കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge
After Constitution, Army, RSS keeps Indians safe: Former Supreme Court judge
Showing posts with label Janma Bhumi Daily. Show all posts

Saturday, January 6, 2018
രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍
ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

Wednesday, February 8, 2017
ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി
February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Saturday, January 7, 2017
മദ്ധ്യപ്രദേശ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും താമരത്തിളക്കം
ഭോപ്പാൽ : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമാവർത്തിച്ച് ബിജെപി . മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി.
തെരഞ്ഞെടുപ്പ് നടന്ന ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ഹർദയിൽ ആകെയുള്ള 35 സീറ്റുകളിൽ 30 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകളും സ്വതന്ത്രന് ഒരു സീറ്റും ജയിച്ചു.
മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അമർകണ്ടക്കിൽ ആകെയുള്ള 15 സീറ്റിൽ 11 ഉം ബിജെപി നേടി . കോൺഗ്രസിന് 3 സീറ്റുകൾ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രൻ നേടി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചണ്ഡീഗഡ് , ഛത്തീസ്ഗഡ്, ഗുജറാത്ത് , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.
മധ്യപ്രദേശില്‍ 3 നഗരസഭകള്‍ ബിജെപിക്ക്
ന്യൂദല്‍ഹി: ചണ്ഡീഗഢ്, ഛത്തീസ്ഗഢ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. മൂന്നു നഗരസഭകളിലെ 35 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 30 സീറ്റും ബിജെപി തൂത്തുവാരി. ബാക്കി നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്.
മണ്‍ഡൗ നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റായി ബിജെപിയുടെ മാല്‍തി ഗണ്‍വാറിനെ(2913 വോട്ട്) തെരഞ്ഞെടുത്തു. അമര്‍കാന്തക് കൗണ്‍സില്‍ പ്രസിഡന്റായി പ്രഭ കനരിയയും(2245 വോട്ട്) വിജയിച്ചു. കൂടാതെ ഹര്‍ദയില്‍ സുരേന്ദ്ര ജെയിനും 27558 വോട്ട് നേടിയും വിജയിച്ചു.
കഴിഞ്ഞമാസം ചണ്ഡീഗഢ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പി ബിജെപിയാണ് മുന്‍തൂക്കം നേടിയത്.
News Credits,Janamtv,Janmabhumi daily

Thursday, December 29, 2016
പതഞ്ജലി രാജ്യത്തിന്റെ ബ്രാന്‍ഡ്
ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു
ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെയാണ് ഭാരതത്തില്‍ ബ്രിട്ടീഷ് അധിനിവേശം ആരംഭിച്ചത്. വ്യാപാരത്തിനെത്തിയ അവര്‍ രാജ്യത്തെ ചൂഷണം ചെയ്ത് സമ്പത്ത് കടത്തി. പതിറ്റാണ്ടുകളോളം ഇന്ത്യയെ ബ്രിട്ടന്‍ കോളനിയാക്കി ഭരിച്ചു. കോളനിവത്കരണത്തിന്റെ അപകടം ഇന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രാജ്യത്തിന് പുറത്തുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാണ്. അവര്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം നേടുന്നു.
ഇതുകൊണ്ട് രാജ്യത്തിന് എന്തുപ്രയോജനം? ദേശത്തിന്റെ പണം ദേശത്തിന് എന്നാണ് പതഞ്ജലിയുടെ മന്ത്രം. വിദേശ കുത്തക കമ്പനികളെ പുറന്തള്ളാനുള്ള സ്വദേശി മുന്നേറ്റമാണ് പതഞ്ജലി”. യോഗാ ഗുരു ബാബ രാംദേവിന്റെ വാക്കുകളിലെ ഈ നിശ്ചയദാര്‍ഢ്യമാണ് പതഞ്ജലിയെ ഉയരത്തിലെത്തിച്ചത്. വിപണി കീഴടക്കിയ വിദേശ കുത്തകകളോട് നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കൈമുതലായുണ്ടായത് വായ്പയെടുത്ത പണവും സ്വദേശത്തോടുള്ള ഭക്തിയും. ഇന്ത്യന്‍ വിപണിയെ കറവപ്പശുവാക്കിയ അഞ്ചോളം വിദേശ കമ്പനികളെ പതഞ്ജലിയുടെ കുതിപ്പ് കാര്യമായി ബാധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
”ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു”. രാംദേവ് വിശദീകരിച്ചു.
സ്വദേശി മുന്നേറ്റം
2006 ജനുവരി 13നാണ് രാംദേവും ആചാര്യ ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വ്വേദ ലിമിറ്റഡ് സ്ഥാപിച്ചത്. പുണ്യനഗരിയായ ഹരിദ്വാറില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ദല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ നൂറ്റമ്പത് ഏക്കറില്‍ പതഞ്ജലി യോഗ്പീഠ് വ്യാപിച്ചു കിടക്കുന്നു. യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വ്വേദ ചികിത്സകള്‍ക്കും ഗവേഷണത്തിനുമായി ആയുര്‍വ്വേദ കോളേജ്, പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിവയാണ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സുരക്ഷാ വലയത്തിലുള്ള ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്.
പതുക്കെയാണ് പതഞ്ജലി തുടങ്ങിയത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ശരവേഗത്തില്‍ കുതിച്ച പതഞ്ജലി ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന എഫ്എംസിജി കമ്പനിയാണ്. ബഹുരാഷ്ട്ര കമ്പനികളുടെ ബുദ്ധികേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ച് നൂറ് മുതല്‍ നൂറ്റമ്പത് ശതമാനം വരെയാണ് ഓരോ വര്‍ഷവും പതഞ്ജലി വളര്‍ന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2006 കോടിയായിരുന്നു വിറ്റുവരവെങ്കില്‍ 2015-16ല്‍ അയ്യായിരം കോടിയായി വര്‍ദ്ധിച്ചു. ഇവിടെ അവസാനിക്കുന്നതല്ല പതഞ്ജലിയുടെ സ്വപ്‌നങ്ങള്‍. പതിനായിരം കോടിയുടെ വിറ്റുവരവാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ ശുഭസൂചനയാണ്. അതിശയിപ്പിക്കുന്ന വേഗത്തിലുള്ള പതഞ്ജലിയുടെ വളര്‍ച്ച സ്വദേശി മുന്നേറ്റത്തിലെ നിശബ്ദ വിപ്ലവമാണ് അടയാളപ്പെടുത്തുന്നത്.
”2020ല്‍ ഒരു ലക്ഷം കോടിയുടെ ഉത്പാദനമാണ് ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം അമ്പതിനായിരം കോടിയിലെത്തിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ലോകവ്യാപകമാക്കും. ടെക്‌സ്റ്റൈല്‍ മേഖലയിലേക്കാണ് അടുത്തതായി ചുവടുവെക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പുറമെ ജീന്‍സും പുറത്തിറക്കും. ആരോഗ്യത്തിന് ഹാനികരമോ അധാര്‍മ്മികമോ ആയ ഉത്പന്നങ്ങള്‍ പതഞ്ജലി പുറത്തിറക്കില്ല. പ്രതിവര്‍ഷം 25 ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിയിലെ ഇറക്കുമതി. ഇതിന് പുറമെ, 25 ലക്ഷം കോടി വിദേശ കമ്പനികള്‍ കടത്തുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നതില്‍ നിന്ന് നമ്മള്‍ മോചിതരാകണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. അഞ്ച് കോടി കര്‍ഷകര്‍ക്ക് പരോക്ഷമായി നേട്ടമുണ്ടാകും. ടെക്‌സ്‌റ്റൈല്‍ രംഗത്തേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ക്കും സംരംഭകര്‍ക്കും നേട്ടമുണ്ടാകും”. രാംദേവ് പറഞ്ഞു.
ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക്
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി നാനൂറ്റി അമ്പതിലേറെ ഉത്പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്നത്. ഹരിദ്വാറിലെ ആസ്ഥാനത്തിന് പുറമെ അമ്പതോളം നിര്‍മാണ യൂണിറ്റുകള്‍ രാജ്യത്തുണ്ട്. വന്‍തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അസം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടു. അടുത്ത വര്‍ഷത്തോടെ ഉത്പാദനം ആരംഭിക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 455 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 1666 കോടിയാണ് നിക്ഷേപം.
എണ്ണായിരം യുവാക്കള്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് തറക്കല്ലിട്ടത്. അസമിലെ തേജ്പൂരില്‍ 1200 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ നാഗ്പൂരിലും മധ്യപ്രദേശില്‍ ഇന്‍ഡോറിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും ഉടന്‍ തറക്കല്ലിടും. അടുത്ത സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ ഫുഡ് പാര്‍ക്കോ ഭക്ഷ്യസംസ്‌കരണ യൂണിറ്റോ സ്ഥാപിക്കും. നേപ്പാളില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
”ഫുഡ് പാര്‍ക്കിലേക്ക് വലിയ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കും. തുളസി, അശ്വഗന്ധി തുടങ്ങി ഔഷധ ചെടികള്‍ വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വായ്പ നല്‍കും. പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പ്രദേശത്തെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കും”. രാംദേവ് ചൂണ്ടിക്കാട്ടി.
യോഗ് പ്രചാര്‍ പദ്ധതി
ഭാരതത്തിന്റെ പൈതൃക സമ്പത്തായ യോഗയും ആയുര്‍വ്വേദവും എല്ലാവരിലും എത്തിക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് ഹരിദ്വാറിലെ ആസ്ഥനത്തേത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന യോഗ് ഗ്രാമം. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പരമ്പരാഗത ചികിത്സകള്‍ക്ക് പുറമെ ഗവേഷണത്തിനും നേതൃത്വം നല്‍കുന്നു. വേദപഠനത്തോട് കൂടിയ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി ആചാര്യകുലം 2013ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഴിമതി തടയാനും യോഗാ പ്രചാരണത്തിനുമായി 2009ല്‍ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് രൂപീകരിച്ചു. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനമുണ്ട്.
അഞ്ച് വിഭാഗങ്ങളിലൂടെയാണ് പ്രധാനമായും പതഞ്ജലിയുടെ യോഗാ പ്രവര്‍ത്തനങ്ങള്‍. പതഞ്ജലി യോഗ് സമിതി, മഹിളാ പതഞ്ജലി യോഗ് സമിതി, ഭാരത് സ്വാഭിമാന്‍, യുവഭാരത്, പതഞ്ജലി കിസാന്‍ സേവാ സമിതി എന്നിവ രാജ്യമെമ്പാടും യോഗയുടെ സന്ദേശമെത്തിക്കുന്നു. യോഗ യുവതലമുറയിലേക്ക് പകരാന്‍ യോഗ് പ്രചാരക് എന്ന പുതിയ പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. യോഗ പ്രചാരണത്തിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കി മാസശമ്പളത്തില്‍ നിയമിക്കുന്നതാണ് പദ്ധതി. ഇതില്‍ കേരളത്തിലെ നൂറ് യുവാക്കളെ തിരഞ്ഞെടുക്കും. 21,000 രൂപ വരെ ശമ്പളം നല്‍കും. പതഞ്ജലിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി അതാത് സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തനത്തിന് നിയോഗിക്കുക. യോഗയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായവും നല്‍കും.
യോഗയില്‍ മതമോ രാഷ്ട്രീയമോ കലര്‍ത്തേണ്ടെന്ന് രാംദേവ് പറയുന്നു. ”ശാസ്ത്രീയവും സാര്‍വ്വത്രികവും മതേതരവുമായ പരിശീലനമാണ് യോഗ. ജാതിയോ മതമോ ആചാരമോ ഇല്ല. എല്ലാത്തരം അതിരുകളെയും ഭേദിക്കുന്ന ജീവിതരീതിയാണിത്. നമ്മെത്തന്നെ മാറ്റിയെടുക്കാനുള്ള ആരോഗ്യകരമായ പദ്ധതി. യോഗയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരാണ്. ഇത്തരം വീക്ഷണങ്ങളിലൂടെ വിലയിരുത്തിയാല്‍ അലോപ്പതി, യുനാനി തുടങ്ങിയ ചികിത്സാ രീതികള്‍ക്കും അതിരുകളുണ്ടാകും. ആയുര്‍വ്വേദം ഋഷിമാരുടേതെന്നതിനാല്‍ ഉപയോഗിക്കില്ലെന്ന് ആരെങ്കിലും പറയുമോ. അലോപ്പതി പാശ്ചാത്യമായതിനാല്‍ വേണ്ടെന്ന് വയ്ക്കാനാകുമോ?. വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വളരെ വൈകിയെങ്കിലും യോഗയുടെ പ്രസക്തി ലോകം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിലൂടെ യോഗക്കൊപ്പം ഭാരതത്തെയും ലോകം അംഗീകരിക്കുകയാണ്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് പതഞ്ജലി”.
യുപിഎ ഭരണകാലത്ത് അഴിമതിക്കെതിരായ ജനമുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു രാംദേവിന്റെ ഇടപെടല്‍. രാജ്യതലസ്ഥാനത്ത് രാംദേവ് നേതൃത്വം നല്‍കിയ സമരം തകര്‍ക്കാന്‍ അര്‍ദ്ധരാത്രിയിലുണ്ടായ പോലീസ് അതിക്രമം വിവാദമായി. അഴിമതിരഹിത ഭരണത്തിന് വേണ്ടിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പിന്തുണച്ചത്. സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും മോദിക്കുള്ള പിന്തുണയില്‍ മാറ്റമില്ല. അഴിമതി ഇല്ലാതാക്കി എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് രാംദേവ് പറയുന്നു. ”വോട്ട് ബാങ്ക് രൂപീകരിക്കുന്ന പതിവ് രാഷ്ട്രീയക്കാരനല്ല മോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാഷ്ട്രപുനര്‍ നിര്‍മാണത്തിന് വേണ്ടിയാണ്. ഇതിന് നിരവധി പദ്ധതികള്‍ നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡവലപ്‌മെന്റ് തുടങ്ങിയ സ്വപ്‌ന പദ്ധതികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ്.
കള്ളപ്പണത്തിനെതിരായ ശക്തമായ നടപടിയാണ് നോട്ട് റദ്ദാക്കല്‍. ഭീകരരുടെയും മാവോയിസ്റ്റുകളുടെയും സാമ്പത്തിക ഭദ്രത തകര്‍ന്നു. താത്കാലികമായുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ രാജ്യത്തിന് നേട്ടമാകും. കള്ളപ്പണം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം. കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കും. എല്ലാ പതഞ്ജലി സ്റ്റോറുകളിലും ഇടപാടുകള്‍ ഡിജിറ്റലാക്കും. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യവും വേണം. അതിലേക്കുള്ള പ്രയാണത്തിലാണ് പതഞ്ജലി. ലോകോത്തര നിലവാരം, വിലക്കുറവ്, നൂറ് ശതമാനം ലാഭവും സേവനത്തിന് എന്നിവയാണ് പതഞ്ജലിയുടെ തത്വങ്ങള്‍. ഞാന്‍ പതഞ്ജലിയുടെ ബ്രാന്റ് അംബാസഡര്‍ മാത്രമാണ്. ആചാര്യ ബാലകൃഷ്ണയാണ് എംഡി. ശമ്പളം വാങ്ങാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ഭാരതീയരോടും ഒരു അപേക്ഷയുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബഹിഷ്‌കരിച്ചത് പോലെ വിദേശ കുത്തകകളെയും നമ്മള്‍ ബഹിഷ്‌കരിക്കണം”. രാംദേവ് നയം വ്യക്തമാക്കി.
Article Credits,ജന്മഭൂമി കെ. സുജിത് December 25, 2016

Monday, December 19, 2016
കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം കേട്ട കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വലംകൈയുമായ വി.എല്‍ ജയശങ്കറാണ് ദുരൂഹമായി മരിച്ചത്.
മന്ത്രിയുടെയും ബന്ധുക്കളുടെയും പേരില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയ സഹകരണ സ്ഥാപനമാണ് കടകംപള്ളി ബാങ്ക്. ആദായനികുതി വകുപ്പ് ബാങ്കില്‍ പരിശോധനയും നടത്തിയിരുന്നു.
ഇതിനിടയില്‍ ജയശങ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുകൊണ്ടുപോയ ശേഷം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയറിയതും വിവാദത്തിലായിട്ടുണ്ട്. ജയശങ്കറിനെ ചാക്ക പുള്ളി ലെയിനിലുള്ള അദ്ദേഹത്തിന്റെ വസതിയായ പ്രശാന്തിയില്‍ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് ആയ ഭാര്യ കെ. സുധാകുമാരി അഞ്ചര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജയശങ്കര്‍ കസേരയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്.
നാലേ മുക്കാലിന് ബന്ധുവായ ഫോട്ടോ ഗ്രാഫര്‍ കുടുംബഫോട്ടോ നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. അഞ്ച് മണിയോടെ ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നത് കണ്ടതായി സമീപത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ബാങ്കിലെ ജീവനക്കാരനായ ജയശങ്കറിന് ബാങ്കിലെ എല്ലാ ഇടപാടുകളെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. നേതാക്കളുടെ നിക്ഷേപത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളുമായിരുന്നു.
ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്ന ഉടന്‍ അത് ജയശങ്കറിന്റെ ചുമലില്‍ കെട്ടിവച്ച് നേതാക്കളെ രക്ഷിക്കാനുള്ള നീക്കം സിപിഎം നടത്തിയിരുന്നു. കള്ളപ്പണം തന്റേതാണെന്ന് ജയശങ്കര്‍ സമ്മതിച്ച് നിയമപരമായി പിഴ അടയ്ക്കുക, നേതാക്കളുടെ പേര് പുറത്ത് പറയാതിരിക്കുക, പാര്‍ട്ടി എല്ലാ സഹായവും ചെയ്യും എന്നതായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് പല തലത്തില്‍ ചര്‍ച്ചയും നടന്നു. ബാങ്കിന്റെ പ്രസിഡന്റ് അഡ്വ. ദീപക് വെള്ളിയാഴ്ച രാത്രിയിലും ജയശങ്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജയശങ്കര്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ജയശങ്കറിന്റെ സംസ്‌കാര ചടങ്ങിനോ, വീട്ടിലോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇടപാടുകളെക്കുറിച്ച് ഭാര്യ സുധാകുമാരിക്ക് അറിവുണ്ടെന്നും മന്ത്രി എത്തിയാല്‍ അവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് മന്ത്രി ഒഴിഞ്ഞു നിന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ജയശങ്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ജയശങ്കറിന്റെ മരണം: അന്വേഷണം വേണമെന്ന് ബിജെപി
ചരല്‍ക്കുന്ന് (പത്തനംതിട്ട): കടകംപള്ളി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരന്‍ ജയശങ്കറിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇത് ഒരു കൊലപാതകമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയുന്ന ആളാണ് മരിച്ചത്.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വളരെ അടുത്ത അനുയായിയാണ് മരിച്ചത്. ഈ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മന്ത്രി ശ്രമിച്ചത്. അത് വളരെ സംശയാസ്പദമാണ്. ഈ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. ജയശങ്കറിന്റെ കുടുംബാംഗങ്ങളുടേയും ഭാര്യയുടേയും ഉള്‍പ്പെടെ ഉള്ളവരുടെ പരാതി പരിശോധിക്കണം. കേസ് അട്ടിമറിക്കപ്പെടാന്‍ പാടില്ല. ശക്തമായ സംശയങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
കടകംപള്ളി സഹകരണ ബാങ്കിനെതിരായുള്ള ആരോപണം വളരെ ഗുരുതരമാണ്. അവിടെ വലിയ തോതിലുള്ള കള്ളപ്പണ നിക്ഷേപം ഉണ്ട് എന്ന ആരോപണമാണുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവരുടെ അന്വേഷണത്തിന്റെ പരിധിയിലാണിത്. ജയശങ്കറിന്റെ മരണം ദുരുഹവും സംശയാസ്പദവുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
News Credits,ജന്മഭൂമി 19/12/2016

