കൊച്ചി : പൗരാവകാശം സംരക്ഷിക്കുന്നതില്‍ വീഴ്‌ച പറ്റുന്നവെന്ന് ചൂണ്ടിക്കാട്ടി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന് പൗരന്മാര്‍ കോടതിയെ സമീപിക്കേണ്ട അവസ്‌ഥയാണ് നിലനില്‍ക്കുന്നത്. ഇതാണ് അവസ്‌ഥയെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും കോടതി വിമര്‍ശിച്ചു. കൊല്ലം കുണ്ടറയില്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ വീട്ടമ്മയുടെ പരാതി പരിഗണിക്കവേ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇത്തരമൊരു വിമര്‍ശനം നടത്തിയത്.
പൗരാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ പോലീസിന് വീഴ്‌ച പറ്റുന്നതിനെ തുടര്‍ന്നാണ് വ്യക്‌തികള്‍ക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. കൊല്ലം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും പ്രതികളുടെ ചിത്രം ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥരെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കേസെടുത്തുവെങ്കിലും ആരെയും അറസ്‌റ്റുചെയ്‌തില്ല. പോലീസിന്റെ ഇടപെടലില്‍ ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ് വീട്ടമ്മയ്‌ക്ക് കോടതിയെ സമീപിക്കേണ്ടിവന്നതെന്നും ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി.
News Credits Mangalam Daily,06/08/15
No comments:
Post a Comment