ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് പിന്നാലെ വിഘടനവാദികളുടെ സംഘര്‍ഷം നിലച്ച കശ്മീര്‍ താഴ്‌വര സാധാരണ നിലയിലെത്തി. ജൂലൈയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാലര മാസത്തിനിടയില്‍ ആദ്യമായി താഴ്‌വരയില്‍ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
വിഘടനവാദികളെ വകവെക്കാതെ ചിലര്‍ കടകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ദിവസേന ഏതാനും മണിക്കൂറുകള്‍ കച്ചവടം നടത്തിയവരുമുണ്ട്. എല്ലാ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചത് ഇന്നലെ ആദ്യമായാണ്. ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളും തടസ്സമില്ലാതെ നടക്കുന്നു.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. നഗരങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി. തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗര്‍ നഗരം പകിട്ട് തിരിച്ചുപിടിച്ചു. എല്ലാ തരത്തിലും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് താഴ്‌വരയില്‍. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില ഏതാണ്ട് പൂര്‍ണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണിത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകകള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം വെള്ളിയാഴ്ച സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിനാണ് സംഘര്‍ഷം ആരംഭിച്ചത്. 86 പേര്‍ കൊല്ലപ്പെട്ടു, പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം സ്‌കൂളുകളും താലിബാന്‍ മാതൃകയില്‍ വിഘടനവാദികള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന വിഘടനവാദികളാണ് നോട്ട് നിരോധനത്തോടെ ഇപ്പോള്‍ പിന്‍വലിഞ്ഞത്.br>News Credits,Janmabhumidaily.com
No comments:
Post a Comment