Tuesday, December 13, 2016
രാഷ്ട്രീയ സംസ്‌കാരങ്ങളുടെ വ്യത്യാസം പിണറായി തിരിച്ചറിയണം: കുമ്മനം
കൊച്ചി: ഭോപ്പാലിലെ സ്വീകരണ പരിപാടി പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സംസ്‌കാരങ്ങളുടെ വ്യത്യാസമാണ് പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നതെന്ന പിണറായിയുടെ വാക്കുകള്‍ക്ക് ഉയര്‍ന്ന സാംസ്‌കാരിക ബോധം ഉള്ളതു കൊണ്ടാണ് സംഭവം അറിഞ്ഞപ്പോള്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഡിജിപിയും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് പിണറായി വിജയന്‍ തന്നെയാണെന്ന് ഫെയ്സ്ബുക്കില്‍ കുമ്മനം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു ശേഷം ഇത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സിപിഎം ശൈലി മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. മദ്ധ്യപ്രദേശില്‍ ഉള്ളവരൊക്കെ സംസ്‌കാര ശൂന്യന്‍മാരാണെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് കടന്നകയ്യാണ്. പരിപാടി റദ്ദാക്കാനുള്ള തീരുമാനം സ്വയം എടുത്തിനു ശേഷം ഇങ്ങനെ പറയുന്നതിന് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ ബിജെപി നേതാക്കള്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പിണറായിയുടെ വാക്കുകളെയും കുമ്മനം ചോദ്യം ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കരിദിനം ആചരിച്ച് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത് ആരാണെന്ന് പിണറായി ഓര്‍ക്കണം. അന്ന് അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്താനോ അപലപിക്കാനോ ഇവിടുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നരേന്ദ്രമോദിക്ക് ഗോബാക്ക് വിളിക്കുകയും ചെയ്തു. എങ്കിലും മടങ്ങിപ്പോയ ശേഷം മലയാളികളെ ആക്ഷേപിക്കാനോ പരാതിപ്പെടാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇതാണ് ശരിക്കും രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു.
Article Credits,Janmabhumidaily.

Thursday, December 8, 2016
നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ ഐസക്കിന്റെ ഒത്താശ വേണ്ട
ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ബോധവത്കരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കര്‍ഷകന്‍ ദിവാകരന്‍ നായര്‍ കടയില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ തോമസ്‌ഐസക്കിന്റെ ഒത്താശ വേണ്ടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തിരുവന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന നോട്ടുരഹിത സമൂഹം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഡിജിറ്റല്‍ തിരുവനന്തപുരം’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട അറുപഴഞ്ചന്‍ സാമൂഹ്യവ്യവസ്ഥയുടെ വക്താക്കളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. പണ്ട് കമ്പ്യൂട്ടറിനെതിരെയും കൊയ്ത് യന്ത്രങ്ങള്‍ക്കെതിരെയും സമരം ചെയ്തു. ഇന്ന് ഡിജിറ്റല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പ്രശ്‌നമാണ് കേരളത്തില്‍ ധനമന്ത്രി സൃഷ്ടിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കേണ്ട വയോധികരില്‍പ്പോലും അനാവശ്യ ആശങ്കകള്‍ പരത്തി ഒന്നാംതീയതി തന്നെ ട്രഷറികളിലെത്തിച്ചു. തോമസ് ഐസക്കിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തമിഴ്‌നാട് ധനമനത്രി ഒ. പനീര്‍സെല്‍വം ഒന്നാംതീയതി തന്നെ പെന്‍ഷനും ശമ്പളവും അക്കൗണ്ടുകളില്‍ എത്തിച്ചു.
പാവപ്പെട്ടവന് റേഷന്‍പോലും ലഭ്യമാക്കാനാകാത്ത ഇടത് സര്‍ക്കാരാണ് സാമ്പത്തിക സുസ്ഥിര ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയെ എതിര്‍ക്കുന്നത്. റേഷന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയെയും നശിപ്പിക്കുകയാണ്. കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കരിഞ്ചന്തക്കാര്‍ക്കും ചൂഷകര്‍ക്കുമാണ്.
വൗച്ചറെഴുതി അധികംതുക കൈപ്പറ്റി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ബുദ്ധിമുട്ടുണ്ടാക്കും. കയ്യൂരിലും കരിവള്ളൂരിലും ജീവന്‍ബലിയര്‍പ്പിച്ചവര്‍ ആഗ്രഹിച്ച സാമ്പത്തിക സുസ്ഥിരവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും ഇനികേരളത്തില്‍ നടക്കേണ്ടത് സാമ്പത്തിക വിമോചന സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകനായ ദിവാകരന്‍ നായര്‍ക്ക് ആദ്യ ഡബിറ്റ് കാര്‍ഡ് നല്‍കി ‘ഡിജിറ്റല്‍ തിരുവനന്തപുര’ത്തിന് തുടക്കം കുറിച്ചു. ദിവാകരന്‍നായര്‍ സമീപത്തെ കടയില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടകളില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, സംസ്ഥാന കമ്മറ്റി അംഗം എം.ആര്‍.ഗോപന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ആശാനാഥ്, മഞ്ജു, സിമി ജ്യോതിഷ്, അഡ്വ.ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Credits, സ്വന്തം ലേഖകന്‍,ജന്മഭൂമി: December 8, 2016

Thursday, December 1, 2016
സഹകരണ പ്രതിസന്ധിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം: സുരേന്ദ്രന്‍
കോട്ടയം: സഹകരണ മേഖലയിലെ പ്രതിസന്ധിയുടെ മറവില്‍ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കാന്‍ സംസ്ഥാനത്ത് ഊര്‍ജ്ജിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
വന്‍തോതില്‍ നിക്ഷേപമുള്ള അക്കൗണ്ടുകളിലെ പണം ചെറിയ ചെറിയ നിക്ഷേപങ്ങളാക്കി സഹകരണ സംഘങ്ങളിലെ മറ്റ് സഹകാരികളുടെ പേരിലാക്കുകയാണ്.
കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ സെര്‍വറുകള്‍ അതാത് ബാങ്കുകള്‍ക്കുതന്നെ മാറ്റം വരുത്താമെന്നിരിക്കെ ഈ അക്കൗണ്ട് മാറ്റം എളുപ്പം നടപ്പാക്കാം.
കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താത്ത സംഘങ്ങളില്‍ ലഡ്ജറുകള്‍ മാറ്റി എഴുതുന്നു. സഹകരണസംഘങ്ങളില്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തേണ്ടത് എങ്ങനെയെന്ന് സഹകരണസംഘം അധികൃതരെ പഠിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും യോഗങ്ങള്‍ നടത്തി. കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ നടന്ന യോഗത്തില്‍ അഡ്വ.ജനറല്‍ നേരിട്ടെത്തി ക്ലാസ് എടുത്തു.
ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം മാറ്റി വാങ്ങുന്നതില്‍ റിസര്‍വ്വ് ബാങ്കും ആദായനികുതി വകുപ്പും ശക്തമായ പരിശോധന നടത്തണം.
സഹകരണ രംഗത്ത് നിലനില്‍ക്കുന്ന അനാശാസ്യ നടപടികളെപ്പറ്റി ബിജെപി ചൂണ്ടിക്കാണിച്ചതെല്ലാം അക്ഷരംപ്രതി ശരിയാണെന്ന് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. പ്രാഥമിക സഹകരണസംഘങ്ങളില്‍ മാര്‍ച്ച് അവസാനത്തോടെ കെവൈസി ഏര്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. ഈ കാര്യം നേരത്തെ ചെയ്തിരുന്നെങ്കില്‍ സഹകരണ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിക്ക് നേരത്തെ പരിഹാരമായേനെ.
കൃഷിക്കാര്‍ക്ക് നാമമാത്രമായ പലിശയ്ക്ക് സ്വര്‍ണ്ണപണയത്തിന്മേല്‍ നല്‍കേണ്ട കൃഷിവായ്പ അതേ പലിശനിരക്കില്‍ സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക നല്‍കുന്നു.
കണ്ണൂര്‍ ഇരിക്കൂര്‍ പട്ടന്നൂര്‍ സര്‍വ്വീസ് സഹരണ ബാങ്കിന്റെ രസീത് പത്രസമ്മേളനത്തില്‍ തെളിവായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.
സഹകരണ ബാങ്കുകളും ന്യൂജനറേഷന്‍ ബാങ്കുകളുമായുള്ള ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കും ആദായനികുതി വകുപ്പും അന്വേഷിക്കണം.
റബ്‌കോ, സഹകരണ ആശുപത്രികള്‍ തുടങ്ങിയ സഹകരണ മേഖലയിലെ സ്ഥാപനങ്ങളില്‍ വ്യക്തികള്‍ നടത്തിയ വന്‍നിക്ഷേപങ്ങള്‍ അന്വേഷണ വിധേയമാക്കണം.
ഇത്തരം നിക്ഷേപങ്ങള്‍ക്ക് യാതൊരു നികുതിയുമില്ല. ഇത്തരം സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവരെ കണ്ടെത്താനും അവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News Credits,Janmabhumidaily

ഒരു മാസത്തിനിടെ 564 മാവോയിസ്റ്റുകള്‍ കീഴടങ്ങി
ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ കേന്ദ്രനടപടി മാവോയിസ്റ്റ് ഭീകരതയുടെ അടിത്തറയിളക്കി. ഒരു മാസത്തിനിടെ 564 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഇതില്‍ 469 പേരും കീഴടങ്ങിയത് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം.
ആദ്യമായാണ് ഒരു മാസം ഇത്രയേറെ മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കുന്നത്. കീഴടങ്ങിയവരില്‍ 70 ശതമാനവും ഒഡീഷയിലെ മാല്‍ക്കങ്കിരി ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മാസം കേന്ദ്രനേതാക്കളുള്‍പ്പെടെ 23 മാവോയിസ്റ്റുകള്‍ ഇവിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടിരുന്നു.
കീഴടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായി. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,399 മാവോയിസ്റ്റുകളാണ് 2016ല്‍ കീഴടങ്ങിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ. 2011 മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെ 3,766 മാവോയിസ്റ്റുകള്‍ കീഴടങ്ങി.
കേന്ദ്രനടപടികളും കീഴടങ്ങല്‍ വര്‍ദ്ധിച്ചതിന് പിന്നിലുണ്ടെന്ന് സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കി. വനവാസി മേഖലകളില്‍ സ്വാധീനം നഷ്ടപ്പെട്ടിരിക്കുമ്പോഴുണ്ടായ നോട്ട് നിരോധനം ഇരുട്ടടിയായി.
ഭീഷണിപ്പെടുത്തിയും കൊള്ളയടിച്ചും സമ്പാദിച്ച പണം മാറ്റിയെടുക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി. മാവോയിസ്റ്റുകള്‍ നോട്ട് മാറ്റിയെടുക്കുന്നത് കണ്ടെത്താന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. ഝാര്‍ഖണ്ഡിലും തെലങ്കാനയിലും ബാങ്കുകളിലെത്തിയ മാവോയിസ്റ്റുകള്‍ അറസ്റ്റിലായി.
നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കാത്തതിന് നഴ്‌സിംങ് ഹോം ഉടമയെ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടര്‍ന്നാല്‍ കീഴടങ്ങലുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കുന്നു.
News credits,കെ. സുജിത്ത് ,Janmabhumidaily

