Showing posts with label News kerala. Show all posts
Showing posts with label News kerala. Show all posts

Saturday, January 6, 2018

ആര്‍എസ്എസ്: രാഷ്ട്രസുരക്ഷയുടെ സമര്‍പ്പിതഭാവം-ജസ്റ്റിസ് തോമസ്

കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge

After Constitution, Army, RSS keeps Indians safe: Former Supreme Court judge

Tuesday, January 3, 2017

പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു

തിരൂര്‍(മലപ്പുറം): സിപിഎമ്മിന്റെ ക്രൂരത പിഞ്ചുകുഞ്ഞിനോടും. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ മകന്‍ കാശിനാഥിനെയാണ് വന്യമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സിപിഎമ്മുകാര്‍ ഉപദ്രവിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാറില്‍ ചിട്ടിയുടെ പണം നല്‍കാന്‍ മറ്റൊരാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷും കുഞ്ഞും. ആ സമയം മൂന്നുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നുപേരും കാറില്‍ നിന്ന് സുരേഷിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. പേടിച്ച് അലറിക്കരഞ്ഞ കുഞ്ഞിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കിയെടുത്ത് റോഡിലേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കുറച്ചുനാളുകളായി അഴിമുഖം, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നടപടിയെടുക്കാതെ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
News Credits,ജന്മഭൂമി,സ്വന്തം ലേഖകന്‍ January 4, 2017

Saturday, December 10, 2016

പുതിയ പാപം ചെയ്ത കള്ളപ്പണക്കാരെയും പിടികൂടും : മോദി

ദീസ: നവംബര്‍ എട്ടിന് ശേഷം പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ്തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമ്പത് രൂപയുടെയും നൂറ് രൂപയുടേയും വില കൂടിയതു പോലെ രാജ്യത്ത് പാവപ്പെട്ടവരുടെയും വിലകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍. അതുപോലെ തന്നെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് നിരോധനം തിരിച്ചടിയായത് ഭീകരര്‍ക്കും, നക്‌സലുകള്‍ക്കും ,കള്ളപ്പണക്കാര്‍ക്കുമാണ്. നോട്ട് നിരോധിച്ചതോടെ ഭീകരരുടെ കൈകള്‍ ദുര്‍ബലമായി. കള്ളനോട്ട് ഉണ്ടാക്കുന്നവര്‍ക്ക് മറ്റു വഴികളില്ലാതായി. കള്ളപ്പണക്കാര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടാണെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്കറിയില്ല, മോദി അവിടെ കാമറ വച്ചിട്ടുണ്ടെന്ന്. കള്ളപ്പണക്കാരില്‍ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങള്‍ ഉറപ്പു നല്‍കുന്നതായും മോദി വ്യക്തമാക്കി .
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ ബുദ്ധിമുട്ട് ഡിസംബര്‍ 31 വരെ ഉണ്ടാകും. അതിന് ശേഷം ഈ ബുദ്ധിമുട്ട് മെല്ലെ അവസാനിക്കും. ലോക്‌സഭയില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാലാണ് ഞാനിപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സംസാരിക്കുന്നത്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പോലും ദുഖിപ്പിക്കുന്നു. രാഷ്ട്രീയ പരിചയമുള്ള അദ്ദേഹത്തെ പോലൊരു വ്യക്തി ഇത്രയും രോഷാകുലനാവണമെങ്കില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. അതുപോലെ ഇപ്പോഴും പ്രതിപക്ഷത്തിന് എന്നെ എതിര്‍ക്കാം. എന്നാല്‍, ജനങ്ങളെ ബാങ്കിംഗിന്റേയും പുതിയ സാങ്കേതിക വിദ്യയുടേയും ഡിജിറ്റല്‍ ഇടപാടുകളേയും കുറിച്ച് ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തം കൂടി പ്രതിപക്ഷത്തിനുണ്ടെന്നും മോദി പറഞ്ഞു.
രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം. അതിനായി 50 ദിവസമാണ് ഞാന്‍ ചോദിക്കുന്നത്. അതു കഴിയുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ മാറുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും മോദി ചൂണ്ടിക്കാട്ടി.
News Credits,Janmabhumi Daily

Thursday, December 1, 2016

തോമസ് ഐസക്കിനെതിരേ ബിജെപി: പ്രതിസന്ധിയില്‍ ആനന്ദിക്കുന്ന ധനമന്ത്രി കേരളത്തില്‍ മാത്രം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരേ തുറന്നടിച്ച് ബിജെപി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന സംഭവത്തില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് ജെ.ആര്‍ പത്മകുമാര്‍ ആരോപിച്ചു. സംസ്ഥാനം ബുദ്ധിമുട്ട് നേരിടുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതില്‍ ആനന്ദം കണ്ടെത്തുന്ന ധനമന്ത്രി ഒരുപക്ഷെ കേരളത്തില്‍ മാത്രമേ കാണൂവെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണവും സഹകരണ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ 24,000 രൂപ കിട്ടുമോയെന്ന് സംശയമുണ്ടെന്ന് പറഞ്ഞ് ഇന്നലെ തന്നെ മാദ്ധ്യമങ്ങളിലൂടെ തോമസ് ഐസക് പ്രചാരണം നടത്തി. കൂടുതല്‍ പേരെ ട്രഷറിയിലും ബാങ്കുകളിലും എത്തിച്ച് സ്ഥിതി വഷളാക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു ധനമന്ത്രിയുടെ പെരുമാറ്റമെന്ന് ജെ.ആര്‍ പത്മകുമാര്‍ കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ ട്രഷറി സന്ദര്‍ശനവും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനവും ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പരാജയപ്പെട്ടപ്പോള്‍ നാളെ ശമ്പളം മുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്നാളില്‍ മുടങ്ങിയേക്കുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്.
ഇന്നലെ വിളിച്ച ആര്‍ബിഐ ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാന സര്‍ക്കാരിന് രണ്ട് ദിവസം മുന്‍പ് വിളിച്ചുകൂട്ടാമായിരുന്നു. പണമെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താമായിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു കാര്യങ്ങള്‍. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യോഗം വിളിക്കാന്‍ അവസാന നിമിഷം വരെ കാത്തിരുന്നതെന്ന് ജെ.ആര്‍ പത്മകുമാര്‍ ചോദിച്ചു. എന്തൊക്കെയോ ചെയ്തുവെന്ന ധാരണ വരുത്തിതീര്‍ക്കുകയും എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയുമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് പത്മകുമാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ഈ നിലപാട് കേന്ദ്രവും സംസ്ഥാനവും തമ്മിലുളള ബന്ധത്തെ പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കെവൈസി ബാധകമാക്കാനുളള തീരുമാനം എന്തുകൊണ്ടാണ് പത്തോ പതിനഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് കൈക്കൊളളാഞ്ഞതെന്ന് ജെ.ആര്‍ പത്മകുമാര്‍ ചോദിച്ചു. അതിന്റെ പേരില്‍ ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫ് ജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv.com

Sunday, November 27, 2016

മന്‍ കി ബാത്ത്- November 27, 2016- ( പൂര്‍ണരൂപം)​

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.

