂശിക്കാനായി മുൻപേജും മുഖപ്രസംഗങ്ങളും നിരന്തരം നീക്കിവച്ചുകൊണ്ടിരുന്ന മാതൃഭൂമി പോലുള്ള ചില മലയാളപത്രങ്ങൾ അത്യന്തം വാർത്താപ്രാധാന്യമുള്ള അക്കാര്യത്തിനായി അവസാനപേജിലെങ്കിലും ഒരൊറ്റ വരി പോലും മാറ്റി വച്ചില്ല!!!! ഹാ കഷ്ടം! എത്ര ക്രൂരമായ നിലപാടാണിത്? ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയെ ഇകഴ്ത്താനുള്ള അവസരങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ വേണ്ടി എന്തെല്ലാം ഹീനമായ മാർഗ്ഗങ്ങളാണ് ആളുകൾ അവലംബിക്കുന്നത്! മനുഷ്യത്വത്തിന്റെ അംശമെങ്കിലും മനസ്സിലുള്ളവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ ഇക്കൂട്ടർ ചെയ്യുന്നത്?
വാക്കാലോ പ്രവർത്തിയാലോ പാർട്ടിയ്ക്കു യാതൊരു വിധ പങ്കുമില്ലാത്ത കാര്യങ്ങളിൽ - പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല - വാക്കിന്റെ കാര്യത്തിലും അങ്ങേയറ്റത്തെ ദുരാരോപണങ്ങൾ ഉന്നയിക്കാൻ ആളുകൾ പരമാവധി ശ്രമിച്ചു കാണാറുണ്ട്. തികച്ചും അസംബന്ധമായ ആരോപണങ്ങൾ തുടരെത്തുടരെ വന്നു കൊണ്ടിരുന്നാൽ സ്വാഭാവികമായി ആരും ചോദിച്ചു പോകുന്നൊരു ചോദ്യമാണു 'നാട്ടിൽ എന്തു സംഭവം നടന്നാലും കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നതു ശരിയാണോ' എന്നത്. വി.കെ.സിംഗ് ദുഖത്തോടെ ചോദിച്ചു പോയതും അതു തന്നെയാണ്. കഷ്ടകാലത്തിന് അതിന്റെ കൂടെയൊരു ഉദാഹരണം കൂടി വന്നുപോയപ്പോൾ ഉടൻ അതിൽപ്പിടിച്ചായി കലാപം. ദലിതരെ പട്ടികളോടുപമിച്ചത്രെ! എന്തൊരസംബന്ധമാണത്? എത്ര വിലകുറഞ്ഞ ഒരു ആരോപണമാണത്! എന്തൊരു ഭോഷ്കാണത്! വി.കെ.സിംഗിനു ദലിതരെ ആക്ഷേപിക്കേണ്ട യാതൊരു കാര്യവുമില്ല - അദ്ദേഹമതു ചെയ്യുകയുമില്ല. ചെയ്തിട്ടുമില്ല. അസന്നിഗ്ദ്ധമായിത്തന്നെ പറയാൻ പറ്റും. അറിഞ്ഞോ അറിയാതെയോ വി.കെ.സിംഗ് ദലിതരെക്കുറിച്ചു മോശമായ പരാമർശം നടത്തിയിട്ടില്ല. അങ്ങനെയല്ലെന്നു ശഠിക്കുന്നവരുടെ അസുഖം വേറെയാണ്.
ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തെ ഉദ്ദേശിച്ചല്ല പറയുന്നത് എന്നതു കൊണ്ട് - കൽബുർഗി കൽബുർഗി എന്ന് കുത്തിക്കുത്തിപ്പറഞ്ഞിനു ശേഷമാണു കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത് എന്നുണ്ടെങ്കിൽ - അന്നേരവും ഒരു പക്ഷേ വി.കെ.സിംഗിന്റെ പ്രതികരണങ്ങളിൽ ഇത്തരം വാക്കുകൾ കടന്നു വന്നെന്നിരിക്കും. അപ്പോളവർ ബ്രാഹ്മണരെയും പട്ടികളേയും കണക്ടു ചെയ്ത് ആരോപിക്കുമോ എന്തോ? 'നാക്കു പിഴ വന്നത് ഉള്ളിലുള്ളതു പുറത്തു വന്നതാണെ'ന്നൊക്കെ വാദിച്ചു വാശി പിടിക്കുന്നവരുണ്ട്. അവരുടെ ഉള്ളിലുള്ളതു ദുരുദ്ദേശമല്ലാതെ മറ്റൊന്നുമല്ല. പറയുന്നയാളുടെയല്ല - കേൾക്കുന്നവരുടെ മനസ്സാണ് അർത്ഥം തീരുമാനിക്കുന്നത്. അപ്പോൾ, വികലമായ ഒരു അർത്ഥമാണു കേൾക്കുന്നവർക്കു കിട്ടുന്നതെങ്കിൽ അവരുടേത് വികലമായ മനസ്സാണെന്നു തന്നെയാണ് അർത്ഥം. പറഞ്ഞയാളുടെയല്ല - കേട്ടു മനസ്സിലാക്കിയവരുടെ കാഴ്ചപ്പാടുകളിലാണു ദലിത്‌വിരുദ്ധതയുള്ളത്. അതുകൊണ്ടായിരിക്കും അവർക്ക് പെട്ടെന്നു തന്നെ അങ്ങനെയൊന്നു കണക്ടു ചെയ്യാൻ തോന്നുന്നത്.
ഇനി - വാക്കുകളെ വളച്ചൊടിച്ചു വിവാദമാക്കുമ്പോൾ ആളുകൾക്കതു വിഷമമുണ്ടാക്കിയേക്കുമെന്ന അവസ്ഥ വരും. അപ്പോൾ മാന്യതയുള്ള ആരും ചെയ്യുന്ന കാര്യമാണ് ബോധപൂർവ്വമല്ലെങ്കിലും അങ്ങനെയൊരവസരം സൃഷ്ടിച്ചതിനു ക്ഷമ ചോദിക്കുക എന്നത്. ഉടൻ തന്നെ അതിൽപ്പിടിച്ച് എതിരാളികൾ ബഹളം വച്ചുകളയും. ക്ഷമ പറഞ്ഞതിനർത്ഥം കുറ്റസമ്മതമാണന്നവർ വാദിച്ചു കളയും! രാഷ്ട്രീയവിദ്വേഷം എത്ര മൂത്താലും ആളുകൾ ഇങ്ങനെ ഭ്രാന്തന്മാരായിപ്പോകാമോ എന്നു തോന്നിപ്പോകും. ബി.ജെ.പി.യെ രാഷ്ട്രീയമായി എതിർക്കണമെങ്കിൽ എതിർത്തുകൊള്ളട്ടെ. അതിനായിപ്പക്ഷേ ഇത്രയ്ക്കു നീചമായി കള്ളം പ്രചരിപ്പിക്കുന്നതെന്തിനാണ്? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ്?
ഇനിയിപ്പോൾ അഥവാ അത്തരത്തിലുള്ള വളച്ചൊടിക്കലുകൾക്കോ വിവാദങ്ങൾക്കോ ഒന്നും ഇടകൊടുക്കാതെ മൗനം ദീക്ഷിക്കാമെന്നു വച്ചാലോ - ഉടൻ അതിന്റെ പേരിലായിരിക്കും അടുത്ത കുറ്റപ്പെടുത്തൽ. അധികാരികൾക്കു മൗനമാണത്രേ! ആരാണോ എന്തോ മൗനം പാലിക്കുന്നത്? സംഭവമുണ്ടായ കുടുംബത്തിനു വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അന്വേഷണത്തിൽ യാതൊരു വിധ അലംഭാവവും കാട്ടുന്നുമില്ല. പക്ഷേ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എന്തെങ്കിലുമൊക്കെ അർത്ഥശൂന്യമായ കാരണങ്ങൾ നിരത്തി ബി.ജെ.പി.യെ ചിലർ വിമർശിച്ചിരിക്കും. അതൊരു ശാഠ്യമാണ്. അടിത്തട്ടിൽ ഉറച്ചു പോയ ശാഠ്യം.
നാല്
ഈ മൂന്നു ദുരാരോപണങ്ങളുടേയും കാറ്റു പോയപ്പോൾ - തെരഞ്ഞെടുപ്പിന് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി അവശേഷിക്കുന്ന സാഹചര്യത്തിൽ - ഏറ്റാൽ ഏൽക്കട്ടെ എന്ന മട്ടിൽ കൈരളി ചാനൽ പുതിയൊരു കോമഡികൂടി അവതരിപ്പിച്ചു നോക്കിയിരുന്നു. മാവേലിക്കരയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ദലിതനെ ആർ.എസ്.എസ്.കാർ തല്ലിയത്രേ. സാമാന്യയുക്തി തൊട്ടു തെറിച്ചിട്ടില്ലാത്ത ആ അസംബന്ധ ആരോപണവും പൊക്കിപ്പിടിച്ച് കുറേ മാർക്സിസ്റ്റ് / ഇസ്ലാമിസ്റ്റ് പ്രവർത്തകർ ആക്രോശവും നടത്തിയിരുന്നു.
എന്നാൽ - തൊട്ടടുത്ത സ്ഥലമായതു കൊണ്ടു പെട്ടെന്നു തന്നെ അതിന്റെ യാഥാർത്ഥ്യം വെളിച്ചത്തു വന്നു. മർദ്ദനമേറ്റയാളുടെ വാക്കുകൾ ഉൾക്കൊള്ളുന്ന വീഡീയോ ചാനലിലും ഓൺലൈനിലുമെല്ലാം ലഭ്യമായി. മേൽപ്പറഞ്ഞതുപോലെ യാതൊരു സംഭവവും നടന്നിരുന്നില്ല. രണ്ട് ആളുകൾ തമ്മിൽ കശപിശയുണ്ടായി എന്നതു മാത്രമാണു യാഥാർത്ഥ്യം. അതിനു സംഘത്തിനു യാതൊരു പങ്കുമില്ല. ആളുകളുടെ ജാതിയ്ക്കും ഒരു പ്രസക്തിയുമില്ല. ക്ഷേത്രപ്രവേശനം എന്ന വാക്കു തന്നെ അവിടെ പ്രയോഗിക്കേണ്ടതുമില്ല. മർദ്ദനമേറ്റയാളുടെ മകളുടെ കല്യാണം ഏതാനു ദിവസം മുമ്പ് ക്ഷേത്രത്തിൽ വച്ചു നടന്നതേയുള്ളൂ. അപ്പോൾപ്പിന്നെ അവിടെ പ്രവേശനമെന്ന വാക്ക് ഉപയോഗിക്കുന്നതു തന്നെ ശുദ്ധഭോഷ്കാണ്.
ആരോപണങ്ങളുടെ അനന്തരഫലം
ഇങ്ങനെയെല്ലാം തുടരെത്തുടരെ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുകയും അവയുടെയെല്ലാം യാഥാർത്ഥ്യം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നിഷ്പക്ഷമതികളായ ചെറുപ്പക്കാരുടെ രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കപ്പെട്ടു പോകും എന്നതാണു പറഞ്ഞു വന്ന വിഷയം. ബി.ജെ.പി.ക്കെതിരെ ഒരാളുടെയെങ്കിലും മനസ്സിൽ ഒരു നിഷേധാത്മകചിന്ത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് സകല ദുരാരോപണങ്ങളും നിർമ്മിക്കപ്പെടുന്നത്. എന്നാൽ ഒട്ടനവധി ആളുകളുടെ മനസ്സിൽ ബി.ജെ.പി. അനുകൂല ചിന്തയ്ക്കു വിത്തിട്ടുകൊണ്ടാണ് ഓരോ ആരാപണവും ഒടുങ്ങുന്നത്.
ക്ഷേത്രപ്രവേശനവും ദലിതരുമൊക്കെ സംബന്ധിച്ച വ്യാജവാർത്തകൾ തുടരെ വരുകയും യാഥാർത്ഥ്യം വെളിവാകുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പലരുടെയും മനസ്സിൽ സംഘം ഇത്തരം വിഷയങ്ങളെയെല്ലാം എങ്ങനെ കാണുന്നുവെന്നും കൈകാര്യം ചെയ്യുന്നുവെന്നും അറിയാനുള്ള ആഗ്രഹം ജനിക്കും. അത് അവരെ കുറേക്കൂടി പരന്ന വായനയിലേക്കും തുറന്ന ചർച്ചകളിലേയ്ക്കും കൂടുതൽ ചിന്തകളിലേയ്ക്കും നയിക്കും. അങ്ങനെ കിട്ടുന്ന പുതിയ അറിവുകൾ അവരെ സംഘപക്ഷത്തേയ്ക്കു കൂടുതൽ അടുപ്പിക്കും.
ജാതീയമായ അശ്പൃശ്യത മുതലായവയുടെ കാര്യത്തിൽ സ്വാമി വിവേകാനന്ദനോ ശ്രീനാരായണഗുരുദേവനോ പോലെയൊക്കെയുള്ള അവതാരപുരുഷന്മാർക്കു പോലും കൈവശമില്ലാതിരുന്ന ഒരു മാന്ത്രികദണ്ഡൊന്നും സംഘം നിർമ്മിച്ചെടുത്തിട്ടില്ല. പക്ഷേ - ഉച്ചനീചത്വങ്ങളില്ലാത്ത സമാജസൃഷ്ടിയ്ക്കു വേണ്ടി ഉജ്ജ്വലമായ ഒരു കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുള്ളതും നടപ്പിലാക്കിയിട്ടുള്ളതും ഇപ്പോളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഏക പ്രസ്ഥാനം രാഷ്ട്രീയ സ്വയംസേവക സംഘം തന്നെയാണ്. ഗാന്ധിജിയും അംബേദ്ക്കറും പോലെയുള്ള മഹാരഥന്മാർ സംഘത്തെ ശ്ലാഘിച്ചിട്ടുള്ളതും ഈയൊരു സവിശേഷതയെ അടിസ്ഥാനമാക്കിയാണ്.
സംഘപ്രസ്ഥാനങ്ങൾ ദലിത് വിരുദ്ധമാണെന്നു വാദിക്കുന്നത് നട്ടുച്ചയ്ക്കു കൂരിരുട്ടാണെന്നു വാദിക്കുന്നതു പോലെ മഠയത്തരമാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ തടയുന്നുവെന്നും തല്ലുന്നുവെന്നുമൊക്കെയുള്ള തികഞ്ഞ അസംബന്ധവാദങ്ങൾ അവതരിപ്പിക്കുന്നവർ അറിയുന്നില്ല - ദലിതനു കേവലം ക്ഷേത്രപ്രവേശനമല്ല - സാക്ഷാൽ ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന മട്ടിലുള്ള അതിവിപ്ലവകരമായ സംഗതികളാണു സംഘം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന്.
ചില ക്ഷേത്രങ്ങളിലും മറ്റും ജാതീയതയുമായി ബന്ധപ്പെട്ടു നിലവിലുള്ള അനാചാരങ്ങളെ ചെറുക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതു സംഘമാണെന്നതും ശ്രദ്ധേയമാണ്. ദലിതന്റെ ജീവിതചക്രം ചലിപ്പിക്കുന്നതിൽ നിർണ്ണായകമായിരുന്ന പരമ്പരാഗതമായ പല ഘടകങ്ങളേയും സാംസ്കാരികമായ വിവിധ അംശങ്ങളേയും ചോർത്തിക്കളഞ്ഞ് അവനെ രാഷ്ട്രീയമായ ഒരു അടിമയാക്കി മാറ്റിയെടുത്തു എന്നതല്ലാതെ അധികം നേട്ടങ്ങളെന്തെങ്കിലും തങ്ങൾക്ക് അവകാശപ്പെടാനുണ്ടോ എന്ന് ഇടതുപക്ഷം ഒരു ആത്മവിചിന്തനം നടത്തേണ്ടതും ആവശ്യമാണ്.
സത്യത്തിൽ - ആദ്ധ്യാത്മികകാര്യങ്ങളോ ആചാരാനുഷ്ഠാനങ്ങളോ സംബന്ധിച്ച ഒരു അളവുകോൽ കൊണ്ടല്ല - അധികാരപങ്കാളിത്തമെന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് ദലിതുകളുടെ ഉയർച്ചയേയും അതിനു വിവിധപ്രസ്ഥാനങ്ങളുടെ സംഭാവനകളേയും വിലയിരുത്തേണ്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും സംഘവും ഏതാണ്ട് ഒരേ കാലത്തു തന്നെയാണ് ഇന്ത്യയിൽ ഉദയം ചെയ്തത്. ഇരു കൂട്ടരും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്നും അടിച്ചമർത്തപ്പെട്ട അടിസ്ഥാനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ എന്തൊക്കെ നേട്ടമുണ്ടാക്കിയെന്നുമൊരു താരതമ്യം ചെയ്യുന്നതു കൗതുകകരമായിരിക്കും. ഒരു അതീവപിന്നാക്കക്കാരനെ - ഒരു ദലിതനെ - പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത - അതും പാർട്ടി രാജ്യം ഭരിക്കുന്ന സമയത്തു തെരഞ്ഞെടുത്ത - ഏക ദേശീയ പാർട്ടി ബി.ജെ.പി.യാണ് എന്നതു മറക്കാതെ വേണം ഇതു സംബന്ധിച്ച ഏതൊരു രാഷ്ട്രീയചർച്ചയും തുടങ്ങുവാൻ. അതു മനസ്സിൽ വച്ചുകൊണ്ടു മാത്രമേ "ദലിത് വിരുദ്ധ"മെന്ന അസംബന്ധവാദങ്ങൾക്കു മുതിരുകയും ചെയ്യാവൂ.
സംഘപ്രസ്ഥാനങ്ങൾക്ക് എത്രയോ പിന്നാക്കക്കാരെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടു വരുവാനും അവരെ അധികാരം ഏൽപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. പിന്നാക്ക-ദലിത് വിഭാഗങ്ങളിൽ നിന്നുള്ള എത്രയോ നേതാക്കന്മാർ. വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാർ. എത്രയോ മുഖ്യമന്ത്രിമാർ. എന്തിനധികം പറയുന്നു - ഒരു പിന്നാക്കക്കാരന്റെ കയ്യിൽ രാജ്യത്തിന്റെയാകമാനം തന്നെ അധികാരം ഏൽപ്പിച്ചു കൊടുക്കാൻ അവർക്കു സാധിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് എന്തു നേട്ടമാണുണ്ടാക്കാനായിട്ടുള്ളത്? ഇപ്പോളും കേവലം ഒരു കൈ വിരലിലെണ്ണാവുന്നയിടങ്ങളിൽ മാത്രം അധികാരത്തിലെത്താൻ സാധിച്ചിട്ടുള്ള അവർക്ക് അതാതു പ്രദേശങ്ങളിലെ പിന്നാക്കക്കാരന്റെ കയ്യിലേയ്ക്ക് അധികാരത്തിന്റെ ചെങ്കോൽ ഏല്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കേരളത്തിന്റെ സാഹചര്യമെടുത്താൽ - അധികാരം ലഭിച്ചു തുടങ്ങിയതിനു ശേഷം എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് അവർക്കൊരു ഈഴവനെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ സാധിച്ചത്? അതും ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് തീരുമാനം തിരുത്തിച്ചപ്പോൾ മാത്രം. ഒരു ഈഴവസ്ത്രീ മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ വന്നപ്പോൾ അവരെ ഒഴിവാക്കിയിട്ട് ഒരാളെ രാജി വയ്പിച്ച് അവിടെ വീണ്ടും ഇലക്ഷൻ നടത്തി പുതിയ മുഖ്യമന്ത്രിയെ ജയിപ്പിച്ചെടുത്ത ചരിത്രമാണു കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്.
ചെറുപ്പക്കാർ എല്ലാം കാണുന്നുണ്ട്. കേൾക്കുന്നുമുണ്ട്. ആരോപണങ്ങളിലെ നേരും നുണയും തിരിച്ചറിയാനുള്ള ശേഷി അവർക്കുണ്ട്. ഏതു പാർട്ടിയ്ക്കാണ് അന്ധമായ രാഷ്ട്രീയനിലപാടുകളുള്ളത് എന്നും ആർക്കാണു സത്യസന്ധവും സുതാര്യവുമായ നിലപാടുകളുള്ളത് എന്നും തിരിച്ചറിയാനുള്ള പക്വതയും രാഷ്ട്രീയാവബോധവും അവർക്കുണ്ട്. അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാകും. അത് തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാഭാവികമായും സ്വാധീനിക്കും. അതിലൊന്നും അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.
വാൽക്കഷണം
പിന്നാക്ക ദലിത് വിഭാഗങ്ങളേപ്പറ്റി പലതും പരാമർശിച്ചു നിർത്തുമ്പോൾ - അതീവപിന്നാക്കക്കാരായ പട്ടികവർഗ്ഗക്കാർ - ആദിവാസികൾ - എന്നിവരേക്കുറിച്ചും അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരേക്കുറിച്ചും കൂടിയൊന്നു സൂചിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നു. കഴിഞ്ഞയിടെ, ആദിവാസിക്ഷേമത്തിനായി നിലകൊള്ളുന്ന സന്നദ്ധപ്രവർത്തകയായ ധന്യാരാമന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടതായി ഓർക്കുന്നു. ആദിവാസി കുട്ടികൾക്കു വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്ന ഏകൽവിദ്യാലയങ്ങളുടെ മഹനീയതയേക്കുറിച്ചായിരുന്നു പോസ്റ്റ്. അതിൽ ആവേശപൂർവ്വം ലൈക്കു ചെയ്തവരിൽ എത്ര പേർക്ക് അറിയാമെന്നറിയില്ല - അതിനു പിന്നിലെ കഠിനാധ്വാനവും ത്യാഗവും വിയർപ്പും സംഘപരിവാറിന്റേതാണെന്ന്.
ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള പൊതുപ്രവർത്തനശൈലി ഇതിനകം കണ്ടു പരിചയിച്ചു കഴിഞ്ഞ സിന്ധു ജോയിയുടെ ഒരു കമന്റും ഓർമ്മ വരുന്നു. അരുവിക്കര ഇലക്ഷന്റെ സമയത്തായിരുന്നു അത്. മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ ഉൾവനത്തിലുള്ള ആദിവാസി സെറ്റിൽമെന്റുകളിൽ സ്ലിപ്പു വിതരണത്തിനായി തപ്പിപ്പിടിച്ചു ചെന്നപ്പോൾ അവിടെയെല്ലാം ബി.ജെ.പി. നേരത്തേ തന്നെ സ്ലിപ്പു വിതരണം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നതു കണ്ട് അവരുടെ പ്രവർത്തനമികവിനെയോർത്ത് അതിശയിച്ചതായിരുന്നു വിഷയം..
സിന്ധു ഉൾപ്പെടെയുള്ള ഇടതു വലതു രാഷ്ട്രീയപ്രവർത്തകർ മലയിറങ്ങി മറ്റു തിരക്കുകളിലേയ്ക്കു മടങ്ങിയിട്ട് മാസങ്ങൾ പലതായി. എന്നാൽ, അന്നവിടെ സിന്ധുവിനെ അതിശയിപ്പിച്ച സംഘപ്രവർത്തകർ ഇപ്പോളും ആ കാടിന്റെ മക്കളോടൊപ്പം തന്നെയുണ്ട്. മാത്രവുമല്ല അവരവിടെ എത്തിപ്പെട്ടത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിന്റെ സമയത്ത് ആയിരുന്നില്ല താനും. "രാഷ്ട്രീയം" എന്ന വാക്കിന് വിശാലമായ അനേകം അർത്ഥങ്ങളുണ്ടെന്നു മനസ്സിലാക്കുന്നവരാണവർ. അതു മനസ്സിലാകാത്തവർക്ക് അവരെയും മനസ്സിലാകണമെന്നില്ല.
എല്ലാ കാര്യങ്ങളും എല്ലാവർക്കുമൊന്നും അറിവുണ്ടാകണമെന്നില്ല. എന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ല. കണ്ണുള്ളവർ കാണട്ടെ. കാഴ്ചകൾ ചിന്തയെ ഉണർത്തട്ടെ.
Article Credits:Janamtv News

