Tip of the Iceberg
പത്തനംതിട്ട: കേരളത്തിലെ ഒരു മന്ത്രി തനിക്കൊപ്പം ആദ്യമായി രാപ്പാർത്തതു ബംഗളുരുവിലെ പ്രശസ്‌തമായ റെഡ് ചില്ലി എന്ന ഹോട്ടലിലായിരുന്നെന്നു സരിത എസ്. നായർ. മന്ത്രിക്കു ബംഗളുരുവിലുള്ള സുഹൃത്തായ സുരേഷ് ആയിരുന്നു അവിടെ സ്വീകരിച്ചതെന്നും അദ്ദേഹത്തെപ്പറ്റി നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും 28 പേജുളള രഹസ്യമൊഴിയിൽ സരിത വെളിപ്പെടുത്തി. ഹൃദ്യമായ പെരുമാറ്റമായിരുന്നു സുരേഷിന്റേത്. മന്ത്രിയുമായി അടുത്ത ചങ്ങാത്തവും പുലർത്തിയിരുന്നു. ഹോട്ടലിൽ വേണ്ട മുന്നൊരുക്കങ്ങൾ സുരേഷ് ചെയ്‌തിരുന്നു. എത്തുന്ന വിവരം മന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും സരിത വ്യക്‌തമാക്കി.
ഇംഗ്ലീഷിലാണു സരിത മൊഴി എഴുതിയിട്ടുള്ളത്. ചില കാര്യങ്ങൾ വിശദീകരിക്കാൻ മലയാളത്തിലും പരാമർശിച്ചിട്ടുണ്ട്. തന്റെ ജീവിതം തകർന്നു എന്നു വെളിപ്പെടുത്തുന്നവിധമുള്ള ചില കാര്യങ്ങളാണിവ. ആരുടെയും മനസിനെ പിടിച്ചുലയ്‌ക്കുന്നതാണു സരിതയുടെ രചനാശൈലി.
പത്തനംതിട്ട എ.ഡി.എമ്മിന്റെ നിർദേശാനുസരണമാണു രണ്ടു വർഷം മുന്പു പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ മന്ത്രിയെ തേടി സരിതയെത്തിയത്. (തീയതിയും സമയവും വ്യക്‌തമാക്കിയിട്ടുണ്ട്). മധ്യവയസ്‌കനെങ്കിലും സുമുഖനായ മന്ത്രി, സരിതയെ ഓഫീസ് മുറിയിൽ സ്വീകരിച്ചു. തുടർന്നു വി.ഐ.പി. മുറിയിലേക്ക് ആനയിച്ചു. സൗരോർജ പദ്ധതിയെപ്പറ്റി വിശദമായ വിവരണം തന്നെ സരിത നടത്തി. പുഞ്ചിരിയോടെയാണു മന്ത്രി വിവരണം കേട്ടത്. എല്ലാം മൂളിക്കേട്ടശേഷം സരിതയുടെ വിശേഷങ്ങളെപ്പറ്റിയായി മന്ത്രിയുടെ ചോദ്യം. സൗരോർജവും വ്യക്‌തിവിശേഷവും തമ്മിൽ ബന്ധമില്ലെങ്കിലും മന്ത്രിയുടെ ഉദ്ദേശ്യം സരിത തിരിച്ചറിഞ്ഞു. എല്ലാത്തിനും പൊടിപ്പും തൊങ്ങലും വച്ചു മറുപടിയും നൽകി. മന്ത്രിക്കു സരിതയെ നന്നേ പിടിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന പാളിച്ചകളെപ്പറ്റിയായി പിന്നീടുള്ള സംസാരം. സ്‌നേഹസന്പൂർണമായ ഇടപെടൽ. മന്ത്രി ഒടുവിൽ തന്റെ ഹൃദയവികാരങ്ങൾ അടുത്തറിഞ്ഞതായി സരിത പറയുന്നുണ്ട്.