Saturday, November 26, 2016
സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍
വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

Saturday, November 19, 2016
എല്‍ഡിഎഫും യുഡിഎഫും ലയിക്കണം: കുമ്മനം
പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി . കള്ളപ്പണത്തോടുള്ള സമീപനം, സാമ്പത്തിക നയം, ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനം ഇവയിലെല്ലാം ഇവര്‍ തമ്മില്‍ വ്യത്യാസവുമില്ല. കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിടണം. കേന്ദ്രത്തിനെതിരേ ജനങ്ങളെ തിരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് എല്‍ഡിഎഫ് യുഡിഎഫ് എന്ന രണ്ട് മുന്നണികളുടെ കാര്യമില്ല.
കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരും കള്ളപ്പണത്തെ എതിര്‍ക്കുന്നവരും എന്ന രണ്ട് വിഭാഗമേയുള്ളൂ. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. തനിക്കെതിരേ വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിനാണ്. പേരെടുത്ത് വിളിച്ചാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കള്ളപ്പണത്തിനെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന നിലപാട് ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല. കള്ളപ്പണക്കാര്‍ക്കെതിരാണ്. സഹകരണ മേഖലയിലായാലും അല്ലാത്ത മേഖലയിലായാലും കള്ളപ്പണം കള്ളപ്പണമാണ്.
സഹകരണ സ്ഥാപനങ്ങളിലേത് സാധാരണക്കാരായ ജനങ്ങളുടെ പണമാണ്. ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര നിലപാട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ ഗുണം ചെയ്യുന്നത് കള്ളപ്പണക്കാര്‍ക്കാണ്.
അത് മനസ്സിലാക്കി ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
News credits,Janmabhumidaily.com

നോട്ട് റദ്ദാക്കല്‍ പ്രതിഫലിച്ചു; കശ്മീരില്‍ ജനജീവിതം സാധാരണ നിലയില്‍
ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് പിന്നാലെ വിഘടനവാദികളുടെ സംഘര്‍ഷം നിലച്ച കശ്മീര്‍ താഴ്‌വര സാധാരണ നിലയിലെത്തി. ജൂലൈയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാലര മാസത്തിനിടയില്‍ ആദ്യമായി താഴ്‌വരയില്‍ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
വിഘടനവാദികളെ വകവെക്കാതെ ചിലര്‍ കടകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ദിവസേന ഏതാനും മണിക്കൂറുകള്‍ കച്ചവടം നടത്തിയവരുമുണ്ട്. എല്ലാ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചത് ഇന്നലെ ആദ്യമായാണ്. ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളും തടസ്സമില്ലാതെ നടക്കുന്നു.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. നഗരങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി. തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗര്‍ നഗരം പകിട്ട് തിരിച്ചുപിടിച്ചു. എല്ലാ തരത്തിലും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് താഴ്‌വരയില്‍. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില ഏതാണ്ട് പൂര്‍ണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണിത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകകള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം വെള്ളിയാഴ്ച സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിനാണ് സംഘര്‍ഷം ആരംഭിച്ചത്. 86 പേര്‍ കൊല്ലപ്പെട്ടു, പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം സ്‌കൂളുകളും താലിബാന്‍ മാതൃകയില്‍ വിഘടനവാദികള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന വിഘടനവാദികളാണ് നോട്ട് നിരോധനത്തോടെ ഇപ്പോള്‍ പിന്‍വലിഞ്ഞത്.br>News Credits,Janmabhumidaily.com

കറൻസിമാറ്റം: സംശയാസ്പദമായ നിക്ഷേപകർക്ക് ഇൻകം ടാക്സ് നോട്ടീസ്
ന്യൂഡൽഹി: രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ സംശയാസ്പദമായ നിക്ഷേപങ്ങൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്ക് നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 133/6ആം വകുപ്പ് പ്രകാരം നോട്ടീസ് അയക്കുന്നത്.
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക് കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.
News Credita,Janmabhumi Daily.com

സിപിഎം പരാതിയില്‍ ബംഗാളില്‍ കേന്ദ്ര റെയ്ഡ്
ന്യൂദല്‍ഹി: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ബംഗാളില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായ മുഹമ്മദ് സലിം. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബംഗാളിലെ സഹകരണ ബാങ്കുകളില്‍ കേന്ദ്രഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചു. രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളിലും സിപിഎം നേതാവ് പരാതിപ്പെട്ട തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായ നടപടികള്‍ റിസര്‍വ്വ് ബാങ്ക് ആരംഭിച്ചത്.
മുഹമ്മദ് സലിമിന്റെ മണ്ഡലമായ റായ്ഗഞ്ചിലെ സഹകരണ ബാങ്കില്‍ 68 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം വന്നതെന്നായിരുന്നു പരാതി. റായ്ഗഞ്ചിലെ എസ്ബിഐയുടെ 38 ശാഖകളിലെത്തിയതിനേക്കാള്‍ തുക ഒരു സഹകരണ ബാങ്കില്‍ നിക്ഷേപമായെത്തിയെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം കേന്ദ്ര നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സഹകരണ ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ബംഗാളിലെ ഇടത് എംപിമാരുടെ സംഘത്തോടൊപ്പമെത്തിയായിരുന്നു പാര്‍ലമെന്റില്‍ വെച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് മുഹമ്മദ് സലിം പരാതി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി ‘ടെലഗ്രാഫ്’ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി കള്ളപ്പണ നിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് സലിം ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു.
ശാരദാ ചിട്ടി തട്ടിപ്പിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ച കോടികള്‍ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ബംഗാള്‍ സിപിഎം ഘടകത്തിന്റെ പരാതി. നേരത്തെ സിപിഎം നിയന്ത്രണത്തിലായിരുന്ന സഹകരണ ബാങ്കുകളെല്ലാം ഇന്ന് തൃണമൂലിന്റെ കൂടെയാണ്. റായ്ഗഞ്ചിലെ ബാങ്കില്‍ മാത്രം നവംബര്‍ 10നും 13നും ഇടയില്‍ എത്തിയത് 58.21 കോടി രൂപയാണെന്ന് കേന്ദ്ര അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിന്റെ ഇത്രകാലത്തെ നിക്ഷേപത്തിന്റെ ഒന്‍പത് ഇരട്ടി നിക്ഷേപം നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായെന്നും കണ്ടെത്തി.
News Credits,Janmabhumidaily.com

Wednesday, November 9, 2016
കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം - കുമ്മനം രാജശേഖരന്‍
ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം ഒപ്പം ധീരവും. രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ഇങ്ങനെയെ വിശേഷിപ്പിക്കാനാകൂ. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം പോലെ തന്നെ അപകടകരമാണ് സാമ്പത്തിക ഭീകരവാദം ഒരു പക്ഷേ അതിലും ഏറെ. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ കള്ളപ്പണം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിജെപിയും നരേന്ദ്രമോദിയും പ്രഖ്യാപിച്ചത്. എന്നാല്‍ മോദി അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ എതിരാളികള്‍ വിമര്‍ശന ശരവുമായി ഇറങ്ങി. കഴിഞ്ഞ 60 വര്‍ഷവും ഒന്നും ചെയ്യാതിരുന്നവരാണ് വിമര്‍ശവുമായി മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതാണ് രസകരം. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഘട്ടം ഘട്ടമായാണ് ഇപ്പോഴത്തെ നടപടിയിലേക്ക് വന്നത് എന്ന് നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയിലൂടെ 62,250 കോടി രൂപയാണ് സ്വമേധയാ വെളിപ്പെട്ടത്. ഇത്തരത്തിലുള്ള നികുതി ഇനത്തില്‍ മാത്രം 29,362 കോടി ഖജനാവിലെത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ മാത്രമാണ്. അടിയന്തിരമായി നിരോധനം ഏര്‍പ്പെടുത്തിയത് തെറ്റായി എന്ന് മാത്രമാണ് അവര്‍ പോലും പറയുന്നത്. കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് പറയുമ്പോലെ രണ്ടാഴ്ചത്തെ സമയം നല്‍കാമായിരുന്നില്ലേ? പുതിയ നോട്ടിനായി ബാങ്കിലെത്തുമ്പോള്‍ കള്ളപ്പണക്കാരെ പിടിക്കാമായിരുന്നില്ലേ? എന്നെല്ലാം ഒറ്റ നോട്ടത്തില്‍ ഏതൊരു സാധാരണക്കാര്‍ക്കും തോന്നാം. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളത് വന്‍കിടക്കാരും അതീവ കുരുട്ട് ബുദ്ധിയുള്ളവരുമാണെന്ന് നമുക്കെല്ലാം അറിയാം. നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നാല്‍ ബിനാമി ഇടപാടുകാരിലൂടെയും വന്‍കിട മുതല്‍ മുടക്കിലൂടെയും പലരും പണം വെളുപ്പിക്കാന്‍ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. ഇപ്പോഴും ആ സാധ്യത തള്ളിക്കളയാന്‍ ആവില്ലാത്തതിനാലാണ് മറ്റാരെങ്കിലും പണം മാറിയെടുക്കാന്‍ ഏല്‍പ്പിച്ചാല്‍ ആരും അത് കൈപ്പറ്റരുതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
പണം മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയും വന്‍ തുകയാണെങ്കില്‍ സ്രോതസ്സും വെളിപ്പെടുത്തേണ്ടി വരും എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയത്. മാത്രമല്ല 48 മണിക്കൂര്‍ കൊണ്ട് വന്‍കിട ഇടപാടുകള്‍ നടത്തി പണം വെളുപ്പിക്കാനും സാധ്യമല്ല. ചുരുക്കത്തില്‍ കൈവശമുള്ള കള്ളപ്പണത്തിന് കടലാസിന്റെ വില പോലും ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ തീരുമാനം കള്ളപ്പണക്കാരന്റെ ചങ്കിടിപ്പ് കൂട്ടും എന്ന കാര്യം ഉറപ്പാണ്. രഹസ്യ സങ്കേതങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും സൂക്ഷിച്ചിട്ടുള്ള കള്ളനോട്ടുകള്‍ നശിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല. സമ്പദ്ഘടനയെ ബാധിക്കുന്ന കള്ളപ്പണം, ഭൂമാഫിയ, കരിഞ്ചന്ത തുടങ്ങിയ ഒട്ടുമിക്ക മാരക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണ്. വിദേശത്താണ് കള്ളപ്പണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ തീരുമാനം കൊണ്ട് പ്രയോജനം ഇല്ലെന്നാണ് മറ്റൊരു വാദം.നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിദേശ ബാങ്കുകളില്‍ ഉള്ള കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്.ആ പ്രക്രിയ ഇപ്പോഴും തുടരുകയുമാണ്. മാത്രമല്ല അതിര്‍ത്തികള്‍ സുരക്ഷിതമാകുന്നതിലൂടെ മുമ്പത്തെപ്പോലെ ഹവാലാ പണം രാജ്യത്ത് എത്താനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തില്‍ വിവിധ മേഖലകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് കള്ളപ്പണത്തിനെതിരായ പോരാട്ടം ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.
പൊടുന്നനെയുള്ള തീരുമാനം കൊണ്ട് സാധാരണക്കാരന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്ന കാര്യം ശരിയാണ്. രാജ്യത്തിന്റെ നല്ല ഭാവിയെക്കരുതി രണ്ടു ദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ കഷ്ടപ്പാട് പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ അതിനൊന്നും ചെവി കൊടുക്കാതെ ഇതിനെ പര്‍വ്വതീകരിക്കാനുള്ള ശ്രമമാണ് തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. ഒരു ചെറിയ പനി വന്നാല്‍ പോലും ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം വേണ്ടി വരുന്ന കാലമാണിത്. അങ്ങനെയുള്ളപ്പോള്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ സ്വന്തം നിഴലിനോട് തന്നെ യുദ്ധം ചെയ്യുന്നു എന്നേ പറയാനുള്ളൂ.
കള്ളപ്പണമെന്ന ക്യാന്‍സര്‍ മാറാന്‍ രണ്ടു ദിവസമല്ല രണ്ടാഴ്ച കഷ്ടപ്പാടനുഭവിക്കാന്‍ തയ്യാറുളള ജനങ്ങള്‍ ഐസകിനേപ്പോലെയുള്ളവരുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. മോദിയുടെ തീരുമാനത്തിന്റെ വ്യാപ്തി വരും ദിവസങ്ങളില്‍ നമുക്ക് കാണാനാകും. ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
Article Credits,Janmabhumi daily,10 Nov 2016

Sunday, November 6, 2016
സിപിഎമ്മും ഗുണ്ടകളും
ഗുണ്ടകളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനാണ്. രാമകൃഷ്ണന് അത് പറയാന്‍ യോഗ്യതയുണ്ട്. പാര്‍ട്ടിയിലെ ഗുണ്ടകളെ ഓര്‍ത്ത് ഒരുപാട് ദുഃഖിച്ച് ജില്ലാ സെക്രട്ടറിയായിരിക്കെ അവധിയെടുത്ത നേതാവാണല്ലോ. ഗുണ്ടാപ്രശ്‌നം നിയമസഭയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ പോലീസില്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുമുണ്ട്. ഗുണ്ടകളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വേര്‍തിരിച്ച് കാണാന്‍പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഗുണ്ടകളുടെ സഹായികളും ഏജന്റന്മാരും കിമ്പളം പറ്റുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ‘ഒരു പോത്ത് കുളത്തില്‍ ചത്താല്‍ ആയിരം പോത്തുകളുടെ വെള്ളംകുടി മുട്ടും’ എന്നുപറഞ്ഞതുപോലെയാണിത്. ഒരു പോലീസുദ്യോഗസ്ഥന്‍ ചേലല്ലാത്തത് ചെയ്താല്‍ പോലീസ് സേനയെ മൊത്തത്തില്‍ മാനക്കേടിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോയ സിപിഎം നേതാവ് സര്‍ക്കീര്‍ ഹുസൈന്റെ വലംകൈയായി പ്രവര്‍ത്തിച്ചവരില്‍ തൃക്കാക്കര മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറുമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദ്യകേസില്‍പ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയും നല്‍കി ഏതോ ‘ചെങ്കോട്ട’യില്‍ സുഖമായി കഴിയുകയാണ്.
യഥാര്‍ത്ഥത്തില്‍ ഗുണ്ടകളാര് സിപിഎമ്മുകാരാര് എന്നതിന് വേര്‍തിരിവൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയിലെ ഒട്ടുമിക്കവരും ഗുണ്ടാക്വട്ടേഷന്‍കാരാണ്. ക്വട്ടേഷന്‍കാരില്‍ ബഹുഭൂരിപക്ഷവും മാര്‍ക്‌സിസ്റ്റുകാരും. നേരും നെറിവും നീതിയും ന്യായവും മര്യാദയും വേണമെന്നാഗ്രാഹിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് അണികള്‍ ആ പാര്‍ട്ടിയില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്. അതില്‍ നേതാക്കളും മന്ത്രിമാരും എംഎല്‍എമാരുമെല്ലാമുണ്ട്. ഒന്നും മിണ്ടാന്‍ കഴിയില്ല. മിണ്ടിയാല്‍ സ്ഥാനം പോകും. മാനം കെടുത്തും. തടികേടാകും. അടുത്തകാലത്ത് കൊല്ലപ്പെട്ട സഖാക്കളുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. ഇരാറ്റുപേട്ടയിലെ മുന്‍ പാര്‍ട്ടി സെക്രട്ടറിയെ കൊന്നതിന് അറസ്റ്റിലായത് സിപിഎമ്മുകാര്‍തന്നെയാണെന്നോര്‍ക്കണം. പയ്യന്നൂര്‍, പിണറായി കൊലപാതകങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരിക.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പിന്റെ ചുമതലയുമായി ഭരണം നടത്തുന്ന കാലത്തോളം അത്തരം കേസുകളിലൊന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സര്‍ക്കീര്‍ ഹുസൈന്റെ കാര്യം തന്നെയെടുക്കാം. കോണ്‍ഗ്രസുകാരുടെ അഴിമതിയെക്കാള്‍ ക്രൂരമായ പിടിച്ചുപറിയാണ് സക്കീര്‍ ഹുസൈന്‍ ഇതുവരെ നടത്തിപ്പോന്നത്.
പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ അറിവോടെയാണ് ഇത്രയും കാലം സക്കീര്‍ ഹുസൈന്‍ കൊച്ചിയെ അടക്കിവാണ് ഗുണ്ടാപണി നടത്തിപ്പോന്നത്. തനിക്കു കിട്ടുന്ന കാശിന്റെ വിഹിതം (ലെവി), മാസാമാസം പാര്‍ട്ടിക്ക് നല്‍കിപ്പോന്നു എന്നുംവേണം കരുതാന്‍. സക്കീര്‍ ഹുസൈന്റെ പേരില്‍ മനസ്സില്ലാമനസ്സോടെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. സക്കീര്‍ വിദേശത്തേക്ക് കടന്നേക്കുമെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും നടപ്പാക്കിയില്ല.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി സിപിഎം ഓഫീസില്‍വച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഒന്നാംപ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് സക്കീര്‍ കണ്ണൂരിലേക്ക് കടന്നത്. ജില്ലയിലെ പ്രമുഖ നേതാവാണ് സക്കീറിന് പാര്‍ട്ടി ഗ്രാമത്തില്‍ ഒളിത്താവളം ഒരുക്കിയത്. കണ്ണൂരിലെ കൊടുംക്രിമനലുകളായ കാരായിരാജനും കാരായി ദാമോദരനും എറണാകുളത്താണുള്ളത്. ഇവരുമായുള്ള ബന്ധമാണ് ഒളിത്താവളമാക്കാന്‍ കണ്ണൂരിനെ തെരഞ്ഞെടുത്തത്.
കണ്ണൂരിലെ പാര്‍ട്ടിയില്‍ അമ്പതുശതമാനത്തിനെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. സിപിഎമ്മില്‍പ്പെട്ട നാലുലക്ഷം പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണ്ടകളെ ഇല്ലാതാക്കണമെങ്കില്‍ സിപിഎം ഇല്ലാതാകണമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
Article credit Janmabhumi Daily,October 31, 2016