Monday, October 19, 2015

പുരസ്‌കാര തിരസ്‌കാരം

ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്
രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി തിരിച്ചയച്ചു.. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസ്സൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും. കാണാമല്ലോ, സംഘപരിവാരം എത്ര പിടിച്ചുനില്‍ക്കുമെന്ന്.
ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്. പണ്ട് താത്രപത്രബഹുമതി കിട്ടിയതിനെകുറിച്ച് ചോദിച്ചപ്പോള്‍, മുറ്റത്ത് പാഞ്ഞുകേറുന്ന പട്ടിയെ എറിയാന്‍ ബെസ്റ്റാണ് അത് എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മോദിയെ എറിയാന്‍ വേറെ കൈവശമൊന്നുമില്ലാത്തതുകൊണ്ടാണ് പുരസ്‌കാരം തിരിച്ചെറിഞ്ഞത്. ഒരോന്നും എറിയുന്നതിന് മുമ്പ് അതിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷണം നടത്താനാവില്ലല്ലോ. അല്ലെങ്കിലും സര്‍ക്കാറാണോ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ? പ്രധാനമന്ത്രിയാണോ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് ? ആയിരുന്നെങ്കില്‍ അവാര്‍ഡ് വാങ്ങാനേ പാടില്ലല്ലോ. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമേ അല്ലെന്നൊരു വാദവും ഉണ്ട്. സാഹിത്യ അക്കാദമി സാഹിത്യം നടത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ജനം ഉണ്ടാക്കിക്കൊടുത്ത സ്ഥാപനമാണ്. മോദിയോട് പ്രതിഷേധിച്ച് അക്കാദമിക്ക് കല്ലെറിയുന്നത്, ചാനല്‍ ചര്‍ച്ച കേട്ട് സമനില തെറ്റി വീട്ടിലെ ടിവി വെട്ടിപ്പൊളിക്കുന്നത് പോലെയല്ലേ എന്ന ചോദ്യമുണ്ട്. അതിനൊക്കെ മറുപടി പിന്നെ പറയാം. തല്‍ക്കാലം അവാര്‍ഡ് ഏറ് തുടരും.
അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ അതിന്റെ അഭിനന്ദനപത്രവും ഒപ്പം കൊടുക്കാറുള്ള എടുത്താല്‍ പൊങ്ങാത്ത വിചിത്ര ശില്പവും ആണോ തിരിച്ചുകൊടുക്കുക ? കൂടെക്കിട്ടിയ കാശ് തിരിച്ചുകൊടുക്കുമോ ?
കെ.ജി.ശങ്കരപ്പിള്ള ചോദിച്ചതുപോലെ അവാര്‍ഡ് എന്നാല്‍ കാശും പ്രസംശാപത്രവും മാത്രമാണോ ? അന്ന് കിട്ടിയ അഭിനന്ദന എസ്.എം.എസ്സുകള്‍ തിരിച്ചയക്കാന്‍ പറ്റുമോ, സ്വീകരണങ്ങള്‍ ക്യാന്‍സലാക്കുമോ ? പതങ്ങളില്‍വന്ന വെണ്ടയ്ക്കാതലക്കെട്ടുകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍..... പുരസ്‌കാരത്തേക്കാള്‍ പബ്ലിസിറ്റി പലപ്പോഴും തിരസ്‌കാരങ്ങള്‍ക്ക് കിട്ടും. മുമ്പൊരു സാഹിത്യനായകനെ അക്കാദമിയില്‍ നിന്ന് വിളിച്ച് അവാര്‍ഡ് താങ്കള്‍ക്കാണ് എന്ന് പറഞ്ഞപ്പോള്‍ ബഹുസന്തോഷം എന്ന് പറയുകയും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് നിരസിക്കുകയും ചെയ്തതായി കേട്ടിരുന്നു. ഡസന്‍ ആളുകള്‍ക്കൊപ്പം സ്റ്റാമ്പ് പോലൊരു ഫോട്ടോ ആണ് പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം വന്നത്. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് ഇതിലും വലിയ ഫോട്ടോ വരും. സാഹിത്യനായകന്‍ ഉടനെ പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് നിരസിച്ചു. ഒരാഴ്ച് നീണ്ടുനിന്നു അതിന്റെ മാധ്യമ ആഘോഷം. അല്ല പിന്നെ...
നരേന്ദ്രമോദിയുടെ ഭരണ കാര്യസ്ഥന്മാര്‍ പരിഭ്രമിച്ചിരിക്കുന്നു എന്നത് ശരിയാണ്. അതുപക്ഷേ, അവാര്‍ഡ് തിരസ്‌കാരം കൊണ്ടല്ല. അക്കാദമിയുടെ കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്ന നിരവധി ആളുകള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നത് സീരിയസ് പ്രശ്‌നമാണ്. എന്തോ ഭാഗ്യത്തിന് ചെയര്‍മാന്‍ രാജിവെച്ചിട്ടില്ല. പുതിയ ചെയര്‍മാനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇതിനൊക്കെ എവിടെ ആളെത്തിരയാനാണ് ? ഇടതുപക്ഷത്ത് കൊടിപിടിക്കുന്നവരൊക്കെ ബുദ്ധിജീവികളാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് ഇടതുപക്ഷത്ത് നിന്ന് ബുദ്ധിജീവികളെ കടമെടുക്കാം. സംഘപരിവാറിന് സ്വന്തം വക ഇക്കൂട്ടര്‍ ഇല്ല, കടമെടുക്കാനും കിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനായി ഭക്തി സിനിമയിലെ നടനെ നിയമിച്ചതിന്റെ പുകില്‍ തീര്‍ന്നിട്ടില്ല. ഡസന്‍ കണക്കിന് കമ്മിറ്റി ഒഴിവുകള്‍ ഉണ്ട്. പേടിക്കാനില്ല. കേരളത്തില്‍ ഒരു ഡസന്‍ ആളുകള്‍ പുരസ്‌കാര തിരസ്‌കാരികള്‍ക്ക് എതിരെ പ്രസ്താവനയിറക്കാന്‍ ധൈര്യമായി മുന്നോട്ട് വന്നിരുന്നല്ലോ. അവരെ പരിഗണിക്കാന്‍ ആരോടും ചോദിക്കേണ്ട. വിഷമഘട്ടത്തില്‍ പിന്താങ്ങാന്‍ വരുന്നവരെ മരണംവരെ നമ്മള്‍ വിസ്മരിക്കരുത്.
പുരസ്‌കാര തിരസ്‌കാരം തുടങ്ങിയ ചില്ലറ പരിപാടികള്‍ വല്ലതും ഇനിയും കൈവശം ബാക്കിയുണ്ടെങ്കിലും വേഗം പുറത്തെടുക്കുന്നതാവും നല്ലത്. പിന്നീട് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല. ഫാസിസത്തിന്റെ വരവാണെന്നാണല്ലോ നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നത്. എങ്കില്‍ ഈ ജാതി പ്രതിഷേധമൊക്കെ ആനയെ ഉറമ്പ് കടിച്ചതിന് അപ്പുറം ഒന്നുമല്ല. അവാര്‍ഡ് വലിച്ചെറിഞ്ഞാലൊന്നും ഫാസിസ്റ്റുകള്‍ പേടിക്കില്ല. ഫാസിസത്തിന് തീവ്രത കൂടുന്നതിന്റെ അതേ അനുപാതത്തില്‍ സാഹിത്യനായകന്മാരുടെയും സമാന ബുദ്ധിജീവികള്‍കളുടെയും ഫാസിസ്റ്റ് വിരോധത്തിന് തീവ്രത കുറഞ്ഞുവരും എന്നത് ചരിത്രം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫാസിസ്റ്റ് വിരോധികളായ കേരളത്തിലെ സിംഹഗര്‍ജനക്കാരും ബഹുഭാഷാപണ്ഡിതന്മാരും മറ്റും മറ്റും ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതങ്ങള്‍ എഴുതിത്തളരുകയായിരുന്നു. അടിയന്തരാവസ്ഥ ലോകം കണ്ടതില്‍വെച്ചേറ്റവും ദുര്‍ബലവും പരിഹാസ്യവുമായ ഏകാധിപത്യമായിരുന്നു. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പുലികള്‍ക്കും ഭാഗ്യമുണ്ടെങ്കില് ഒറിജിനല്‍ 'മെയ്ക് ഇന്‍ ഇന്ത്യ' സാധനം കാണാന്‍ പറ്റിയേക്കും. ധൃതിപ്പെടരുത്.
Article credits,Indrans,Mathrubhumi Daily,18 October 2015

4,60,000 സിപിഎമ്മുകാര്‍ പ്രതികള്‍: പിന്നെ പ്രതികളെ എങ്ങനെ മത്സരിപ്പിക്കാതിരിക്കും

കേസുകളില്‍ പ്രതികളായവര്‍ മത്സരിക്കണോ വേണ്ടയോ എന്ന് പക്ഷം പിടിക്കുന്നവര്‍ ഒരുകാര്യം കൂടി കേള്‍ക്കുക. കേരളത്തില്‍ നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ കേസില്‍ പ്രതികളാണ്. പറയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ. കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
ശരിയാണ്‌ ഇത്രയും പേരെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ സി.പി.എമ്മിന് ഒരു തദ്ദേശ തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കാന്‍ എവിടുന്ന് ആളെകുട്ടും. ഈ ചര്‍ച്ച തുടങ്ങിവെച്ച കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിന് കോടിയേരിക്ക് മറ്റൊരു ന്യായീകരണവുമുണ്ട്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനവിധി തേടുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ വാദങ്ങളോട് നിങ്ങള്‍ക്കും പ്രതികരിക്കാം
ജയിലിലല്ലെങ്കിലും ജയിലിലെന്ന പോലെ കഴിഞ്ഞുകൂടുന്ന രണ്ട് സഖാക്കളെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കിയത് ബൂര്‍ഷ്വാകള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ ചില ബൂര്‍ഷ്വാകള്‍ക്കും പിടിച്ചിട്ടില്ല. കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതിനുള്ള ന്യായങ്ങള്‍ പറയാം. ശ്രദ്ധിച്ചുകേള്‍ക്കണം.
ഒന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെങ്കില്‍, മത്സരിക്കുന്ന ആള്‍ക്ക് പ്രചാരണം നടത്താനും അവകാശമുണ്ട്. കണ്ണൂരില്‍ പോകേണ്ട, പ്രചാരണം എറണാകുളത്ത് നടത്തിയാല്‍മതി എന്ന് കോടതി പറയില്ല. തിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും അത്രയും നാള്‍ നാട്ടില്‍ തങ്ങാന്‍ പറ്റിയാല്‍ കാരായിമാര്‍ക്ക് അത്രയും കാര്യായി. രണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ധരിക്കേണ്ട. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലടച്ചിരുന്ന പാട്യം ഗോപാലനെ ജയിപ്പിച്ചത് ഇതേ കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാരാണ് എന്ന് പി.ജയരാജന്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കാരായിമാരെ കണ്ണൂരില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതുമതി രണ്ട് സീറ്റ് ജയിക്കാന്‍. രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വലുതല്ലല്ലോ കൊലക്കുറ്റം.
മൂന്ന്. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും ഒരു കൊലക്കേസ്സിലും കുറ്റവാളിയല്ല. പ്രതിയായിരിക്കും, കുറ്റവാളിയല്ല. ബൂര്‍ഷ്വാകോടതി ശിക്ഷിച്ചാലും പാര്‍ട്ടിക്കോടതിയില്‍ അവര്‍ക്ക് ശിക്ഷയില്ല. അവര്‍ ആദരണീയര്‍, മഹാന്മാര്‍, ത്യാഗികള്‍. പാര്‍ട്ടിപ്രവര്‍ത്തകരായ എല്ലാ കൊലക്കേസ് പ്രതികളും നിരപരാധികളാണ്. ജയിലില്‍ കുറ്റവാളിയായ ഒരു പ്രവര്‍ത്തകനുമില്ല. അതുകൊണ്ട് ഫൈസല്‍ കൊലക്കേസ് പ്രതിയെ അല്ല, ഏത് കൊലക്കേസ് പ്രതിയായി പാര്‍ട്ടിക്കാരനെയും സ്ഥാനാര്‍ത്ഥിയാക്കും. അടുത്ത തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുമ്പോള്‍ ജയിലിലുള്ള പാര്‍ട്ടിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്.
ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെച്ചുപോയ്‌ക്കൊള്ളണം, അത് അഴിമതിയാകട്ടെ മറ്റെന്തുമാവട്ടെ. കോടതി വിട്ടാലും പാര്‍ട്ടി അവരെ വെറുതെ വിടില്ല. കൊലക്കേസ്സില്‍ കോടതി ശിക്ഷിച്ചാലും പാര്‍ട്ടിപ്രവര്‍ത്തകന്‍ കുറ്റവാളിയല്ല. യേത് ?
ആളുകള്‍ മൊത്തത്തില്‍ തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും മുങ്ങിച്ചാവുകയാണ്. പാവപ്പെട്ട സ്പീക്കര്‍ ശക്തന്‍ തമ്പുരാന്‍, കുനിഞ്ഞ് ചെരിപ്പിടാന്‍ കഴിയാത്തതുകൊണ്ട് പരസ്സഹായം തേടിയത് ഭയങ്കര കുറ്റ കൃത്യമായിപ്പോയി. ബഹു.സ്പീക്കര്‍ തലയില്‍ തൊപ്പിയിടാനോ ഷര്‍ട്ടിടാനോ മുണ്ടുടുക്കാനോ കൈയില്‍ വാച്ച് കെട്ടാനോ ആയിരുന്നു പരസ്സഹായം തേടിയിരുന്നത് എങ്കില്‍ ബഹളം വല്ലതും ഉണ്ടാകുമായിരുന്നോ ? ഇല്ല. അപ്പോള്‍ കാല്‍ എന്നും ചെരിപ്പ് എന്നും പറയുന്ന സാധനങ്ങള്‍ ഹീനങ്ങളാണ്. അതാര് തീരുമാനിച്ചതാണ് ? ചില അവയവങ്ങളും ചില വസ്തുക്കളും അധ:കൃതരും അവര്‍ണരും തൊട്ടുകൂടാത്തതും ആയതിന്റെ നീതി ശാസ്ത്രം എന്താണ് ? എല്ലാം തെറ്റിദ്ധാരണയാണെന്ന് ഉറപ്പിച്ചുപറയണം ബഹു സ്പീക്കറെ... സിദ്ധാന്തം പറഞ്ഞാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
ബഹു.സ്പീക്കര്‍ക്കും ഉണ്ട് ചില തെറ്റിദ്ധാരണകള്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ ഒട്ടും സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പണി അതാണെന്നത് ഒരു തെറ്റിദ്ധാരണ. രണ്ടാമത്, ശക്തന്‍ വളര്‍ന്നു എന്നത്. അതൊരു തോന്നലാണ്. സത്യമാവണമെന്നില്ല.
News Credits,Mathrubhumi Daily

Tuesday, October 13, 2015

എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: കിഴക്കന്‍ യുക്രെയ്‌ന് മുകളിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്രസംഘത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുക്രെയ്ന്‍ വിമതരുടെ ശക്തികേന്ദ്രമായ ഡോണ്‍സ്‌റ്റെക്കില്‍ 2014 ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.
വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടത് വശത്തായി റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ പതിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും തകരുകയായിരുന്നു. ആരാണ് മിസൈല്‍ തൊടുത്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കിഴക്കന്‍ യുക്രെയ്ന്‍ വ്യോമമേഖല സുരക്ഷിതമല്ലെന്നും അടച്ചിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മിസൈല്‍ പതിച്ച് ഒന്നര മിനിറ്റിനുളളില്‍ വിമാനം തകര്‍ന്നു. ഏഴ് ഘട്ടങ്ങളിലായാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംഘം വ്യക്തമാക്കി. സ്‌ഫോടനമോ മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് തുടക്കത്തിലെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതാണ് നിര്‍ണായക തെളിവായത്.
അപകടത്തിന്റെ ഗ്രാഫിക്‌സ് പ്രസന്റേഷന്‍ സഹിതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഡച്ച് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
196 ഡച്ച് പൗരന്‍മാരും 10 ബ്രിട്ടീഷുകാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നെങ്കിലും ദുരന്തത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യയുടെ വിശദീകരണം.
News credits Janamtv News

ക്രൈംബ്രാഞ്ച്‌ പുനരന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌ : ' ശാശ്വതികാനന്ദയുടേത്‌ മുങ്ങിമരണം'

കൊച്ചി: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ ശാശ്വതികാനന്ദയുടെ മരണം പെരിയാറില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ടായിരുന്നുവെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ്‌ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ അന്നത്തെ ഡി.എസ്‌.പി: കെ.ജി. സൈമണ്‍ രണ്ടുവര്‍ഷം മുമ്പ്‌ ഫോര്‍ട്ട്‌കൊച്ചി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നത്‌. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ 34-ാം പ്രതിയാണ്‌. 114-ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ജൂലൈ ഒന്നിനാണ്‌ ആലുവപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതികാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ ആദ്യം അന്വേഷിച്ചത്‌ ലോക്കല്‍ പോലീസാണ്‌. 2003ല്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ അന്വേഷണം ക്രൈം ബ്രാഞ്ച്‌ ഏറ്റെടുത്തു.
കുളിക്കുന്നതിനായി സ്വാമി പെരിയാര്‍ പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്‌, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ച്‌ ഉത്തരീയം എടുത്തു പുഴയില്‍ ഇറങ്ങി. രണ്ടുതവണ മുങ്ങിയശേഷം തിരിച്ചുകയറിയ ശാശ്വതീകാനന്ദ സാബുവിന്റെ കൈയില്‍നിന്നു സോപ്പു വാങ്ങി. തുടര്‍ന്ന്‌ വീണ്ടും പുഴയില്‍ ഇറങ്ങിയപ്പോള്‍ യാദൃശ്‌ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ടു വെള്ളത്തില്‍ മുങ്ങിതാഴ്‌ന്നു വെള്ളംകുടിച്ചു ശ്വാസംമുട്ടി മരിച്ചെന്നാണു ക്രൈം ബ്രാഞ്ച്‌ കണ്ടെത്തല്‍.
മരണകാരണത്തില്‍ സംശയങ്ങളില്ല. കൊലപാതകമാണെന്നതിനു തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുങ്ങിമരണമാണെന്നു സ്‌ഥിരീകരിച്ചു. വാടകക്കൊലയാളിയെന്നു ബിജുരമേശ്‌ പറയുന്ന പ്രിയനെ മുമ്പു രണ്ടുതവണ ചോദ്യംചെയ്‌തെങ്കിലും സ്വാമിയുടെ മരണവുമായി അയാളെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രിയന്റെ ഫോണ്‍വിളികള്‍ മൂന്നുമാസം നിരീക്ഷിച്ചതായും ക്രൈം ബ്രാഞ്ച്‌ പറയുന്നു. 114 പേരുടെ മൊഴികള്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌, മെഡിക്കല്‍ വിശകലന റിപ്പോര്‍ട്ട്‌ എന്നിവയുടെ അടിസ്‌ഥാനത്തിലുള്ള നിഗമനങ്ങളാണ്‌ ഇതിലുള്ളത്‌. വെള്ളത്തില്‍ ശ്വാസം മുട്ടിയാണു മരണമെന്നു നിസംശയം മനസിലാക്കാമെന്നും 15 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാശ്വതികാനന്ദയുടെ മരണം: ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ബിജെപി
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബിജെപി. അടുത്തിടെ ബിജു രമേശ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതും ബാര്‍ കോഴക്കേസ് ദുര്‍ബ്ബലമായതും ഇതിന്റെ ഉദാഹരണമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
ഒരു ദശാബ്ദത്തിന് ശേഷമാണ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ഈ കാലയളവില്‍ ഇടത് -വലത് മുന്നണികള്‍ ഇവിടെ ഭരിച്ചിട്ടുണ്ട്. ശാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇവര്‍ നേരത്തെ അന്വേഷിച്ചിട്ടില്ലെന്ന് വി. മുരളീധരന്‍ ചോദിച്ചു. ഇതേക്കുറിച്ച് ഇടത്-വലത് മുന്നണികളാണ് ജനങ്ങളോട് വെളിപ്പെടുത്തേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

Saturday, October 10, 2015

എഴുത്തിന്റെ കഴുത്തിൽ പിടിച്ചതാര് ?

കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..
വായുജിത് എഴുതുന്നു..
കേരളത്തിൽ ഫാസിസം പടിവാതിലിലെത്തി നിൽക്കുന്നുവെന്നുള്ള സംഭ്രമജനകമായ ഓരിയിടലുകൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട് . തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം ഓരിയിടലുകൾക്ക് തന്റേതായ സംഭാവനകൾ നൽകാൻ സാഹിത്യകാരന്മാർ തീരുമാനിച്ചതിന്റെ വാർത്തകളും പുറത്ത് വന്നു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു നൽകി ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത് സാറാ ജോസഫും സച്ചിദാനന്ദനും പി കെ പാറക്കടവുമാണ് .ഇവരെ പിന്തുടരാൻ നിരവധി സാഹിത്യകാരന്മാർ മുന്നോട്ടു വരുമെന്ന് പ്രഖ്യാപിത പുരോഗാമികൾ അവകാശപ്പെടുന്നുമുണ്ട് .

ഈ സാഹിത്യ പ്രഭൃതികൾക്ക് അറിയുമോയെന്നറിയില്ല . യഥാർത്ഥ ഫാസിസം കേരളത്തിലെ സാഹിത്യപ്രവർത്തനത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതും ഏറെക്കുറെ വിജയിച്ചതും പത്തറുപത് വർഷം മുൻപാണ് . അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എന്തുമെഴുതുവാനുള്ള അവകാശത്തിന്റെയും അപ്പോസ്തലന്മാരെന്ന് ഇന്ന് നടിക്കുന്നവർ അന്ന് എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിച്ചത് . അന്നും കേരളത്തിലെ സാഹിത്യകാരന്മാർ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ അനുകൂലികളായിരുന്നു .
പി ഭാസ്കരൻ തന്റെ 'പ്രേതങ്ങളുടെ പാട്ട്' എന്ന കവിതയിൽ ചൂണ്ടിക്കാണിച്ചത് പോലെ കൊടിയ വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ചുടുചുടെ ഊറ്റി നനച്ചവരായിരുന്നു മിക്കവരും .എന്നാൽ 1940 കളുടെ അവസാന കാലത്ത് സാഹിത്യകാരന്മാർ എങ്ങനെ എഴുതണം എന്നുള്ള മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം പലരേയും അകറ്റുകയാണുണ്ടായത്.

കമ്യൂണിസമെന്ന യഥാർത്ഥ ഫാസിസം പേനയിൽ പിടിമുറുക്കിയപ്പോഴാണ് തങ്ങൾ കയറിയത് പുലിപ്പുറത്താണെന്ന് സാഹിത്യകാരന്മാർക്ക് മനസ്സിലായത് . ഇരിക്കാൻ നല്ല രസമാണെങ്കിലും ഇറങ്ങിയാൽ പുലി പിടിക്കുമെന്ന അവസ്ഥ . സോവിയറ്റ് നോക്കികളായ പാർട്ടി, സ്റ്റാലിൻ റഷ്യയിൽ ആവിഷ്കരിച്ച ഷ്ദാനേവ് ഡോക്ട്രിൻ മലയാളത്തിലും നടപ്പാക്കാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം .1938 മുതൽ ജീവൽ സാഹിത്യമെന്ന പേരിൽ പ്രവർത്തിച്ചു വന്ന നവീന സാഹിത്യ പ്രസ്ഥാനം പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയതിനു ശേഷമായിരുന്നു അതിനെ പൂർണമായി ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത് . കെ ദാമോദരനും , സി അച്യുതക്കുറുപ്പും, ഇ എം എസും , എം എസ് ദേവദാസുമൊക്കെയായിരുന്നു അണിയറയിൽ .
ഭീകരരോടൊപ്പമോ ഭീകരവിരുദ്ധ ചേരിയിലോ എന്ന അമേരിക്കയുടെ ആധുനികകാല ചോദ്യത്തെ വിമർശിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് അന്ന് ഒരു ചോദ്യമുണ്ടായിരുന്നു . നിങ്ങൾ സോവിയറ്റ് റഷ്യയ്ക്കൊപ്പമോ ഫാസിസ്റ്റ് ചേരിയിലോ ? സാഹിത്യം നിർമ്മിക്കുന്നത് ജനങ്ങളുടെ ആവശ്യമറിഞ്ഞു വേണമെന്നായിരുന്നു പാർട്ടി നിർദ്ദേശം . സാഹിത്യകാരന്റെ സകല സൃഷ്ടിയിലും സാമൂഹിക വിമർശനം വേണമെന്ന നയം അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചു . റഷ്യയിൽ ഷ്ദാനേവ് എന്ന സാംസ്കാരിക മന്ത്രി നടപ്പാക്കിയ ഫാസിസ്റ്റ് നിർദ്ദേശങ്ങൾ ഇവിടെയും നടപ്പാക്കാനായിരുന്നു ലക്ഷ്യം . പച്ചമലയാളത്തിൽ പറഞ്ഞാൽ പാർട്ടി പറയുന്നത് പോലെ എഴുതുക .
എന്നാൽ പുരോഗമന സാഹിത്യ സംഘടനയെ പാർട്ടിയുടെ പോഷക സംഘടനയാക്കി തൂലികയിലൂടെ കമ്യൂണിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേശവദേവും മുണ്ടശ്ശേരിയും എം പി പോളുമുൾപ്പെടെയുള്ളവർ എതിർത്തു . പ്രമേയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്ക് വേണമെന്ന് അവർ വാദിച്ചു . ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന തരത്തിൽ സാഹിത്യ മാനിഫെസ്റ്റോ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് ഇത് തിരിച്ചടിയായി . മുണ്ടശ്ശേരിയേയും ഒപ്പം നിന്നവരേയും രൂപഭദ്രന്മാരെന്ന് കളിയാക്കി വിളിക്കാനും കമ്യൂണിസ്റ്റുകൾ മടിച്ചില്ല .
ഇത്തരം നയങ്ങളെക്കുറിച്ച് മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ പറയുന്നത് ഇങ്ങനെ .
" രൂപത്താൽ ഭദ്രമായതെന്തോ അതിന്റെ അവസ്ഥ എന്ന അർത്ഥത്തിലാണ് ഞാൻ അങ്ങനെയൊരു സമാസം തട്ടിപ്പടച്ചത് .ഭാവത്തിന്റെ ഭദ്രതയെ നമുക്കറിയാൻ കഴിയുന്നത് രൂപത്തിന്റെ ഭദ്രത കൊണ്ടാണ് . അപ്പോൾ രൂപത്തിൽ ഊന്നിക്കൊണ്ടാവണം സമാസമെന്നെനിക്ക് തോന്നി . പക്ഷേ സാഹിത്യത്തിൽ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കാൻ അന്ന് കൊണ്ടു പിടിച്ച് വാദിച്ചിരുന്ന എന്റെ സ്നേഹിതന്മാരിൽ ഒരു കക്ഷിക്കാർ , തെളിച്ചു പറഞ്ഞാൽ കമ്യൂണിസ്റ്റുകൾ തന്നെ ഞാനൂന്നിയത് കേവലാഗ്രരൂപത്തിന്മേലാണെന്ന് ധരിച്ച് എന്നെ ഫോർമലിസ്റ്റാക്കാൻ വെമ്പിക്കളഞ്ഞു. അതിനു ശേഷം എന്നെയും എന്നോടൊപ്പം നിന്നവരേയും രൂപ ഭദ്രന്മാരെന്ന് വിളിക്കാൻ തുടങ്ങി "
(കൊഴിഞ്ഞ ഇലകൾ )
1949 ലെ കൊല്ലം സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സമിതി രണ്ടായി .ഇന്നത്തെപ്പോലെ അന്നും പിടിച്ചെടുക്കലിൽ മുന്നിൽ തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി . സംഘടന പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കാമ്പിശ്ശേരി തനിക്ക് കത്തെഴുതിയതും തുടർന്നുള്ള സംഭവങ്ങളും തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട് . അന്ന് വരെ ഒരു പുസ്തകം പോലുമെഴുതാത്ത താനും മറ്റ് പാർട്ടിക്കാരും കൂടി സി അച്യുതക്കുറുപ്പിന്റെ സ്റ്റഡി ക്ലാസിൽ പങ്കെടുത്തതും സമ്മേളന ഹാളിലേക്ക് പ്രവേശനം നേടിയതും രസകരമായാണ് ഭാസി വിവരിച്ചിരിക്കുന്നത് .
" ഞങ്ങൾ സമ്മേളന പന്തലിലേക്ക് ചെന്നു . ഞാൻ ആദ്യമായി ചിറ്റു കൊടുത്തു .
തോപ്പിൽ ഭാസി .
എന്ത്വാ ? തകഴി ചോദിച്ചു .
തോപ്പിൽ ഭാസി .. സാഹിത്യകാരൻ.
എന്താണ് എഴുതിയിട്ടുള്ളത് ? തകഴി ചോദിച്ചു .
അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം ? എന്റെ ഭാവവും സ്വരവും കണ്ടപ്പോൾ അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ തകഴി പറഞ്ഞു. പിന്നാലെ വരുന്നു മറ്റൊരാൾ . തകഴിയുടെ അനന്തരവൻ കൃഷ്ണൻ കുട്ടി . അയാൾ പറഞ്ഞു . അയ്യപ്പൻ പിള്ള - കവി .
എടാ കൃഷ്ണൻ കുട്ടി നീയെന്നാ അയ്യപ്പൻ പിള്ളയായത് ? തകഴി ചോദിച്ചു.
ഞാൻ അയ്യപ്പൻ പിള്ള തന്നെ.. അല്ലെന്ന് പറയാൻ നിങ്ങളാരാ ? അയ്യപ്പൻ പിള്ളയുടെ മറുചോദ്യം
തകഴി പറഞ്ഞു . " എന്റെ മരുമോനേ . നീയും പോ . കമ്യൂണിസം ജയിക്കട്ടെ "
ഞങ്ങൾ അതുകൊണ്ടും തൃപ്തരായില്ല. ഇരുപത്തിയഞ്ച് പ്രതിനിധിപ്പാസുകൾ വയ്ക്കണം . അല്ലെങ്കിൽ ഞങ്ങളീ പന്തലിന് തീവയ്ക്കും.
ആകെ അമ്പരന്ന തകഴിയും ഗുപ്തൻ നായരും ഇരുപത്തിയഞ്ച് പ്രതിനിധി പാസ് തന്നു . സമ്മേളനത്തിൽ ഒരു വോട്ടിനാണ് ഞങ്ങൾ തോറ്റത് . ഞങ്ങൾ തോറ്റെങ്കിലും അഭിമാനധനരായ ആ സാഹിത്യകാരന്മാർ " നിങ്ങൾ തന്നെ എടുത്തോ " എന്ന് പറഞ്ഞ് സംഘടന ഉപേക്ഷിച്ചു പോയി .
പുരോഗമന സാഹിത്യ സംഘടന പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല "
( തോപ്പിൽ ഭാസി - ഒരു പിടിച്ചെടുക്കലിന്റെ കഥ )
അഭിപ്രായ സ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം ഇന്ന് വാദിക്കുന്ന അൾട്രാ ഫാസിസ്റ്റുകൾ മുൻപ് സാഹിത്യത്തെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമമാണ് ഭാസി വിവരിച്ചത് . റഷ്യൻ മോഡലിൽ എഴുത്തുകാരുടെ ഒരു യൂണിയൻ . അവർ തീരുമാനിക്കും എന്തെഴുതണമെന്ന് . സത്യത്തിൽ ഇതായിരുന്നില്ലേ യഥാർത്ഥ ഫാസിസം ?
