Showing posts with label BJP. Show all posts
Showing posts with label BJP. Show all posts

Sunday, March 12, 2017

125 കോടി ജനങ്ങളുടെ കരുത്തിൽ ഒരു പുതിയ ഭാരതം ജനിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: 125 കോടി ജനങ്ങളുടെ കരുത്തിലും കഴിവിലും ഒരു പുതിയ ഭാരതം ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ലക്ഷണങ്ങളാണ് പുതുതായുണ്ടാകുന്ന ഭാരതീയജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിലൂന്നിയാകും രാഷ്ട്രം നിലകൊളളുക. രാഷ്ട്രത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഗാന്ധിജിയും, സർദാർ പട്ടേലും, ഡോ. അം‌ബേദ്‌കറുമെല്ലാം സ്വപ്നം കണ്ട, അവരെല്ലാം അഭിമാനിക്കുന്ന ഒരു രാജ്യമായി ഭാരതത്തെ വാർത്തെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Saturday, November 19, 2016

കറൻസിമാറ്റം: സംശയാസ്പദമായ നിക്ഷേപകർക്ക് ഇൻകം ടാക്സ് നോട്ടീസ്

ന്യൂഡൽഹി: രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ സംശയാസ്പദമായ നിക്ഷേപങ്ങൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്ക് നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 133/6ആം വകുപ്പ് പ്രകാരം നോട്ടീസ് അയക്കുന്നത്.
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക് കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.
News Credita,Janmabhumi Daily.com

ചൈനയുടെ എതിർപ്പ് മറികടന്ന് ലഡാക്കിൽ സൈന്യം പൈപ്പ് ലൈൻ സ്ഥാപിച്ചു

ശ്രീനഗർ : ചൈനയുടെ എതിർപ്പ് മറികടന്ന് ഇന്ത്യൻ സൈന്യം ജലസേചന ആവശ്യത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി. ലഡാക്കിലെ ഡെംചോക്കിൽ ഗ്രാമങ്ങളിലേക്ക് ജലമെത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് സൈന്യത്തിന്റെ സാങ്കേതിക വിദഗ്ദ്ധർ പൂർത്തിയാക്കിയത്.
പൈപ്പ് ലൈൻ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ചൈനയുടെ അതിർത്തി പോലീസ് സ്ഥലത്തെത്തുകയും ജോലി തടയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം സ്ഥലത്തെത്തുകയും പ്രതിരോധം ഒഴിച്ചുള്ള ജോലികൾ അതിർത്തിയിൽ ചെയ്യുന്നതിനെ എതിർക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രഖ്യാപിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പോലീസ് ടെന്റുകൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു . എന്നാൽ സൈന്യവും ഐ ടി ബി പി യും ഇത് തടഞ്ഞു. ഇതോടെ ടെന്റ് നിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുവന്നത് തിരിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകാൻ ചൈനീസ് അതിർത്തി പോലീസ് നിർബന്ധിതരായി
ഐ ടി ബി പി പട്രോൾ ശക്തിപ്പെടുത്തിയതിനു ശേഷം ചൈനയുടെ കടന്നുകയറ്റം ഏറെക്കുറെ ദുർബ്ബലമായിരുന്നു . അതിർത്തിയിലേക്കുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ നീക്കം നടത്താൻ സഹായിച്ചു. പൈപ്പ് ലൈൻ ജോലി ചൈഈസ് പോലീസ് തടഞ്ഞ ഉടൻ തന്നെ തൊട്ടടുത്ത് വ്യോമസേന വിമാനമിറക്കി ശക്തിപ്രകടനം നടത്തിയതും ശ്രദ്ധേയമായി.
News Credits ,Janamtv News

Sunday, September 4, 2016

മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം: മുരളീധരന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍. സെക്രട്ടേറിയറ്റിലേക്കും വിവിധ വകുപ്പുകളിലേക്കും കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വഷളാക്കിയതും പ്രശ്‌നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. ഒന്നരമാസത്തിലധികമായി ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ ചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, കോടതികളിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. സര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ മെയിലിലൂടെയാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് മുഖ്യമന്ത്രി നിഷേധിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.വി. മുരളീധരന്‍ പറഞ്ഞു.
News Credits ജന്മഭൂമി

Sunday, May 22, 2016

ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഉന്മൂലന രാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം അഴിച്ചുവിട്ട അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമ പരമ്പര രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടത്. കുമ്മനം രാജശേഖരനൊപ്പം കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, നിര്‍മ്മലാ സീതാരാമന്‍, എം.പി മാരായ മീനാക്ഷി ലേഖി എം.ജി അക്ബര്‍, എന്നിവരടങ്ങുന്ന സംഘം രാഷ്ട്രപതിയെ കണ്ട് കേരളത്തിലെ സംഭവങ്ങള്‍ ധരിപ്പിച്ചു.
വിഷയത്തില്‍ രാഷ്ട്രപതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിയമം കയ്യിലെടുത്ത് ഉന്മൂലനരാഷ്ട്രീയത്തിലൂടെ ഗുണ്ടാരാജ് നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ചതിനു ശേഷം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
അക്രമം ആരംഭിച്ചത് ബി.ജെ.പി യാണെന്ന സിപിഎമ്മിന്റെ വാദത്തെ കുമ്മനം നിഷേധിച്ചു. ആശയത്തെ അക്രമം കൊണ്ട് നേരിടുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അക്രമം അഴിച്ചുവിട്ട സിപിഎമ്മിന് താക്കീതുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ആയിരുന്നു മാര്‍ച്ച്. ബിജെപി ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സി.പി.എം ആസ്ഥാനത്തെത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ശക്തമായ മുന്നറിയിപ്പാണ് സി.പി.എം ദേശീയ നേതൃത്വത്തിന് നല്‍കിയത്. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി സി.പി.എം നേരിടേണ്ടി വരും എന്ന താക്കീത് പ്രവര്‍ത്തകര്‍ സി.പി.എം ദേശീയ നേതൃത്വത്തെ അറിയിച്ചു.

Saturday, January 30, 2016

കതിരൂര്‍ മനോജ് വധം: ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കും.
കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍.
മൂന്നാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന്‍ ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
News Credits,Janam tv News

Saturday, January 23, 2016

അധികാരികള്‍ അവഗണിച്ച ആദിവാസികള്‍ക്ക് ആശ്വാസമായി കുമ്മനം

കണ്ണൂര്‍: പട്ടിണി സഹിക്കാനാകാതെ ആദിവാസിക്കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എച്ചില്‍ തെരഞ്ഞ് കഴിക്കുന്ന കാഴ്ച രണ്ട് മാസം മുന്‍പാണ് കേരളത്തിന്റെ കണ്ണ് നനയിച്ചത്. ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ വാരിയെറിയുന്നുവെന്ന് അധികാരികള്‍ 24 മണിക്കൂറും പ്രസംഗിക്കുമ്പോഴായിരുന്നു ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ നിന്നുള്ള കുട്ടികളുടെ ഈ ദയനീയാവസ്ഥ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണകൂടം അവഗണിച്ച ഈ ആദിവാസി സമൂഹത്തിന് ആശ്വാസമാകുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായിട്ടാണ് കുമ്മനം ഇന്നലെ ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ എത്തിയത്.
വനവാസികള്‍ക്ക് ഇടയിലേക്ക് അവരില്‍ ഒരാളായാണ് കുമ്മനം കടന്നുചെന്നത്. മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ക്ക് ശേഷം സേവാഭാരതി ഏറ്റെടുത്ത ഈ കോളനിയിലെ അവസ്ഥ കുമ്മനം നേരിട്ട് വിലയിരുത്തി. പട്ടിണിയും പണിയില്ലായ്മയും ദുരിതത്തിലാക്കിയ കോളനിക്കാര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യമായിരുന്നു സന്ദര്‍ശനത്തിന് പിന്നില്‍. പിന്നാക്ക വിഭാഗക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. കോളനിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു കുമ്മനം രാജശേഖരന്‍ മടങ്ങിയത്.
കോളനിയുടെ നവീകരണത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് പൊതുസഹായം തേടിയ കുമ്മനത്തിന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ കൈയ്യില്‍ അണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അമ്മയുടെ മനസോടെയാണ് താന്‍ ഇത് ചെയ്യുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. പിന്നോക്കകാരെ സംരക്ഷിക്കുക എന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തി ഒപ്പമുണ്ടായിരുന്നവരെയും ആവേശത്തിലാക്കി. വനവാസികളും പിന്നോക്ക ജനതയും അവഗണിക്കപ്പെടേണ്ടവരല്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു കുമ്മനം രാജശേഖരന്രെ കോളനി സന്ദര്‍ശനം
News Credits,Janam Tv

