ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം ഒപ്പം ധീരവും. രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ഇങ്ങനെയെ വിശേഷിപ്പിക്കാനാകൂ. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം പോലെ തന്നെ അപകടകരമാണ് സാമ്പത്തിക ഭീകരവാദം ഒരു പക്ഷേ അതിലും ഏറെ. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ കള്ളപ്പണം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിജെപിയും നരേന്ദ്രമോദിയും പ്രഖ്യാപിച്ചത്. എന്നാല്‍ മോദി അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ എതിരാളികള്‍ വിമര്‍ശന ശരവുമായി ഇറങ്ങി. കഴിഞ്ഞ 60 വര്‍ഷവും ഒന്നും ചെയ്യാതിരുന്നവരാണ് വിമര്‍ശവുമായി മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതാണ് രസകരം. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഘട്ടം ഘട്ടമായാണ് ഇപ്പോഴത്തെ നടപടിയിലേക്ക് വന്നത് എന്ന് നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയിലൂടെ 62,250 കോടി രൂപയാണ് സ്വമേധയാ വെളിപ്പെട്ടത്. ഇത്തരത്തിലുള്ള നികുതി ഇനത്തില്‍ മാത്രം 29,362 കോടി ഖജനാവിലെത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ മാത്രമാണ്. അടിയന്തിരമായി നിരോധനം ഏര്‍പ്പെടുത്തിയത് തെറ്റായി എന്ന് മാത്രമാണ് അവര്‍ പോലും പറയുന്നത്. കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് പറയുമ്പോലെ രണ്ടാഴ്ചത്തെ സമയം നല്‍കാമായിരുന്നില്ലേ? പുതിയ നോട്ടിനായി ബാങ്കിലെത്തുമ്പോള്‍ കള്ളപ്പണക്കാരെ പിടിക്കാമായിരുന്നില്ലേ? എന്നെല്ലാം ഒറ്റ നോട്ടത്തില്‍ ഏതൊരു സാധാരണക്കാര്‍ക്കും തോന്നാം. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളത് വന്‍കിടക്കാരും അതീവ കുരുട്ട് ബുദ്ധിയുള്ളവരുമാണെന്ന് നമുക്കെല്ലാം അറിയാം. നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നാല്‍ ബിനാമി ഇടപാടുകാരിലൂടെയും വന്‍കിട മുതല്‍ മുടക്കിലൂടെയും പലരും പണം വെളുപ്പിക്കാന്‍ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. ഇപ്പോഴും ആ സാധ്യത തള്ളിക്കളയാന്‍ ആവില്ലാത്തതിനാലാണ് മറ്റാരെങ്കിലും പണം മാറിയെടുക്കാന്‍ ഏല്‍പ്പിച്ചാല്‍ ആരും അത് കൈപ്പറ്റരുതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
പണം മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയും വന്‍ തുകയാണെങ്കില്‍ സ്രോതസ്സും വെളിപ്പെടുത്തേണ്ടി വരും എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയത്. മാത്രമല്ല 48 മണിക്കൂര്‍ കൊണ്ട് വന്‍കിട ഇടപാടുകള്‍ നടത്തി പണം വെളുപ്പിക്കാനും സാധ്യമല്ല. ചുരുക്കത്തില്‍ കൈവശമുള്ള കള്ളപ്പണത്തിന് കടലാസിന്റെ വില പോലും ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ തീരുമാനം കള്ളപ്പണക്കാരന്റെ ചങ്കിടിപ്പ് കൂട്ടും എന്ന കാര്യം ഉറപ്പാണ്. രഹസ്യ സങ്കേതങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും സൂക്ഷിച്ചിട്ടുള്ള കള്ളനോട്ടുകള്‍ നശിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല. സമ്പദ്ഘടനയെ ബാധിക്കുന്ന കള്ളപ്പണം, ഭൂമാഫിയ, കരിഞ്ചന്ത തുടങ്ങിയ ഒട്ടുമിക്ക മാരക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണ്. വിദേശത്താണ് കള്ളപ്പണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ തീരുമാനം കൊണ്ട് പ്രയോജനം ഇല്ലെന്നാണ് മറ്റൊരു വാദം.നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിദേശ ബാങ്കുകളില്‍ ഉള്ള കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്.ആ പ്രക്രിയ ഇപ്പോഴും തുടരുകയുമാണ്. മാത്രമല്ല അതിര്‍ത്തികള്‍ സുരക്ഷിതമാകുന്നതിലൂടെ മുമ്പത്തെപ്പോലെ ഹവാലാ പണം രാജ്യത്ത് എത്താനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തില്‍ വിവിധ മേഖലകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് കള്ളപ്പണത്തിനെതിരായ പോരാട്ടം ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.
പൊടുന്നനെയുള്ള തീരുമാനം കൊണ്ട് സാധാരണക്കാരന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്ന കാര്യം ശരിയാണ്. രാജ്യത്തിന്റെ നല്ല ഭാവിയെക്കരുതി രണ്ടു ദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ കഷ്ടപ്പാട് പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ അതിനൊന്നും ചെവി കൊടുക്കാതെ ഇതിനെ പര്‍വ്വതീകരിക്കാനുള്ള ശ്രമമാണ് തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. ഒരു ചെറിയ പനി വന്നാല്‍ പോലും ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം വേണ്ടി വരുന്ന കാലമാണിത്. അങ്ങനെയുള്ളപ്പോള്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ സ്വന്തം നിഴലിനോട് തന്നെ യുദ്ധം ചെയ്യുന്നു എന്നേ പറയാനുള്ളൂ.
കള്ളപ്പണമെന്ന ക്യാന്‍സര്‍ മാറാന്‍ രണ്ടു ദിവസമല്ല രണ്ടാഴ്ച കഷ്ടപ്പാടനുഭവിക്കാന്‍ തയ്യാറുളള ജനങ്ങള്‍ ഐസകിനേപ്പോലെയുള്ളവരുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. മോദിയുടെ തീരുമാനത്തിന്റെ വ്യാപ്തി വരും ദിവസങ്ങളില്‍ നമുക്ക് കാണാനാകും. ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
Article Credits,Janmabhumi daily,10 Nov 2016
Showing posts with label Panchyath Election. Show all posts

Wednesday, November 9, 2016
Wednesday, February 10, 2016
പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ
എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്
Janamtv News
മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports

Saturday, January 30, 2016
ആരോപണ വിധേയര്‍ക്കെല്ലാം യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ : ബാബു മന്ത്രിതന്നെ; മാണിക്ക് മടങ്ങിവരാം
തിരുവനന്തപുരം: ബാര്‍ കോഴയാരോപണക്കേസില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്ായന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി.
വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ പശ്‌ചാത്തലത്തിലാണിത്. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്‌ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്‌ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്‌ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്‌തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത് അദ്ദേഹം യു.ഡി.എഫ്. യോഗത്തെ അറിയിച്ചു.
യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച് മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ് അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്. തള്ളി.
അന്ന് ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ് അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്‌തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്‌ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ് നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്.
മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്. യോഗത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട് നന്ദിയുണ്ട്. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
News Credits, Managalam Daily

Tuesday, December 15, 2015
ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
വര്‍ക്കല: ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കൊല്ലത്ത് എസ്എന്‍ കോളജില്‍ ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ശിവഗിരിയില്‍ സന്ദര്‍ശനം നടത്തിയത്. മഠത്തിലെ സ്വാമിമാര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ശങ്കരാചാര്യരുടെ അദ്ദ്വൈത സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ മഹാനാണ് ശ്രീനാരായണഗുരുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ തനിക്ക് വലിയ പ്രചോദനം നല്‍കി. ശിവഗിരിയില്‍ എത്താന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദൈവദശകം രചനയുടെ ശതാബ്ദി സ്മാരക ഫലകം പ്രധാനമന്ത്രി അനാശ്ചാദനം ചെയ്തു. ശാരദാമഠത്തിന് സമീപം ഇലഞ്ഞിത്തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംബരാനന്ദ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുരുദേവന്റെ ചിത്രം ഉപഹാരമായി നല്‍കിയാണ് സ്വമിമാര്‍ പ്രധാനമന്ത്രിയെ മടക്കി അയച്ചത്. സമീപപ്രദേശങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ ശിവഗിരിയിലെത്തിയത്.
റോഡിലൂടെ നടന്ന് ഇരുവശങ്ങളിലായും കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാനും പ്രധാനമന്ത്രി തയ്യാറായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് പ്രധാനമന്ത്രിയോട് വെള്ളാപ്പള്ളി
കൊല്ലം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിവേദനം. കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന വേദിയിലാണ് വെള്ളാപ്പള്ളി ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്‍പാകെ ഉന്നയിച്ചത്. കാസര്‍ഗോഡ് ആരംഭിക്കുന്ന കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ജാതി, മത വ്യത്യാസത്തിന് അതീതമായി ഒരു ജനത ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബുദ്ധി കൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുദേവ ദര്‍ശനം പ്രായോഗികമാക്കിയ ആളാണ് ആര്‍. ശങ്കര്‍. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മൂലം കേരളത്തിലെ ഗ്രാമീണ മേഖലയിലുളള നിരവധി പേര്‍ക്ക് വിദ്യാഭ്യാസം സിദ്ധിക്കാന്‍ സാധിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരി തീര്‍ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്ന് വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രവും രാഷ്ട്രീയ സാഹചര്യവും ഉപയോഗിച്ച് പാത യാഥാര്‍ഥ്യമാക്കുന്നത് വൈകിപ്പിക്കുകയാണ് ചില ശക്തികള്‍ ചെയ്തുവന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് യാഥാര്‍ഥ്യമാകൂവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി നിശ്ചയിച്ച് അതിന് അനുസരിച്ച് ആനുകൂല്യം നല്‍കണം. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് കൂടി സംവരണ ആനുകൂല്യം ലഭ്യമാക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ റെയില്‍വേ വികസനം യാഥാര്‍ഥ്യമാക്കണം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും വെളളാപ്പള്ളി ആവശ്യപ്പെട്ടു.
News Credits,Janam Tv News

Sunday, November 22, 2015
നവകേരളം- പുതിയ രാഷ്‌ട്രീയം
വെള്ളാപ്പള്ളി നടേശന്‍
ശ്രീനാരായണ ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തില്‍, സമൂഹത്തിനുവേണ്ടി ഒരു ലക്ഷ്യം കണ്ടെത്തി ഉത്സാഹത്തോടെ അത് പൂര്‍ത്തിയാക്കാനാണ് ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടിലധികം എസ്.എന്‍.ഡി.പി. യോഗത്തിനായി സമര്‍പ്പിച്ചത്.
സാഹചര്യങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഇന്ന് അനുഭവിക്കുന്ന നീതി നിഷേധത്തില്‍ നിന്നും മോചനം നേടാന്‍ മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചത്. 1950 ല്‍ ഹിന്ദുമഹാമണ്ഡലത്തിനായി പ്രവര്‍ത്തിച്ച മഹാത്മാക്കളായ ആര്‍. ശങ്കറും മന്നത്ത് പത്മനാഭനും കണ്ട സ്വപ്‌നം അന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ പല കാരണങ്ങളാലും കഴിഞ്ഞില്ല. ആ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഒരു കൂട്ടായ്‌മ സൃഷ്‌ടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇവിടെ നടന്ന എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഒരു പുതിയ രാഷ്‌ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവെച്ചത്. സംസ്‌ഥാനത്തിന്റെ വികസനനേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് നിഷേധിക്കുകയും അധികാരവും സമ്പത്തും ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് സ്വാതന്ത്രത്തിനുശേഷമുള്ള കേരളത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക രംഗം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നത്.
1953 ന് ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെല്ലാം തന്നെ ഭൂരിപക്ഷസമുദായത്തിന്റെ ന്യായമായ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ് നടന്നത്. 1957 ല്‍ പ്രഗത്ഭനായ പ്രഫ. ജോസഫ് മുണ്ടശേരിയെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ച കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്നതാണ് കണ്ടത്. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെയാണ് കഞ്ഞിയെന്ന് തെളിയിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റേയും നയം.
പ്രധാന വകുപ്പുകള്‍ ചില വിഭാഗങ്ങള്‍ക്ക് തീറെഴുതിയതിന്റെ ഫലം അറിയണമെങ്കില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ വകുപ്പുകളിലെ ചില വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്‌ഥന്മാര്‍ നേടിയെടുത്ത ജീവിതസൗകര്യങ്ങളും കോണ്‍ട്രാക്‌ടര്‍മാരും മറ്റുചില ഗുണഭോക്‌താക്കളും നേടിയ ഭൗതികസൗകര്യങ്ങളും പരിശോധിച്ചാല്‍ മതി.
അടുത്ത കാലത്ത് അഞ്ചാം മന്ത്രിയെ ഒരു ആത്മീയ നേതാവ് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടു. മന്ത്രിസഭയിലെ പുതിയ അംഗത്തിന്റെ പേരും മേല്‍വിലാസവും വകുപ്പും മുഖ്യമന്ത്രി അറിഞ്ഞത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്ന് പറയുമ്പോള്‍ കേരള രാഷ്‌ട്രീയം എവിടെ നില്‍ക്കുന്നുയെന്ന് മനസിലാക്കുവാന്‍ ബുദ്ധിമുട്ടില്ല. ജമാഅത്തെ ഇസ്ലാമിയിലൂടെ ജനാധിപത്യം സ്‌ഥാപിക്കാമെന്നും മഅദ്‌നിയുടെ അനുഗ്രഹമുണ്ടെങ്കില്‍ പി.ഡി.പിയിലൂടെ സോഷ്യലിസം കൈവരിക്കാമെന്നും ഒക്കെ ഒരു നാണവുമില്ലാതെ പറയുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍, വോട്ടുചെയ്യാന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കൊരു പാര്‍ട്ടി ആവശ്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണമായും വര്‍ഗീയവത്‌ക്കരിക്കപ്പെട്ടുകഴിഞ്ഞു. വെളിച്ചം അറിവാണെന്നിരിക്കെ അത് പകരുന്ന നിലവിളക്കില്‍പോലും മതത്തെ കാണുന്നു.
അഴിമതി നടത്തിയെന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതി കണ്ടെത്തി ജയിലില്‍ അടച്ച നേതാവിന്, അവിടെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയ ഭരണക്കാരെ അദ്ദേഹം കൈവിട്ടപ്പോള്‍ ജയിലില്‍ അടയ്‌ക്കാന്‍ കാരണക്കാരായവര്‍ അദ്ദേഹത്തിന് ചുവപ്പ് പരവതാനി വിരിച്ച് സ്വന്തം മുന്നണിയില്‍ പ്രവേശനം നല്‍കി. ആത്മവഞ്ചനേ-നിന്റെ പേര് രാഷ്‌ട്രീയമെന്നോ?
പുതിയ രാഷ്‌ട്രീയ പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖലോലുപരായി കഴിയുന്ന രാഷ്‌ട്രീയ തമ്പൂരാക്കന്മാരുടെ ഉറക്കം കെടുത്തുമെന്ന് ഞങ്ങള്‍ക്കറിയാം. ജനാഭിലാഷത്തിന്റെ ആഴം അളക്കുവാന്‍ ഏതാനും മാസങ്ങള്‍ക്കകം നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ മതി. മക്കളെ കോടികള്‍ മുടക്കി വിദേശത്ത് പഠിപ്പിക്കുന്നവര്‍ ദശലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കൊട്ടാര സദൃശ്യമായ മണിമാളകയില്‍ താമസിക്കുന്നവര്‍, ലോകത്തിലെ സമ്പന്നന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ വ്യവസായ പ്രമുഖന്മാരുടെ കീഴില്‍ മക്കളുടെ സുഖജീവിതം ഉറപ്പാക്കിയവര്‍ ഇവരെല്ലാം ആരെല്ലാമാണെന്നും അവരുടെ പൂര്‍വകാലം എങ്ങനെയായിരുന്നുവെന്നും മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ലഭിച്ചപ്പോഴാണ് രക്‌തസാക്ഷികളുടെ എണ്ണം കുറഞ്ഞത്.
കേരളത്തില്‍ രാഷ്‌ട്രീയം ഒരു വ്യവസായമായി മാറിയിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ് മൂന്നാറിലെ പാവപ്പെട്ട തൊഴിലാളി സ്‌ത്രീകളിലൂടെ കേരള ജനത കണ്ടത്. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാര്‍ക്കെതിരേ പടനയിച്ചതുകൊണ്ടുമാത്രമാണ് വി.എസ്. അച്യുതാനന്ദന് ഇവിടെ ഇരിപ്പിടം ലഭിച്ചത്. പണിയെടുപ്പത് നാങ്കളെ, കാശടിപ്പത് നീങ്കളെ എന്ന് ആ സാധു സ്‌ത്രീകള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട് സ്‌ഥലം വിട്ടവര്‍ പ്രസ് ക്ലബുകളില്‍ ചെന്നിരുന്ന് വീരസ്യം പറയുന്നതും നമ്മള്‍ കണ്ടു. കോടികള്‍ സമ്പാദിച്ച കേരള രാഷ്‌ട്രീയ നേതാക്കളോട് എന്താണ് താങ്കളുടെ ജോലി? എന്നുചോദിച്ചാല്‍ ഒരു മറുപടിയെ ഉള്ളു ജനസേവനം. ഇതിനെതിരെയുള്ള കേരളസമൂഹത്തിന്റെ പ്രതികരിക്കലാണ് പുതിയ രാഷ്‌ട്രീയ പാര്‍ട്ടി.
ഇന്നും ഒരു ദളിതന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയിലില്ല എന്ന വസ്‌തുതയും വിസ്‌മരിക്കാന്‍ കഴിയില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ ഹൈന്ദവ വിഭാഗങ്ങളോടും കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ച് സി.പി.എം. കാട്ടിയ നന്ദികേട് ചരിത്രത്തിന്റെ ഭാഗമാണ്‌്.
കേരളത്തിലെ ജനങ്ങള്‍ ഇടത് വലത് ചേരികളില്‍ ഏതെങ്കിലും ഒന്നിനെ മാത്രമേ മാറിമാറി സ്വീകരിക്കുയെന്നും മൂന്നാമതൊരു രാഷ്‌ട്രീയ സംവിധാനം അവര്‍ ത്യജിക്കുമെന്നുമാണ് കുഴലൂത്തുകാരായ ചില രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ചരിത്ര ബോധമില്ലാതെ ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്ന് 2016 ലെ പൊതുതെരഞ്ഞെടുപ്പ് തെളിയിക്കും. പുതിയ പാര്‍ട്ടി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ല മറിച്ച് സാഹോദര്യവും സമഭാവനയും തുല്യതയും അടിത്തറ പാകിയ ഒരു നവ രാഷ്‌ട്രീയ സംവിധാനമാണ്.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്‌ഥാനം കേരള രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുഗുണമായ ചില ആശയങ്ങളും മുദ്രാവാക്യങ്ങളുമാണ് ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നത്.
1. ഭൂമി
ഭൂമിയുടെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു വരുന്ന നമ്മുടെ സംസ്‌ഥാനത്ത് സമ്പത്ത് കുറച്ച് വ്യക്‌തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഇതിനു പരിഹാരമായി സ്വകാര്യ തോട്ടങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തണം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള നഗര സ്വത്തിനും പരിധി ഏര്‍പ്പെടുത്തണം. അധികമുള്ള ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്ക് വീതിച്ചു നല്‍കണം. പാട്ടക്കരാര്‍ കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്കായി വീതിച്ചുനല്‍കാന്‍ കഴിയണം.
2.ഭവന പദ്ധതി
നിലവിലുള്ള ഭവനപദ്ധതികള്‍ എല്ലാംതന്നെ പാവപ്പെട്ടവനെ കടക്കാരനും ഭവനരഹിതനും ആക്കുന്ന സ്വഭാവത്തിലുള്ളതാണ്. ഇതിന് മാറ്റം വരുത്തി, പാവങ്ങള്‍ക്ക് അനുവദിക്കുന്ന വീട് പണിതീര്‍ത്ത് അവര്‍ക്ക് കയറി താമസിക്കുവാന്‍ പാകത്തിലാക്കി വീടിന്റെ താക്കോല്‍ നല്‍കുന്ന സംവിധാനത്തിലാക്കണം.
3. സാമൂഹ്യ ക്ഷേമം
പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത് 5000 രൂപയായി നിശ്‌ചയിക്കണം. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതിനു തുല്യമായി എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക പിന്നാക്ക വ്യത്യാസമില്ലാതെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും നല്‍കണം.
