കൊച്ചി : ഭൂമിതട്ടിപ്പു കേസില്‍ സലിം രാജിന് പിന്തുണയുമായി സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. എ ജി നേരിട്ടാണ് കോടതിയില്‍ ഹാജരായത്.
നാല് മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ് അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, മൊബൈല്‍ സേവന ദാതാക്കളെ ഭൂമിതട്ടിപ്പു കേസില്‍ കക്ഷി ചേര്‍ക്കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നേരത്തെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തിരുന്നു. കേസ് ഇരുപതു വര്‍ഷം മുന്‍പുളളതാണെന്നും അതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ല എന്നുമായിരുന്നു സര്‍ക്കാര്‍ അന്ന് വാദിച്ചത്.
ഇപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനെതിരെ സലിം രാജിന് പിന്തുണ നല്‍കുന്നരീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
News Report : Mangalam Daily
Tuesday, August 27, 2013
സരിത വിളിച്ചത് ഉന്നതരെയും ഇടപാടുകാരെയും
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത ഡിവൈഎസ്പിയുടെ ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതരെയും ഇടപാടുകാരുകാരെയും. ഫോണ്‍ രേഖപരിശോധനയില്‍ ഇത് വ്യക്തമാകുമെങ്കിലും അത്തരം അന്വേഷണം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് ഇടപെട്ടുവെന്നാണ് സൂചന. ഞായറാഴ്ച ജയിലിലേക്കുള്ള സഞ്ചാരത്തിനിടെ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശന്റെ ഫോണിലാണ് സരിത ദീര്‍ഘമായി സംസാരിച്ചത്. ദുരൂഹസാഹചര്യത്തിലാണ് ഡിവൈഎസ്പി സ്വന്തം ഫോണ്‍ സരിതയ്ക്ക് കൈമാറിയത്. എന്നാല്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ നല്‍കിയതെന്നാണ് ഡിവൈഎസ്പിയുടെ ന്യായീകരണം. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയപ്പോഴാണ് ഡിവൈഎസ്പി സരിതയ്ക്ക് ഫോണ്‍ നല്‍കിയത്. ക്വിക് റസ്പോണ്‍സ് ടീം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് സരിതയ്ക്ക് അകമ്പടി സേവിച്ചത്. സരിതക്കൊപ്പം ജീപ്പിലുണ്ടായിരുന്ന വനിതാപൊലീസുകാരെയും മറ്റുള്ളവരെയും അകലേക്ക് നീക്കിനിര്‍ത്തി. സരിത 20 മിനിറ്റ് സംസാരിച്ചതായാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്ന പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനെത്തിയ ചെറുപ്പക്കാരെ പൊലീസ് വിരട്ടിയോടിച്ചു. അഭിഭാഷകന് പുറമെ മറ്റാരോടെങ്കിലും സരിത സംസാരിച്ചെങ്കില്‍ ഗുരുതരമായ കൃത്യവിലോപമാണ്. ക്രിമിനല്‍ കേസിലെ പ്രതിക്ക് വാഹനം, വാര്‍ത്താവിനിമയ സൗകര്യം എന്നിവ അനുവദിക്കുന്നത് കുറ്റകരമാണ്. ജയില്‍ നിയമം, പൊലീസ് ആക്ട് എന്നിവ പ്രകാരവും പ്രതിയുടെ ഫോണ്‍വിളി കുറ്റകരമാണ്. റിമാന്‍ഡ് പ്രതികളെ കോടതിയില്‍നിന്നോ, മജിസ്ട്രേറ്റിന്റെ വസതിയില്‍നിന്നോ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് കര്‍ശന നിബന്ധനകളുണ്ട്. സ്വകാര്യവാഹനം, പുറത്തുനിന്നുള്ള ഭക്ഷണം, മറ്റുള്ളവരുമായി സമ്പര്‍ക്കം, ടെലിഫോണ്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്താന്‍ പാടില്ല. ചികിത്സയും കോടതി നിര്‍ദേശപ്രകാരം മാത്രം. ജയിലുകളില്‍ തടവുകാര്‍ക്കായി കോയിന്‍ബൂത്ത് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാല്‍ ഇത് അനുവദിക്കും. എന്നിട്ടും സ്വന്തം ഫോണ്‍ ഡിവൈഎസ്പി നല്‍കിയത് ഉന്നതങ്ങളിലെ നിര്‍ദേശപ്രകാരമാണെന്ന്് വ്യക്തം. ജയിലിലും കസ്റ്റഡിയിലും സരിത പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. കേസുകളില്‍ പണം നല്‍കി ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങളും സജീവമാണ്. കബളിപ്പിക്കപ്പെട്ടവരെ നിയമപ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ അഭിഭാഷകരും വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ഗുണ്ടകളും ഇടപെടുന്നതായും സൂചനയുണ്ട്. ഇതിനിടെ, ഡിവൈഎസ്പിയുടെ ഫോണില്‍നിന്ന് സരിത വിളിച്ചതായി സരിതയുടെ അഭിഭാഷകന്‍ പത്തനംതിട്ട സ്വദേശി പ്രിന്‍സ് പി തോമസ് അവകാശപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 5.15നാണ് വിളിച്ചത്. 1.18 മിനിറ്റാണ് സംഭാഷണം നീണ്ടത്. മറ്റാരെയെങ്കിലും സരിത വിളിച്ചോയെന്ന് തനിക്ക് അറിയില്ല. അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്ന് റിമാന്‍ഡ് നോട്ടില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായപ്പോള്‍ സരിതയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ ഫോണ്‍ കൈമാറിയത് വിവാദമായിരുന്നു. പൊലീസ് സ്റ്റേഷനിലായിരുന്നു അന്നത്തെ ഫോണ്‍വിളി. കേസ് കാര്യം സംസാരിക്കാന്‍ എന്നായിരുന്നു അന്നും പൊലീസിന്റെ ന്യായീകരണം.
സ്വന്തം ലേഖകന്‍ -Deshabhimani Daily
സ്വന്തം ലേഖകന്‍ -Deshabhimani Daily
Saturday, August 24, 2013
സോളാര്‍ വഷളാക്കിയത് സര്‍ക്കാരെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: സോളാര്‍ പ്രശ്‌നം ഇന്നത്തെ നിലയില്‍ വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമാണെന്ന് ഹൈക്കമാന്‍ഡ് വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സംശയം ദൂരീകരിക്കാന്‍ സര്‍ക്കാരിനായില്ല. കേരളത്തില്‍ പാര്‍ട്ടിയിലെ ചേരിപ്പോര് ശക്‌തമായതിനാല്‍ മുഖ്യ പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കി.
ഇപ്പോഴത്തെ അവസ്‌ഥയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയാണെന്നായിരുന്നു പറഞ്ഞത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കേരള വിഷയത്തില്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്നും ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു സുധീരന്‍ ആവശ്യപ്പെട്ടത്.
News Credits,Mangalam Daily
News Credits,Mangalam Daily
മുഖ്യമന്ത്രിയെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം: എല്‍ഡിഎഫ്
തിരു: സോളാര്‍തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എല്‍ഡിഎഫ് കത്ത് നല്‍കി. സോളാര്‍ തട്ടിപ്പുമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കുള്ള പങ്കും ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. പരിഗണനാവിഷയം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അയച്ച കത്തിന് വെള്ളിയാഴ്ച നല്‍കിയ മറുപടിയിലാണ് എല്‍ഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രിയില്ലാത്തതിനാല്‍ ആഭ്യന്തര സെക്രട്ടറിക്കാണ് 32 നിര്‍ദേശമുള്ള കത്ത് നല്‍കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടര്‍ന്നുകൊണ്ടുള്ള അന്വേഷണം നീതിപൂര്‍വകമാവില്ല. തന്റെ ഓഫീസുമായി ബന്ധപ്പെടുന്ന ഒരു കാര്യവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ശ്രീധരന്‍നായര്‍ നല്‍കിയ സ്വകാര്യ അന്യായത്തിലും മജിസ്ട്രേട്ടിന് മുമ്പാകെ നല്‍കിയ സ്റ്റേറ്റ്മെന്റിലും മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് 15 ലക്ഷം രൂപ നല്‍കിയതെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. അതേദിവസം സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി. എന്നിട്ടും ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് മുമ്പുതന്നെ ടി സി മാത്യു മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയെങ്കിലും സ്വകാര്യ ഇടപാടില്‍ സര്‍ക്കാരിന് എന്ത് താല്‍പ്പര്യം എന്ന് പറഞ്ഞ് മുഖ്യമന്ത്രി അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. സോളാര്‍തട്ടിപ്പുമായി തന്റെ ഓഫീസിന് ബന്ധമില്ലെന്ന് വാദിക്കുമ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് ഉമ്മന്‍ചാണ്ടിക്ക് പുറത്താക്കേണ്ടി വന്നത്. ഗണ്‍മാന്‍ സലിംരാജിനെ ഭൂമിക്കേസില്‍ രക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറലിനെത്തന്നെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കി.
മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ടെലിഫോണ്‍ കോളുകള്‍ ശബ്ദരേഖ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയ്ക്ക് അഴിമതിയിലുള്ള പങ്കാളിത്തം വ്യക്തമാകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം യഥാര്‍ഥ വസ്തുതകള്‍ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമായി മാറി. ടെന്നിജോപ്പന്റെ അഭിഭാഷകന്‍തന്നെ മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് പറഞ്ഞിരുന്നു. സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചത് ഉന്നതര്‍ ഇടപെട്ടാണെന്ന കാര്യവും വ്യക്തമായി. മുഖ്യമന്ത്രിയുടെ പങ്ക് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തപക്ഷം ജനകീയ പങ്കാളിത്തത്തോടെ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്ന പരിപാടി ശക്തമാക്കും. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് കൂടുതല്‍ ശക്തമായ സമരരൂപങ്ങള്‍ ആവിഷ്കരിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
പ്രത്യേക ലേഖകന്‍,Deshabhimani Daily
പ്രത്യേക ലേഖകന്‍,Deshabhimani Daily
സരിതയുടെ കടബാധ്യത തീര്‍ക്കും; രണ്ടുകോടി പാരിതോഷികം ?
തിരു: സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴിമാറ്റിച്ചത് മുഴുവന്‍ കടബാധ്യതകളും തീര്‍ത്ത് രണ്ടുകോടി രൂപ നല്‍കാമെന്ന ഉറപ്പില്‍. ആദ്യഗഡുവായി രണ്ടുകോടി രൂപ ലഭിച്ചതായി സരിതയുടെ അമ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി അറിയിച്ചശേഷമാണ് സരിത മൊഴിമാറ്റാന്‍ സമ്മതിച്ചത്. ബന്ധുവെന്ന പേരില്‍ അമ്മയോടൊപ്പം വന്ന അജ്ഞാതനാണ് ഇടനിലക്കാരനായി സരിതയുമായി സംസാരിച്ചതെന്നും സൂചന ലഭിച്ചു. എ ഗ്രൂപ്പിലെ രണ്ട് ഉന്നതനേതാക്കളുടെ ഏജന്റായാണ് ഇയാള്‍ ജയിലിലെത്തിയത്. ആദ്യഗഡുവായി ലഭിച്ച രണ്ടുകോടിയില്‍നിന്ന് 40 ലക്ഷം നല്‍കിയാണ് ഉപഭോക്തൃകോടതിയിലെ കേസ് ഒത്തുതീര്‍ത്തത്. ഈ കാശ് എവിടെനിന്ന് കിട്ടിയെന്നുപോലും പൊലീസ് സംഘം ഇനിയും അന്വേഷിച്ചിട്ടില്ല. മറ്റെല്ലാ കേസും ഒത്തുതീര്‍ത്ത് ഒരുമാസത്തിനകം സരിതയെ പുറത്തിറക്കുമെന്നും ഇടനിലക്കാരന്‍ മുഖേന ഉറപ്പുനല്‍കി. 30 കേസിലായി നാലുകോടിയോളം രൂപയാണ് സരിത പരാതിക്കാര്‍ക്ക് നല്‍കേണ്ടത്. ഈ തുക നല്‍കുന്നതോടെ കേസ് ഇല്ലതാകും. ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരം വെറും വഞ്ചനക്കേസുമാത്രം ചുമത്തിയതിനാലാണിത്. ഇതുമായി നടന്ന ക്രിമിനല്‍ ഗൂഢാലോചനകളെല്ലാം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരിനോ പൊതുഖജനാവിനോ ഒരു രൂപയും നഷ്ടമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുകയാണ്. സോളാര്‍ കേസ് വെറും വഞ്ചനക്കുറ്റമാണെന്നും ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്നും വരുത്താനാണിത്. മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെപ്പോലും കരുവാക്കിയും എല്ലാ സര്‍ക്കാര്‍സംവിധാനങ്ങളും ഉപയോഗിച്ചുമാണ് ജനങ്ങളെ കബളിപ്പിച്ചതെന്നത് മൂടിവച്ചു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരും തട്ടിപ്പുസംഘവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും കത്തുകള്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ്, അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ്. ഇതെല്ലാം അന്വേഷിക്കാതെ മുക്കുകയായിരുന്നു. കടബാധ്യതകള്‍ തീര്‍ത്തശേഷം നല്‍കുന്ന കാശ് ഉപയോഗിച്ച് കേരളത്തിനു പുറത്തോ വിദേശത്തോ ബിസിനസ് തുടങ്ങാന്‍ സഹായിക്കാമെന്നും വാഗ്ദാനമുണ്ട്. ഇതോടെ തട്ടിപ്പില്‍ ബന്ധമുള്ള ഉന്നതരുടെ പങ്ക് പുറത്തുവരാതിരിക്കുമെന്നും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഉമ്മന്‍ചാണ്ടിക്ക്. എന്നാല്‍, ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഇരകളെപ്പോലെ സരിത ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ബ്ലാക്ക് മെയിലിങ് നടത്തുമെന്ന ഭയവും അടുപ്പക്കാര്‍ക്കുണ്ട്.
Deshabhimani Report
Deshabhimani Report
Thursday, August 22, 2013
സരിതയുടെ മൊഴി അട്ടിമറിച്ചു; തെളിവുമായി കെ.സുരേന്ദ്രന്‍
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത എസ്.നായര്‍ എഴുതി നല്‍കിയ മൊഴി അട്ടിമറിച്ചുവെന്നതിനു തെളിവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. വിവരാവകാശ രേഖ പ്രകാരം പത്തനംതിട്ട സബ് ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയിലാണ് മൊഴി അട്ടിമറിച്ചതിന് തെളിവുള്ളതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട സബ് ജയിലില്‍ നിന്ന് സരിത നായര്‍ തന്റെ അഭിഭാഷകന് ആദ്യം എഴുതി നല്‍കിയ മൊഴി 21 പേജുള്ളതാണെന്ന് ജയില്‍ സൂപ്രണ്ടിന്റെ മറുപടിയില്‍ വ്യക്തമാണ്. എന്നാല്‍ മൊഴി കോടതിയില്‍ എത്തിയപ്പോള്‍ നാലു പേജായി ചുരുങ്ങി. സരിത 21 പേജുള്ള മൊഴി നല്‍കിയതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ രണ്ടു കേന്ദ്രമന്ത്രിമാരുടെയും നാല് സംസ്ഥാന മന്ത്രിമാരുടെയും ഏതാനും ഐപിഎസ്, മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെയും പേര് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാണ് മന്ത്രി കെ.ബാബുവും ബെന്നി ബഹന്നാനും ചേര്‍ന്ന് അട്ടിമറിച്ചത്.
ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ സരിത അഭിഭാഷകന് നല്‍കുന്നതിനായി മൊഴി എഴുതി നല്‍കിയെന്നും 21 പേപ്പറുള്ളതാണ് മൊഴിയെന്നും ജയില്‍ ചട്ടം അനുവദിക്കാത്തതിനാല്‍ അവയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. മൊഴി അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടിയാണ്. മൊഴി മാറ്റിയതിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഈ ആരോപണം ഉന്നയിച്ച തനിക്കു നേരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എറണാകുളം അഡീഷണം സിജെഎം കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായ സരിതയ്ക്ക് സാവകാശം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ദുരൂഹമാണ്. ഇത് ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിലാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പത്തനംതിട്ട ജയിലില്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ മാത്രമാണ് സരിതയെ സന്ദര്‍ശിച്ചതെന്നും വിവരാവകാശ നിയമപ്രകാരം ഒരു ചാനലിന് നല്‍കിയ മറുപടിയില്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
സരിതയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഫെനി ബാലകൃഷ്ണനും അവര്‍ തനിക്ക് 21 പേജുള്ള മൊഴി നല്‍കിയെന്നും അതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഒന്‍പതു ദിവസത്തോളം വൈകി മൊഴി കോടതിയില്‍ എത്തിയപ്പോള്‍ നാലു പേജായി ചുരുങ്ങുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ ഒഴിവാക്കി തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാണ് സരിത പുതിയ മൊഴിയില്‍ പറഞ്ഞിരുന്നത്.
News credits ; mangalam Daily
Tuesday, August 20, 2013
പട്ടാളക്കാര്‍ക്കും പ്രവാസികള്‍ക്കും ആധാര്‍ ഇല്ലെങ്കിലും സബ്‌സിഡി നഷ്‌ടമാകില്ല
August 20, 2013
തിരുവല്ല: പട്ടാളക്കാര്‍, പ്രവാസികള്‍, അന്യസംസ്‌ഥാനങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി ആധാര്‍ ഇല്ലാത്ത ആര്‍ക്കും പാചകവാതക സബ്‌സിഡി നഷ്‌ടമാകില്ല. ആധാര്‍ കാര്‍ഡുള്ള കുടുംബാംഗങ്ങളുടെ ആരുടെ പേരിലേക്കു വേണമെങ്കിലും കണക്‌ഷന്‍ മാറ്റാം. ഇതിനു ചില നടപടിക്രമങ്ങള്‍ പാലിക്കണം.
ഇതേപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ www.indane.co.in എന്ന വെബ്‌സൈറ്റില്‍ നിന്നോ പാചകവാതക വിതരണ ഏജന്‍സികളില്‍ നിന്നോ ലഭിക്കും. കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ഇടതുവശത്തായി നാവിഗേഷന്‍ എന്ന കോളത്തില്‍ ഡയറക്‌ട് സബ്‌സിഡി ട്രാന്‍സ്‌ഫര്‍ എന്ന തലക്കെട്ടിന് കീഴിലായി ഡൗണ്‍ലോഡ് ഫോര്‍മാറ്റ് എന്നെഴുതിയതില്‍ ക്ലിക്ക് ചെയ്‌താല്‍ ഇതിനുള്ള എല്ലാ ഫോമുകളും ലഭിക്കും.
സബ്‌സിഡി ലഭിക്കാന്‍ ഉപയോക്‌താക്കള്‍ ചെയ്യേണ്ടത്:
നിലവില്‍ ആധാര്‍ കാര്‍ഡും കണക്‌ഷന്‍ സ്വന്തം പേരിലുമുള്ളവര്‍ പാചകവാതക സബ്‌സിഡി ലഭിക്കുന്നതിനായി കെ.വൈ.സി (നോ യുവര്‍ കസ്‌റ്റമര്‍ ഫോം-വെബ്‌സൈറ്റിലും ഏജന്‍സിയിലും നിന്ന് ലഭിക്കും) പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍നമ്പരും സഹിതം ഏജന്‍സിയില്‍ നല്‍കണം. ഏജന്‍സിയിലുള്ളവര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യും.
കെ.വൈ.സി ഫോമില്‍ ഏതുബാങ്കിലെ അക്കൗണ്ട് നമ്പരാണോ കാണിച്ചിരിക്കുന്നത് ആ ബാങ്കിലെത്തി ആധാര്‍ നമ്പര്‍ അക്കൗണ്ട് നമ്പറുമായി സംയോജിപ്പിക്കേണ്ടതാണ്.
ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് കണക്‌ഷന്‍ മറ്റൊരു പേരിലേക്കു മാറ്റാം. പട്ടാളക്കാര്‍, പ്രവാസികള്‍, അന്യസംസ്‌ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങി ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ആര്‍ക്കും സബ്‌സിഡി ലഭിക്കും. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേരിലേക്ക് കണക്‌ഷന്‍ മാറ്റാം. അതിനായി ചെയ്യേണ്ടത്:
1. എസ്.വി ഹോള്‍ഡര്‍(സബ്‌സ്‌ക്രിപ്‌ഷന്‍ വൗച്ചര്‍-അതായത് ആദ്യമായി ഗ്യാസ് കണക്‌ഷന്‍ ലഭിച്ചപ്പോള്‍ ഏജന്‍സിയില്‍ നിന്ന് ലഭിച്ച ഉപയോക്‌താവിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത്) താന്‍ കണക്‌ഷന്‍ മറ്റൊരാളുടെ പേരില്‍ നല്‍കാന്‍ തയാറാണെന്ന് വെള്ളപേപ്പറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കുന്ന സമ്മതപത്രം. (അനെക്‌സര്‍-എ. ഇതിന്റെ മാതൃക വെബ്‌സൈറ്റിലുണ്ട്).
2. ആരുടെ പേരിലേക്കാണോ കണക്‌ഷന്‍ മാറ്റേണ്ടത് അവര്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ കോര്‍പ്പറേഷന് നല്‍കുന്ന സത്യവാങ്‌മൂലം.(അനെക്‌സര്‍-ബി, മാതൃക വെബ്‌സൈറ്റില്‍)
3. പുരിപ്പിച്ച കെ.വൈ.സി ഫോം
4. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ടെലിഫോണ്‍ നമ്പര്‍
5. അഡ്രസ് പ്രൂഫ്/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
ഒറിജിനല്‍ എസ്.വി(സബ്‌സ്‌ക്രിപ്‌ഷന്‍ വൗച്ചര്‍) നഷ്‌ടപ്പെട്ടു പോയവര്‍ നൂറുരൂപയുടെ മുദ്രപത്രത്തില്‍, എസ്.വി നഷ്‌ടപ്പെട്ടു പോയതായുള്ള നോട്ടറിയുടെ സത്യവാങ്‌മൂലം ഹാജരാക്കണം. ഇതിനുള്ള മാതൃക വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡ് ഫോര്‍മാറ്റ് എന്ന ഓപ്‌ഷനില്‍ 7-ാം നമ്പരായി ചേര്‍ത്തിട്ടുണ്ട്.
മരിച്ചയാളുടെ പേരിലുള്ള കണക്‌ഷനാണ് മാറ്റേണ്ടതെങ്കില്‍ ഹാജരാക്കേണ്ട രേഖകള്‍:
1. മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
2. വില്ലേജ് അധികൃതര്‍/നോട്ടറി നല്‍കുന്ന അനന്തരവകാശ സമ്മതപത്രം
3. ആരുടെ പേരിലേക്കാണോ കണക്‌ഷന്‍ മാറ്റേണ്ടത് അവര്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ നല്‍കുന്ന സത്യവാങ്‌മൂലം. (മാതൃക വെബ്‌സൈറ്റില്‍ അനെക്‌സര്‍-ഡി)
4. പൂരിപ്പിച്ച കെ.വൈ.സി ഫോം
5. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ടെലിഫോണ്‍ നമ്പര്‍
6. അഡ്രസ് പ്രൂഫ്/തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്
മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ(ഭാര്യ, മകന്‍/മകള്‍) പേരിലേക്കാണ് കണക്‌ഷന്‍ മാറ്റുന്നതെങ്കില്‍ ഡെപ്പോസിറ്റ് തുകയുടെ ആവശ്യമില്ല. ഇവരല്ലാതെ മൂന്നാമതൊരാളുടെ പേരിലേക്കാണ് മാറ്റുന്നതെങ്കില്‍, കണക്‌ഷന്‍ എടുത്ത സമയത്ത് അടച്ച ഡെപ്പോസിറ്റ് തുക എത്രയാണോ അത് കിഴിച്ച് ബാക്കി തുക അടയ്‌ക്കേണ്ടി വരും. പുതിയ കണക്‌ഷന് 1450 രൂപയാണ് ഡെപ്പോസിറ്റ് നല്‍കേണ്ടത്. മുന്‍പ് കണക്‌ഷന്‍ എടുത്തവര്‍ 450, 900 എന്നിങ്ങനെയാണ് ഡെപ്പോസിറ്റ് തുക അടച്ചിട്ടുള്ളത്. ഉദാ: 450 രൂപയാണ് മുന്‍പ് അടച്ച ഡെപ്പോസിറ്റ് തുകയെങ്കില്‍, കണക്‌ഷന്‍ മൂന്നാമതൊരാളുടെ പേരിലേക്ക് മാറ്റുമ്പോള്‍ 1450-450= 1000 രൂപ അടയ്‌ക്കേണ്ടി വരും.
ഒരാളുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ ഗ്യാസ് കണക്‌ഷന്‍ ഉണ്ടെങ്കില്‍ അത് സറണ്ടര്‍ ചെയ്യണം. അല്ലാത്ത പക്ഷം, പിന്നീട് ഇത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ നല്‍കേണ്ടി വരികയോ കണക്‌ഷന്‍ റദ്ദാകുകയോ ചെയ്യും. കണക്‌ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ ഒറിജിനല്‍ എസ്.വി, കണക്‌ഷന്‍ എടുത്തപ്പോള്‍ ലഭിച്ച റഗുലേറ്റര്‍ എന്നിവ മടക്കി നല്‍കേണ്ടതുണ്ട്. എസ്. വി. നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറി നല്‍കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. റഗുലേറ്റര്‍ നഷ്‌ടപ്പെട്ടു പോയവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. കണക്‌ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ അതിന് നല്‍കിയ ഡെപ്പോസിറ്റ് തുക മടക്കി കിട്ടും.
Article credits: Mangalam daily
Saturday, August 17, 2013
ജോര്‍ജും കോണ്‍ഗ്രസും നേര്‍ക്കുനേര്‍
August 18, 2013
കോട്ടയം: ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള ശീതസമരം തെരുവിലേക്ക് നീങ്ങിയതോടെ യു.ഡി.എഫില്‍ പുതിയ പ്രതിസന്ധി. സോളാര്‍ വിവാദത്തിന്റെ പേരില്‍ ശിഥിലമായ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ശമിച്ചുവരുന്നതിനിടെയാണ് പുതിയ വിഷയം ഉടലെടുത്തത്.
ഇടതുപാര്‍ട്ടികള്‍ പോലും സോളാര്‍ വിഷയത്തില്‍ നിന്നും പതുക്കെ പിന്നോട്ട് പോയ സാഹചര്യത്തില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് തുടര്‍ച്ചയായി നടത്തുന്ന പ്രസ്‌താവനകള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇവര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ജോര്‍ജിനെ സംരക്ഷിക്കാന്‍ സി.പി.എമ്മും സി.ഐ.ടി.യുവും രംഗത്തെത്തിയത് സ്‌ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ ദിവസം തടഞ്ഞതാണ് ചീഫ്‌വിപ്പിനെ ക്ഷുഭിതനാക്കിയത്. യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെതിരേ പി.സി.ജോര്‍ജും രംഗത്ത് എത്തിയതോടെയാണ് സംഘര്‍ഷം തെരുവിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും അറിവോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്നാണ് ജോര്‍ജിന്റെ ആരോപണം.
എന്നാല്‍ സി.പി.എമ്മുമായി ജോര്‍ജ് ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ ജോര്‍ജ് സ്‌ഥിരം പ്രസ്‌താവനകളിറക്കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ ഭാഗമായാണ് ചീഫ് വിപ്പ് സര്‍ക്കാരിനെതിരേ നിരന്തരം പ്രസ്‌താവനകളിറക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ജോര്‍ജ് പറഞ്ഞത് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ക്കു മാത്രമാണു തന്നോട് എതിര്‍പ്പുളളതെന്നും മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് കുഴപ്പമില്ലെന്നുമാണ്. എന്നാല്‍ ഇന്നലെ ഐ ഗ്രൂപ്പു നേതാവ് കെ.മുരളീധരനും ജോര്‍ജിന്റെ നടപടിക്കെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു.
ജോര്‍ജും യൂത്ത്‌കോണ്‍ഗ്രസുകാരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് ഒരാഴ്‌ചയിലേറെയായിട്ടും കോണ്‍ഗ്രസ് നേതൃത്വമോ കേരള കോണ്‍ഗ്രസ് നേതൃത്വമോ കാര്യമായ ഇടപെടല്‍ ഇതുവരെ നടത്തിയിട്ടില്ല.
ജോര്‍ജിനെ കരിങ്കൊടി കാണിക്കുന്നത് അപലപനീയമാണെന്ന് ഇന്നലെ മാത്രമാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി പറഞ്ഞത്. ഇതിനിടെ മുണ്ടക്കയത്ത് ജോര്‍ജിനെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാന്‍ സി.ഐ.ടി.യു പ്രവര്‍ത്തകരും ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരും പരസ്യമായി രംഗത്ത് വന്നത് പുതിയ രാഷ്‌ട്രീയ മാനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരേ നിലപാടെടുത്താല്‍ ചീഫ് വിപ്പിനെ വഴിയില്‍ ഇനിയും തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ തടഞ്ഞാല്‍ തനിക്ക് പലതും വിളിച്ച് പറയേണ്ടിവരുമെന്നാണ് ജോര്‍ജിന്റെ ഭീഷണി. ഇതോടെ യു.ഡി.എഫ്.നേതൃത്വം വീണ്ടും വെട്ടിലായിരിക്കുകയാണ്.
Thursday, August 15, 2013
വഞ്ചിക്കപ്പെട്ടെന്ന് സഖാക്കള്‍; തലകുനിച്ച് നേതാക്കള്‍:പ്രതിരോധവുമായി പിണറായി
കൊച്ചി: ചരിത്രസംഭവമെന്ന് കൊട്ടിഘോഷിച്ച സെക്രട്ടേറിയറ്റ് ഉപരോധം പാതിവഴിയില്‍ അട്ടിമറിച്ച് പാര്‍ട്ടി നേതൃത്വം തങ്ങളെ വഞ്ചിച്ചെന്ന അമര്‍ഷം സി.പി.എം. അണികള്‍ക്കിടയില്‍ പുകയുന്നു. ഉപരോധസമരത്തിലെ ഒത്തുകളി വാര്‍ത്തകളുമായി ചാനലുകളും പത്രങ്ങളും രംഗത്തിറങ്ങിയതോടെ അണികള്‍ക്ക് സുവ്യക്‌തമായ മറുപടി നല്‍കാനാവാതെ കുഴയുകയാണ് പാര്‍ട്ടി നേതൃത്വം.
സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ടാകാത്തത്ര വലിയ അതൃപ്‌തിയാണ് ഉപരോധസമരം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരേ ഉയരുന്നത്. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍, സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം എന്നിവരുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍വന്ന വാര്‍ത്ത പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്. ഉപരോധസമരത്തില്‍ ഔദ്യോഗികപക്ഷം കച്ചവടം നടത്തിയെന്ന ആക്ഷേപം ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് ആക്ഷേപങ്ങളിലേറെയും. അന്വേഷണ പരിധിയില്‍ താനോ തന്റെ ഓഫീസോ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം മിനിറ്റുകള്‍ക്കുള്ളില്‍ അംഗീകരിച്ച് സമരം അവസാനിപ്പിച്ചതാണ് സഖാക്കളില്‍ ആശയക്കുഴപ്പം ആളിക്കത്തിച്ചത്.
മുഖ്യമന്ത്രിയുടെ രാജിക്കായി എന്തിനും തയാറായിരുന്ന സഖാക്കളെ അന്വേഷണംപോലും നേരിടില്ലെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രിക്കുവേണ്ടി നേര്‍ച്ചക്കോഴികളാക്കുകയാണ് നേതാക്കള്‍ ചെയ്‌തതെന്നാണ് ആക്ഷേപം. സമരത്തിന്റെ ബാക്കി പത്രം മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടിയെ ഉറപ്പിച്ചിരുത്താനായി എന്നുള്ളതാണെന്ന് രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ചരിത്രവിജയമെന്ന് പ്രഖ്യാപിക്കേണ്ടിയിരുന്ന സമരം ചരിത്രംകണ്ട ഏറ്റവും വലിയ അട്ടിമറിയും പരാജയവുമായി മാറുകയായിരുന്നുവെന്നാണ് അണികളുടെ ആക്ഷേപം. ഔദ്യോഗികപക്ഷത്തെ ഉന്നംവച്ച് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഇന്നലെ ഉന്നയിച്ച ആക്ഷേപങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. സമരം പിന്‍വലിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് തിരിച്ചറിഞ്ഞ പിണറായി വിജയന്‍ ഇന്നലെ വിശദീകരണവുമായി രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.
നേതൃത്വത്തിനെതിരേ കേഡര്‍ സഖാക്കള്‍ വഞ്ചനാക്കുറ്റം തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് പതിവിനു വിപരീതമായി പിണറായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം. പൊതുപരിപാടികളില്‍ മുഖ്യമന്ത്രിയെ തടയുമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം. എന്നാല്‍, പൊതുപരിപാടിയില്‍ പങ്കെടുക്കുകയല്ല; മറിച്ച് എന്തുവിലകൊടുത്തും മുഖ്യമന്ത്രിസ്‌ഥാനം സംരക്ഷിച്ച് സോളാര്‍ വിവാദത്തില്‍ നിന്നും തടിയൂരുകയാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ വിജയമെന്ന് പിണറായി വിജയന് അറിയാഞ്ഞിട്ടല്ല. അണികളെ വിശ്വസിപ്പിക്കാന്‍ ഇത്തരം പൊടിക്കൈകളല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് നേതൃത്വത്തിനറിയാം. എന്നാല്‍, സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ അത് സി.പി.എം. നേതൃത്വത്തിന്റെ ചരിത്രത്തിലെ ദാരുണ പരാജയമാകുമെന്ന തിരിച്ചറിവിലാണ് സമരസഖാക്കള്‍.
Article Credits,കെ.കെ. സുനില്‍,Mangalam Daily -------------------------------------
ജുഡീഷ്യൽ അന്വേഷണത്തിൽ തന്റെ ഓഫീസ് എന്തിന്? ഉമ്മൻചാണ്ടി
തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ തന്റെ ഓഫീസിനെ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കാരണം പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സർക്കാരിന് തുറന്ന മനസാണെങ്കിലും പ്രതിപക്ഷം അടിസ്ഥാനമുള്ള ആവശ്യങ്ങൾ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉപരോധ സമരം ഒത്തുതീർക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യസ്ഥശ്രമവും ഉണ്ടായിട്ടില്ല. മറിച്ച് കേൾക്കുന്നതെല്ലാം ഊഹാപോഹങ്ങളാണ്. തന്റെ ജനസന്പർക്കപരിപാടി തടയുമെന്ന് പ്രതിപക്ഷം പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തായാലും പരിപാടിയുമായി മുന്നോട്ടുപോകും. ജനങ്ങൾക്ക് ഉപകാരപ്രദമായ പരിപാടി എതിർക്കുന്നതിൽനിന്ന് എൽ.ഡി.എഫ് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Wednesday, August 14, 2013
'ഉപരോധം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി'
കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വ്യവസായി എം.എ യൂസഫലിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , എളമരം കരീം, കെ.ഇ ഇസ്മയില്‍ എന്നിവരും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ടി.പി കേസില്‍ വിലപേശല്‍ നടത്തിയാണ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനെതിരെ ടി.പി കേസിലെ തെളിവ് വെച്ചാണ് യു.ഡി.എഫ് സി.പി.എം നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്തത്. ടി.പി കൊല്ലപ്പെടുന്ന ദിവസം രാത്രി 11 മണിക്ക് പിണറായി വിജയന്‍ ഒരു മണിക്കൂറോളം ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഈ ഫോണ്‍സംസാരത്തിന്റെ രേഖകളെല്ലാം പോലീസിന്റെ പക്കലുണ്ട്-സുരേന്ദ്രന്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിന് മഹാരാഷ്ട്ര ഭവനില്‍ വച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് ഉപരോധ സമരമല്ല ഒത്തുകളി സമരമായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അറിവോടെയാണോ ഈ ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് കരുതും.
കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ കാര്യം താന്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കണമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുന്നണി വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Reports mathrubhumi
---------------------------------------------------------------
ഉപരോധസമരം അവസാനിച്ചതില്‍ ഗൂഢാലോചനയെന്ന് കെ.കെ രമയും സുരേന്ദ്രനും
കോഴിക്കോട്: ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ. ടി.പി വധക്കേസ് ഉള്‍പ്പെടെയുള്ള ചില നിര്‍ണായക കേസുകളില്‍ സിപിഎം ഉന്നതരുടെ പേര് ഒഴിവാക്കാനുള്ള ഒത്തുതീര്‍പ്പാണ് ഉപരോധ സമരത്തില്‍ കണ്ടത്. ടി.പി വധം, ജയകൃഷ്ണന്‍ വധം, ലാവ്‌ലിന്‍ തുടങ്ങിയ കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നും രമ ആരോപിച്ചു. പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ സമരം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പെട്ടെന്ന് അവസാനിപ്പിച്ചത് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം പിണറായി വിജയനും വി.എസ് അച്യൂതാനന്ദനുമുണ്ട്. സമരം അവസാനിപ്പിച്ചതിനോട് എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് വിയോജിപ്പുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന കര്‍ശന നിലപാടുമായി സമരം നടത്തിയവര്‍ അതില്‍ നിന്നും പിന്നാക്കം പോയതില്‍ ദുരൂഹതയുണ്ടെന്നും രമ ആരോപിച്ചു.
ടി.പിയുടെ മരണത്തിനു ശേഷം സിപിഎം നടത്തിയ സമരങ്ങളൊന്നും വിജയിച്ചിട്ടില്ല. അണികളില്‍ ആവേശം പകരാന്‍ സിപിഎം കണ്ടെത്തിയ അവസാനമാര്‍ഗമായിരുന്നു ഉപരോധ സമരമെന്നും രമ ചൂണ്ടിക്കാട്ടി.
അതേസമയം, ഉപരോധ സമരം ഒത്തുകളി സമരമായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഒരു വ്യവസായിയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും ആണ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എളമരം കരീമും കെ.ഇ ഇസ്മായിലുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ടി.പി വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് വ്യസ്ഥയാണ് മുന്നോട്ടുവന്നത്.
ടി.പി കേസില്‍ വിലപേശല്‍ നടത്തിയാണ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനെതിരെ ടി.പി കേസിലെ തെളിവ് വെച്ചാണ് യു.ഡി.എഫ് സി.പി.എം നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്തത്. ടി.പി കൊല്ലപ്പെട്ട ദിവസം രാത്രി 11 മണി മുതല്‍ ഒരു മണിക്കൂര്‍ സമയം പിണറായി വിജയന്‍ സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പോലീസിന്റെ പക്കല്‍ ഇതിന്റെ രേഖകളുണ്ട്. ഇത് കാട്ടിയാണ് സമരത്തില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ കാര്യം താന്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കണമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുന്നണി വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.Reports Mangalam Daily

Tuesday, August 13, 2013
ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് ഉല്‍ക്കണ്ഠ
തിരു: സോളാര്‍ കുംഭകോണവും എല്‍ഡിഎഫ് പ്രക്ഷോഭവും സംബന്ധിച്ച് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേന്ദ്രത്തിന് അയക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അതീവ ഉല്‍ക്കണ്ഠ. ഉപരോധസമരത്തിന്റെ ആദ്യനാളില്‍തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചതും അതുകൊണ്ടുതന്നെ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സൗഹൃദബന്ധമുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് നിഖില്‍കുമാര്‍. കേന്ദ്ര സര്‍ക്കാരിന് രഹസ്യറിപ്പോര്‍ട്ട് നല്‍കുന്നതോടൊപ്പം സ്ഥിതിഗതികള്‍ സോണിയയെ ധരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇദ്ദേഹത്തിനുണ്ട്.
ഗവര്‍ണറുടെ റിപ്പോര്‍ട്ട് സോണിയയെ സ്വാധീനിക്കുമെന്ന ഭയപ്പാടിലാണ് ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ അട്ടിമറിക്കാനും ഭരണസ്തംഭനം ഉണ്ടാക്കാനുമാണ് ഉപരോധസമരമെന്നും ഭരണസ്തംഭനം ഒഴിവാക്കാനാണ് കേന്ദ്രസേനയെ വിളിച്ചതെന്നും ഉമ്മന്‍ചാണ്ടി ഗവര്‍ണറോട് വിശദീകരിച്ചു. വിളിച്ചുവരുത്തിയ കേന്ദ്രസേനയെ ഉപയോഗിക്കേണ്ടിവന്നില്ല എന്നത് പ്രതിപക്ഷസമരത്തെ മുഖ്യമന്ത്രി തെറ്റായി കണ്ടതുകൊണ്ടാണെന്ന ചിന്ത ഗവര്‍ണര്‍ക്കുണ്ടെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായുള്ള ബന്ധം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ത്തെന്ന വിലയിരുത്തലാണ് ഗവര്‍ണര്‍ക്കുള്ളത്. പാര്‍ലമെന്റ് സ്തംഭിപ്പിക്കുംവിധം പ്രതിപക്ഷപ്രക്ഷോഭം വളര്‍ന്നതിനെതുടര്‍ന്നാണ് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്. സോളാര്‍ തട്ടിപ്പുകേസും പ്രക്ഷോഭവും സര്‍ക്കാര്‍നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് ഉടനെ നല്‍കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനൊപ്പം പ്രതിപക്ഷം നേരത്തെ നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കവും രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി കുറ്റവാളിയാണെന്നതിന് തെളിവുകള്‍ നിരത്തിയ പ്രതിപക്ഷനിവേദനത്തില്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരടങ്ങുന്ന ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണം നേരിടണമെന്നും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നുമുള്ള ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പ്രസ്താവനയും ഗവര്‍ണറുടെ ശ്രദ്ധയിലുണ്ട്.
സോളാര്‍ കേസിലെ കോടതിനിരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടും രാജ്ഭവന്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ നല്‍കുക. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്കുമാര്‍ ചൗഹാന് കസേര നഷ്ടപ്പെട്ടത് ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു. സോണിയ ഗാന്ധിയും സംഭവവികാസങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സോണിയയുടെ നിര്‍ദേശപ്രകാരം കേരളത്തിന്റെ സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് തിങ്കളാഴ്ച വിവരങ്ങള്‍ ആരാഞ്ഞു. സോണിയ ഗാന്ധിക്ക് കെപിസിസി ഉടനെ റിപ്പോര്‍ട്ട് നല്‍കും. എല്‍ഡിഎഫ് പ്രക്ഷോഭം ആദ്യദിനത്തില്‍തന്നെ ചരിത്രസംഭവമായതും ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ ഇളക്കം കൂട്ടി. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച കെപിസിസിയുടെയും യുഡിഎഫിന്റെയും പ്രമേയങ്ങള്‍ വഴിപാടുമാത്രം. കേന്ദ്രസേനയെ വിളിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിയെ ഘടകകക്ഷികളും കോണ്‍ഗ്രസിലെ നേതാക്കളും ചോദ്യംചെയ്തതിനെതുടര്‍ന്ന് ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളുടെയും മന്ത്രിമാരുടെയും യോഗം വൈകിട്ട് ക്ലിഫ്ഹൗസില്‍ വിളിച്ചുചേര്‍ത്തു.
ആര്‍ എസ് ബാബു:Deshabhimani Daily

Monday, August 12, 2013
സെക്രട്ടറിയറ്റ് പൂട്ടി - തിരമാലകള്‍പോലെ ഇരമ്പിയെത്തിയ ജനക്കൂട്ടം
തിരു: നാടിനെ നാണംകെടുത്തിയ ആഭാസഭരണത്തിനെതിരെ അനന്തപുരിയില്‍ സമരത്തിന്റെ തീജ്വാല ഉയര്‍ന്നു. തലസ്ഥാന നഗരം സമരക്കടലാക്കി പതിനായിരങ്ങള്‍ അച്ചടക്കത്തോടെ മാര്‍ച്ച് ചെയ്തപ്പോള്‍ അത് പുതുചരിത്രമായി. മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള സമരഭടന്മാര്‍ ഏകമനസ്സായി ദൃഢനിശ്ചയത്തോടെ രാപ്പകല്‍ ഉപരോധം തീര്‍ത്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം നിശ്ചലമായി. പ്രക്ഷോഭം ഭയന്ന് ചൊവ്വയും ബുധനും സെക്രട്ടറിയറ്റിന് സര്‍ക്കാര്‍ അവധി നല്‍കി. ഉപരോധത്തില്‍ പങ്കെടുത്തതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന പതിനയ്യായിരം പേര്‍ക്കെതിരെ കേസെടുത്തു. സെക്രട്ടറിയറ്റ് പരിസരത്ത് അനധികൃതമായി കൂട്ടംകൂടി ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, വി എസിനും പിണറായിക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
തിരമാലകള്‍പോലെ ഇരമ്പിയെത്തിയ ജനക്കൂട്ടം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് തിങ്കളാഴ്ച പുലര്‍ച്ചയോടെ വളഞ്ഞു. ഇനി രാവും പകലും സമരഭടന്മാരുടെ കാവല്‍. പട്ടാളത്തെയും പൊലീസിനെയും ഇറക്കി രാപ്പകല്‍ ഉപരോധം നേരിടാമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ശ്രമം ജനക്കരുത്തില്‍ തട്ടിത്തകര്‍ന്നു. സെക്രട്ടറിയറ്റിന്റെ നാല് കവാടവും സമരഭടന്മാര്‍ ഉപരോധിച്ചു. തിരുവനന്തപുരം നഗരം തിങ്കളാഴ്ച ഉണര്‍ന്നെഴുന്നേറ്റത് പോര്‍മുഖത്തായിരുന്നു. ആവേശകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അവര്‍ സെക്രട്ടറിയറ്റ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ഞായറാഴ്ച തുടങ്ങിയ ജനപ്രവാഹം തുടരുകയാണ്. ജനങ്ങളുടെ മഹാസാഗരമായി അത് മാറുകയാണ്. സമരത്തിന്റെ അലയൊലികള്‍ പാര്‍ലമെന്റിനെപ്പോലും സ്തംഭിപ്പിച്ചു. ദേശീയമാധ്യമങ്ങളില്‍ ഉപരോധം പ്രധാന വാര്‍ത്തയായി. പ്രകോപനം സൃഷ്ടിച്ച് സമരത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വിലകുറഞ്ഞ തന്ത്രങ്ങളാണ് പുറത്തെടുത്തത്. കള്ളനെപ്പോലെ പുലര്‍ച്ചെ സെക്രട്ടറിയറ്റില്‍ എത്തിയ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പതിനഞ്ച് മിനിറ്റ് മാത്രം നീണ്ട മന്ത്രിസഭാ യോഗം ചേര്‍ന്നു. എന്നാല്‍, സമരം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി സെക്രട്ടറിയറ്റ് വിടുകയുംചെയ്തു. സെക്രട്ടറിയറ്റില്‍നിന്ന് ബേക്കറി ജങ്ഷന്‍ വഴി പുറത്തുകടക്കാനുള്ള ശ്രമത്തെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരഭടന്മാരെ സമരകേന്ദ്രത്തിലേക്കും ഭക്ഷണപ്പുരകളിലേക്കും പോകുന്നത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. ബാരിക്കേഡുകളുയര്‍ത്തി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ സമരത്തിനെതിരെ തിരിച്ചുവിടാനും പൊലീസ് ശ്രമിച്ചു. കോണ്‍ഗ്രസ് സംഘടനയെ ഉപയോഗിച്ച് ജീവനക്കാരുടെ ഒപ്പ് പുറത്തുനിന്ന് ശേഖരിച്ച് സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമവും ജനങ്ങളുടെ ഇടപെടല്‍ കാരണം പുറത്തായി. ഒരോ ജില്ലകളില്‍നിന്ന് എത്തിയവര്‍ ഒന്നിച്ചാണ് സെക്രട്ടറിയറ്റിലേക്ക് നീങ്ങിയത്. അതത് ജില്ലയ്ക്ക് നിശ്ചയിച്ച സ്ഥലത്ത് അവര്‍ അച്ചടക്കത്തോടെ കുത്തിയിരുന്നു. പതിനഞ്ച് ഭക്ഷണശാലയിലും പതിനായിരങ്ങളാണ് ഭക്ഷണം കഴിക്കുന്നത്. തികഞ്ഞ അച്ചടക്കമാണ് എവിടെയും ദൃശ്യമായത്.
സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് അനിശ്ചിതകാല പ്രക്ഷോഭം ഉദ്ഘാടനംചെയ്തത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എഛ് ഡി ദേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍, എന്‍സിപി നേതാവ് ടി പി പീതാംബരന്‍, കേരളകോണ്‍ഗ്രസ് നേതാവ് പി സി തോമസ്, കോണ്‍ഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി തുടങ്ങിയവരും സംബന്ധിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ സി ദിവാകരന്‍ സ്വാഗതവും കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വി ബി പരമേശ്വരന്‍ ,deshabimani Daily