Tuesday, October 18, 2016
സുഹൃത്തേ .. കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.
പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ?
അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ. ആ രാക്ഷസനാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി! അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും.അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും.വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം വിശുദ്ധ കർമ്മമാണ്.
ആലങ്കാരികമായി പറഞ്ഞതല്ല. യാഥാർഥ്യമതാണ്.34 വർഷം തുടർച്ചയായി ഭരിച്ചു മുടിച്ച ബംഗാളിലെ പാർട്ടി കോട്ടകളത്രയും തകർന്നു തരിപ്പണമായ ശേഷമിപ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തിയുള്ള പ്രദേശം കണ്ണൂരാണ്. നമ്മുടെ കോഴിക്കോടിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ത്രിപുരയെ മാറ്റിനിർത്തിയാൽ രാജ്യത്താകെ പാർട്ടി ഗ്രാമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു ജില്ലയും കണ്ണൂരാണ്.കണ്ണൂരിലെ സ്വാധീനം നഷ്ടപ്പെട്ടാൽ മലബാർ മേഖലയിലാകെ പാർട്ടി തളരുകയും ക്രമേണ ബംഗാളിലെ പോലെ കേരളത്തിലും അവർ നാമാവശേഷമാവുകയും ചെയ്യും.
ലോക്സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം അയക്കാൻ സാധിക്കുന്ന ത്രിപുരയിലെ പ്രാദേശിക കക്ഷിയായി ചുരുങ്ങി ദേശീയ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തരായി തീരുക എന്നതാണ് അതിന്റെ തുടർച്ച.അങ്ങനെയാണ് എന്തു വില കൊടുത്തും കണ്ണൂർ പിടിച്ചു നിർത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടമാകുന്നത്.അവിടെ തന്നെയാണ് കണ്ണൂരിലെ സ്വയം സേവകരുടെ സംഘടനാ പ്രവർത്തനമെന്നത് വെറും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ എന്നതിലുപരി ദേശീയമാനമുള്ള രാഷ്ട്രീയ പ്രവർത്തനം തന്നെയാകുന്നതും.
നിർണ്ണായക സന്ധികളിലെല്ലാം രാജ്യത്തെ ഒറ്റു കൊടുത്തിട്ടുള്ള, ദേശ വിരുദ്ധതയും ദേശീയതാ വിരുദ്ധതയും ആശയ പ്രമാണമായി സ്വീകരിച്ചിട്ടുള്ള, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ എല്ലാ കാലത്തും വെല്ലുവിളിയുയർത്തിയിട്ടുള്ള, നമ്മുടെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും സംസ്കാരത്തെയുമെല്ലാം എന്നുമെന്നും തകർക്കാനായി പരിശ്രമിച്ചിട്ടുള്ള,കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ക്ഷുദ്ര സംഘടനയെ ഈ രാജ്യത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനത്തിലാണ് അവർ വ്യാപൃതരായിരിക്കുന്നത്.
കൊല്ലാൻ മടിയില്ലാത്ത രാക്ഷസനും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരും തമ്മിലാണ് കണ്ണൂരിലെ സംഘർഷം.അവിടുത്തെ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.നമുക്കെല്ലാം നിസ്സഹായരായി കണ്ടു നിൽക്കാനും.
അതിങ്ങനെയല്ലാതെ ആവണമെങ്കിൽ ‘തങ്ങളുടെ സ്വാധീനം’ എന്നതിനെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാട് തന്നെ മാറേണ്ടതുണ്ട്.
പക്ഷെ ചരിത്രത്തിലെല്ലായ്പ്പോഴും അവർക്കതിനർത്ഥം “തങ്ങളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ” എന്നു തന്നെയായിരുന്നു.
ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം അവരതാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്.
1936-38 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാർമികത്വത്തിൽ അരങ്ങേറിയ മഹാ ശുദ്ധീകരണ യജ്ഞം എന്ന് വിളിക്കപ്പെടുന്ന” ദി ഗ്രേറ്റ് പർജ്” (The Great Purge) നമ്മൾ പഠിച്ചിട്ടുള്ളതാണ്.
റഷ്യ തന്നെ പിന്നീട് പുറത്തു വിട്ട ഔദ്യോഗിക വിശദീകരണ പ്രകാരം പ്രതി വിപ്ലവകാരികളെന്നും പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തപ്പെട്ട ആറു ലക്ഷത്തി എൺപതിനായിരം ആളുകളെയാണ് സ്റ്റാലിൻ ഭരണകൂടം 3 വർഷം കൊണ്ട് വധിച്ചു കളഞ്ഞത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം 12 ലക്ഷത്തിനടുത്താണ്.ഗ്രേറ്റ് പർജിന്റെ ചൈനീസ് പതിപ്പായ മാവോയുടെ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിൽ (The Proletarian Cultural Revolution 1966-76) കൊലചെയ്യപ്പെട്ട വിപ്ലവത്തിന്റെ ശത്രുക്കളുടെ എണ്ണം ഏഴു ലക്ഷത്തി അമ്പിത്തിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയിലാണ്.
1959-60 കാലഘട്ടത്തിലരങ്ങേറിയ ക്യൂബൻ പർജിൽ (The Cuban Purge) വധിക്കപ്പെട്ടത് ഇരുപതിനായിരം പ്രതി വിപ്ലവകാരികൾ ആയിരുന്നെങ്കിൽ, 1976-79 കാലത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ പോൾ പോട്ടിന് കീഴിൽ കംബോഡിയയിൽ കൊന്ന് ശുദ്ധീകരിക്കപ്പെട്ട “വിയറ്റ്നാമീസ് മനസ്സും ഖേമർ ഉടലുമുള്ള” വർഗ്ഗ ശത്രുക്കൾ ഏതാണ്ട് രണ്ട് ലക്ഷത്തോളം വരും.
അതവിടുത്തെ ആകെ വിയറ്റ്നാമീസ് ജനസംഘയുടെ നേർപകുതിയായിരുന്നു എന്നോർക്കണം.
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ പുലരുന്ന ഉത്തര കൊറിയയിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് പരമാവധികാരിയായ കിം ജോംഗ് ഉന്നിന്റെ ചെറിയ ഇഷ്ടക്കേടിന് പാത്രമായത് മൂലം മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത്.
1977 മുതൽ 2011 വരെ തുടർച്ചയായി തങ്ങൾ ഭരിച്ച ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 28000 ആണെന്ന് നിയമസഭയിൽ പ്രസ്താവിച്ചത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ്. എന്നാൽ മെയിൻസ്ട്രീം വീക്‌ലി പുറത്തു വിട്ട പഠന പ്രകാരം 34 വർഷങ്ങൾക്കിടയിലെ യഥാർത്ഥ കൊലകണക്ക് 55000ന് മുകളിലാണ്.
ലോകത്തെ പലഭാഗങ്ങളിലായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിപ്ലവ വിരുദ്ധരെന്നും വർഗ്ഗ ശത്രുക്കളെന്നും പ്രസ്ഥാനത്തിന്റെ വിരോധികളെന്നും കുലംകുത്തികളെന്നും വിളിച്ച് കൊന്നു തള്ളിയ മനുഷ്യരുടെ ആകെ എണ്ണമെടുത്താൽ, അത് ജർമനിയിലെ ജ്യൂവിഷ് ഹോളോകോസ്റ്റും (Jewish Holocaust) ജപ്പാനിലെ ഏഷ്യൻ ഹോളോകോസ്റ്റും (Japan Asian Holocaust) അടക്കം ലോകത്തിന്ന് വരെ അരങ്ങേറിയ മുഴുവൻ വംശഹത്യകളിലുമായി വധിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും എണ്ണത്തിൽ അധികമാകുമെന്ന് ‘ദി ബ്ലാക്ക് ബുക് ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ സ്റ്റീവൻ റോസ്ഫീൽഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ ഉന്മൂലന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലും പിന്തുടരുന്നത്.
അതങ്ങനെയല്ലാതാവാതെ, കണ്ണൂരും ഇങ്ങനെയല്ലാതാവില്ല.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രമിത്തിന്റെ കാര്യം നോക്കൂ.2002ലാണ് രമിത്തിന്റെ അച്ഛനായ ഉത്തമൻ എന്ന ബസ് ഡ്രൈവറെ കമ്മ്യൂണിസ്റ്റ് കൊലപാതകി സംഘം ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിംഗ് സീറ്റിലിട്ട് വെട്ടി കൊലപ്പെടുത്തുന്നത്.തങ്ങളുടെ പാർട്ടി മാത്രമുള്ള പിണറായി ഗ്രാമത്തിൽ ബി.എം.എസിന് വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു ഉത്തമനെ വധശിക്ഷയ്ക്ക് അർഹനാക്കിയ കുറ്റം.അത് കൊണ്ടും പക തീരാതെ ഉത്തമന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രക്ക് നേരെയും അവർ ആക്രമണം അഴിച്ചു വിട്ടു.
ബോംബേറിൽ അമ്മുവമ്മ എന്നൊരു സാധു വൃദ്ധയും ഷിഹാബുദ്ധീൻ എന്നൊരു ജീപ്പ് ഡ്രൈവറും മരണത്തിനിരകളായി. ഉത്തമന്റെ വിധവയും രണ്ടു കുഞ്ഞുങ്ങളും മാത്രമുള്ള വീടിന് നേരെ തുടരെ തുടരെ ആക്രമണങ്ങൾ ആവർത്തിച്ചു.വീടിന്റെ ഉമ്മറത്ത് ഇടയ്ക്കിടെ മുന്നറിയിപ്പെന്ന പോലെ റീത്തുകൾ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ വട്ടം രമിത്തിന്റെ വീട്ടിൽ പതിവ് വിരട്ടിനെത്തിയ സംഘം അവന്റെ അമ്മയുടെ കഴുത്തിൽ വാള് വെച്ച് പറഞ്ഞത് “ഉത്തമന്റെ പൊടി പോലും പിണറായിയിൽ ഞങ്ങൾ ബാക്കി വയ്ക്കില്ല” എന്നായിരുന്നത്രേ.ആ രമിത്താണ് ഇന്നലെ കൊലചെയ്യപെട്ടത്.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലില്ലാത്ത, ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലാത്ത രമിത്തിനെ വധശിക്ഷക്കർഹനാക്കിയ കുറ്റം അവൻ ഉത്തമന്റെ പൊടിയായിരുന്നു എന്നത് മാത്രമാണ്.ആ വീട്ടിലിനി ആണുങ്ങളാരും ബാക്കിയില്ല.
“ഭയം” വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവർത്തനത്തിന്റെ രീതി. വധിക്കപ്പെടാനുള്ള ഒരാളുടെ യോഗ്യത അവന്റെ മരണത്തിന് മറ്റുള്ളവരിൽ എത്ര തോതിൽ ഭീതി പടർത്താനാവും എന്നത് മാത്രമാണ്. ഉത്തമന്റെയും രമിത്തിന്റെയും അനുഭവം കണ്ട പിണറായിയിലെ ഒരാൾ പോലും ഇനി സിപിഎമ്മിനെ എതിർക്കാനോ സംഘപരിവാറിൽ പ്രവർത്തിക്കാനോ ധൈര്യപ്പെടുകയില്ല. അങ്ങനെയാണ് പാർട്ടിയുടെ നീതിശാസ്ത്രത്തിൽ അവരുടെ കൊലപാതകങ്ങൾ ന്യായമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം അമ്പതോളം വീടുകളാണ് പിണറായി ഗ്രാമത്തിൽ ആക്രമിക്കപെട്ടത്. ശോഭയാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ചു, രാഖി കെട്ടി, മകനോ മകളോ കോളേജിൽ എബിവിപിയിലാണ് തുടങ്ങിയ നിസ്സാര കുറ്റങ്ങളുടെ പേരിൽ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകൾ പോലും തകർത്തു തരിപ്പണമാക്കപ്പെടുന്നു. വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ ഒന്നുകിൽ നാടുപേക്ഷിച്ച് പോവുക അല്ലെങ്കിൽ പാർട്ടിക്ക് വിധേയരായി ജീവിക്കുക എന്ന രണ്ടേ രണ്ട് സാദ്ധ്യതകൾ മാത്രം അവർക്ക് മുന്നിൽ അവശേഷിപ്പിക്കുക.
ഇങ്ങനെയാണ് പാർട്ടി കണ്ണൂരിലെ സ്വന്തം ഗ്രാമങ്ങൾ സംരക്ഷിക്കുന്നത്.സഹിഷ്ണുതാവാദിയുടേയും മാനവികവാദിയുടേയും ജനാധിപത്യവാദിയുടേയുമൊക്കെ മാരീച വേഷങ്ങൾ ധരിച്ച് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മായാ രാക്ഷസൻ അവന്റെ കാട്ടിൽ മാത്രം പുറത്തെടുക്കുന്ന തനി സ്വരൂപമാണിത്.
‘അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല’ എന്ന അദ്ധ്യാത്മ രാമായണത്തിലെ താടകാ വർണ്ണനയോട് വളരെ അടുത്ത് നിൽക്കുന്നുണ്ടിത്.
ആശയാധിഷ്ഠിതവും ജനകീയവും സൗമ്യവുമായ തിരുവിതാംകൂർ രാഷ്ട്രീയ ശൈലി പൂർണ്ണമായും അക്രമാധിഷ്ഠിതമായ മലബാർ ശൈലിക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ പാർട്ടി ഇന്ന് മുഴുവനായും കണ്ണൂർ നേതൃത്വത്താലാണ് നിയന്ത്രിക്കപ്പെടുന്നത്.
കണ്ണൂരിലെ ആദ്യ ആർ.എസ്.എസ് ബലിദാനിയായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ആളാണ് ഇന്ന് കേരളാ മുഖ്യമന്ത്രി. അതിന് ശേഷം നടന്ന കരിമ്പിൽ സതീശന്റെ കൊലപാതക കേസിലെ പ്രതിയാകട്ടേ, ഇന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ്.
കണ്ണൂരിലെ കളരിയിൽ നിന്ന് അഭ്യാസം പഠിച്ചും പഠിപ്പിച്ചും വന്നവരായത് കൊണ്ടാണ്, ആ രാഷ്ട്രീയ ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആയത് കൊണ്ടാണ്, അധികാരമേറ്റ് വെറും അഞ്ചു മാസം കൊണ്ട് ഏഴു കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നിട്ടും ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിക്ക് മൗനം പാലിക്കാൻ സാധിക്കുന്നതും പാർട്ടി സെക്രട്ടറിക്ക് പൊതുയോഗം വിളിച്ചു കൂട്ടി പാടത്തെ പണിക്ക് വരമ്പിൽ കൂലി കൊടുക്കണമെന്ന് കേഡർമാരെ ഗുണദോഷിക്കാൻ സാധിക്കുന്നതും.
കണ്ണൂരിലെ സംഘപരിവാറിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയുമെല്ലാം പ്രവർത്തന ശൈലി കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കിൽ സുധാകരനെ പോലൊരു നേതാവ് കോൺഗ്രസ്സിന് കേരളത്തിൽ വേറെവിടെയാണുള്ളത്??
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനോഭാവം മാറാതെ, പാർട്ടിയുടെ രാഷ്ട്രീയ ശൈലിയും സിദ്ധാന്തവും മാറാതെ, തങ്ങളുടെ സ്വാധീന മേഖലയിൽ തങ്ങൾ മാത്രമെന്ന ഏകാധിപത്യ പ്രത്യയശാസ്ത്രം മാറാതെ കണ്ണൂർ ഇങ്ങനെയല്ലാതാവില്ല.
കൊലപാതകം ആര് ചെയ്താലും അതംഗീകരിക്കാനാവില്ല എന്നുറപ്പിക്കുമ്പോഴും, അക്രമരാഷ്ട്രീയത്തിനെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല എന്നതിൽ സംശയമില്ലാതിരിക്കുമ്പോഴും, കണ്ണൂരിൽ സമാധാനം പുലരാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതുണ്ട് എന്നതിൽ പൂർണ്ണ ബോധ്യമുള്ളപ്പോഴും, ഏകപക്ഷീയമായ ആക്രമണത്തേയും നിവൃത്തി കെട്ടവന്റെ പ്രതിരോധത്തേയും ഒരേ തരത്തിൽ കാണാൻ സാധിക്കുകയില്ലെന്ന് പറയാതെ വയ്യ.
ഗാന്ധി മാർഗ്ഗത്തിലുള്ള രാഷ്ട്രീയമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോൾ തന്നെയും അഹിംസയെന്നാൽ ഭീരുത്വമല്ലെന്നും, ഹിംസക്കും ഭീരുത്വത്തിനും ഇടയിൽ നിന്നൊന്നിന്നെ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിശ്ചയമായും ഞാൻ ഹിംസയെ തന്നെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ ഗാന്ധിയെ കൂടി ഓർക്കാതെയും വയ്യ.
വികാരരഹിതമായ നിഷ്പക്ഷത ചിലപ്പോഴൊക്കെ അപാരമായ ആത്മവഞ്ചനയാണ്. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ നിഷ്പക്ഷനായിരിക്കുക എന്നാൽ, ആട്ടിൻകുട്ടിയെ കൊന്നു തിന്നാൻ ചെന്നായയെ അനുവദിക്കുക എന്ന് തന്നെയാണാർത്ഥം. ധർമ്മയുദ്ധത്തിൽ മൂകസാക്ഷികളില്ല എന്ന് പറയാറുണ്ടല്ലോ.
ധർമ്മത്തിനൊപ്പമെന്ന് സംശയാതീതമായി പ്രഖ്യാപിക്കാത്തവർ പോലും അധർമ്മത്തിന്റെ പക്ഷത്തായിരുന്നെന്ന് ഗണിക്കപ്പെടുമത്രേ.
ഞാൻ നിഷ്പക്ഷനല്ലെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന രാക്ഷസന്റെ പതനത്തോടെയല്ലാതെ കണ്ണൂരിലെ രാഷ്ട്രീയത്തിന് മാറ്റം വരില്ലെന്ന് എനിക്കുറപ്പാണ്.
Article Credits,അഡ്വ. ശങ്കു ടി ദാസ്,Janamtv.com

