Tuesday, July 23, 2013
പി.സി ജോര്‍ജ് രാജിയ്ക് ഒരുങ്ങുന്നു
പി.സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നു. രാജിവെയ്ക്കാന്‍ കെ.എം മാണിയുടെ അനുമതി തേടി. രണ്ടാഴ്ച മുമ്പും ജോര്‍ജ് രാജിക്കൊരുങ്ങിയിരുന്നു. പാര്‍ട്ടി അനുവദിക്കാത്തതു കൊണ്ടാണ് അന്ന് രാജിവെയ്ക്കാതിരുന്നത്. നാളെ കെ.എം മാണിയുമായി അദ്ദേഹം ചര്‍ച്ച നടത്തും.
സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നത്.
തനിക്ക് ഈ സ്ഥാനം എപ്പോള്‍ ഭാരമാകുന്നുവോ അന്ന് രാജി വെയ്ക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിരുന്നു. സോളാര്‍ പാനല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ രാജി സര്‍ക്കാരിന്‍ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കും.
സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പി.സി ജോര്‍ജ് സോളാര്‍ കേസ് അന്വേഷണത്തില്‍ സംതൃപ്തനല്ലെന്നും ഇതില്‍ താന്‍ വ്യക്തിപരമായി അതീവ ദു:ഖിതനാണെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ രാജി സംബന്ധിച്ച് പി.സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ താന്‍ പണ്ടെ രാജിവെച്ചൊഴിയുമെന്നും ഉമ്മന്‍ചാണ്ടിക്ക് രാജിവെയ്ക്കണമെങ്കില്‍ സ്വയം തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോര്‍ജിന്റെ ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് പി.ടി തോമസും കെ.എം മാണിയും രംഗത്തു വന്നു. പ്രതിപക്ഷത്തിന്റെ കൂട്ട് പിടിച്ച് മുഖ്യമന്ത്രിയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പി.സി ജോര്‍ജെന്ന് പി.ടി തോമസ് എം.പി ആരോപിച്ചിരുന്നു. ധാര്‍മ്മികതയുണ്ടെങ്കില്‍ പി.സി ജോര്‍ജ് രാജി വെയ്ക്കണമെന്ന് പി.ടി തോമസ് പറഞ്ഞു. പി.സി ജോര്‍ജ് രാജിവെയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.ടി തോമസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment