Sunday, July 21, 2013
സോളാർ ചെറിയ തട്ടിപ്പെന്ന് ഉമ്മൻചാണ്ടി
കൊച്ചി: കേരളത്തിൽ നടന്ന മറ്റു തട്ടിപ്പുകളെ അപേക്ഷിച്ച് നോക്കിയാൽ സോളാർ കേസ് ചെറിയ തട്ടിപ്പു കേസാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസിൽ സർക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം അഞ്ചു കോടിയുടെ തട്ടിപ്പെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പിന്നീടത് 10 കോടിയുടേതായി. സോളാർ കേസിൽ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. കുറ്റം ചെയ്യാത്തവരെ സർക്കാർ സംരക്ഷിക്കും. സോളാർ കേസിൽ മാദ്ധ്യമങ്ങൾ വിചാരണ നടത്തുന്നതിനോട് യോജിപ്പില്ല. മാദ്ധ്യമങ്ങൾ പറയുന്നത് കേട്ട് കേസ് അന്വേഷിക്കാനും കഴിയില്ല. കേസിലെ പ്രതികൾ പറയുന്നത് കേട്ടാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment