ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത സിപിഎം ഒടുവില്‍ നാണംകെട്ടു. ഇടത്പാര്‍ട്ടികളുടെ ഇന്നത്തെ ഹര്‍ത്താല്‍ ബംഗാളില്‍ ശക്തമായി നേരിടുമെന്ന് മമത പ്രഖ്യാപിച്ചു.
ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളവും ആനുകൂല്യവും റദ്ദാക്കുമെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ പ്രതിഷേധം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി ബസുദേവ് ബാനര്‍ജിയും വ്യക്തമാക്കി. ജോലിക്ക് ഹാജരാകാനാവശ്യപ്പെട്ട് ധനകാര്യവകുപ്പ് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി നടത്താനും മമതക്ക് പദ്ധതിയുണ്ട്.
ദേശീയതലത്തിലെ സംയുക്ത സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലും ബംഗാളിലും സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പ്രതിപക്ഷത്തെ ഭിന്നത വെളിവാക്കി. കേരളത്തില്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ബംഗാളില്‍ ഹര്‍ത്താലിനൊപ്പമാണ്. ദേശീയതലത്തിലെ സഹകരണം സംസ്ഥാനത്ത് വേണ്ടെന്ന് മമത സിപിഎമ്മിന് വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു. നോട്ട് റദ്ദാക്കിയ തീരുമാനം റദ്ദാക്കാനാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തില്‍ നിന്ന് സിപിഎം വിട്ടുനിന്നിരുന്നു. അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ് മമതയുടെ നീക്കമെന്നാണ് സിപിഎം ആദ്യം ആരോപിച്ചത്. എന്നാല്‍ പിന്നീട് പാര്‍ലമെന്റിലും പുറത്തും നടന്ന പ്രതിഷേധങ്ങളില്‍ തൃണമൂലും ഇടത് എംപിമാരും കൈകോര്‍ത്തു.
കേന്ദ്രത്തെ ഒരുമിച്ചെതിര്‍ത്തവര്‍ ഇപ്പോള്‍ പരസ്പരം ആരോപണമുന്നയിക്കുന്നു. ബിജെപിയുമായി സിപിഎം ഒത്തുകളിക്കുന്നതിന്റെ ഭാഗമാണ് ഹര്‍ത്താലെന്ന് മമത പറയുന്നു. മമതയുടെ ഒന്നാം നമ്പര്‍ ശത്രു ഇപ്പോഴും ബിജെപിയല്ല ഇടതുപക്ഷമാണെന്ന് വ്യക്തമായെന്നാണ് ഇതിന് സിപിഎമ്മിന്റെ മറുപടി.
ബന്ദിനെ എതിര്‍ത്ത് ജെഡിയുവും
ന്യൂദല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ഭാരത ബന്ദ് നടത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രിക്ക് പുറമേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത്. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദിനൊപ്പമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ജെഡിയു ഉന്നത നേതാക്കളുടെ യോഗശേഷമാണ് നിതീഷ്‌കുമാര്‍ തീരുമാനം പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാക്കളായ കെ.സി ത്യാഗി, ആര്‍സിപി സിങ്, സംസ്ഥാന പ്രസിഡന്റ് വസിഷ്ട നാരായണ്‍ സിങ് തുടങ്ങിയവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. നോട്ട് പിന്‍വലിക്കലിനെ ആദ്യ ദിനം മുതല്‍ തന്നെ നിതീഷ്‌കുമാര്‍ പിന്തുണച്ചിരുന്നതായും ബിമാനി സ്വത്തുക്കളിന്മേലും നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും ആര്‍സിപി സിങ് പറഞ്ഞു. അതിനാല്‍ തന്നെ തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധവുമായി യോജിക്കില്ലെന്നും സിങ് പറഞ്ഞു.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായും കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരിയുമായും ചര്‍ച്ച നടത്തിയ നിതീഷ് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് ഇരുവരെയും അറിയിച്ചു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി നോട്ടുകള്‍ നിരോധിച്ച നടപടിക്കൊപ്പമാണ് താനെന്ന് നിതീഷ് കുമാര്‍ പാട്‌നയില്‍ പറഞ്ഞു. തനിക്ക് ബോധ്യമുള്ള കാര്യങ്ങളില്‍ വേറിട്ട രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത് ഇതാദ്യമായല്ലെന്നും നിതീഷ് പറഞ്ഞു. ബിജെപി സഖ്യത്തില്‍ നിന്നപ്പോള്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ച കാര്യം നിതീഷ് ഓര്‍മ്മിപ്പിച്ചു.
ജെഡിയു ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ പാട്‌നയില്‍ അതീവരഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലാലുപ്രസാദ് യാദവിനൊപ്പമുള്ള രാഷ്ട്രീയ സഖ്യം ഭരണത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ വീണ്ടും ബിജെപിക്കൊപ്പം ചേരാനുള്ള താല്‍പ്പര്യം നിതീഷ് കുമാര്‍ അറിയിച്ചതായാണ് സൂചന. ജെഡിയു നേതാവ് ശരത് യാദവ് അടക്കമുള്ളവരുടെ പിന്തുണയും നിതീഷ് ഇക്കാര്യത്തില്‍ വാങ്ങിയിട്ടുണ്ട്.
ഇടതു-വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ അസഹിഷ്ണുത: രാജഗോപാല്‍
തൃശൂര്‍: കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് രാഷ്ട്രീയ അസഹിഷ്ണുതയാണെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. സംസ്ഥാന നിയമസഭയില്‍ 139 എംഎല്‍എമാരും സംസാരിക്കുന്നത് മുഴുവന്‍ താന്‍ സശ്രദ്ധം കേട്ടിരുന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
News & Article Credit,Janmabhumi Daily
Sunday, November 27, 2016
ഭരത് – ദക്ഷാ ദമ്പതികള്‍ക്ക് മോദിയുടെ അഭിനന്ദനം
ന്യൂദല്‍ഹി: സൂറത്തിലെ ഭരത് മാരൂവും ദക്ഷാ പര്‍മാറും തങ്ങളുടെ വിവാഹത്തിലൂടെ അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ നടക്കുന്ന ഈ യുദ്ധത്തില്‍ അവരുടെ മഹത്തായ പങ്കുവഹിച്ചുവെന്നത് പ്രേരണാദായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ ചൂണ്ടിക്കാട്ടി.
നവവധൂവരന്മാരായ ഭരത്തിനും ദക്ഷയ്ക്കും ഞാന്‍ മനംനിറഞ്ഞ് ആശീര്‍വ്വാദമേകുന്നു.”തെരഞ്ഞെടുപ്പു കാലത്ത് ചായ് പേ ചര്‍ച്ച എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അത് ലോകമെങ്ങുമറിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള ആളുകള്‍ ചായ് പേ ചര്‍ച്ച എന്നതു പറയാനും പഠിച്ചു. പക്ഷേ, ചായ് പേ ചര്‍ച്ചയില്‍ കല്യാണവും നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 17 നവംബറിന് സൂറത്തില്‍ ചായ് പേ ചര്‍ച്ചയുമായി ഒരു കല്യാണം നടന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ കല്യാണത്തിനെത്തിയവര്‍ക്കെല്ലാം ചായ മാത്രം കൊടുത്തു.
ഘോഷയാത്രയൊന്നും നടത്തിയില്ല, ആഹാര പരിപാടികളൊന്നുമില്ലായിരുന്നു-കാരണം നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ പണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായി. വരന്റെ കൂട്ടരും ഇതിനെ ബഹുമാനത്തോടെ സ്വീകരിച്ചു. വിവാഹാവസരവും ഇതുപോലൊരു മഹത്തായ യജ്ഞത്തിന്റെ ഭാഗമാക്കി, ഒരുപുതിയ അവസരമാക്കി മാറ്റിയതില്‍ വളരെയേറെ അഭിനന്ദനങ്ങള്‍. ഒരു വിഷമസന്ധിയില്‍ ആളുകള്‍ മികച്ച വഴികളാണു കണ്ടെത്തുന്നത്”. മോദി വ്യക്തമാക്കി.
News Credit,Janmabhumi Daily

മന്‍ കി ബാത്ത്- November 27, 2016- ( പൂര്‍ണരൂപം)
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
കഴിഞ്ഞ മാസത്തില്‍ നാമെല്ലാം ദീപാവലി ആഘോഷിക്കുകയായിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ദീപാവലിയുടെ അവസരത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ ജവാന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍, ചൈനയോടു ചേര്‍ന്നുള്ള നമ്മുടെ അതിര്‍ത്തിയില്‍ പോയിരുന്നു. ഐടിബിപി യുടെയും സൈന്യത്തിന്റെയും ജവാന്മാരോടൊപ്പം ഹിമാലയത്തിന്റെ ഉയരങ്ങളില്‍ ദീപാവലി ആഘോഷിച്ചു. എല്ലാ പ്രാവശ്യവും പോകാറുണ്ടെങ്കിലും ഇപ്രാവശ്യത്തെ അനുഭവം ഒന്നു വേറിട്ടതു തന്നെയായിരുന്നു. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍, തികഞ്ഞ പുതുമയോടെ ഈ ദീപാവലി സൈന്യത്തിലെ ജവാന്മാര്‍ക്കായി സമര്‍പ്പിച്ചു. അതിന്റെ പ്രതിഫലനം അവിടെ എല്ലാ ജവാന്മാരുടെയും മുഖത്ത് പ്രകടമായിരുന്നു. വികാരതരളിതരായി കാണപ്പെട്ടതിനൊപ്പം ദേശവാസികള്‍ ശുഭാശംസകളയച്ച് തങ്ങളുടെ സന്തോഷത്തില്‍ സുരക്ഷാ സൈനികരെ പങ്കാളികളാക്കിയത് വളരെ ആശ്ചര്യകരമായ പ്രതികരണമായിരുന്നു. ആളുകള്‍ സന്ദേശമയച്ചുവെന്നു മാത്രമല്ല, മനസ്സുകൊണ്ട് അവരുമായി ചേരുകയായിരുന്നു.
ചിലര്‍ കവിതയെഴുതി, ചിലര്‍ ചിത്രം വരച്ചു, ചിലര്‍ കാര്‍ട്ടൂണ്‍ വരച്ചു, ചിലര്‍ വീഡിയോ ഉണ്ടാക്കി. അതായത് എത്രയെത്രയോ വീടുകള്‍ സൈനിക പോസ്റ്റുപോലെയായി മാറിയിരുന്നു. ഇപ്പോഴും ഈ കത്തുകള്‍ ഞാന്‍ കാണുമ്പോള്‍ എത്ര ഭാവനാസമ്പന്നവും കാഴ്ചപ്പാടുനിറഞ്ഞതുമാണെന്നു കണ്ട് എനിക്ക് ആശ്ചര്യമാണു തോന്നുന്നത്. അതില്‍ നിന്നാണ് ചില ഇനങ്ങള്‍ തെരഞ്ഞെടുത്ത് സമാഹരിച്ച് ഒരു കൈപ്പുസ്തകമാക്കാന്‍ വിചാരമുണ്ടായത്. നിങ്ങളുടെയെല്ലാം സഹകരണം കൊണ്ട് അതിന്റെ പണി നടക്കുന്നു. നിങ്ങളുടെയെല്ലാം പങ്കാളിത്തം കൊണ്ട്, രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ചു നിങ്ങള്‍ക്കുള്ള സങ്കല്പങ്ങള്‍ക്കും, സുരക്ഷാസൈന്യത്തോട് നിങ്ങള്‍ക്കെല്ലാമുള്ള കാഴ്ചപ്പാടിനും ഇടം കൊടുത്തുകൊണ്ട് പുസ്തകം തയ്യാറാകുന്നു.
ഒരു ജവാന്‍ എനിക്കെഴുതി, പ്രധാനമന്ത്രീജീ, ഞങ്ങള്‍ സൈനികര്‍ക്ക് ഹോളി, ദീപാവലി തുടങ്ങിയ എല്ലാ ആഘോഷങ്ങളും അതിര്‍ത്തിയിലാണു നടക്കുക. എല്ലാ നിമിഷങ്ങളിലും നാടിന്റെ സുരക്ഷയെന്ന ചിന്തയില്‍ മുഴുകിയാണു കഴിയുക. എന്നാലും ആഘോഷാവസരങ്ങളില്‍ വീടിനെക്കുറിച്ചോര്‍മ്മ വരും. എങ്കിലും സത്യം പറഞ്ഞാല്‍ ഇപ്രാവശ്യം അതുണ്ടായില്ല. ആഘോഷമാണ്, വീട്ടിലല്ലല്ലോ എന്ന ചിന്ത ഉണ്ടായതേയില്ല. ഞങ്ങളും നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുവെന്ന അനുഭൂതിയായിരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ സുരക്ഷാ സൈനികര്‍ക്കിടയില്‍ ജവാന്മാര്‍ക്കിടയില്‍ ഈ ദീപാവലിക്ക്, ഈ പരിതഃസ്ഥിതിയിലുണ്ടായ അനുഭൂതി ഇതുപോലുള്ള വിശേഷാവസരങ്ങളില്‍ മാത്രമുണ്ടാകേണ്ടതാണോ? നാം ഒരു സമൂഹമെന്ന നിലയില്‍, രാഷ്ട്രമെന്ന നിലയില്‍, നമുക്കൊരു സ്വഭാവമുണ്ടാക്കണം, ഒരു ശീലമാക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. എന്താഘോഷമാണെങ്കിലും, ഉത്സവമാണെങ്കിലും, സന്തോഷാവസരമാണെങ്കിലും നമ്മുടെ രാജ്യത്തെ സൈനികരെ നാം ഏതെങ്കിലുമൊക്കെ രീതിയില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണം. രാഷ്ട്രം മുഴുവന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, സൈന്യത്തിന്റെ ശക്തി 125 കോടി മടങ്ങ് വര്‍ധിക്കുന്നു.
കുറച്ചു ദിവസം മുമ്പ് ജമ്മു-കശ്മീരിലെ ഗ്രാമങ്ങളിലെ പ്രധാനികളെല്ലാം കൂടി കാണാന്‍ വന്നു. അവര്‍ ജമ്മു-കശ്മീര്‍ പഞ്ചായത് കോണ്‍ഫറന്‍സിന്റെ ആളുകളായിരുന്നു. കശ്മീര്‍ താഴ്‌വരയിലെ ഓരോരോ ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഏകദേശം 40-50 പേരുണ്ടായിരുന്നു. അവരുമായി കുറച്ചധികം സമയം സംസാരിക്കാന്‍ എനിക്കവസരം കിട്ടി. അവര്‍ അവരുടെ ഗ്രാമവികസനവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങളുമായിട്ടാണെത്തിയത്. എന്നാല്‍ സംസാരം പുരോഗമിച്ചപ്പോള്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍, നിയമ വ്യവസ്ഥ, കുട്ടികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളെല്ലാം കടന്നുവന്നത് തികച്ചും സ്വാഭാവികമായിരുന്നു. വളരെ സ്‌നേഹമായി, തുറന്ന മനസ്സോടെ ആ ഗ്രാമപ്രധാനികള്‍ സംസാരിച്ചു.എല്ലാ കാര്യങ്ങളും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നവയായിരുന്നു.
സംസാരത്തിനിടയില്‍ കശ്മീരില്‍ കത്തിച്ചുകളഞ്ഞ സ്‌കൂളുകളുടെ കാര്യവും കടന്നുവന്നു. നമുക്കെല്ലാവര്‍ക്കുമുണ്ടാകുന്നതുപോലെയുള്ള വേദന ആ ഗ്രാമപ്രധാനികള്‍ക്കുമുണ്ടായിരുന്നു. അവരും പറഞ്ഞത് സ്‌കൂളല്ല കുട്ടികളുടെ ഭാവിയാണ് എരിച്ചുകളഞ്ഞതെന്നാണ്. നിങ്ങള്‍ പോയി ആ കുട്ടികളുടെ ഭാവിയെക്കുറിച്ചു ശ്രദ്ധിക്കൂ എന്നു ഞാനവരോട് അഭ്യര്‍ഥിച്ചു. കശ്മീര്‍ താഴ്‌വരയില്‍ നിന്നു വന്ന ആ ഗ്രാമപ്രധാനികളെല്ലാം തന്നെ എനിക്കു നല്‍കിയ വാക്ക്, പൂര്‍ണ്ണമായും പാലിച്ചുവെന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. അവര്‍ ഗ്രാമത്തില്‍ പോയി ദൂരെദൂരെയുള്ള ആള്‍ക്കാരെപ്പോലും ജാഗരൂകരാക്കി. അല്പദിവസങ്ങള്‍ക്കുമുമ്പ് ബോര്‍ഡ് പരീക്ഷ നടന്നപ്പോള്‍ കശ്മീരിലെ കുട്ടികള്‍ ഏകദേശം 95 ശതമാനം പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ബോര്‍ഡ് പരീക്ഷയില്‍ ഇത്രയധികം കുട്ടികള്‍ പങ്കെടുത്തത്, ജമ്മു കശ്മീരിലെ നമ്മുടെ കുട്ടികള്‍ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി, വിദ്യാഭ്യാസത്തിലൂടെ, വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ദൃഢനിശ്ചയം ചെയ്തവരാണെന്നാണ് സൂചിപ്പിക്കുന്നത്. അവരുടെ ഈ ഉത്സാഹത്തിന് അവരെ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അവരുടെ അദ്ധ്യാപകരെയും എല്ലാ ഗ്രാമപ്രധാനികളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാതിനായി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചപ്പോള്‍ വളരെയേറെ നിര്‍ദ്ദേശങ്ങള്‍ വന്നു. 500, 1000 നോട്ടുകളെക്കുറിച്ച് വിശദമായി പറയണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. നവംബര്‍ 8ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹത്തായ ഒരു നീക്കം ആരംഭിക്കയാണെന്നു പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് നിങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍ത്തന്നെ ഈ തീരുമാനം ഒരു സാധാരണ തീരുമാനമല്ലെന്നും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും പറയുകയുണ്ടായി. എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണോ അത്രതന്നെ പ്രാധാന്യത്തോടെ അതു നടപ്പാക്കുകയും വേണം. നമ്മുടെ സാധാരണ ജീവിതത്തില്‍ത്തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ 50 ദിവസം വേണ്ടിവരുമെന്നും അത്രയ്ക്കു വലിയ തീരുമാനമാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ 50 ദിവസത്തിനുശേഷമേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ എന്നും പറഞ്ഞു. 70 വര്‍ഷങ്ങളായി ഏതൊരു രോഗത്തെയാണോ നാം അനുഭവിച്ചു പോരുന്നത്, ആ രോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം ലളിതമാവില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ എനിക്കു നന്നായി മനസ്സിലാകും. എന്നാല്‍ നിങ്ങളെ വഴി തെറ്റിക്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നടക്കുമ്പോള്‍, ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോഴും, നിങ്ങളുടെ പിന്തുണയും സഹകരണവും കാണുമ്പോള്‍ നിങ്ങള്‍ സത്യത്തെ ശരിയായി മനസ്സിലാക്കിയിരിക്കുന്നെന്നും, രാജ്യ നന്മ• ലാക്കാക്കിയുള്ള ഈ സംരഭത്തെ നിങ്ങള്‍ ശരിയായി സ്വീകരിച്ചിരിക്കുന്നുവെന്നും മനസ്സിലാകുന്നു.
500 ന്റെയും 1000ന്റെയും നോട്ടുകള്‍, ഇത്രയും വലിയ രാജ്യം, ഇത്രയുമധികം കറന്‍സികള്‍, കോടിക്കണക്കായ നോട്ടുകളും ഈ തീരുമാനവും – ലോകമാകെ ശ്രദ്ധയോടെ കാണുകയാണ്. എല്ലാ സാമ്പത്തിക വിദഗ്ധരും ഇതിനെ വിശകലനം ചെയ്യുകയാണ്, വിലയിരുത്തുകയാണ്. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിജയം നേടുമോ എന്നു നോക്കുകയാണ്. ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമുണ്ടാകാം. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളോട് തികഞ്ഞ ആദരവാണ്. ഈ തീരുമാനം വിജയിപ്പിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. നമ്മുടെ രാജ്യം സ്വര്‍ണ്ണം പോലെ മാറ്റു തെളിയിക്കും. അതിനുത്തരവാദി ഇവിടത്തെ പൗരന്മാരാണ്, നിങ്ങളോരോരുത്തരുമാണ്, വിജയത്തിലേക്കുള്ള ഈ വഴിതെളിക്കാനായതുപോലും നിങ്ങള്‍ കാരണമാണ്.
രാജ്യമെങ്ങും, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും, പ്രാദേശിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ ഘടകങ്ങളും, ഒരു ലക്ഷത്തി മുപ്പതിനായിരം ബാങ്ക് ശാഖകളും, ലക്ഷക്കണക്കിനു ബാങ്കുദ്യോഗസ്ഥരും, ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകളും, ഒരു ലക്ഷത്തിലധികം ബാങ്ക് മിത്രങ്ങളും രാപ്പകല്‍ ഈ കാര്യത്തിലേര്‍പ്പെട്ടിരിക്കയാണ്. തികഞ്ഞ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കയാണ്. പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇവരെല്ലാം വളരെ ശാന്തചിത്തരായി ഇതിനെ ഒരു ദേശസേവനയജ്ഞമായി കണക്കാക്കി, ഒരു മഹത്തായ മാറ്റത്തിനുള്ള ശ്രമമായി കണക്കാക്കി പ്രവര്‍ത്തനനിരതരാണ്. രാവിലെ ആരംഭിച്ച്, രാത്രി എപ്പോള്‍ പൂര്‍ത്തിയാകുന്നെന്നറിയുക പോലും ചെയ്യാതെ ജോലി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ ഭാരതം ഈശ്രമത്തില്‍ വിജയിക്കുമെന്ന് വ്യക്തമായി കാണാനാകുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടിനെല്ലാമിടയിലും ബാങ്കിലെയും പോസ്റ്റാഫീസിലെയും ഉദ്യോഗസ്ഥരെല്ലാം ജോലി ചെയ്യുന്നു. മനുഷ്യത്വത്തിന്റെ കാര്യം വന്നാല്‍ അവര്‍ രണ്ടടി മുന്നിലാണെന്നാണു കാണുന്നത്. ഖംഡ്വാ യില്‍ ഒരു വയോധികന് അപകടം സംഭവിച്ചു; പെട്ടെന്ന് പണത്തിന്റെ അത്യാവശ്യം വന്നു; അവിടത്തെ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹം സ്വയം ആ വയോധികന്റെ വീട്ടില്‍ ചെന്ന് ചികിത്സയുടെ ആവശ്യത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഇതുപോലുള്ള അസംഖ്യം കഥകള്‍ ദിവസേന ടിവിയിലും മാധ്യമങ്ങളിലും പത്രങ്ങളിലും നിന്നും പലരോടും സംസാരിക്കുന്നതിലൂടെയും അറിയാനാകുന്നു. ഈ മഹത്തായ യജ്ഞത്തില്‍ പരിശ്രമിക്കുന്ന, പുരുഷാര്‍ഥം അര്‍പ്പിക്കുന്ന ഈ സുഹൃത്തുക്കളോടെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
വെല്ലുവിളിയെ നേരിട്ടു മുന്നേറുമ്പോഴാണ് ശക്തി തിരിച്ചറിയാനാകുന്നത്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബാങ്കുദ്യോഗസ്ഥര്‍ അതെങ്ങനെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തുവെന്നും 70 വര്‍ഷങ്ങളില്‍ നടക്കാഞ്ഞ കാര്യം ചെയ്തുകാണിച്ചുവെന്നതും എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. അവരുടെ മിടുക്ക് പ്രകടമായി. ഇപ്പോള്‍ ഒരിക്കല്‍കൂടി, ഒരു വെല്ലുവിളി അവരേറ്റെടുത്തിരിക്കയാണ്. നൂറ്റിയിരുപത്തിയഞ്ചു കോടി ഭാരതവാസികളുടെ ദൃഢനിശ്ചയം, എല്ലാവരുടെയും ഒന്നുചേര്‍ന്നുള്ള മനസ്സര്‍പ്പിച്ചുള്ള പ്രയത്‌നം, ഈ രാഷ്ട്രത്തെ ഒരു പുതിയ ശക്തിയാക്കി മുന്നോട്ട് നയിക്കുമെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
ഇന്നും ചില ആളുകളുടെ ദുഃസ്വഭാവം വിട്ടുപോകാത്ത വിധം വ്യാപിച്ചിരിക്കുന്നു. ഇപ്പോഴും ചില ആളുകള്‍ക്കു തോന്നുന്നത് അഴിമതിയുടെ പണം, ഈ കള്ളപ്പണം, ഈ കണക്കില്‍പെടാത്ത പണം, ഈ ബിനാമി പണം എന്തെങ്കിലുമൊക്കെ വഴികണ്ടെത്തി വീണ്ടും സാമ്പത്തികമേഖലയില്‍ കൊണ്ടുവരാമെന്നാണ്. അവര്‍ തങ്ങളുടെ പണം കാക്കാനുള്ള ശ്രമത്തില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നു. ഇതിലും അവര്‍ ദരിദ്രരെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് തെരഞ്ഞെടുക്കുന്നതെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ദരിദ്രരെ വഴിതെറ്റിച്ച്, പ്രലോഭിപ്പിച്ച് അവരുടെ അക്കൗണ്ടില്‍പണം നിക്ഷേപിച്ച്, അതല്ലെങ്കില്‍ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ചെയ്യിച്ച് കള്ളപ്പണത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഇന്നെനിക്ക് അവരോടു പറയാനുള്ളതിതാണ് – തിരുത്തുകയോ, തിരുത്താതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, നിയമം പാലിക്കുയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം – എന്തു ചെയ്യണമെന്ന് നിയമം നോക്കിക്കോളും. പക്ഷേ, ദയവായി ദരിദ്രരുടെ ജീവിതവുമായി കളിക്കാതിരിക്കൂ. രേഖകളില്‍ ദരിദ്രന്റെ പേരു വരുകയും പിന്നീട് അന്വേഷണം വരുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ പാപം കാരണം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന പ്രവര്‍ത്തിയൊന്നും ചെയ്യരുത്. നടപ്പിലാക്കുന്ന ബിനാമി സമ്പത്തിന്റെ കാര്യത്തിലുള്ള നിയമം വളരെ ബുദ്ധിമുട്ടിക്കുന്നതാകും. ദേശവാസികളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല.
മദ്ധ്യപ്രദേശില്‍ നിന്ന് ശ്രീ ആശിഷ് 500, 1000 രൂപകള്‍ക്കെതിരെ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിനെ ടെലിഫോണ്‍ ചെയ്ത് പ്രശംസിക്കയുണ്ടായി. അദ്ദേഹം പറഞ്ഞു – സര്‍ നമസ്‌തേ, എന്റെ പേര് ആശിഷ് പാരേ എന്നാണ്. മധ്യപ്രദേശ്, ഹര്‍ദാ ജില്ലയിലെ തിരാലി താലൂക്കിലെ തിരാലി ഗ്രാമത്തില്‍ നിന്നാണ്. അങ്ങ് അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ചത് വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. ആളുകള്‍ക്ക് അസൗകര്യങ്ങളുണ്ടെങ്കിലും രാഷ്ട്രത്തിന്റെ ഉന്നതിക്കായുള്ള ഈ കടുത്ത ചുവടുവയ്പ്പിനെ സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ മന്‍ കീ ബാതില്‍ പറയണം. അതിലൂടെ ആളുകള്‍ക്ക് ഉത്സാഹമുണ്ടാകും, രാഷ്ട്രനിര്‍മ്മാണത്തിന് നോട്ടില്ലാത്ത (കാഷ്‌ലെസ്) സമ്പദ്‌വ്യവസ്ഥ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഞാന്‍ രാജ്യത്തിനൊപ്പമാണ്. അങ്ങ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ വളരെ സന്തോഷമുണ്ട്.
ഇതുപോലെ ഒരു ഫോണ്‍ കര്‍ണ്ണാടകയിലെ ശ്രീ.യേലപ്പാ വേലാങ്കറില്‍ നിന്നു കിട്ടുകയുണ്ടായി –
മോദീജീ, നമസ്‌തേ, ഞാന്‍ കര്‍ണ്ണാടകയിലെ കോപ്പല്‍ ജില്ലയിലെ കോപ്പല്‍ ഗ്രാമത്തില്‍ നിന്നേ യേലപ്പാ വേലാങ്കറാണു സംസാരിക്കുന്നത്. അങ്ങയ്ക്ക് മനസ്സുകൊണ്ട് നന്ദിയേകാനാഗ്രഹിക്കുന്നു. കാരണം, അങ്ങ് അച്ഛേ ദിന്‍ ആയേംഗേ എന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു വലിയ ചുവടുവയ്പ്പു നടത്തുമെന്ന് ആരും വിചാരിച്ചില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും നല്ല പാഠം പഠിപ്പിച്ചു. എല്ലാ ഭാരതപൗരനും ഇതിലും നല്ല ദിനം വരാനില്ല. ഇക്കാര്യത്തില്‍ അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി വ്യക്തമാക്കുന്നു.
ചില കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ, ആളുകളിലൂടെ, സര്‍ക്കാരുമായി ബന്ധപ്പെട്ട വഴികളിലൂടെ അറിയാനാകുമ്പോള്‍ ജോലി ചെയ്യാനുള്ള ഉത്സാഹം വര്‍ധിക്കുന്നു. വളരെ സന്തോഷമുണ്ടാകുന്നു, എന്റെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അദ്ഭുതകരമായ കഴിവുണ്ടെന്നു കണ്ട് വളരെ സന്തോഷം തോന്നുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ നാഷണല്‍ ഹൈവേ 6 ല്‍ ഒരു റസ്റ്റോറന്റുണ്ട്, അവിടെ ഒരു വലിയ ബോര്‍ഡുവച്ചിരിക്കുന്നു. ‘നിങ്ങളുടെ കൈയില്‍ പഴയ നോട്ടുണ്ടായിരിക്കെ നിങ്ങള്‍ ആഹാരം കഴിക്കാനാഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ പണത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കൂ, വിശന്നു പോകാതെ ഇവിടെ നിന്നു ഭക്ഷണം കഴിച്ചിട്ടുതന്നെ പോകൂ. പിന്നീടെപ്പോഴെങ്കിലും ഈ വഴിയിലൂടെ പോകാനവസരമുണ്ടായാല്‍ തീര്‍ച്ചയായും പണം തന്നിട്ടു പോകണം.’ ആളുകള്‍ ഇവിടെ പോവുന്നു; ഭക്ഷണം കഴിച്ചിട്ടു പോകുന്നു. 2-4 നാളിനു ശേഷം അതുവഴി പോകുമ്പോള്‍ പണം കൊടുത്തിട്ടു പോകുകയും ചെയ്യുന്നു. ഇതാണ് എന്റെ നാടിന്റെ ശക്തി, സേവന മനോഭാവവുമുണ്ട്, ത്യാഗമനോഭാവവുമുണ്ട്, വിശ്വാസവുമുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് ചായ് പേ ചര്‍ച്ച എന്നൊരു പരിപാടി നടത്തി. അത് ലോകമെങ്ങുമറിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള ആളുകള്‍ ചായ് പേ ചര്‍ച്ച എന്നതു പറയാനും പഠിച്ചു. പക്ഷേ, ചായ് പേ ചര്‍ച്ചയില്‍ കല്യാണവും നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 17 നവംബറിന് സൂറത്തില്‍ ചായ് പേ ചര്‍ച്ചയുമായി ഒരു കല്യാണം നടന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ കല്യാണത്തിനെത്തിയവര്‍ക്കെല്ലാം ചായ മാത്രം കൊടുത്തു. ഘോഷയാത്രയൊന്നും നടത്തിയില്ല, ആഹാരപരിപാടികളൊന്നുമില്ലായിരുന്നു-കാരണം നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ പണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായി. വരന്റെ കൂട്ടരും ഇതിനെ ബഹുമാനത്തോടെ സ്വീകരിച്ചു. സൂറത്തിലെ ഭരത് മാരൂവും ദക്ഷാ പര്‍മാറും തങ്ങളുടെ വിവാഹത്തിലൂടെ അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ നടക്കുന്ന ഈ യുദ്ധത്തില്‍ അവരുടെ മഹത്തായ പങ്കുവഹിച്ചുവെന്നതുതന്നെ പ്രേരണാദായകമാണ്. നവവധൂവരന്മാരായ ഭരത്തിനും ദക്ഷയ്ക്കും ഞാന്‍ മനംനിറഞ്ഞ് ആശീര്‍വ്വാദമേകുന്നു. വിവാഹാവസരവും ഇതുപോലൊരു മഹായജ്ഞത്തിന്റെ ഭാഗമാക്കി, ഒരുപുതിയ അവസരമാക്കി മാറ്റിയതില്‍ വളരെയേറെ അഭിനന്ദനങ്ങള്‍. ഒരു വിഷമസന്ധിയില്‍ ആളുകള്‍ മികച്ച വഴികളാണു കണ്ടെത്തുന്നത്.
ഞാന്‍ ഒരു ദിവസം രാത്രി വളരെ വൈകിയെത്തി ടിവി ന്യൂസ് കാണുകയായിരുന്നു. അസമില്‍ ധകിയാജുലി എന്നൊരു ചെറിയ ഗ്രാമമുണ്ട്. തേയിലത്തോട്ടത്തിലെ ജോലിക്കാരാണ് അവിടെയുള്ളത്. അവര്‍ക്ക് ആഴ്ചക്കണക്കിനാണ് പണം കിട്ടുക. 2000 ന്റെ നോട്ടു കിട്ടിയപ്പോള്‍ അവരെന്തു ചെയ്തു? അടുത്തും അയല്‍പക്കത്തുമുള്ള നാലു സ്ത്രീകള്‍ ഒത്തുകൂടി. നാലുപേരും ഒരുമിച്ചു പോയി സാധനങ്ങള്‍ വാങ്ങി, 2000 രൂപയുടെ നോട്ടു കൊടുത്തു. അവര്‍ക്ക് ചെറിയ നോട്ടുകളുടെ ആവശ്യം വന്നില്ല. കാരണം നാലുപേരും ചേര്‍ന്നാണ് സാധനങ്ങള്‍ വാങ്ങിയത്. അടുത്തയാഴ്ച കാണുമ്പോള്‍ അതിന്റെ കണക്കു നോക്കാമെന്നു തീരുമാനിച്ചു. ആളുകള്‍ തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണ്. ഈ മാറ്റം കണ്ടില്ലേ. അസമിലെ തേയിലത്തോട്ടങ്ങളിലെ ആളുകള്‍ അവിടെ എടിഎം വേണമെന്നാവശ്യപ്പെടുന്നുവെന്ന സന്ദേശമെത്തി. ഗ്രാമജീവിതത്തിലും എങ്ങനെയാണു മാറ്റം വരുന്നതെന്നു കണ്ടില്ലേ. ഈ നീക്കത്തില്‍ ചില ആളുകള്‍ക്ക് ഉടനടി നേട്ടമുണ്ടായി.