സരിതയെ കണ്ടു: മുഖ്യമന്ത്രി - ഉമ്മന്‍ചാണ്ടിയുടെ നുണക്കൊട്ടാരം തകര്‍ന്നു: പിണറായി
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി സരിതയെ കടപ്ലാമറ്റത്തെ ജലനിധി പരിപാടിയില്‍ താന്‍ കണ്ടിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചു. എഡിബി ഉദ്യോഗസ്ഥയോ പിആര്‍ഡി പ്രതിനിധിയോ ആയാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍, ഇവര്‍ എങ്ങനെ വന്നു, എവിടെ നിന്നുവന്നു എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ജലനിധി ഉദ്ഘാടനവേദിയില്‍ തന്റെ കാതില്‍ സരിത സ്വകാര്യം പറയുന്ന ഫോട്ടോയില്‍ പുതുമയൊന്നുമില്ല. ഇക്കാര്യത്തില്‍ കുറ്റബോധവുമില്ല. സലിംരാജിന്റെ കേസില്‍ എജി ഹാജരായതിനെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വേണ്ടിയാണ് എജി ഹാജരായത്. ഇവര്‍ക്ക് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള വിധി വന്നതിനാലാണ് എജി ഹാജരായതെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നുണക്കൊട്ടാരം തകര്‍ന്നു: പിണറായി Posted on: 12-Aug-2013 11:33 PM തിരു: സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നുവെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുമായി ഉമ്മന്‍ചാണ്ടി സ്വകാര്യം പറയുന്ന ചിത്രം ഇതിനു തെളിവാണ്. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ എന്താണ് ഔചിത്യം. കേരളത്തിലെ സാമാന്യജനങ്ങളുടെ ബുദ്ധി ചോദ്യം ചെയ്യരുത്- എല്‍ഡിഎഫ് ഉപരോധസമരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പിണറായി പറഞ്ഞു. നിവേദനം തരാനാണ് സരിത മുഖ്യമന്ത്രിക്കരികിലെത്തിയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. നിവേദനം തരാന്‍ വരുന്നവര്‍ മുന്നിലാണ് നില്‍ക്കുക. എന്നാല്‍, സരിത മുന്നിലല്ല. ഏറ്റവുമടുപ്പക്കാരിയായ സ്ത്രീ കാതില്‍ പറയുന്നതായാണ് ചിത്രം. മുഖ്യമന്ത്രിക്ക് അവരുമായുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്.
സോളാര്‍തട്ടിപ്പില്‍ തുടക്കംമുതല്‍ എല്ലാം അസംബന്ധമെന്ന് പറഞ്ഞ് നിഷേധിക്കയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, സരിതയെ നേരിട്ട് കാണുന്ന ചിത്രവും പുറത്തുവന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലെ ഉന്നതരായ നിയമജ്ഞരടക്കം, മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു. ഇത് കേരളത്തിന്റെയാകെ പൊതുവികാരമാണ്.
സമരത്തെ നേരിടാനെത്തിച്ച പട്ടാളക്കാര്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വന്ന അവസ്ഥയിലാണ്. കക്കൂസ് തുറക്കരുതെന്നതടക്കം ഗതികെട്ട നിലപാടും സ്വീകരിച്ചു. എന്നാല്‍, ഇതൊന്നുംകൊണ്ട് മുഖ്യമന്ത്രിയെയാരും വിശ്വസിക്കുന്നില്ല. ഏതാനും അനുചരരും മെഗാഫോണുകളുമാണ് കൂടെയുള്ളത്. കെപിസിസിയും ഘടകകക്ഷികളുമൊന്നും മുഖ്യമന്ത്രിക്കൊപ്പമില്ല. അതിനാലാണ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചീഫ്വിപ്പും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നു. എന്നാല്‍, സെല്‍വരാജിനെ മാറ്റിച്ചതിനു പിന്നിലെയും പാമോയില്‍ അഴിമതിക്കേസുമായും ബന്ധപ്പെട്ടുള്ള പഴയ കഥകള്‍ പുറത്തുവരുമെന്നതിനാല്‍ ചീഫ്വിപ്പ് പറഞ്ഞതേപ്പറ്റി മിണ്ടുന്നില്ല. കൊടുംകുറ്റവാളിയായി മാറിയ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാലേ ഈ സമരം അവസാനിക്കൂ. സമാധാനപരമായി സമരം മുന്നോട്ടുപോകും. സമരത്തിനെത്തിയവര്‍ ഉറച്ചുനില്‍ക്കുകയും പുതിയ പുതിയ ആളുകള്‍ ദിവസവും സമരത്തിനെത്തുകയുംചെയ്യും. കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള സമരം ഉജ്വലമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു.
Reports deshabhimani Daily

സമരം ലൈവായി കണ്ടുകൊണ്ട് മന്ത്രിമാര്‍
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ ഉപരോധത്തിനിടയിലും മന്ത്രിസഭായോഗം തടസപ്പെട്ടില്ല. മുഖ്യമന്ത്രിയുള്‍പ്പെടെ 15 മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ കൂടിയ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. അഞ്ചു മന്ത്രിമാര്‍ വിവിധ കാരണങ്ങളാല്‍ എത്തിയില്ല.
രാവിലെ ഏഴുമണിക്കു തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിലെത്തി. എട്ടുമണിയോടെ മറ്റു മന്ത്രിമാരെത്തി. മന്ത്രി കെ.പി. മോഹനനെ കന്റോണ്‍മെന്റ് ഗേറ്റില്‍ തടയാന്‍ ശ്രമമുണ്ടായി. പോലീസ് ഇടപെട്ടു മന്ത്രിയെ അകത്തേക്കു കടത്തിവിട്ടു. രാവിലെ തന്നെ എത്തേണ്ടിവന്നതിനാല്‍ ചില മന്ത്രിമാരുടെ വ്യായാമമുള്‍പ്പെടെയുള്ള ദിനചര്യകള്‍ മുടങ്ങി. മന്ത്രി ഷിബു ബേബിജോണ്‍ തന്റെ ഓഫീസിലെത്തിയാണു കുളിച്ചു റെഡിയായത്.
മന്ത്രിമാരായ അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.കെ. അബ്‌ദുറബ്ബ് എന്നിവരാണു മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അനൂപ് ജേക്കബ് കൊച്ചിയിലും പി.കെ. ജയലക്ഷ്‌മി അട്ടപ്പാടിയിലും ഇബ്രാഹിംകുഞ്ഞ് ആലുവയിലുമായിരുന്നു. പി.ജെ. ജോസഫിനു പനിയായിരുന്നു. ഒന്‍പതുമണിക്കാരംഭിച്ച മന്ത്രിസഭായോഗം പത്തരയ്‌ക്ക് അവസാനിച്ചു.
യോഗം കഴിഞ്ഞയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണാന്‍ പോയി. പിന്നീട് ഔദ്യോഗിക വസതിയിലെത്തി. മന്ത്രിസഭായോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍ എന്നിവരെ സമരാനുകൂലികള്‍ തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നു സെക്രട്ടേറിയറ്റിനുള്ളിലേക്കു മടങ്ങിയ മന്ത്രിമാര്‍ അല്‍പംകഴിഞ്ഞു വന്‍സുരക്ഷാ സന്നാഹത്തോടെ പുറത്തിറങ്ങി.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, എം.കെ. മുനീര്‍, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ ഉച്ചയ്‌ക്കും സെക്രട്ടേറിയറ്റിലെ തങ്ങളുടെ ഓഫീസില്‍ തന്നെയുണ്ടായിരുന്നു. ഓഫീസിലെ ടെലിവിഷനില്‍ ഉപരോധസമരം ലൈവായി കണ്ടുകൊണ്ടാണു മന്ത്രിമാര്‍ തങ്ങളുടെ ജോലികളില്‍ മുഴുകിയത്. ഉച്ചകഴിഞ്ഞ് മന്ത്രിമാരായ കെ.എം മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. സമരത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു മന്ത്രിമാരെത്തിയത്.
ഉമ്മൻചാണ്ടി മാത്രമല്ല യു.ഡി.എഫും ഊരാക്കുടുക്കിൽ
തിരുവനന്തപുരം: ഇടതുമുന്നണി പ്രവർത്തകരുടെ വൻവ്യൂഹം സെക്രട്ടേറിയേറ്റിനെ മാത്രമല്ല, സംസ്ഥാന മന്ത്രിസഭയെയും വളഞ്ഞുവച്ചതോടെ യു.ഡി.എഫ് ഊരാക്കുടുക്കിലായി.
പ്രതിസന്ധിക്ക് പരിഹാരമായി ഉമ്മൻചാണ്ടി രാജിവച്ചാൽ യു.ഡി.എഫിന് ആത്മഹത്യാപരമാവും. പ്രതിപക്ഷത്തിന്റെ ഭീഷണിക്കു വഴങ്ങി രാജിവച്ചു എന്ന നാണക്കേടിലേക്കാവും യു.ഡി.എഫ് തലകുത്തി വീഴുക. സോളാർ വിവാദമുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടത്തെക്കാൾ ഭീമമായിരിക്കും ആ നാണക്കേട്. അടുത്ത തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാക്കും അത് സമ്മാനിക്കുക.
കോടതി പരാമർശത്തിന്റെ പേരിലോ, സോളാർ കേസിലുണ്ടായ പുതിയ ഏതെങ്കിലും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നോ മുന്നണിയിൽ നിന്നോ ഉണ്ടാകുന്ന സമ്മർദ്ദ പ്രകാരമോ മുഖ്യമന്ത്രി രാജിവയ്ക്കുന്നതു പോലെയല്ല പ്രതിപക്ഷസമരത്തിന്റെ പേരിൽ രാജിവയ്ക്കുന്നത്. അദ്യത്തേതാണെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് മാത്രമേ ക്ഷീണമുണ്ടാക്കൂ. എന്നാൽ പ്രതിപക്ഷം ബലപ്രയോഗത്തിലൂടെ രാജിവാങ്ങിച്ചു എന്നുവന്നാൽ അത് യു.ഡി.എഫിന്റെ മൊത്തത്തിലുള്ള ക്ഷീണത്തിന് കാരണമാവും. സർക്കാരിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ഇടതു പ്രവർത്തകർ എത്തിച്ചേർന്നിട്ടുള്ളത്. സെക്രട്ടേറിയറ്റിന് ചുറ്റും സമുദ്രം കണക്കെ അലയടിക്കുന്ന അവർ മുഖ്യമന്ത്രിയുടെ രാജിയിൽകുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് ആർത്തുവിളിക്കുന്നുമുണ്ട്. ആവേശത്തിന്റെ ഉച്ചിയിൽ നിൽക്കുന്ന ഈ പ്രവർത്തകരെ വിജയം കാണാതെ പിൻവലിക്കാൻ ഇടതുമുന്നണിക്കും കഴിയില്ല. അപ്പോൾ ഉയരുന്നത് കേരളം ഇതിന് മുൻപൊന്നും കണ്ടിട്ടില്ലാത്ത ഈ സമരം എങ്ങനെ അവസാനിക്കും എന്നതാണ്.. ഈ പ്രതിസന്ധിഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തത്ക്കാലം തടിയൂരുക എന്നതാണ് യു.ഡി.എഫ് നേതാക്കൾ കണ്ടു വച്ചിരിക്കുന്ന ഒരു മാർഗ്ഗം. വൈകിട്ട് ചേർന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലും ഈ ആശയമാണ് ഉയർന്നു വന്നത്. പക്ഷേ ഇടതുമുന്നണിക്ക് ഈ നിർദ്ദേശം സ്വീകാര്യമല്ല. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നതാണ് അവരുടെ ആവശ്യം.
ഈ പ്രതിസന്ധി ഘട്ടത്തിൽ യു.ഡി.എഫും പാർട്ടിയും ഒറ്റെക്കെട്ടായി തനിക്ക് പിന്നിലില്ലെന്നത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിഷമിപ്പിക്കുന്നുണ്ട്. ഐ ഗ്രൂപ്പും ചില ഘടകക്ഷികളും പേരിന് മാത്രമേ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളൂ. ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് ചില ഘടകകക്ഷികൾ.
Article credits: ബി.വി.പവനൻ,Kerala Kaumudi

Solar scam: Massive protests against Kerala chief minister Oommen Chandy
Solar scam: Massive protests against Kerala chief minister Oommen Chandy, huge security in Thiruvananthapuram
Thiruvananthapuram: The chief minister of Kerala Oommen Chandy was escorted by police officers to a cabinet meeting today, as thousands of workers from the opposition surrounded the government's offices at the secretariat in Thiruvananthapuram, demanding his resignation over what's known locally as the "solar scam", worth seven crores according to some estimates.
"It is shameful that in a democratic country, today's cabinet meeting by the Chief Minister had to be held with heavy paramilitary protection," said MA Baby, a Left leader.
CPM General Secretary Prakash Karat demanded the resignation of Mr Candy over the scam, saying the Congress was setting a "shameless" standard of not accepting responsibility for "what is happening right under its nose".
The opposition Left Democratic Front (LDF) claims more than 45,000 party workers have surrounded the state secretariat for what it calls an "indefinite protest" against Mr Chandy for "indefinitely delaying justice" in the case.
With protests getting larger, paramilitary forces have also been brought into the city as back-up. Schools and colleges are closed till tomorrow in the city. Over 3000 police men are on the streets to control the situation while 10 companies of the paramilitary force have been kept on stand-by.
"We had to do this because the LDF had threatened a complete breakdown of the system by blocking all possible entry or exit points to the secretariat. This is a democracy. Everyone has the right to protest but we cannot afford a systemic breakdown. But because protests were peaceful, there was no need to use force. This was what I had assured," Mr Chandy later explained.
Mr Chandy was made chief minister in 2011 after the state elections were won by the United Democratic Front or UDF, a coalition fronted by the Congress.
The solar scam - an alleged con job by a pair of entrepreneurs including a woman named Saritha Nair - has engulfed him for the last two months because records showed members of Mr Chandy's office were in frequent touch with the couple.
LDF_protesters_outside_Kerala_Assembly_295_1_12Aug13.jpgA widely-circulated photograph showed Ms Nair whispering something into Mr Chandy's ear. The Chief Minister explained, "I didn't remember any of this incident. But later I had asked and confirmed from my officials and they had said... After that I had openly told in a Kozhikode press conference that I had met her in a public meeting."
Ms Nair and her partner, Biju Radhakrishnan, are accused of swindling several people and companies by failing to deliver on solar energy solutions they had promised. They are in jail along with Teny Jopan, who was the chief minister's personal assistant.
On Sunday, local television channels played up the photograph of Ms Nair sharing the stage with the chief minister a public function in January last year.
"Chandy is accessible to anyone and anyone can meet him and say anything to him, so this does not mean anything," said his party colleague, Sooranad Rajasekharan.
Mr Chandy has warned the opposition that they will "regret these protests".
"My government has nothing to hide. The LDF is making use of this opportunity to hide its internal issues. But the people of this state know the truth. The LDF will regret these protests," he said.
Article credits: Sneha Mary Koshy, NDTV
Sunday, August 11, 2013
മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം: കൃഷ്ണയ്യര്‍
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. മൂന്ന് ചീഫ് ജസ്റ്റിസുമാരടങ്ങുന്ന സംഘത്തിന് അന്വേഷണച്ചുമതല ഏല്‍പ്പിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അദ്ദേഹം സന്നദ്ധത അറിയിച്ചെന്നും കൃഷ്ണയ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തലസ്ഥാനത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ അന്തരീക്ഷമാണ്്. ഇടതുപക്ഷ സമരത്തെ പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അപമാനകരമാണ്. സാധാരണക്കാരുടെ സ്വകാര്യജീവിതംപോലും താറുമാറാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കുറേക്കാലമായി ഭരണസ്തംഭനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വി എസിനെയും പിണറായിയെയും വിളിച്ചിരുന്നുവെന്നും സമരം സമാധാനപരമായിരിക്കുമെന്ന് അവര്‍ അറിയിച്ചെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. പ്രഫ. എം കെ സാനു, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവരും കൃഷ്ണയ്യര്‍ക്കൊപ്പം ഉണ്ടായി. സംസ്ഥാന ഭരണതലത്തില്‍ വലിയ താമസമില്ലാതെ മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അവസ്ഥ വല്ലാത്ത ദിശയിലെത്തിയിരിക്കുന്നു. നാടിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രയാസമുണ്ടാക്കുന്ന സംഭവങ്ങളാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. സ്ഥിതി വളരെ മോശമാണ്. എന്തായാലും കാലതാമസമില്ലാതെ ഇതിന് മാറ്റമുണ്ടാകുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചത് പാര്‍ടിയുമായി ആലോചിക്കാതെയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഉപരോധത്തെ എങ്ങനെയാണ് നേരിടുന്നതെന്ന് ഘടകകക്ഷികള്‍പോലും അറിയുന്നില്ല. പാര്‍ടി നേതാക്കള്‍ കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ആവശ്യം യുഡിഎഫ് യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഇതിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്‍കൈയെടുക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
സരിതയ്ക്കൊപ്പം ഉമ്മന്‍ചാണ്ടി
തിരു: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിതാനായരെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. കോട്ടയം കടപ്ലാമറ്റത്ത് "ജലനിധി" പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉമ്മന്‍ചാണ്ടിയുടെ കാതില്‍ സരിത സ്വകാര്യം പറയുന്ന ചിത്രമാണ് കൈരളി-പീപ്പിള്‍ ടിവി ഞായറാഴ്ച രാത്രി പുറത്തുവിട്ടത്.
കടപ്ലാമറ്റത്ത് 2012 ജനുവരി 14നായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുജനസമ്പര്‍ക്ക വകുപ്പ്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ വകുപ്പ് ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് സരിത പങ്കെടുത്തത്.
സരിതാനായരെ തനിക്ക് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ നിരന്തരവാദങ്ങള്‍ ചിത്രം പുറത്തുവന്നതോടെ പൊളിഞ്ഞു.
സരിതയുമായി ബന്ധമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന ഫോട്ടോ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അതിതീക്ഷ്ണമായ സമരത്തിന് തുടക്കം കുറിക്കുന്നതിന്റെ തലേന്ന് രാത്രി പുറത്തുവന്നത് യുഡിഎഫിന് കനത്ത ആഘാതമായി. നിരവധി മൊഴികളും തെളിവുകളും പുറത്തുവന്നിട്ടും സരിതയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഇതുവരെ മുഖ്യമന്ത്രി. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രിയുമായി സരിത കൂടിക്കാഴ്ച നടത്തിയ കാര്യം പുറത്തുവിട്ട സന്തതസഹചാരി തോമസ് കുരുവിളയെ ആദ്യം തള്ളിപ്പറഞ്ഞു. തൃശൂരില്‍ സുവോളജി പാര്‍ക്ക് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ സരിതയുടെ സാന്നിധ്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും പരിചയം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. സരിതയുടെ തട്ടിപ്പിനിരയായ ടി സി മാത്യു പരാതിയുമായി എത്തിയപ്പോഴും സരിതയുമായി ഒരു ബന്ധവുമില്ലെന്നതായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയോടൊപ്പം എത്തി സംസാരിച്ചെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടി പാടെ നിഷേധിക്കുകയായിരുന്നു.
സരിതയുമായി ബന്ധമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്
Staff Reporter Deshabhimani Daily

Saturday, August 10, 2013
ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: ചീഫ് വിപ്പ്
തിരു: ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി രാജിവച്ചാല്‍ യുഡിഎഫിലെ പ്രശ്നങ്ങള്‍ തീരുമെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം ന്യായമാണ്. ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കുവേണ്ടി യുഡിഎഫിനെ ബലികഴിക്കേണ്ടതില്ല. സൈന്യത്തെ ഇറക്കി സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. വെടിയും ലാത്തിയും കൊണ്ട് സമരത്തെ തോല്‍പ്പിക്കാനാകില്ല. യുദ്ധസന്നാഹം വേണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തും. നിക്ഷ്പക്ഷമായി കെപിസിസിയോട് ചോദിച്ചാല്‍ എത്രപേര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുമെന്നത് സംശയമാണ്. യുഡിഎഫും ശിഥിലമാണിന്ന്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാല്‍ ഹൈക്കമാന്‍ഡ് മറ്റൊരു മാന്യമായ പദവി ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമല്ലെന്നും പട്ടാളത്തെ ഇറക്കിയത് നാണക്കേടായെന്നും ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സമരത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഡിഎഫിലെ ചെറുകക്ഷികളുടെ യോഗം കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, ജെഎസ്എസ് നേതാവ് രാജന്‍ബാബു, സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് യോഗം ചേര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
അതിനിടെ, ഉപരോധത്തില്‍ അണിചേരുമെന്ന് യൂത്ത് ഫ്രണ്ട് എം, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും അറിയിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജസ്റ്റിന്‍ രാജ്, ജോര്‍ജ് വെങ്ങാലില്‍ ഹരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോസ് തോമസ് കണ്ണാട്ട്, കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മനു സാം മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അഷ്കര്‍ മേട്ടുംപുറത്ത്, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പഴകുളം ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും സമരത്തിനെത്തും. സമരം തടയാനാകില്ലെന്നും കേന്ദ്രസേനയെ വിളിച്ചുവരുത്തിയവര്‍ മറുപടി പറയണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ കോഴഞ്ചേരിയില്‍ പ്രതികരിച്ചു.
news Credits : Deshabhimani Daily
Friday, August 9, 2013
മൊഴി അട്ടിമറിക്ക് ഒറ്റ രാത്രിയില്‍ ഒരുകോടി
കൊച്ചി: സരിതാ എസ്. നായരുടെ സോളാര്‍ രഹസ്യമൊഴി അട്ടിമറിക്കാന്‍ കള്ളപ്പണമൊഴുക്കിയത് എറണാകുളത്തെ അബ്‌കാരികള്‍. ഒറ്റരാത്രികൊണ്ട് ആദ്യഗഡുവായി ഒരുകോടി രൂപ രൊക്കം പണം സരിതയുടെ ഉറ്റബന്ധുവിനെ ഏല്‍പ്പിച്ചതായാണു സൂചന. ഒരു മന്ത്രിയും എം.എല്‍.എയും നേരിട്ടിടപെട്ട് അബ്‌കാരി സംഘടനയുടെ ഒരു സംസ്‌ഥാന നേതാവു വഴിയാണു പണം സംഘടിപ്പിച്ചത്. രണ്ടുമാസത്തിനകം മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് ഇപ്പോള്‍ മുടക്കുന്ന പണംതിരിച്ചു പിടിക്കാന്‍ അവസരമുണ്ടാക്കാമെന്ന ഉറപ്പ് അബ്‌കാരികള്‍ക്കു ലഭിച്ചതായും സൂചനയുണ്ട്.
ഒരുകോടി രൂപ ഒറ്റദിവസംകൊണ്ട് രൊക്കം പണമായി മറിച്ചത് വമ്പന്‍ അബ്‌കാരി കുടുംബവുമായി അടുത്ത ബന്ധമുള്ള, പേരിനൊപ്പം ഒരു ഉഭയജീവിയുടെ വിളിപ്പേരില്‍ അറിയപ്പെടുന്ന ഫൈനാന്‍സുകാരനാണെന്നും അറിയുന്നു. കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭയിലെയും ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളുടെയും പേരുള്‍പ്പെടുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയ സരിതയുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ 15 കോടിയാണ് വാഗ്‌ദാനമെന്ന് മംഗളം നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഇതില്‍ ഒരുകോടി രൂപയും രൊക്കം പണമായി വേണ്ടപ്പെട്ടവരുടെ പക്കല്‍ എത്തിയശേഷമാണ് കോടതിയിലെത്തിയ സരിതയുടെ പരാതി ഭരണപക്ഷത്തിന്റെ സത്യസന്ധതയെ പുകഴ്‌ത്തുന്നതായി മാറിയതെന്നാണ് വിശ്വസനീയമായ വിവരം.
ഭരണപക്ഷത്തെ പ്രകീര്‍ത്തിച്ചും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയും സരിത നല്‍കിയ പരാതി കോടതിയില്‍ എത്തിയശേഷം ബാക്കി പണം എങ്ങനെ കൈമാറിയെന്നു വ്യക്‌തമല്ല. ഈ പണം കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിലും അവ്യക്‌തത നിലനില്‍ക്കുന്നു. ഒട്ടേറെ അഴിമതിക്കേസുകളില്‍ ആരോപണ വിധേയനായി സി.ബി.ഐ. അന്വേഷണമുള്‍പ്പെടെ നേരിട്ടിട്ടുള്ള അബ്‌കാരി സംഘടനാ നേതാവാണ് അട്ടിമറി പണത്തിനായി ഓടിയത്. ഇദ്ദേഹം പുതുതായി അപേക്ഷ നല്‍കിയിട്ടുള്ള ഒരു ഡിസ്‌റ്റിലറിക്ക് സര്‍ക്കാരില്‍നിന്ന് എത്രയും വേഗം അനുമതി ലഭ്യമാക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്.
കെ.കെ. സുനില്‍,August 9, 2013,Mangalam Daily

സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ?
തിരു: ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണ്‍രേഖ പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത് പച്ചക്കള്ളം. സോളാര്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി സലിംരാജിന്റെ ഫോണ്‍വിളിരേഖ പൊലീസിന്റെ പക്കലുള്ളപ്പോഴാണ് അക്കാര്യം മറച്ചുവച്ച് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഫോണ്‍രേഖ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന കോടതിനിര്‍ദേശം അപ്രായോഗികമാണെന്നാണ് ഡിവിഷന്‍ബെഞ്ച് മുമ്പില്‍ സര്‍ക്കാര്‍ പറഞ്ഞത്.
അതേസമയം, ഇക്കാര്യം സംബന്ധിച്ച് ഡിജിപിയുടെയോ വിജിലന്‍സ് ഡയറക്ടറുടെയോ അഭിപ്രായം സര്‍ക്കാര്‍ തേടിയില്ല. സലിംരാജിന്റെ ഫോണ്‍വിളി സംബന്ധിച്ച പട്ടിക ഡിജിപിയുടെയും ഇന്റലിജന്‍സിന്റെയും പക്കലുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘവും സരിത നായരും സലിംരാജും തമ്മിലുള്ള ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍കോള്‍ ലിസ്റ്റാണ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും പക്കലുള്ളത്. ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചാണ് സലിംരാജിനും ഉന്നതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ഫോണ്‍വിളിരേഖ ഹാജരാക്കാന്‍ സിംഗിള്‍ബെഞ്ച് ആഗസ്ത് അഞ്ചിനാണ് ഉത്തരവിട്ടത്. ഡിജിപിയെയും വിജിലന്‍സ് ഡയറക്ടറെയും എതിര്‍കക്ഷിയാക്കിയിരുന്നതിനാല്‍ അവര്‍ക്കും കോടതി നോട്ടീസ് അയച്ചു. എന്നാല്‍, വിധിപ്പകര്‍പ്പോ മറ്റ് വിശദാംശങ്ങളോ ഇരുവര്‍ക്കും കിട്ടിയിരുന്നില്ല. അതിനകംതന്നെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കി.
ഇന്റലിജന്‍സിന്റെ പക്കലുള്ള ഫോണ്‍വിളിപ്പട്ടിക സോളാര്‍ കേസിന്റെ പ്രാരംഭസമയത്തുതന്നെ ഡിജിപിക്ക് നല്‍കിയിരുന്നു. അദ്ദേഹം ഈ പട്ടിക ആഭ്യന്തര സെക്രട്ടറി മുഖേന ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഫോണ്‍വിളിവിവരം പുറത്തായാല്‍ സലിംരാജിന്റെ ദുരൂഹ ഇടപാടുകളും മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്കും പുറത്തുവരുമെന്ന് ബോധ്യമായപ്പോഴാണ് ഉടനടി ഡിവിഷന്‍ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. കടകംപള്ളി വില്ലേജിലെ ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനൊപ്പം ഒരു മന്ത്രിക്കും പങ്കുണ്ട്. 12.27 ഏക്കര്‍ ഭൂമി തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
റവന്യൂരേഖകളില്‍ തിരിമറി നടത്തിയത് സലിംരാജിന്റെ ഇടപെടലിനെതുടര്‍ന്നാണ്. സലിംരാജിന്റെ ഭാര്യാ സഹോദരന്‍ അബ്ദുള്‍മജീദ് ഉള്‍പ്പെട്ട മാഫിയസംഘമാണ് തട്ടിപ്പിനുപിന്നില്‍. അനുരഞ്ജനചര്‍ച്ചയ്ക്ക് വിളിച്ച സലിംരാജ് ആറ് ഏക്കറാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു ഏക്കര്‍ മന്ത്രിക്ക് നല്‍കണമെന്നും ഇയാള്‍ അറിയിച്ചു. ഉന്നത റവന്യൂ ഉദ്യോഗസ്ഥരും മാഫിയക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററിലെ ബന്ധപ്പെട്ട പേജുകള്‍ കീറിക്കളഞ്ഞശേഷം രേഖകളില്‍ തിരിമറി നടത്തി. 2005-06 വരെയുള്ള കാലയളവില്‍ വര്‍ക്കല, പോത്തന്‍കോട്, കരകുളം എന്നീ സബ്രജിസ്ട്രാര്‍ ഓഫീസുകളിലാണ് വ്യാജപ്രമാണം രജിസ്റ്റര്‍ചെയ്തത്. ഇതിന് അനുസൃതമായി മറ്റു റവന്യൂരേഖകളില്‍ സലിംരാജ് ഇടപെട്ട് തിരിമറി നടത്തി. ഇതുസംബന്ധിച്ച് 2012 ഡിസംബര്‍ 12ന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
2013 ജൂണ്‍ ആറിന് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും ഫലംകണ്ടില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഇടപെട്ട് പരാതി തടഞ്ഞുവച്ചതായി വസ്തു ഉടമകള്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിനെ എതിര്‍കക്ഷികള്‍ ചോദ്യംചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിലെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
Article credits:കെ ശ്രീകണ്ഠന്‍ 09-Aug-2013 Deshabhimani Daily,

Wednesday, August 7, 2013
ആ ഫോണ്‍ ലിസ്‌റ്റില്‍ വിദേശ-കളങ്കിതബന്ധങ്ങള്‍?
കെ.കെ. സുനില്‍,,Mangalam Baily
Wednesday, August 7, 2013
കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന പോലീസുകാരന്‍ സലിം രാജിന്റെ ഫോണ്‍ വിളിപ്പട്ടിക ഹൈക്കോടതിയിലെത്തിയാല്‍ പുറത്താകുക ദുരൂഹസാഹചര്യത്തിലുള്ള ഒട്ടേറെ വിദേശ കോളുകളും ചില കളങ്കിത വ്യക്‌തിത്വങ്ങളുമായുള്ള ബന്ധങ്ങളുമെന്നു സൂചന.
സലിംരാജുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേപോലും ആരോപണമുള്ള സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഇന്നലെ നടന്ന അസാധാരണവും ചടുലവുമായ സര്‍ക്കാര്‍നീക്കം വന്‍ വിവാദമായി. സി.പി.എമ്മും ബി.ജെ.പിയും ചില നിയമജ്‌ഞരും പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനില്‍ കഴിയുന്ന സാധാരണ പോലീസുകാരനായ സലിംരാജിനെതിരായ കേസില്‍ സംസ്‌ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു രംഗത്തിറങ്ങിയതാണു നിയമവൃത്തങ്ങളെ അമ്പരപ്പിച്ചത്. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സലിംരാജിന്റെ ഫോണ്‍വിളിപ്പട്ടിക പിടിച്ചെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെയാണു സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നേരിട്ടത്.
സലിംരാജിന്റെ ഫോണ്‍വിളിപ്പട്ടികയിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതാണു സര്‍ക്കാര്‍ നടപടിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന സലിംരാജിന്റെ ഫോണ്‍വഴി ഒട്ടേറെ വിദേശ ഇടപാടുകള്‍ നടന്നതായി ആരോപണമുണ്ട്. ചില കളങ്കിത വ്യക്‌തിത്വങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ വിഷയത്തില്‍ സലിംരാജും സംശയനിഴലിലാണെന്നാണ് അറിയുന്നത്. വിദേശ കോളുകളില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ വഴിവിട്ട ഒട്ടേറെ ഇടപാടുകള്‍ പുറത്താകുമെന്ന ഭീതി സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലര്‍ക്കുണ്ടെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടു സലിംരാജിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിട്ടുള്ളത്.
ഫോണ്‍വിളിപ്പട്ടിക ഹൈക്കോടതിയിലെത്തിയാല്‍ ഈ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരം പുറംലോകത്തെത്തുമെന്നു മുഖ്യമന്ത്രി ഭയക്കുന്നതായി ബി.ജെ.പി. ഉന്നയിച്ച ആരോപണവും ശ്രദ്ധേയമാണ്. സോളാര്‍ തട്ടിപ്പിലെ കേന്ദ്രബിന്ദു സരിത എസ്. നായരുമായി മുന്നൂറ്റിഅമ്പതിലേറെ കോളുകള്‍ സലിംരാജ് നടത്തിയതിന്റെ രേഖകള്‍ പുറത്തായിരുന്നു.
സലിംരാജിന്റെ ഫോണില്‍ മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ടെന്ന അഭ്യൂഹവും ശക്‌തമാണ്. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ നാടകീയനീക്കങ്ങള്‍ക്കു സര്‍ക്കാര്‍ എ.ജിയെ രംഗത്തിറക്കിയതെന്നാണ് ആക്ഷേപം.

