ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഡ്രൈവിങ്ങ് രേഖകള്‍ക്ക് ഡിജിറ്റല്‍ മുഖം. ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കുമെല്ലാം ഇനി മൊബൈലില്‍ സൂക്ഷിക്കാം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സാങ്കേതികവിദ്യയെ സാധാരണക്കാരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്.
ഡ്രൈവിങ്ങ് ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് രേഖകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് രേഖകള്‍ തുടങ്ങി വാഹനവുമായി ബന്ധപെട്ട രേഖകളെല്ലാം ഇനി മൊബൈലില്‍ ലഭ്യമാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ നിഥിന്‍ ഗഡ്കരിയും രവിശങ്കര്‍ പ്രസാദുമാണ് ഡല്‍ഹിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
വാഹന പരിശോധനയിലും മറ്റും സുതാര്യത ഉറപ്പാക്കി അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ പദ്ധതി സഹായകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. രേഖകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്വി. ആര്‍ കോഡ് സഹിതമാണ് ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാകുക. മൊബൈല്‍ വ്യൂ രൂപത്തിലും ഡിജിറ്റല്‍ ഒപ്പോടുകൂടിയ രേഖയായും ലഭിക്കും.
19.5 കോടി പേരുടെ രജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കറ്റും 10 കോടി പേരുടെ ഡ്രൈവിങ്ങ് ലൈസന്‍സും ഇതോടകം ഡിജിറ്റലാക്കി കഴിഞ്ഞു. ഡിജിറ്റല്‍ ലോക്കര്‍ ഡോട് ഗവ്.ഇന്‍ എന്ന സൈറ്റില്‍ കയറിയാല്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാകും.
News Credits JanamTv
No comments:
Post a Comment