അരാജകത്വവും ദേശ വിരുദ്ധതയും ഒരമ്മപെറ്റ മക്കളാണ് എന്ന് തെളിയിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. തെരുവുകള്‍ ചുംബിക്കാനുള്ളതാണ് എന്ന് പ്രഖ്യാപിച്ചു സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു തുടങ്ങിയ അരാജകത്വവാദികള്‍ ഇന്ന് രാജ്യത്തിന്റെ നില നില്‍പ്പിനെ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന ദേശീയതയെ കടന്നാക്രമിക്കുബോള്‍ എത്ര അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു കടന്നു പോകുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ രാജ്യത്തെ ബഹുഭൂരിപക്ഷവും ജെഎന്‍യുവിലെയോ ഹൈദരാബാദിലെയോ സമാനമായ മറ്റു കലാശാലകളിലെയോ അരാജകത്വവാദികളോ, അതിന്റെ പിന്തുണക്കാരോ അല്ല. അത്യവശ്യം സദാചാര മൂല്യങ്ങള്‍ പാലിച്ചു, കുടുംബമായി തൊഴിലെടുത്ത് രാജ്യത്തെ നിലവിലുള്ള നിയമ സംവിധാനങ്ങളെ മാനിച്ചു സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം അനുഭവിച്ചും അംഗീകരിച്ചും അതിനെ വിലയിരുത്തി തെറ്റുകളെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ തിരുത്താന്‍ അധികാരമുള്ളവര്‍. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറുള്ളവര്‍. വ്യക്തിശുദ്ധിയില്‍ നിന്ന് കുടുംബവും കുടുംബത്തില്‍ നിന്ന് സമൂഹവും, സമൂഹങ്ങളില്‍ രാഷ്ട്രവും ഉടലെടുക്കുന്നു. ഓരോന്നിന്റെയും നിലനില്‍പ്പ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഏതെങ്കിലും ഒന്നിന്റെ പൂര്‍ണമായ തകര്‍ച്ച ഈ സംവിധാനങ്ങളുടെയൊക്കെ നിലനില്‍പ്പിനെ ഇല്ലാതാക്കും.
പ്രപഞ്ചത്തിലെ സൃഷ്ട്ടികള്‍ തുല്ല്യതയെ പ്രധാനം ചെയ്യുന്നതല്ല. ജീവ ജാലങ്ങളിലെ കാര്യം പോകട്ടെ മനുഷ്യരില്‍ പോലും തുല്യത എന്നൊരു അവസ്ഥ സൃഷ്ട്ടിയിലോ സ്ഥിതിയിലോ ഇല്ല. അത്തരമൊരു അവസ്ഥയില്‍ പരസ്പരം കീഴടക്കപ്പെടലുകള്‍ തടയപ്പെടുന്നതും, തുല്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും രാഷ്ട്രസങ്കല്പം അടക്കമുള്ള സാമൂഹ്യ സംവിധാനങ്ങളാണ്. അതുകൊണ്ടുതന്നെ അത്തരം സംവിധാനങ്ങളുടെ നിലനില്‍പ്പ് ഇന്നത്തെ മാത്രമല്ല നാളത്തെ തലമുറയുടെ കൂടെ പരമപ്രധാനമായ ഒന്നാണ്. നമ്മളില്ലാത്ത ലോകത്ത് ഉറ്റവരും ഉടയവരും സുരക്ഷിതരായിരിക്കും എന്ന സ്വപ്നം കാത്തു സൂക്ഷിക്കാന്‍ എന്ത് വില കൊടുത്തും നമ്മളത് കാത്തു സൂക്ഷിക്കുക തന്നെ വേണം .
ഒരു കുഴലൂത്തുകാരന്റെ കഥ ആ അവസരത്തില്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന രക്ത രൂക്ഷിതമായ യുദ്ധത്തില്‍ വിജയിയായ രാജാവിനു മുന്നില്‍ തടവുകാരായി പിടിക്കപ്പെട്ട ശത്രുരാജ്യത്തെ പടയാളികള്‍ നിരത്തി നിര്‍ത്തിപ്പെട്ടു. തനിക്കും തന്റെ രാജ്യത്തിനും കഷ്ട നഷ്ടങ്ങള്‍ വരുത്തിയ, തന്റെ സൈനികരെ കൊന്നൊടുക്കിയ ശത്രു സൈനികരെ കണ്ട മാത്രയില്‍ കോപം കൊണ്ട് ജ്വലിച്ച രാജാവ് അവരുടെ തല വെട്ടിയെടുക്കാന്‍ കല്‍പ്പിച്ചു. കല്‍പ്പന കേട്ട മാത്രയില്‍ തടവുകാരില്‍ നിന്നൊരാള്‍ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നു രാജാവിന്റെ കാല്‍ക്കല്‍ വീണു ”എന്നെ കൊല്ലരുത് ഞാന്‍ അങ്ങയുടെ സൈനികരെ കൊന്നിട്ടില്ല ,യുദ്ധത്തില്‍ കുഴല്‍ വിളിക്കുക മാത്രമാണ് എന്റെ ജോലി. അതുകൊണ്ട് കരുണ തോന്നി എന്നെ വെറുതെ വിടണം”. രാജാവിന്റെ മുഖം ഒന്ന് കൂടി ചുവന്നു. നിമിഷ മാത്രയില്‍ അടുത്ത കല്‍പ്പന വന്നു ”ആദ്യം ഇവനെ കൊല്ലുക നമ്മുടെ സൈനികരെ കൊല്ലാന്‍ കുഴല്‍ വിളിച്ച് ആവേശം പകര്‍ന്നത് ഇവനാണ്. ഈ നില്‍ക്കുന്ന ഓരോരുത്തരും ഏതാനും പേരെയോ കൊന്നിട്ടുണ്ടാകു. പക്ഷെ ഇവന്‍ ആയിരങ്ങളെ കൊല്ലാന്‍ കുഴല്‍ വിളിച്ചു ആവേശം പകര്‍ന്നവനാണ് . അതുകൊണ്ട് ആദ്യം വെട്ടേണ്ട തല ഇവന്റെയാണ്”.
ജെഎന്‍യുവിലെയും ഹൈദരാബാദിലെയും കലാപകാരികളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ഈ കുഴലൂത്തുകാരനെ അവരില്‍ കാണാന്‍ കഴിയും . ആ കുഴലൂത്തുകാരനെപ്പോലെ, അല്ല അതിനെക്കാള്‍ വലിയ അപരാധമാണവര്‍ ചെയ്യുന്നത്. മുന്‍പ് കണ്ട കുഴലൂത്തുകാരന്‍ സ്വന്തം സൈനികര്‍ക്ക് വേണ്ടിയാണു കുഴല്‍ വിളിച്ചതെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരില്‍ ഇവര്‍ പിറന്ന നാട്ടില്‍ നിന്ന് ശത്രുവിന് വേണ്ടി കുഴല്‍ വിളിക്കുന്നു. മുന്‍പ് സൂചിപ്പിച്ച സാമൂഹ്യ സംവിധാനങ്ങളുടെ തകര്‍ച്ച സമ്മാനിക്കുന്ന വിലക്കുകളില്ലാത്ത ലോകത്തെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി സ്വന്തം നാടിനെ,സഹോദരങ്ങളെ ഒറ്റു കൊടുക്കുകയാണ് കനയ്യമാരും, ഉമര്‍ ഖാലിദുമാരും ചെയ്തത്. അത് തന്നെയാണ് രോഹിത് വെമുല ചെയ്തതും.
ഹൈദരാബാദിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ പരാമര്‍ശിക്കാതെ വിഷയത്തിലേക്ക് പോകാന്‍ കഴിയില്ല. കാരണം രാജ്യത്ത് കുഴലൂത്തുകാരെ ഉപയോഗിച്ച് മുല്ലപ്പൂ വിപ്ലവം സ്വപ്നം കാണുന്നവര്‍ സമീപകാലത്ത് സൃഷ്ട്ടിച്ചെടുത്ത പ്രതീകമാണ്, ശക്തമായ ആയുധമാണ് രോഹിത് വെമുല. കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ രോഹിത് വെമുലയുടെ ആയിരമായിരം പതിപ്പുകളെ മോള്‍ഡ് ചെയ്യാന്‍ അവര്‍ക്കായിരിക്കുന്നു . ആ വിജയം നല്‍കിയ ആവേശമാണ് ജെഎന്‍യു പോലുള്ള സമരമുഖങ്ങള്‍ തുറന്നിടാന്‍ പ്രേരകമായത്.”My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past.” വിശുദ്ധപദവി ലഭിച്ചു കഴിഞ്ഞ രോഹിത് വെമുലയുടെ അവസാന വാക്കുകളില്‍ നിന്നുള്ളവയാണ് ഇത്. രാജ്യത്ത് നൂറ്റാണ്ടുകള്‍ നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയ്ക്ക് എതിരായ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി ഇവ ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു അധ:സ്ഥിതനെ സംബന്ധിച്ച് ജനനം ഇപ്പോഴും വലിയ പിഴവ് തന്നെയാണ്. ബാഹ്യവും ആന്തരികവുമായ കാരണങ്ങളുണ്ട്. പഠന വിഷയമാക്കേണ്ടവ. പക്ഷെ രോഹിത് വെമുല ജനിച്ചത് ദളിതനായിട്ടല്ല. 1989 ല്‍ വധേരയെന്ന പിന്നോക്ക സമുദായത്തില്‍ വെമുല മണികുമാര്‍, രാധിക ദമ്പതികളുടെ മകനായിട്ടാണ് രോഹിത് വെമുല ജനിച്ചത്. രാധിക പിന്നീടു ‘ദളിതായി’ എന്നൊക്കെ പറയപ്പെടുന്നു . അതിന്റെ സാങ്കേതിക വശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ കാത്തിരിക്കാം. പക്ഷെ ജാതി എന്ന് പറയുന്നത് ജാത്യാല്‍ ആചരിച്ചു പോരുന്നതാണ്, തരാ തരം പോലെ മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. രോഹിതിന്റെ ജനനം ഏതായാലും പട്ടിക ജാതിയലല്ല. അപ്പോള്‍ പിന്നെ ജാതിയല്ല ആ ജനനത്തെ വലിയ പിഴവാക്കി മാറ്റിയത്.
രോഹിതിനു ഏതാണ്ട് ഒരു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അത്തരം കുടുംബങ്ങളിലെ കുട്ടികള്‍ സാധാരണഗതിയില്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അത് തന്നെയാണ് രോഹിത് തന്റെ അവസാന വാക്കുകളിലും സൂചിപ്പിച്ചത്. കൂട്ടുകാരിയോട് പ്രണയം നിരസിക്കപ്പെട്ടത് അയാളെ കൂടുതല്‍ തകര്‍ത്തു കളഞ്ഞിരിക്കാം. അതോടൊപ്പം സംഘടനയിലെ ”ബ്ലാക്ക് വാട്ടര്‍ പ്രതിഭാസവും”. സ്വയം ഇരയായി സങ്കല്‍പ്പിക്കുന്നവനു അതിജീവിക്കാന്‍ ശേഷിയുണ്ടാകില്ല. . അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ ഇരവാദികള്‍ക്ക് ആവശ്യവുമില്ല. ദളിതിസം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇരവാദമാണ്, അതുകൊണ്ട് തന്നെ മനുഷ്യന്റെ സ്വാഭാവികമായ അതിജീവന ശേഷിയെ അത് ഇല്ലാതാക്കുന്നു.
ബാലികേറാ മലകളില്ലെന്ന് ജാതിവ്യവസ്ഥ അതിന്റെ തീവ്രഭാവങ്ങളില്‍ നിലനിന്ന കാലത്ത് പോലും ബാബാ സാഹെബ് അംബേദ്കര്‍, മഹാത്മ അയ്യങ്കാളി തുടങ്ങിയവര്‍ തെളിയിച്ചു തന്നിട്ടുണ്ട്. പിഴവുകളെ തിരുത്തി സംഘടിതശക്തിയാവുകയും അതുവഴി വ്യക്തിപരമായും സാമൂഹ്യമായും ആത്മവിശ്വാസവും, ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ ഏതു വ്യവസ്ഥയിലും നിര്‍ണായക ശക്തിയാകാന്‍ കഴിയും. അതിനു ശ്രമിക്കാതെ മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ വിസമ്മതിച്ച് തങ്ങളല്ല പൊതുസമൂഹമാണ് മാറേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതാണ് ദളിതിസം.