4. ഭക്ഷ്യസുരക്ഷ, പൊതു വിതരണവും
റേഷന്‍ വിതരണം കുറ്റമറ്റതാക്കുകയും അത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ അളവില്‍ നല്‍കുകയും ചെയ്യണം.
5. ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വികസനം
ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ കോളനിവല്‍ക്കണത്തിലൂടെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിച്ച്, സാമൂഹിക സുരക്ഷയോടെ പൊതു ചുറ്റുപാടില്‍ ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
6. സാമ്പത്തികം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും, ലക്ഷങ്ങള്‍ ചെലവഴിച്ച് മണിമാളികകള്‍ പണിതുയര്‍ത്തുകയും ചെയ്‌തവരുടെ വരുമാന സ്രോതസ് അന്വേഷിച്ച് അധിക സ്വത്തുക്കള്‍ കണ്ടുകെട്ടണം. 7. വിദ്യാഭ്യാസം ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. എല്ലാ എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേയും നിയമനം പി.എസ്.സിക്ക് വിടണം. നിലവിലുള്ള സംവരണത്തില്‍ കുറവുവരുത്താതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തണം.
8. സേവന മേഖല
സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിയും കൈക്കൂലിയും കെടുകാര്യസ്‌ഥതയും അവസാനിപ്പിച്ച്, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് കാലപരിധി നിശ്‌ചയിക്കുക.
9. പരിസ്‌ഥിതി സംരക്ഷണം വനം കയ്യേറുന്നവര്‍ക്കും പരിസ്‌ഥിതിനാശം വരുത്തുന്നവര്‍ക്കും കനത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണം.
10. ആരോഗ്യം
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ന്യായമായ ഫീസ് ചുമത്തിയും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
11. ക്രമസമാധാനം ഈ മേഖലയില്‍ വിമു
ക്‌തഭടന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിന് രൂപം നല്‍കണം. സൈബര്‍ ക്രൈം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തണം.
12. കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ വിത്തും വളവും പരിജ്‌ഞാനവും നല്‍കുകയും അതോടൊപ്പം വിളസംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണം.
13. ക്ഷേത്ര സംരക്ഷണം വരുമാനം കുറഞ്ഞ് ജീര്‍ണാ
വസ്‌ഥയിലുള്ള ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കണം. സ്വകാര്യ ക്ഷേത്രങ്ങളിലേതുള്‍പ്പെടെ ശാന്തിമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നല്‍കണം. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്‌ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്രവിശ്വാസികളെ ഭരണം ഏല്‍പ്പിക്കണം.
14. ജനറല്‍
പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ളവരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുകയും, യാഥാര്‍ത്ഥ്യവുമായി ഇത് ശരിയാണെന്ന് ഉറപ്പുവരുത്തുകയും വേണം.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത് സമഗ്രവും സര്‍വാശ്ലേഷിയുമായ വികസനവും ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരവും മുന്നില്‍ കണ്ടുകൊണ്ടാണ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നിവ അടിസ്‌ഥാനമാക്കിയുള്ള ഒരു നവകേരള സൃഷ്‌ടിയാണ് പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, കണ്ടന്‍കുമാരന്‍, പൊയ്‌കയില്‍ കുമാരഗുരു തുടങ്ങിയ ഗുരുവര്യന്മാരുടേയും നവോത്ഥാന നായകരുടേയും മാനവീയ ദര്‍ശനങ്ങള്‍ക്ക്, രാഷ്‌ട്രീയ മാനം നല്‍കാനും സാമൂഹ്യനീതിയും സോഷ്യലിസവും മതേതരത്വവും അതിന്റെ യഥാര്‍ത്ഥ അന്തസത്തയ്‌ക്ക് നിരക്കുന്ന രീതിയില്‍ നടപ്പിലാക്കാനുമാണ് പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. വിവേചനങ്ങള്‍ ഇല്ലാത്ത സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനായി സംഘടിച്ച് ശക്‌തരാകുവാനും രാഷ്‌ട്രീയ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുവാനും കേരള ജനത തയാറാകുമെന്നാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം.
Article Credits,Vellappilly Nadesan,Mangalam Daily,Nov 22 2015

Thursday, November 12, 2015
നഗരസഭകളിൽ ബി.ജെ.പി.യുടെ ശക്തിപ്രകടനം
ഏഴ് നഗരസഭകളിൽ രണ്ടാം സ്ഥാനത്ത്
15 നഗരസഭകളിലും തൃശ്ശൂർ കോർപ്പറേഷനിലും
നിർണായകസാന്നിധ്യം
കോഴിക്കോട്: തിരുവനന്തപുരം-2 കോർപ്പറേഷനിൽ 34 സീറ്റോടെ രണ്ടാംസ്ഥാനത്തെത്തി വൻ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി. പല നഗരസഭകളിലും നിർണായക ശക്തിയായി.
പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷം നേടാനായില്ലെങ്കിലും 24 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
മാവേലിക്കര(8 സീറ്റ്), തൃപ്പൂണിത്തുറ(13), കൊടുങ്ങല്ലൂർ(16), ഷൊറണൂർ(7- യു.ഡി.എഫിനൊപ്പം), പരപ്പനങ്ങാടി (4), താനൂർ(8), കാസർകോട്(14) എന്നീ ഏഴ് നഗരസഭകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. കായംകുളം(7 സീറ്റ്), മാവേലിക്കര(8), പന്തളം(7), വൈക്കം(2), ഏറ്റുമാനൂർ(5), തൊടുപുഴ(8), ചാലക്കുടി(1), ഇരിങ്ങാലക്കുട(3), കുന്ദംകുളം(6), ചെർപ്പുളശ്ശേരി(2), മണ്ണാർക്കാട്(3), തിരൂർ(1), ഫറോക്ക്(1), സുൽത്താൻ ബത്തേരി(1), ഇരിട്ടി(5) എന്നീ 15 നഗരസഭകളും തൃശ്ശൂർ കോർപ്പറേഷനും(6) ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ബി.ജെ.പി.യും നിർണായക ശക്തിയായിരിക്കും.
നെയ്യാറ്റിൻകര(5), നെടുമങ്ങാട്(4), വർക്കല(3), ആറ്റിങ്ങൽ(4), പറവൂർ(3), തിരുവല്ല(4), ഒറ്റപ്പാലം(6), തലശ്ശേരി(6) എന്നീ നഗരസഭകളിൽ ശക്തമായ സാന്നിധ്യമറിയിക്കാനും അവർക്കായി. ഓരോ സീറ്റേ നേടായുള്ളൂവെങ്കിലും ഫറോക്ക്, ചാലക്കുടി, തിരൂർ, സുൽത്താൻ ബത്തേരി നഗരസഭകളിൽ ഇടത്, വലത് മുന്നണികൾ ഫോട്ടോ ഫിനിഷിലെത്തിയതാണ് ബി.ജെ.പി.യുടെ നേട്ടം നിർണായകമാക്കിയത്.
നഗരസഭാ വാർഡുകൾ/ഡിവിഷനുകളുടെ കാര്യത്തിൽ ബി.ജെ.പി. കൂടുതൽ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം(50), പാലക്കാട്(44), തൃശ്ശൂർ(34) ജില്ലകളിലാണ്. വയനാട് ജില്ലയിൽ മാത്രമാണ് അവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയത്. ആകെയുള്ള മൂന്ന് നഗരസഭകളിൽ ലഭിച്ചത് ഒരു സീറ്റ് മാത്രം. മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം- 7, ആലപ്പുഴ- 23, പത്തനംതിട്ട- 18, കോട്ടയം- 18, ഇടുക്കി- 9, എറണാകുളം- 25, മലപ്പുറം- 19, കോഴിക്കോട്- 13, കണ്ണൂർ- 15, കാസർകോട്- 19.
ബി.ജെ.പി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ആകെ നേടിയ വാർഡുകൾ/ഡിവിഷനുകൾ: ഗ്രാമപ്പഞ്ചായത്ത് -932, ബ്ലോക്ക് പഞ്ചായത്ത്- 21, ജില്ലാ പഞ്ചായത്ത്- 3, മുനിസിപ്പാലിറ്റി- 236, കോർപ്പറേഷൻ- 51.
News Credits Mathrubhumi Daily

Subscribe to:
Posts (Atom)