Sunday, December 27, 2015

സൗദിയില്‍ വഞ്ചിതരായ യുവാക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ജോലി തേടി പോയി സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് സ്‌നേഹവും കരുതലും പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സൗദിയില്‍ നിന്ന് മോചിതരായി എത്തിയ യുവാക്കളെ രാവിലെ ആലപ്പുഴയിലെ വീടുകളിലെത്തിയാണ് കുമ്മനം സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് യുവാക്കളും തിരുവനന്തപുരത്ത് എത്തിയത്.
ഇവരുടേതിന് സമാനമായ അനുഭവങ്ങള്‍ നിരവധി മലയാളികള്‍ വിദേശത്ത് നേരിടുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു. വിദേശത്ത് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്നും യുവാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം പറഞ്ഞു.
ഇവരെ തിരിച്ചെത്തിച്ചതുകൊണ്ട് മാത്രമായില്ല, ഈ തട്ടിപ്പ് എങ്ങനെ നടന്നുവെന്നും പിന്നില്‍ ആരൊക്കെയാണെന്നും അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അവസാന സംഭവമായിരിക്കണം ഇതെന്നും കുമ്മനം പറഞ്ഞു. ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പുറത്തുകൊണ്ടുവരേണ്ട കടമ സര്‍ക്കാരിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
കാര്‍ത്തികപ്പള്ളി സ്വദേശി ബൈജുവിന്റെയും ഹരിപ്പാട് മുട്ടത്തുളള വിമല്‍കുമാറിന്റെയും വീടുകളിലാണ് ബിജെപി അദ്ധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് ബന്ധുക്കള്‍ക്കൊപ്പം ബിജെപി അധ്യക്ഷനെ കാണാന്‍ വിമലിന്റെ വീട്ടിലെത്തിയിരുന്നു. സൗദിയില്‍ നേരിട്ട ദുരനുഭവം മൂവരും കുമ്മനം രാജശേഖരനോട്് വിവരിച്ചു.
സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ സമന്വയ ആണ് യുവാക്കളെ രക്ഷപെടുത്തിയത്. സ്‌പോണ്‍സറുടെ മര്‍ദ്ദനം സഹിക്കാനാകാതെ ഓടി രക്ഷപെട്ടപ്പോള്‍ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ പലരും സഹായിക്കാന്‍ മടി കാട്ടിയതായി യുവാക്കള്‍ പറഞ്ഞു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്നും ഇവര്‍ വിതുമ്പലോടെ ഓര്‍ത്തെടുത്തു.
മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന സില്‍വര്‍ ഡോട്ട് എന്ന ഒരു കമ്പനിയിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ക്ക് വീസ നല്‍കിയിരുന്നത്. ആലപ്പുഴ സ്വദേശികള്‍ തന്നെയായിരുന്നു ഇടനിലക്കാര്‍. പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റ് ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ യുവാക്കള്‍ വീട്ടില്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മലയാള ദൃശ്യ മാദ്ധ്യമങ്ങള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാക്കിയതോടെ ദേശീയ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്. തങ്ങളെ കൊണ്ടുപോയ ആലപ്പുഴ സ്വദേശി ഷംനാദിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
News Credits,Janamtv News

പേരക്കുട്ടിയുടെ വിവാഹ സല്‍ക്കാരത്തിന്‌ ഷെരീഫ്‌ അണിഞ്ഞത്‌ മോഡി സമ്മാനിച്ച തലപ്പാവ്‌

ലഹോര്‍: പേരക്കുട്ടിയുടെ വിവാഹസല്‍ക്കാരത്തില്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ അണിഞ്ഞത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവ്‌.
ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ബന്ധുക്കള്‍ ധരിക്കുന്ന പിങ്ക്‌ നിറമുള്ള തലപ്പാവാണ്‌ മോഡി, ഷെരീഫിനു സമ്മാനിച്ചത്‌. അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഷെരീഫ്‌ നല്‍കുന്ന പ്രധാന്യമാണ്‌ ഇതിലൂടെ വെളിവാകുന്നതെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി പി.എം.എല്‍.എന്‍. വൃത്തങ്ങള്‍ വ്യക്‌തമാക്കി.
ക്രിസ്‌മസ്‌ ദിനത്തിലെ മോഡിയുടെ അപ്രതീക്ഷിത ലഹോര്‍ സന്ദര്‍ശനത്തിനിടെയാണ്‌ സമ്മാന കൈമാറ്റം നടന്നത്‌. നവാസ്‌ ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ മകള്‍ മെഹ്‌റുന്നിസയുടെ വിവാഹച്ചടങ്ങുകള്‍ക്കിടെയാണ്‌ മോഡി ലഹോറിലെ ഷെരീഫിന്റെ വസതിയിലെത്തിയത്‌.
ഇന്നലെ നടന്ന വിവാഹ സല്‍ക്കാരത്തില്‍ 2000 പേര്‍ പങ്കെടുത്തുവെന്നാണ്‌ വിവരം.
സൗദി അമറബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വി.വി.ഐ.പികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. യു.എ.ഇ, ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്‌.
പ്രമുഖ വ്യവസായി ചൗധിരി മുനീറിന്റെ മകന്‍ റഹീല്‍ മുനീറാണ്‌ മെഹ്‌റുന്നിസയുടെ വരന്‍. ഇരുവരും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ വിദ്യാര്‍ഥികളായിരുന്നു.

Friday, December 25, 2015

കാബൂളില്‍ നിന്ന് ലാഹോര്‍ വഴി ഡല്‍ഹിയിലേക്ക്: ചരിത്രം തിരുത്തിയ മോദിയാത്ര

ന്യൂഡല്‍ഹി: പ്രഭാതഭക്ഷണം കാബൂളില്‍, ഈവനിങ് ടീ ലാഹോറില്‍, അത്താഴം ഇന്ത്യയില്‍. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ ഒറ്റദിനം കൊണ്ട് ഒരു പുതിയ മാതൃക വെട്ടിത്തുറക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അടച്ചിട്ട മുറികളിലെ അജന്‍ഡയില്ലാ ചര്‍ച്ചകള്‍ക്കും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും ഭക്ഷണം രുചിക്കാനും സുഖവാസത്തിനുമല്ല ഭരണാധികാരികളുടെ വിദേശ സന്ദര്‍ശനമെന്ന് ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെ നാളിതുവരെ വിമര്‍ശിച്ചവര്‍ക്കും ഇനി വായടയ്ക്കാം. ഭരണത്തിലേറിയതു മുതല്‍ നരേന്ദ്രമോദി നടത്തുന്ന സമാനതകള്‍ ഇല്ലാത്ത ചടുല നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാകിസ്ഥാനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം. രാവിലെ അഫ്ഗാനില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനെ സഹായിക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായ പ്രധാനമന്ത്രി അടുത്ത നിമിഷം മാത്രമാണ് ലാഹോറില്‍ സന്ദര്‍ശനം നടത്താനുളള തന്റെ തീരുമാനം പുറത്തുവിട്ടത്. മോദിയുടെ തീരുമാനം നയതന്ത്ര നിപുണരില്‍ പോലും അവിശ്വസനീയമായ അമ്പരപ്പായിരുന്നു ഉണ്ടാക്കിയത്. ഭീകരവാദം വെടിഞ്ഞാല്‍ ഇന്ത്യ നല്ല അയല്‍ക്കാരാകുമെന്ന തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സമയം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന്. നയതന്ത്രലോകത്ത് മേല്‍ക്കോയ്മ നേടാന്‍ മെല്ലെപ്പോക്കല്ല, മുന്‍ധാരണകള്‍ മാറ്റിവെച്ചുള്ള ചടുലതയും എതിരാളിയെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പും ഗുണം ചെയ്യുമെന്ന് വിളിച്ചുപറയുകയായിരുന്നു നരേന്ദ്രമോദി. അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലോകരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനും അതുവഴി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളുടെ മറ്റൊരു തലം. ശത്രുപക്ഷത്തല്ല മിത്രപക്ഷത്ത് ചേര്‍ത്ത്് നിര്‍ത്തിയും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ.
ഇന്ത്യ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കുകയെന്നത്. ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാമ്പുകള്‍ മുളച്ചു തുടങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം അതില്‍ നിര്‍ണായക വഴിത്തിരിവായി. ഇരുരാജ്യങ്ങളും വിത്തിട്ട ചര്‍ച്ചകള്‍ക്ക് വെള്ളവും വളവും നല്‍കി വിവിധ തലങ്ങളില്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സന്ദര്‍ശനത്തിലാണ് രൂപമായത്.
അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. പ്രധാനമന്ത്രി തലത്തിലും വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും അങ്ങനെ പല തലത്തിലായിരുന്നു ചര്‍ച്ചകള്‍ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനൊടുവിലാണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ഊര്‍ജ്ജം പകരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും.
ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെച്ചതിന്റെ പ്രതികരണം പാകിസ്ഥാനിലും അടുത്തിടെ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പഴയതുപോലെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകള്‍ കുറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വ്വേസ് മുഷറഫും 2001 ല്‍ ആഗ്രയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എന്നത്തെയും പോലെ കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇടിച്ചു നിന്നു. ഇതിന്റെ ഒരു രണ്ടാമിന്നിങ്‌സ് ആണ് ലാഹോര്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവെച്ചിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം മാത്രമല്ല ഇരുരാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും കൃത്യമായ അജന്‍ഡകള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ചര്‍ച്ചകളും കശ്മീര്‍ വിഷയത്തില്‍ തട്ടി പാകിസ്ഥാന്‍ വിഫലമാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടാനുള്ള തടസങ്ങള്‍ നീങ്ങണമെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാട്. ആദ്യം കടുംപിടുത്തം സ്വീകരിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2004 ജനുവരിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഇതിന് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പന്ത്രണ്ടാം സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അടല്‍ജിയുടെ യാത്ര. തുടര്‍ന്ന് അധികാരത്തിലെത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഉണ്ടായില്ല. പതിവുപോലെ മെല്ലെപ്പോക്ക് നയങ്ങള്‍ വിലങ്ങുതടിയായി. 2008 ലെ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളാകുകയും ചെയ്തു. ഇതോടെ സന്ദര്‍ശനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ 1947 ന് ശേഷം അടല്‍ ബിഹാരി വാജ്‌പേയിക്ക് മുന്‍പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്. വിഭജനത്തിന് ശേഷം 1953 ജൂലൈയില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 1960 സെപ്തംബറിലും നെഹ്‌റു പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡസ് വാട്ടേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ രാജീവ് ഗാന്ധിയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളുടെയും ആണവ ശേഖരങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാജീവ് ഗാന്ധി ഒപ്പുവെച്ചു. തുടര്‍ന്ന് 1989 ലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയും രണ്ട് തവണ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1999 ലായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയുമായിരുന്നു.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാകിസ്ഥാന്‍ സ്വീകരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായമാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു
News Credits,JanamTv 26/12/2015