ഈ ഫാസിസത്തിന്റെ പല്ലുകൾ ഉള്ളിലൊതുക്കിയോ അതല്ലെങ്കിൽ ജനാധിപത്യമെന്ന തങ്ങൾക്ക് പരിചിതമല്ലാത്ത ഒഴുക്കിലൊഴുകി പരുപരുപ്പ് നഷ്ടപ്പെടുകയോ ചെയ്ത പാർട്ടിയെ തന്നെയല്ലേ നമ്മൾ ഇന്ന് കാണുന്നത് ? ഇത്തരം പ്രസ്ഥാനങ്ങൾ വിതയ്ക്കുന്ന സംഭ്രമങ്ങൾക്കൊപ്പം ആടുകയെന്ന ജോലിയല്ലേ പുരസ്കാരം തിരസ്കരിക്കുന്നവർ ചെയ്യുന്നത് ? തീർച്ചയായും ചിന്തിക്കേണ്ട വസ്തുത തന്നെയാണത് .
കവിയും ഗാന രചയിതാവും ഒരു കാലത്ത് പാർട്ടി പ്രവർത്തകനുമായിരുന്ന പി ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് അകന്നു തുടങ്ങിയതും അക്കാലത്താണ് . പുരോഗമന സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരെ ചങ്ങലയ്ക്കിടാനുള്ള മാനിഫെസ്റ്റോ അവതരിപ്പിച്ച് പാസാക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നു . എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായതെന്ന് ഭാസ്കരൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു . മാത്രമല്ല ഇത് മാത്രമേ പാടുള്ളൂ , ഇത് മാത്രമാണ് സാഹിത്യം എന്ന ശാഠ്യത്തെ സഹിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം എഴുതി
" സാഹിത്യത്തോടുള്ള പാർട്ടിയുടെ സമീപനം യാഥാസ്ഥിതികമായിരുന്നു .സാഹിത്യത്തേയും സ്വാഭാവിക മനുഷ്യ ചോദനകളേയും പാർട്ടിക്കാർ അംഗീകരിച്ചിരുന്നില്ല .മാനുഷിക ഭാവങ്ങളിൽ ഏറ്റവും ഉദാത്തമായ ഒന്ന് പ്രേമമാണ്. പ്രേമത്തെക്കുറിച്ച് എഴുതുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന കാലമാണത് .പ്രേമത്തെക്കുറിച്ച് യാതൊന്നും എഴുതിക്കൂടാ എന്ന ഒരലിഖിത നിയമം തന്നെ ഉണ്ടായിരുന്നു "
( ആത്മകഥ - പി ഭാസ്കരൻ )
മനസ്സിനെ മതിൽക്കെട്ടുകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ , അതിൽ വിശ്വസിക്കാത്ത സഹജീവിയെ വെറുക്കാനും പുച്ഛിക്കാനും പഠിപ്പിക്കുന്ന പുതിയ മതത്തെ തന്നെ സൃഷ്ടിക്കുന്നുവെന്നും സത്യാന്വേഷണയജ്ഞത്തിനിടയിൽ തലച്ചോറിന്റെ ചില വാതിലുകൾ സ്ഥിരമായി അടച്ചിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാസ്കരൻ മാഷ് പിന്നീട് പാർട്ടി അംഗത്വം പുതുക്കിയില്ല . 1951 ൽ പാർട്ടിയുടെ അപഭ്രംശത്തെപ്പറ്റി ആവി വണ്ടിയെന്ന കവിതയുമെഴുതി അദ്ദേഹം .
ഡ്രൈവർമാരെ മാറ്റിയത് കൊണ്ട് കാര്യമില്ല . എന്തെന്നാൽ പാളം തന്നെ തകർന്നതാണെന്ന് അദ്ദേഹം അതിലൂടെ ഓർമ്മിപ്പിച്ചു . ഒടുവിൽ താനാ വണ്ടിയിൽ നിന്നിറങ്ങി കാൽ നടയായി പോയെന്ന് കവി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.
" ജീവിതത്തിന്റെ ശ്യാമ മൈതാനം
പൂവണിഞ്ഞൊരു സുപ്രഭാതത്തിൽ
കണ്ടു ഞാനെന്റെ കൺകളാൽ , ബന്ധം
വിണ്ടു വിണ്ടു തകർന്നതാം വണ്ടി..
വന്നുവീണിതെൻ കൺകളിൽ , കഷ്ടം
മുന്നിൽ നീളും തകർന്നൊരാപ്പാളം .
മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ
പിന്നിലേക്ക് നയിക്കുന്ന പാളം
വിണ്ടലത്തിൽ പുതിയ വെളിച്ചം
പൊന്തി നിൽക്കുമാ പൊല്പ്രഭാതത്തിൽ
ഞാനിറങ്ങി നടക്കയാ, യേകൻ
കാൽ നടയായെൻ ദീർഘ പഥത്തിൽ
( ആവി വണ്ടി - പി ഭാസ്കരൻ )
( മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ പിന്നിലേക്ക് നയിക്കുന്ന പാളം . എന്തർത്ഥവത്തായ ദീർഘവീക്ഷണമുള്ള വരികൾ .1951 ലെഴുതിയ കവിതയിലെ വരികൾക്ക് ഇന്ന് കാലം കയ്യൊപ്പ് ചാർത്തുകയും ചെയ്തിരിക്കുന്നു !..)
പാർട്ടിയോടൊപ്പം നടന്ന സാഹിത്യകാരന്മാർ പോലും പ്രത്യയശാസ്ത്ര ഫാസിസത്തിൽ മനം മടുത്തിറങ്ങിപ്പോയിട്ടുണ്ട് . സാഹിത്യത്തിൽ അന്ന് ഇതായിരുന്നു അവസ്ഥയെങ്കിൽ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഈ പ്രത്യയശാസ്ത്രം പുലർത്തിയ ഫാസിസം എല്ലാവർക്കും അറിയാവുന്നതാണ്.
1957 ൽ ആദ്യമായി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ സെൽ ഭരണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ന് കാവിവത്കരണമെന്ന് വ്യാജവാദമുയർത്തുന്നവർ അന്ന് പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് പാർട്ടി വാറോലകൾക്കനുസരിച്ചുള്ള അദ്ധ്യായങ്ങളായിരുന്നു. റഷ്യയേയും ചൈനയേയും സോഷ്യലിസ്റ്റ് പറുദീസകളെന്ന് വിശേഷിപ്പിച്ച് നിരവധി പേജുകൾ മാറ്റിവച്ചപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും ചരിത്രത്തിനും പാഠപുസ്തകങ്ങളിൽ തമസ്കരണം നേരിട്ടു . പ്രത്യയശാസ്ത്ര അധിനിവേശം കേവലം ബൗദ്ധികമായി മാത്രമായിരുന്നില്ല . കായികമായും അത് മുന്നോട്ടു പോയി . രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കേരളത്തെ രക്തരൂക്ഷിതമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .
സമഗ്രാധിപത്യം നേടിയിടത്തെല്ലാം എഴുത്തുകാരേയും എതിർസ്വരങ്ങളേയും അടിച്ചമർത്തിയ പ്രത്യയശാസ്ത്രത്തിനോട് സഹകരിച്ച് നിന്നവരാണ് ഇപ്പോൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് . എഴുത്തിനേയും കഴുത്തിനേയും ഒരു പോലെ ആക്രമിച്ച് നിരവധി സാഹിത്യകാരന്മാരെ ഉന്മൂലനം ചെയ്തവരെ ഭിത്തിയിൽ തൂക്കി ആരാധിക്കുന്ന ബൗദ്ധിക കാപട്യമാകട്ടെ ഇന്ന് ഫാസിസത്തിനെതിരെയെന്ന പേരിൽ പ്രചാരവേലകൾ നടത്തുന്നു
. സമകാലിക സംഭവങ്ങളെ പർവ്വതീകരിച്ച് പുലി വരുന്നേ പുലിയെന്ന് വിളിച്ച് കൂവി ഭീതി ജനിപ്പിക്കാൻ ശ്രമിക്കുന്നവർ മറച്ചുപിടിച്ചാലും തെളിയുന്ന ഒരു സത്യമുണ്ട് ..
കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..
അവലംബം:
1. കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
2. ആത്മകഥ - പി ഭാസ്കരൻ
3. മനസാസ്മരാമി - എസ് ഗുപ്തൻ നായർ
4. ഗുപ്തൻ നായരുടെ ലേഖനങ്ങൾ
5. കാൽ നൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്
Article Courtesy-Janamtv News,11/10/2015

Sunday, September 13, 2015

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് നാട്ടുകാര്‍

തലശ്ശേരി: തലശ്ശേറി നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. ശ്രീമുദ്ര സാംസ്‌കാരികവേദി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ഗുരുദേവ പ്രതിമയുമായി സി.പി.എം പ്രാദേശിക നേതാവ് പുറത്തേക്ക് പോകുന്നത് കണ്ട കൊമ്മല്‍വയല്‍ സ്വദേശിയായ സ്ത്രീയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
പാര്‍ട്ടിയുടെ സ്വാധീന മേഖലയില്‍ താമസിക്കുന്ന ഇവര്‍ പാര്‍ട്ടിക്കാരെ ഭയന്നാണ് പരസ്യമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നത്. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കും ദൃക്സാക്ഷികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിറ്റേന്ന് രാവിലെ 8.30ന് സിപിഎം പൊലീസിന് നല്‍കിയ പരാതിയില്‍ കൊടിമരവും സ്തൂപവും തകര്‍ത്തതായി മാത്രമേപറയുന്നുള്ളു. പിന്നീട് 10 മണിയോടെ കോടിയേരി ബാലകൃഷ്ണന്‍, എ.എന്‍ ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തിയ ശേഷമാണ് ഗുരുപ്രതിമ തകര്‍ത്തതായി മറ്റൊരു പരാതി നല്‍കിയത്.
സി.പി.എം നേതൃത്വത്തിലുള്ള സാംസ്‌കാരികവേദിയുടെ ഓഫീസിലെ ഫ്രീസര്‍ വെയ്ക്കുന്ന മുറിയില്‍ അലക്ഷ്യമായി ഇട്ടിരുന്ന പ്രതിമയാണിത്. ഇതിനുളളില്‍ കടന്നിട്ടുള്ള നാട്ടുകാര്‍ ഇത് കണ്ടിട്ടുമുണ്ട്. ചതയദിനാഘോഷത്തിന് ഉപയോഗിക്കുന്ന പ്രതിമ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് മാറ്റി, പകരം ഓഫീസിലുണ്ടായിരുന്ന പഴയ പ്രതിമ എടുത്ത് തകര്‍ത്ത ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.
ശ്രീമുദ്ര സാംസ്‌കാരികവേദിയുടെ ഓഫീസിലെ ജനലുകളും ഓഫീസിന് പുറത്തുണ്ടായിരുന്ന കൊടിമരവും സ്തൂപവും തകര്‍ത്തതിന്റെ പേരില്‍ പത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം പ്രചരിപ്പിക്കുകയായിരുന്നു.
news Credits: Janamtv