Monday, August 5, 2013
ഭൂമിതട്ടിപ്പ് കേസ്: സലിം രാജിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സി.ബി.ഐയോടും കോടതി ആവശ്യപ്പെട്ടു.
സലിം രാജ്, ബന്ധു അബ്‌ദുള്‍ മജീദ് എന്നിവരടക്കമുള്ളവരുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പിടിച്ചെടുക്കാനാണ് ജസ്‌റ്റിസ് വി.കെ. മോഹനന്‍ മധ്യമേഖലാ ഐ.ജിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യാജ രേഖകള്‍ ചമച്ചു തിരുവനന്തപുരം ജില്ലയിലെ കടകമ്പിള്ളിയിലും എറണാകുളത്തെ പത്തടിപ്പാലത്തും വന്‍തോതില്‍ ഭൂമി തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് ഇക്കാര്യത്തിലുള്ള പരാതികളില്‍ ഇടപെട്ടുവെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൈക്കാട് സ്വദേശികളായ പ്രേംചന്ദ്, രമ, മോഹന്‍ചന്ദ്, പത്തടിപ്പാലം സ്വദേശി ഷെരീഫ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണു കോടതി ഉത്തരവ്. പരാതിക്ക് ഇടയായ ഭൂമിയുടെ തണ്ടപ്പേര്‍ മാറ്റുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
പരാതിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു പത്തുദിവസത്തെ സാവകാശം കോടതി അനുവദിച്ചു. ഭൂമി തട്ടിയെടുക്കാന്‍ മരിച്ച വ്യക്‌തിയുടെ പേരില്‍ വ്യാജ തണ്ടപ്പേര്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമച്ച് കടകമ്പിള്ളിയില്‍ 45.5 ഏക്കര്‍ ഭൂമിയും പത്തടിപ്പാലത്ത് 1.16 ഏക്കറും തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി.
News Report: Tuesday, August 6, 2013 Mangalam Daily

മജിസ്ട്രേട്ടിനെതിരെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം
കൊച്ചി/തിരു: സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും. എറണാകുളം അഡീഷണല്‍ സിജെഎം എന്‍ വി രാജുവിനെതിരെയാണ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സെക്രട്ടറി അഡ്വ. ജയശങ്കറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണത്തിന് രജിസ്ട്രാര്‍ ഉത്തരവിട്ടത്. ജൂലൈ 20ന് സരിതയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മൊഴി രേഖപ്പെടുത്താത്തത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മൊഴി രേഖപ്പെടുത്താതിരുന്നതും അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന എഴുതി നല്‍കാന്‍ നിര്‍ദേശിച്ചതുമാണ് പരാതിക്കിടയാക്കിയത്.
പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഉന്നതതലത്തില്‍ അട്ടിമറി ഗൂഢാലോചന നടന്നത്.
സരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി. അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജയില്‍വകുപ്പ് മേധാവികളുടെ മേല്‍നോട്ടത്തിലാണ് സരിതയുടെ മൊഴിമാറ്റിയത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി. സരിതയുടെ സ്വന്തം കാര്യങ്ങള്‍ മാത്രമായി മൊഴിയില്‍. സരിതയെ കാണാന്‍പോലും അഭിഭാഷകനെ അനുവദിച്ചില്ല. ജയില്‍ സൂപ്രണ്ട് അത്യന്തം നാടകീയമായി മൊഴി മജിസ്ട്രേട്ടിന് എത്തിക്കുകയും അവിടെനിന്ന് ഉടന്‍ പൊലീസിന് കൈമാറുകയുമായിരുന്നു. സ്വന്തം ലേഖകര്‍, 06-Aug-2013,Deshabhimani Daily

Sunday, August 4, 2013
മുഖ്യമന്ത്രിയെ ചോദ്യംചെയ്യും ?
സ്വന്തം ലേഖകര്‍,05-Aug-2013 Desabhimani Daily
തിരു/ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനുശേഷമാണ് പണം നല്‍കിയതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോന്നി മല്ലേലി ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ പ്രത്യേക അന്വേഷകസംഘത്തിന് മൊഴിനല്‍കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി ഞായറാഴ്ച രാവിലെ മൊഴിയെടുത്തപ്പോഴാണ് മുഖ്യമന്ത്രിക്കും സ്റ്റാഫിനുമെതിരായ പരാതി അദ്ദേഹം ആവര്‍ത്തിച്ചത്. അഭിഭാഷകന്‍ സോണി ഭാസ്കറും ഒപ്പമുണ്ടായിരുന്നു.
164-വകുപ്പ് പ്രകാരം കോടതിക്കു നല്‍കിയ രഹസ്യമൊഴിയില്‍ ശ്രീധരന്‍നായര്‍ ഉറച്ചുനിന്നതിനാല്‍ അതേക്കുറിച്ച് പൊലീസ് അദ്ദേഹത്തോട് കൂടുതല്‍ ചോദിച്ചില്ല. സരിത അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ വ്യക്തത വരുത്താനാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ മൊഴിരേഖപ്പെടുത്തിയതെന്ന് ഉന്നതപൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. പ്രത്യേക അനേഷകസംഘത്തില്‍പ്പെട്ട ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍, കോട്ടയം ഡിവൈഎസ്പി ടി അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കോന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ജൂലൈ ആറിന് അദേഹം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വായിച്ചുകേള്‍പ്പിച്ചായിരുന്നു ചോദ്യംചെയ്യല്‍. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്നിടത്ത് ശ്രീധരന്‍നായര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ എഡിജിപി ഹേമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന അന്വേഷണസംഘം വൈകാതെ മുഖ്യമന്ത്രിയെ ചോദ്യംചെയ്യും. സാധാരണ ഇത്തരം കേസുകളില്‍ ആക്ഷേപ വിധേയനെ പ്രതിചേര്‍ത്താണ് ചോദ്യംചെയ്യേണ്ടത്്.
സര്‍ക്കാര്‍ താല്‍പ്പര്യപ്രകാരം അതൊഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിയല്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാനും മുന്‍കൂട്ടി ധാരണയായിട്ടുണ്ട്. നിയമപരമായ വഴി സുഗമമാക്കാന്‍ ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തുവെന്ന രേഖയുണ്ടാക്കല്‍ മാത്രമാണ് ലക്ഷ്യം. തട്ടിപ്പുകേസിലെ കുറ്റാരോപിതന് നോട്ടീസ് നല്‍കി അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യേണ്ടത്. അതൊഴിവാക്കി സെക്രട്ടറിയറ്റിലെ ഓഫീസില്‍ പോയി എഡിജിപി ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്തതായി രേഖയുണ്ടാക്കും. പാമോയില്‍- ടൈറ്റാനിയം കേസുകളില്‍ ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് ചോദ്യംചെയ്തെന്ന് കാട്ടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതുപോലുള്ള നാടകം സോളാര്‍കേസിലും ആവര്‍ത്തിക്കാനാണ് പോകുന്നത്. പക്ഷേ, മുന്‍കൂര്‍ നോട്ടീസ് നല്‍കി പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനത്ത് മുഖ്യമന്ത്രിയെ വിളിപ്പിച്ച് ചോദ്യം ചെയ്യുന്നില്ലെങ്കില്‍ സംഘത്തലവന്‍ എഡിജിപി നിയമക്കുരുക്കിലാകാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായി തട്ടിപ്പുകാര്‍ക്കുള്ള ബന്ധം സരിതയും കൂട്ടാളികളും തന്നെ ബോധ്യപ്പെടുത്തിയപ്പോഴാണ് മൂന്ന് ചെക്കുകളിലായി 40 ലക്ഷം രൂപ സരിതക്ക് കൈമാറിയതെന്നാണ് ശ്രീധരന്‍നായര്‍ കോടതിലും പൊലീസിലും ഒരുപോലെ വ്യക്തമാക്കിയത്. സരിതയ്ക്കൊപ്പം താന്‍ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്നതിലും അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. സോളാര്‍ തട്ടിപ്പില്‍ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ആരോപിച്ച് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ശ്രീധരന്‍നായര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ പരാതിയില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. ശ്രീധരന്‍നായരുടെ രഹസ്യമൊഴി നടപടിക്കായി പത്തനംതിട്ട കോടതി ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് നല്‍കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ തെളിവെടുപ്പ്.

Solar Scam Operation Attakulangara Success ?
സോളാര്‍ വിവാദം അവസാനിക്കുന്നു; ഇടപാടുകാര്‍ക്ക് സരിത പണം തിരിച്ചുനല്‍കും ?
sarithaതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോലിളക്കം സൃഷ്ടിച്ച സോളാര്‍ വിവാദം ഉടനെ അവസാനിക്കുമെന്ന് സൂചന. ടീം സോളാര്‍ കമ്പനിയുമായി ഇടാപാട് നടത്തിയവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ജയിലില്‍ നിന്ന് ഇടപാടുകാരെ ബന്ധപ്പെട്ട സരിത ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്നാണ് കരുതുന്നത്. വാങ്ങിയ പണം ഒരു മാസത്തിനകം തിരിച്ചുനല്‍കാമെന്ന് സരിത അറിയച്ചതായും അറിയുന്നു. സരിതയുടെ അമ്മയും ഇക്കാര്യം ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ഇടപാടുകാരില്‍ നിന്ന് സരിത നേരിട്ട് വാങ്ങിയത് 2,07,80,000 രൂപയാണെന്നാണ് ഡയറിയിലെ വിവരം.
ഇതില്‍ അഞ്ച് പേര്‍ക്ക് പലപ്പോഴായി 32 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 1.85 കോടിയോളം രൂപ തിരികെ നല്‍കുമെന്നാണ് സരിത ഉറപ്പു നല്‍കിയിരിക്കുന്നത്. സരിത എസ് നായര്‍ മൊഴി എഴുതി നല്‍കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചവരില്‍ ദുരൂഹതയുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ലഹരി വിരുദ്ധ കൗണ്‍സിലര്‍ എന്ന പേരില്‍ ജയിലെത്തി സരിതയുമായി സംസാരിച്ചയാള്‍ക്ക് മൊഴി മാറ്റത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കൗണ്‍സിലറെ മൊബൈല്‍ ഫോണുമായി ജയിലില്‍ കടക്കാന്‍ സൂപ്രണ്ട് അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ട് കൗണ്‍സിലര്‍ ഒരു മണിക്കൂറോളം സരിതയുമായി സംസാരിച്ചുവെന്നും സൂചനയുണ്ട്. ഇക്കാര്യം ജയില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും അത് സൂപ്രണ്ട് ഇടപെട്ട് തിരുത്തി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
സഹോദരന്‍ എന്ന പേരില്‍ സരിതയെ കാണാനെത്തിയ ആളെക്കുറിച്ചും ദുരൂഹതയുണ്ട്. തങ്ങള്‍ക്ക് ബന്ധുക്കള്‍ ആരുമില്ലെന്ന് സരിതയുടെ അമ്മ നേരത്തെ തന്നെ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയിരിന്നു
Related News
Reporter News
സരിതയെ ചുറ്റിപ്പറ്റി ദുരൂഹതയേറുന്നു
Saturday, August 3, 2013
Mangalam Daily
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സരിത എസ് നായരെ ചുറ്റിപ്പറ്റിയുളള ദുരൂഹതകള്‍ വര്‍ധിക്കുന്നു. സരിതയുടെ മൊഴിയെ സ്വാധീനിച്ചത് ജയിലില്‍ സന്ദര്‍ശനം നടത്തിയ ഒരു ലഹരിവിമുക്‌ത കൗണ്‍സിലര്‍ ആണെന്ന സംശയമാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്ന് ഉയരുന്നത്. കൗണ്‍സിലറെ മൊബൈല്‍ ഫോണുമായി ജയിലില്‍ കടക്കാന്‍ സൂപ്രണ്ട് അനുവദിച്ചു എന്നും കൗണ്‍സിലര്‍ ഒരു മണിക്കൂറോളം സരിതയുമായി സംസാരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം ജയില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും അത് സൂപ്രണ്ട് ഇടപെട്ട് തിരുത്തി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന. സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചത് 29 ന് ആയിരുന്നു. 27 ന് ആണ് കൗണ്‍സലര്‍ സന്ദര്‍ശനം നടത്തിയത്. ജയിലില്‍ സരിതയെ സന്ദര്‍ശിച്ച സഹോദരന്‍ ആരാണെന്നതും ദുരൂഹമായി തുടരുന്നു. അതേസമയം, ജോപ്പനെ കൂടാതെ രണ്ട് മന്ത്രിമാരുടെ പി എമാര്‍ കൂടി സരിതയുടെ വീട്ടിലെ സന്ദര്‍ശകരായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു.

Friday, August 2, 2013
മര്‍മത്ത് അടിയേറ്റ് മുഖ്യമന്ത്രി
തിരു: യുഡിഎഫില്‍ ഇനി കലാപത്തിന്റെ കനല്‍ ആളിപ്പടരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള അങ്കം മുറുകും. സോളാര്‍ കൂടുതല്‍ കത്തും. മുറിവേറ്റ നേതാവും പ്രതിയോഗിയെ ചതിയില്‍ പരിക്കേല്‍പ്പിച്ച ഭരണനേതാവും തമ്മിലുള്ള ബന്ധം ഇനി ഒരിക്കലും പഴയതുപോലാവില്ല. ഈ പ്രഖ്യാപനമാണ്് ഡല്‍ഹിയില്‍ രമേശിന്റെ വാക്കുകളില്‍ കത്തിനിന്നത്. മന്ത്രിസ്ഥാനം ഒരുക്കാന്‍ ഘടകകക്ഷികളുമായി വിലപേശല്‍ കരാര്‍ വേണ്ടെന്ന് രമേശ് പറഞ്ഞപ്പോള്‍ കള്ളക്കച്ചവടത്തിന് ഇറങ്ങിയ ഉമ്മന്‍ചാണ്ടിക്കാണ് മുഖമടച്ച് അടി കൊണ്ടത്.
കെപിസിസി പ്രസിഡന്റിന് ആഭ്യന്തരം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് അരനിമിഷം മതിയായിരുന്നു. ഇതിന് വിസമ്മതിച്ച ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അണികള്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിക്കൂട്ടിലാണ്. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സോണിയാഗാന്ധിയെ കണ്ട ശേഷം ഏകപക്ഷീയമായി രമേശ് പ്രഖ്യപിച്ചപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മന്ത്രിയാകണ്ട, കെപിസിസി പ്രസിഡന്റായി തുടര്‍ന്നുകൊള്ളാമെന്ന് രമേശ് മാധ്യമങ്ങളോട് പറയുമ്പോള്‍ മാത്രമാണ് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞത്. മന്ത്രിസഭാ അഴിച്ചുപണി അടിച്ചുപിരിഞ്ഞത് കണ്ട് എ കെ ആന്റണി ചിരിക്കുന്നുണ്ടാവണം. ഇത് മുന്‍കൂട്ടികണ്ടാണ് വയ്യാവേലിക്കില്ലെന്ന നിലപാടുമായി സ്വന്തം ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ ആന്റണി അവതരിപ്പിക്കാതിരുന്നത്.
രമേശിന് മുന്നില്‍ മന്ത്രിസഭയുടെ വാതില്‍ അടഞ്ഞതിന്റെ ഉത്തരവാദിത്തം ലീഗിന്റെ തലയില്‍ വീഴുന്നത് ചെറുക്കാന്‍ ലീഗ്നേതൃയോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നിരാകരിച്ചതില്‍ കെ എം മാണിയും പ്രതിഷേധത്തിലാണ്. പാര്‍ടിയുടെ അടിയന്തര നേതൃയോഗം ശനിയാഴ്ച മാണി വിളിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ ആഗസ്ത് അഞ്ചിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി കേന്ദ്രസഹമന്ത്രിയാക്കാമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി നല്‍കിയിരുന്നു. ആ പൂതി നടപ്പില്ലെന്നും അതിനായി ഡല്‍ഹിയില്‍ ചര്‍ച്ചക്കു വരേണ്ടെന്നുമുള്ള സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നല്‍കിയതിന്റെ ക്ഷീണവും മാണിക്കുണ്ട്.
News Credits : ആര്‍ എസ് ബാബു, on: 03-Aug-2013, Deshabhimani Daily

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല
ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെ, സോളാര്‍ തട്ടിപ്പില്‍ ആടിയുലയുന്ന കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടശേഷമാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചത്. തന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ അംഗീകാരം നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു.
ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് ചെന്നിത്തല നടത്തിയ ഏകപക്ഷീയപ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കനത്ത ആഘാതമായി. ഏതു സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രഖ്യാപനമെന്ന് അറിയില്ലെന്നും ഹൈക്കമാന്‍ഡ് ഒന്നും അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ചര്‍ച്ച തുടരുമെന്നും ഹൈക്കമാന്‍ഡാണ് അവസാനവാക്കെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും കാണാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രി തുടരുകയാണ്. എന്തുവന്നാലും ആഭ്യന്തരം നല്‍കാനാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടും ഉപമുഖ്യമന്ത്രിപദത്തോട് യോജിക്കാനാകില്ലെന്ന മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും നിലപാടുമാണ് കടുത്ത തീരുമാനമെടുക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചത്. ആഭ്യന്തരമില്ലെങ്കിലും ഉപമുഖ്യമന്ത്രിപദത്തോട് യോജിക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നു. ലീഗിനെയും മാണിയെയും മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി നീക്കം പൊളിച്ചത് ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും ക്ഷുഭിതരാക്കി.
വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷവും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകളിലും ഉമ്മന്‍ചാണ്ടി വഴങ്ങാതെവന്നതോടെയാണ് നാണംകെട്ട് മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ചെന്നിത്തല എത്തിയത്. വെള്ളിയാഴ്ച സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും കണ്ട് ഉമ്മന്‍ചാണ്ടി നിലപാട് അറിയിച്ചു. ആഭ്യന്തരമല്ലാതെ മറ്റേത് വകുപ്പും നല്‍കാമെന്ന് അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. എങ്ങനെയും പ്രശ്നം തീര്‍ക്കണമെന്നായിരുന്നു ആന്റണിയുടെ നിര്‍ദേശം. ഉച്ചയ്ക്കുശേഷം അഹമ്മദ് പട്ടേലിനെ കണ്ടു. ഘടക കക്ഷികളുടെ സമ്മര്‍ദത്തിനും വിലപേശലുകള്‍ക്കും വഴങ്ങി ഉപമുഖ്യമന്ത്രിപദം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ ചെന്നിത്തല താന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് സ്വരം കടുപ്പിച്ച് പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ ഏതുവിധേനയും പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി കൊണ്ടുപിടിച്ച് ശ്രമിക്കുകയാണെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ചെന്നിത്തല ഒരുക്കമാകില്ലെന്നാണറിയുന്നത്.
News Credits: എം പ്രശാന്ത് 03-Aug-2013,Deshabhimani Daily

വ്യാപക ഫോണ്‍ ചോര്‍ത്തല്‍
പത്തനംതിട്ട: സോളാര്‍ വിഷയത്തില്‍ തുറന്നടിച്ച് അഭിപ്രായം പറയുന്ന പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും സോളാര്‍ തട്ടിപ്പു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ സംസ്‌ഥാന ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍, ഇ.പി. ജയരാജന്‍ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകളാണു ചോര്‍ത്തുന്നത്.
സോളാര്‍ തട്ടിപ്പു സംബന്ധിച്ചു സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മംഗളം ദിനപത്രം തിരുവനന്തപുരം ലേഖകന്‍ എസ്. നാരായണന്‍, പത്തനംതിട്ട ജില്ലാ ലേഖകന്‍ സജിത്ത് പരമേശ്വരന്‍, കോട്ടയം ജില്ലാ ലേഖകരായ ഷാലു മാത്യു, എം.എസ്. സന്ദീപ്, കൊച്ചി ലേഖകന്‍ കെ.കെ. സുനില്‍ എന്നിവരുടെ ഫോണുകളും ആഭ്യന്തരവകുപ്പു ചോര്‍ത്തുന്നുണ്ട്. സോളാര്‍ കേസില്‍ പരാതി നല്‍കിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ എന്നിവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ആകെ 381 പേര്‍ രഹസ്യപോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇവര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു, എവിടെയൊക്കെ യാത്രചെയ്യുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിച്ചു നല്‍കാനാണ് ആഭ്യന്തരവകുപ്പിന്റെ രഹസ്യനിര്‍ദേശം.
വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല അതതു ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കാണ്. രഹസ്യ പോലീസിന്റെ പ്രത്യേകസംഘങ്ങളെ സോളാര്‍ കേസ് ആരംഭിച്ചതു മുതല്‍ ആഭ്യന്തര വകുപ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചിരുന്നു. അവരുടെ നിര്‍ദേശം അനുസരിച്ചാണു പ്രമുഖ രാഷ്‌ട്രീയ-മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നത്.
എം.എല്‍.എമാരായ ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, ജോസഫ് വാഴയ്‌ക്കന്‍, രാജു ഏബ്രഹാം, ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ടി.വി. രാജേഷ്, ഇ.പി. ജയരാജന്‍ തുടങ്ങിയവരുടെ ഫോണുകളും ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നുണ്ട്. ഒരു മാസത്തിലധികമായി ഇവര്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലാണ്. രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരുടെയും ഫോണുകള്‍ ഒരു മാസത്തിലേറെയായി ചോര്‍ത്തുന്നതായാണു വിവരം.
പോലീസ് ഫോണ്‍ ചോര്‍ത്തുന്ന പ്രമുഖ രാഷ്‌ട്രീയനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പേരും ഫോണ്‍ നമ്പരും: രാഷ്‌ട്രീയ പ്രവര്‍ത്തകര്‍- കെ. മുരളീധരന്‍ (ഫോണ്‍ നമ്പര്‍ (9495305555), ആര്‍. ബാലകൃഷ്‌ണ പിള്ള (9447155555), പി.സി. ജോര്‍ജ് (9447043027), ടി.എന്‍. പ്രതാപന്‍ (9496101010), വി.ഡി. സതീശന്‍ (9447018183), ജോസഫ് വാഴയ്‌ക്കന്‍ (9447022122), കോടിയേരി ബാലകൃഷ്‌ണന്‍ (9447711600), ടി.എം. തോമസ് ഐസക്ക്(9447733600), രാജു ഏബ്രഹാം(9447125090), വി.എസ്. സുനില്‍ കുമാര്‍(9447319239), ടി.വി. രാജേഷ്(9446400828), ഇ.പി. ജയരാജന്‍ (9447087633).
മാധ്യമ പ്രവര്‍ത്തകര്‍: കെ.കെ. സുനില്‍ (9846106743), എസ്. നാരായണന്‍ (9895 761688), ഷാലു മാത്യു (9895010163) സജിത്ത് പരമേശ്വരന്‍(9446817612), സന്ദീപ് (9446278051), പി.വി. കുട്ടന്‍ (9447160180), ശരത്ത് (9447896832), സിന്ധു സൂര്യകുമാര്‍ (9847030933), നികേഷ് കുമാര്‍ (9447081000), പ്രഹ്‌ളാദന്‍(9447087535), വിനു(9947294337), സുരേഷ് കുമാര്‍ (9847064445), ബിനു(9645006316), ടി.പി. നന്ദകുമാര്‍ (9633277672), ഏബ്രഹാം(9447802363), രാജേഷ്(9744455272), പ്രദീപ് സി.(8547007023), അനീഷ് കുമാര്‍ (8547007029), ബിനോയി(9961005091), ജോഷി കുര്യന്‍ (9846233898), ശ്യാം(8547007027), അനൂപ്(8606289839), അനില്‍(9447795104) ലെസ്‌ലി(9447160180), ലല്ലു(8606011125), വിനോദ് ഇളകൊള്ളൂര്‍ (9447779152), രഞ്‌ജിത്ത് (9447498605), അനന്തകൃഷ്‌ണന്‍ (9446594406), ഷിബു കുമാര്‍(96050445), മനു(9961005090), ബിനുരാജ്(9861005091), തങ്കച്ചന്‍(8606111085), സനല്‍(9645005825), സിനു(9447169647), സനീഷ്(9447498624).
സോളാര്‍ കേസില്‍ പരാതി നല്‍കിയ മല്ലേലി ശ്രീധരന്‍ നായര്‍(9447062725), സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍(9447951167) എന്നിവരുടെ ഫോണ്‍ വിളി വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
News Credits ;ബാലു മഹേന്ദ്ര,Story Dated: Saturday, August 3, 2013 Mangalam Daily