പ്രതിസന്ധികളെ അതിജീവിക്കാനല്ല എതിരാളികളുടെ മനം മാറ്റം വരെ കാത്തിരിക്കാനാണ് അത് പഠിപ്പിക്കുന്നത്. രാജ്യത്ത് ഇന്ന് പ്രബല ശക്തിയായി മാറിക്കഴിഞ്ഞ എല്ലാ സമുദായങ്ങളും സ്വയം മാറ്റങ്ങള്‍ക്കു വിധേയരായി സംഘടിച്ചവരാണ്. അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞു മുന്നോട്ടു പോകാനല്ല ദളിതിസം പഠിപ്പിക്കുന്നത്. പകരം കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഇസ്ലാം ഇരവാദം പോലുള്ളവയുടെ പാദസേവ ചെയ്യാനാണ്.
രോഹിത് വെമുല തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത delhi universtiy ambedkar reading group ന്റെ പോസ്റ്റര്‍ ദളിതിസം ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ്. people unsafe in india എന്ന തലവാചകത്തിലുള്ള പോസ്റ്ററില്‍ ആദ്യസ്ഥാനം ഇസ്ലാമിനാണ്. പിന്നീട് സ്ത്രീകള്‍, ക്രിസ്ത്യാനികള്‍ അതിനും ശേഷമാണ് ദളിത് ആദിവാസികളുടെ സ്ഥാനം. മറ്റു ഇര വാദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ദളിതിസത്തിന് സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതുകൊണ്ടാണ് രോഹിത് വെമുല അടക്കമുള്ള ഹൈദരാബാദ് സര്‍വകാലശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് 267 ഭാരതപൗരന്മാരുടെ മരണത്തിനു കാരണമായ മുംബൈ ബോംബ് സ്‌ഫോടന കേസിലെ സൂത്രധാരനായ, രാജ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയ യാക്കൂബ് മേമനെ ഓരോ വീട്ടിലും സൃഷ്ടിക്കുമെന്നു പോസ്റ്റര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇരകളായ തീവ്രവാദികള്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജാതി ആരും തിരക്കാറില്ലല്ലോ?
”അടിത്തട്ടില്‍ എല്ലാം തയ്യാറായിരുന്നു എന്ന് വേണം കരുതാന്‍. ഒരവസരം, അത് മാത്രമായിരുന്നു വേണ്ടിയിരുന്നത്. രോഹിത് വെമുല എന്ന പ്രതീകത്തില്‍ അവരതിനെ കണ്ടെത്തി”ശരിയായിരുന്നു ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം സ്വപ്നം കണ്ടവര്‍ക്ക് രോഹിത് വെമുലമാരെ വേണമായിരുന്നു. അതിനായി, ഇരവാദ സിദ്ധാന്തങ്ങളുടെ കൊച്ചു കൊച്ചു ഷെല്ലുകളില്‍ ഒതുങ്ങി കൂടിയിരുന്ന നേതാക്കളെ ഒന്നൊന്നായി വിലയ്‌ക്കെടുത്തു ‘രോഹിതുമാരുടെ ‘സൃഷ്ട്ടിക്കു ബീജാവാപം ചെയ്യാന്‍ തുടങ്ങിയിരുന്നു.
