Monday, June 29, 2015
കരിപ്പൂര്‍ വെടിവെയ്പ്പ്: നിസ്സാരമായി കാണാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി.
ന്യൂഡല്‍ഹി : കരിപ്പൂരില്‍ സി.ഐ.എസ്.എഫ് ജവാന്മാരും അഗ്നിരക്ഷാസേനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ വെടിവെയ്പ്പും നിസ്സാരമായി കാണാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പാര്‍ലമെന്ററി സമിതി. വിമാനത്താവളത്തിലെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സമിതി വ്യക്‌തമാക്കി. ഇതോടൊപ്പം സി.ഐ.എസ്.എഫിന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമായി.
എയര്‍ട്രാഫിക് കണ്‍ട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡ് ആവശ്യപ്പെട്ട സി.ഐ.എസ്.എഫും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍ അഗ്‌നിരക്ഷാസേനാജീവനക്കാരെ പിന്തിരിപ്പിക്കാനായി തോക്കുപുറത്തെടുത്തു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെയാണ് സിഐഎസ്‌എഫ് ഹെഡ്‌കോണ്‍സ്‌റ്റബിള്‍ എസ്.എസ്. യാദവിന് വെടിയേറ്റത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment