Saturday, November 19, 2016

എല്‍ഡിഎഫും യുഡിഎഫും ലയിക്കണം: കുമ്മനം

പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി . കള്ളപ്പണത്തോടുള്ള സമീപനം, സാമ്പത്തിക നയം, ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനം ഇവയിലെല്ലാം ഇവര്‍ തമ്മില്‍ വ്യത്യാസവുമില്ല. കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിടണം. കേന്ദ്രത്തിനെതിരേ ജനങ്ങളെ തിരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് എല്‍ഡിഎഫ് യുഡിഎഫ് എന്ന രണ്ട് മുന്നണികളുടെ കാര്യമില്ല.
കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരും കള്ളപ്പണത്തെ എതിര്‍ക്കുന്നവരും എന്ന രണ്ട് വിഭാഗമേയുള്ളൂ. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. തനിക്കെതിരേ വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിനാണ്. പേരെടുത്ത് വിളിച്ചാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കള്ളപ്പണത്തിനെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന നിലപാട് ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല. കള്ളപ്പണക്കാര്‍ക്കെതിരാണ്. സഹകരണ മേഖലയിലായാലും അല്ലാത്ത മേഖലയിലായാലും കള്ളപ്പണം കള്ളപ്പണമാണ്.
സഹകരണ സ്ഥാപനങ്ങളിലേത് സാധാരണക്കാരായ ജനങ്ങളുടെ പണമാണ്. ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര നിലപാട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ ഗുണം ചെയ്യുന്നത് കള്ളപ്പണക്കാര്‍ക്കാണ്.
അത് മനസ്സിലാക്കി ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
News credits,Janmabhumidaily.com

No comments:

Post a Comment