Thursday, December 10, 2015

കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡു. കേരളത്തിലെ നഗരവികസനത്തിന് 680 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.
അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നഗരങ്ങളും അമൃത് പദ്ധതിക്കായി നിര്‍ദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. എന്നാല്‍ പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാഷ്ട്രീയം മാറ്റിവെച്ച് കേരളത്തിന്റെ വികസനത്തിന് എല്ലാ സംഭാവനകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ വി.എസ് ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
News Credits,Janamtv News

Tuesday, July 28, 2015

സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകിയ കർമ്മയോഗി

ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക്‌ 'അഗ്നിച്ചിറകുകൾ' എന്നും.

എ. പി. ജെ. അബ്ദുൾ കലാം പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിന്റെ ബഹുസ്വരതയുടെ സദ്ഫലത്തെയാണ്‌. 1947-ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതും പിന്നീട് ഉത്തരവാദിത്വമുള്ള ഒരു ജാനാധിപത്യരാജ്യമായി മാറിയതും അവളുടെ ജനതയോടും ഈ ലോകത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനും, അവളുടെ മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനും, മുഴുവൻ ലോകത്തിനും മാതൃകയാകാനുമായിരുന്നു. പല രാജ്യങ്ങളും അവരുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നുള്ള തത്വത്തെ ഭാരതം അതിന്റെ പൂർണതയിൽ പ്രാവർത്തികമാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
ഡോ. എ. പി. ജെ. അബ്ദുൾ കലാം എന്ന പൗരന്റെ മതം ഒരിക്കലും ഭാരതം ചർച്ചാവിഷയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മഹദ്സംഭാവനകൾ ആയിരുന്നു ഭാരതത്തിന് പ്രധാനം. ഒരു വലതുപക്ഷ ഹിന്ദുപാർട്ടി എന്നറിയപ്പെട്ടിരുന്ന ബി. ജെ. പി. ഒരു ന്യൂനപക്ഷമതക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപനുമാക്കാൻ തീരുമാനമെടുത്തപ്പോൾ, അതിൽ മതചിന്തകൾ ഉണ്ടായിരുന്നില്ല. ആ തീരുമാനം സർവ്വരാലും ആദരിക്കപ്പെട്ടു.
പ്രചോദനം എന്ന വാക്കിന്റെ നേർപര്യായമായിരുന്നു കലാം . ശത്രുരാജ്യപൌരന്മാരാൽപ്പോലും പ്രകീർത്തിക്കപ്പെടുമ്പോഴും അദ്ദേഹം ചിലരാൽ അപഹസിക്കപ്പെട്ടിരുന്നു എന്ന് പറയാതെവയ്യ. അതിൽ ഒരു കൂട്ടർ, ഇന്ത്യയിലെ ശാസ്ത്രപ്രവർത്തകർ തന്നെയായിരുന്നു. ഔദ്യോഗിക ഗവേഷണബിരുദം ( പി. എച്ച്. ഡി.) എടുക്കാത്ത വ്യക്തി എന്നനിലക്ക് കലാമിനെ ഒരു ശാസ്ത്രജ്ഞൻ ആയി കാണാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറഞ്ഞവരുണ്ട്.
രാഷ്ട്രപതിയാകുംമുൻപ് ഒരിക്കൽ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന കലാമിനായി അവിടെ ഇരുന്നവരിൽ ഒരാൾപോലും സീറ്റ് നൽകാതെയിരുന്നതിനാൽ സെമിനാർ ഹാളിന്റെ ഒരു ഭാഗത്തുള്ള പടിക്കെട്ടിൽ ഇരിക്കേണ്ടിവന്ന സംഭവം കേട്ടിട്ടുണ്ട്. അതേപോലെയാണ്, അദ്ദേഹം ജനിച്ച മതത്തിലെ ചില വിശ്വാസികൾ, കലാം വച്ചു പുലർത്തുന്ന സർവ്വമതസമഭാവനയുടെ പേരിൽ കലാമിനെ അവിശ്വാസിയെന്നപോലെ അവഹേളിച്ചിരുന്നതും. ഒരു സൂഫിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. അവിടെ എല്ലാ ധർമ്മങ്ങളും നിരീശ്വരവാദവും സമാദരിക്കപ്പെട്ടിരുന്നു.
വിക്രം സാരാഭായിയുടെ ശരിയായ പിൻഗാമി എന്നാണു കലാമിനെ വിളിക്കേണ്ടത്. വിക്രം സാരാഭായി രാഷ്ട്രത്തിനായി നെയ്ത ആകാശസ്വപ്നങ്ങളെ അവയുടെ പരിധിയും കടത്തിയ ആളായിരുന്നു അബ്ദുൾ കലാം. പി. എസ്. എൽ. വി. എഞ്ചിനോടെ രോഹിണിയിൽത്തുടങ്ങിയ കലാം ദൌത്യം അവസാനിച്ചത് മിസൈലുകളിൽ മാത്രമല്ല, ഇന്ത്യക്കായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കൽ, സൂപ്പർപ്ലെയ്ൻ വികസനം, ബഹിരാകാശദൗത്യശേഷി നമ്മുടെ ഗവേഷണത്തിനു നൽകൽ എന്നീ അനേകം കാര്യങ്ങളിലാണ്.
ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാനും മംഗൾയാനും താരതമ്യേന പറക്കൽപരിധികുറഞ്ഞ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് എഞ്ചിനായ പി. എസ്. എൽ. വി. ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മാത്രവുമല്ല, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പോലും ഇന്ന് നമ്മൾ ബഹിരാകാശത്ത് എത്തിക്കുകയും, ബഹിരാകാശവ്യവസായം എന്നൊരു മേഖലയിൽ ഇന്ത്യക്ക് അപരിമേയമായ സാധ്യതകൾ തുറന്നുനൽകുകയും ചെയ്ത വികസനം ആണ് കലാമിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയുടെ സൂപ്പർ പ്ലെയ്ൻ പദ്ധതികൾ വിജയത്തിലെത്തിയാൽ കൈവരിക്കുന്നത് 'നക്ഷത്രയുദ്ധം' പോലുള്ള ബഹിരാകാശത്തുനിന്നും ആയുധങ്ങൾ ഉപയോഗിച്ച് എവിടെയും ആക്രമിക്കാനുള്ള ശേഷി ആയിരിക്കും.
റോക്കറ്റുകൾ, മിസൈലുകൾ, ആണവായുധം എന്നിവയ്ക്കപ്പുറം മറ്റു ചില മേഖലകളിൽക്കൂടി കലാം ഗവേഷണതാൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മെഡിക്കൽ ഗവേഷണത്തിൽ. 1998-ൽ കാർഡിയോളജിസ്റ്റ് ഡോ. ബി. സോമരാജുവുമായിച്ചേർന്ന് കലാം വളരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാവുന്ന കൊറോണറി സ്റ്റെന്റ് വികസിപ്പിച്ചിരുന്നു. 'കലാം- രാജു സ്റ്റെന്റ്' എന്ന് അതറിയപ്പെടുന്നു. 2012-ൽ വീണ്ടും ഇവർ ഒരുമിച്ച്, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾക്കായി 'കലാം- രാജു ടാബ്ലെറ്റ്' എന്ന് വിളിക്കുന്ന ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ വികസിപ്പിക്കുകയുണ്ടായി. കൂടാതെ പല അന്താരാഷ്ട്രസ്ഥാപനങ്ങളുമായും കലാം ബന്ധം പുലർത്തിയിരുന്നു.
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിലുള്ള കൊറിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശസ്ത ന്യൂറോസയന്റിസ്റ്റ് ഡോ. ഹീ സപ് ഷിൻ എന്ന കൊറിയയുടെ ആദ്യ നാഷണൽ സയന്റിസ്റ്റിന്റെ ഗവേഷണശാലയുമായി കലാം പുലർത്തിയിരുന്ന ബന്ധം അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. പല വിദേശശാസ്ത്രജ്ഞരും കലാമുമായി സഹകരിക്കാൻ ഉത്സുകരായിരുന്നു. 2003-ൽ എൻ. ബി. ആർ. സി. ഉദ്ഘാടനവേളയിൽവച്ച് വൈദ്യശാസ്ത്രനോബേൽ ജേതാവായ ഡോ. ടോർസ്റ്റൻ വീസൽ കലാമിന് സ്വന്തം പ്രബന്ധങ്ങളുടെ മുഴുവൻ ഒരു കോപ്പി വീതം സമ്മാനിച്ചിരുന്നു.
ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം 1931 ൽ തമിഴ്നാട്ടിലെ രാമായണകഥാപ്രശസ്തവും ഇന്ത്യയുടെ ഇതിഹാസനായകനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം നിലകൊള്ളുന്നതുമായ രാമേശ്വരം ദ്വീപിലാണ് ജനിച്ചത്. പിതാവ് അവിടെ ഒരു ബോട്ടുടമയായിരുന്ന ജൈനുലാബിദീൻ. മാതാവ് വീട്ടമ്മയും വാത്സല്യനിധിയുമായിരുന്ന ആഷിയമ്മ. അവുൾ പക്കിർ ജൈനുലാബിദീൻ അബ്ദുൾ കലാം എന്ന പൂർണനാമധാരിയായ ശ്രീ. കലാമിന്റെ ബാല്യം രാമേശ്വരം ദ്വീപിൽത്തന്നെയായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങളിൽനിന്നുംവന്ന കലാമിന്റെ പിതാവ് ശ്രീ. ജൈനുലാബിദീൻ രാമേശ്വരത്തെത്തുന്ന തീർഥാടകരെ സ്വന്തം ബോട്ടിൽ ധനുഷ്കോടിയിലെത്ത്ക്കുന്ന പ്രവർത്തികൾ ചെയ്തിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ അച്ഛനമ്മമാർ കലാമിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും രാത്രിയിലും അവിരാമം പഠനം തുടരാൻ അദ്ദേഹത്തിന് പ്രത്യേകമായി ഒരു വിളക്ക് നൽകുകയും ചെയ്തിരുന്നു. കൊച്ചുകലാം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നു. പ്രതികൂലമായിവന്ന നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ കലാമിനായി. ഒപ്പം ആ ബാല്യത്തിൽ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന രാമേശ്വരം ക്ഷേത്രത്തിലെ പ്രധാനപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രികളുടെ ഭവനത്തിൽ ചെലവിടാനും അദ്ദേഹത്തിന് സാധിച്ചു. സർവ്വധർമസമഭാവനയുടെ സുഗന്ധപുഷ്പങ്ങൾ ഹൃദയത്തിൽ വിടർന്നുപരിലസിച്ച ബാല്യമായിരുന്നു കലാമിന്റേത്.
രാമേശ്വരം ഷ്വാർട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനശേഷം അക്കാലത്തും ഇന്നും മഹാവിദ്യാലയമായി നിലകൊള്ളുന്ന തിരുച്ചിറപ്പള്ളി സെന്റ്‌. ജോസഫ്സ് കോളേജിൽ ആണ് കലാം ചേർന്നത്. അന്ന് ആ കലാലയം മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്നും 1954-ൽ ഭൌതികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ എയ്റോസ്പേസ് എഞ്ചിനീയറിംങ്ങിന് ചേർന്നു. പഠനകാലത്ത് അവിടെവച്ച് ഒരു പ്രൊജക്റ്റ് കൃത്യം മൂന്നുദിവസങ്ങൾക്കുള്ളിൽ തീർക്കണം എന്നുള്ള അന്ത്യശാസനം ഡീനിൽനിന്നും ലഭിച്ചപ്പോൾ, രാവും പകലും അദ്ധ്വാനിച്ച്, കൃത്യമായും വിജയകരമായും ആ പദ്ധതി പൂർണതയിലെത്തിക്കാൻ അന്ന് കലാമിനായി. ആ എഞ്ചിനീയറിംഗ് പഠനകാലം ആയിരിക്കണം ഒരുപക്ഷേ, പിൽക്കാലത്ത് എപ്പോഴും സ്വന്തം ജോലിയായി മാറിയ സമയബന്ധിതമായി പദ്ധതിനിർവ്വഹണം എന്ന ശീലത്തിലേക്ക് കലാമിനെ നയിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ പഠനശേഷം കലാം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഒരു ട്രെയിനി ആയിട്ട് ഉണ്ടായിരുന്നു. 1958-ൽ അത് പൂർത്തിയാക്കിയ കലാം, ഒരു വൈമാനികൻ ആകണം എന്നുള്ള താല്പര്യത്തോടെ ഒന്നുരണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചത്. അവയുടെ അഭിമുഖപരീക്ഷയിലേക്ക് വിളിക്കപ്പെട്ടു എങ്കിലും വിജയം കൈവരിക്കാൻ ആകാത്തതിനാൽ ഒരു പോർവിമാന പൈലറ്റ്‌ ആകണം എന്നുള്ള കലാമിന്റെ ആഗ്രഹം നടപ്പായില്ല. ഈ ഘട്ടത്തിലാണ് കലാം ഋഷികേശ് സന്ദർശിക്കുന്നതും ഗംഗാസ്നാനശേഷം "കണ്ടാൽ ബുദ്ധനെപ്പോലെയുണ്ടാകും" എന്ന് കലാംതന്നെ വിശേഷിപ്പിച്ച സ്വാമി ശിവാനന്ദനെ കാണുന്നതും.
അഭിമുഖപരീക്ഷയിലെ തന്റെ പരാജയവും മോഹഭംഗവും സ്വാമിയോട് കലാം തുറന്നുപറഞ്ഞു. വിധി സ്വീകരിച്ച് മുന്നോട്ടു പോകുക എന്ന് സ്വാമിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൈലറ്റ്‌ ആകാനല്ല കലാമിന്റെ വിധിയെന്നും, അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല എങ്കിലും സുനിശ്ചിതമാണ് എന്നും സ്വാമിജി കലാമിനോട് പറഞ്ഞു. കലാമിനെ കാത്തിരിക്കുന്ന ജീവിതനിയോഗങ്ങൾ തേടി യാത്രചെയ്യാനാണ് അന്ന് സ്വാമി ശിവാനന്ദൻ കലാമിനോട് ആവശ്യപ്പെട്ടത്. കലാം ആ ഉപദേശം ചെവിക്കൊണ്ടു. തിരികെ എത്തിയ കലാമിന്, ആയിടയ്ക്ക് അദ്ദേഹം അപേക്ഷിച്ചിരുന്ന ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആൻഡ്‌ പ്രൊഡക്ഷൻ (ഡി. ടി. ഡി. ആൻഡ്‌ പി.- എയർ) എന്നസ്ഥാപനത്തിൽ പ്രതിമാസം 250 രൂപാ ശമ്പളത്തിൽ സയന്റിക് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. അവിടെവച്ച്, വിമാനങ്ങൾ പറത്തുകയല്ല, ഒരുപക്ഷേ, നിർമ്മിക്കുകയാണ് തന്റെ നിയോഗം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജോലി ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിന്റെ പേരിൽ കലാം അവിടെ മേലധികാരികളാൽ പ്രശംസിക്കപ്പെട്ടിരുന്നു.
കാലത്ത് ഭാരതം സ്വന്തമായി പ്രതിരോധരംഗത്തെ ഗവേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 1958-ൽ ഭാരതത്തിന്റെ അഭിമാനസ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി. ആർ. ഡി. ഓ.) സ്ഥാപിതമായി. ആകാശ യുദ്ധത്തിലെ ഇന്ത്യയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഡി. ആർ. ഡി. ഓ. യുടെ ഉപവിഭാഗമായി എയ്റോനോട്ടിക്കൽ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 1959-ലും തുടങ്ങി. ഈ സ്ഥാപനത്തിൽ അതിന്റെ മേധാവിയായിരുന്ന മേദിരേത്തയുടെ ക്ഷണപ്രകാരം കലാം 1960-ൽ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ വച്ചാണ്, എയർക്രാഫ്റ്റ് നിർമ്മാണവും വെള്ളത്തിലും കരയിലും ഒരേപോലെ സഞ്ചരിക്കുന്ന വാഹനമായ ഹോവർക്രാഫ്റ്റ് നിർമ്മാണവും സാങ്കേതികമായി പരസ്പരബന്ധമുള്ളവയായി കലാം നിരീക്ഷിക്കുന്നത്. ഈ ആശയത്തിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോൻ വളരെയധികം താൽപര്യം കാണിക്കുകയും, ആ പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.
അതേത്തുടർന്ന് കലാം ശിവവാഹനമായി 'നന്ദി'യുടെ പേരിൽ രൂപകൽപ്പന ചെയ്ത ആദ്യ ഇന്ത്യൻ ഹോവർക്രാഫ്റ്റ് നിർമ്മിച്ചു. 550 കിലോ ഭാരം 40 മില്ലിമീറ്റർ കനത്തിൽ ഒരു എയർകുഷ്യന് മുകളിൽ ഉയർന്നുനിൽക്കുന്ന തരത്തിൽ ഉണ്ടാക്കപ്പെട്ട ആ വാഹനത്തിന്റെ ടെസ്റ്റിൽ സുരക്ഷാഭടന്മാരുടെ ആശങ്കകളെ അവഗണിച്ചുംകൊണ്ട് പ്രതിരോധമന്ത്രി കൃഷ്ണമേനോനും പങ്കാളിയായി.കലാം എന്ന വൻ ശാസ്ത്രജ്ഞനെ രാജ്യത്തെ മേധാവികൾ തിരിച്ചറിയാൻ സഹായിച്ചത് നന്ദി എന്ന ഹോവർക്രാഫ്റ്റ് കാരണമായിരുന്നു.
ഹോവർക്രാഫ്റ്റ് പരീക്ഷണം വിജയിച്ച് ഏതാനും ദിവസങ്ങൾക്കകം ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി. ഐ. എഫ്. ആർ. ) ഡയറക്ടറും മലയാളിയുമായ പ്രഗൽഭശാസ്ത്രജ്ഞൻ ഡോ. എം. ജി. കെ. മേനോൻ കലാമിനെ കാണാനെത്തി. നന്ദിയിൽ മേനോനെ കയറ്റി കലാം സ്വയം അത് ഓടിച്ച് കാണിച്ചുകൊടുത്തു. ഒരു പ്രതിഭയെയാണ് താൻ കണ്ടെത്തിയത് എന്ന് മനസ്സിലാക്കിയ ഡോ. എം. ജി. കെ. മേനോൻ ടി. ഐ. എഫ്. ആറിലെ പ്രഗൽഭമതികളെ ഒരുമിപ്പിച്ച് രൂപകൽപ്പന നൽകിയ ഇൻകോസ്പാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇന്ത്യൻ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിലേക്ക് കലാമിനെ ഒരു റോക്കറ്റ് എഞ്ചിനീയർ ആയി നിയമിച്ചു.
കലാമിന്റെ റോക്കറ്റ് ചരിത്രം അവിടെ നിന്ന് ആരംഭിക്കുന്നു. ഇൻകോസ്പാറിൽ വച്ചാണ് കലാം വിക്രം സാരാഭായിയെ കാണുന്നത്. അതിപ്രഗത്ഭമതികളായ ആ ടീമംഗങ്ങൾ ഇന്ത്യക്ക് റോക്കറ്റുകൾ നിർമ്മിക്കാൻ അനവരതം യത്നിച്ചു. ആയിടെ, 1962-ൽ കേരളത്തിലെ തുമ്പയിൽ ഇവർ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. അതോടൊപ്പം കലാമിന് ആറുമാസത്തെ അമേരിക്കൻ പരിശീലനം ലഭിക്കാനും അവസരം കിട്ടി.
ഇവിടെനിന്നങ്ങോട്ട്‌ എല്ലാം ലോകമറിഞ്ഞ ചരിത്രങ്ങളാണ്. ഭാരതത്തിന്റെ അഭിമാനമായ പി. എസ്. എൽ. വി. റോക്കറ്റ് അവർ വികസിപ്പിച്ചു. ഭാരതത്തിൽ പലയിടങ്ങളിലും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിതമായി. ഇൻകോസ്പാർ ഐ. എസ്. ആർ. ഓ. അഥവാ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആയിമാറി. ഇടക്കാലത്ത് അവിചാരിതമായി വിക്രം സാരാഭായി മരണമടഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രം വിക്രം സാരാഭായിയുടെ പേരിലുള്ള സ്മരണാഞ്ജലിയായി മാറി. പക്ഷേ, ആരുടേയും വിടവാങ്ങൽ ഒന്നിനെയും തടഞ്ഞില്ല.