കഴിഞ്ഞ മാസത്തില്‍ നാമെല്ലാം ദീപാവലി ആഘോഷിക്കുകയായിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ദീപാവലിയുടെ അവസരത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ ജവാന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍, ചൈനയോടു ചേര്‍ന്നുള്ള നമ്മുടെ അതിര്‍ത്തിയില്‍ പോയിരുന്നു. ഐടിബിപി യുടെയും സൈന്യത്തിന്റെയും ജവാന്മാരോടൊപ്പം ഹിമാലയത്തിന്റെ ഉയരങ്ങളില്‍ ദീപാവലി ആഘോഷിച്ചു. എല്ലാ പ്രാവശ്യവും പോകാറുണ്ടെങ്കിലും ഇപ്രാവശ്യത്തെ അനുഭവം ഒന്നു വേറിട്ടതു തന്നെയായിരുന്നു. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍, തികഞ്ഞ പുതുമയോടെ ഈ ദീപാവലി സൈന്യത്തിലെ ജവാന്മാര്‍ക്കായി സമര്‍പ്പിച്ചു. അതിന്റെ പ്രതിഫലനം അവിടെ എല്ലാ ജവാന്മാരുടെയും മുഖത്ത് പ്രകടമായിരുന്നു. വികാരതരളിതരായി കാണപ്പെട്ടതിനൊപ്പം ദേശവാസികള്‍ ശുഭാശംസകളയച്ച് തങ്ങളുടെ സന്തോഷത്തില്‍ സുരക്ഷാ സൈനികരെ പങ്കാളികളാക്കിയത് വളരെ ആശ്ചര്യകരമായ പ്രതികരണമായിരുന്നു. ആളുകള്‍ സന്ദേശമയച്ചുവെന്നു മാത്രമല്ല, മനസ്സുകൊണ്ട് അവരുമായി ചേരുകയായിരുന്നു.
ചിലര്‍ കവിതയെഴുതി, ചിലര്‍ ചിത്രം വരച്ചു, ചിലര്‍ കാര്‍ട്ടൂണ്‍ വരച്ചു, ചിലര്‍ വീഡിയോ ഉണ്ടാക്കി. അതായത് എത്രയെത്രയോ വീടുകള്‍ സൈനിക പോസ്റ്റുപോലെയായി മാറിയിരുന്നു. ഇപ്പോഴും ഈ കത്തുകള്‍ ഞാന്‍ കാണുമ്പോള്‍ എത്ര ഭാവനാസമ്പന്നവും കാഴ്ചപ്പാടുനിറഞ്ഞതുമാണെന്നു കണ്ട് എനിക്ക് ആശ്ചര്യമാണു തോന്നുന്നത്. അതില്‍ നിന്നാണ് ചില ഇനങ്ങള്‍ തെരഞ്ഞെടുത്ത് സമാഹരിച്ച് ഒരു കൈപ്പുസ്തകമാക്കാന്‍ വിചാരമുണ്ടായത്. നിങ്ങളുടെയെല്ലാം സഹകരണം കൊണ്ട് അതിന്റെ പണി നടക്കുന്നു. നിങ്ങളുടെയെല്ലാം പങ്കാളിത്തം കൊണ്ട്, രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ചു നിങ്ങള്‍ക്കുള്ള സങ്കല്പങ്ങള്‍ക്കും, സുരക്ഷാസൈന്യത്തോട് നിങ്ങള്‍ക്കെല്ലാമുള്ള കാഴ്ചപ്പാടിനും ഇടം കൊടുത്തുകൊണ്ട് പുസ്തകം തയ്യാറാകുന്നു.
ഒരു ജവാന്‍ എനിക്കെഴുതി, പ്രധാനമന്ത്രീജീ, ഞങ്ങള്‍ സൈനികര്‍ക്ക് ഹോളി, ദീപാവലി തുടങ്ങിയ എല്ലാ ആഘോഷങ്ങളും അതിര്‍ത്തിയിലാണു നടക്കുക. എല്ലാ നിമിഷങ്ങളിലും നാടിന്റെ സുരക്ഷയെന്ന ചിന്തയില്‍ മുഴുകിയാണു കഴിയുക. എന്നാലും ആഘോഷാവസരങ്ങളില്‍ വീടിനെക്കുറിച്ചോര്‍മ്മ വരും. എങ്കിലും സത്യം പറഞ്ഞാല്‍ ഇപ്രാവശ്യം അതുണ്ടായില്ല. ആഘോഷമാണ്, വീട്ടിലല്ലല്ലോ എന്ന ചിന്ത ഉണ്ടായതേയില്ല. ഞങ്ങളും നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുവെന്ന അനുഭൂതിയായിരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ സുരക്ഷാ സൈനികര്‍ക്കിടയില്‍ ജവാന്മാര്‍ക്കിടയില്‍ ഈ ദീപാവലിക്ക്, ഈ പരിതഃസ്ഥിതിയിലുണ്ടായ അനുഭൂതി ഇതുപോലുള്ള വിശേഷാവസരങ്ങളില്‍ മാത്രമുണ്ടാകേണ്ടതാണോ? നാം ഒരു സമൂഹമെന്ന നിലയില്‍, രാഷ്ട്രമെന്ന നിലയില്‍, നമുക്കൊരു സ്വഭാവമുണ്ടാക്കണം, ഒരു ശീലമാക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. എന്താഘോഷമാണെങ്കിലും, ഉത്സവമാണെങ്കിലും, സന്തോഷാവസരമാണെങ്കിലും നമ്മുടെ രാജ്യത്തെ സൈനികരെ നാം ഏതെങ്കിലുമൊക്കെ രീതിയില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണം. രാഷ്ട്രം മുഴുവന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, സൈന്യത്തിന്റെ ശക്തി 125 കോടി മടങ്ങ് വര്‍ധിക്കുന്നു.
കുറച്ചു ദിവസം മുമ്പ് ജമ്മു-കശ്മീരിലെ ഗ്രാമങ്ങളിലെ പ്രധാനികളെല്ലാം കൂടി കാണാന്‍ വന്നു. അവര്‍ ജമ്മു-കശ്മീര്‍ പഞ്ചായത് കോണ്‍ഫറന്‍സിന്റെ ആളുകളായിരുന്നു. കശ്മീര്‍ താഴ്‌വരയിലെ ഓരോരോ ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഏകദേശം 40-50 പേരുണ്ടായിരുന്നു. അവരുമായി കുറച്ചധികം സമയം സംസാരിക്കാന്‍ എനിക്കവസരം കിട്ടി. അവര്‍ അവരുടെ ഗ്രാമവികസനവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങളുമായിട്ടാണെത്തിയത്. എന്നാല്‍ സംസാരം പുരോഗമിച്ചപ്പോള്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍, നിയമ വ്യവസ്ഥ, കുട്ടികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളെല്ലാം കടന്നുവന്നത് തികച്ചും സ്വാഭാവികമായിരുന്നു. വളരെ സ്‌നേഹമായി, തുറന്ന മനസ്സോടെ ആ ഗ്രാമപ്രധാനികള്‍ സംസാരിച്ചു.എല്ലാ കാര്യങ്ങളും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നവയായിരുന്നു.
സംസാരത്തിനിടയില്‍ കശ്മീരില്‍ കത്തിച്ചുകളഞ്ഞ സ്‌കൂളുകളുടെ കാര്യവും കടന്നുവന്നു. നമുക്കെല്ലാവര്‍ക്കുമുണ്ടാകുന്നതുപോലെയുള്ള വേദന ആ ഗ്രാമപ്രധാനികള്‍ക്കുമുണ്ടായിരുന്നു. അവരും പറഞ്ഞത് സ്‌കൂളല്ല കുട്ടികളുടെ ഭാവിയാണ് എരിച്ചുകളഞ്ഞതെന്നാണ്. നിങ്ങള്‍ പോയി ആ കുട്ടികളുടെ ഭാവിയെക്കുറിച്ചു ശ്രദ്ധിക്കൂ എന്നു ഞാനവരോട് അഭ്യര്‍ഥിച്ചു. കശ്മീര്‍ താഴ്‌വരയില്‍ നിന്നു വന്ന ആ ഗ്രാമപ്രധാനികളെല്ലാം തന്നെ എനിക്കു നല്‍കിയ വാക്ക്, പൂര്‍ണ്ണമായും പാലിച്ചുവെന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. അവര്‍ ഗ്രാമത്തില്‍ പോയി ദൂരെദൂരെയുള്ള ആള്‍ക്കാരെപ്പോലും ജാഗരൂകരാക്കി. അല്പദിവസങ്ങള്‍ക്കുമുമ്പ് ബോര്‍ഡ് പരീക്ഷ നടന്നപ്പോള്‍ കശ്മീരിലെ കുട്ടികള്‍ ഏകദേശം 95 ശതമാനം പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ബോര്‍ഡ് പരീക്ഷയില്‍ ഇത്രയധികം കുട്ടികള്‍ പങ്കെടുത്തത്, ജമ്മു കശ്മീരിലെ നമ്മുടെ കുട്ടികള്‍ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി, വിദ്യാഭ്യാസത്തിലൂടെ, വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ദൃഢനിശ്ചയം ചെയ്തവരാണെന്നാണ് സൂചിപ്പിക്കുന്നത്. അവരുടെ ഈ ഉത്സാഹത്തിന് അവരെ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അവരുടെ അദ്ധ്യാപകരെയും എല്ലാ ഗ്രാമപ്രധാനികളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാതിനായി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചപ്പോള്‍ വളരെയേറെ നിര്‍ദ്ദേശങ്ങള്‍ വന്നു. 500, 1000 നോട്ടുകളെക്കുറിച്ച് വിശദമായി പറയണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. നവംബര്‍ 8ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹത്തായ ഒരു നീക്കം ആരംഭിക്കയാണെന്നു പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് നിങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍ത്തന്നെ ഈ തീരുമാനം ഒരു സാധാരണ തീരുമാനമല്ലെന്നും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും പറയുകയുണ്ടായി. എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണോ അത്രതന്നെ പ്രാധാന്യത്തോടെ അതു നടപ്പാക്കുകയും വേണം. നമ്മുടെ സാധാരണ ജീവിതത്തില്‍ത്തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ 50 ദിവസം വേണ്ടിവരുമെന്നും അത്രയ്ക്കു വലിയ തീരുമാനമാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ 50 ദിവസത്തിനുശേഷമേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ എന്നും പറഞ്ഞു. 70 വര്‍ഷങ്ങളായി ഏതൊരു രോഗത്തെയാണോ നാം അനുഭവിച്ചു പോരുന്നത്, ആ രോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം ലളിതമാവില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ എനിക്കു നന്നായി മനസ്സിലാകും. എന്നാല്‍ നിങ്ങളെ വഴി തെറ്റിക്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നടക്കുമ്പോള്‍, ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോഴും, നിങ്ങളുടെ പിന്തുണയും സഹകരണവും കാണുമ്പോള്‍ നിങ്ങള്‍ സത്യത്തെ ശരിയായി മനസ്സിലാക്കിയിരിക്കുന്നെന്നും, രാജ്യ നന്മ• ലാക്കാക്കിയുള്ള ഈ സംരഭത്തെ നിങ്ങള്‍ ശരിയായി സ്വീകരിച്ചിരിക്കുന്നുവെന്നും മനസ്സിലാകുന്നു.
500 ന്റെയും 1000ന്റെയും നോട്ടുകള്‍, ഇത്രയും വലിയ രാജ്യം, ഇത്രയുമധികം കറന്‍സികള്‍, കോടിക്കണക്കായ നോട്ടുകളും ഈ തീരുമാനവും – ലോകമാകെ ശ്രദ്ധയോടെ കാണുകയാണ്. എല്ലാ സാമ്പത്തിക വിദഗ്ധരും ഇതിനെ വിശകലനം ചെയ്യുകയാണ്, വിലയിരുത്തുകയാണ്. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിജയം നേടുമോ എന്നു നോക്കുകയാണ്. ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമുണ്ടാകാം. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളോട് തികഞ്ഞ ആദരവാണ്. ഈ തീരുമാനം വിജയിപ്പിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. നമ്മുടെ രാജ്യം സ്വര്‍ണ്ണം പോലെ മാറ്റു തെളിയിക്കും. അതിനുത്തരവാദി ഇവിടത്തെ പൗരന്മാരാണ്, നിങ്ങളോരോരുത്തരുമാണ്, വിജയത്തിലേക്കുള്ള ഈ വഴിതെളിക്കാനായതുപോലും നിങ്ങള്‍ കാരണമാണ്.
രാജ്യമെങ്ങും, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും, പ്രാദേശിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ ഘടകങ്ങളും, ഒരു ലക്ഷത്തി മുപ്പതിനായിരം ബാങ്ക് ശാഖകളും, ലക്ഷക്കണക്കിനു ബാങ്കുദ്യോഗസ്ഥരും, ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകളും, ഒരു ലക്ഷത്തിലധികം ബാങ്ക് മിത്രങ്ങളും രാപ്പകല്‍ ഈ കാര്യത്തിലേര്‍പ്പെട്ടിരിക്കയാണ്. തികഞ്ഞ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കയാണ്. പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇവരെല്ലാം വളരെ ശാന്തചിത്തരായി ഇതിനെ ഒരു ദേശസേവനയജ്ഞമായി കണക്കാക്കി, ഒരു മഹത്തായ മാറ്റത്തിനുള്ള ശ്രമമായി കണക്കാക്കി പ്രവര്‍ത്തനനിരതരാണ്. രാവിലെ ആരംഭിച്ച്, രാത്രി എപ്പോള്‍ പൂര്‍ത്തിയാകുന്നെന്നറിയുക പോലും ചെയ്യാതെ ജോലി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ ഭാരതം ഈശ്രമത്തില്‍ വിജയിക്കുമെന്ന് വ്യക്തമായി കാണാനാകുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടിനെല്ലാമിടയിലും ബാങ്കിലെയും പോസ്റ്റാഫീസിലെയും ഉദ്യോഗസ്ഥരെല്ലാം ജോലി ചെയ്യുന്നു. മനുഷ്യത്വത്തിന്റെ കാര്യം വന്നാല്‍ അവര്‍ രണ്ടടി മുന്നിലാണെന്നാണു കാണുന്നത്. ഖംഡ്വാ യില്‍ ഒരു വയോധികന് അപകടം സംഭവിച്ചു; പെട്ടെന്ന് പണത്തിന്റെ അത്യാവശ്യം വന്നു; അവിടത്തെ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹം സ്വയം ആ വയോധികന്റെ വീട്ടില്‍ ചെന്ന് ചികിത്സയുടെ ആവശ്യത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഇതുപോലുള്ള അസംഖ്യം കഥകള്‍ ദിവസേന ടിവിയിലും മാധ്യമങ്ങളിലും പത്രങ്ങളിലും നിന്നും പലരോടും സംസാരിക്കുന്നതിലൂടെയും അറിയാനാകുന്നു. ഈ മഹത്തായ യജ്ഞത്തില്‍ പരിശ്രമിക്കുന്ന, പുരുഷാര്‍ഥം അര്‍പ്പിക്കുന്ന ഈ സുഹൃത്തുക്കളോടെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
വെല്ലുവിളിയെ നേരിട്ടു മുന്നേറുമ്പോഴാണ് ശക്തി തിരിച്ചറിയാനാകുന്നത്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബാങ്കുദ്യോഗസ്ഥര്‍ അതെങ്ങനെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തുവെന്നും 70 വര്‍ഷങ്ങളില്‍ നടക്കാഞ്ഞ കാര്യം ചെയ്തുകാണിച്ചുവെന്നതും എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. അവരുടെ മിടുക്ക് പ്രകടമായി. ഇപ്പോള്‍ ഒരിക്കല്‍കൂടി, ഒരു വെല്ലുവിളി അവരേറ്റെടുത്തിരിക്കയാണ്. നൂറ്റിയിരുപത്തിയഞ്ചു കോടി ഭാരതവാസികളുടെ ദൃഢനിശ്ചയം, എല്ലാവരുടെയും ഒന്നുചേര്‍ന്നുള്ള മനസ്സര്‍പ്പിച്ചുള്ള പ്രയത്‌നം, ഈ രാഷ്ട്രത്തെ ഒരു പുതിയ ശക്തിയാക്കി മുന്നോട്ട് നയിക്കുമെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
ഇന്നും ചില ആളുകളുടെ ദുഃസ്വഭാവം വിട്ടുപോകാത്ത വിധം വ്യാപിച്ചിരിക്കുന്നു. ഇപ്പോഴും ചില ആളുകള്‍ക്കു തോന്നുന്നത് അഴിമതിയുടെ പണം, ഈ കള്ളപ്പണം, ഈ കണക്കില്‍പെടാത്ത പണം, ഈ ബിനാമി പണം എന്തെങ്കിലുമൊക്കെ വഴികണ്ടെത്തി വീണ്ടും സാമ്പത്തികമേഖലയില്‍ കൊണ്ടുവരാമെന്നാണ്. അവര്‍ തങ്ങളുടെ പണം കാക്കാനുള്ള ശ്രമത്തില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നു. ഇതിലും അവര്‍ ദരിദ്രരെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് തെരഞ്ഞെടുക്കുന്നതെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ദരിദ്രരെ വഴിതെറ്റിച്ച്, പ്രലോഭിപ്പിച്ച് അവരുടെ അക്കൗണ്ടില്‍പണം നിക്ഷേപിച്ച്, അതല്ലെങ്കില്‍ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ചെയ്യിച്ച് കള്ളപ്പണത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഇന്നെനിക്ക് അവരോടു പറയാനുള്ളതിതാണ് – തിരുത്തുകയോ, തിരുത്താതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, നിയമം പാലിക്കുയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം – എന്തു ചെയ്യണമെന്ന് നിയമം നോക്കിക്കോളും. പക്ഷേ, ദയവായി ദരിദ്രരുടെ ജീവിതവുമായി കളിക്കാതിരിക്കൂ. രേഖകളില്‍ ദരിദ്രന്റെ പേരു വരുകയും പിന്നീട് അന്വേഷണം വരുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ പാപം കാരണം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന പ്രവര്‍ത്തിയൊന്നും ചെയ്യരുത്. നടപ്പിലാക്കുന്ന ബിനാമി സമ്പത്തിന്റെ കാര്യത്തിലുള്ള നിയമം വളരെ ബുദ്ധിമുട്ടിക്കുന്നതാകും. ദേശവാസികളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല.
മദ്ധ്യപ്രദേശില്‍ നിന്ന് ശ്രീ ആശിഷ് 500, 1000 രൂപകള്‍ക്കെതിരെ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിനെ ടെലിഫോണ്‍ ചെയ്ത് പ്രശംസിക്കയുണ്ടായി. അദ്ദേഹം പറഞ്ഞു – സര്‍ നമസ്‌തേ, എന്റെ പേര് ആശിഷ് പാരേ എന്നാണ്. മധ്യപ്രദേശ്, ഹര്‍ദാ ജില്ലയിലെ തിരാലി താലൂക്കിലെ തിരാലി ഗ്രാമത്തില്‍ നിന്നാണ്. അങ്ങ് അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ചത് വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. ആളുകള്‍ക്ക് അസൗകര്യങ്ങളുണ്ടെങ്കിലും രാഷ്ട്രത്തിന്റെ ഉന്നതിക്കായുള്ള ഈ കടുത്ത ചുവടുവയ്പ്പിനെ സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ മന്‍ കീ ബാതില്‍ പറയണം. അതിലൂടെ ആളുകള്‍ക്ക് ഉത്സാഹമുണ്ടാകും, രാഷ്ട്രനിര്‍മ്മാണത്തിന് നോട്ടില്ലാത്ത (കാഷ്‌ലെസ്) സമ്പദ്‌വ്യവസ്ഥ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഞാന്‍ രാജ്യത്തിനൊപ്പമാണ്. അങ്ങ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ വളരെ സന്തോഷമുണ്ട്.
ഇതുപോലെ ഒരു ഫോണ്‍ കര്‍ണ്ണാടകയിലെ ശ്രീ.യേലപ്പാ വേലാങ്കറില്‍ നിന്നു കിട്ടുകയുണ്ടായി –
മോദീജീ, നമസ്‌തേ, ഞാന്‍ കര്‍ണ്ണാടകയിലെ കോപ്പല്‍ ജില്ലയിലെ കോപ്പല്‍ ഗ്രാമത്തില്‍ നിന്നേ യേലപ്പാ വേലാങ്കറാണു സംസാരിക്കുന്നത്. അങ്ങയ്ക്ക് മനസ്സുകൊണ്ട് നന്ദിയേകാനാഗ്രഹിക്കുന്നു. കാരണം, അങ്ങ് അച്ഛേ ദിന്‍ ആയേംഗേ എന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു വലിയ ചുവടുവയ്പ്പു നടത്തുമെന്ന് ആരും വിചാരിച്ചില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും നല്ല പാഠം പഠിപ്പിച്ചു. എല്ലാ ഭാരതപൗരനും ഇതിലും നല്ല ദിനം വരാനില്ല. ഇക്കാര്യത്തില്‍ അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി വ്യക്തമാക്കുന്നു.
ചില കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ, ആളുകളിലൂടെ, സര്‍ക്കാരുമായി ബന്ധപ്പെട്ട വഴികളിലൂടെ അറിയാനാകുമ്പോള്‍ ജോലി ചെയ്യാനുള്ള ഉത്സാഹം വര്‍ധിക്കുന്നു. വളരെ സന്തോഷമുണ്ടാകുന്നു, എന്റെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അദ്ഭുതകരമായ കഴിവുണ്ടെന്നു കണ്ട് വളരെ സന്തോഷം തോന്നുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ നാഷണല്‍ ഹൈവേ 6 ല്‍ ഒരു റസ്റ്റോറന്റുണ്ട്, അവിടെ ഒരു വലിയ ബോര്‍ഡുവച്ചിരിക്കുന്നു. ‘നിങ്ങളുടെ കൈയില്‍ പഴയ നോട്ടുണ്ടായിരിക്കെ നിങ്ങള്‍ ആഹാരം കഴിക്കാനാഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ പണത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കൂ, വിശന്നു പോകാതെ ഇവിടെ നിന്നു ഭക്ഷണം കഴിച്ചിട്ടുതന്നെ പോകൂ. പിന്നീടെപ്പോഴെങ്കിലും ഈ വഴിയിലൂടെ പോകാനവസരമുണ്ടായാല്‍ തീര്‍ച്ചയായും പണം തന്നിട്ടു പോകണം.’ ആളുകള്‍ ഇവിടെ പോവുന്നു; ഭക്ഷണം കഴിച്ചിട്ടു പോകുന്നു. 2-4 നാളിനു ശേഷം അതുവഴി പോകുമ്പോള്‍ പണം കൊടുത്തിട്ടു പോകുകയും ചെയ്യുന്നു. ഇതാണ് എന്റെ നാടിന്റെ ശക്തി, സേവന മനോഭാവവുമുണ്ട്, ത്യാഗമനോഭാവവുമുണ്ട്, വിശ്വാസവുമുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് ചായ് പേ ചര്‍ച്ച എന്നൊരു പരിപാടി നടത്തി. അത് ലോകമെങ്ങുമറിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള ആളുകള്‍ ചായ് പേ ചര്‍ച്ച എന്നതു പറയാനും പഠിച്ചു. പക്ഷേ, ചായ് പേ ചര്‍ച്ചയില്‍ കല്യാണവും നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 17 നവംബറിന് സൂറത്തില്‍ ചായ് പേ ചര്‍ച്ചയുമായി ഒരു കല്യാണം നടന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ കല്യാണത്തിനെത്തിയവര്‍ക്കെല്ലാം ചായ മാത്രം കൊടുത്തു. ഘോഷയാത്രയൊന്നും നടത്തിയില്ല, ആഹാരപരിപാടികളൊന്നുമില്ലായിരുന്നു-കാരണം നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ പണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായി. വരന്റെ കൂട്ടരും ഇതിനെ ബഹുമാനത്തോടെ സ്വീകരിച്ചു. സൂറത്തിലെ ഭരത് മാരൂവും ദക്ഷാ പര്‍മാറും തങ്ങളുടെ വിവാഹത്തിലൂടെ അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ നടക്കുന്ന ഈ യുദ്ധത്തില്‍ അവരുടെ മഹത്തായ പങ്കുവഹിച്ചുവെന്നതുതന്നെ പ്രേരണാദായകമാണ്. നവവധൂവരന്മാരായ ഭരത്തിനും ദക്ഷയ്ക്കും ഞാന്‍ മനംനിറഞ്ഞ് ആശീര്‍വ്വാദമേകുന്നു. വിവാഹാവസരവും ഇതുപോലൊരു മഹായജ്ഞത്തിന്റെ ഭാഗമാക്കി, ഒരുപുതിയ അവസരമാക്കി മാറ്റിയതില്‍ വളരെയേറെ അഭിനന്ദനങ്ങള്‍. ഒരു വിഷമസന്ധിയില്‍ ആളുകള്‍ മികച്ച വഴികളാണു കണ്ടെത്തുന്നത്.
ഞാന്‍ ഒരു ദിവസം രാത്രി വളരെ വൈകിയെത്തി ടിവി ന്യൂസ് കാണുകയായിരുന്നു. അസമില്‍ ധകിയാജുലി എന്നൊരു ചെറിയ ഗ്രാമമുണ്ട്. തേയിലത്തോട്ടത്തിലെ ജോലിക്കാരാണ് അവിടെയുള്ളത്. അവര്‍ക്ക് ആഴ്ചക്കണക്കിനാണ് പണം കിട്ടുക. 2000 ന്റെ നോട്ടു കിട്ടിയപ്പോള്‍ അവരെന്തു ചെയ്തു? അടുത്തും അയല്‍പക്കത്തുമുള്ള നാലു സ്ത്രീകള്‍ ഒത്തുകൂടി. നാലുപേരും ഒരുമിച്ചു പോയി സാധനങ്ങള്‍ വാങ്ങി, 2000 രൂപയുടെ നോട്ടു കൊടുത്തു. അവര്‍ക്ക് ചെറിയ നോട്ടുകളുടെ ആവശ്യം വന്നില്ല. കാരണം നാലുപേരും ചേര്‍ന്നാണ് സാധനങ്ങള്‍ വാങ്ങിയത്. അടുത്തയാഴ്ച കാണുമ്പോള്‍ അതിന്റെ കണക്കു നോക്കാമെന്നു തീരുമാനിച്ചു. ആളുകള്‍ തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണ്. ഈ മാറ്റം കണ്ടില്ലേ. അസമിലെ തേയിലത്തോട്ടങ്ങളിലെ ആളുകള്‍ അവിടെ എടിഎം വേണമെന്നാവശ്യപ്പെടുന്നുവെന്ന സന്ദേശമെത്തി. ഗ്രാമജീവിതത്തിലും എങ്ങനെയാണു മാറ്റം വരുന്നതെന്നു കണ്ടില്ലേ. ഈ നീക്കത്തില്‍ ചില ആളുകള്‍ക്ക് ഉടനടി നേട്ടമുണ്ടായി.
രാജ്യത്തിന് വരും നാളുകളിലാണ് നേട്ടമുണ്ടാകാന്‍ പോകുന്നത്; പക്ഷേ, ചിലര്‍ക്ക് ഉടന്‍ നേട്ടമുണ്ടായി. ചില കണക്കുകള്‍ ചോദിച്ചു, എന്തായി എന്നു തിരക്കിയപ്പോള്‍ ചെറിയ ചെറിയ നഗരങ്ങളിലെ ചില വിവരങ്ങള്‍ കിട്ടി. ഏകദേശം 40-50 നഗരങ്ങളില്‍ നിന്നു കിട്ടിയ വിവരമിതാണ് – നോട്ടുകള്‍ പിന്‍വലിച്ചതുകാരണം അവരുടെ കൈയില്‍ അവശേഷിച്ച രൂപയെല്ലാം പുറത്തെടുക്കേണ്ടി വന്നു. പലരും വെള്ളക്കരവും വൈദ്യുതിയുടെ ചാര്‍ജ്ജുമൊക്കെ അടയ്ക്കാനുണ്ടായിരുന്നു. പാവങ്ങളുടെ ശീലം രണ്ടു നാള്‍ മുന്നേകൂട്ടി അവരടയ്ക്കാനുള്ള തുകയെല്ലാം അടച്ചു തീര്‍ക്കുന്നതാണ്. ബന്ധങ്ങളുള്ള വലിയ ആളുകള്‍, തങ്ങളോട് ആരും ചോദിക്കാന്‍ വരില്ലെന്നു കരുതുന്നവര്‍, അവരാണ് കൃത്യമായി പണമടയ്ക്കാത്തത്. അവരുടെ കുടിശ്ശിക വളരെ ബാക്കിയുണ്ടാകും. എല്ലാ മുനിസിപ്പാലിറ്റികളും 50 ശതമാനം കരം വന്നെങ്കിലായി. എന്നാല്‍ ഇപ്രാവശ്യം എട്ടാം തീയതിയിലെ ഈ തീരുമാനം കാരണം എല്ലാവരും തങ്ങളുടെ പഴയ നോട്ടുകളെല്ലാം അടച്ചുതീര്‍ക്കാന്‍ ഓടിയെത്തി. 47 നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം മൂവായിരം മൂവായിരത്തഞ്ഞൂറു കോടി കരമടയ്ക്കപ്പെട്ടിരുന്നു. നിങ്ങള്‍ക്കിതു കേട്ടാല്‍ ആശ്ചര്യവും സന്തോഷവും തോന്നും, ഈയാഴ്ച പതിമൂവായിരം കോടിയാണ് കരമായി പിരിഞ്ഞു കിട്ടിയത്. മൂവായിരം-മൂവായിരത്തഞ്ഞൂറുകോടിയെവിടെ, പതിമൂവായിരം കോടിയെവിടെ. അതും നേരിട്ടു ചെന്ന് അടച്ചത്. ആ മുനിസിപ്പാലിറ്റികളില്‍ നാലിരട്ടി പണമെത്തിയതുകൊണ്ട്, സ്വാഭാവികമായും ദരിദ്രരുടെ ചേരികളില്‍ കുണ്ടും കുഴിയുമെല്ലാം അടയ്ക്കപ്പെടും. വെള്ളത്തിനുള്ള ഏര്‍പ്പാടുണ്ടാകും, അംഗനവാടിയ്ക്കുള്ള ഏര്‍പ്പാടുണ്ടാകും. ഇതിന്റെ നേരിട്ടുള്ള പ്രഭാവം കാണാനാകുന്ന ഇതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ ഉണ്ടാകും.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ കര്‍ഷകര്‍ ഈ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥിതിയുടെ ബലമുള്ള അച്ചുതണ്ടാണ്. ഒരു വശത്ത് സാമ്പത്തിക വ്യവസ്ഥിതിയിലെ ഈ പുതിയ മാറ്റം കാരണം, ബുദ്ധിമുട്ടുകള്‍ക്കിടയില്‍, എല്ലാ പൗരന്മാരും അതിനോടു പൊരുത്തപ്പെടുകയാണ്. എന്നാല്‍ ഇന്നു ഞാന്‍ ഈ നാട്ടിലെ കര്‍ഷകരെ വിശേഷാല്‍ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. ഞാന്‍ കൃഷി വിതയ്ക്കലിന്റെ കണക്കെടുക്കുകയായിരുന്നു. ഗോതമ്പാണെങ്കിലും, പയറുവര്‍ഗ്ഗങ്ങളാണെങ്കിലും എണ്ണക്കുരുക്കളാണെങ്കിലും നവംബര്‍ 20-ാം തീയതി വരെയുള്ള കണക്കു പ്രകാരം വിത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം വര്‍ധനവുണ്ടായിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ക്കിടയിലും, കര്‍ഷകര്‍ വഴി കണ്ടെത്തുന്നുണ്ട്. സര്‍ക്കാര്‍ പല തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. അതില്‍ കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും മുന്‍ഗണന കൊടുത്തിട്ടുണ്ട്. എന്നാലും ബുദ്ധിമുട്ടുകളുണ്ട്; നമ്മുടെ എല്ലാ ബുദ്ധിമുട്ടികളും, സ്വാഭാവികമായ ബുദ്ധിമുട്ടുകളാണെങ്കിലും സഹിച്ചുകൊണ്ടുതന്നെ ഉറച്ചു നിലകൊണ്ടിട്ടുണ്ട്, ഇപ്പോഴും അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
നമ്മുടെ രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ തൊഴില്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്, സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഞങ്ങള്‍ ഒരു പ്രധാന തീരുമാനമെടുക്കുകയുണ്ടായി. വലിയ വലിയ മാളുകളിലെപ്പോലെ ഗ്രാമങ്ങളിലെ ചെറിയ ചെറിയ കച്ചവടക്കാര്‍ക്കും ഇപ്പോള്‍ 24 മണിക്കൂറും കച്ചവടം നടത്താം, നിയമപരമായ തടസ്സങ്ങളൊന്നുമില്ല. കാരണം എന്റെ അഭിപ്രായത്തില്‍ വലിയ വലിയ മാളുകള്‍ക്ക് 24 മണിക്കൂര്‍ കിട്ടുമ്പോള്‍ ഗ്രാമത്തിലെ ദരിദ്രനായ കടക്കാരന് എന്തുകൊണ്ടു കിട്ടിക്കൂടാ? മുദ്രാ പദ്ധതിപ്രകാരം അവര്‍ക്ക് വായ്പ കൊടുക്കുന്ന കാര്യത്തില്‍ എടുത്തുപറയാവുന്ന പുരോഗതിയുണ്ട്. മുദ്രാ പദ്ധതിപ്രകാരം ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപാ ഇതുപോലുള്ള ചെറുകിടക്കാര്‍ക്ക് നല്‍കുകയുണ്ടായി, കാരണം കോടിക്കണക്കിന് ആളുകളാണ് ഈ ചെറിയ കച്ചവടങ്ങള്‍ നടത്തുന്നത്, കോടിക്കണക്കിനു രൂപയുടെ വ്യാപാരത്തിന് ഗതിവേഗമേകുന്നത്.
പക്ഷേ, ഈ തീരുമാനപ്രകാരം അവര്‍ക്കും ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ഈ ചെറിയ ചെറിയ കച്ചവടക്കാരും സാങ്കേതികവിദ്യ ഉപയോഗിച്ച്, മൊബൈല്‍ ആപ് വഴി, മൊബൈല്‍ ബാങ്കിംഗ് വഴി, ക്രെഡിറ്റ് കാര്‍ഡിലൂടെ തങ്ങളുടേതായ രീതി അവലംബിച്ച് ഉപഭോക്താക്കളെ സേവിക്കുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ ഈ ചെറുകിട കച്ചവടക്കാരോടു പറയാനാഗ്രഹിക്കുന്നത് നിങ്ങള്‍ക്കും ഡിജിറ്റല്‍ ലോകത്തേക്കു പ്രവേശിക്കാനുള്ള അവസരമാണിതെന്നാണ്. നിങ്ങളും മൊബൈല്‍ ഫോണില്‍ ബാങ്കുകളുടെ ആപ് ഡൗണ്‍ലോഡു ചെയ്യൂ. നിങ്ങളും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പീഓഎസ് മെഷീന്‍ വയ്ക്കൂ. നോട്ടില്ലാതെ എങ്ങനെ കച്ചവടം നടത്താമെന്ന് നിങ്ങളും പഠിക്കൂ. വലിയ വലിയ മാളുകള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളടെ വ്യാപാരം വര്‍ധിപ്പിക്കുന്നതുപോലെ ഒരു ചെറിയ കച്ചവടക്കാരനും ഉപയോഗിക്കാന്‍ എളുപ്പമുള്ള സാങ്കേതികവിദ്യയിലൂടെ അയാളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിക്കും. കുഴപ്പത്തിന്റെ പ്രശ്‌നമേയില്ല, കച്ചവടം വളര്‍ത്താനുള്ള അവസരമാണ്. നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിക്കായി നിങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കാനാകും. അതിനായി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് ബാങ്കിംഗ് സംവിധാനത്തെ മുഴുവന്‍ കൊണ്ടുവരാന്‍ സാധിക്കും. കച്ചവടം നടത്താന്‍ ഇന്ന് നോട്ടല്ലാതെയും വളരെയേറെ മാര്‍ഗ്ഗങ്ങളുണ്ട്. സാങ്കേതികവിദ്യയുടെ വഴിയാണ്, സുരക്ഷിതമാണ്, വേഗത്തില്‍ സാധിക്കാവുന്നതുമാണ്. ഈ നീക്കത്തെ വിജയിപ്പിക്കാന്‍ സഹായിക്കൂ. ഇത്രമാത്രമല്ല, മാറ്റത്തിനു നേതൃത്വം നല്കൂ. നിങ്ങള്‍ക്ക് മാറ്റത്തിനു നേതൃത്വം വഹിക്കാനാകുമെന്നെനിക്കറിയാം. നിങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടത്തിലും ഈ സാങ്കേതികവിദ്യ നടപ്പില്‍ വരുത്താനാകുമെന്ന് എനിക്കു വിശ്വാസമുണ്ട്.
തൊഴിലാളി സഹോദരീ സഹോദരന്മാരോടും ഞാന്‍ പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ വളരെയേറെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കടലാസില്‍ ഒരു കൂലിയും കൈയില്‍ കിട്ടുന്നത് മറ്റൊന്നുമായിരുന്നു. ചിലപ്പോള്‍ കൂലി മുഴുവന്‍ കിട്ടിയാലും പുറത്ത് അതിന്റെ പങ്കുപറ്റാന്‍ ചിലര്‍ നില്ക്കുന്നുണ്ടാകും. തൊഴിലാളികള്‍ ഈ ചൂഷണത്തെ നിവൃത്തിയില്ലാതെ തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കിപ്പോന്നു. ഈ പുതിയ സംവിധാനത്തിലൂടെ നാമാഗ്രഹിക്കുന്നത്, നിങ്ങള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകണമെന്നും, കൂലിപ്പണം നിങ്ങളുടെ ബാങ്കില്‍ നിക്ഷേപിക്കപ്പെടണമെന്നുമാണ്. അതിലൂടെ കുറഞ്ഞകൂലി സംബന്ധിച്ച നിബന്ധന പാലിക്കപ്പെടും. നിങ്ങള്‍ക്ക് കുറവു വരുത്താതെ മുഴുവന്‍ കൂലിയും കിട്ടണം. നിങ്ങളെ ആരും ചൂഷണം ചെയ്യാനിടയാകരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ചെറിയ മൊബൈല്‍ ഫോണില്‍ കച്ചവടകാര്യങ്ങള്‍ നടത്താം. വലിയ സ്മാര്‍ട്ട് ഫോണിന്റെയൊന്നും ആവശ്യമില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിന് ഇ-പേഴ്‌സിന്റെ കര്‍മ്മം നിര്‍വ്വഹിക്കാനാകും. നിങ്ങള്‍ക്ക് ആ മൊബൈല്‍ ഫോണിലൂടെത്തന്നെ അടുത്തുള്ള ചെറിയ ചെറിയ കടകളില്‍ നിന്നും എന്തുതന്നെ വാങ്ങണമെങ്കിലും, വാങ്ങാം, അതിലൂടെത്തന്നെ പണവും നല്‍കാം. അതുകൊണ്ട് തൊഴിലാളി സഹോദരീ സഹോദന്മാരോട് ഈ പദ്ധതിയില്‍ പങ്കുചേരാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ഥിക്കുന്നു. കാരണം ഇത്രയും വലിയ ഒരു തീരുമാനം ഞാനെടുത്തത് പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ്. ഇതിന്റെ നേട്ടം അവര്‍ക്കു കിട്ടണം.
ഇന്നു ഞാന്‍ യുവാക്കളോടു വിശേഷാല്‍ ചിലതു പറയാനാഗ്രഹിക്കുന്നു. 65 ശതമാനം ജനങ്ങള്‍ 35 വയസ്സിലും കുറഞ്ഞവരാണെന്ന് നാം ലോകത്തോടു കൊട്ടിഘോഷിക്കുന്നു. നിങ്ങള്‍ക്ക്, എന്റെ രാജ്യത്തിലെ യുവതീ യുവാക്കള്‍ക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടു എന്നെനിക്കറിയാം. ഈ തീരുമാനത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും എനിക്കറിയാം. ഈ കാര്യത്തെ പ്രയോജനപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ വളരെ പങ്കുവഹിക്കുന്നെന്നും എനിക്കറിയാം. സുഹൃത്തുക്കളേ, നിങ്ങളെന്റെ യഥാര്‍ഥ സൈനികരാണ്, എന്റെ നല്ല സുഹൃത്തുക്കളാണ്. മാതൃഭാരതത്തെ സേവിക്കാനുള്ള ഒരു ആശ്ചര്യകരമായ അവസരം നമ്മുടെ മുന്നിലെത്തിയിരിക്കയാണ്, രാജ്യത്തെ സാമ്പത്തിക ഔന്നത്യത്തിലേക്കു കൊണ്ടുപോകാനുള്ള അവസരമാണിത്. എന്റെ യുവാക്കളേ, നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? എന്റെ കൂടെ നിന്നതുകൊണ്ടു മാത്രം കാര്യമായില്ല. പുതിയ ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ളിടത്തോളം അനുഭവം പഴയ തലമുറയ്ക്കില്ല. നിങ്ങളുടെ കുടുംബത്തില്‍ ജ്യേഷ്ഠന്മാര്‍ക്കോ, അച്ഛനമ്മമാര്‍ക്കോ, അപ്പച്ചി-ചിറ്റപ്പനോ, അമ്മാവന്‍-അമ്മാവിക്കോ ഒക്കെ കാര്യം അറിയില്ലായിരിക്കാം. ആപ് എന്താണെന്നു നിങ്ങള്‍ക്കറിയാം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്തെന്നറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എങ്ങനെയാണ് എന്നെല്ലാമറിയാം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സാധാരണ കാര്യമാണ്, നിങ്ങളത് ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ന് രാജ്യം നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിയെന്ന ഒരു മഹാകാര്യമാണു ചെയ്യാനാഗ്രഹിക്കുന്നത്.
നൂറുശതമാനവും നോട്ടില്ലാത്ത ഒരു സമൂഹം സാധ്യമല്ലെന്നതു ശരിതന്നെ. പക്ഷേ, കുറച്ച് നോട്ടുപയോഗിക്കുന്ന സമൂഹമായി നമുക്കു മാറാനാവില്ലേ? നിങ്ങള്‍ ഒരുപ്രാവശ്യം കുറച്ചുനോട്ടുള്ള സമൂഹനിര്‍മ്മിതിക്കു തുടക്കമിട്ടാല്‍, നോട്ടില്ലാത്ത സമൂഹനിര്‍മ്മിതി അകലെയാവില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ നേരിട്ടുള്ള സഹായം വേണം, നിങ്ങളുടെ സമയം വേണം, നിങ്ങളുടെ ദൃഢനിശ്ചയം വേണം. നിങ്ങളെന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് എനിക്കു വിശ്വാസമുണ്ട്. കാരണം നാം ഭാരതത്തിലെ ദരിദ്രരുടെ ജീവിതം മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നോട്ടില്ലാത്ത സമൂഹത്തിന്, ഡിജിറ്റല്‍ ബാങ്കിംഗിന്, അതല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗിന് ഇന്ന് എന്തെല്ലാം അവസരങ്ങളുണ്ടെന്നു നിങ്ങള്‍ക്കറിയാം. എല്ലാ ബാങ്കുകളും ഓണ്‍ലൈന്‍ സൗകര്യം നല്കുന്നുണ്ട്. ഭാരതത്തിലെ എല്ലാ ബാങ്കുകള്‍ക്കും മൊബൈല്‍ ആപ്പുകളുണ്ട്. എല്ലാ ബാങ്കുകള്‍ക്കും സ്വന്തമായി വാലറ്റുണ്ട്. വാലറ്റെന്നാല്‍ അര്‍ഥം ഇ-പേഴ്‌സ് എന്നാണ്. പല തരത്തിലുള്ള കാര്‍ഡുകള്‍ ലഭ്യമാണ്. ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങളുടെ പക്കല്‍ രുപേ കാര്‍ഡുണ്ട്. വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെട്ടിരുന്ന രുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ എട്ടാം തീയതിക്കുശേഷം 300 ഇരട്ടി വര്‍ധനവുണ്ടായി. മൊബൈല്‍ ഫോണില്‍ പ്രീപെയ്ഡ് കാര്‍ഡുള്ളതുപോലെ ബാങ്കില്‍നിന്നും പണം ചെലവാക്കാന്‍ പ്രീപെയ്ഡ് കാര്‍ഡു ലഭിക്കുന്നു.
യുപിഐ എന്നത് കച്ചവടം നടത്താനുള്ള മറ്റൊരു വലിയ തലമാണ്. അതുപയോഗിച്ച് നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം, പണമയക്കാം, പണം വാങ്ങുകയുമാകാം. നിങ്ങള്‍ വാട്‌സ് ആപില്‍ സന്ദേശമയക്കുന്നതുപോലെ ലളിതമാണിത്. ഒന്നും പഠിച്ചിട്ടില്ലാത്തവര്‍ക്കുപോലും ഇന്ന് വാട്‌സ് ആപില്‍ അയയ്ക്കാനറിയാം, ഫോര്‍വേഡു ചെയ്യാനുമറിയാം. ഇത്രമാത്രമല്ല, ഇതിന് വലിയ സ്മാര്‍ട് ഫോണൊന്നും ആവശ്യമില്ലാത്തവിധം സാങ്കേതികവിദ്യ ലളിതമായിക്കൊണ്ടിരിക്കുന്നു. സാധാരണയായുള്ള ഫോണുപയോഗിച്ചുപോലും പണം അയയ്ക്കാനാകും. അലക്കുകാരനാണെങ്കിലും, പച്ചക്കറി കച്ചവടം ചെയ്യുന്നയാളാണെങ്കിലും, പാല്‍ വില്‍ക്കുന്നയാളാണെങ്കിലും പത്രം വില്‍ക്കുന്നയാളാണെങ്കിലും ചായ വില്ക്കുന്നയാളാണെങ്കിലും കടല വില്‍ക്കുന്നയാളാണെങ്കിലും ഇത് സൗകര്യപൂര്‍വ്വം ഉപയോഗിക്കാം. ഈ ഏര്‍പ്പാടുകള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യത്തിന് ഞാന്‍ ഊന്നല്‍ കൊടുക്കുകയുണ്ടായി. എല്ലാ ബാങ്കുകളും അതിനു ശ്രമിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ സര്‍ചാര്‍ജ്ജ് റദ്ദു ചെയ്തിരിക്കുന്നു. ഇതുപോലെയുള്ള മറ്റു ചെലവുകളും റദ്ദു ചെയ്തതായി കഴിഞ്ഞ രണ്ടുനാലു ദിവസങ്ങളിലെ പത്രത്തില്‍ കണ്ടുകാണും. ഇതിലൂടെ നോട്ടില്ലാത്ത സമൂഹത്തിലേക്കുള്ള നീക്കത്തിന് ശക്തിപകരാനാണ് ശ്രമിക്കുന്നത്.
എന്റെ യുവസുഹൃത്തുക്കളേ, ഇതെല്ലാമുണ്ടെങ്കിലും ഇതൊന്നുമറിയാത്ത ഒരു വലിയ തലമുറയുണ്ട്. നിങ്ങളെല്ലാം ഈ മഹത്തായ കാര്യത്തില്‍ പ്രവര്‍ത്തനനിരതരാണെന്ന് എനിക്കു നന്നായി അറിയാം. വാട്‌സ് ആപില്‍ നിങ്ങള്‍ നല്കുന്ന സൃഷ്ടിപരമായ സന്ദേശങ്ങള്‍ – മുദ്രാവാക്യങ്ങള്‍, കവിതകള്‍, ചെറുകഥകള്‍, കാര്‍ട്ടൂണുകള്‍, പുതിയ പുതിയ സങ്കല്‍പ്പങ്ങള്‍, കളിതമാശകള്‍ – എല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും നമ്മുടെ യുവതലമുറയുടെ സൃഷ്ടിപരമായ കഴിവ് കണ്ടിട്ട് ഏതോ കാലത്ത് യുദ്ധഭൂമിയില്‍ ഗീത ഉണ്ടായതുപോലെ ഇന്ന് വലിയ മാറ്റത്തിന്റെ കാലത്തിലൂടെ നാം കടന്നു പോകുമ്പോള്‍ നമ്മുടെ ഉള്ളിലും സ്വന്തമായ സൃഷ്ടിപരമായ കഴിവ് പ്രകടമാകുന്നു എന്നാണ് തോന്നുന്നത്. എങ്കിലും എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു, ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെ സഹായം വേണം. അതെ.അതെ.അതെ. ഞാന്‍ വീണ്ടും പറയുന്നു എനിക്കു നിങ്ങളുടെ സഹായം വേണം. നിങ്ങള്‍, എന്റെ രാജ്യത്തിലെ കോടിക്കണക്കിന് യുവാക്കള്‍ ഈ കാര്യം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങളൊരു കാര്യം ചെയ്യൂ, നിങ്ങള്‍ നോട്ടില്ലാത്ത സമൂഹത്തിന്റെ ഭാഗമാകുമെന്ന് സ്വയം തീരുമാനിക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ചെലവുകള്‍ ചെയ്യാനുള്ള സങ്കേതികവിദ്യയെല്ലാം ലഭ്യമായിരിക്കും. ഇത്രമാത്രമല്ല, എല്ലാ ദിവസവും അരമണിക്കൂര്‍, ഒരു മണിക്കൂര്‍, രണ്ടുമണിക്കൂറെടുത്ത് കുറഞ്ഞത് പത്തു കുടുംബങ്ങളെ ഈ സാങ്കേതിക വിദ്യയെന്താണെന്ന്, ഈ സങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന്, എങ്ങനെയാണ് ബാങ്കിന്റെ ആപ് ഡൗണ്‍ലോഡു ചെയ്യുന്നതെന്ന് പഠിപ്പിക്കൂ.
സ്വന്തം അക്കൗണ്ടില്‍ കിടക്കുന്ന പണം എങ്ങനെ ചെലവാക്കുന്നു, എങ്ങനെ കടക്കാരനു കൊടുക്കാം എന്നു പഠിപ്പിക്കൂ. എങ്ങനെ കച്ചവടം നടത്താമെന്ന് കടക്കാരനെ പഠിപ്പിക്കൂ. നോട്ടില്ലാത്ത സമൂഹം, നോട്ടുകളുടെ കോലാഹലത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള മഹായാത്രയില്‍, നാടിനെ അഴിമതിയില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, കള്ളപ്പണത്തില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, ജനങ്ങളെ കഷ്ടപ്പാടുകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള യാത്രയില്‍ നിങ്ങള്‍ നേതൃത്വം നല്കണം. റുപേ കാര്‍ഡ് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കല്‍ ആളുകളെ പഠിപ്പിച്ചാല്‍ ദരിദ്രര്‍ നിങ്ങളെ ആശീര്‍വ്വദിക്കും. സാധാരണ ജനങ്ങളെ ഇതെല്ലാം പഠിപ്പിച്ചാല്‍ അവര്‍ക്കൊരുപക്ഷേ, എല്ലാ വേവലാതികളില്‍ നിന്നും മോചനം ലഭിക്കും. ഈ കാര്യത്തില്‍ ഭാരതത്തിലെ എല്ലാ യുവാക്കളും ഏര്‍പ്പെട്ടാല്‍, ഇതിന് അധികം സമയം വേണ്ടിവരുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു മാസത്തിനുള്ളില്‍ത്തന്നെ നമുക്ക് ലോകത്തിന്റെ മുന്നില്‍ ഒരു പുതിയ ഭാരതത്തെ അവതരിപ്പിക്കാനാകും. ഇക്കാര്യം നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ചെയ്യാം, ദിവസേന പത്തു വീട്ടില്‍ പോയി ചെയ്യാം, ദിവസേന പത്തു വീടുകളെ ഇതുമായി ബന്ധിപ്പിക്കാം. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു, വരൂ. കേവലം പിന്തുണ മാത്രമല്ല, നമുക്ക് ഈ മാറ്റത്തിന്റെ സേനാനിയാകാം, മാറ്റം വരുത്തിയേ വിശ്രമിക്കാവൂ. രാജ്യത്തെ അഴിമതിയില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നുംമോചിപ്പിക്കാനുള്ള ഈ യുദ്ധം നാം മുന്നോട്ടു കൊണ്ടുപോകും. യുവാക്കള്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ച അനേകം രാജ്യങ്ങളുണ്ട് ലോകത്തില്‍. മാറ്റങ്ങള്‍ കൊണ്ടുവരുന്നത്, വിപ്ലവമുണ്ടാക്കുന്നത് യുവാക്കളാണെന്ന കാര്യം അംഗീകരിക്കേണ്ടിത്തന്നെ വരും. കെനിയ തീരുമാനിച്ചിറങ്ങി, എം-പിഇഎസ്എ എന്ന പേരില്‍ മൊബൈല്‍ പദ്ധതിയുണ്ടാക്കി, സാങ്കേതികവിദ്യ ഉപയോഗിച്ചു – എം-പെസാ എന്നു പേരിട്ടു. ഇന്ന് ആഫ്രിക്കയിലെ കെനിയയില്‍ എല്ലാ ബിസിനസ്സുകളും ഇതിലേക്കു മാറാന്‍ തയ്യാറായിരിക്കുകയാണ്. ആ രാജ്യം ഒരു വിപ്ലവം തന്നെ നടത്തി.
എന്റെ പ്രിയപ്പെട്ട യുവാക്കളേ, ഞാന്‍ വീണ്ടും ഒരിക്കല്‍കൂടി, ഒരിക്കല്‍കൂടി നിങ്ങള്‍ ഈ മുന്നേറ്റത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നഭ്യര്‍ഥിക്കുന്നു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും, സര്‍വ്വകലാശാലകളിലും, എന്‍സിസി, എന്‍എസ്എസ്, എല്ലാം ഒരുമിച്ചും വേറിട്ടും ഈ കാര്യം ചെയ്യണമെന്നു ഞാനഭ്യര്‍ഥിക്കുന്നു. ഇതു നമുക്കു മുന്നോട്ടു കൊണ്ടുപോകാം. രാജ്യത്തിനായി നല്ലൊരു സേവനം ചെയ്യാന്‍ നമുക്കവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം നഷ്ടപ്പെടുത്താന്‍ പാടില്ല.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ ഒരു മഹാനായ കവി ശ്രീ.ഹരിവംശറായ് ബച്ചന്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രീ.അമിതാഭ് ബച്ചന്‍ ശുചിത്വ യജ്ഞത്തിന് ഒരു മുദ്രാവാക്യം നല്‍കിയിരിക്കുന്നു. നിങ്ങള്‍ കണ്ടിരിക്കും, ഈ നൂറ്റാണ്ടിലെ ഏറ്റവും സുപ്രസിദ്ധ കലാകാരനായ അമിതാഭ് ശുചിത്വ യജ്ഞം വളരെ ഹൃദയപൂര്‍വ്വം മുന്നോട്ടു നയിക്കുന്നു. ശുചിത്വമെന്നത് അദ്ദേഹത്തിന്റെ അണുഅണുവില്‍ വ്യാപിച്ചിരിക്കുന്നെന്നാണു തോന്നുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ജന്മവാര്‍ഷികത്തിനും അദ്ദേഹത്തിന് ശുചിത്വത്തിന്റെ കാര്യം ഓര്‍മ്മവന്നത്. ഹരിവംശറായ് ജിയുടെ ഒരു കവിതയുടെ ഒരു വരി അദ്ദേഹം എഴുതിയിരിക്കുന്നു, ‘മണ്‍ ശരീരം, ഉല്ലാസം നിറഞ്ഞ മനസ്സ്, ക്ഷണിക ജീവിതം, അതാണു ഞാന്‍.’ (മിട്ടി കാ മന്‍, മസ്തി കാ മന്‍, ക്ഷണ്‍ ഭര്‍ ജീവന്‍) അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ അമിതാഭ്ജിയുടെ ഞരമ്പുകളില്‍ ശുചിത്വ യജ്ഞം രക്തംപോലെ ഒഴുകുന്നു. ഹരിവംശറായ്ജിയുടെ കവിത ഉപയോഗിച്ച് അദ്ദേഹം എനിക്കെഴുതിയിരിക്കുന്നു – സ്വച്ഛമായ ശരീരം, സ്വച്ഛമായ മനസ്സ്, സ്വച്ഛമായ ഭാരതം, അതാണു ഞാന്‍. ഹരിവംശറായ് ജിയെ ആദരപൂര്‍വ്വം പ്രണമിക്കുന്നു. ശ്രീ.അമിതാഭ് ബച്ചനോട് മന്‍ കീ ബാത്തില്‍ ഇങ്ങനെ പങ്കാളിയാകുന്നതിനും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നു.
എന്റെ പ്രിയ ദേശവാസികളേ, ഇപ്പോള്‍ മന്‍ കീ ബാത്‌ലൂടെ നിങ്ങളുടെ ചിന്തകളുമായി , നിങ്ങളുടെ കാഴ്ചപ്പാടുമായി നിങ്ങളുടെ കത്തുകളിലൂടെയും മൈ ഗവ് ലൂടെയും നരേന്ദ്രമോദി ആപിലൂടെയും ഞാന്‍ നിരന്തരം ബന്ധപ്പെട്ടുപോരുന്നു. ഇപ്പോള്‍ 11 മണിക്കാണ് ഈ മന്‍ കീ ബാത് നടക്കുന്നത്. ഇനി പ്രാദേശിക ഭാഷകളിലും ഇതു കഴിഞ്ഞാലുടനെ കേള്‍ക്കാം. പുതിയതായി അവര്‍ അങ്ങനെയൊരു തുടക്കം കുറിക്കുന്നതില്‍ ഞാന്‍ ആകാശവാണിയോട് കൃതജ്ഞനാണ്. ഹിന്ദി ഭാഷ പ്രചരിച്ചിട്ടില്ലാത്തിടത്തുള്ള ജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെടുവാനുള്ള അവസരം കിട്ടുന്നു. നിങ്ങള്‍ക്കേവര്‍ക്കും വളരെ നന്ദി.
Translation Credits,Janmabhumi Daily

Tuesday, October 18, 2016

സുഹൃത്തേ .. കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.

പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ?
അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ. ആ രാക്ഷസനാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി! അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും.അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും.വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം വിശുദ്ധ കർമ്മമാണ്‌.
ആലങ്കാരികമായി പറഞ്ഞതല്ല. യാഥാർഥ്യമതാണ്.34 വർഷം തുടർച്ചയായി ഭരിച്ചു മുടിച്ച ബംഗാളിലെ പാർട്ടി കോട്ടകളത്രയും തകർന്നു തരിപ്പണമായ ശേഷമിപ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തിയുള്ള പ്രദേശം കണ്ണൂരാണ്. നമ്മുടെ കോഴിക്കോടിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ത്രിപുരയെ മാറ്റിനിർത്തിയാൽ രാജ്യത്താകെ പാർട്ടി ഗ്രാമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു ജില്ലയും കണ്ണൂരാണ്.കണ്ണൂരിലെ സ്വാധീനം നഷ്ടപ്പെട്ടാൽ മലബാർ മേഖലയിലാകെ പാർട്ടി തളരുകയും ക്രമേണ ബംഗാളിലെ പോലെ കേരളത്തിലും അവർ നാമാവശേഷമാവുകയും ചെയ്യും.
ലോക്സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം അയക്കാൻ സാധിക്കുന്ന ത്രിപുരയിലെ പ്രാദേശിക കക്ഷിയായി ചുരുങ്ങി ദേശീയ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തരായി തീരുക എന്നതാണ് അതിന്റെ തുടർച്ച.അങ്ങനെയാണ് എന്തു വില കൊടുത്തും കണ്ണൂർ പിടിച്ചു നിർത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടമാകുന്നത്.അവിടെ തന്നെയാണ് കണ്ണൂരിലെ സ്വയം സേവകരുടെ സംഘടനാ പ്രവർത്തനമെന്നത് വെറും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ എന്നതിലുപരി ദേശീയമാനമുള്ള രാഷ്ട്രീയ പ്രവർത്തനം തന്നെയാകുന്നതും.
നിർണ്ണായക സന്ധികളിലെല്ലാം രാജ്യത്തെ ഒറ്റു കൊടുത്തിട്ടുള്ള, ദേശ വിരുദ്ധതയും ദേശീയതാ വിരുദ്ധതയും ആശയ പ്രമാണമായി സ്വീകരിച്ചിട്ടുള്ള, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ എല്ലാ കാലത്തും വെല്ലുവിളിയുയർത്തിയിട്ടുള്ള, നമ്മുടെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും സംസ്കാരത്തെയുമെല്ലാം എന്നുമെന്നും തകർക്കാനായി പരിശ്രമിച്ചിട്ടുള്ള,കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ക്ഷുദ്ര സംഘടനയെ ഈ രാജ്യത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനത്തിലാണ് അവർ വ്യാപൃതരായിരിക്കുന്നത്.
കൊല്ലാൻ മടിയില്ലാത്ത രാക്ഷസനും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരും തമ്മിലാണ് കണ്ണൂരിലെ സംഘർഷം.അവിടുത്തെ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.നമുക്കെല്ലാം നിസ്സഹായരായി കണ്ടു നിൽക്കാനും.
അതിങ്ങനെയല്ലാതെ ആവണമെങ്കിൽ ‘തങ്ങളുടെ സ്വാധീനം’ എന്നതിനെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാട് തന്നെ മാറേണ്ടതുണ്ട്.
പക്ഷെ ചരിത്രത്തിലെല്ലായ്പ്പോഴും അവർക്കതിനർത്ഥം “തങ്ങളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ” എന്നു തന്നെയായിരുന്നു.
ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം അവരതാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്.
1936-38 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാർമികത്വത്തിൽ അരങ്ങേറിയ മഹാ ശുദ്ധീകരണ യജ്ഞം എന്ന് വിളിക്കപ്പെടുന്ന” ദി ഗ്രേറ്റ് പർജ്” (The Great Purge) നമ്മൾ പഠിച്ചിട്ടുള്ളതാണ്.
റഷ്യ തന്നെ പിന്നീട് പുറത്തു വിട്ട ഔദ്യോഗിക വിശദീകരണ പ്രകാരം പ്രതി വിപ്ലവകാരികളെന്നും പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തപ്പെട്ട ആറു ലക്ഷത്തി എൺപതിനായിരം ആളുകളെയാണ് സ്റ്റാലിൻ ഭരണകൂടം 3 വർഷം കൊണ്ട് വധിച്ചു കളഞ്ഞത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം 12 ലക്ഷത്തിനടുത്താണ്.ഗ്രേറ്റ് പർജിന്റെ ചൈനീസ് പതിപ്പായ മാവോയുടെ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിൽ (The Proletarian Cultural Revolution 1966-76) കൊലചെയ്യപ്പെട്ട വിപ്ലവത്തിന്റെ ശത്രുക്കളുടെ എണ്ണം ഏഴു ലക്ഷത്തി അമ്പിത്തിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയിലാണ്.
1959-60 കാലഘട്ടത്തിലരങ്ങേറിയ ക്യൂബൻ പർജിൽ (The Cuban Purge) വധിക്കപ്പെട്ടത് ഇരുപതിനായിരം പ്രതി വിപ്ലവകാരികൾ ആയിരുന്നെങ്കിൽ, 1976-79 കാലത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ പോൾ പോട്ടിന് കീഴിൽ കംബോഡിയയിൽ കൊന്ന് ശുദ്ധീകരിക്കപ്പെട്ട “വിയറ്റ്നാമീസ് മനസ്സും ഖേമർ ഉടലുമുള്ള” വർഗ്ഗ ശത്രുക്കൾ ഏതാണ്ട് രണ്ട് ലക്ഷത്തോളം വരും.
അതവിടുത്തെ ആകെ വിയറ്റ്നാമീസ് ജനസംഘയുടെ നേർപകുതിയായിരുന്നു എന്നോർക്കണം.
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ പുലരുന്ന ഉത്തര കൊറിയയിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് പരമാവധികാരിയായ കിം ജോംഗ് ഉന്നിന്റെ ചെറിയ ഇഷ്ടക്കേടിന് പാത്രമായത് മൂലം മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത്.
1977 മുതൽ 2011 വരെ തുടർച്ചയായി തങ്ങൾ ഭരിച്ച ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 28000 ആണെന്ന് നിയമസഭയിൽ പ്രസ്താവിച്ചത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ്. എന്നാൽ മെയിൻസ്ട്രീം വീക്‌ലി പുറത്തു വിട്ട പഠന പ്രകാരം 34 വർഷങ്ങൾക്കിടയിലെ യഥാർത്ഥ കൊലകണക്ക് 55000ന് മുകളിലാണ്.
ലോകത്തെ പലഭാഗങ്ങളിലായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിപ്ലവ വിരുദ്ധരെന്നും വർഗ്ഗ ശത്രുക്കളെന്നും പ്രസ്ഥാനത്തിന്റെ വിരോധികളെന്നും കുലംകുത്തികളെന്നും വിളിച്ച് കൊന്നു തള്ളിയ മനുഷ്യരുടെ ആകെ എണ്ണമെടുത്താൽ, അത് ജർമനിയിലെ ജ്യൂവിഷ് ഹോളോകോസ്റ്റും (Jewish Holocaust) ജപ്പാനിലെ ഏഷ്യൻ ഹോളോകോസ്റ്റും (Japan Asian Holocaust) അടക്കം ലോകത്തിന്ന് വരെ അരങ്ങേറിയ മുഴുവൻ വംശഹത്യകളിലുമായി വധിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും എണ്ണത്തിൽ അധികമാകുമെന്ന് ‘ദി ബ്ലാക്ക് ബുക് ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ സ്റ്റീവൻ റോസ്ഫീൽഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ ഉന്മൂലന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലും പിന്തുടരുന്നത്.
അതങ്ങനെയല്ലാതാവാതെ, കണ്ണൂരും ഇങ്ങനെയല്ലാതാവില്ല.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രമിത്തിന്റെ കാര്യം നോക്കൂ.2002ലാണ് രമിത്തിന്റെ അച്ഛനായ ഉത്തമൻ എന്ന ബസ് ഡ്രൈവറെ കമ്മ്യൂണിസ്റ്റ് കൊലപാതകി സംഘം ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിംഗ് സീറ്റിലിട്ട് വെട്ടി കൊലപ്പെടുത്തുന്നത്.തങ്ങളുടെ പാർട്ടി മാത്രമുള്ള പിണറായി ഗ്രാമത്തിൽ ബി.എം.എസിന് വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു ഉത്തമനെ വധശിക്ഷയ്ക്ക് അർഹനാക്കിയ കുറ്റം.അത് കൊണ്ടും പക തീരാതെ ഉത്തമന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രക്ക് നേരെയും അവർ ആക്രമണം അഴിച്ചു വിട്ടു.
ബോംബേറിൽ അമ്മുവമ്മ എന്നൊരു സാധു വൃദ്ധയും ഷിഹാബുദ്ധീൻ എന്നൊരു ജീപ്പ് ഡ്രൈവറും മരണത്തിനിരകളായി. ഉത്തമന്റെ വിധവയും രണ്ടു കുഞ്ഞുങ്ങളും മാത്രമുള്ള വീടിന് നേരെ തുടരെ തുടരെ ആക്രമണങ്ങൾ ആവർത്തിച്ചു.വീടിന്റെ ഉമ്മറത്ത് ഇടയ്ക്കിടെ മുന്നറിയിപ്പെന്ന പോലെ റീത്തുകൾ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ വട്ടം രമിത്തിന്റെ വീട്ടിൽ പതിവ് വിരട്ടിനെത്തിയ സംഘം അവന്റെ അമ്മയുടെ കഴുത്തിൽ വാള് വെച്ച് പറഞ്ഞത് “ഉത്തമന്റെ പൊടി പോലും പിണറായിയിൽ ഞങ്ങൾ ബാക്കി വയ്ക്കില്ല” എന്നായിരുന്നത്രേ.ആ രമിത്താണ് ഇന്നലെ കൊലചെയ്യപെട്ടത്.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലില്ലാത്ത, ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലാത്ത രമിത്തിനെ വധശിക്ഷക്കർഹനാക്കിയ കുറ്റം അവൻ ഉത്തമന്റെ പൊടിയായിരുന്നു എന്നത് മാത്രമാണ്.ആ വീട്ടിലിനി ആണുങ്ങളാരും ബാക്കിയില്ല.
“ഭയം” വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവർത്തനത്തിന്റെ രീതി. വധിക്കപ്പെടാനുള്ള ഒരാളുടെ യോഗ്യത അവന്റെ മരണത്തിന് മറ്റുള്ളവരിൽ എത്ര തോതിൽ ഭീതി പടർത്താനാവും എന്നത് മാത്രമാണ്. ഉത്തമന്റെയും രമിത്തിന്റെയും അനുഭവം കണ്ട പിണറായിയിലെ ഒരാൾ പോലും ഇനി സിപിഎമ്മിനെ എതിർക്കാനോ സംഘപരിവാറിൽ പ്രവർത്തിക്കാനോ ധൈര്യപ്പെടുകയില്ല. അങ്ങനെയാണ് പാർട്ടിയുടെ നീതിശാസ്ത്രത്തിൽ അവരുടെ കൊലപാതകങ്ങൾ ന്യായമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം അമ്പതോളം വീടുകളാണ് പിണറായി ഗ്രാമത്തിൽ ആക്രമിക്കപെട്ടത്. ശോഭയാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ചു, രാഖി കെട്ടി, മകനോ മകളോ കോളേജിൽ എബിവിപിയിലാണ് തുടങ്ങിയ നിസ്സാര കുറ്റങ്ങളുടെ പേരിൽ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകൾ പോലും തകർത്തു തരിപ്പണമാക്കപ്പെടുന്നു. വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ ഒന്നുകിൽ നാടുപേക്ഷിച്ച് പോവുക അല്ലെങ്കിൽ പാർട്ടിക്ക് വിധേയരായി ജീവിക്കുക എന്ന രണ്ടേ രണ്ട് സാദ്ധ്യതകൾ മാത്രം അവർക്ക് മുന്നിൽ അവശേഷിപ്പിക്കുക.
ഇങ്ങനെയാണ് പാർട്ടി കണ്ണൂരിലെ സ്വന്തം ഗ്രാമങ്ങൾ സംരക്ഷിക്കുന്നത്.സഹിഷ്ണുതാവാദിയുടേയും മാനവികവാദിയുടേയും ജനാധിപത്യവാദിയുടേയുമൊക്കെ മാരീച വേഷങ്ങൾ ധരിച്ച് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മായാ രാക്ഷസൻ അവന്റെ കാട്ടിൽ മാത്രം പുറത്തെടുക്കുന്ന തനി സ്വരൂപമാണിത്.
‘അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല’ എന്ന അദ്ധ്യാത്മ രാമായണത്തിലെ താടകാ വർണ്ണനയോട് വളരെ അടുത്ത് നിൽക്കുന്നുണ്ടിത്.
ആശയാധിഷ്ഠിതവും ജനകീയവും സൗമ്യവുമായ തിരുവിതാംകൂർ രാഷ്ട്രീയ ശൈലി പൂർണ്ണമായും അക്രമാധിഷ്ഠിതമായ മലബാർ ശൈലിക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ പാർട്ടി ഇന്ന് മുഴുവനായും കണ്ണൂർ നേതൃത്വത്താലാണ് നിയന്ത്രിക്കപ്പെടുന്നത്.
കണ്ണൂരിലെ ആദ്യ ആർ.എസ്.എസ് ബലിദാനിയായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ആളാണ് ഇന്ന് കേരളാ മുഖ്യമന്ത്രി. അതിന് ശേഷം നടന്ന കരിമ്പിൽ സതീശന്റെ കൊലപാതക കേസിലെ പ്രതിയാകട്ടേ, ഇന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ്.
കണ്ണൂരിലെ കളരിയിൽ നിന്ന് അഭ്യാസം പഠിച്ചും പഠിപ്പിച്ചും വന്നവരായത് കൊണ്ടാണ്, ആ രാഷ്ട്രീയ ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആയത് കൊണ്ടാണ്, അധികാരമേറ്റ് വെറും അഞ്ചു മാസം കൊണ്ട് ഏഴു കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നിട്ടും ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിക്ക് മൗനം പാലിക്കാൻ സാധിക്കുന്നതും പാർട്ടി സെക്രട്ടറിക്ക് പൊതുയോഗം വിളിച്ചു കൂട്ടി പാടത്തെ പണിക്ക് വരമ്പിൽ കൂലി കൊടുക്കണമെന്ന് കേഡർമാരെ ഗുണദോഷിക്കാൻ സാധിക്കുന്നതും.
കണ്ണൂരിലെ സംഘപരിവാറിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയുമെല്ലാം പ്രവർത്തന ശൈലി കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കിൽ സുധാകരനെ പോലൊരു നേതാവ് കോൺഗ്രസ്സിന് കേരളത്തിൽ വേറെവിടെയാണുള്ളത്??
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനോഭാവം മാറാതെ, പാർട്ടിയുടെ രാഷ്ട്രീയ ശൈലിയും സിദ്ധാന്തവും മാറാതെ, തങ്ങളുടെ സ്വാധീന മേഖലയിൽ തങ്ങൾ മാത്രമെന്ന ഏകാധിപത്യ പ്രത്യയശാസ്ത്രം മാറാതെ കണ്ണൂർ ഇങ്ങനെയല്ലാതാവില്ല.
കൊലപാതകം ആര് ചെയ്താലും അതംഗീകരിക്കാനാവില്ല എന്നുറപ്പിക്കുമ്പോഴും, അക്രമരാഷ്ട്രീയത്തിനെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല എന്നതിൽ സംശയമില്ലാതിരിക്കുമ്പോഴും, കണ്ണൂരിൽ സമാധാനം പുലരാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതുണ്ട് എന്നതിൽ പൂർണ്ണ ബോധ്യമുള്ളപ്പോഴും, ഏകപക്ഷീയമായ ആക്രമണത്തേയും നിവൃത്തി കെട്ടവന്റെ പ്രതിരോധത്തേയും ഒരേ തരത്തിൽ കാണാൻ സാധിക്കുകയില്ലെന്ന് പറയാതെ വയ്യ.
ഗാന്ധി മാർഗ്ഗത്തിലുള്ള രാഷ്ട്രീയമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോൾ തന്നെയും അഹിംസയെന്നാൽ ഭീരുത്വമല്ലെന്നും, ഹിംസക്കും ഭീരുത്വത്തിനും ഇടയിൽ നിന്നൊന്നിന്നെ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിശ്ചയമായും ഞാൻ ഹിംസയെ തന്നെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ ഗാന്ധിയെ കൂടി ഓർക്കാതെയും വയ്യ.
വികാരരഹിതമായ നിഷ്പക്ഷത ചിലപ്പോഴൊക്കെ അപാരമായ ആത്മവഞ്ചനയാണ്. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ നിഷ്പക്ഷനായിരിക്കുക എന്നാൽ, ആട്ടിൻകുട്ടിയെ കൊന്നു തിന്നാൻ ചെന്നായയെ അനുവദിക്കുക എന്ന് തന്നെയാണാർത്ഥം. ധർമ്മയുദ്ധത്തിൽ മൂകസാക്ഷികളില്ല എന്ന് പറയാറുണ്ടല്ലോ.
ധർമ്മത്തിനൊപ്പമെന്ന് സംശയാതീതമായി പ്രഖ്യാപിക്കാത്തവർ പോലും അധർമ്മത്തിന്റെ പക്ഷത്തായിരുന്നെന്ന് ഗണിക്കപ്പെടുമത്രേ.
ഞാൻ നിഷ്പക്ഷനല്ലെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന രാക്ഷസന്റെ പതനത്തോടെയല്ലാതെ കണ്ണൂരിലെ രാഷ്ട്രീയത്തിന് മാറ്റം വരില്ലെന്ന് എനിക്കുറപ്പാണ്.
Article Credits,അഡ്വ. ശങ്കു ടി ദാസ്,Janamtv.com

Friday, October 14, 2016

ഇ പി ജയരാജൻ രാജി വച്ചു

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തേത്തുടർന്ന് പ്രതിസന്ധിയിലായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചു. സ്ഥാനമേറ്റ് 142ആം ദിവസമാണ് ഇ.പി.ജയരാജൻ രാജി വയ്ക്കുന്നത്.
രാവിലെ പത്തു മണിയോടെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണ്ണായകമായ തീരുമാനത്തേത്തുടർന്ന് ജയരാജൻ രാജി വച്ചത്.
അനധികൃത നിയമനങ്ങളുടെ പേരിൽ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും കടുത്ത വിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ വിടുവായത്തം മുഖമുദ്രയാക്കിയതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കാണ് ജയരാജൻ തിരി കൊളുത്തിയത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നതിനാണ് രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.
അനധികൃത നിയമനവിവാദത്തേത്തുടർന്ന് ജയരാജനെതിരേ വിജിലൻസ് ത്വരിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെയും, സർക്കാരിന്റെയും മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ജയരാജനോട് രാജി ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർബന്ധിതമായത്.
വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ചിറ്റപ്പന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.
News Credit ,Janamtv.com

Thursday, September 29, 2016

ഇന്ത്യയുടെ സൈനികശക്തിക്ക് മുന്നില്‍ പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇന്ത്യയുടെ സൈനിക ശക്തിക്ക് മുന്നില്‍ ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്ത രാജ്യമാണ് പാകിസ്ഥാനെന്ന് മുസ് ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ഭീകരവാദികള്‍ക്ക് ആയുധവും പണവും പരിശീലനവും നല്‍കി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന നമ്മുടെ വാദം ഇപ്പോള്‍ ലോകം അംഗീകരിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നമ്മുടെ സേന നടത്തിയ മിന്നലാക്രമണം ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യബോധം കൈവരിക്കാനാണ് പാകിസ്ഥാന്‍ പരിശ്രമിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉറിയില്‍ 18 വീരസൈനികര്‍ കൊല്ലപ്പെട്ട സംഭവത്തോടെ പാകിസ്ഥാന്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടിയാണ് ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തിയത്. സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുതയെയാണ് പാകിസ്ഥാന്‍ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തണമെന്ന് ഇന്ത്യയിലെ ഒരു മുസ്‌ലിമും ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ജനത ഏറെക്കാലമായി ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കെടുതികള്‍ നേരിടുകയാണ്. ഭീകരര്‍ക്ക് ഏതു ദേശത്തും ഒരേ രൂപമാണ്. ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ഇറാക്കിലായാലും സിറിയയിലായാലും അവര്‍ നിരപരാധികളായ മനുഷ്യരെയാണ് കൊന്നൊടുക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ സൈന്യത്തിനൊപ്പം ജീവനും രക്തവും നല്‍കി ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പ്രസ്താവന പി.കെ കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാട് എന്താണെന്ന് ഖാഈദെ മില്ലത്ത് സ്വതന്ത്ര്യാനന്തര വേളയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആറര പതിറ്റാണ്ടിനിപ്പുറവും ആ നിലപാടില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ അണുകിട പിന്നോട്ട് പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന് അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം സഹിതമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ്.
News Credits Janamtv.com

Wednesday, September 7, 2016

ലൈസന്‍സിനും വാഹനരേഖകള്‍ക്കും ഇനി ഡിജിറ്റല്‍ മുഖം; വാഹനരേഖകള്‍ മൊബൈലില്‍ സൂക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഡ്രൈവിങ്ങ് രേഖകള്‍ക്ക് ഡിജിറ്റല്‍ മുഖം. ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കുമെല്ലാം ഇനി മൊബൈലില്‍ സൂക്ഷിക്കാം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സാങ്കേതികവിദ്യയെ സാധാരണക്കാരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്.
ഡ്രൈവിങ്ങ് ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് രേഖകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് രേഖകള്‍ തുടങ്ങി വാഹനവുമായി ബന്ധപെട്ട രേഖകളെല്ലാം ഇനി മൊബൈലില്‍ ലഭ്യമാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ നിഥിന്‍ ഗഡ്കരിയും രവിശങ്കര്‍ പ്രസാദുമാണ് ഡല്‍ഹിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
വാഹന പരിശോധനയിലും മറ്റും സുതാര്യത ഉറപ്പാക്കി അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ പദ്ധതി സഹായകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. രേഖകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്വി. ആര്‍ കോഡ് സഹിതമാണ് ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാകുക. മൊബൈല്‍ വ്യൂ രൂപത്തിലും ഡിജിറ്റല്‍ ഒപ്പോടുകൂടിയ രേഖയായും ലഭിക്കും.
19.5 കോടി പേരുടെ രജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കറ്റും 10 കോടി പേരുടെ ഡ്രൈവിങ്ങ് ലൈസന്‍സും ഇതോടകം ഡിജിറ്റലാക്കി കഴിഞ്ഞു. ഡിജിറ്റല്‍ ലോക്കര്‍ ഡോട് ഗവ്.ഇന്‍ എന്ന സൈറ്റില്‍ കയറിയാല്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാകും.
News Credits JanamTv

Monday, August 29, 2016

പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുന്നു: കുമ്മനം

കൊച്ചി: അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണ വീഴ്ചകള്‍ മറച്ച് വയ്ക്കാന്‍ സിപി‌എം വിഫല ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുകയാണ്. ഒരേസമയം ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ആഘോഷിക്കുകയും നിലവിലക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് അതിന്റെ ഒന്നാന്തരം തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ ജനപിന്തുണയോടെയാണ് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ദിവസം കേരളം മുഴുവന്‍ ശോഭായാത്രകള്‍ നടത്തുന്നത്. ഇതില്‍ അസൂയ പൂണ്ടാണ് സിപി‌എമ്മും ഈ ആഘോഷത്തിന് മുതിര്‍ന്നത്. എന്നാല്‍ സിപി‌എമ്മിന്റെ ഈ വേഷം കെട്ടല്‍ ജനങ്ങള്‍ തിരസ്കരിച്ചു. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്‍ നാലു ചുവരുകള്‍ക്കുള്ളില്‍ മതിയെന്ന സിപി‌എമ്മിന്റെ ആജ്ഞ.
മതവും ഭക്തിയും വിശ്വാസവും വേണ്ടെന്ന് പറയുന്നവര്‍ ഹൈന്ദവാചാര ആഘോഷങ്ങളെ എതിര്‍ക്കുന്നത് എന്തിനു വേണ്ടിയാണെന്നും കുമ്മനം ചോദിച്ചു. നിലവിളക്കിനെതിരെയാണ് മന്ത്രി സുധാകരന്‍ ആക്രോശിച്ചത്. നിലവിളക്ക് സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരം ഞങ്ങള്‍ക്കില്ലെന്നാണോ സുധാകരന്‍ പറയുന്നത്. കേരളത്തിന്റെ സിപി‌എമ്മിന്റെ അധപതനം കുറിച്ചിരിക്കുകയാണ്. സ്കൂളുകളില്‍ ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്. ഇത് പാവപ്പെട്ട ഹിന്ദുക്കളുടെ സംവരണം അട്ടിമറിക്കാനാണ്.
ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് നിലവിളക്ക് വേണ്ടെന്ന് പറയാന്‍ സുധാകരന് ധൈര്യം നല്‍കിയതെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയ സിപി‌എം ഭരണത്തിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പാഠപുസ്തകം പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ: അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
കൊച്ചി: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം പറയാന്‍ ക്ഷേത്രോപദേശക സമിതികളും ഭക്തജനങ്ങളുടെ കമ്മറ്റികളും ബന്ധപ്പെട്ട മറ്റ് സംഘടനകളും ഉണ്ടെന്നും അവരാണ് ഇക്കാര്യം പറയേണ്ടതെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
കടകംപള്ളിയുടെ വാക്കുകള്‍ ആര്‍എസ്എസിനോടുളള വിരോധം കൊണ്ടാണെന്നും അസഹിഷ്ണുത കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നും കുമ്മനം പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ക്ഷേത്രപരിസരത്ത് നടത്തുന്ന ശാഖകള്‍ നിയന്ത്രിക്കുമെന്ന് കടകംപളളി സുരേന്ദ്രന്‍ പ്രസ്താവന നടത്തിയത്.
ജനകീയ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കിയെടുത്ത് വികാരങ്ങളെ വ്രണപ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ അഭിപ്രായപ്രകടനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം അതാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് ശാഖകളെക്കുറിച്ച് ഒരു ക്ഷേത്രത്തില്‍ നിന്നും പരാതി ഉയര്‍ന്നിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ അത് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ അവിടെ സംവിധാനമുണ്ട്. ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആചാരങ്ങള്‍ ഉണ്ട്. നിലവിളക്ക് കൊളുത്താന്‍ പാടില്ല, പൂക്കളം പാടില്ല, അഷ്ടമിരോഹിണി പാടില്ല എന്ന് പറയുന്നവര്‍ ഇനി നാമജപവും പൂജയും പാടില്ലെന്ന് പറയുമെന്നും കുമ്മനം പറഞ്ഞു.
നിലവിളക്ക് കൊളുത്തേണ്ടെന്നും പൂക്കളം ഇടേണ്ടെന്നും പറയുന്നത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് കാട്ടുന്ന നിന്ദയാണെന്നും നിലവിളക്ക് കൊളുത്തേണ്ടെന്ന ജി. സുധാകരന്റെ പ്രസ്താവന നാടിനേറ്റ കളങ്കമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
News Credits,Janmabhumi,Janamtv

കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് എം.ടി രമേശ്

കോഴിക്കോട്: കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും ഇതിന് തെളിവുകളാണെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മാത്രം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി എവിടെ നടത്തണമെന്ന് തീരുമാനിക്കാനുളള അവകാശം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശ്രീകൃഷ്ണജയന്തി ജനകീയമായി മാറിയതിലുള്ള അസൂയയാണ് അത് വികലമായി ചിത്രീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറാകുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിട്ടുളള സമ്പ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈ നാടിന്റെ പാരമ്പര്യത്തിനെതിരായി സിപിഎം സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഇടുന്നത് വിലക്കിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പൂക്കളമിടുന്നത് വര്‍ഷങ്ങളായി കേരളത്തില്‍ ഉളള ശീലമാണ്. പൂക്കളമിട്ടതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന അഭിപ്രായത്തിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരുടെ പാത പിന്തുടരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Friday, August 26, 2016

ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ലേയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മുഴുവൻ മലയാളികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
ഇത് കാലാകാലങ്ങളായി ജീവനക്കാർ ചെയ്യാറുള്ളതാണ്. മലയാളികളുടെ ദേശീയോൽസവമായ ഓണത്തെ അവഹേളിച്ചതിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെയാണ് പിണറായി അവഹേളിച്ചത്.
നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Article credits Janamtv.com

Thursday, August 18, 2016

സാഹോദര്യത്തിന്റെ കാഹളം മുഴക്കി ഇന്ന് രക്ഷാബന്ധൻ

‘സര്‍വ്വേ പി സുഖിന സന്തു’ എന്നു പ്രാര്‍ത്ഥിച്ച പാരമ്പര്യമുള്ള മഹത്തായ സംസ്‌കാരത്തിന്റെ സവിശേഷമായ ഉത്സവങ്ങളിലൊന്നാണ് രക്ഷാ ബന്ധന്‍. പൗരാണികമായും സമകാലികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഉത്സവം ഭാരത ജനതയുടെ ഒരുമയുടെ ഉത്സവമായിരുന്നു. സമാജ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഭാവികമായും തങ്ങളുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായി രക്ഷാബന്ധനേയും തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള്‍ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു. നാമമാത്രമായി പാകിസ്താനിലും വിപുലമായി നേപ്പാളിലും രക്ഷാബന്ധന് ആഘോഷിക്കാറുണ്ട്.
രക്ഷാബന്ധന്റെ ചരിത്രപരമായ ദൗത്യമെന്തായിരുന്നെന്നും അത് ഇന്നത്തെ ഭാരതീയ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നും ചിന്തിക്കേണ്ടത് ഇത്തരുണത്തില്‍ ആവശ്യമാണ്.
ഐതിഹ്യങ്ങളിലും ചരിത്രത്തിലും അതിനൊരൊറ്റ മാനമേ ഉണ്ടായിരുന്നുള്ളൂ. അത് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടേതുമായിരുന്നു. അതിന്റെ ഏറ്റവും തീഷ്ണമായ, ഐതിഹാസികമായ പ്രയോഗം നടന്നത് സ്വാതന്ത്ര്യ സമര കാലത്താണ്.
ചൈതന്യം നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു രാഷ്ട്രം ബ്രിട്ടീഷുകാരന്റെ നുകത്തിനു കീഴില് തളര്‍ന്നു മയങ്ങുമ്പോള്‍ ജനതയുടെ ആത്മവീര്യമുയര്‍ത്താന്‍ പവിത്രമായ ഭാരതീയ ആഘോഷങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ പുനരുജ്ജീവിപ്പിച്ചു. അരവിന്ദ ഘോഷും റാഷ് ബിഹാരിയും തിലകനും വീര സവര്‍ക്കറും ഖുദിറാം ബോസുമടക്കം എണ്ണമറ്റ ധീരന്മാര്‍ സിംഹഗര്‍ജ്ജനം മുഴക്കി അടര്‍ക്കളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
വന്ദേമാതര മന്ത്രധ്വനികള്‍ നാടെങ്ങും പ്രതിദ്ധ്വനിച്ചപ്പോള്‍ മുട്ടു വിറച്ച ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ വേണ്ടി 1905-ല്‍ ബംഗാള്‍ വിഭജിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ദാഹികളായ സിംഹങ്ങളെ പിടിച്ചു കെട്ടാന്‍ വിഭജനമെന്ന ഉമ്മാക്കിക്കായില്ല. വയലേലകളിലും തെരുവോരങ്ങളിലും കൂടൂതലുച്ചത്തില്‍ വന്ദേമാതരം മുഴങ്ങി, പണിസ്ഥലങ്ങളും കളിസ്ഥലങ്ങളും അടുക്കളകള്‍ പോലും ഭാരതമാതാവിന്റെ ജയമുദ്‌ഘോഷിച്ചു. മത ജാതി വര്‍ണ്ണ വര്‍ഗ ഭേദമില്ലാതെ ജനങ്ങള്‍ പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യവും രാഷ്ട്ര സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചു. നാടെങ്ങും പ്രതിഷേധങ്ങള്‍ മുഴങ്ങി. ഒടുവില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ ജനതയുടെ രാഷ്ട്രസ്‌നേഹത്തിനു മുന്നില്‍ മുട്ടുമടക്കി.
ബംഗാള്‍ വിഭജനം പിന്‍വലിക്കപ്പെട്ടു. രക്ഷാബന്ധന്‍ രാഷ്ട്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പ്രകടമായ ഉദാഹരണമാണത്. സത്യാന്വേഷികളായ പുരാതന ഭാരതീയര്‍ തങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പടുത്തുയര്‍ത്തിയ മഹദ് ചിന്തകള്‍ ഒരിക്കലും അപ്രായോഗീകമായിരുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അത്. ജനതയുടെ ഏകോപനത്തിന് അവരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയവര്‍ രക്ഷാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്തു.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാഹോദര്യസ്‌നേഹവും അതുണര്‍ത്താനാവശ്യമായ ഉത്സവങ്ങളും കൂടൂതല്‍ പ്രാധാന്യമുള്ളതായി മാറുന്നു.
ലോകം ഒരു പക്ഷിക്കൂടായിക്കണ്ട ഋഷിപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍, ലോകം അവനവന്റെ സങ്കുചിത ചിന്തയിലൊതുക്കുമ്പോള്‍ സ്‌നേഹവും സാഹോദര്യവും പകര്‍ന്നു നല്കുന്ന രക്ഷാബന്ധന്‍ സ്വാര്‍ത്ഥ ചിന്തകളില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുന്നു.
ഒപ്പം എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കാനുള്ള ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യുന്നു. ഉണര്‍ന്നെണീല്‍ക്കുന്ന യുവകേസേരികള്‍ സാഹോദര്യത്തിന്റെ രാഖി ബന്ധിച്ച് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും സൈനികമായുമുള്ള ഭാരതത്തിന്റെ പരമവൈഭവം കാംക്ഷിച്ച് വര്‍ദ്ധിതവീര്യത്തോ
Article Credits Janamtv.com

Wednesday, July 27, 2016

എഴുനൂറോളം പേരെ മതപരിവർത്തനം ചെയ്തുവെന്ന് ഖുറേഷിയുടെ മൊഴി

കൊച്ചി: സാക്കിർ നായികിന്റെ മുംബൈയിലെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ വച്ച് എഴുനൂറോളം പേരെ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന് ആർഷി ഖുറേഷി പൊലീസിനു മൊഴി നൽകി. മലയാളികളടക്കമുള്ളവരെയാണ് മതപരിവത്തനം നടത്തിയിട്ടുള്ളതെന്നും ഇയാൾ മൊഴി നൽകി.
മതപരിവർത്തനം സംബന്ധിച്ച രേഖകളുണ്ടാക്കിയതും, രക്ഷാകർതൃസ്ഥാനത്തും, സാക്ഷിയായുമൊക്കെ ഇവയിൽ ഒപ്പു വച്ചതും ഖുറേഷിയോടൊപ്പം അറസ്റ്റിലായ റിസ്വാൻ ആണെന്നും, ഇയാൾ പല പ്രാവശ്യം കേരളത്തിൽ വന്നു പോകാറുണ്ടെന്നും ഖുറേഷി അന്വേഷണോദ്യോഗസ്ഥരോടു പറഞ്ഞു.
കേരളത്തിൽ നിന്ന് അപ്രത്യക്ഷരായ 21 പേരിലും ഖുറേഷിയുടെ നേതൃത്വത്തിൽ മതപരിവർത്തനം ചെയ്തവരുണ്ട്. അതേസമയം മതപരിവർത്തനം സംബന്ധിച്ച് പൊലീസ് മുംബൈയിൽ നിന്നു പിടിച്ചെടുത്ത പല രേഖകളും ഉറുദുവിലായതു കൊണ്ട് ഇത് തർജ്ജമ ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളൂ. അതിനുള്ള നീക്കമാണിപ്പോൾ പൊലീസ് നടത്തുന്നത്. പരിശോധനയിൽ ലഭ്യമായ ഡിജിറ്റൽ തെളിവുകൾ ഹൈദരാബാദിലെ ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം കൂടി പുറത്തു വരുന്നതോടെ കേസിന് കൂടുതൽ വ്യക്തത കൈവരുമെന്നു കരുതപ്പെടുന്നു.
ഐ.എസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലാണ് ഖുറേഷിയും, റിസ്വാനും മുംബൈയിൽ നിന്നും പൊലീസ് പിടിയിലാകുന്നത്. സമീപകാലത്ത് മഹാരാഷ്ട്രയിൽ നിന്നും അപ്രത്യക്ഷരായ നൂറിലേറെ ആളുകളും ഐ.എസിൽ എത്തിപ്പെട്ടിട്ടുണ്ടോ എന്നു സംശയിക്കുന്ന സാഹചര്യത്തിൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സംശയത്തിന്റെ നിഴലിലാണ്.

സംസ്ഥാനം ഭീതിയിൽ, തിരുവനന്തപുരത്തു നിന്നും മറ്റൊരു പെൺകുട്ടി കൂടി അപ്രത്യക്ഷയായി

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപകമതപരിവർത്തനം നടക്കുന്നതായി സൂചന. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ കൂടി ദുരൂഹ സാഹചര്യത്തിൽ കാണാതായി. മലപ്പുറത്ത് എയ്‍റോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടി മഞ്ചേരിയിലെ സത്യസരണി എന്ന മതം മാറ്റ കേന്ദ്രത്തിൽ ഉണ്ടെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ
സംസ്ഥാനത്തെ പെൺകുട്ടികളടക്കമുള്ളവരുടെ മതപരിവർത്തനം സംബന്ധിച്ച് ആശങ്ക വർദ്ധിക്കുകയാണ്. പ്രണയം നടിച്ചും മറ്റും മതം മാറ്റി കൊണ്ടു പോകുന്ന പെൺകുട്ടികളെ ഐ.എസ് പോലെയുള്ള തീവ്രവാദസംഘടനകളിലേയ്ക്ക് കടത്തുന്നതായുള്ള വാർത്തകളാണ് സമീപകാലത്ത് പുറത്തു വരുന്നത്. ഐ.എസ് തീവ്രവാദകേന്ദ്രങ്ങളിലെ ലൈംഗിക അടിമകളായും മറ്റും ഇത്തരം പെൺകുട്ടികൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും ആശങ്കയുണ്ട്.
പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്നവർ പലരും നേരത്തേ വിവാഹം ചെയ്തിട്ടുള്ളവരും, തീവ്ര മതനിലപാടുകൾ വച്ചു പുലർത്തുന്നവരുമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ മതം മാറിയിട്ടുള്ളത്. പ്രണയവിവാഹമെന്ന പേരിൽ വീട്ടുകാർ വിവരം പുറത്തു വിടാത്ത സംഭവങ്ങളും നിരവധിയാണ്. അഭിമാനത്തിന്റെയും, വാശിയുടെയും പേരിൽ ഇത്തരത്തിൽ മതപരിവർത്തനം നടത്തി വീടു വിട്ടു പോയവരേക്കുറിച്ച് വീട്ടുകാർ പിന്നീട് അന്വേഷിക്കാത്തതും, അവരുമായി ബന്ധം തുടരാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
News Credits Janam Tv.com

Tuesday, April 26, 2016

വെളളാപ്പളളി നടേശന് ടി.പിയുടെ അവസ്ഥ വരുമെന്ന് ഭീഷണി

കണിച്ചുകുളങ്ങര: എൻ.ഡി. എയുമായി സഹകരിച്ച് ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ വെളളാപ്പളളി നടേശനും, മകൻ തുഷാർ വെളളാപ്പളളിക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ വരുമെന്ന് ഭീഷണിക്കത്ത്.
ഡി.വൈ.എഫ്.ഐ. മാത്തൂർ പഞ്ചായത്ത് കമ്മറ്റിയെന്ന് വിലാസം വച്ചിരിക്കുന്ന കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
News Credits,Janamtv.com

Thursday, March 3, 2016

ദളിത് ആക്ടിവിസത്തിന് ചുവട് പിഴയ്ക്കുമ്പോള്‍

അരാജകത്വവും ദേശ വിരുദ്ധതയും ഒരമ്മപെറ്റ മക്കളാണ് എന്ന് തെളിയിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. തെരുവുകള്‍ ചുംബിക്കാനുള്ളതാണ് എന്ന് പ്രഖ്യാപിച്ചു സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു തുടങ്ങിയ അരാജകത്വവാദികള്‍ ഇന്ന് രാജ്യത്തിന്റെ നില നില്‍പ്പിനെ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന ദേശീയതയെ കടന്നാക്രമിക്കുബോള്‍ എത്ര അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു കടന്നു പോകുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ രാജ്യത്തെ ബഹുഭൂരിപക്ഷവും ജെഎന്‍യുവിലെയോ ഹൈദരാബാദിലെയോ സമാനമായ മറ്റു കലാശാലകളിലെയോ അരാജകത്വവാദികളോ, അതിന്റെ പിന്തുണക്കാരോ അല്ല. അത്യവശ്യം സദാചാര മൂല്യങ്ങള്‍ പാലിച്ചു, കുടുംബമായി തൊഴിലെടുത്ത് രാജ്യത്തെ നിലവിലുള്ള നിയമ സംവിധാനങ്ങളെ മാനിച്ചു സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം അനുഭവിച്ചും അംഗീകരിച്ചും അതിനെ വിലയിരുത്തി തെറ്റുകളെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ തിരുത്താന്‍ അധികാരമുള്ളവര്‍. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറുള്ളവര്‍. വ്യക്തിശുദ്ധിയില്‍ നിന്ന് കുടുംബവും കുടുംബത്തില്‍ നിന്ന് സമൂഹവും, സമൂഹങ്ങളില്‍ രാഷ്ട്രവും ഉടലെടുക്കുന്നു. ഓരോന്നിന്റെയും നിലനില്‍പ്പ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഏതെങ്കിലും ഒന്നിന്റെ പൂര്‍ണമായ തകര്‍ച്ച ഈ സംവിധാനങ്ങളുടെയൊക്കെ നിലനില്‍പ്പിനെ ഇല്ലാതാക്കും.
പ്രപഞ്ചത്തിലെ സൃഷ്ട്ടികള്‍ തുല്ല്യതയെ പ്രധാനം ചെയ്യുന്നതല്ല. ജീവ ജാലങ്ങളിലെ കാര്യം പോകട്ടെ മനുഷ്യരില്‍ പോലും തുല്യത എന്നൊരു അവസ്ഥ സൃഷ്ട്ടിയിലോ സ്ഥിതിയിലോ ഇല്ല. അത്തരമൊരു അവസ്ഥയില്‍ പരസ്പരം കീഴടക്കപ്പെടലുകള്‍ തടയപ്പെടുന്നതും, തുല്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും രാഷ്ട്രസങ്കല്പം അടക്കമുള്ള സാമൂഹ്യ സംവിധാനങ്ങളാണ്. അതുകൊണ്ടുതന്നെ അത്തരം സംവിധാനങ്ങളുടെ നിലനില്‍പ്പ് ഇന്നത്തെ മാത്രമല്ല നാളത്തെ തലമുറയുടെ കൂടെ പരമപ്രധാനമായ ഒന്നാണ്. നമ്മളില്ലാത്ത ലോകത്ത് ഉറ്റവരും ഉടയവരും സുരക്ഷിതരായിരിക്കും എന്ന സ്വപ്നം കാത്തു സൂക്ഷിക്കാന്‍ എന്ത് വില കൊടുത്തും നമ്മളത് കാത്തു സൂക്ഷിക്കുക തന്നെ വേണം .
ഒരു കുഴലൂത്തുകാരന്റെ കഥ ആ അവസരത്തില്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന രക്ത രൂക്ഷിതമായ യുദ്ധത്തില്‍ വിജയിയായ രാജാവിനു മുന്നില്‍ തടവുകാരായി പിടിക്കപ്പെട്ട ശത്രുരാജ്യത്തെ പടയാളികള്‍ നിരത്തി നിര്‍ത്തിപ്പെട്ടു. തനിക്കും തന്റെ രാജ്യത്തിനും കഷ്ട നഷ്ടങ്ങള്‍ വരുത്തിയ, തന്റെ സൈനികരെ കൊന്നൊടുക്കിയ ശത്രു സൈനികരെ കണ്ട മാത്രയില്‍ കോപം കൊണ്ട് ജ്വലിച്ച രാജാവ് അവരുടെ തല വെട്ടിയെടുക്കാന്‍ കല്‍പ്പിച്ചു. കല്‍പ്പന കേട്ട മാത്രയില്‍ തടവുകാരില്‍ നിന്നൊരാള്‍ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നു രാജാവിന്റെ കാല്‍ക്കല്‍ വീണു ”എന്നെ കൊല്ലരുത് ഞാന്‍ അങ്ങയുടെ സൈനികരെ കൊന്നിട്ടില്ല ,യുദ്ധത്തില്‍ കുഴല്‍ വിളിക്കുക മാത്രമാണ് എന്റെ ജോലി. അതുകൊണ്ട് കരുണ തോന്നി എന്നെ വെറുതെ വിടണം”. രാജാവിന്റെ മുഖം ഒന്ന് കൂടി ചുവന്നു. നിമിഷ മാത്രയില്‍ അടുത്ത കല്‍പ്പന വന്നു ”ആദ്യം ഇവനെ കൊല്ലുക നമ്മുടെ സൈനികരെ കൊല്ലാന്‍ കുഴല്‍ വിളിച്ച് ആവേശം പകര്‍ന്നത് ഇവനാണ്. ഈ നില്‍ക്കുന്ന ഓരോരുത്തരും ഏതാനും പേരെയോ കൊന്നിട്ടുണ്ടാകു. പക്ഷെ ഇവന്‍ ആയിരങ്ങളെ കൊല്ലാന്‍ കുഴല്‍ വിളിച്ചു ആവേശം പകര്‍ന്നവനാണ് . അതുകൊണ്ട് ആദ്യം വെട്ടേണ്ട തല ഇവന്റെയാണ്”.
ജെഎന്‍യുവിലെയും ഹൈദരാബാദിലെയും കലാപകാരികളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ഈ കുഴലൂത്തുകാരനെ അവരില്‍ കാണാന്‍ കഴിയും . ആ കുഴലൂത്തുകാരനെപ്പോലെ, അല്ല അതിനെക്കാള്‍ വലിയ അപരാധമാണവര്‍ ചെയ്യുന്നത്. മുന്‍പ് കണ്ട കുഴലൂത്തുകാരന്‍ സ്വന്തം സൈനികര്‍ക്ക് വേണ്ടിയാണു കുഴല്‍ വിളിച്ചതെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരില്‍ ഇവര്‍ പിറന്ന നാട്ടില്‍ നിന്ന് ശത്രുവിന് വേണ്ടി കുഴല്‍ വിളിക്കുന്നു. മുന്‍പ് സൂചിപ്പിച്ച സാമൂഹ്യ സംവിധാനങ്ങളുടെ തകര്‍ച്ച സമ്മാനിക്കുന്ന വിലക്കുകളില്ലാത്ത ലോകത്തെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി സ്വന്തം നാടിനെ,സഹോദരങ്ങളെ ഒറ്റു കൊടുക്കുകയാണ് കനയ്യമാരും, ഉമര്‍ ഖാലിദുമാരും ചെയ്തത്. അത് തന്നെയാണ് രോഹിത് വെമുല ചെയ്തതും.
ഹൈദരാബാദിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ പരാമര്‍ശിക്കാതെ വിഷയത്തിലേക്ക് പോകാന്‍ കഴിയില്ല. കാരണം രാജ്യത്ത് കുഴലൂത്തുകാരെ ഉപയോഗിച്ച് മുല്ലപ്പൂ വിപ്ലവം സ്വപ്നം കാണുന്നവര്‍ സമീപകാലത്ത് സൃഷ്ട്ടിച്ചെടുത്ത പ്രതീകമാണ്, ശക്തമായ ആയുധമാണ് രോഹിത് വെമുല. കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ രോഹിത് വെമുലയുടെ ആയിരമായിരം പതിപ്പുകളെ മോള്‍ഡ് ചെയ്യാന്‍ അവര്‍ക്കായിരിക്കുന്നു . ആ വിജയം നല്‍കിയ ആവേശമാണ് ജെഎന്‍യു പോലുള്ള സമരമുഖങ്ങള്‍ തുറന്നിടാന്‍ പ്രേരകമായത്.”My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past.” വിശുദ്ധപദവി ലഭിച്ചു കഴിഞ്ഞ രോഹിത് വെമുലയുടെ അവസാന വാക്കുകളില്‍ നിന്നുള്ളവയാണ് ഇത്. രാജ്യത്ത് നൂറ്റാണ്ടുകള്‍ നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയ്ക്ക് എതിരായ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി ഇവ ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു അധ:സ്ഥിതനെ സംബന്ധിച്ച് ജനനം ഇപ്പോഴും വലിയ പിഴവ് തന്നെയാണ്. ബാഹ്യവും ആന്തരികവുമായ കാരണങ്ങളുണ്ട്. പഠന വിഷയമാക്കേണ്ടവ. പക്ഷെ രോഹിത് വെമുല ജനിച്ചത് ദളിതനായിട്ടല്ല. 1989 ല്‍ വധേരയെന്ന പിന്നോക്ക സമുദായത്തില്‍ വെമുല മണികുമാര്‍, രാധിക ദമ്പതികളുടെ മകനായിട്ടാണ് രോഹിത് വെമുല ജനിച്ചത്. രാധിക പിന്നീടു ‘ദളിതായി’ എന്നൊക്കെ പറയപ്പെടുന്നു . അതിന്റെ സാങ്കേതിക വശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ കാത്തിരിക്കാം. പക്ഷെ ജാതി എന്ന് പറയുന്നത് ജാത്യാല്‍ ആചരിച്ചു പോരുന്നതാണ്, തരാ തരം പോലെ മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. രോഹിതിന്റെ ജനനം ഏതായാലും പട്ടിക ജാതിയലല്ല. അപ്പോള്‍ പിന്നെ ജാതിയല്ല ആ ജനനത്തെ വലിയ പിഴവാക്കി മാറ്റിയത്.
രോഹിതിനു ഏതാണ്ട് ഒരു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അത്തരം കുടുംബങ്ങളിലെ കുട്ടികള്‍ സാധാരണഗതിയില്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അത് തന്നെയാണ് രോഹിത് തന്റെ അവസാന വാക്കുകളിലും സൂചിപ്പിച്ചത്. കൂട്ടുകാരിയോട് പ്രണയം നിരസിക്കപ്പെട്ടത് അയാളെ കൂടുതല്‍ തകര്‍ത്തു കളഞ്ഞിരിക്കാം. അതോടൊപ്പം സംഘടനയിലെ ”ബ്ലാക്ക് വാട്ടര്‍ പ്രതിഭാസവും”. സ്വയം ഇരയായി സങ്കല്‍പ്പിക്കുന്നവനു അതിജീവിക്കാന്‍ ശേഷിയുണ്ടാകില്ല. . അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ ഇരവാദികള്‍ക്ക് ആവശ്യവുമില്ല. ദളിതിസം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇരവാദമാണ്, അതുകൊണ്ട് തന്നെ മനുഷ്യന്റെ സ്വാഭാവികമായ അതിജീവന ശേഷിയെ അത് ഇല്ലാതാക്കുന്നു.
ബാലികേറാ മലകളില്ലെന്ന് ജാതിവ്യവസ്ഥ അതിന്റെ തീവ്രഭാവങ്ങളില്‍ നിലനിന്ന കാലത്ത് പോലും ബാബാ സാഹെബ് അംബേദ്കര്‍, മഹാത്മ അയ്യങ്കാളി തുടങ്ങിയവര്‍ തെളിയിച്ചു തന്നിട്ടുണ്ട്. പിഴവുകളെ തിരുത്തി സംഘടിതശക്തിയാവുകയും അതുവഴി വ്യക്തിപരമായും സാമൂഹ്യമായും ആത്മവിശ്വാസവും, ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ ഏതു വ്യവസ്ഥയിലും നിര്‍ണായക ശക്തിയാകാന്‍ കഴിയും. അതിനു ശ്രമിക്കാതെ മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ വിസമ്മതിച്ച് തങ്ങളല്ല പൊതുസമൂഹമാണ് മാറേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതാണ് ദളിതിസം.
പ്രതിസന്ധികളെ അതിജീവിക്കാനല്ല എതിരാളികളുടെ മനം മാറ്റം വരെ കാത്തിരിക്കാനാണ് അത് പഠിപ്പിക്കുന്നത്. രാജ്യത്ത് ഇന്ന് പ്രബല ശക്തിയായി മാറിക്കഴിഞ്ഞ എല്ലാ സമുദായങ്ങളും സ്വയം മാറ്റങ്ങള്‍ക്കു വിധേയരായി സംഘടിച്ചവരാണ്. അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞു മുന്നോട്ടു പോകാനല്ല ദളിതിസം പഠിപ്പിക്കുന്നത്. പകരം കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഇസ്ലാം ഇരവാദം പോലുള്ളവയുടെ പാദസേവ ചെയ്യാനാണ്. രോഹിത് വെമുല തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത delhi universtiy ambedkar reading group ന്റെ പോസ്റ്റര്‍ ദളിതിസം ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ്. people unsafe in india എന്ന തലവാചകത്തിലുള്ള പോസ്റ്ററില്‍ ആദ്യസ്ഥാനം ഇസ്ലാമിനാണ്. പിന്നീട് സ്ത്രീകള്‍, ക്രിസ്ത്യാനികള്‍ അതിനും ശേഷമാണ് ദളിത് ആദിവാസികളുടെ സ്ഥാനം. മറ്റു ഇര വാദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ദളിതിസത്തിന് സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതുകൊണ്ടാണ് രോഹിത് വെമുല അടക്കമുള്ള ഹൈദരാബാദ് സര്‍വകാലശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് 267 ഭാരതപൗരന്മാരുടെ മരണത്തിനു കാരണമായ മുംബൈ ബോംബ് സ്‌ഫോടന കേസിലെ സൂത്രധാരനായ, രാജ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയ യാക്കൂബ് മേമനെ ഓരോ വീട്ടിലും സൃഷ്ടിക്കുമെന്നു പോസ്റ്റര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇരകളായ തീവ്രവാദികള്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജാതി ആരും തിരക്കാറില്ലല്ലോ?
”അടിത്തട്ടില്‍ എല്ലാം തയ്യാറായിരുന്നു എന്ന് വേണം കരുതാന്‍. ഒരവസരം, അത് മാത്രമായിരുന്നു വേണ്ടിയിരുന്നത്. രോഹിത് വെമുല എന്ന പ്രതീകത്തില്‍ അവരതിനെ കണ്ടെത്തി”ശരിയായിരുന്നു ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം സ്വപ്നം കണ്ടവര്‍ക്ക് രോഹിത് വെമുലമാരെ വേണമായിരുന്നു. അതിനായി, ഇരവാദ സിദ്ധാന്തങ്ങളുടെ കൊച്ചു കൊച്ചു ഷെല്ലുകളില്‍ ഒതുങ്ങി കൂടിയിരുന്ന നേതാക്കളെ ഒന്നൊന്നായി വിലയ്‌ക്കെടുത്തു ‘രോഹിതുമാരുടെ ‘സൃഷ്ട്ടിക്കു ബീജാവാപം ചെയ്യാന്‍ തുടങ്ങിയിരുന്നു.
രസീത് കുറ്റി സംഘടനാനേതാക്കളെ അധ:സ്ഥിതസമൂഹം തന്നെ പുറംകാല്‍ കൊണ്ട് തട്ടി നീക്കാന്‍ തുടങ്ങിയിരുന്ന സാഹചര്യത്തില്‍ ഭാവിയെകുറിച്ച് ആശങ്കാകുലരായി നിന്നവര്‍ക്ക് ഇസ്ലാമികരാഷ്ട്രീയം വെച്ചുനീട്ടിയ സൗഭാഗ്യങ്ങള്‍ സ്വപ്നങ്ങള്‍ക്കും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ബാമിയാനിലെ ബുദ്ധപ്രതിമകളെ കണ്ടില്ലെന്നു നടിക്കാനായിരുന്നു അവര്‍ക്കിഷ്ട്ടം. അല്ലെങ്കില്‍ തന്നെ തങ്ങളുടെ വിമോചന നായകന്‍ ബാബാ സാഹെബ് അംബേദ്കര്‍ എഴുതി തയ്യാറാക്കി രാഷ്ട്രത്തിന് സമര്‍പ്പിച്ച ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്നുറപ്പിച്ചു പറയുന്ന ജമാഅത്ത് ഇസ്ലാമിപോലുള്ള സംഘടനകളുടെ പാളയത്തിലേക്ക് സാമുദായിക കൂട്ടിക്കൊടുപ്പിനായി പോയവര്‍ക്ക് എന്തു ബാമിയന്‍? ഫലം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി-വര്‍ഗ യുവതീയുവാക്കള്‍ക്കിടയില്‍ ഒരു വൈറസ് പോലെ ഇര വാദം പടര്‍ന്നുകയറി.
എന്തുകൊണ്ട് അംബേദ്കറുടെ പിന്‍ഗാമികള്‍? കാരണം മറ്റൊന്നുമല്ല ഈ രാജ്യത്ത് അധസ്ഥിത സമൂഹത്തിനു ഏതെങ്കിലും തരത്തിലുളള സാമൂഹ്യ മുന്നേറ്റം സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതെല്ലാം ബാബാ സാഹെബ് അംബേദ്കര്‍ നേതൃത്വം വഹിച്ചു തയ്യാറാക്കിയ ഭരണഘടനാ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ബലത്തിലാണ്. ബാബാ സാഹെബ് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ക്ഷേത്രം നിയമനിര്‍മ്മാണ സഭകളാണ്, അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയല്ലാതെ മോചന മാര്‍ഗം വേറെയില്ല. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് മറ്റാരെക്കാളും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളേണ്ടത് ആ സമൂഹമാണ്. കാരണം ഭൂമിശാസ്ത്രപരമായ അതിരുകളാല്‍ രൂപം കൊള്ളുന്ന രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ് എന്ന് പറയുന്നത് അതിന്റെ ദേശീയതയാണ്. ദേശീയത ഇല്ലാതായാല്‍ രാഷ്ട്രമില്ല, രാഷ്ട്രമില്ലെങ്കില്‍ പിന്നെ ഭരണഘടനയ്ക്ക എന്ത് പ്രസക്തി? അപ്പോള്‍ പിന്നെ ഭരണഘടന പ്രധാനം ചെയ്യുന്ന സുരക്ഷിതത്വം മാത്രം കൈമുതലായുള്ള അധസ്ഥിത ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്നു സാമാന്യ ബുദ്ധിക്കു തീരുമാനിക്കാവുന്നതെയുള്ളൂ. അവിടെയാണ് ജമാ അത്ത് ഇസ്ലാമി പോലുള്ള മൗദീദിയന്‍ സംഘടനകള്‍ ദളിത് സംഘടനകള്‍ക്കും ചിന്തകള്‍ക്കും മേല്‍ നേടിയ ആധിപത്യത്തിന്റെ അപകടം മനസ്സിലാകുക.
ഭൂമിശാസ്ത്ര പരമായി അതിരുകളില്ലാത്ത ഇസ്ലാം മാത്രമാണ് രാഷ്ട്രം എന്ന് വാദിക്കുന്നവരാണ് മൗദീദിയന്‍ സംഘടനകള്‍. അല്ലാഹുവിന്റെ സൃഷ്ടിയായ ഭൂമിയില്‍ അതിരുകളിട്ട് ദേശീയതകള്‍ സൃഷ്ടിക്കുന്നതു ദൈവനിഷേധമായി കാണുന്നവര്‍, അവരുടെ കണ്ണില്‍ ദൈവസൃഷ്ടിയായ സമ്പൂര്‍ണ കര്‍മ ശാസ്ത്ര വ്യവസ്ഥ ശരി അത് നിലനില്‍ക്കെ മനുഷ്യന്‍ നിയമം നിര്‍മ്മിക്കുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാപ്പ് അര്‍ഹിക്കാത്ത ദൈവനിഷേധമാണ്.ആ അര്‍ത്ഥത്തില്‍ ഈ രാജ്യത്ത് മൗദീദിയന്‍ രാഷ്ട്രീയം ആധിപത്യം നേടിയാല്‍ ആദ്യം തച്ചുതകര്‍ക്കുക രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ സമൂഹത്തിന്റെ ഏക പ്രതീക്ഷയും അശ്രയവുമായ ഭരണഘടനയെയും അതിന്റെ ശില്‍പ്പിയായ ബാബാ സാഹെബ് അംബേദ്കറിന്റെ പ്രതീകങ്ങളെയും ആയിരിക്കും. അതിനു അദേഹത്തിന്റെ അനുയായികളെ തന്നെ ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.
രാജ്യത്തെ ദളിത് ഇതര സമുദായങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ അതിജീവിക്കാനും, പ്രതിരോധിക്കാനും ശേഷി നേടിയവരാണ്. അതുകൊണ്ട് രാജ്യത്തെ പട്ടിക ജാതി -പട്ടിക വര്‍ഗ സമൂഹത്തിലെ സാധാരണക്കാര്‍ ചിന്തിക്കേണ്ട വിഷയം ഇതാണ്. ദേശീയതയും ദേശവും ഇല്ലാതാകുന്ന കാലഘട്ടത്തില്‍ അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും പിന്മുറക്കാരുടെ കമ്പോളങ്ങളില്‍ ഇന്നത്തെ യസീദി പെണ്‍കുട്ടികളുടെ സ്ഥാനത്ത് നിങ്ങളുടെ പെണ്‍മക്കളായിരിക്കും, കാരക്കാടാന്‍ വിനീഷിനെ പോലെ നിങ്ങളുടെ ആണ്‍കുട്ടികള്‍ തെരുവുകളില്‍ മതവിചാരണയ്ക്ക് വിധേയരായി തൂക്കിലേറ്റപ്പെടും. 2006 ന ശേഷം ലവ് ജിഹാദില്‍പ്പെട്ട 6129 പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
രാജ്യത്തെ നിയമ സംവിധാനങ്ങളുടെ സംരക്ഷണയില്‍ പോലും സ്ഥിതി ഇതായിരിക്കെ ജെഎന്‍യുവിലെ അരാജകത്വ കനയ്യമാരും ഹൈദരാബാദിലെ ദളിത് രോഹിത് വെമുലമാരും സ്വപ്നം കണ്ട മൗദീദിയന്‍ ഭരണകാലത്തെ കുറിച്ച് വെറുതെയൊന്നു ചിന്തിച്ചു നോക്കുക. പര്‍ദയ്ക്കുള്ളില്‍ തന്റെ പെണ്ണിനെ തളയ്ക്കുന്ന ആഗോള ഇസ്ലാമിസം തെരുവില്‍ ചുംബിക്കാനും അഭിപ്രായസ്വാതന്ത്ര്യം ആഘോഷിക്കാനുമായി ചെല്ലും ചിലവും കൊടുത്തു പറഞ്ഞു വിടുന്നതിന്റെ രാഷ്ട്രീയം വിരല്‍ ചൂണ്ടുന്നത് നിലനില്‍പ്പിനെ തന്നെയാണ് എന്ന യാഥാര്‍ഥ്യം ഉറക്കം കെടുത്തുന്നില്ല എങ്കില്‍ ഇരവാദത്തിന്റെ ഷെല്ലുകളില്‍ സ്വസ്ഥമായി മയങ്ങുക. അടിമചന്തകള്‍ നിങ്ങളുടെ മക്കളെ കാത്തിരിക്കുന്നു.
Article credits,Biju Ayyappan,Janamtv News