രാജ്യത്തിന് വരും നാളുകളിലാണ് നേട്ടമുണ്ടാകാന്‍ പോകുന്നത്; പക്ഷേ, ചിലര്‍ക്ക് ഉടന്‍ നേട്ടമുണ്ടായി. ചില കണക്കുകള്‍ ചോദിച്ചു, എന്തായി എന്നു തിരക്കിയപ്പോള്‍ ചെറിയ ചെറിയ നഗരങ്ങളിലെ ചില വിവരങ്ങള്‍ കിട്ടി. ഏകദേശം 40-50 നഗരങ്ങളില്‍ നിന്നു കിട്ടിയ വിവരമിതാണ് – നോട്ടുകള്‍ പിന്‍വലിച്ചതുകാരണം അവരുടെ കൈയില്‍ അവശേഷിച്ച രൂപയെല്ലാം പുറത്തെടുക്കേണ്ടി വന്നു. പലരും വെള്ളക്കരവും വൈദ്യുതിയുടെ ചാര്‍ജ്ജുമൊക്കെ അടയ്ക്കാനുണ്ടായിരുന്നു. പാവങ്ങളുടെ ശീലം രണ്ടു നാള്‍ മുന്നേകൂട്ടി അവരടയ്ക്കാനുള്ള തുകയെല്ലാം അടച്ചു തീര്‍ക്കുന്നതാണ്. ബന്ധങ്ങളുള്ള വലിയ ആളുകള്‍, തങ്ങളോട് ആരും ചോദിക്കാന്‍ വരില്ലെന്നു കരുതുന്നവര്‍, അവരാണ് കൃത്യമായി പണമടയ്ക്കാത്തത്. അവരുടെ കുടിശ്ശിക വളരെ ബാക്കിയുണ്ടാകും. എല്ലാ മുനിസിപ്പാലിറ്റികളും 50 ശതമാനം കരം വന്നെങ്കിലായി. എന്നാല്‍ ഇപ്രാവശ്യം എട്ടാം തീയതിയിലെ ഈ തീരുമാനം കാരണം എല്ലാവരും തങ്ങളുടെ പഴയ നോട്ടുകളെല്ലാം അടച്ചുതീര്‍ക്കാന്‍ ഓടിയെത്തി. 47 നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം മൂവായിരം മൂവായിരത്തഞ്ഞൂറു കോടി കരമടയ്ക്കപ്പെട്ടിരുന്നു. നിങ്ങള്‍ക്കിതു കേട്ടാല്‍ ആശ്ചര്യവും സന്തോഷവും തോന്നും, ഈയാഴ്ച പതിമൂവായിരം കോടിയാണ് കരമായി പിരിഞ്ഞു കിട്ടിയത്. മൂവായിരം-മൂവായിരത്തഞ്ഞൂറുകോടിയെവിടെ, പതിമൂവായിരം കോടിയെവിടെ. അതും നേരിട്ടു ചെന്ന് അടച്ചത്. ആ മുനിസിപ്പാലിറ്റികളില്‍ നാലിരട്ടി പണമെത്തിയതുകൊണ്ട്, സ്വാഭാവികമായും ദരിദ്രരുടെ ചേരികളില്‍ കുണ്ടും കുഴിയുമെല്ലാം അടയ്ക്കപ്പെടും. വെള്ളത്തിനുള്ള ഏര്‍പ്പാടുണ്ടാകും, അംഗനവാടിയ്ക്കുള്ള ഏര്‍പ്പാടുണ്ടാകും. ഇതിന്റെ നേരിട്ടുള്ള പ്രഭാവം കാണാനാകുന്ന ഇതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ ഉണ്ടാകും.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ കര്‍ഷകര്‍ ഈ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥിതിയുടെ ബലമുള്ള അച്ചുതണ്ടാണ്. ഒരു വശത്ത് സാമ്പത്തിക വ്യവസ്ഥിതിയിലെ ഈ പുതിയ മാറ്റം കാരണം, ബുദ്ധിമുട്ടുകള്‍ക്കിടയില്‍, എല്ലാ പൗരന്മാരും അതിനോടു പൊരുത്തപ്പെടുകയാണ്. എന്നാല്‍ ഇന്നു ഞാന്‍ ഈ നാട്ടിലെ കര്‍ഷകരെ വിശേഷാല്‍ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. ഞാന്‍ കൃഷി വിതയ്ക്കലിന്റെ കണക്കെടുക്കുകയായിരുന്നു. ഗോതമ്പാണെങ്കിലും, പയറുവര്‍ഗ്ഗങ്ങളാണെങ്കിലും എണ്ണക്കുരുക്കളാണെങ്കിലും നവംബര്‍ 20-ാം തീയതി വരെയുള്ള കണക്കു പ്രകാരം വിത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം വര്‍ധനവുണ്ടായിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ക്കിടയിലും, കര്‍ഷകര്‍ വഴി കണ്ടെത്തുന്നുണ്ട്. സര്‍ക്കാര്‍ പല തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. അതില്‍ കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും മുന്‍ഗണന കൊടുത്തിട്ടുണ്ട്. എന്നാലും ബുദ്ധിമുട്ടുകളുണ്ട്; നമ്മുടെ എല്ലാ ബുദ്ധിമുട്ടികളും, സ്വാഭാവികമായ ബുദ്ധിമുട്ടുകളാണെങ്കിലും സഹിച്ചുകൊണ്ടുതന്നെ ഉറച്ചു നിലകൊണ്ടിട്ടുണ്ട്, ഇപ്പോഴും അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
നമ്മുടെ രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ തൊഴില്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്, സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഞങ്ങള്‍ ഒരു പ്രധാന തീരുമാനമെടുക്കുകയുണ്ടായി. വലിയ വലിയ മാളുകളിലെപ്പോലെ ഗ്രാമങ്ങളിലെ ചെറിയ ചെറിയ കച്ചവടക്കാര്‍ക്കും ഇപ്പോള്‍ 24 മണിക്കൂറും കച്ചവടം നടത്താം, നിയമപരമായ തടസ്സങ്ങളൊന്നുമില്ല. കാരണം എന്റെ അഭിപ്രായത്തില്‍ വലിയ വലിയ മാളുകള്‍ക്ക് 24 മണിക്കൂര്‍ കിട്ടുമ്പോള്‍ ഗ്രാമത്തിലെ ദരിദ്രനായ കടക്കാരന് എന്തുകൊണ്ടു കിട്ടിക്കൂടാ? മുദ്രാ പദ്ധതിപ്രകാരം അവര്‍ക്ക് വായ്പ കൊടുക്കുന്ന കാര്യത്തില്‍ എടുത്തുപറയാവുന്ന പുരോഗതിയുണ്ട്. മുദ്രാ പദ്ധതിപ്രകാരം ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപാ ഇതുപോലുള്ള ചെറുകിടക്കാര്‍ക്ക് നല്‍കുകയുണ്ടായി, കാരണം കോടിക്കണക്കിന് ആളുകളാണ് ഈ ചെറിയ കച്ചവടങ്ങള്‍ നടത്തുന്നത്, കോടിക്കണക്കിനു രൂപയുടെ വ്യാപാരത്തിന് ഗതിവേഗമേകുന്നത്.
പക്ഷേ, ഈ തീരുമാനപ്രകാരം അവര്‍ക്കും ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ഈ ചെറിയ ചെറിയ കച്ചവടക്കാരും സാങ്കേതികവിദ്യ ഉപയോഗിച്ച്, മൊബൈല്‍ ആപ് വഴി, മൊബൈല്‍ ബാങ്കിംഗ് വഴി, ക്രെഡിറ്റ് കാര്‍ഡിലൂടെ തങ്ങളുടേതായ രീതി അവലംബിച്ച് ഉപഭോക്താക്കളെ സേവിക്കുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ ഈ ചെറുകിട കച്ചവടക്കാരോടു പറയാനാഗ്രഹിക്കുന്നത് നിങ്ങള്‍ക്കും ഡിജിറ്റല്‍ ലോകത്തേക്കു പ്രവേശിക്കാനുള്ള അവസരമാണിതെന്നാണ്. നിങ്ങളും മൊബൈല്‍ ഫോണില്‍ ബാങ്കുകളുടെ ആപ് ഡൗണ്‍ലോഡു ചെയ്യൂ. നിങ്ങളും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പീഓഎസ് മെഷീന്‍ വയ്ക്കൂ. നോട്ടില്ലാതെ എങ്ങനെ കച്ചവടം നടത്താമെന്ന് നിങ്ങളും പഠിക്കൂ. വലിയ വലിയ മാളുകള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളടെ വ്യാപാരം വര്‍ധിപ്പിക്കുന്നതുപോലെ ഒരു ചെറിയ കച്ചവടക്കാരനും ഉപയോഗിക്കാന്‍ എളുപ്പമുള്ള സാങ്കേതികവിദ്യയിലൂടെ അയാളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിക്കും. കുഴപ്പത്തിന്റെ പ്രശ്‌നമേയില്ല, കച്ചവടം വളര്‍ത്താനുള്ള അവസരമാണ്. നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിക്കായി നിങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കാനാകും. അതിനായി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് ബാങ്കിംഗ് സംവിധാനത്തെ മുഴുവന്‍ കൊണ്ടുവരാന്‍ സാധിക്കും. കച്ചവടം നടത്താന്‍ ഇന്ന് നോട്ടല്ലാതെയും വളരെയേറെ മാര്‍ഗ്ഗങ്ങളുണ്ട്. സാങ്കേതികവിദ്യയുടെ വഴിയാണ്, സുരക്ഷിതമാണ്, വേഗത്തില്‍ സാധിക്കാവുന്നതുമാണ്. ഈ നീക്കത്തെ വിജയിപ്പിക്കാന്‍ സഹായിക്കൂ. ഇത്രമാത്രമല്ല, മാറ്റത്തിനു നേതൃത്വം നല്കൂ. നിങ്ങള്‍ക്ക് മാറ്റത്തിനു നേതൃത്വം വഹിക്കാനാകുമെന്നെനിക്കറിയാം. നിങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടത്തിലും ഈ സാങ്കേതികവിദ്യ നടപ്പില്‍ വരുത്താനാകുമെന്ന് എനിക്കു വിശ്വാസമുണ്ട്.
തൊഴിലാളി സഹോദരീ സഹോദരന്മാരോടും ഞാന്‍ പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ വളരെയേറെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കടലാസില്‍ ഒരു കൂലിയും കൈയില്‍ കിട്ടുന്നത് മറ്റൊന്നുമായിരുന്നു. ചിലപ്പോള്‍ കൂലി മുഴുവന്‍ കിട്ടിയാലും പുറത്ത് അതിന്റെ പങ്കുപറ്റാന്‍ ചിലര്‍ നില്ക്കുന്നുണ്ടാകും. തൊഴിലാളികള്‍ ഈ ചൂഷണത്തെ നിവൃത്തിയില്ലാതെ തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കിപ്പോന്നു. ഈ പുതിയ സംവിധാനത്തിലൂടെ നാമാഗ്രഹിക്കുന്നത്, നിങ്ങള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകണമെന്നും, കൂലിപ്പണം നിങ്ങളുടെ ബാങ്കില്‍ നിക്ഷേപിക്കപ്പെടണമെന്നുമാണ്. അതിലൂടെ കുറഞ്ഞകൂലി സംബന്ധിച്ച നിബന്ധന പാലിക്കപ്പെടും. നിങ്ങള്‍ക്ക് കുറവു വരുത്താതെ മുഴുവന്‍ കൂലിയും കിട്ടണം. നിങ്ങളെ ആരും ചൂഷണം ചെയ്യാനിടയാകരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ചെറിയ മൊബൈല്‍ ഫോണില്‍ കച്ചവടകാര്യങ്ങള്‍ നടത്താം. വലിയ സ്മാര്‍ട്ട് ഫോണിന്റെയൊന്നും ആവശ്യമില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിന് ഇ-പേഴ്‌സിന്റെ കര്‍മ്മം നിര്‍വ്വഹിക്കാനാകും. നിങ്ങള്‍ക്ക് ആ മൊബൈല്‍ ഫോണിലൂടെത്തന്നെ അടുത്തുള്ള ചെറിയ ചെറിയ കടകളില്‍ നിന്നും എന്തുതന്നെ വാങ്ങണമെങ്കിലും, വാങ്ങാം, അതിലൂടെത്തന്നെ പണവും നല്‍കാം. അതുകൊണ്ട് തൊഴിലാളി സഹോദരീ സഹോദന്മാരോട് ഈ പദ്ധതിയില്‍ പങ്കുചേരാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ഥിക്കുന്നു. കാരണം ഇത്രയും വലിയ ഒരു തീരുമാനം ഞാനെടുത്തത് പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ്. ഇതിന്റെ നേട്ടം അവര്‍ക്കു കിട്ടണം.
ഇന്നു ഞാന്‍ യുവാക്കളോടു വിശേഷാല്‍ ചിലതു പറയാനാഗ്രഹിക്കുന്നു. 65 ശതമാനം ജനങ്ങള്‍ 35 വയസ്സിലും കുറഞ്ഞവരാണെന്ന് നാം ലോകത്തോടു കൊട്ടിഘോഷിക്കുന്നു. നിങ്ങള്‍ക്ക്, എന്റെ രാജ്യത്തിലെ യുവതീ യുവാക്കള്‍ക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടു എന്നെനിക്കറിയാം. ഈ തീരുമാനത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും എനിക്കറിയാം. ഈ കാര്യത്തെ പ്രയോജനപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ വളരെ പങ്കുവഹിക്കുന്നെന്നും എനിക്കറിയാം. സുഹൃത്തുക്കളേ, നിങ്ങളെന്റെ യഥാര്‍ഥ സൈനികരാണ്, എന്റെ നല്ല സുഹൃത്തുക്കളാണ്. മാതൃഭാരതത്തെ സേവിക്കാനുള്ള ഒരു ആശ്ചര്യകരമായ അവസരം നമ്മുടെ മുന്നിലെത്തിയിരിക്കയാണ്, രാജ്യത്തെ സാമ്പത്തിക ഔന്നത്യത്തിലേക്കു കൊണ്ടുപോകാനുള്ള അവസരമാണിത്. എന്റെ യുവാക്കളേ, നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? എന്റെ കൂടെ നിന്നതുകൊണ്ടു മാത്രം കാര്യമായില്ല. പുതിയ ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ളിടത്തോളം അനുഭവം പഴയ തലമുറയ്ക്കില്ല. നിങ്ങളുടെ കുടുംബത്തില്‍ ജ്യേഷ്ഠന്മാര്‍ക്കോ, അച്ഛനമ്മമാര്‍ക്കോ, അപ്പച്ചി-ചിറ്റപ്പനോ, അമ്മാവന്‍-അമ്മാവിക്കോ ഒക്കെ കാര്യം അറിയില്ലായിരിക്കാം. ആപ് എന്താണെന്നു നിങ്ങള്‍ക്കറിയാം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്തെന്നറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എങ്ങനെയാണ് എന്നെല്ലാമറിയാം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സാധാരണ കാര്യമാണ്, നിങ്ങളത് ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ന് രാജ്യം നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിയെന്ന ഒരു മഹാകാര്യമാണു ചെയ്യാനാഗ്രഹിക്കുന്നത്.
നൂറുശതമാനവും നോട്ടില്ലാത്ത ഒരു സമൂഹം സാധ്യമല്ലെന്നതു ശരിതന്നെ. പക്ഷേ, കുറച്ച് നോട്ടുപയോഗിക്കുന്ന സമൂഹമായി നമുക്കു മാറാനാവില്ലേ? നിങ്ങള്‍ ഒരുപ്രാവശ്യം കുറച്ചുനോട്ടുള്ള സമൂഹനിര്‍മ്മിതിക്കു തുടക്കമിട്ടാല്‍, നോട്ടില്ലാത്ത സമൂഹനിര്‍മ്മിതി അകലെയാവില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ നേരിട്ടുള്ള സഹായം വേണം, നിങ്ങളുടെ സമയം വേണം, നിങ്ങളുടെ ദൃഢനിശ്ചയം വേണം. നിങ്ങളെന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് എനിക്കു വിശ്വാസമുണ്ട്. കാരണം നാം ഭാരതത്തിലെ ദരിദ്രരുടെ ജീവിതം മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നോട്ടില്ലാത്ത സമൂഹത്തിന്, ഡിജിറ്റല്‍ ബാങ്കിംഗിന്, അതല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗിന് ഇന്ന് എന്തെല്ലാം അവസരങ്ങളുണ്ടെന്നു നിങ്ങള്‍ക്കറിയാം. എല്ലാ ബാങ്കുകളും ഓണ്‍ലൈന്‍ സൗകര്യം നല്കുന്നുണ്ട്. ഭാരതത്തിലെ എല്ലാ ബാങ്കുകള്‍ക്കും മൊബൈല്‍ ആപ്പുകളുണ്ട്. എല്ലാ ബാങ്കുകള്‍ക്കും സ്വന്തമായി വാലറ്റുണ്ട്. വാലറ്റെന്നാല്‍ അര്‍ഥം ഇ-പേഴ്‌സ് എന്നാണ്. പല തരത്തിലുള്ള കാര്‍ഡുകള്‍ ലഭ്യമാണ്. ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങളുടെ പക്കല്‍ രുപേ കാര്‍ഡുണ്ട്. വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെട്ടിരുന്ന രുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ എട്ടാം തീയതിക്കുശേഷം 300 ഇരട്ടി വര്‍ധനവുണ്ടായി. മൊബൈല്‍ ഫോണില്‍ പ്രീപെയ്ഡ് കാര്‍ഡുള്ളതുപോലെ ബാങ്കില്‍നിന്നും പണം ചെലവാക്കാന്‍ പ്രീപെയ്ഡ് കാര്‍ഡു ലഭിക്കുന്നു.
യുപിഐ എന്നത് കച്ചവടം നടത്താനുള്ള മറ്റൊരു വലിയ തലമാണ്. അതുപയോഗിച്ച് നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം, പണമയക്കാം, പണം വാങ്ങുകയുമാകാം. നിങ്ങള്‍ വാട്‌സ് ആപില്‍ സന്ദേശമയക്കുന്നതുപോലെ ലളിതമാണിത്. ഒന്നും പഠിച്ചിട്ടില്ലാത്തവര്‍ക്കുപോലും ഇന്ന് വാട്‌സ് ആപില്‍ അയയ്ക്കാനറിയാം, ഫോര്‍വേഡു ചെയ്യാനുമറിയാം. ഇത്രമാത്രമല്ല, ഇതിന് വലിയ സ്മാര്‍ട് ഫോണൊന്നും ആവശ്യമില്ലാത്തവിധം സാങ്കേതികവിദ്യ ലളിതമായിക്കൊണ്ടിരിക്കുന്നു. സാധാരണയായുള്ള ഫോണുപയോഗിച്ചുപോലും പണം അയയ്ക്കാനാകും. അലക്കുകാരനാണെങ്കിലും, പച്ചക്കറി കച്ചവടം ചെയ്യുന്നയാളാണെങ്കിലും, പാല്‍ വില്‍ക്കുന്നയാളാണെങ്കിലും പത്രം വില്‍ക്കുന്നയാളാണെങ്കിലും ചായ വില്ക്കുന്നയാളാണെങ്കിലും കടല വില്‍ക്കുന്നയാളാണെങ്കിലും ഇത് സൗകര്യപൂര്‍വ്വം ഉപയോഗിക്കാം. ഈ ഏര്‍പ്പാടുകള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യത്തിന് ഞാന്‍ ഊന്നല്‍ കൊടുക്കുകയുണ്ടായി. എല്ലാ ബാങ്കുകളും അതിനു ശ്രമിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ സര്‍ചാര്‍ജ്ജ് റദ്ദു ചെയ്തിരിക്കുന്നു. ഇതുപോലെയുള്ള മറ്റു ചെലവുകളും റദ്ദു ചെയ്തതായി കഴിഞ്ഞ രണ്ടുനാലു ദിവസങ്ങളിലെ പത്രത്തില്‍ കണ്ടുകാണും. ഇതിലൂടെ നോട്ടില്ലാത്ത സമൂഹത്തിലേക്കുള്ള നീക്കത്തിന് ശക്തിപകരാനാണ് ശ്രമിക്കുന്നത്.
എന്റെ യുവസുഹൃത്തുക്കളേ, ഇതെല്ലാമുണ്ടെങ്കിലും ഇതൊന്നുമറിയാത്ത ഒരു വലിയ തലമുറയുണ്ട്. നിങ്ങളെല്ലാം ഈ മഹത്തായ കാര്യത്തില്‍ പ്രവര്‍ത്തനനിരതരാണെന്ന് എനിക്കു നന്നായി അറിയാം. വാട്‌സ് ആപില്‍ നിങ്ങള്‍ നല്കുന്ന സൃഷ്ടിപരമായ സന്ദേശങ്ങള്‍ – മുദ്രാവാക്യങ്ങള്‍, കവിതകള്‍, ചെറുകഥകള്‍, കാര്‍ട്ടൂണുകള്‍, പുതിയ പുതിയ സങ്കല്‍പ്പങ്ങള്‍, കളിതമാശകള്‍ – എല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും നമ്മുടെ യുവതലമുറയുടെ സൃഷ്ടിപരമായ കഴിവ് കണ്ടിട്ട് ഏതോ കാലത്ത് യുദ്ധഭൂമിയില്‍ ഗീത ഉണ്ടായതുപോലെ ഇന്ന് വലിയ മാറ്റത്തിന്റെ കാലത്തിലൂടെ നാം കടന്നു പോകുമ്പോള്‍ നമ്മുടെ ഉള്ളിലും സ്വന്തമായ സൃഷ്ടിപരമായ കഴിവ് പ്രകടമാകുന്നു എന്നാണ് തോന്നുന്നത്. എങ്കിലും എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു, ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെ സഹായം വേണം. അതെ.അതെ.അതെ. ഞാന്‍ വീണ്ടും പറയുന്നു എനിക്കു നിങ്ങളുടെ സഹായം വേണം. നിങ്ങള്‍, എന്റെ രാജ്യത്തിലെ കോടിക്കണക്കിന് യുവാക്കള്‍ ഈ കാര്യം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങളൊരു കാര്യം ചെയ്യൂ, നിങ്ങള്‍ നോട്ടില്ലാത്ത സമൂഹത്തിന്റെ ഭാഗമാകുമെന്ന് സ്വയം തീരുമാനിക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ചെലവുകള്‍ ചെയ്യാനുള്ള സങ്കേതികവിദ്യയെല്ലാം ലഭ്യമായിരിക്കും. ഇത്രമാത്രമല്ല, എല്ലാ ദിവസവും അരമണിക്കൂര്‍, ഒരു മണിക്കൂര്‍, രണ്ടുമണിക്കൂറെടുത്ത് കുറഞ്ഞത് പത്തു കുടുംബങ്ങളെ ഈ സാങ്കേതിക വിദ്യയെന്താണെന്ന്, ഈ സങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന്, എങ്ങനെയാണ് ബാങ്കിന്റെ ആപ് ഡൗണ്‍ലോഡു ചെയ്യുന്നതെന്ന് പഠിപ്പിക്കൂ.
സ്വന്തം അക്കൗണ്ടില്‍ കിടക്കുന്ന പണം എങ്ങനെ ചെലവാക്കുന്നു, എങ്ങനെ കടക്കാരനു കൊടുക്കാം എന്നു പഠിപ്പിക്കൂ. എങ്ങനെ കച്ചവടം നടത്താമെന്ന് കടക്കാരനെ പഠിപ്പിക്കൂ. നോട്ടില്ലാത്ത സമൂഹം, നോട്ടുകളുടെ കോലാഹലത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള മഹായാത്രയില്‍, നാടിനെ അഴിമതിയില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, കള്ളപ്പണത്തില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, ജനങ്ങളെ കഷ്ടപ്പാടുകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള യാത്രയില്‍ നിങ്ങള്‍ നേതൃത്വം നല്കണം. റുപേ കാര്‍ഡ് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കല്‍ ആളുകളെ പഠിപ്പിച്ചാല്‍ ദരിദ്രര്‍ നിങ്ങളെ ആശീര്‍വ്വദിക്കും. സാധാരണ ജനങ്ങളെ ഇതെല്ലാം പഠിപ്പിച്ചാല്‍ അവര്‍ക്കൊരുപക്ഷേ, എല്ലാ വേവലാതികളില്‍ നിന്നും മോചനം ലഭിക്കും. ഈ കാര്യത്തില്‍ ഭാരതത്തിലെ എല്ലാ യുവാക്കളും ഏര്‍പ്പെട്ടാല്‍, ഇതിന് അധികം സമയം വേണ്ടിവരുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു മാസത്തിനുള്ളില്‍ത്തന്നെ നമുക്ക് ലോകത്തിന്റെ മുന്നില്‍ ഒരു പുതിയ ഭാരതത്തെ അവതരിപ്പിക്കാനാകും. ഇക്കാര്യം നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ചെയ്യാം, ദിവസേന പത്തു വീട്ടില്‍ പോയി ചെയ്യാം, ദിവസേന പത്തു വീടുകളെ ഇതുമായി ബന്ധിപ്പിക്കാം. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു, വരൂ. കേവലം പിന്തുണ മാത്രമല്ല, നമുക്ക് ഈ മാറ്റത്തിന്റെ സേനാനിയാകാം, മാറ്റം വരുത്തിയേ വിശ്രമിക്കാവൂ. രാജ്യത്തെ അഴിമതിയില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നുംമോചിപ്പിക്കാനുള്ള ഈ യുദ്ധം നാം മുന്നോട്ടു കൊണ്ടുപോകും. യുവാക്കള്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ച അനേകം രാജ്യങ്ങളുണ്ട് ലോകത്തില്‍. മാറ്റങ്ങള്‍ കൊണ്ടുവരുന്നത്, വിപ്ലവമുണ്ടാക്കുന്നത് യുവാക്കളാണെന്ന കാര്യം അംഗീകരിക്കേണ്ടിത്തന്നെ വരും. കെനിയ തീരുമാനിച്ചിറങ്ങി, എം-പിഇഎസ്എ എന്ന പേരില്‍ മൊബൈല്‍ പദ്ധതിയുണ്ടാക്കി, സാങ്കേതികവിദ്യ ഉപയോഗിച്ചു – എം-പെസാ എന്നു പേരിട്ടു. ഇന്ന് ആഫ്രിക്കയിലെ കെനിയയില്‍ എല്ലാ ബിസിനസ്സുകളും ഇതിലേക്കു മാറാന്‍ തയ്യാറായിരിക്കുകയാണ്. ആ രാജ്യം ഒരു വിപ്ലവം തന്നെ നടത്തി.
എന്റെ പ്രിയപ്പെട്ട യുവാക്കളേ, ഞാന്‍ വീണ്ടും ഒരിക്കല്‍കൂടി, ഒരിക്കല്‍കൂടി നിങ്ങള്‍ ഈ മുന്നേറ്റത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നഭ്യര്‍ഥിക്കുന്നു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും, സര്‍വ്വകലാശാലകളിലും, എന്‍സിസി, എന്‍എസ്എസ്, എല്ലാം ഒരുമിച്ചും വേറിട്ടും ഈ കാര്യം ചെയ്യണമെന്നു ഞാനഭ്യര്‍ഥിക്കുന്നു. ഇതു നമുക്കു മുന്നോട്ടു കൊണ്ടുപോകാം. രാജ്യത്തിനായി നല്ലൊരു സേവനം ചെയ്യാന്‍ നമുക്കവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം നഷ്ടപ്പെടുത്താന്‍ പാടില്ല.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ ഒരു മഹാനായ കവി ശ്രീ.ഹരിവംശറായ് ബച്ചന്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രീ.അമിതാഭ് ബച്ചന്‍ ശുചിത്വ യജ്ഞത്തിന് ഒരു മുദ്രാവാക്യം നല്‍കിയിരിക്കുന്നു. നിങ്ങള്‍ കണ്ടിരിക്കും, ഈ നൂറ്റാണ്ടിലെ ഏറ്റവും സുപ്രസിദ്ധ കലാകാരനായ അമിതാഭ് ശുചിത്വ യജ്ഞം വളരെ ഹൃദയപൂര്‍വ്വം മുന്നോട്ടു നയിക്കുന്നു. ശുചിത്വമെന്നത് അദ്ദേഹത്തിന്റെ അണുഅണുവില്‍ വ്യാപിച്ചിരിക്കുന്നെന്നാണു തോന്നുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ജന്മവാര്‍ഷികത്തിനും അദ്ദേഹത്തിന് ശുചിത്വത്തിന്റെ കാര്യം ഓര്‍മ്മവന്നത്. ഹരിവംശറായ് ജിയുടെ ഒരു കവിതയുടെ ഒരു വരി അദ്ദേഹം എഴുതിയിരിക്കുന്നു, ‘മണ്‍ ശരീരം, ഉല്ലാസം നിറഞ്ഞ മനസ്സ്, ക്ഷണിക ജീവിതം, അതാണു ഞാന്‍.’ (മിട്ടി കാ മന്‍, മസ്തി കാ മന്‍, ക്ഷണ്‍ ഭര്‍ ജീവന്‍) അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ അമിതാഭ്ജിയുടെ ഞരമ്പുകളില്‍ ശുചിത്വ യജ്ഞം രക്തംപോലെ ഒഴുകുന്നു. ഹരിവംശറായ്ജിയുടെ കവിത ഉപയോഗിച്ച് അദ്ദേഹം എനിക്കെഴുതിയിരിക്കുന്നു – സ്വച്ഛമായ ശരീരം, സ്വച്ഛമായ മനസ്സ്, സ്വച്ഛമായ ഭാരതം, അതാണു ഞാന്‍. ഹരിവംശറായ് ജിയെ ആദരപൂര്‍വ്വം പ്രണമിക്കുന്നു. ശ്രീ.അമിതാഭ് ബച്ചനോട് മന്‍ കീ ബാത്തില്‍ ഇങ്ങനെ പങ്കാളിയാകുന്നതിനും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നു.
എന്റെ പ്രിയ ദേശവാസികളേ, ഇപ്പോള്‍ മന്‍ കീ ബാത്‌ലൂടെ നിങ്ങളുടെ ചിന്തകളുമായി , നിങ്ങളുടെ കാഴ്ചപ്പാടുമായി നിങ്ങളുടെ കത്തുകളിലൂടെയും മൈ ഗവ് ലൂടെയും നരേന്ദ്രമോദി ആപിലൂടെയും ഞാന്‍ നിരന്തരം ബന്ധപ്പെട്ടുപോരുന്നു. ഇപ്പോള്‍ 11 മണിക്കാണ് ഈ മന്‍ കീ ബാത് നടക്കുന്നത്. ഇനി പ്രാദേശിക ഭാഷകളിലും ഇതു കഴിഞ്ഞാലുടനെ കേള്‍ക്കാം. പുതിയതായി അവര്‍ അങ്ങനെയൊരു തുടക്കം കുറിക്കുന്നതില്‍ ഞാന്‍ ആകാശവാണിയോട് കൃതജ്ഞനാണ്. ഹിന്ദി ഭാഷ പ്രചരിച്ചിട്ടില്ലാത്തിടത്തുള്ള ജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെടുവാനുള്ള അവസരം കിട്ടുന്നു. നിങ്ങള്‍ക്കേവര്‍ക്കും വളരെ നന്ദി.
Translation Credits,Janmabhumi Daily