ഭാരതം റോക്കറ്റിൽ നിന്നും മിസൈലിലേക്കും ഒപ്പം ആണവസ്വാശ്രയത്വത്തിലേക്കും കടന്നു. അഗ്നിയും പ്രഥ്വിയും അണുബോംബും ജനിച്ചു. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടന്ന ആണവപരീക്ഷണങ്ങൾ വഴി ഒരു ലോകശക്തിയായി ഭാരതം സ്വയം അവരോധിക്കുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തു. രാജ്യാഭിമാനം വാനോളമുയർന്നു. ഒരൊറ്റ മനുഷ്യൻ ഒരു രാജ്യത്തിന്റെയും, അതിലെ നൂറുകോടിജനതയുടെയും ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും തീപിടിപ്പിക്കുന്ന നാളുകൾ ആയി അത് മാറി. സ്വതന്ത്രയാകുംമുൻപേ ഭാരതത്തിന് അഭിമാനം നൽകി സി. വി. രാമൻ നോബേൽ പുരസ്കാരിതനായിരുന്നു. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ വാഴത്തപ്പെട്ടു. അദ്ദേഹത്തെ ഒന്നുകാണാൻ ആയിരങ്ങൾ ഓടിയെത്തി. സർവ്വകലാശാലകൾ അദ്ദേഹത്തിന് പി. എച്ച്. ഡി. നൽകാൻ മത്സരിച്ചു.
കലാമിനെക്കാണാൻ തിരക്കുകൂട്ടിയെത്തിവരിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അഭിലാഷങ്ങളുടെ തീക്കുഞ്ഞുങ്ങൾ ആണവർ എന്ന് അബ്ദുൾ കലാം തിരിച്ചറിഞ്ഞു. അഗ്നി പടർത്തേണ്ടത് ആരിലാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞ കലാം ഭാരതത്തിന്റെ ഭാവിമുകുളങ്ങളെത്തേടി അവരുടെ അടുക്കലേക്കു പോകാൻ തുടങ്ങി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്നും സേവനകാലഘട്ടം അവസാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന കലാം അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ച് കുരുന്നുമനസ്സുകളിൽ ദേശസ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും അഗ്നി ജ്വലിപ്പിക്കുന്ന അവധൂതനായി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി.
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക്‌ 'അഗ്നിച്ചിറകുകൾ' എന്നും.
2002-ൽ ആണ് ഭാരതം നൽകിയ ഏറ്റവും വലിയ നിയോഗം, ഭാരതത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം കലാമിന് ലഭിക്കുന്നത്. അതിനുമുൻപേതന്നെ, 1997-ൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതോടെ ബി. ജെ. പി. യുടെയും കോണ്‍ഗ്രസിന്റെയും ഒരുമിച്ചുള്ള പിന്തുണയുള്ള സ്ഥാനാർഥിയായി കലാം മാറി.
ഇടതുപക്ഷം, പക്ഷേ, കലാമിനെതിരെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ലക്ഷ്മിയെ അവതരിപ്പിച്ചു. ദേശീയതയുടെ രണ്ടു പ്രതീകങ്ങൾ തമ്മിലുണ്ടായ പോരാട്ടം. പക്ഷേ, വിജയം പ്രതീക്ഷിച്ചപോലെ കലാമിനു തന്നെയായിരുന്നു. ഭാരതഗണരാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം 2002 ജൂലൈ 25-ന് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചു വർഷങ്ങൾക്കുശേഷം ബി. ജെ. പി. ക്ക് അധികാരം നഷ്ടപ്പെട്ടശേഷം വന്ന രാഷ്ട്രപതിതെരഞ്ഞെടുപ്പിലും കലാം തന്നെയാകണം സ്ഥാനാർഥിയും അടുത്ത രാഷ്ട്രനാഥനും എന്നുള്ള ജനവികാരം ശക്തമായിരുന്നു. പക്ഷേ, അധികാരത്തിൽ തിരികെയെത്തിയ കോണ്‍ഗ്രസ്സ് പ്രതിഭാപാട്ടീലിനെ ആ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചപ്പോൾ, രാഷ്ട്രപതിയായി കലാമിനെ കണ്ട ഇന്ത്യൻ ജനതയ്ക്ക് ആ കസേരയിൽ പ്രതിഭാപാട്ടീൽ ഇരിക്കുന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ കലാമിന്റെ വ്യക്തിത്വം ഇന്നാട്ടിലെ ജനതയെ മാറ്റിക്കളഞ്ഞിരുന്നു.
ആണവശാസ്ത്രജ്ഞനും ഗവേഷകനും കവിയും തത്വജ്ഞാനിയും എല്ലാം ആയിരുന്നു ശ്രീ, കലാം. തന്റെ ചിന്തകളെ അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിച്ചപ്പോൾ ഈ ലോകം അറിഞ്ഞത് അദ്ദേഹം അനതിരസാധാരണനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും രാഷ്ട്രചേതനയെ ഉദ്ദീപിപ്പിക്കാനും, രാജ്യത്തെ വികസിപ്പിക്കാനും അതിനായി, വളരുന്ന തലമുറയെ സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു. ആ പ്രവർത്തനം വിഷൻ 2020 എന്ന പേരിൽ സമൂർത്തമായി. കേന്ദ്രവും സംസ്ഥാനങ്ങളും ഗവേഷണ-വിദ്യാഭ്യാസസ്ഥാപനങ്ങളും ആ ദർശനം ഏറ്റെടുത്തു. വികസനപദ്ധതികൾക്ക് 2020 എന്ന ഒരു ലക്ഷ്യമുണ്ടായി.
കൊച്ചി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു ഡോ. പി. കെ. അബ്ദുൾ അസീസ്‌ കൊച്ചിയിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം അബ്ദുൾ കാലാമിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തി 2005-ൽ സംഘടിപ്പിച്ച സ്വാശ്രയഭാരത്‌ പരിപാടിയിൽ സംസാരിക്കുമ്പോൾ, "ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടുമുള്ള അഭിവാഞ്ഛയാണ് ഭാരതത്തിന്റെ ശരിയായ മതം" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അബ്ദുൾ കലാമിനെ ഭാരതം ഹർഷോന്മാദത്തോടെ രാഷ്ട്രപതിയായി സ്വീകരിച്ച സംഭവം ഈ പ്രസ്താവനയെ പൂർണമായും ശരിവയ്ക്കുന്നു.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വിനാശകാരിയായ ഒരു വിഭജനത്തിന്റെ ഫലമായി സൃഷ്ടിച്ച രണ്ടു രാജ്യങ്ങളിൽ, ബഹുസ്വരതയെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യം പാകിസ്ഥാൻ ആയിരുന്നു. ആ രാജ്യം ഇന്നനുഭവിക്കുന്ന മുഴുവൻ ദോഷങ്ങൾക്കും കാരണം ഈ ഉപഭൂഖണ്ഡം വച്ചു പുലർത്തുന്ന ബഹുസ്വരതാസങ്കൽപ്പങ്ങളെ നിരാകരിച്ചതുതന്നെയാണെന്ന് നിസ്സംശയം പറയാനാകും. 2007 ജൂലൈയിൽ രാഷ്ട്രപതിയുടെ കേസേരയിൽനിന്നിറങ്ങുംമുൻപേ ഒരു മഹാജനതയെ അവരുടെ ചിന്തയിലും ഭാവനയിലും സ്വപ്നങ്ങളിലും പരിവർത്തനത്തിന് വിധേയമാക്കിയ ആ മഹദ് വ്യക്തിത്വം 2015, മറ്റൊരു ജൂലൈയിൽ സ്വപ്നങ്ങളുടെ തീ നമ്മുടെ മനസ്സുകളിൽ ശേഷിപ്പിച്ചു കൊണ്ട് വിടപറഞ്ഞിരിക്കുന്നു.
ശ്രീ. കലാമിന്റെ ചരമവിവരമറിഞ്ഞ ജനങ്ങളുടെ ഒരു ചോദ്യം, ഇങ്ങനെ ഒരു രാഷ്ട്രപതിയെ ഇന്ത്യക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നുള്ളതായിരുന്നു. അങ്ങനെയൊരു രാഷ്ട്രപതിയെ മാത്രമല്ല, അത്തരമൊരു ശാസ്ത്രകാരനെയും ഭാരതത്തിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അത്രയും വ്യത്യസ്തനും മഹാനുംതന്നെ ആയിരുന്നു എ. പി. ജെ. അബ്ദുൾ കലാം. ഒരിക്കലും ഒരു രാഷ്ട്രീയനേതാവാകാതെ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രപതിയായി എന്നപോലെ ഗവേഷണഡിഗ്രിക്കായി ഗവേഷണം ചെയ്യാതെ ശാസ്ത്രജ്ഞനായി മാറിയ ആളും കൂടിയായിരുന്നു . ഒരു ഗവേഷകൻ ആകാൻ പി. എച്ച്. ഡി. എന്നൊരു ഡിഗ്രിയല്ല പകരം ഗവേഷകത്വം തികഞ്ഞ മനോഭാവം ആണ് ശാസ്ത്രജ്ഞന്റെ അടിസ്ഥാനയോഗ്യത എന്ന് അദ്ദേഹം തെളിയിച്ചു.
ഭാരതീയ യുവ മനസ്സുകളിൽ അഗ്നി ജ്വലിപ്പിച്ച എ. പി. ജെ.അബ്ദുൾ കലാമെന്ന മഹാമനീഷി വിടവാങ്ങിയപ്പോൾ രാഷ്ട്രത്തിന് നഷ്ടമായത് ഭാരതമെന്നല്ല ലോകം കണ്ട ഏറ്റവും വലിയ സ്വപനദായകനെയാണ് . ആ സ്വപ്നങ്ങളുടെ സമ്പൂർണസാക്ഷാൽക്കാരം തന്നെ ആയിരിക്കും ഭാരതത്തിന്റെ അടുത്ത ലക്ഷ്യവും .
Article credits ഡോ. എസ് ബാലരാമകൈമൾ,Janamtv