Saturday, February 20, 2016

ജെ.എന്‍.യുവില്‍ നടന്നത്‌ ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ്‌ : ഡി. രാജയുടെ മകള്‍ക്ക്‌ ഐ.എസ്‌. അനുകൂലിയുമായി ഉറ്റബന്ധം

ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിനും അഫ്‌സല്‍ ഗുരു അനുസ്‌മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക്‌ നക്‌സല്‍- തീവ്രവാദ സംഘടനകളുമായി അടുത്തബന്ധം.
തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ചെറുഗ്രൂപ്പുകളായി ജെ.എന്‍.യുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ മൗനംപാലിച്ചതാണ്‌ ഇപ്പോഴത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്നും വിലയിരുത്തല്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ്‌ തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുന്നതു ജെ.എന്‍.യു. കാമ്പസിലെ ഹോസ്‌റ്റലിലാണെന്നും പോലീസിനു സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഹോസ്‌റ്റലില്‍ കയറി റെയ്‌ഡ്‌ നടത്തിയേക്കുമെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌.
ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ്‌ ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ശക്‌തികളുമായാണ്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്‌ വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ്‌ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌. ഇപ്പോള്‍ ജമാ അത്ത്‌ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്‌ഥിതിയിലുള്ള കുടുംബമാണ്‌ ഇവരുടേത്‌.
ഐ.എസ്‌- മാവോയിസ്‌റ്റ്‌ ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനുമതിയാണ്‌ പ്രവര്‍ത്തനം രാജ്യദ്രോഹ തലത്തിലേക്കുയര്‍ത്തിയത്‌. നക്‌സല്‍ വിദ്യാര്‍ഥി സംഘടനയായി രൂപീകരിച്ച ഡെമോക്രാറ്റിക്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) വഴിയാണ്‌ രാജ്യദ്രോഹ ശക്‌തികള്‍ കാമ്പസില്‍ നുഴഞ്ഞുകയറിയത്‌. തുടര്‍ന്ന്‌ വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന്‌ പഠനത്തിനായി കാമ്പസിലെത്തിയ വിദ്യാര്‍ഥികളുടെ സ്വാധീനത്തിലൂടെ ഐ.എസ്‌. കാമ്പസില്‍ തീവ്ര രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിത്തുപാകി. രാജ്യത്തിന്റെ നിയമവ്യവസ്‌ഥയേയും അഖണ്ഡതയേയും എതിര്‍ക്കുന്നതില്‍ തീവ്രത പോരെന്നു ചൂണ്ടികാട്ടിയാണ്‌ അടുത്തിടെ ഉമര്‍ ഖാലിദ്‌ ഡി.എസ്‌.യു. വിട്ട്‌ സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങിയത്‌.
മുന്‍ സിമി നേതാവായ പിതാവിന്റെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്ന്‌ ഖാലിദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഉമര്‍ ഖാലിദിലൂടെ ഐ.എസ്‌. പ്രവര്‍ത്തനം കാമ്പസിനകത്ത്‌ ശക്‌തമാക്കിയി പോലീസും വ്യക്‌തമാക്കുന്നു. വിദ്യാഥികള്‍ക്കിടയില്‍ നക്‌സല്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എസ്‌.യു ഇപ്പോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. തീവ്രനിലപാടുകാരായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ ഉമര്‍ ഖാലിദ്‌ തന്റെ സ്വാധീന വലയത്തിലാക്കി ഐ.എസ്‌. അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌.
കശ്‌മീരില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്‌മ രൂപീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ്‌സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷനുമായി ഇത്തരം കൂട്ടായ്‌മകള്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്‌. ഈ കൂട്ടായ്‌മയുടെ ഭാഗമായി നക്‌സല്‍ സംഘടനകളും ചേര്‍ന്നതോടെയാണ്‌ കാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സജീവമായത്‌. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു ഉമര്‍ ഖാലിദിന്‌. നീണ്ടകാലത്തെ ആസൂത്രണത്തിനുശേഷമാണ്‌ ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടത്താന്‍ സംഘം തീരുമാനിച്ചത്‌.
ഇന്ത്യയിലെ മറ്റു യൂണിേവഴ്‌സിറ്റികളിലും ഇതിനൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്താനുള്ള ആസുത്രണം നടന്നിരുന്നെന്നും പോലീസ്‌ കണ്ടെത്തി. പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ പ്രതിചേര്‍ത്തിരുന്ന എസ്‌.എ.ആര്‍. ഗീലാനി അടക്കമുള്ളവരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
Article Credits,Mangalam Daily,20 Feb 16

Wednesday, January 13, 2016

നിദ്രവിട്ടുണരുന്ന ഭാരതം

ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു . ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകൾ ഇതാ അവസാനിക്കുന്ന മട്ടായി . മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാൻ വട്ടം കൂട്ടുന്നു .ഒരു ശബ്ദം ഇപ്പോൾ നമ്മുടെ നേർക്ക് വരുന്നുണ്ട് . ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തിൽ നിന്ന് , കർമ്മത്തിന്റേയും പ്രേമത്തിന്റേയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളിൽ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളും വിധത്തിലുള്ള ഒരു ശബ്ദം . നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം. സൗമ്യവും ഗാഢവും എന്നാൽ അർത്ഥശങ്കയ്ക്ക് ഇടനൽകാത്തതുമാണ് ആ ശബ്ദം
ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ് .നോക്കൂ ഉറങ്ങിക്കിടക്കുന്നവൻ ഉണർന്നെഴുന്നേൽക്കുന്നു .ഹിമാലയത്തിൽ നിന്നടിക്കുന്ന കാറ്റ് പോലെ അത് മൃതപ്രായമായ അസ്ഥിയിലും മാംസപേശികളിലും ജീവിതം പകരുന്നു .ആലസ്യം തിരോഭവിക്കുന്നു .നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീർഘവുമായ നിദ്രയിൽ നിന്നെഴുന്നേൽക്കുകയാണ്. ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല .ഇനി ഒരിക്കലും ഭാരതം ഉറങ്ങാൻ ഭാവവുമില്ല . ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടടിക്കാൻ സാദ്ധ്യവുമല്ല .അനന്തശക്തിയുള്ള നമ്മുടെ മാതൃഭൂമി തൻകാലിൽ നിൽക്കാൻ വട്ടം കൂട്ടുകയാണ് .

സിരകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന വാഗ് വൈഖരിയുടെ വിളയാട്ടമാണ് വിവേകവാണികളിൽ കാണാൻ കഴിയുന്നത്. മൃതമായിരുന്ന ഭാരതത്തിന്റെ ചേതന ഉണർന്നുയരാൻ തുടങ്ങിയത് മനസിലാക്കിയ ആ മഹാപ്രതിഭ നൽകിയ സന്ദേശങ്ങൾ ഈ വർത്തമാനകാലത്തിലും സത്യമായി നിലകൊള്ളുന്നു
( വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വോള്യം -3 )
Hear What Our Prime Minister Says and the People Believe

Wednesday, December 30, 2015

പാമ്പാടിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലേയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി രാജ്യത്തിന് സമർപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസിലെ പ്രതി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്. ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രജതജൂബിലി ആഘോഷ ചടങ്ങിൽ സോണിയ ഗാന്ധിയെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് വിവാദമായിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക്

മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത് എല്ലാവരുടേയും അഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . അങ്ങനെയുള്ളപ്പോൾ പ്രോട്ടോക്കോൾ ഒരു തടസ്സമേ അല്ലെന്നും ഉമ്മൻ ചാണ്ടി പാമ്പാടിയിൽ പറഞ്ഞു .
മുഖ്യമന്ത്രി ഉള്ള വേദിയിൽ ഒരു എം പി എങ്ങനെ സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു . ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം .സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്നാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചിരുന്നു.
News Credits,JanamTv News