Saturday, November 26, 2016
കള്ളപ്പണം: മുഖ്യമന്ത്രിക്ക് ബേജാറെന്തിന് – കുമ്മനം
തൃശൂര്‍: കള്ളപ്പണക്കാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് ബേജാറാകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളെ അട്ടിമറിക്കാനാണ് കേരളസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും കുമ്മനം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കള്ളപ്പണക്കാരുടെ മുന്നണികളായി. ഇരുകൂട്ടരും ചേര്‍ന്ന് ബിജെപിയെ ആക്രമിക്കുന്നതിന് പിന്നിലെ കാരണമിതാണ്. മോദിസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടിയിലൂടെ ഈ അവിശുദ്ധ ബന്ധങ്ങളാണ് പൊളിയാന്‍ പോകുന്നത്.
സഹകരണമേഖല ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനുമാണ് കേന്ദ്ര ശ്രമം. നിക്ഷേപകരുടെ ഒരു രൂപപോലും നഷ്ടപ്പെടരുത്. അതേസമയം റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാകണം സഹ. ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
സഹകരണമേഖലയെ നിയമാനുസൃതമാക്കാന്‍ റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും നാളുകളായി ശ്രമിച്ചുവരികയാണ്. എന്നാല്‍ കേരളസര്‍ക്കാര്‍ അതാഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തതെന്നും കുമ്മനം ചോദിച്ചു. നബാഡിന്റെ പണം വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നബാഡിന്റെ പണം സ്വീകരിച്ചാല്‍ നാലുശതമാനം പലിശയെ ഈടാക്കാനാകൂ. സാധാരണക്കാരില്‍ നിന്ന് കൊള്ളപ്പലിശ ഈടാക്കാന്‍ കഴിയില്ല. കുമ്മനം ചൂണ്ടിക്കാട്ടി. ഒരു റേഷന്‍കാര്‍ഡ് പോലും മര്യാദക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. കേരളത്തില്‍ കുടിവെള്ളമില്ലാത്ത എത്രയോ ഗ്രാമങ്ങളുണ്ട്. അന്നത്തിനും വെള്ളത്തിനുപോലും കഷ്ടപ്പെടുന്ന ജനങ്ങളുണ്ട്.
കണ്ണൂരിലെ അക്രമങ്ങളും സഹകരണമേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗങ്ങളില്‍ ബിജെപി പങ്കെടുക്കുമെന്നും കുമ്മനം പറഞ്ഞു. നവംബര്‍ 28ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നുണപ്രചരണങ്ങള്‍ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഡിസംബറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥകള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
News Credits,ജന്മഭൂമി

സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍
വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

Saturday, November 19, 2016
എല്‍ഡിഎഫും യുഡിഎഫും ലയിക്കണം: കുമ്മനം
പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി . കള്ളപ്പണത്തോടുള്ള സമീപനം, സാമ്പത്തിക നയം, ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനം ഇവയിലെല്ലാം ഇവര്‍ തമ്മില്‍ വ്യത്യാസവുമില്ല. കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിടണം. കേന്ദ്രത്തിനെതിരേ ജനങ്ങളെ തിരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് എല്‍ഡിഎഫ് യുഡിഎഫ് എന്ന രണ്ട് മുന്നണികളുടെ കാര്യമില്ല.
കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരും കള്ളപ്പണത്തെ എതിര്‍ക്കുന്നവരും എന്ന രണ്ട് വിഭാഗമേയുള്ളൂ. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. തനിക്കെതിരേ വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിനാണ്. പേരെടുത്ത് വിളിച്ചാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കള്ളപ്പണത്തിനെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന നിലപാട് ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല. കള്ളപ്പണക്കാര്‍ക്കെതിരാണ്. സഹകരണ മേഖലയിലായാലും അല്ലാത്ത മേഖലയിലായാലും കള്ളപ്പണം കള്ളപ്പണമാണ്.
സഹകരണ സ്ഥാപനങ്ങളിലേത് സാധാരണക്കാരായ ജനങ്ങളുടെ പണമാണ്. ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര നിലപാട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ ഗുണം ചെയ്യുന്നത് കള്ളപ്പണക്കാര്‍ക്കാണ്.
അത് മനസ്സിലാക്കി ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
News credits,Janmabhumidaily.com

കള്ളപ്പണത്തിന് കടലാസ് കമ്പനികള്‍; പോപ്പുലര്‍ ഫിനാന്‍സില്‍ 2500 കോടി
പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസ്
കൊച്ചി: നോട്ടുനിരോധനം നിലവില്‍വന്ന സാഹചര്യത്തില്‍, കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ 2500 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തിലേക്ക് അന്വേഷണം നീളുന്നു. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു (കെഎംഎല്‍) കീഴില്‍ വരുന്ന ഈ സ്ഥാപനം, മൂന്ന് കടലാസ് കമ്പനികളുണ്ടാക്കി, അതിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു കീഴിലുളള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലാതിരിക്കെയാണ്, ഈ ചട്ടലംഘനം.
റിസര്‍വ് ബാങ്ക് 2012 ജൂണ്‍ 20 ന്, ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കരുതെന്നു കാട്ടി, പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പ്രതിസന്ധിയുണ്ടായാല്‍, നിക്ഷേപകര്‍ക്കു മടക്കി നല്‍കാന്‍, പോപ്പുലര്‍ ഫിനാന്‍സിന് കൃത്യമായ ആസ്തിയില്ല. പോപ്പുലര്‍ ഫിനാന്‍സിന്റെ കടലാസു കമ്പനികളിലൊന്നായ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ കോന്നിയില്‍ ഒരു മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റ് മാത്രമാണുള്ളത്.
ചെറിയ ചിട്ടി കമ്പനിയായി 1965 ല്‍ ടി.കെ. ഡാനിയല്‍ തുടങ്ങിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഇപ്പോഴത്തെ മാനേജിങ് പാര്‍ട്ണര്‍, അദ്ദേഹത്തിന്റെ മകന്‍ തോമസ് ഡാനിയലാണ്. 1992-96 ല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ വന്നപ്പോഴാണ്, പോപ്പുലര്‍ ഫിനാന്‍സ്, മൂന്ന് കടലാസ് സബ്‌സിഡിയറികള്‍ തുടങ്ങിയത്: പോപ്പുലര്‍ ട്രേഡേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്.
ആകെ 279 ശാഖകളാണ് കേരളത്തിലും പുറത്തുമായി ഉള്ളത്. ഇതില്‍, 14 എണ്ണം പോപ്പുലര്‍ മിനി ഫിനാന്‍സിന്റേതും 11 എണ്ണം പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടേതുമാണ്. ബാക്കിയെല്ലാം പോപ്പുലര്‍ ഫിനാന്‍സിന്റേതും. നിയമപ്രകാരം, ഇവയ്ക്ക് സ്വര്‍ണപ്പണയം മാത്രമേ ആകാവൂ. പക്ഷേ, അതു ലംഘിച്ച്, നിക്ഷേപം സ്വീകരിക്കാന്‍, 14 എണ്ണത്തിന് പോപ്പുലര്‍ ഡീലേഴ്‌സ് എന്ന കടലാസ് കമ്പനിയും 11 ന് പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്ന കടലാസ് കമ്പനിയും, ബാക്കിക്ക് പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന കടലാസ് കമ്പനിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബെംഗളൂരുവില്‍ പോപ്പുലര്‍ ബില്‍ഡേഴ്‌സ് എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന കടലാസ് കമ്പനി, ഇപ്പോള്‍ പോപ്പുലര്‍ ട്രേഡേഴ്‌സ് തന്നെയായി മാറിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, ഈ കടലാസ് കമ്പനികളുടെ രസീത് ആണ് കിട്ടുന്നത്. റിസര്‍വ് ബാങ്കിനു മുന്നില്‍ പോപ്പുലര്‍ ഫിനാന്‍സ് എന്ന കമ്പനിയേയുള്ളൂ; ഈ കടലാസ് കമ്പനികള്‍ ഇല്ല. അതിനാലാണ് 2012 ജൂണ്‍ 20 ന് ജനമറിയാനായി റിസര്‍വ് ബാങ്ക് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരസ്യം ചെയ്തത്. പത്തനംതിട്ട വാകയാറിലെ പോപ്പുലര്‍ ടവേഴ്‌സിലെ ഈ സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലെന്നും കമ്പനി നിയമത്തിനു വിധേയമായല്ല ഇവര്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും ഇത്, ആര്‍ബിഐ ചട്ടത്തിലെ 45-എസ് വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ ഒരു കാര്‍ഡ് കൊടുക്കും. അതില്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്ന തുക പറയുന്നില്ല.
പോപ്പുലര്‍ ട്രേഡേഴ്‌സിന് പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. പ്രധാനമായും ഫെഡറല്‍ ബാങ്കിലാണ്, ഇടപാട്. പോപ്പുലര്‍ ട്രേഡേഴ്‌സില്‍ ഒരാള്‍ പണം നിക്ഷേപിച്ചാല്‍, അത് ചെക്ക് വഴി പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടിലേക്ക്, മാനേജിങ് പാര്‍ട്ണറിന്റെ വായ്പയായി മാറ്റുകയാണ്.
ഈ നിക്ഷേപത്തിന്റെ വലിയ പങ്കും ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കട ലാസ് കമ്പനികള്‍ക്ക് ആസ്തിയില്ലാത്തതിനാല്‍, ഫിനാന്‍സ് പൊട്ടിയാല്‍, ഉടമകള്‍ക്ക് ഒന്നും സംഭവിക്കാനില്ല.
News Credits,രാമചന്ദ്രന്‍,Janmabhumidaily.com,,November 20, 2016

നോട്ട് റദ്ദാക്കല്‍ പ്രതിഫലിച്ചു; കശ്മീരില്‍ ജനജീവിതം സാധാരണ നിലയില്‍
ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് പിന്നാലെ വിഘടനവാദികളുടെ സംഘര്‍ഷം നിലച്ച കശ്മീര്‍ താഴ്‌വര സാധാരണ നിലയിലെത്തി. ജൂലൈയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാലര മാസത്തിനിടയില്‍ ആദ്യമായി താഴ്‌വരയില്‍ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
വിഘടനവാദികളെ വകവെക്കാതെ ചിലര്‍ കടകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ദിവസേന ഏതാനും മണിക്കൂറുകള്‍ കച്ചവടം നടത്തിയവരുമുണ്ട്. എല്ലാ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചത് ഇന്നലെ ആദ്യമായാണ്. ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളും തടസ്സമില്ലാതെ നടക്കുന്നു.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. നഗരങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി. തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗര്‍ നഗരം പകിട്ട് തിരിച്ചുപിടിച്ചു. എല്ലാ തരത്തിലും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് താഴ്‌വരയില്‍. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില ഏതാണ്ട് പൂര്‍ണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണിത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകകള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം വെള്ളിയാഴ്ച സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിനാണ് സംഘര്‍ഷം ആരംഭിച്ചത്. 86 പേര്‍ കൊല്ലപ്പെട്ടു, പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം സ്‌കൂളുകളും താലിബാന്‍ മാതൃകയില്‍ വിഘടനവാദികള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന വിഘടനവാദികളാണ് നോട്ട് നിരോധനത്തോടെ ഇപ്പോള്‍ പിന്‍വലിഞ്ഞത്.br>News Credits,Janmabhumidaily.com

കറൻസിമാറ്റം: സംശയാസ്പദമായ നിക്ഷേപകർക്ക് ഇൻകം ടാക്സ് നോട്ടീസ്
ന്യൂഡൽഹി: രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ സംശയാസ്പദമായ നിക്ഷേപങ്ങൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്ക് നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 133/6ആം വകുപ്പ് പ്രകാരം നോട്ടീസ് അയക്കുന്നത്.
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക് കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.
News Credita,Janmabhumi Daily.com

സിപിഎം പരാതിയില്‍ ബംഗാളില്‍ കേന്ദ്ര റെയ്ഡ്
ന്യൂദല്‍ഹി: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ബംഗാളില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായ മുഹമ്മദ് സലിം. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബംഗാളിലെ സഹകരണ ബാങ്കുകളില്‍ കേന്ദ്രഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചു. രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളിലും സിപിഎം നേതാവ് പരാതിപ്പെട്ട തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായ നടപടികള്‍ റിസര്‍വ്വ് ബാങ്ക് ആരംഭിച്ചത്.
മുഹമ്മദ് സലിമിന്റെ മണ്ഡലമായ റായ്ഗഞ്ചിലെ സഹകരണ ബാങ്കില്‍ 68 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം വന്നതെന്നായിരുന്നു പരാതി. റായ്ഗഞ്ചിലെ എസ്ബിഐയുടെ 38 ശാഖകളിലെത്തിയതിനേക്കാള്‍ തുക ഒരു സഹകരണ ബാങ്കില്‍ നിക്ഷേപമായെത്തിയെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം കേന്ദ്ര നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സഹകരണ ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ബംഗാളിലെ ഇടത് എംപിമാരുടെ സംഘത്തോടൊപ്പമെത്തിയായിരുന്നു പാര്‍ലമെന്റില്‍ വെച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് മുഹമ്മദ് സലിം പരാതി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി ‘ടെലഗ്രാഫ്’ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി കള്ളപ്പണ നിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് സലിം ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു.
ശാരദാ ചിട്ടി തട്ടിപ്പിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ച കോടികള്‍ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ബംഗാള്‍ സിപിഎം ഘടകത്തിന്റെ പരാതി. നേരത്തെ സിപിഎം നിയന്ത്രണത്തിലായിരുന്ന സഹകരണ ബാങ്കുകളെല്ലാം ഇന്ന് തൃണമൂലിന്റെ കൂടെയാണ്. റായ്ഗഞ്ചിലെ ബാങ്കില്‍ മാത്രം നവംബര്‍ 10നും 13നും ഇടയില്‍ എത്തിയത് 58.21 കോടി രൂപയാണെന്ന് കേന്ദ്ര അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിന്റെ ഇത്രകാലത്തെ നിക്ഷേപത്തിന്റെ ഒന്‍പത് ഇരട്ടി നിക്ഷേപം നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായെന്നും കണ്ടെത്തി.
News Credits,Janmabhumidaily.com

