Jul 21, 2013
ടീം സോളാറിന്റെ അവാര്‍ഡ്: തുക മടക്കി നല്‍കുമെന്ന് മമ്മൂട്ടിയും മേയറും
കൊച്ചി: ടീം സോളാര്‍ കമ്പനി 2011 ല്‍ നല്‍കിയ പരിസ്ഥിതി അവാര്‍ഡ് തുക തിരിച്ചുനല്‍കുമെന്ന് നടന്‍ മമ്മൂട്ടിയും കൊച്ചി മേയര്‍ ടോണി ചമ്മണിയും.
പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടീം സോളാര്‍ തനിക്ക് നല്‍കിയ ഗോള്‍ഡന്‍ ഫെതര്‍ പുരസ്‌കാരത്തിനൊപ്പം 25,000 രൂപയുടെ ചെക്കും ഉണ്ടായിരുന്നുവെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. പുരസ്‌കാരത്തിന്റെ ഭാഗമായി കിട്ടിയതാണിത്. ഈ ചെക്കില്‍ നിന്നുള്ള പണം അക്കൗണ്ടിലേക്കെത്തിയിട്ടുണ്ടോ എന്നറിയില്ല. ഇത് പരിശോധിച്ച് തുക കൈപ്പറ്റിയുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. 2011 ജൂണ്‍ 11 ന് നടന്ന ചടങ്ങിലാണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന്‍ മമ്മൂട്ടി, മേയര്‍ ടോണി ചമ്മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
നടന്‍ മമ്മൂട്ടിയ്ക്ക് 10 ലക്ഷം രൂപ ടീം സോളാര്‍ നല്‍കിയതായി കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 25,000 രൂപയുടെ ചെക്കാണ് പുരസ്‌കാരത്തിന്റെ ഭാഗമായി തനിക്ക് കിട്ടിയതെന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേരിലുള്ള ചാരിറ്റി ഓര്‍ഗനൈസേഷന്‍ കെയറിന്റെ പേരിലായിരുന്നു ചെക്കെന്നും തുക മടക്കി നല്‍കുമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
No comments:
Post a Comment