ഭാരതമാണ് താരം
എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ സ്ഥാനം ലോകരാജ്യങ്ങളില്‍ ഏറെ ഉന്നതിയിലാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമാക്കി. ഇത്തവണ ഗോവയില്‍ ഉച്ചകോടി നിശ്ചയിക്കുമ്പോള്‍ തന്നെ താരമാകാന്‍ പോകുന്നത് ഭാരതമാണെന്ന് ഏതാണ്ട് വ്യക്തമായതാണ്. ഉച്ചകോടിയിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലുമെല്ലാം മേല്‍ക്കൈ ഭാരതത്തിനായി. ചടുലമായ നീക്കങ്ങളും സന്ദര്‍ഭോചിതമായ ഇടപെടലുകളിലുമെല്ലാം മികച്ച ഭരണാധികാരി എന്ന പേരെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.
ഉച്ചകോടി നടന്നുകൊണ്ടിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ട്രംപ് പ്രസ്താവിച്ചത്. ഊര്‍ജസ്വലനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ഭാരതവുമായി ബന്ധം ശക്തിപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനും ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ലോകം ഇന്ന് ഉറ്റുനോക്കുന്ന നേതാവ് നരേന്ദ്രമോദിയായിക്കഴിഞ്ഞു. അതുകൊണ്ടാണ് വന്‍ ശക്തികളായ ചൈനയും റഷ്യയുമെല്ലാം നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നത്. പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ നല്‍കില്ലെന്ന് റഷ്യപ്രഖ്യാപിച്ചത് ഗോവ ഉച്ചകോടിയിലാണ്. അതേസമയം ഭാരതവുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടാനും റഷ്യ തയ്യാറായി.
ഭാരതവും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് ഗോവയില്‍ ധാരണയായത്. രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാന്‍ തീരുമാനമായിരിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച വളരെ ഫലപ്രദമായി. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുവരെ രക്ഷാ കവചം തീര്‍ക്കുന്ന അതീവ നൂതന വ്യോമ പ്രതിരോധ സംവിധാനമായ ട്രയംഫിന് മാത്രം മുപ്പതിനായിരത്തിലധികം കോടി രൂപ വരും. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിനിലേക്കുവരെ പറന്നുയരാന്‍ സാധിക്കുന്ന ഇരുനൂറ് കാമോവ് 226റ്റി ഹെലിക്കോപ്റ്ററുകളും റഷ്യയില്‍നിന്നു വാങ്ങും. 6,000 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. ഇതിനുപുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍പ്പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും.
ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. അതിര്‍ത്തി ഭീഷണിനേരിട്ടുകൊണ്ടിരിക്കവെ ഉടലെടുത്ത ഈ കരാറുകള്‍ വളരെ ശ്രദ്ധേയമാണ്.മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയും, ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ഏറെ ആശങ്കയാണ് ഉച്ചകോടി പ്രകടിപ്പിച്ചത്. സന്തുലിത വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വിവരസാങ്കേതികവിദ്യയും വാര്‍ത്താവിനിമയസംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും മികച്ചതാണ്.
സാങ്കേതികവിദ്യയുടെ രംഗത്ത് വികസിത, അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള വിടവ് നികത്തണം. ഭീകരര്‍ സാങ്കേതികവിദ്യ ദുരുപയോഗിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആഗോളസ്രോതസ്സ് എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ അവസരസമത്വം ഉറപ്പാക്കണമെന്നും ഉച്ചകടിയുടെ അഭ്യര്‍ത്ഥന ഭാവി ശുഭകരമാക്കുമെന്നതില്‍ സംശയമില്ല. രാജ്യാന്തര ഭീകരവാദത്തെ യോജിച്ച് നേരിടണമെന്ന ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് നിര്‍ദ്ദേശം വച്ചത് ഭാരതമാണ്.
അംഗരാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഉച്ചകോടി ശക്തിയായി അപലപിക്കുകയും ചെയ്തു. മതം, വംശം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, വര്‍ണം എന്നിങ്ങനെ ഏതിന്റെ പേരിലുള്ളതായാലും ഭീകരവാദം അംഗീകരിക്കാനാവില്ലെന്ന് ഭാരതം, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനം ശുഭസൂചകമാണ്. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ തീര രാഷ്ട്രങ്ങളുടെ സമ്മേളനവും ഗോവയില്‍ ചേര്‍ന്നു. ഭാരതത്തിന്റെ തന്ത്രപ്രധാന സ്ഥാനത്തുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ്മയും ഭീകരതക്കെതിരെ പൊരുതാന്‍ ഉറച്ച തീരുമാനമെടുത്തതും ഭാരതത്തിന് നേട്ടമായി. എല്ലാ അര്‍ത്ഥത്തിലും നരേന്ദ്രമോദിക്ക് നമോവാകം നല്‍കാന്‍ ഗോവ ഉച്ചകോടി വഴിവച്ചു.
Article Credits ,Janmabhumidaily , October 18, 2016