Friday, July 24, 2015

ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി

ദീനദയാൽ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം
ന്യൂഡൽഹി : ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഊർജ്ജപദ്ധതി ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം . പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാട്നയിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും
കൃഷിക്കും വീട്ടുപയോഗത്തിനുമുള്ള വൈദ്യുതിയുടെ വിഭജനവും ആവശ്യമായ വൈദ്യുതിയുടെ കൃത്യമായ പ്രസരണവും പദ്ധതി ലക്ഷ്യമിടുന്നു. ഗുജറാത്തിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയുടെ മാതൃകയിലാണ് ദീനദയാൽ ഗ്രാമ ജ്യോതി യോജന ഭാരതമെങ്ങും നടപ്പിലാക്കുക.ഇതുവരെ 14,680 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട് . ഇതിൽ തന്നെ 5,827 കോടി രൂപ അനുവദിച്ചിരിക്കുന്നത് ബീഹാറിലെ പദ്ധതികൾക്കാണ് .
സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യക്കാനാവശ്യമായ പ്രവൃത്തികൾ ബന്ധപ്പെട്ട ലോക്സഭാംഗം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ജില്ലാ/സർക്കിൾ തല സ്കീമുകൾ തയ്യാറാക്കുകയാണ് ആദ്യപടി. പിന്നീട് ഈ സ്കീമുകൾ ചീഫ് സെക്രട്ടറി തലവനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണം . ഈ കമ്മിറ്റിയുടെ നിർദ്ദേശത്തോടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വഴി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിൽ സമർപ്പിക്കണം.
ഊർജ്ജമന്ത്രാലയത്തിലെ മോണിട്ടറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത് . കേരളത്തിലും പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക റിപ്പോർട്ട് നോഡൽ ഏജൻസിക്ക് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട് .
എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിക്കുന്നതോടെ കാർഷികോത്പാദനത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ . ചെറുകിട വ്യവസായങ്ങളുടേയും കുടിൽ വ്യവസായങ്ങളുടേയും പുരോഗതി, ആരോഗ്യ വിദ്യാഭ്യാസ ബാങ്കിംഗ് മേഖലകളുടെ വികസനം എന്നിവ പദ്ധതിയുടെ നേട്ടങ്ങളാണ്. റേഡിയോ , ടെലഫോൺ ,മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾ എല്ലാ ഗ്രാമങ്ങളിലും ലഭ്യമാകുമെന്നതും പദ്ധതിയുടെമറ്റൊരു ഗുണമാണ് . ഇതിനെല്ലാമുപരി പൗരന്റെ സുരക്ഷയിലും കാര്യമായ അഭിവൃദ്ധിയുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ .

Wednesday, July 1, 2015

അരുവിക്കര ഫലം: ബിജെപിയുടെ വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്

ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷമായി ബിജെപി മാറിയെന്ന വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്. കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി ഇടതുമുന്നണിയെ ജനങ്ങള്‍ അംഗീകരിക്കുന്നി്‌ല്ലെന്ന തെളിവാണ് അരുവിക്കരയിലെ ഫലമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ജനം ടിവിയോട് പറഞ്ഞു.
രാഷ്ട്രീയമായി എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച ആര്‍ക്കും അവഗണിക്കാനാകില്ലെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു. അരുവിക്കരയില്‍ ഇടതുമുന്നണിയുടെ മുഖ്യപ്രചാരകനായിരുന്ന വി.എസിന്റെ യോഗങ്ങളില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിളളയെ പ്രചാരണത്തിനിറക്കിയതും തിരിച്ചടിയായെന്ന് ദേവരാജന്‍ പറഞ്ഞു.
മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് ബാലകൃഷ്ണപിള്ളയെ സിപിഎം നേതൃത്വം അരുവിക്കര പ്രചാരണത്തില്‍ പങ്കെടുപ്പിച്ചത്. വരും ദിവസങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ സിപിഎമ്മിനെതിരായ ആയുധമായി ഇക്കാര്യം ഉപയോഗിക്കുമെന്ന സൂചനയാണ് ദേവരാജന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.
അരുവിക്കരയിലെ ജന വിധിയിന്‍മേല്‍ ദേശിയ തലത്തില്‍ ഇടത് പാര്‍ട്ടികളില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ നിലപാട്.

Monday, June 29, 2015

അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതാണെന്ന് ഒ. രാജഗോപാല്‍. ഇനി വരുന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌.
രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ്‌ യഥാര്‍ത്ഥ പ്രതിപക്ഷമെന്ന്‌ തെളിഞ്ഞുവെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ്‌ ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്‌. മുന്‍വര്‍ഷം 7,694 വോട്ടാണ്‌ അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്‌.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara

കരിപ്പൂര്‍ വെടിവെയ്പ്പ്: നിസ്സാരമായി കാണാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി.

ന്യൂഡല്‍ഹി : കരിപ്പൂരില്‍ സി.ഐ.എസ്‌.എഫ് ജവാന്മാരും അഗ്നിരക്ഷാസേനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ വെടിവെയ്പ്പും നിസ്സാരമായി കാണാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പാര്‍ലമെന്ററി സമിതി. വിമാനത്താവളത്തിലെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സമിതി വ്യക്‌തമാക്കി. ഇതോടൊപ്പം സി.ഐ.എസ്‌.എഫിന്‌ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമായി. എയര്‍ട്രാഫിക് കണ്‍ട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡ് ആവശ്യപ്പെട്ട സി.ഐ.എസ്.എഫും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍ അഗ്‌നിരക്ഷാസേനാജീവനക്കാരെ പിന്തിരിപ്പിക്കാനായി തോക്കുപുറത്തെടുത്തു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തോക്ക്‌ പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെയാണ്‌ സിഐഎസ്‌എഫ്‌ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ എസ്‌.എസ്‌. യാദവിന്‌ വെടിയേറ്റത്‌.

Thursday, June 18, 2015

അന്താരാഷ്ട്ര യോഗ ദിന സന്ദേശo

INTRODUCTION

While addressing the 69 session of United Nations General Assembly (UNGA) on September 27, 2014, the Honorable Prime Minister of India Shri Narendra Modi urged the world community to adopt an International Day of Yoga.
“Yoga is an invaluable gift of ancient Indian tradition. It embodies unity of mind and body; thought and action; restraint and fulfillment; harmony between man and nature and a holistic approach to health and well-being. Yoga is not about exercise but to discover the sense of oneness with ourselves, the world and Nature. By changing our lifestyle and creating consciousness, it can help us to deal with climate change. Let us work towards adopting an International Yoga Day,” Shri Modi said.
On December 11, 2014, the 193 member UNGA approved the proposal by consensus with a record 177 co-sponsoring countries a resolution to establish 21 June as “International Day of Yoga”. In its resolution, the UNGA recognised that Yoga provides a holistic approach to health and well-being and wider dissemination of information about the benefits of practicing Yoga for the health of the world population. Yoga also brings harmony in all walks of life and thus, is known for disease prevention, health promotion and management of many lifestyle-related disorders. This booklet intends to give a brief overview about Yoga and Yogic practices to orient one towards comprehensive health for an individual and the community.
What is Yoga?
Yoga is essentially a spiritual discipline based on an extremely subtle science which focuses on bringing harmony between mind and body.
It is an art and science for healthy living. The word “Yoga” is derived from the Sanskrit root yuj meaning “to join”, “to yoke” or “to unite”. According to Yogic scriptures, the practice of Yoga leads to the union of individual consciousness with universal consciousness. According to modern scientists, everything in the universe is just a manifestation of the same quantum firmament. One who experiences this oneness of existence is said to be “in Yoga” and is termed as a yogi who has attained a state of freedom, referred to as mukti, nirvāna, kaivalya or moksha.
“Yoga” also refers to an inner science comprising of a variety of methods through which human beings can achieve union between the body and mind to attain self-realisation. The aim of Yoga practice (sādhana) is to overcome all kinds of sufferings that lead to a sense of freedom in every walk of life with holistic health, happiness and harmony.
Brief history and development of Yoga

The science of Yoga has its origin thousands of years ago, long before the first religion or belief systems were born. According to Yogic lore, Shiva has seen as the first yogi or ādiyogi and the first guru or ādiguru. Several thousand years ago, on the banks of lake Kantisarovar in the Himalayas, ādiyogi poured his profound knowledge into the legendary saptarishis or “seven sages”. These sages carried this powerful Yogic science to different parts of the world including Asia, the Middle East, northern Africa and South America. Interestingly, modern scholars have noted and marvelled at the close parallels found between ancient cultures across the globe. However, it was in India that the Yogic system found its fullest expression. Agastya, the saptarishi who travelled across the Indian subcontinent, crafted this culture around a core Yogic way of life.
Yoga is widely considered as an “immortal cultural outcome” of the Indus Saraswati Valley Civilisation – dating back to 2700 BC – and has proven itself to cater to both material and spiritual uplift of humanity. A number of seals and fossil remains of Indus Saraswati Valley Civilisation with Yogic motifs and figures performing Yoga sādhana suggest the presence of Yoga in ancient India. The seals and idols of mother Goddess are suggestive of Tantra Yoga. The presence of Yoga is also available in folk traditions, Vedic and Upanishadic heritage, Buddhist and Jain traditions, Darshanas, epics of Mahabharata including Bhagawadgita and Ramayana, theistic traditions of Shaivas, Vaishnavas and Tantric traditions. Though Yoga was being practiced in the pre-Vedic period, the great sage Maharishi Patanjali systematised and codified the then existing Yogic practices, its meaning and its related knowledge through Patanjali’s Yoga Sutras.
After Patanjali, many sages and Yoga masters contributed greatly for the preservation and development of the field through well- documented practices and literature. Yoga has spread all over the world by the teachings of eminent Yoga masters from ancient times to the present date. Today, everybody has conviction about Yoga practices towards the prevention of disease, maintenance and promotion of health. Millions and millions of people across the globe have benefitted by the practice of Yoga and the practice of Yoga is blossoming and growing more vibrant with each passing day.
The Fundamentals of Yoga

Yoga works on the level of one’s body, mind, emotion and energy. This has given rise to four broad classifications of Yoga: Karma Yoga where we utilise the body; Jnāna Yoga where we utilise the mind; Bhakti Yoga where we utilise the emotion and Kriya Yoga where we utilise the energy. Each system of Yoga we practice falls within the gamut of one or more of these categories.
Every individual is a unique combination of these four factors. Only a guru (teacher) can advocate the appropriate combination of the four fundamental paths as is necessary for each seeker. “All ancient commentaries on Yoga have stressed that it is essential to work under the direction of a guru.”
Traditional schools of Yoga

The different philosophies, traditions, li neages and guru-shishya paramparas of Yoga led to the emergence of different traditional schools. These include Jnāna Yoga, Bhakti Yoga, Karma Yoga, Pātanjala Yoga, Kunḍ ạ lini Yoga, Haṭha Yoga, Dhyāna Yoga, Mantra Yoga, Laya Yoga, Rāja Yoga, Jain Yoga, Bouddha Yoga etc. Each school has its own approach and practices that lead to the ultimate aim and objectives of Yoga.
Yogic practices for health and wellness