രസീത് കുറ്റി സംഘടനാനേതാക്കളെ അധ:സ്ഥിതസമൂഹം തന്നെ പുറംകാല്‍ കൊണ്ട് തട്ടി നീക്കാന്‍ തുടങ്ങിയിരുന്ന സാഹചര്യത്തില്‍ ഭാവിയെകുറിച്ച് ആശങ്കാകുലരായി നിന്നവര്‍ക്ക് ഇസ്ലാമികരാഷ്ട്രീയം വെച്ചുനീട്ടിയ സൗഭാഗ്യങ്ങള്‍ സ്വപ്നങ്ങള്‍ക്കും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ബാമിയാനിലെ ബുദ്ധപ്രതിമകളെ കണ്ടില്ലെന്നു നടിക്കാനായിരുന്നു അവര്‍ക്കിഷ്ട്ടം. അല്ലെങ്കില്‍ തന്നെ തങ്ങളുടെ വിമോചന നായകന്‍ ബാബാ സാഹെബ് അംബേദ്കര്‍ എഴുതി തയ്യാറാക്കി രാഷ്ട്രത്തിന് സമര്‍പ്പിച്ച ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്നുറപ്പിച്ചു പറയുന്ന ജമാഅത്ത് ഇസ്ലാമിപോലുള്ള സംഘടനകളുടെ പാളയത്തിലേക്ക് സാമുദായിക കൂട്ടിക്കൊടുപ്പിനായി പോയവര്‍ക്ക് എന്തു ബാമിയന്‍? ഫലം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി-വര്‍ഗ യുവതീയുവാക്കള്‍ക്കിടയില്‍ ഒരു വൈറസ് പോലെ ഇര വാദം പടര്‍ന്നുകയറി.
എന്തുകൊണ്ട് അംബേദ്കറുടെ പിന്‍ഗാമികള്‍? കാരണം മറ്റൊന്നുമല്ല ഈ രാജ്യത്ത് അധസ്ഥിത സമൂഹത്തിനു ഏതെങ്കിലും തരത്തിലുളള സാമൂഹ്യ മുന്നേറ്റം സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതെല്ലാം ബാബാ സാഹെബ് അംബേദ്കര്‍ നേതൃത്വം വഹിച്ചു തയ്യാറാക്കിയ ഭരണഘടനാ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ബലത്തിലാണ്. ബാബാ സാഹെബ് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ക്ഷേത്രം നിയമനിര്‍മ്മാണ സഭകളാണ്, അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയല്ലാതെ മോചന മാര്‍ഗം വേറെയില്ല. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് മറ്റാരെക്കാളും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളേണ്ടത് ആ സമൂഹമാണ്. കാരണം ഭൂമിശാസ്ത്രപരമായ അതിരുകളാല്‍ രൂപം കൊള്ളുന്ന രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ് എന്ന് പറയുന്നത് അതിന്റെ ദേശീയതയാണ്. ദേശീയത ഇല്ലാതായാല്‍ രാഷ്ട്രമില്ല, രാഷ്ട്രമില്ലെങ്കില്‍ പിന്നെ ഭരണഘടനയ്ക്ക എന്ത് പ്രസക്തി? അപ്പോള്‍ പിന്നെ ഭരണഘടന പ്രധാനം ചെയ്യുന്ന സുരക്ഷിതത്വം മാത്രം കൈമുതലായുള്ള അധസ്ഥിത ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്നു സാമാന്യ ബുദ്ധിക്കു തീരുമാനിക്കാവുന്നതെയുള്ളൂ. അവിടെയാണ് ജമാ അത്ത് ഇസ്ലാമി പോലുള്ള മൗദീദിയന്‍ സംഘടനകള്‍ ദളിത് സംഘടനകള്‍ക്കും ചിന്തകള്‍ക്കും മേല്‍ നേടിയ ആധിപത്യത്തിന്റെ അപകടം മനസ്സിലാകുക.
