ന്യൂഡല്‍ഹി: സോളാര്‍ പ്രശ്‌നം ഇന്നത്തെ നിലയില്‍ വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമാണെന്ന് ഹൈക്കമാന്‍ഡ് വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സംശയം ദൂരീകരിക്കാന്‍ സര്‍ക്കാരിനായില്ല. കേരളത്തില്‍ പാര്‍ട്ടിയിലെ ചേരിപ്പോര് ശക്‌തമായതിനാല്‍ മുഖ്യ പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കി.
ഇപ്പോഴത്തെ അവസ്‌ഥയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയാണെന്നായിരുന്നു പറഞ്ഞത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കേരള വിഷയത്തില്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്നും ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു സുധീരന്‍ ആവശ്യപ്പെട്ടത്.
News Credits,Mangalam Daily
No comments:
Post a Comment