കൊച്ചി : ഭൂമിതട്ടിപ്പു കേസില്‍ സലിം രാജിന് പിന്തുണയുമായി സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. എ ജി നേരിട്ടാണ് കോടതിയില്‍ ഹാജരായത്.
നാല് മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ് അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, മൊബൈല്‍ സേവന ദാതാക്കളെ ഭൂമിതട്ടിപ്പു കേസില്‍ കക്ഷി ചേര്‍ക്കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നേരത്തെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തിരുന്നു. കേസ് ഇരുപതു വര്‍ഷം മുന്‍പുളളതാണെന്നും അതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ല എന്നുമായിരുന്നു സര്‍ക്കാര്‍ അന്ന് വാദിച്ചത്.
ഇപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനെതിരെ സലിം രാജിന് പിന്തുണ നല്‍കുന്നരീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
News Report : Mangalam Daily
No comments:
Post a Comment