Tuesday, October 11, 2016
‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍/മരുമക്കള്‍ വന്ന വഴി
തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല. ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്.
‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍, മരുമക്കള്‍ നിയമനം സജീവ ചര്‍ച്ചയായപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണിത്. എല്‍ഡിഎഫ് ഭരണം വന്നശേഷം വ്യവസായവകുപ്പില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ച മകനെ ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദന്റെ മറുചോദ്യം.
രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നതും ജോലിയിലെത്തുന്നതും തെറ്റൊന്നുമല്ല. പക്ഷേ അത് നേരായ മാര്‍ഗ്ഗത്തിലാകണം.
നിയമന നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ ഇടതുമുന്നണി ഭരണം ലഭിച്ചപ്പോള്‍ വാക്കുപാലിച്ചു. പക്ഷേ ജോലി ലഭിച്ചത് മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാകുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.
ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൈമലര്‍ത്താമോ? പാര്‍ട്ടി അറിയാതെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമനം നടന്നു എന്നത് വിചിത്രമാണ്. സിപിഎം ഭരണത്തില്‍ സെക്രട്ടേറിയറ്റിന് മുകളില്‍ കാക്കപറക്കണമെങ്കില്‍ പോലും പാര്‍ട്ടി അറിയണം. എന്നിട്ടാണോ എം.ഡി-ജനറല്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള നിയമനം? വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ ശ്രീമതി. ആയ കാലത്ത് പാര്‍ട്ടിക്കും മഹിളാ പ്രസ്ഥാനത്തിനുംവേണ്ടി ഏറെ അദ്ധ്വാനിച്ചു. അതിന് പാര്‍ട്ടി അവരെ എംഎല്‍എ ആക്കി. മന്ത്രിയാക്കി. ഇപ്പോള്‍ ലോക്‌സഭാംഗവും.
ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ മകന്‍ നടത്തിയ സേവനം മരുന്നുവിതരണ കമ്പനിയുണ്ടാക്കി മാതൃസേവനം നടത്തി എന്നുള്ളതാണ്. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ത്യജിക്കുകയോ സ്ഥാനത്തിനുതകുന്ന വിധം പഠിക്കുകയോ ചെയ്തതായി അറിവില്ല. യോഗ്യതയും പരിചയവുമുള്ളവര്‍ക്കുള്ള സ്ഥാനങ്ങളിലെങ്ങനെ പുത്തന്‍കൂറ്റുകാരനായ സുധീറിന് പദവി കിട്ടി? ഉത്തരം ലളിതം. ജയരാജന്റെ ബന്ധുബലം. പഠനത്തോടൊപ്പം പാര്‍ട്ടിക്കായി അടികൊടുക്കുകയും വാങ്ങുകയും ചെയ്ത ഒട്ടേറെപേര്‍ വേലയും കൂലിയുമില്ലാതെ കഴിയുന്നുണ്ട്. അവര്‍ക്കായി ഒരുവാതിലും തുറക്കാതെ ആശ്രിത നിയമനം നടത്തിയ മന്ത്രിയെ മാലകൊണ്ടാണോ ചൂലുകൊണ്ടാണോ സ്വീകരിക്കേണ്ടത്?
തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല.
ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്. അവിടെയാണ് കമ്പനിയെ രക്ഷിക്കാന്‍ മികവോ പരിചയമോ യോഗ്യതയോ ഇല്ലാത്ത ഒരു മഹതിയെ ക്ഷണിച്ചുവരുത്തി കൂടിയിരുത്തുന്നതിന് തീരുമാനിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യചുമതലക്കാരില്‍ ഒരാളായി ആരോഗ്യമന്ത്രി ഷൈലജയുടെ മകനെ നിശ്ചയിച്ചു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം തടയാനാണ് മകന്റെ ജോലി വിവാദത്തിലാക്കുന്നതെന്നാണ് ഷൈലജയുടെ വേവലാതി.
തെക്കന്‍ലോബി പിണങ്ങാതിരിക്കാനാണ് ആനത്തലവട്ടം ആനന്ദന്റെ മകന് കിന്‍ഫ്രയില്‍ നിയമനം നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ ആനത്തലവട്ടം ആനന്ദന്‍ സിപിഎമ്മിന്റെ നാവാണ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമാണ് ആനന്ദന്റേത്. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായരെയും പിണക്കാന്‍ ജയരാജന് മനസ്സുവന്നില്ല. തന്റെ മകന്‍ ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെടുന്നത്. ഇതൊക്കെ അറിയപ്പെടുന്ന നിയമനം. അറിയപ്പെടാത്ത നിയമനങ്ങളോരോന്നും പുറത്തുവിടാന്‍ സഖാക്കള്‍ തയ്യാറാവുകയാണ്.
അടികൊള്ളാനും കൊടിപിടിക്കാനുമൊന്നും അവസരം നല്‍കാതെ പിണറായിയും കോടിയേരിയുമെല്ലാം മക്കളെ സ്വദേശത്തും വിദേശത്തുമായി ഉന്നത സ്ഥാനങ്ങളിലെത്തിച്ചു. നാട്ടില്‍ കഴിയുന്നവര്‍ക്കും നേട്ടം വേണ്ടേ എന്ന് ചോദിക്കുന്നത് സ്വാഭാവികം. പക്ഷേ അത് നേതാക്കളുടെ ഈ ബന്ധുക്കളില്‍ മാത്രം ഒതുങ്ങുന്നതാണ് അനൗചിത്യം.
പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷിന്റെ വളര്‍ച്ചയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നല്ലൊരു തല്ലുകാരന്‍ എന്ന കുപ്രസിദ്ധി, ഒരു ഡസനിലധികം കേസ്. മറ്റൊന്നും നേടാതെ നാടുവിട്ട മകന്‍ എങ്ങനെ സഹസ്രകോടികളുടെ മുതല്‍മുടക്കുള്ള കമ്പനി വൈസ് പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണ്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഉന്നത ബിരുദം നേടി തേരാപാരാ നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ മകന്‍ ബിനീഷിന് ദുബായില്‍ രവിപിള്ള തന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവി നല്‍കിയതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്ന് വിശ്വസിക്കണോ?
ബന്ധുനിയമനങ്ങള്‍ക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ ഒരുപാട് സംസാരിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ അവസരം ലഭിച്ചപ്പോഴൊക്കെ സ്വന്തക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാന്‍ അവര്‍ക്ക് മടിയോ മനസാക്ഷിക്കുത്തോ ഉണ്ടായിട്ടില്ല.
രാഷ്ട്രീയത്തിലെ ബന്ധുബലത്തെ വിമര്‍ശിച്ചിരുന്ന ഇഎംഎസ് ബന്ധുക്കളുടെ ഉയര്‍ച്ചയ്ക്ക് ബോധപൂര്‍വ്വം ശ്രമിച്ചത് മറുന്നുകൂടാ. മുഖ്യമന്ത്രിയായിരിക്കെ ഒരു കടക്കാരന്‍ സാഹിബിന് നമ്പൂതിരിപ്പാട് കത്ത് നല്‍കിയത് ആവേശപൂര്‍വ്വം പറയുന്നവരുണ്ട്:
”ഈ കത്തുമായി വരുന്ന മാലതി എന്റെ മകളാണ്. രണ്ട് വോയല്‍ സാരി നല്‍കാന്‍ താല്‍പര്യം. അല്‍പം ബുദ്ധിമുട്ടാണ്. ശമ്പളം കിട്ടിയാല്‍ തിരികെ തരാം”. അതേ ഇഎംഎസ് ജീവിച്ചിരിക്കെ അടുത്ത ബന്ധു രാമന്‍ ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. അധികം വൈകാതെ മകളുടെ ഭര്‍ത്താവും ദേവസ്വംബോര്‍ഡ് പ്രസിഡന്റായി. ധനകാര്യ ചിന്തയില്‍ മാത്രം മുഴുകിയിരുന്ന മകനെ നിയമസഭയിലെത്തിക്കാനും ആഗ്രഹിച്ചു. ഏ.കെ. ഗോപാലന്റെ ഭാര്യ ലോക്‌സഭാംഗമായി. പിന്നെ മന്ത്രിയും. ഇ.കെ. നായനാരുടെ കൊച്ചുമകന്‍ സൂരജിന് മുന്തിയ നിയമനം ലഭിക്കാന്‍ ഇ.പി. ജയരാജന്‍ മന്ത്രിയാകേണ്ടി വന്നു.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് കയര്‍ ബോര്‍ഡിന്റെ ഉന്നതപദവി ലഭിച്ചത് എല്ലാ യോഗ്യതയും ഒത്തുവന്നതുകൊണ്ടാണെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ അഴിമതിക്കെതിരെ പറയരുത്. അധികാരത്തിന് പുറത്തുനില്‍ക്കുമ്പോള്‍ വലിയ വായില്‍ വര്‍ത്തമാനം വിളമ്പാം. അധികാരത്തിലെത്തി അഴിമതി നടത്തിയില്ലെങ്കില്‍ അതിന് നല്‍കാം എഴുന്നേറ്റ് നിന്നൊരു കയ്യടി. സിപിഎം അത് അര്‍ഹിക്കുന്നില്ലെന്നതിന് ഏറ്റവും ഒടുവില്‍ ഇ.പി. ജയരാജന്‍ സാക്ഷി.
Article Credits,കെ. കുഞ്ഞിക്കണ്ണന്‍ October 10, 2016,Janmabhumidaily.com

Subscribe to:
Posts (Atom)