ചൈനയുടെ എതിർപ്പ് മറികടന്ന് ലഡാക്കിൽ സൈന്യം പൈപ്പ് ലൈൻ സ്ഥാപിച്ചു
ശ്രീനഗർ : ചൈനയുടെ എതിർപ്പ് മറികടന്ന് ഇന്ത്യൻ സൈന്യം ജലസേചന ആവശ്യത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി. ലഡാക്കിലെ ഡെംചോക്കിൽ ഗ്രാമങ്ങളിലേക്ക് ജലമെത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് സൈന്യത്തിന്റെ സാങ്കേതിക വിദഗ്ദ്ധർ പൂർത്തിയാക്കിയത്.
പൈപ്പ് ലൈൻ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ചൈനയുടെ അതിർത്തി പോലീസ് സ്ഥലത്തെത്തുകയും ജോലി തടയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം സ്ഥലത്തെത്തുകയും പ്രതിരോധം ഒഴിച്ചുള്ള ജോലികൾ അതിർത്തിയിൽ ചെയ്യുന്നതിനെ എതിർക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രഖ്യാപിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പോലീസ് ടെന്റുകൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു . എന്നാൽ സൈന്യവും ഐ ടി ബി പി യും ഇത് തടഞ്ഞു. ഇതോടെ ടെന്റ് നിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുവന്നത് തിരിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകാൻ ചൈനീസ് അതിർത്തി പോലീസ് നിർബന്ധിതരായി
ഐ ടി ബി പി പട്രോൾ ശക്തിപ്പെടുത്തിയതിനു ശേഷം ചൈനയുടെ കടന്നുകയറ്റം ഏറെക്കുറെ ദുർബ്ബലമായിരുന്നു . അതിർത്തിയിലേക്കുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ നീക്കം നടത്താൻ സഹായിച്ചു. പൈപ്പ് ലൈൻ ജോലി ചൈഈസ് പോലീസ് തടഞ്ഞ ഉടൻ തന്നെ തൊട്ടടുത്ത് വ്യോമസേന വിമാനമിറക്കി ശക്തിപ്രകടനം നടത്തിയതും ശ്രദ്ധേയമായി.
News Credits ,Janamtv News

Wednesday, November 9, 2016
കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം - കുമ്മനം രാജശേഖരന്‍
ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം ഒപ്പം ധീരവും. രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ഇങ്ങനെയെ വിശേഷിപ്പിക്കാനാകൂ. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം പോലെ തന്നെ അപകടകരമാണ് സാമ്പത്തിക ഭീകരവാദം ഒരു പക്ഷേ അതിലും ഏറെ. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ കള്ളപ്പണം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിജെപിയും നരേന്ദ്രമോദിയും പ്രഖ്യാപിച്ചത്. എന്നാല്‍ മോദി അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ എതിരാളികള്‍ വിമര്‍ശന ശരവുമായി ഇറങ്ങി. കഴിഞ്ഞ 60 വര്‍ഷവും ഒന്നും ചെയ്യാതിരുന്നവരാണ് വിമര്‍ശവുമായി മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതാണ് രസകരം. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഘട്ടം ഘട്ടമായാണ് ഇപ്പോഴത്തെ നടപടിയിലേക്ക് വന്നത് എന്ന് നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയിലൂടെ 62,250 കോടി രൂപയാണ് സ്വമേധയാ വെളിപ്പെട്ടത്. ഇത്തരത്തിലുള്ള നികുതി ഇനത്തില്‍ മാത്രം 29,362 കോടി ഖജനാവിലെത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ മാത്രമാണ്. അടിയന്തിരമായി നിരോധനം ഏര്‍പ്പെടുത്തിയത് തെറ്റായി എന്ന് മാത്രമാണ് അവര്‍ പോലും പറയുന്നത്. കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് പറയുമ്പോലെ രണ്ടാഴ്ചത്തെ സമയം നല്‍കാമായിരുന്നില്ലേ? പുതിയ നോട്ടിനായി ബാങ്കിലെത്തുമ്പോള്‍ കള്ളപ്പണക്കാരെ പിടിക്കാമായിരുന്നില്ലേ? എന്നെല്ലാം ഒറ്റ നോട്ടത്തില്‍ ഏതൊരു സാധാരണക്കാര്‍ക്കും തോന്നാം. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളത് വന്‍കിടക്കാരും അതീവ കുരുട്ട് ബുദ്ധിയുള്ളവരുമാണെന്ന് നമുക്കെല്ലാം അറിയാം. നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നാല്‍ ബിനാമി ഇടപാടുകാരിലൂടെയും വന്‍കിട മുതല്‍ മുടക്കിലൂടെയും പലരും പണം വെളുപ്പിക്കാന്‍ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. ഇപ്പോഴും ആ സാധ്യത തള്ളിക്കളയാന്‍ ആവില്ലാത്തതിനാലാണ് മറ്റാരെങ്കിലും പണം മാറിയെടുക്കാന്‍ ഏല്‍പ്പിച്ചാല്‍ ആരും അത് കൈപ്പറ്റരുതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
പണം മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയും വന്‍ തുകയാണെങ്കില്‍ സ്രോതസ്സും വെളിപ്പെടുത്തേണ്ടി വരും എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയത്. മാത്രമല്ല 48 മണിക്കൂര്‍ കൊണ്ട് വന്‍കിട ഇടപാടുകള്‍ നടത്തി പണം വെളുപ്പിക്കാനും സാധ്യമല്ല. ചുരുക്കത്തില്‍ കൈവശമുള്ള കള്ളപ്പണത്തിന് കടലാസിന്റെ വില പോലും ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ തീരുമാനം കള്ളപ്പണക്കാരന്റെ ചങ്കിടിപ്പ് കൂട്ടും എന്ന കാര്യം ഉറപ്പാണ്. രഹസ്യ സങ്കേതങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും സൂക്ഷിച്ചിട്ടുള്ള കള്ളനോട്ടുകള്‍ നശിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല. സമ്പദ്ഘടനയെ ബാധിക്കുന്ന കള്ളപ്പണം, ഭൂമാഫിയ, കരിഞ്ചന്ത തുടങ്ങിയ ഒട്ടുമിക്ക മാരക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണ്. വിദേശത്താണ് കള്ളപ്പണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ തീരുമാനം കൊണ്ട് പ്രയോജനം ഇല്ലെന്നാണ് മറ്റൊരു വാദം.നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിദേശ ബാങ്കുകളില്‍ ഉള്ള കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്.ആ പ്രക്രിയ ഇപ്പോഴും തുടരുകയുമാണ്. മാത്രമല്ല അതിര്‍ത്തികള്‍ സുരക്ഷിതമാകുന്നതിലൂടെ മുമ്പത്തെപ്പോലെ ഹവാലാ പണം രാജ്യത്ത് എത്താനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തില്‍ വിവിധ മേഖലകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് കള്ളപ്പണത്തിനെതിരായ പോരാട്ടം ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.
പൊടുന്നനെയുള്ള തീരുമാനം കൊണ്ട് സാധാരണക്കാരന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്ന കാര്യം ശരിയാണ്. രാജ്യത്തിന്റെ നല്ല ഭാവിയെക്കരുതി രണ്ടു ദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ കഷ്ടപ്പാട് പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ അതിനൊന്നും ചെവി കൊടുക്കാതെ ഇതിനെ പര്‍വ്വതീകരിക്കാനുള്ള ശ്രമമാണ് തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. ഒരു ചെറിയ പനി വന്നാല്‍ പോലും ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം വേണ്ടി വരുന്ന കാലമാണിത്. അങ്ങനെയുള്ളപ്പോള്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ സ്വന്തം നിഴലിനോട് തന്നെ യുദ്ധം ചെയ്യുന്നു എന്നേ പറയാനുള്ളൂ.
കള്ളപ്പണമെന്ന ക്യാന്‍സര്‍ മാറാന്‍ രണ്ടു ദിവസമല്ല രണ്ടാഴ്ച കഷ്ടപ്പാടനുഭവിക്കാന്‍ തയ്യാറുളള ജനങ്ങള്‍ ഐസകിനേപ്പോലെയുള്ളവരുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. മോദിയുടെ തീരുമാനത്തിന്റെ വ്യാപ്തി വരും ദിവസങ്ങളില്‍ നമുക്ക് കാണാനാകും. ഇതല്ലേ അച്ചാ ദിന്‍, ഇനിയല്ലെ അച്ചാ ദിന്‍…
Article Credits,Janmabhumi daily,10 Nov 2016

കള്ളപ്പണത്തിനെതിരെ യുദ്ധം ആദ്യത്തേതല്ല, അവസാനവുമല്ല
ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഐസക്ക് കഥയറിയാതെ ആട്ടം കാണുന്നവരുടെ കൂട്ടത്തിലാണ്. കള്ളപ്പണം തടയുമെന്നത് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നടപടിയല്ല കഴിഞ്ഞ ദിവസത്തേത്, അവസാനത്തേതുമല്ല. കള്ളപ്പണ ഭീകരത അവസാനിപ്പിക്കാന്‍ പത്തിലേറെ സുപ്രധാന നടപടികള്‍ക്ക് ശേഷമാണ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം മോദി കൈക്കൊണ്ടത്.
പ്രധാനമന്ത്രിയായതിന്റെ പിറ്റേ ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തെ നിയമിച്ചാണ് മോദി കള്ളപ്പണ വേട്ട ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്‌ഐടി പ്രവര്‍ത്തിക്കുന്നത്. ജനീവയില്‍ കള്ളപ്പണം നിക്ഷേപിച്ച 627 ഭാരതീയരുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി.
പണമിടപാടുകള്‍ ബാങ്കുകളിലൂടെ മാത്രമാക്കാനുള്ള നടപടികളായിരുന്നു പിന്നീട്. ഇതിന് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ യോജന ആരംഭിച്ചു. ഗ്രാമങ്ങളില്‍ പദ്ധതി വിജയിപ്പിക്കാന്‍ മോദി പ്രത്യേക താല്‍പര്യമെടുത്തു. വരാനിരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായിരുന്നു പദ്ധതി. ഇപ്പോള്‍ ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ എല്ലാവര്‍ക്കും ബാങ്കിനെ ആശ്രയിക്കേണ്ടി വന്നു. 25.45 കോടി പുതിയ അക്കൗണ്ടുകള്‍ തുറന്നു. 15.62 കോടി അക്കൗണ്ടുകളും ഗ്രാമീണ മേഖലയില്‍. 45,302.48 കോടിയാണ് നിക്ഷേപം. ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കി.
മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളുമായി നികുതി കരാറുകള്‍ പുനക്രമീകരിച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിന് നികുതി അടക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങള്‍ തമ്മില്‍ 2017 മുതല്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ അതാത് രാജ്യത്തെ അറിയിക്കുന്നതിനും തീരുമാനിച്ചു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. പിന്നാലെ, രാജ്യത്തുള്ള കള്ളപ്പണവും അനധികൃത വരുമാനവും സ്വമേധയാ വെളിപ്പെടുത്താനും അവസരം നല്‍കി. ഇതിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണ ആസ്തി വെളിപ്പെട്ടു. നികുതിയിനത്തില്‍ 30,000 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ക്ക് ഇരുപതിനായിരത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഇരുപത് ശതമാനം നികുതി ഏര്‍പ്പെടുത്തി. വലിയ ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇടപാടുകള്‍ക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഒരു ശതമാനം നികുതി അപ്പോള്‍ത്തന്നെ ഈടാക്കും. ബിനാമി ഇടപാടുകള്‍ തടയുന്നതിന് ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) നിയമം ഭേദഗതി ചെയ്തു. ബിനാമി ഇടപാടുകാര്‍ക്കെതിരെ ശക്തമായ നടപടിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
കള്ളപ്പണം സ്വയം വെളിപ്പെടുത്തി നിയമനടപടി ഒഴിവാക്കാനുള്ള പദ്ധതിയുടെ കാലാവധി സെപ്തംബര്‍ മുപ്പത് വരെയായിരുന്നു. സെപ്തംബര്‍ മുപ്പതിന് ശേഷമുള്ള കടുത്ത നടപടികള്‍ക്ക് തന്നെ കുറ്റപ്പെടുത്തരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണക്കാര്‍ ഭയക്കേണ്ടി വരുമെന്ന് തന്നെയാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
കള്ളപ്പണത്തിന് നികുതിയീടാക്കും
റദ്ദാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 2,300 കോടി കറന്‍സി നോട്ടുകള്‍ ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകളിലെത്തിത്തുടങ്ങും. ഒന്നേകാല്‍ ലക്ഷത്തോളം ബാങ്ക് ശാഖകള്‍ വഴി പഴയ നോട്ടുകള്‍ മാറി പുതിയവ വാങ്ങാം. എന്നാല്‍, ബാങ്കുകളിലെത്തുന്ന കണക്കില്‍ പെടാത്ത പണത്തിന് നികുതി ഈടാക്കുമെന്ന് കേന്ദ്രധനമന്ത്രി അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
നികുതിയടക്കാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ബാങ്കുകളില്‍ മാറാം. അതില്‍ കൂടുതല്‍ തുക എത്തുകയാണെങ്കില്‍ നികുതി ഈടാക്കും. നികുതി ദായകര്‍ മാറ്റിയെടുക്കുന്ന 50,000 രൂപ വരെയുള്ള തുകകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കരുതിവെച്ച തുകയായി കണക്കാക്കി നികുതിയിനത്തില്‍ ഉള്‍പ്പെടുത്തില്ല.
നിര്‍ദ്ദിഷ്ട ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം നോട്ടുകള്‍ നല്‍കണം. 4,000 രൂപ വരെ ഇത്തരത്തില്‍ ഒരു തവണ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടില്‍ നിന്നും ദിവസം പതിനായിരം രൂപയും ഒരാഴ്ച 20,000 രൂപയും പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപ വീതം ഇന്ന് മുതല്‍ പിന്‍വലിക്കാം. നവംബര്‍ 18ന് ശേഷം പ്രതിദിനം 4,000 രൂപ വീതം പിന്‍വലിക്കാം. എടിഎമ്മുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നോട്ടുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ 500, 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കൂടുതല്‍ ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങും. പുതിയ നോട്ടുകള്‍ എത്താത്ത ബാങ്ക് ശാഖകളില്‍ നൂറു രൂപ നോട്ടുകള്‍ പരമാവധി വിതരണം ചെയ്യും.
പുതിയ രണ്ടായിരം രൂപ നോട്ടുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ബാങ്ക് അക്കൗണ്ടുകളില്ലാത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Credit,Janamabhumidaily,Nov 10 2016