പിന്നീടാണു ബംഗളുരുവിലേക്കു ക്ഷണിച്ചത്. രഹസ്യ മൊബൈൽ നന്പറും മന്ത്രി നൽകി. 9061133333 എന്ന നന്പരിൽനിന്നു രാത്രി പത്തുമണിക്കുശേഷം വിളികളുടെ പ്രവാഹമായി. ചിലപ്പോൾ അർധരാത്രി കഴിഞ്ഞും വിളി തുടർന്നു. വാക്കുകളിലെ സ്‌നേഹമാണു ബംഗളുരുവിലെത്താൻ പ്രേരിപ്പിച്ചതെന്നും സരിത വ്യക്‌തമാക്കുന്നു.
ബംഗളുരുവിൽ രണ്ടാം സന്ദർശനത്തിൽ കിംഗ് സ്യൂട്ട് ഹോട്ടലിലായിരുന്നു രാത്രിവാസം. അന്ന് ഐ ഗ്രൂപ്പിന്റെ ചില നീക്കങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തുന്ന സരിത ചോദ്യങ്ങൾ മന്ത്രി ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും പറയുന്നു. ഹോട്ടലുകളിൽ രാപ്പാർക്കുന്പോൾ മന്ത്രിയുടെ അടുപ്പക്കാരനായ സുരേഷ് എല്ലാത്തിനും കാവലാളായി പുറത്തുനിന്നതായാണു കരുതുന്നതെന്നും സരിത പറയുന്നുണ്ട്. സോളാർ പദ്ധതിക്കു വാങ്ങിയ പണം ബിജു രാധാകൃഷ്‌ണനെ കൂടാതെ കവർന്നവരുടെ പേരുകളും രഹസ്യമൊഴിയിലുണ്ട്.
സരിതയുടെ മൊഴി തുടരുന്നു: "സോളാർ വിഷയം പാട്ടായതോടെ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും മന്ത്രിയുടെ സുഹൃത്തുമായ ആൾ ഗൾഫിൽ ഭാര്യയുടെ അടുത്തേക്കു പറന്നു. മാസങ്ങൾക്കുശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. ആരേയും ചതിക്കാൻ ഉദ്ദേശിച്ചല്ല സൗരോർജ പാനൽ സ്‌ഥാപിക്കാൻ പണം വാങ്ങിയത്. പദ്ധതി നടപ്പാക്കുകതന്നെയായിരുന്നു ലക്ഷ്യം. ആദ്യം, വീടുകളിലും ചില സ്‌ഥാപനങ്ങളിലും ചെറുകിട പദ്ധതികൾ സ്‌ഥാപിക്കാനാണു പണം വാങ്ങിയത്. പലർക്കും പാനൽ സ്‌ഥാപിച്ചു നൽകി.
എന്നാൽ, വൻകിട പദ്ധതികളിലേക്കു നയിച്ചതു കോൺഗ്രസ് ഉന്നതൻ അടക്കമുള്ളവരായിരുന്നു. കണക്കില്ലാതെ, പദ്ധതിക്കായി ലഭിച്ച പണം കബളിപ്പിച്ച് തട്ടിയെടുത്തതു ബിജു രാധാകൃഷ്‌ണനായിരുന്നു. ലഭിച്ച പണത്തിന്റെ ഒരു ഭാഗം ചില കോൺഗ്രസ് ബന്ധുക്കളും തട്ടിയെടുത്തു.
തുടക്കത്തിൽതന്നെ കോൺഗ്രസ് ഉന്നതൻ വിനിയോഗിച്ചതു രാഷ്‌ട്രീയവൈര്യം തീർക്കാനായിരുന്നു. കോൺഗ്രസ് ഉന്നതന്റെ വിശ്വസ്‌തയായശേഷമാണ് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്‌തയായി മാറി. എന്നാൽ, എന്നെപ്പറ്റി ശ്രീധരൻ നായർ എന്ന വ്യവസായി ആന്റിയോടു ചില കാര്യങ്ങൾ പറഞ്ഞതായും അറിഞ്ഞു.
"News Credits,സജിത്ത് പരമേശ്വരൻ,Mangalam Daily ,Jan 5 2014
No comments:
Post a Comment