The widely practiced Yoga sadhanas are: Yama, Niyama, Āsana, Prānāyāma, Pratyāhara, Dhārana, Dhyāna, Samādhi, Bandhas and Mudras, Shatkarmas, Yuktāhāra, Mantra-japa, Yukta-karma etc.
Yamas are restraints and Niyamas are observances. These are considered to be pre-requisites for further Yogic practices. Āsanas, capable of bringing about stability of body and mind, “kuryat-tad- asanam-sthairyam”, involve adopting various psycho-physical body patterns and giving one an ability to maintain a body position (a stable awareness of one’s structural existence) for a considerable length of time.
Prānāyāma consists of developing awareness of one’s breathing followed by willful regulation of respiration as the functional or vital basis of one’s existence. It helps in developing awareness of one’s mind and helps to establish control over the mind. In the initial stages, this is done by developing awareness of the “flow of in-breath and out-breath” (svāsa-prasvāsa) through nostrils, mouth and other body openings, its internal and external pathways and destinations. Later, this phenomenon is modified, through regulated, controlled and monitored inhalation (svāsa) leading to the awareness of the body space getting filled (puraka), the space(s) remaining in a filled state (kumbhaka) and it getting emptied (rechaka) during regulated, controlled and monitored exhalation (prasvāsa).
Pratyāhara indicates dissociation of one’s consciousness (withdrawal) from the sense organs which connect with the external objects. Dhārana indicates broad based field of attention (inside the body and mind) which is usually understood as concentration. Dhyāna (meditation) is contemplation (focussed attention inside the body and mind) and Samādhi (integration).
Bandhas and Mudras are practices associated with Prānāyāma. They are viewed as the higher yogic practices that mainly adopt certain physical gestures along with control over respiration. This further facilitates control over mind and paves way for higher Yogic attainment. However, practice of dhyāna, which moves one towards self-realisation and leads one to transcendence, is considered the essence of Yoga Sādhana.
Śaṭkarmas are detoxification procedures that are clinical in nature and help to remove the toxins accumulated in the body. Yuktāhāra advocates appropriate food and food habits for healthy living.

ആറന്മുളപ്രക്ഷോഭത്തിന്റെ വിജയം ഭുമാഫിയകള്‍ക്കുള്ള താക്കീത്‌ : കുമ്മനം രാജശേഖരന്‍

ആറന്മുളവിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചുകൊണ്ട് ഇന്ന് ഉത്തരവായതോടെ മണ്ണിനും വെള്ളത്തിനും അന്നത്തിനും വേണ്ടി ജനങ്ങള്‍ നടത്തിയ ത്യാഗോജ്ജ്വലമായ അതിജീവനസമരം പൂര്‍ണ്ണവിജയത്തിലെത്തിയെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി മുഖ്യരക്ഷാധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. അനുമതി റദ്ദാക്കി വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട്‌ വെച്ച്‌ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക – പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതികള്‍ മുന്‍പ് റദ്ദ് ചെയ്തിരുന്നു. വ്യോമയാനമന്ത്രാലയം കൂടി ഏറ്റവും അവസാനമായി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുകഴിഞ്ഞു. കള്ളപ്രചരണവും അധികാരവും പണവും ഉപയോഗിച്ച് ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനോ പരാജയപ്പെടുത്താനോ ആവില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള പ്രക്ഷോഭം.
കേരളസര്‍ക്കാരും ഭൂമാഫിയകളും വന്‍കിട കോര്‍പ്പറേറ്റ് ശക്തികളും സ്ഥലം എം.എല്‍.എയും, എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും കൈകോര്‍ത്തുപിടിച്ച് ജനങ്ങള്‍ക്കെതിരെ അതിശക്തമായ കടന്നാക്രമണം നടത്തിയിട്ടും സമാധാനപരമായി നിയമയുദ്ധങ്ങളും പ്രക്ഷോഭങ്ങളും വഴി ജനങ്ങള്‍ ഒട്ടേറേ ത്യാഗങ്ങള്‍ സഹിച്ചും നാടിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും പമ്പാനദിയെയും പള്ളിയോടങ്ങളെയും പരിരക്ഷിച്ചു. മത-ജാതി-രാഷ്ട്രീയ-പ്രാദേശിക ഭേദചിന്തകള്‍ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറി. കള്ളക്കേസുകളില്‍ കുടുക്കി ഒട്ടേറെ പേരെ പീഡിപ്പിച്ചു. ആഴ്ച്ചകളോളം ജയിലില്‍ കിടവരും മര്‍ദ്ദനമേറ്റവരും ധാരാളമുണ്ട്. പ്രക്ഷോഭത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, ധീരമായ നിലപാട് സ്വീകരിച്ച് ഉറപ്പുകള്‍ പാലിച്ച കേന്ദ്രസര്‍ക്കാരിനും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ആറന്മുളപാടത്തും പുഴയിലും മണ്ണിട്ട് നികത്തി ആരംഭിച്ച വിമാനത്താവള കമ്പനിയുടെ അധിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. എല്ലാ അനുമതിയും കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്നും അടുത്ത വര്‍ഷം ആദ്യ വിമാനം പറക്കുമെന്നും മറ്റും പച്ചനുണ പ്രചരിപ്പിക്കുന്ന കെ.ജി.എസ് ഗ്രൂപ്പ് കമ്പനി ആറന്മുള വിട്ടു പോകണം. നാളിതുവരെ കമ്പനി നടത്തിയ അഴിമതിയും തട്ടിപ്പും ക്രമക്കേടും വിദഗ്ദ്ധ കുറ്റാന്വേഷണ സമിതി അന്വേഷിക്കണം. ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുമെന്ന ഉറപ്പ് കേരള മുഖ്യമന്ത്രി പാലിക്കണം. വിമാനത്താവളത്തിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ റവന്യൂമന്ത്രി സ്ഥലം മാറ്റിയ 48 റവന്യൂ ഉദ്യോഗസ്ഥരെയും പൂര്‍വ്വസ്ഥാനങ്ങളില്‍ നിയമിക്കണം. 7 കളക്ടര്‍മാരെയും 5 ഡപ്പ്യൂട്ടി കളക്ടര്‍മാരെയും നാളിതുവരെ സ്ഥലം മാറ്റി. ഈ വക വിഷയങ്ങളെകുറിച്ചെല്ലാം വിശദവും വിദഗ്ദ്ധവുമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. നിര്‍ധനരും ഭൂരഹിതരുമായവര്‍ക്ക് ഉടനെ ഭൂമി വിതരണം ചെയ്യണം.
കേരളത്തിലെ എല്ലാ നീര്‍ത്തടങ്ങളും നെല്‍വയലുകളും കുളങ്ങളും കുുന്നുകളും സംരക്ഷിക്കുന്നതിനുവേണ്ടി നടക്കുന്ന ജനമുന്നേറ്റത്തിനു ആറന്മുള പ്രക്ഷോഭം കരുത്തു പകര്‍ന്നിരിക്കുകയാണ്. നെല്ലറകളായ കുട്ടനാടും പാലക്കാടും ഉള്ള നെല്‍പ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഭൂമാഫിയകള്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്ക് ഇതോടെ കനത്ത പ്രഹരമേറ്റിരിക്കുകയാണ്. ആറന്മുള പ്രക്ഷോഭം വിമാനത്താവളം ഒരിടത്തും സ്ഥാപിക്കാതിരിക്കുന്നതിനു വേണ്ടിയായിരുന്നില്ല. മറിച്ചുള്ള പ്രചരണം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് കെ.ജി.എസ് കമ്പനി ശ്രമിച്ചത്. ആറന്മുളയില്‍ തന്നെ വിമാനത്താവളം വേണമെന്ന നിര്‍ബന്ധബുദ്ധിക്കും പിടിവാശിക്കും പിന്നില്‍ ചില ആഗോളശക്തികളുടെ ഗൂഢാലോചനയും ഇടപെടലുകളും നടന്നിട്ടുണ്ട്. ആറന്മുളയെ സംരക്ഷിക്കുന്നതിനും പൈതൃകം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള വിപുലമായ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുവാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

മറിയം സിദ്ദിഖി എല്ലാ ഭാരതീയർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്കോൺ നടത്തിയ ഭഗവദ് ഗീത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയം സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു . പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സ്വച്ഛഭാരത് അഭിയാനിലേക്കും മറിയം 11,000 രൂപ വീതം സംഭാവന ചെയ്തു .
ഭഗവദ് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു . വിവിധ മതങ്ങളിലുള്ള മറിയത്തിന്റെ താത്പര്യം എല്ലാ ഭാരതീയർക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മറിയത്തിന് വിവിധ മതങ്ങളെപ്പറ്റിയുള്ള അഞ്ച് പുസ്തകങ്ങൾ പ്രധാനമന്ത്രി സമ്മാനിച്ചു .
മറിയത്തിന്റെ മാതാപിതാക്കളായ അസിഫ് നസീം സിദ്ദിഖിയും ഫർഹാൻ സിദ്ദിഖിയും മകളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാനുണ്ടായിരുന്നു .