Sunday, November 6, 2016
അനാഥ യുവതിയുടെ വിവാഹചടങ്ങിനിടെ എസ്‌ഐയുടെ അതിക്രമം
വിവാഹസദ്യയ്ക്കുള്ള ഭക്ഷണങ്ങള്‍ കുത്തിയതോട് എസ്‌ഐ അഭിലാഷും പോലീസുകാരും അലങ്കോലമാക്കിയപ്പോള്‍
തുറവൂര്‍(ആലപ്പുഴ): അനാഥ യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്താന്‍ എസ്‌ഐയുടെ ശ്രമം. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ചേര്‍ത്തല താലൂക്കില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍. സേവാഭാരതിയുടെ കീഴിലുള്ള തുറവൂര്‍ മാധവം ബാലികാ സദനത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു കുത്തിയതോട് എസ്‌ഐ അഭിലാഷിന്റെ പരാക്രമം.
മദ്യപിച്ചെത്തിയ എസ്‌ഐയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹപ്പന്തലില്‍ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. യുവാവിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു എസ്‌ഐയുടെ വാദം. മര്‍ദ്ദനത്തില്‍ അവശനായ യുവാവുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയ എസ്‌ഐ സിവില്‍ ഡ്രസില്‍ തിരിച്ചെത്തി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആക്രോശിച്ചടുത്ത പോലീസുദ്യോഗസ്ഥനോട് പ്രതികരിച്ച അഭിഭാഷകന്‍ കൂടിയായ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ പി.രാജേഷിന്റെ മുഖത്തിടിച്ചു.
ഇടിയേറ്റ് നിലത്തുവീണ രാജേഷിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉപഖണ്ഡ് കാര്യവാഹ് ഗിരീഷിന് അടിയേറ്റത്. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്‌ഐയേയും സംഘത്തെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോലീസ് വിവാഹത്തിനായൊരുക്കിയ ഭക്ഷണവും, കസേരകളും നശിപ്പിച്ചു. അടിയേറ്റ് രാജേഷിന്റെ കവിളെല്ല് പൊട്ടിയിട്ടുണ്ട്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തുറവൂരില്‍ പ്രകടനം നടത്തി.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ജയകൃഷ്ണന്‍, ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11 ന് പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
എസ്‌ഐക്കെതിരെ കര്‍ശന നടപടി വേണം: കുമ്മനം
ആലപ്പുഴ: തുറവൂര്‍ മാധവം ബാലികാ സദനത്തില്‍ അതിക്രമം കാട്ടുകയും, അന്തേവാസിയായ യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്താനും ശ്രമിച്ച കുത്തിയതോട് എസ്‌ഐ അഭിലാഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
പിണറായി ഭരണത്തില്‍ പോലീസ് അഴിഞ്ഞാടുകയാണ്. നിരപരാധികള്‍ക്ക് ഈ ഭരണത്തില്‍ രക്ഷയില്ല, അനാഥ കുട്ടികള്‍ക്കു പോലും ഈ ഭരണത്തില്‍ നീതി കിട്ടുന്നില്ല. കുത്തിയതോട് എസ്‌ഐ മനപൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്താല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടും. അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും നിരപരാധികളെ പീഡിപ്പിക്കുന്നതുമാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ഇതിനെതിരെ ജനവികാരം ഉയരണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.
News Credits,Janmabhumi daily,November 7, 2016

അവിശ്വാസികള്‍ക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ആറന്മുള: അവിശ്വാസികള്‍ക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല അയ്യപ്പസേവാസമാജം ആറന്മുളയില്‍ സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മണ്ഡലമകരവിളക്കുത്സവക്കാലത്തും ശബരിമലയെ സംബന്ധിച്ച് വിവാദങ്ങളുണ്ടാകുന്നു. ഇക്കുറി സഹോദരിമാര്‍ക്ക് ശബരിമല കയറണം എന്നതിന്റെ പേരിലാണ് വിവാദം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനം അല്ല, നിയന്ത്രണമാണുള്ളത്. നിയന്ത്രണം വിവേചനമല്ല. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാനിഷ്ഠയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മൂന്നംഗബഞ്ചിന്റെ വിധി ഭക്തര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. മറിച്ചാണെങ്കില്‍ തീരുമാനം ഭരണഘടനാ ബഞ്ചിന് വിടണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
മതേതര രാഷ്ട്രത്തില്‍ ഏതൊരു മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. കേരളത്തില്‍ ഒരു പുതിയ ഹൈന്ദവീയതയ്ക്ക് തുടക്കംകുറിച്ചിരിക്കുന്നു. ആര്‍എസ്എസ് ഹിന്ദുസംഘടനയാണെന്ന് പറഞ്ഞാല്‍ അത് അപവാദമാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ ആ വ്യാഖ്യാനം അംഗീകരിക്കാന്‍ മനസ്സില്ല. മണ്ഡല, മകരവിളക്ക് ഉത്സവക്കാലം വരെ വിവാദങ്ങള്‍പെടാതെ രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയാണുള്ളത്.
കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവക്കാലം അപവാദങ്ങളും അപഖ്യാതികളുമില്ലാതെ ആചരിച്ചു. ഇക്കുറിയും അതിനുള്ള അവസരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ ‘മൗനം വിദ്വാന് ഭൂഷണം’ എന്നതുപ്രകാരം മകരവിളക്ക് ഉത്സവം വരെ ‘വിദ്വാനാകാന്‍’ തയ്യാറാകുന്നു എന്നും ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് പറഞ്ഞു.
News credits,Janamtv News

ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം രണ്ടാമതെത്തി
ന്യൂഡൽഹി : ചരക്ക് സേവന നികുതിയും മേക്ക് ഇൻ ഇന്ത്യയുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വീകാര്യത കൂട്ടുന്നതായി റിപ്പോർട്ട് . ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം ഇന്തോനേഷ്യയ്ക്ക് പിന്നിൽ രണ്ടാമതെത്തി . ചുവപ്പ് നാടയുടെ കുരുക്കഴിച്ച് രാജ്യത്തെ ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളാണ് സൂചികയിൽ ഇന്ത്യൻ സ്ഥാനം ഉയർത്താൻ കാരണമായത്.
ഗ്രാന്ത് തോർണ്ട്ടൺ അന്താരാഷ്ട്ര ബിസിനസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ പാദത്തേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഭാരതം രണ്ടാമതെത്തിയത്. ശുഭപ്രതീക്ഷ സൂചികയിലെ ഉയർന്ന റാങ്ക് സർക്കാരിന്റെ പ്രവർത്തനം ബിസിനസ് മേഖലയിൽ ഗുണപരമായി പ്രതിഫലിച്ചത് കൊണ്ടാണെന്ന് ഗ്രാൻഡ് തോർണ്ട്ടൺ ഇന്ത്യ മാനേജർ ഹരീഷ് എച്ച് വി പറഞ്ഞു.
ബിസിനസുമായി ബന്ധപ്പെട്ട തൊഴിൽ പ്രതീക്ഷയിൽ ആഗോളതലത്തിൽ ഭാരതം ഒന്നാമതെത്തിയിട്ടുണ്ട് . കഴിഞ്ഞ പാദത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സർക്കാരിനു കഴിഞ്ഞതാണ് ഈ മാറ്റത്തിനു കാരണമെന്നും ഹരീഷ് വ്യക്തമാക്കുന്നു. 36 സാമ്പത്തിക മേഖലകളിലെ 2,500 ഓളം ബിസിനസ് സംരംഭങ്ങളുടെ ഇടയിൽ സർവേ നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Article credits Janamtv News

സിപിഎമ്മും ഗുണ്ടകളും
ഗുണ്ടകളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനാണ്. രാമകൃഷ്ണന് അത് പറയാന്‍ യോഗ്യതയുണ്ട്. പാര്‍ട്ടിയിലെ ഗുണ്ടകളെ ഓര്‍ത്ത് ഒരുപാട് ദുഃഖിച്ച് ജില്ലാ സെക്രട്ടറിയായിരിക്കെ അവധിയെടുത്ത നേതാവാണല്ലോ. ഗുണ്ടാപ്രശ്‌നം നിയമസഭയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ പോലീസില്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുമുണ്ട്. ഗുണ്ടകളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വേര്‍തിരിച്ച് കാണാന്‍പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഗുണ്ടകളുടെ സഹായികളും ഏജന്റന്മാരും കിമ്പളം പറ്റുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ‘ഒരു പോത്ത് കുളത്തില്‍ ചത്താല്‍ ആയിരം പോത്തുകളുടെ വെള്ളംകുടി മുട്ടും’ എന്നുപറഞ്ഞതുപോലെയാണിത്. ഒരു പോലീസുദ്യോഗസ്ഥന്‍ ചേലല്ലാത്തത് ചെയ്താല്‍ പോലീസ് സേനയെ മൊത്തത്തില്‍ മാനക്കേടിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോയ സിപിഎം നേതാവ് സര്‍ക്കീര്‍ ഹുസൈന്റെ വലംകൈയായി പ്രവര്‍ത്തിച്ചവരില്‍ തൃക്കാക്കര മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറുമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദ്യകേസില്‍പ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയും നല്‍കി ഏതോ ‘ചെങ്കോട്ട’യില്‍ സുഖമായി കഴിയുകയാണ്.
യഥാര്‍ത്ഥത്തില്‍ ഗുണ്ടകളാര് സിപിഎമ്മുകാരാര് എന്നതിന് വേര്‍തിരിവൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയിലെ ഒട്ടുമിക്കവരും ഗുണ്ടാക്വട്ടേഷന്‍കാരാണ്. ക്വട്ടേഷന്‍കാരില്‍ ബഹുഭൂരിപക്ഷവും മാര്‍ക്‌സിസ്റ്റുകാരും. നേരും നെറിവും നീതിയും ന്യായവും മര്യാദയും വേണമെന്നാഗ്രാഹിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് അണികള്‍ ആ പാര്‍ട്ടിയില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്. അതില്‍ നേതാക്കളും മന്ത്രിമാരും എംഎല്‍എമാരുമെല്ലാമുണ്ട്. ഒന്നും മിണ്ടാന്‍ കഴിയില്ല. മിണ്ടിയാല്‍ സ്ഥാനം പോകും. മാനം കെടുത്തും. തടികേടാകും. അടുത്തകാലത്ത് കൊല്ലപ്പെട്ട സഖാക്കളുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. ഇരാറ്റുപേട്ടയിലെ മുന്‍ പാര്‍ട്ടി സെക്രട്ടറിയെ കൊന്നതിന് അറസ്റ്റിലായത് സിപിഎമ്മുകാര്‍തന്നെയാണെന്നോര്‍ക്കണം. പയ്യന്നൂര്‍, പിണറായി കൊലപാതകങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരിക.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പിന്റെ ചുമതലയുമായി ഭരണം നടത്തുന്ന കാലത്തോളം അത്തരം കേസുകളിലൊന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സര്‍ക്കീര്‍ ഹുസൈന്റെ കാര്യം തന്നെയെടുക്കാം. കോണ്‍ഗ്രസുകാരുടെ അഴിമതിയെക്കാള്‍ ക്രൂരമായ പിടിച്ചുപറിയാണ് സക്കീര്‍ ഹുസൈന്‍ ഇതുവരെ നടത്തിപ്പോന്നത്.
പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ അറിവോടെയാണ് ഇത്രയും കാലം സക്കീര്‍ ഹുസൈന്‍ കൊച്ചിയെ അടക്കിവാണ് ഗുണ്ടാപണി നടത്തിപ്പോന്നത്. തനിക്കു കിട്ടുന്ന കാശിന്റെ വിഹിതം (ലെവി), മാസാമാസം പാര്‍ട്ടിക്ക് നല്‍കിപ്പോന്നു എന്നുംവേണം കരുതാന്‍. സക്കീര്‍ ഹുസൈന്റെ പേരില്‍ മനസ്സില്ലാമനസ്സോടെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. സക്കീര്‍ വിദേശത്തേക്ക് കടന്നേക്കുമെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും നടപ്പാക്കിയില്ല.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി സിപിഎം ഓഫീസില്‍വച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഒന്നാംപ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് സക്കീര്‍ കണ്ണൂരിലേക്ക് കടന്നത്. ജില്ലയിലെ പ്രമുഖ നേതാവാണ് സക്കീറിന് പാര്‍ട്ടി ഗ്രാമത്തില്‍ ഒളിത്താവളം ഒരുക്കിയത്. കണ്ണൂരിലെ കൊടുംക്രിമനലുകളായ കാരായിരാജനും കാരായി ദാമോദരനും എറണാകുളത്താണുള്ളത്. ഇവരുമായുള്ള ബന്ധമാണ് ഒളിത്താവളമാക്കാന്‍ കണ്ണൂരിനെ തെരഞ്ഞെടുത്തത്.
കണ്ണൂരിലെ പാര്‍ട്ടിയില്‍ അമ്പതുശതമാനത്തിനെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. സിപിഎമ്മില്‍പ്പെട്ട നാലുലക്ഷം പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണ്ടകളെ ഇല്ലാതാക്കണമെങ്കില്‍ സിപിഎം ഇല്ലാതാകണമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
Article credit Janmabhumi Daily,October 31, 2016

Subscribe to:
Posts (Atom)