ഭൂമിശാസ്ത്ര പരമായി അതിരുകളില്ലാത്ത ഇസ്ലാം മാത്രമാണ് രാഷ്ട്രം എന്ന് വാദിക്കുന്നവരാണ് മൗദീദിയന്‍ സംഘടനകള്‍. അല്ലാഹുവിന്റെ സൃഷ്ടിയായ ഭൂമിയില്‍ അതിരുകളിട്ട് ദേശീയതകള്‍ സൃഷ്ടിക്കുന്നതു ദൈവനിഷേധമായി കാണുന്നവര്‍, അവരുടെ കണ്ണില്‍ ദൈവസൃഷ്ടിയായ സമ്പൂര്‍ണ കര്‍മ ശാസ്ത്ര വ്യവസ്ഥ ശരി അത് നിലനില്‍ക്കെ മനുഷ്യന്‍ നിയമം നിര്‍മ്മിക്കുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാപ്പ് അര്‍ഹിക്കാത്ത ദൈവനിഷേധമാണ്.ആ അര്‍ത്ഥത്തില്‍ ഈ രാജ്യത്ത് മൗദീദിയന്‍ രാഷ്ട്രീയം ആധിപത്യം നേടിയാല്‍ ആദ്യം തച്ചുതകര്‍ക്കുക രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ സമൂഹത്തിന്റെ ഏക പ്രതീക്ഷയും അശ്രയവുമായ ഭരണഘടനയെയും അതിന്റെ ശില്‍പ്പിയായ ബാബാ സാഹെബ് അംബേദ്കറിന്റെ പ്രതീകങ്ങളെയും ആയിരിക്കും. അതിനു അദേഹത്തിന്റെ അനുയായികളെ തന്നെ ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.
രാജ്യത്തെ ദളിത് ഇതര സമുദായങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ അതിജീവിക്കാനും, പ്രതിരോധിക്കാനും ശേഷി നേടിയവരാണ്. അതുകൊണ്ട് രാജ്യത്തെ പട്ടിക ജാതി -പട്ടിക വര്‍ഗ സമൂഹത്തിലെ സാധാരണക്കാര്‍ ചിന്തിക്കേണ്ട വിഷയം ഇതാണ്. ദേശീയതയും ദേശവും ഇല്ലാതാകുന്ന കാലഘട്ടത്തില്‍ അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും പിന്മുറക്കാരുടെ കമ്പോളങ്ങളില്‍ ഇന്നത്തെ യസീദി പെണ്‍കുട്ടികളുടെ സ്ഥാനത്ത് നിങ്ങളുടെ പെണ്‍മക്കളായിരിക്കും, കാരക്കാടാന്‍ വിനീഷിനെ പോലെ നിങ്ങളുടെ ആണ്‍കുട്ടികള്‍ തെരുവുകളില്‍ മതവിചാരണയ്ക്ക് വിധേയരായി തൂക്കിലേറ്റപ്പെടും. 2006 ന ശേഷം ലവ് ജിഹാദില്‍പ്പെട്ട 6129 പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
രാജ്യത്തെ നിയമ സംവിധാനങ്ങളുടെ സംരക്ഷണയില്‍ പോലും സ്ഥിതി ഇതായിരിക്കെ ജെഎന്‍യുവിലെ അരാജകത്വ കനയ്യമാരും ഹൈദരാബാദിലെ ദളിത് രോഹിത് വെമുലമാരും സ്വപ്നം കണ്ട മൗദീദിയന്‍ ഭരണകാലത്തെ കുറിച്ച് വെറുതെയൊന്നു ചിന്തിച്ചു നോക്കുക. പര്‍ദയ്ക്കുള്ളില്‍ തന്റെ പെണ്ണിനെ തളയ്ക്കുന്ന ആഗോള ഇസ്ലാമിസം തെരുവില്‍ ചുംബിക്കാനും അഭിപ്രായസ്വാതന്ത്ര്യം ആഘോഷിക്കാനുമായി ചെല്ലും ചിലവും കൊടുത്തു പറഞ്ഞു വിടുന്നതിന്റെ രാഷ്ട്രീയം വിരല്‍ ചൂണ്ടുന്നത് നിലനില്‍പ്പിനെ തന്നെയാണ് എന്ന യാഥാര്‍ഥ്യം ഉറക്കം കെടുത്തുന്നില്ല എങ്കില്‍ ഇരവാദത്തിന്റെ ഷെല്ലുകളില്‍ സ്വസ്ഥമായി മയങ്ങുക. അടിമചന്തകള്‍ നിങ്ങളുടെ മക്കളെ കാത്തിരിക്കുന്നു.
Article credits,Biju Ayyappan,Janamtv News
No comments:
Post a Comment