Thursday, August 1, 2013
കേരളത്തില്‍ പ്രച്ഛന്നമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു: എം എ ബേബി
തൃക്കാക്കര: സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ പ്രച്ഛന്നമായ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരും ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിക്കുകയാണ്. ഏഴു പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വി എസ് അച്യുതാനന്ദനു നേരെ ഗ്രനേഡ് എറിയുന്നു. സത്യം പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നിയമ നടപടി സ്വീകരിക്കുന്നു. നിയമസഭാ സമ്മേളനം ഇടയ്ക്ക് നിര്‍ത്തുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. സമരം ചെയ്ത ഡിവൈഎഫ്ഐ നേതാവ് സാബുവിനെ മുഖ്യമന്ത്രിയുടെ കാറിടിച്ച് വീഴ്ത്തുന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ് അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നു. ഇങ്ങനെ എല്ലാ രംഗത്തും അടിയന്തരാവസ്ഥ പ്രച്ഛന്നമായ രീതിയില്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കുന്ന ഉമ്മന്‍ചാണ്ടി ഓരോ നിമിഷവും അപമാനിതനാവുകയാണെന്ന് എം എ ബേബി പറഞ്ഞു. എല്‍ഡിഎഫ് രാപ്പകല്‍ സമരത്തിന്റെ ഒന്‍പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിത എസ് നായര്‍ക്ക് കോടതിയില്‍ മൊഴി എഴുതിക്കൊടുത്തിരിക്കുന്നത് നിയമ ഭാഷയിലാണ്. സരിതയ്ക്ക് പേനയും പേപ്പറും എത്തിച്ചുകൊടുക്കുക മാത്രമല്ല, എന്തെഴുതണമെന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് അവരുടെ വെളിപ്പെടുത്തല്‍ കേട്ട് ജഡ്ജി ഞെട്ടിപ്പോയെന്നാണ്. മജിസ്ട്രേട്ടിനു മുന്നില്‍ ഇരുപതു മിനിട്ട് സംസാരിച്ച കാര്യങ്ങള്‍ മൂന്നേകാല്‍ പേജില്‍ എഴുതാന്‍ മാത്രമേ കാണുകയുള്ളോ? നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടെ മുഖ്യമന്ത്രിയും അനുചരന്മാരും സോളാര്‍ കേസില്‍ നിന്ന് ഊരാന്‍ ശ്രമിക്കുകയാണ്. ബിജുവും സരിതയും ശാലുവും ചേര്‍ന്ന് തട്ടിയെടുത്ത പണം പലിശ സഹിതം ഘട്ടം ഘട്ടമായി തിരികെ കൊടുക്കാന്‍ നടപടി തയ്യാറാക്കുന്നു. ഇതിനു വേണ്ടിയാണ് സരിതയുടെ അമ്മയെ ജയിലിലേക്ക് അയച്ചത്. മോളെക്കൊണ്ട് മര്യാദയ്ക്ക് മൊഴി കൊടുപ്പിച്ചാല്‍ കുഴപ്പമൊന്നും ഉണ്ടാവില്ല, അല്ലെങ്കില്‍ അമ്മയും ജയിലില്‍ കിടക്കുമെന്ന് ഭീഷണി മുഴക്കി. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാന്‍ നല്ല സാമര്‍ഥ്യമുള്ളവരാണ് കോണ്‍ഗ്രസുകാര്‍. അതിന് ദേശീയ തലത്തില്‍ തന്നെ അവര്‍ പാരമ്പര്യമുണ്ട്.
ശുഭവാര്‍ത്ത നാളെ കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വന്ന വാര്‍ത്ത സരിതയുടെ മൊഴിയാണ് ഇത് നേരത്തേ മനസിലാക്കിയാണ് മുഖ്യമന്ത്രി ശുഭവാര്‍ത്തയുടെ കാര്യം സൂചിപ്പിച്ച് വളരെ നാള്‍ കൂടി ഒന്നു ചിരിച്ചത്. മന്ത്രിസഭാ പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാനിടയില്ല. ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പ് പുറത്തുവരുമെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ആഭ്യന്തരം നല്‍കാത്തത്. അഥവാ നല്‍കിയാലും സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അനുചരന്മാര്‍ക്കുമെതിരെ അന്വേഷണം നടത്തില്ലെന്ന് ഹൈക്കമാന്‍ഡിനു മുന്നില്‍ ചെന്നിത്തലയ്ക്ക് ഉറപ്പു നല്‍കേണ്ടി വരും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായും നടത്തുന്ന അന്വേഷണം സത്യാവസ്ഥ പുറത്തു കൊണ്ടുവരില്ലെന്ന് എം എ ബേബി പറഞ്ഞു.
News Credits: Deshabhimani Daily
News Credits: Deshabhimani Daily
ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍
ദൈവത്തിന്റെ സ്വന്തം നാടായ കേരളം തട്ടിപ്പുകാരുടെ സ്വന്തമായി. സോളാര്‍ തട്ടിപ്പ് കേസ് കേരളജനതയേയും അതിന്റെ രാഷ്‌ട്രീയത്തേയും ഇളക്കി മറിക്കുന്നു. കേരളീയരെ വിദഗ്‌ദ്ധമായി വഞ്ചിച്ച ഏറ്റവും പുതിയ താരങ്ങളാണ് ഈ തട്ടിപ്പിലെ പ്രതികള്‍. കേരള ജനതയെ വഞ്ചിക്കുന്നതു ഒരു പുതുമയല്ല. അതിന് നീണ്ട ചരിത്രമുണ്ട്. ഈ നാളുകളില്‍ അവരെ ചില പത്രങ്ങള്‍ ഓര്‍മിച്ചു. അവരില്‍ ചിലരൊക്കെ ജയിലില്‍ സുഖവാസത്തിലുമാണ്.
കേരളീയര്‍ ഇത്ര മണ്ടന്മാരാണോ എന്ന് നാം തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. പറ്റിക്കാന്‍ നിന്നു കൊടുക്കുന്ന മണ്ടന്മാരാണോ കേരളീയര്‍? ഇതിനോട് ഈയുള്ളവനു യോജിപ്പില്ല. കേരളീയന്റെ നന്മയുടെ ഫലമായാണ് അവര്‍ വഞ്ചിക്കപ്പെടുന്നത്. കേരളീയര്‍ വിശ്വസിക്കുന്നു, അവരുടെ വിശ്വാസത്തെ വഞ്ചിക്കുന്നു. കേരളീയരെ ആര്‍ക്കും വഞ്ചിക്കാനാവാത്ത സ്‌ഥിതി ഇവിടെ സംജാതമാകരുതേ എന്നാണ് എന്റെ പ്രാര്‍ഥന. ആരെയും വിശ്വസിക്കാത്തവരുടെ സംസ്‌കാരമായിരിക്കും നമുക്കപ്പോള്‍. വഞ്ചനയും തട്ടിപ്പും വിശ്വാസത്തിന്റെ മണ്ണിലാണ് നടമാടുന്നത്.
സ്വകാര്യസ്വത്തിന്റെ ലോകത്തില്‍ മാത്രം വിലസുന്നവരാണ് കള്ളന്മാര്‍. സ്വകാര്യ സ്വത്തവകാശം നിലനില്‍ക്കണമെന്നു ആഗ്രഹിക്കുന്നവരാണ് കള്ളന്മാര്‍. കേരളീയര്‍ വിശ്വസിക്കുന്നവരാകണം എന്നതാണ് തട്ടിപ്പുകാരുടെ ആഗ്രഹം. കള്ളന്മാരെ പേടിച്ച് നാം സ്വകാര്യ സ്വത്തവകാശം ഉപേക്ഷിക്കുമോ? വഞ്ചനയുള്ളതുകൊണ്ട് നാം വിശ്വാസം ഉപേക്ഷിക്കണോ? വിശ്വാസത്തിന്റെയും സത്യനിഷ്‌ഠയുടെയും ലോകത്തില്‍ മാത്രമേ നുണയും വഞ്ചനയും നടമാടൂ. വിശ്വാസത്തിനു നാം കൊടുക്കേണ്ട വിലയാണ് ഇത്. വിശ്വാസവഞ്ചനയുള്ളതുകൊണ്ട് നാം പരസ്‌പരം വിശ്വസിക്കാതിരിക്കണോ?
ഇതുപോലൊരു വിശ്വാസത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഊരാക്കുടുക്കില്‍ നമ്മുടെ മുഖമന്ത്രിയുംപെട്ടിരിക്കുന്നു. അദ്ദേഹം കള്ളന്മാര്‍ക്ക് കഞ്ഞിവച്ചവനായി മുദ്രകുത്തപ്പെടുന്നു. ഈ തട്ടിപ്പില്‍ അദ്ദേഹത്തിനു പങ്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതും ഒരു വിശ്വാസമാണ്.
മുഖ്യമന്ത്രി തന്റെ ഓഫീസിലെ അംഗങ്ങളെ വിശ്വസിച്ച് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി. അദ്ദേഹം വിശ്വസിച്ചവന്‍ അദ്ദേഹത്തോടു അവിശ്വസ്‌ത കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സി ഓഫീസായി മാറി. സ്വന്തം ഓഫീസ് ഭരിക്കാനറിയാത്ത മുഖ്യമന്ത്രി എന്ന ദുഷ്‌പേരും വന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ മുറവിളി. ഓഫീസിലുള്ളവര്‍ തെറ്റു ചെയ്‌താല്‍ ഓഫീസ് ഭരിക്കേണ്ടവന്‍ അതിനു മറുപടി പറയണം. അടുത്തകാലത്ത് വാനോളം ലോകം വാഴ്‌ത്തിയ ഒരു രാജിയുണ്ടായി. അതു ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജിയായിരുന്നു. അദ്ദേഹം മുന്‍കൂട്ടി തീരുമാനമെടുത്ത് അന്ന് രാജിവച്ചതല്ല. കാരണം അദ്ദേഹം തന്നെ ഈ വിശ്വാസവര്‍ഷത്തില്‍ പുറപ്പെടുവിക്കാന്‍ ഒരു ചാക്രിക ലേഖനം എഴുതുകയായിരുന്നു. അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പെട്ടെന്ന് അദ്ദേഹം സ്‌ഥാനത്യാഗം നടത്തി. അതിനു കാരണമായി പെട്ടെന്ന് വത്തിക്കാനില്‍ വല്ലതും ഉണ്ടായോ? അദ്ദേഹത്തിന്റെ സ്വകാര്യവസതിയിലെ വേലക്കാരനായ ബട്‌ലര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നു. വത്തിക്കാന്റെ രഹസ്യരേഖകള്‍ ചിലര്‍ക്ക് ഇയാള്‍ വഴി ചോര്‍ത്തിക്കൊടുക്കുന്നു എന്നതായിരുന്നു ആരോപണം. ഈ രേഖകള്‍ ചോര്‍ത്തലും അതു പരസ്യമാക്കലും വത്തിക്കാന്‍ ഭരണകൂടത്തിലെ ഇടനാഴികളില്‍ നടന്നു കൊണ്ടിരുന്ന ചില അധികാര വടംവലികളുടേയും ചില ഉന്നതര്‍ തമ്മിലുള്ള ശീതസമരത്തിന്റെയും ഭാഗമായിരുന്നു. അത് അന്വേഷിക്കാന്‍ ബെനഡിക്‌ട് മാര്‍പാപ്പ തന്നെ മൂന്നു കര്‍ദ്ദിനാളന്മാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് പരമരഹസ്യമാക്കി മാര്‍പാപ്പയ്‌ക്ക് കൈമാറി. അതിലെ ചില കണ്ടെത്തലുകളാണ് മാര്‍പാപ്പയുടെ രാജിക്ക് കാരണമായതെന്ന് ആ ദിവസങ്ങളില്‍ത്തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാര്‍പാപ്പയുടെ രാജിക്ക് മാര്‍പാപ്പയും മറ്റ് ചിലരും ഔദ്യോഗികമായി പറഞ്ഞ കാരണങ്ങളില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചില കര്‍ദ്ദിനാളന്മാര്‍ അടക്കത്തില്‍ പറയുന്നതും മറ്റു ചിലര്‍ പരസ്യമായി പറയുന്നതും വത്തിക്കാനിലെ ഭരണസിരകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാന്‍ മാര്‍പാപ്പപരാജയപ്പെട്ടു എന്നാണ്. ഇത് ഏതാണ്ട് ശരിവയ്‌ക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ കാര്യാലയങ്ങളെ പരിഷ്‌ക്കരിക്കാന്‍ ബോംബെയിലെ കര്‍ദ്ദിനാളടക്കമുള്ളവരെ ചേര്‍ത്ത് കമ്മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. ജര്‍മ്മനിയിലെ പ്രശസ്‌തമായ മ്യൂണിക് അതിരൂപതയുടെ മെത്രാപ്പോലിത്ത ആയിരുന്നപ്പോഴും കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ എന്ന ബെനഡിക്‌ട് മാര്‍പാപ്പയ്‌ക്ക് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു പറയപ്പെടുന്നു.തന്റെ ഭരണത്തിന്റെ ചുമതല ഏല്‍പിച്ച ഉദ്യോഗസ്‌ഥര്‍ മാര്‍പാപ്പയോട് വിധേയത്വം കാണിക്കാതെ പ്രവര്‍ത്തിച്ചതും അധാര്‍മിക ഉതപ്പുകള്‍ക്കു വരെ കാരണമായതും നിയന്ത്രിക്കാന്‍ അതിബുദ്ധിമാനും പണ്‌ഡിതനുമായ ബെനഡിക്‌ട് മാര്‍പാപ്പയ്‌ക്കു സാധിച്ചില്ല എന്നാണ് നാം മനസിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാനാവില്ല എന്ന തീരുമാനമെടുത്തു ചരിത്രത്തിലെ അതിവിരളമായി വിരമിച്ച മാര്‍പാപ്പഎന്ന ടൈറ്റില്‍ അദ്ദേഹം ഏറ്റെടുത്തു. ഇതിനു മുമ്പ് ഇതുപോലുള്ള അവസ്‌ഥ ചില മാര്‍പാപ്പമാര്‍ക്ക് വന്നു ഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അവരുടെ അവസാന കാലഘട്ടങ്ങളില്‍ - അപ്പോഴൊക്കെ മരിക്കാന്‍ കിടക്കുന്ന മാര്‍പാപ്പയുടെ പേരില്‍ താഴെയുള്ളവര്‍ തിട്ടൂരങ്ങള്‍ തട്ടിക്കൂട്ടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്. സഭയുടെ ഭരണത്തിന്റ കീഴ്‌ഘടകങ്ങളിലും ഈ കെടുകാര്യസ്‌ഥത കടന്നുകൂടിയിട്ടുണ്ട്. അധികാരം ബലഹീനമാകുമ്പോള്‍ ഞാഞ്ഞൂലുകള്‍ പെരുംപാമ്പുകളാകും. ഈ പറഞ്ഞത് രാജ്യങ്ങളില്‍ രാജ്യഭരണത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിക്കുന്നുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് അതു പറ്റുന്നില്ല. അവര്‍ എല്ലാവരെയും വരച്ച വരയില്‍ നിറുത്തി ഭരണം നടത്തുന്നു. ചിലര്‍ ഇക്കാര്യത്തില്‍ വലിയവിദഗ്‌ധരാണ്. കാരണം അവര്‍ ഭരണത്തിലേറുമ്പോള്‍ മക്കിയവല്ലിമാരാകും. മക്കിയവല്ലി രാജകുമാരന് നല്‍കുന്ന ഉപദേശം അപ്പാടെ സ്വീകരിക്കുന്നു: രാജാവ് ഒരേ സമയം സിംഹവും കുറുക്കനുമാകണം. അവര്‍ ഭരിക്കുന്നതു മഹാഭാരതത്തിലെ ദുര്യോധനനെപ്പോലെ ശകുനിമാരെ വച്ചാണ്. ഭരണം ഇവര്‍ക്ക് ചൂതുകളിയാണ്. അവിടെ ഏതു കാര്യവും അസുര ബുദ്ധിയോടെ വീക്ഷിക്കപ്പെടുന്നു. ആരും വിശ്വസ്‌തരല്ല. എല്ലാം കരുക്കള്‍, അതുവച്ചു കളിച്ചു വെട്ടിമാറ്റി കയറും. ഇവിടെ ഭരണം അപാര ചാണക്യ ബുദ്ധിയുടേതാണ്. ഏതു കരുവും വെട്ടിമാറ്റപ്പെടും. എല്ലാവരും കളിക്കളത്തിലെ വെറും കരുക്കളുമാണ്. ഈ ചതുരംഗത്തോട് പ്രതിപത്തിയില്ലാത്ത ധാരാളം നല്ല നേതാക്കളുണ്ട്. അവര്‍ ആളുകളെ വിശ്വസിക്കും, ആദരിക്കും, സ്വാതന്ത്ര്യം നല്‍കും. പക്ഷേ, അതു ചിലപ്പോള്‍ വിനയായി കുരിശുകള്‍ തീര്‍ക്കും. അതു വിശ്വാസത്തിനു കിട്ടുന്ന കഷായമാണ്. സ്വാതന്ത്യം കൊടുക്കുന്നതു അപകടമാണ്, അതു കൊടുക്കുന്നവനെ സ്വാതന്ത്യം ഒറ്റികൊടുക്കും. പക്ഷെ, സ്വാതന്ത്ര്യം കൊടുക്കാത്തവര്‍ അതിനെക്കാള്‍ ഭീകരമായ അടിമത്തത്തിന്റെ വ്യവസ്‌ഥിതികള്‍ തീര്‍ക്കുന്നു. സ്വാതന്ത്ര്യം സൃഷ്‌ടിക്കുന്നതില്‍ അപകടമുണ്ട്. പക്ഷെ, നന്മ സ്വാതന്ത്ര്യം സൃഷ്‌ടിക്കും. പ്രജാപതിയുടെ പതനഫലമാണ് ഈ പ്രപഞ്ചം. ഒന്നായിരുന്നവന്‍ ഏകത്വത്തില്‍ നിന്നും രണ്ടിനെ മോഹിച്ചപ്പോള്‍ സംഭവിച്ചതു പതനമാണ്. ഒന്നായിരുന്ന പ്രജാപതിയുടെ ബലിയില്‍ നിന്നാണ് ലോകമുണ്ടായത് എന്നും ആ ബലി സ്‌നേഹത്തിന്റെ പതനമായിരുന്നെന്നും ഹൈന്ദവ പുരാണത്തിലെ പ്രജാപതിയുടെ ഐതീഹ്യം വ്യാഖ്യാനിച്ചുകൊണ്ട് റയ്‌മണ്ട് പണിക്കര്‍ എന്ന, കേരളീയനായ പണിക്കര്‍ക്ക് സ്‌പാനിഷ്‌കാരിയില്‍ ജനിച്ച ക്രൈസ്‌തവ പണ്‌ഡിതന്‍ സൃഷ്‌ടിയെ വിശദീകരിക്കുന്നത് ഓര്‍മിക്കുന്നു. എല്ലാ സൃഷ്‌ടിയിലും സ്‌നേഹത്തിന്റെ പതനമുണ്ട്. മകനെ സൃഷ്‌ടിക്കുന്നതിലും ഈ അപകടമുണ്ട്. ദൈവം തിന്മ അനുവദിക്കുന്നു എന്ന തോമസ് അക്വിനാസ് പഠിപ്പിച്ചതും ഓര്‍മിക്കുന്നു. നന്മ അനുവദിക്കുന്നതിന്റെ പരിണിത ഫലമായി തിന്മയും അനുവദിക്കപ്പെടും. സ്വാതന്ത്ര്യം നല്‍കുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ വൈകൃതങ്ങളും അനുഭവിക്കാന്‍ ഇടയാകും. കളിയനുവദിച്ചവന്‍ കള്ളക്കളിയും അനുവദിച്ചു എന്നു പറയേണ്ടി വരും. ഇതു നന്മയുടെ ഗതിയാണ്. നന്മയുടെ മാര്‍ഗം ഉപേക്ഷിച്ചവര്‍ക്ക് കൗശലത്തിന്റെ വഴിയുണ്ട്. കൗശലം കൊണ്ട് അടിമകളെ തീര്‍ത്തു അടിച്ചു ഭരിക്കുന്ന വഴി. അവരെക്കുറിച്ചാണ് ബൈബിളില്‍ മരണങ്ങളുടെ രാജാവിനെ തെരഞ്ഞെടുത്ത കഥ പറയുന്നത്. അത്തിയും മുന്തിരിയും സമൂഹത്തിനു പഴം നല്‌കുന്ന പണി ഉപേക്ഷിച്ച് രാജാവാകാന്‍ സന്നദ്ധരാകാതെ വന്നപ്പോള്‍ മുള്‍ച്ചെടി രാജാവായി. ഇങ്ങനെ മുള്‍ച്ചെടികള്‍ തങ്ങളുടെ ഉപായങ്ങളുടെ മുള്ളുകള്‍ കൊണ്ട് അടക്കി ഭരിച്ച കഥകള്‍ അവസാനിച്ചത് ചെസ്‌റ്റര്‍ട്ടണ്‍ പറഞ്ഞ ധര്‍മത്തിന്റെ ഗൂഢാലോചനയുടെ ഫലമായാണ്. തിന്മ അനുവദിക്കുന്നവരും തിന്മ ഭരിക്കാന്‍ ഇടയാകാതിരിക്കാന്‍ സൂക്ഷിക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഒരു വിധത്തില്‍ ധര്‍മത്തിന്റെ ഗൂഡാലോചനയുടെ ഫലമാണ്. ദൈവത്തിന്റെ നാട് സ്വാതന്ത്ര്യത്തിന്റേതാണ്, അവിടെ തട്ടിപ്പുകള്‍ ഉണ്ടാകും. ഈ സ്വാതന്ത്ര്യമില്ലാത്ത നാട് ദൈവത്തിന്റെയല്ല, പൈശാചിക ഏകാധിപത്യത്തിന്റെ ജയിലാണ്. Article By.Fr. Paul Thelakkattu Credits :mangalam malayalam July 29, 2013

Subscribe to:
Posts (Atom)